December 2017




 | Hafiz Muhammed Basheer C.K  | 



മലായളികളെ സംബന്ധിചത്ചിടത്തോളം മതത്തോടും വിജ്ഞാനത്തോടും വളരെ താത്പര്യം പുലര്‍ത്തുന്ന വരായിരുന്നു. മദ്രസ പ്രസ്ഥാനം നിലവില്‍ വരുന്നതിന് മുമ്പുത്തന്നെ ഓത്തുപള്ളിയില്‍ കേരളത്തിലൂട നീളം സജീവമായിരുന്നു. മദീനാ മുനവ്വറയിലെ അഹ്്‌ലുസുഫ്ഫപോലെ പള്ളി ദര്‍സുകള്‍ സജീവമായിരുന്നു. പണ്ഡിതന്മാരായ സൈനുദ്ധീന്‍ മുഖ്ദൂം തങ്ങളെയും ഉമര്‍ഖാളിയും പോലോത്ത തികഞ്ഞ ഉസ്താദാമാരും മലയാളികളടക്കം ലക്ഷ്യദ്വീപില്‍ നിന്നും മാലിദ്വീപില്‍ നിന്നും വരുന്ന നിറഞ്ഞ വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യവും പള്ളി ദര്‍സുകള്‍ക്ക് തിളക്കം കൂട്ടുന്നതായിേരുന്നു. ഇതൊക്കെയായിട്ടും കേരളത്തില്‍ ഒരു ഉന്നത ഉപരിപഠന കാലാലയും ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ വളരെ ബുദ്ധിമുട്ടി അന്യ സംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് ജാമിഅഃ നൂരിയ്യ എന്ന ആശയം സമസ്തയുടെ സമുന്നതരായ നേതാക്കചളുടെ മനസ്സില്‍ മെളിയുന്നത്. ഇതിന്റെ ചലനങ്ങള്‍ക്ക് തുടക്കം കുറച്ചത് ബാഫഖി തങ്ങളായിരുന്നു. പട്ടിക്കാടുള്ള തന്റെ ഏക്കറ കണക്കിന് വരുന്ന ഭൂമി ജാമിഅക്ക് വേണ്ടി സംഭാവന ചെയ്തു. ബാപ്പുഹാജി ഇതിലേക്കുള്‌ല വഴിതുറക്കുകയായിരുന്നു. അങ്ങനെ 1983 മാര്‍ച്ചില്‍ പ്രശസ്ത പണ്ഡിതനും നിരവധി പണ്ഡിതരുടെ ഗുരുമുഖ്യരുമായിരുന്ന ശംസുല്‍ ഉലമാ ഖുതുബി മുഹമ്മദ് മുസ്്‌ലിയാര്‍ ശാഫിഈ മദ്ഹബിലെ പ്രശസ്ത ഫിഖ്ഹീ ഗ്രന്ഥമായ തുഹ്ഫയില്‍ നിന്നും അല്‍പ്പം ഓതികൊടുത്ത് ദര്‍സ് ആരംഭിച്ചു. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാവത്തതിനാല്‍ അടുതുള്ള റഹ്്മാനിയ്യ മസ്ജിദിലായിരുന്നു ആദ്യ ക്ലാസുകള്‍ . ശേഷം കെട്ടിടത്തിലേക്ക് മാറ്റി. പ്രഥമ കമ്മിറ്റി സയ്യിദ് അബ്ദുറഹ്്മാന്‍ ബാഫഖി തങ്ങള്‍ പ്രസിണ്ടന്റും പാണക്കാട് പൂക്കോയ തങ്ങള്‍ സെക്രട്ടറിയുമായിരുന്നു. 

സമസ്ത നേരിട്ട് നടത്തുന്ന സ്ഥാപനമായത്‌കൊണ്ട് തന്നെ ഇവിടെ ഉസ്താദുമാരില്‍ അധികമാളുകളും മുശാവറ മെമ്പര്‍മാരായിരുന്നു. കണ്ണിയത്ത് അഹ്്മദ്  മുസ്്‌ലിയാര്‍ ശംസുല്‍ ഉലമാ കെ.കെ ഹസ്രത്ത് കെ.കെ അബ്ദുള്ള മുസ്്‌ലിയാര്‍ തുടങ്ങി പണ്ഡിത നിരയായിരുന്നു  അവിടെ ദര്‍സ് നടത്തിയിരുന്നത്. കര്‍മ്മ ശാസ്ത്രം, ഗോളശസ്രത്രം, തുടങ്ങി വിവിധയിന കിതാബുകള്‍ ഓതി കൊടുത്തിരുന്ന ഇവര്‍ കേവലം പണ്ഡിതന്മാര്‍ മാത്രമായിരുന്നില്ല. ആത്മീയതയുടെ ഉള്ളറിഞ്ഞ സൂഫിവര്യരായിരുന്നു. 
അല്ലാഹുവിന്റെ ഔലിയാക്കള്‍ക്ക് ജാമിഅയോടുള്ള ബന്ധം വളരെ വലുതായിരുന്നു. സൂഫിവര്യരയാ തൃപ്പനിച്ചി ഉസ്്താദ് അതിന് ഉദാഹരണമാണ്. അദ്ദേഹം സമ്മേളന ദിവസത്തില്‍ ജാമിഅയില്‍ വരികയും കെ.കെ ഉസ്താദിനേയും മുഹമ്മദലി ശിഹാബ് തങ്ങളേയും പോലോത്ത നേതാക്കളോട് അടച്ചിട്ട റൂമില്‍ വച്ച് ദീര്‍ഘനേരം സംസാരിക്കാറുണ്ടായിരുന്നു. ജാമിഅ സമ്മേളനം നടക്കുന്ന ദിവസം ഉസ്താദിന്റെ അടുത്തേക്ക് വരുന്നവരോട് ഇന്നിവിടെ ഇല്ല പട്ടിക്കാട് ജാമിഅയിലാണ്. എന്ന് പറഞ്ഞു കൊണ്ടു സമ്മേളനത്തിന് പങ്കെടുക്കാന്‍ നിര്‍ബദ്ധേശിക്കുകയായിരുന്നു. അതുപോലെ തന്നെ കണ്ണ്യാല മൗല ഇടക്കിടെ ജാമിഅയില്‍ വരികയും കാളമ്പാടി ഉസ്താദുമായി ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. അല്ലാഹുവിന്റെ ഔലിയാക്കളാല്‍ തുടക്കം കുറിക്കപ്പെട്ട ജാമിഅയെ ഇവരെല്ലാവരും സ്‌നേഹിക്കുകയായിരുന്നു. ജാമിഅയില്‍ ഫൈനല്‍ പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തോറും നടത്തി വരാറുള്ള ജാമഅ സമ്മേളനത്തിലാണ് സനദ്ദാനം നിര്‍വ്വഹിക്കപ്പെടാറുള്ളത്. പ്രത്യേകമായി പ്രചരണ പരിപാടികള്‍ നടത്താറില്ലെങ്കിലും സമ്മേളനത്തിന് ജനങ്ങള്‍ ഒഴുകിയെത്തുന്നു. ജാമിഅയെ അല്ലാഹു ഖബൂലാക്കിയിരിക്കുന്നു എന്ന് മഹാന്മാര്‍ പ്രഖ്യാപിച്ചത് വെറുതെയല്ല. ഇതിനകം ഏഴായിരത്തോളം ഫൈസിമാര്‍ ജാമിഅയില്‍ നിന്നും ഫൈസി ബിരുദം സ്വീകരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള വിവിദ മഹല്ലുകളില്‍ സേവനം ചെയ്യുന്നു. സമസ്ത മുശാവറ മെമ്പര്‍മാരില്‍ പതിമൂന്നോളം പേര്‍ ഫൈസി ബിരുദധാരികളാണെന്നത് ശ്രദ്ധേയമാണ്.




| Haris Odamala |

      പുണ്യനബി (സ) തങ്ങള്‍ പറഞ്ഞു ഏഴ് വിഭാഗം അവര്‍ക്ക് അന്ത്യനാളില്‍ ഒരു തണലുമില്ലാത്ത ദിവസം അല്ലാഹുവിന്റെ തണല്‍ ലഭിക്കുമെന്ന് അവരില്‍ ഒരു വിഭാഗമാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്്‌നേഹിച്ച് അതെഅവസ്ഥയില്‍ തന്നെ വിടപറഞ്ഞു പോകുന്നവര്‍.
  സൗഹൃദം എന്നത് കേവലം ഭൗതിക നേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാന്‍ പാടില്ല. ആത്മാര്‍ത്ഥതയില്‍ തുടങ്ങുന്ന സൗഹൃദങ്ങള്‍ക്ക് മാത്രമെ ആത്മാര്‍ത്തമായി തുടരാന്‍ കഴിയുകയൊള്ളു. സൗഹൃദം എന്നാല്‍ പരസ്പര സ്്‌നേഹമാണ് എന്ന് വിചാരിക്കരുത് നാം ഒരാളെ സ്‌നേഹിക്കുന്നുവെങ്കില്‍ പൊതുവെ മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയായിരിക്കും. ഒന്ന് അയാളുടെ സമ്പത്തിന് വേണ്ടി. എന്നാല്‍ ഒരാളുടെ സ്വഭാവം മനസ്സിലാക്കി അതില്‍ തനിക്ക് ആര്‍ജിചെടുക്കാന്‍ സാധിക്കുന്ന നന്മകളെ സ്വീകരിച്ച് നന്മകൊണ്ട ് കല്‍പിച്ച്. തിന്മ കൊണ്ടു വിരോധിച്ചും കഴിയുന്നതാണ് സൗഹൃദം. ഒരാളെ അദ്ദേഹത്തിന്റെ എത്രമോശമായവസ്ഥയിലും സ്‌നേഹിക്കാന്‍ കഴിയുന്നത് ഇത്തരമെരുവസ്ഥ സംജതമാവുമ്പോഴാണ്. സൗഹൃദം എന്ന് പ റ ഞ്ഞാല്‍ സ്‌നേഹമാണന്നും അതിന്റെ മാനദണ്ഡം സൗന്ദര്യമാണെന്നും വിചാരിക്കുന്നത് വലിയ അപകടങ്ങളുടെ തുടക്കസൂചനയാണന്ന് മനസ്സിലാക്കതെ പോവരുത് സൗഹൃദം എന്നാലം സ്‌നേഹം, വാശി, കാര്‍കഷ്യം തുടങ്ങിയ വികാരങ്ങളുടെ സമ്മിശ്രമായിരിക്കണം. സൗഹൃദത്തില്‍ തിന്മ കാണുമ്പോള്‍ ഗുണ ദോശിക്കുകയും തിരുത്തുന്നില്ലങ്കിലല്‍ കാര്‍കഷ്യമായി പെരുമാറുകയും ദേശ്യം വെക്കുകയുമാവാം എന്ന്ച്ചുരുക്കം. സൗഹൃദം എന്നാല്‍ ഒരിക്കലും നിരുത്സാഹപെടുത്തേണ്ട ഒന്നല്ല. മദീനയിലേക്ക് കടന്ന് വന്ന നബി (സ) മുഹാജിറുകളുടെയും ഇടയില്‍ സൗഹൃദം ഉണ്ടാക്കി. ഈ സമയത്താണ് അലി (റ) അവിടേക്ക് കടന്ന് വരുന്നത്. ഓരോ ആളുകളെ മറ്റുള്ളവരോട് സൗഹൃദം സ്ഥാപിച്ച് നബി തങ്ങളോട് അലി (റ) പറഞ്ഞു നബിയെ അങ്ങ് ഇവരുടെ ഇടയില്‍ സൗഹൃദം ബന്ധം സ്ഥാപിച്ചു എനിക്കൊരു സൗഹൃദ ബന്ധം വേണമെന്ന നിലയില്‍ ചോദിച്ചപ്പോള്‍ നബി (സ) തങ്ങള്‍ പറഞ്ഞു അലിയെ നീ എന്നില്‍ നിന്നും ഞാന്‍ നിന്നില്‍ നിന്നുമാണ്. ഈ നബി വചനത്തില്‍ നിന്ന് തന്നെ നമ്മുക്ക് പുണ്യ നബിയുടെ സ്‌നേഹാവായ്പിനെമനസ്സിലാക്കാന്‍ സാധിക്കുന്നു. നവയുഗത്തില്‍ ഫേസ്ബുക്ക് വഴിയും വാട്‌സാപ്പ് വഴിയും സൗഹൃദത്തിന്റെ വിലയും മാനവികതയും നഷ്ടപെടുത്തുന്ന പ്രവണതകള്‍ സമൂഹത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. സ്വന്തം അടുത്ത സുഹൃത്തിനെ പരിചയപ്പെടുന്നതിനും സംസാരിക്കുന്നതിനും പകരം ആവശ്യമില്ലാത്ത വിദൂര ബന്ധങ്ങള്‍ രൂപീകരിക്കുന്നതായും നമ്മുക്ക് കാണാന്‍ കഴിയും. 
നല്ല സൃഹുത്തുകള്‍ പരസ്പരം സ്‌നേഹിക്കുന്നതിലുപരി സഹായിക്കുകയും തന്റെ സുഹൃത്തിന്റെ ബുദ്ധിമുട്ടുകള്‍ തന്റെ ബുദ്ധിമുട്ടായും സന്തോഷങ്ങള്‍ തന്റെ സന്തോഷമായും മനസ്സിലാക്കുന്നു. അതില്‍ പങ്ക്‌കൊള്ളുകയും ചെയ്യുന്നു. ഈ രൂപത്തിലുള്ള സൗഹൃദ ബന്ധങ്ങള്‍ ഉടലെടുക്കുന്നത് വരെ മനുഷ്യ മനസ്സ് സ്വാര്‍ത്ഥതയെ തേടികൊണ്ടിരിക്കും. നല്ല സൗഹൃദബന്ധങ്ങള്‍ വിജയംതരും.


| Sayyid Mukhthar Shihab Thangal |      

നമ്മുടെ രാജ്യം സ്വാതന്ത്രത്തിന്റെ 70ആണ്ട് തികയിക്കുമ്പോള്‍ സ്മരിക്കപ്പെടേണ്ട ചിലതുണ്ട്.്തില്‍ പെട്ടതാണ് മലബാര്‍ മേഖലയിലെ ചെറുത്ത് നില്‍പുകളും പോരാട്ടങ്ങളും.ചരിത്ര താളുകളില്‍ മായ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന മനപ്പൂര്‍വ്വം ഒഴിവാക്കപ്പെടുന്ന ഈ മലബാറിലെ സൗഹൃദ പോരാട്ടങ്ങള്‍.ഇവിടെ തങ്ങളുടെ ആധിപത്യമുറപ്പിക്കാന്‍ ഇന്ത്യയിലാകെ  കൊണ്ടുവന്ന'ഭിന്നിപ്പിച്ചു ഭരിക്കല്‍'നയം അത്രയങ്ങ് വിലപ്പോയില്ല.അതാണ് മലബാര്‍ സ്‌പെഷ്യല്‍ പോലീസ് എന്ന നാമത്തില്‍ പട്ടാള ക്യാമ്പുകള്‍ ഈ പ്രദേശങ്ങളില്‍ ബ്രിട്ടീഷുകാര്‍  സ്ഥാപിച്ചത്.കോഴിക്കോട് സാമൂതിരിയും അവിടുത്തെ വിശ്വസ്ഥനായ മരക്കാറും ആദ്യമേ വഞ്ചന മനസ്സിലാക്കി എതിര്‍ത്തെങ്കിലും തങ്ങളുടെ സ്വാധീന ശക്തിയാല്‍ ബ്രിട്ടീഷുകാര്‍ വിജയിക്കുകയായിരുന്നു.അങ്ങനെ അസ്ഥിത്വം ഉറപ്പിക്കാനും ബ്രിട്ടീഷ് പടയെ തുപത്താനും മലബാറിന്റെ മണ്ണില്‍ ഒരുപാട് ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.എന്നാല്‍ അധികാരത്തിലിരിക്കുന്ന സാമൂതിരിയെ വഴശത്താക്കി അവര്‍ ഇവിടെ വളരുകയാണ് ഉണ്ടായത്.അത് ചെറുത്ത് നിന്ന മലബാറിന്റെ മക്കളെ തറപറ്റിക്കാന്‍,ഇവിടുത്തെ മാപ്പിളമാരെയും കുടിയാന്മാരെയും ദരിദ്രരെയും  ഒതുക്കുന്നതിന് അവര്‍ മുതലാളി വര്‍ഗത്തെ കൂട്ടുപിടിച്ചു.
       ഇങ്ങനെയൊക്കെ പ്രവര്‍ത്തിച്ച ബ്രിട്ടീഷ് പടക്കെതിരെ സധൈര്യം മുന്നോട്ടു വന്നതിലൂടെ മലബാര്‍ ലഹള,പൂക്കോട്ടൂര്‍ യുദ്ധം,വാഗണ്‍ ട്രാജഡി ഇതെല്ലാം ചരിത്ര താളുകളില്‍ നിന്ന് ഇന്ന് അന്യം നിന്നെങ്കിലും ഒരിക്കലും ഇത് സ്മരിക്കാതെ മലബാറുകാര്‍ ഒരു സ്വാതന്ത്ര സമരവും കൊണ്ടാറാടില്ല.തങ്ങളെ അടിച്ചൊതുക്കി മലബാറില്‍ ആധിപത്യം സ്ഥാപിക്കാന്‍ ബ്രിട്ടീഷ് പട പുറപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞ ഒരുപറ്റം പോരാളികള്‍ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പൂക്കോട്ടൂര്‍ എന്ന പ്രദേശത്ത് ഒത്തുകൂടി മരങ്ങള്‍ വഴിയില്‍ ഇട്ടും ചില ബോംബുകളുമായും തങ്ങളാലാകുന്ന ആയുധ സജ്ജീകരണം ഒരുക്കിയും ഒന്നിച്ചുകൂടി.ഇത് മുന്‍കൂട്ടി അറിഞ്ഞ ബ്രിട്ടൂഷുകാര്‍ മാരകായുധങ്ങളുമായി മുന്നേറുകയായിരുന്നു.അതില്‍ നിരവധി പേര്‍ രക്തസാക്ഷികളായി.ഇങ്ങനെയുള്ള ഒരുപാട് സംഭവങ്ങള്‍ മലബാറില്‍ നടന്നിട്ടുണ്ട്.വായുവും വെളിച്ചവും പ്രവേശിക്കാത്ത ഗുഡ്‌സ് വാഗണില്‍ കോയമ്പത്തൂരിലേക്ക് നാടുകടത്തി.ഇത്തരം വിനോദങ്ങളാണ് ബ്രിട്ടീഷുകാര്‍ ഇവര്‍ക്കെതിരെയില്‍ നയിച്ചത്.വാരിയന്‍ കുന്നത്ത് ഹാജിയുടെയും മറ്റും പോരാട്ട വീര്യത്തില്‍ നിന്ന് ഊര്‍ജം ഉള്‍കൊണ്ടവരാണ് മലബാറുകാര്‍.അത് കൊണ്ട് തന്നെയാണ് മലബാര്‍ മണ്ണില്‍ ഫാസിസത്തിന് വേരോട്ടമില്ലാത്തതും.



| Shareef  |
എന്നെ ഞാനാക്കിയ എന്റെ ഗുരു മന്ദിര-
ത്തിന്റെ സുവര്‍ണ്ണ പടിയുറങ്ങുമ്പോള്‍ എന്‍-
മനവും ഹൃദയവും ഇന്ന് വാവിട്ട് കരയുകയാണ്..
ഓര്‍മകള്‍ക്കും അനുഭവാ നൈര്‍മല്ല്യങ്ങള്‍ക്കും 
ഒരായിരം ചിരിയും ദുഃഖവും നല്‍കിയ ഈ-
എന്‍ ഗുരു സവിധമില്‍.... എന്‍ മനം-
നെട്ടോട്ടമോടുകയാ.. വാക്കുകളും എഴുത്തും
ഇന്ന് കരയുകയാണ്, വാവിട്ട് കരയുകയാണ്..
ഹൃദ്യം നിറഞ്ഞ അനുഭവനാമ്പുകള്‍ ഇന്നതില്‍
തളിരിടുകയും പുഷ്പിക്കുകയും ഗന്ധിക്കുകയും
ചെയ്യുന്നു.. വിറയുന്ന കൈകളാല്‍...
അനുഭവമെന്ന പുഷ്പ ഗന്ധിയില്‍ ഇന്ന്
മനസ്സാറാട്ട് നടത്തുന്നു.. ശലഭമെന്ന എന്‍ മനം-
ഇന്നതില്‍ കരയുന്നു.. അതില്‍ കയറി ഒച്ച വയ്ക്കുന്നു..
ആര്‍ത്തട്ടഹസിക്കുന്നു.. മനന മൂകനായിരിക്കുന്ന
എന്‍ തലയില്‍ തലോടീട്ടവന്‍ മൃദു- മയത്തിലെന്നെ
സമാധാനിപ്പിച്ച് പറയുന്നു..മയത്തില്‍ എന്നോടവന്‍
ഓതുന്നു.. ഗുരു ദര്‍പ്പണത്തിന്റെ നവ്യോപദേശ-
മാണിന്നെനിക്ക് തണലും തെന്നലും നല്‍കുന്നത്..
കാറ്റും കോളും പെട്ട് അലയുന്ന നനകയില്‍ 
രക്ഷകന്റെ കൈയ്യായ്.. എന്നെയിന്ന് തലോടുന്നു..
ഒരായിരം ഓര്‍മ്മകള്‍ക്കു മുമ്പില്‍ ഓര്‍ക്കുന്ന-
ഒപ്പുമായ്.. ഞാനിന്ന് പടിയിറങ്ങുന്നു....
കാലമേ.. നിനക്ക് നന്ദി.. ഒരായിരം കൃതജ്ഞത

x




| Alsif Chittur |

എന്‍ മിഴികള്‍ നിറഞ്ഞൊഴുകിയത്
നീ കാണുന്നില്ലെയോ?
എങ്ങനെ കാണുവാനാണ്
നിന്‍ മുന്നില്‍ ഞാന്‍ വെറുമൊരു
ചിരിക്കുന്ന കോമാളിയല്ലേ
നീ പറയും  കുസൃതികള്‍ക്കു-
മുന്നില്‍ തലകുലുക്കും വെറുമൊരു

ഋുജുമാനസനാം കൂട്ടുക്കാരന്‍
ഒരുനാള്‍ ഞാന്‍ നിശ്ചലനായി
ഒരു തുള്ളി വെള്ളത്തിനായി
കിടക്കുന്ന നേരത്ത്
ഒരു സ്പൂണ് വെള്ളവുമായ്
നീ കടന്നു വരുന്നതും കണ്ട്
ശ്വാസം നിലക്കുന്ന സമയത്തിനരികെ
വിതുമ്പി പാടുന്ന പാമരന്‍ ഞാനെ
സ്വര്‍ഗ വാതില്‍തന്‍ ഞാന്‍
നില്‍ക്കുന്ന നേരത്ത്
കൈ പിടിക്കാന്‍ നീയുണ്ടാകുമെന്നോര്‍ത്ത്
മരണമേ നീ എന്നെ മാടിവിളിച്ചെങ്കില്‍
മടിക്കാതെ പോരാം ഞാന്‍

നിന്‍ മാറിടത്തിലേക്കായ്‌


|Jasim Adrssery|

ഇത് കവിതയല്ല.....

തൂലികയില്‍ പതിഞ്ഞ ഛായമാണ്.

മഷി പുരണ്ട കിനാക്കളില്‍

പതിഞ്ഞ സ്വപ്‌നമാണ്.....

കുഞ്ഞു മനസ്സില്‍ വിഷം.

ചീറ്റിയ കുഞ്ഞു കിടാവിന്റെ.

തേങ്ങലാണ്......



ഇത് കഥയല്ല.....

കഥയുടെ പാഠമാണ്

ഇത് കവിയല്ല.......

പൗരന്റെ ഹൃദയമാണ്



നീതിക്ക് വേണ്ടി അലയുന്നു നാം

നീതി പീഠം എവിടെയാണ്.......

വാക്കു പാലിക്കാത്ത പീഠമല്ല.

മനുഷ്യത്വമെന്ന  പീഠമാണ്‌




ഭാരതമേ....

എവിടെ നിന്‍  രക്ഷ?

ഭാരതത്തിന് രക്ഷയേകൂ.......

ഭാരതം പൗരന്റെ

ജീവനാണ്..........











| Sufiyan Kalikavu |


മുസ്ലിം ഉമ്മത്തിന്റെ പണ്ഡിത നേതൃരംഗത്ത് നിറഞ്ഞുനിന്ന മഹത് വ്യക്തിത്വം. വിശദീകരണങ്ങള്‍ക്കതീതമായി ഉന്നത ജീവിത വിശേഷണം കൊണ്ട് ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കര്‍മ്മ ശാസ്ത്ര പ്രതിഭ. ആരവങ്ങളുടെയും ഒച്ചപ്പാടുകളുടെയും കാലത്ത് പത്രാസുകള്‍ മോഹിക്കാതെ ജീവിച്ച മഹാന്‍. 

സമസ്തയുടെ ഒമ്പത് പതിറ്റാണ്ടിനിടയില്‍ ഇല്‍മ് കൊണ്ടും സൂക്ഷമതകൊണ്ടും ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച രണ്ടു സമുന്നത നേതാക്കളായ ശംസുല്‍ ഉലമയുടെയും കണ്ണിയത്തുസ്താതിന്റെയും ആശീര്‍വാദവും അംഗീകാരവും വേണ്ടുവോളം നേടിയെടുത്തവരാണ് ശൈഖുനാ. ഈ രണ്ടു മഹാന്‍മാരുടെ വാര്‍ധക്യ കാലങ്ങളില്‍ കര്‍മ്മശാസ്ത്രപരമായ സംശയങ്ങളുമായി സമീപിക്കുന്നവരോട് സൈനുദ്ദീന്‍ മുസ്ലിയാരുടെ അടുക്കല്‍ ചെന്ന് ചോദിക്കുക എന്നായിരുന്നു പറഞ്ഞിരുന്നത്. ഇത്  മഹാനവര്‍കള്‍ക്ക് അവരുടെ അടുക്കലുള്ള അംഗീകാരത്തിന്റെ ഉത്തമ തെളിവാണ് എന്നതില്‍ സംശയമില്ല.
ബഹുമാനപ്പെട്ടവര്‍ ഭൗതിക പഠനം എട്ടാം ക്ലാസിന് ശേഷമാണ് ദര്‍സ് ജീവിതത്തിലേക്ക് കടന്നു വരുന്നത്. മൂന്നുദര്‍സുകളിലായി പത്ത് വര്‍ഷമാണ് അദ്ദേഹം പഠിച്ചത്. ഏഴ് വര്‍ഷം സ്വന്തം പിതാവും വലിയ പാണ്ഡിത്യത്തിനുടമയുമായ മുഹമ്മദ് മുസ്ലിയാര്‍ക്കൊപ്പം കൊണ്ടോട്ടി ഖാദിയാരകം പള്ളിയിലും രണ്ടു വര്‍ഷം ഓവുങ്ങല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ മഞ്ചേരി ദര്‍സിലും ഒരു വര്‍ഷം ചാലിയത്ത് ദര്‍സ് നടത്തിയിരുന്ന സുപ്രസിദ്ധനായ കോടക്കല്‍ സൈനുദ്ദീന്‍ മുസ്ലിയാരുടെ അടുത്തുമായിരുന്നു ഓതിപ്പഠിച്ചത്.
തന്റെ ഇളം പ്രായത്തില്‍ തന്നെ ബഹുമാനപ്പെട്ടവര്‍ക്ക് ദര്‍സ് നടത്താനുള്ള ഭാഗ്യം സിദ്ധിച്ചിരുന്നു. ഇരുപത്തി രാണ്ടാമത്തെ വയസ്സില്‍ കോടങ്ങാട്  മുദരിസായി നിയമിതനായി. അവിടെ നാട്ടുകാര്‍ക്ക് വേണ്ടി രാത്രി ദര്‍സ് നടത്തി. രാവിലെ കൃഷിപ്പണിക്കാര്‍ക്കുള്ള ദര്‍സുമുണ്ടായിരുന്നു. തല മുതിര്‍ന്ന പലരും ഉസ്താദിനെ 'കുട്ടി'എന്നു വിളിച്ചിരുന്നെങ്കിലും നാട്ടുകാര്‍ക്കെല്ലാം അദ്ദേഹം വലിയ ഉസ്താദായിരുന്നു. അന്ന് ദര്‍സില്‍ അറുപതില്‍ പരം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. കോടാങ്ങാടെ ദര്‍സിന് ശേഷം മുദരിസായിക്കൊണ്ട് ചെമ്മാട് ജുമുഅത്ത് പള്ളിയിലെത്തി പില്‍കാലത്ത് സമസ്തയുടെ കാര്യദര്‍ശിയാകുന്ന ഉസ്താദിന്റെ വളര്‍ച്ചയുടെ ഒരു സുപ്രധാന ഘടകമായിരുന്നു ഈ വരവ്. സാമുഹ്യസംഘടനാരംഗത്ത് ഇടപെടുന്നതിനുള്ള അവസരങ്ങള്‍ ഉസ്താദിന് കൈവന്നത് ഈ അവസരത്തിലായിരുന്നു.
പരാതികളും പരിഭവവുമില്ലാത്ത മുദരിസായിരുന്നു ചെറുശ്ശേരി ഉസ്താദ്. പള്ളിയില്‍ താമസിച്ച ഒന്നരപ്പതിറ്റാണ്ട് മഹാന്‍ തിങ്ങളാഴ്ചയും വ്യാഴായ്ചയും നോമ്പെടുക്കുന്ന വിവരം മഹല്ല് നിവാസികള്‍ അറിഞ്ഞിരുന്നില്ല. ഉച്ചനേരത്തെ ഭക്ഷണം നോമ്പുതുറക്കുവാനും രാത്രിയിലേത് അത്താഴത്തിനും വേണ്ടി മാറ്റിവെക്കലുമാണ് പതിവ്.
അതിനു ശേഷമാണ് കേരളീയ ജനതയുടെ അഭിമാനമായ 'ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി' യുടെ ചാന്‍സിലറായി ഉസ്താദ് ചാര്‍ജെടുക്കുന്നത് കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും ഇസ്ലാമിക വെളിച്ചമെത്തിക്കാന്‍ പ്രാപ്തരായ ധാരാളം ബഹു ഭാഷാ പണ്ഡിതന്മാര്‍ ഈ വലിയ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങുന്നു. അവര്‍ക്കെല്ലാം ദീനീ വിജ്ഞാനം നുകര്‍ന്നുകൊടുക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് ബഹുമാനപ്പെട്ട ഉസ്താദ്. ഉസ്താദിന്റെ വശ്യമായ ക്ലാസുകള്‍ കുട്ടികള്‍ക്കെല്ലാം വളരെ ആവേശമായിരുന്നു. ഓരോ ക്ലാസുകളും ഒരര്‍ത്ഥത്തില്‍ സംവാദാത്മകമായിരുന്നു. എന്തും ചോദിക്കാനുള്ള അവസരവും ഞൊടിയില്‍ ഉത്തരവും ലഭിക്കുമായിരുന്നു.
ശൈഖുനാ ക്ലാസില്‍ തീര്‍ത്തും മറ്റൊരു വ്യക്തിയായിരുന്നു. കൂഞ്ഞുമനസ്സിന്റെ നിശ്കളങ്കതയും കഥ പറച്ചില്‍കാരുടെ അംഗ വിക്ഷേപങ്ങളും രസകരമായ വിശദീകരണമെല്ലാം ശാഖുനായുടെ പ്രത്യേകതകളാണ്.
പാണ്ഡിത്യത്തോടൊപ്പം വിനയം കൂടെകൊണ്ടുനടക്കുന്ന മഹത് വ്യക്തിയായിരുന്നു അദ്ദേഹം. ജന ലക്ഷങ്ങളുടെ അവസാന വാക്കായി അമരത്തിരിക്കുമ്പോഴും ആ പ്രൗഢിയൊന്നും മുഖത്തും പെരുമാറ്റത്തിലും ഉസ്താദ് കാണിച്ചിരുന്നില്ല. പെരുമാറ്റം തന്നെയായിരുന്നു അവിടുത്തെ വിനയത്തിന്റെ മുഖമുദ്ര. അമലുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് സുന്നത്തായ കര്‍മ്മങ്ങള്‍ പതിവാക്കലാണെന്ന് ഹദീസിലുണ്ട്. ഇത് ചെറുശ്ശേരി ഉസ്താദിന്റെ ജീവിതത്തിലുടനീളം ദര്‍ശിക്കാവുന്നതാണ്. ഏതു തിരക്കുകള്‍ക്കിടയിലും ദിക്‌റുകള്‍ പതിവാക്കുന്ന അദ്ദേഹത്തിന്റെ രീതി ഏറെ മാതൃകാപരമാണ്. അവിടുത്തെ ഉയര്‍ച്ചയുടെ പ്രധാന കാരണവും അത്തരം ചര്യകളായിരിക്കുമെന്ന കാര്യത്തില്‍ നമുക്കാര്‍ക്കും സംശയിക്കേണ്ടിവരില്ല. 



രണ്ടു പതിറ്റാണ്ടുകാലം മുസ്ലിം കൈരളിയുടെ മതകീയ ഉന്നമനങ്ങളുടെ നേതൃസ്ഥാനം അലങ്കരിച്ചുകൊണ്ടിരിക്കുന്ന ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറി സ്ഥാനം അലങ്കരിച്ചവരാണ് ശൈഖുനാ. കേരള ജനതക്ക് ശംസുല്‍ ഉലമക്ക് ശേഷം ഒരു പിന്‍ഗാമി ഉണ്ടെങ്കില്‍ അത് സൈനുല്‍ ഉലമയല്ലാതെ മറ്റാരുമല്ല. 


| Thasneem Javad |
പുണ്യങ്ങളുടെ ദിന രാത്രങ്ങള്‍ സമാഗതമാവുകയാണ്. ദൈവ പ്രീതി ആഗ്രഹിക്കുന്നവര്‍ പുണ്ണ്യങ്ങള്‍ വാരിക്കുട്ടാന്‍ മാനസിക-ശാരീരിക വിശുദ്ധി പാകപ്പെടുത്തി കഴിഞ്ഞു. ത്യാഗം ചെയ്താല്‍ ഇരട്ടികള്‍ ലാഭം കൊയ്യാവുന്ന മുഹൂര്‍ത്തങ്ങളും അമൂല്യ അവസരങ്ങളുമാണ്. റമളാനിലെ ആദ്യ രാത്രി തന്നെ സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ കൊട്ടിയടക്കപ്പെടുകയും ചെയ്യും.
സ്വര്‍ഗത്തിന് റയ്യാന്‍ എന്ന് പേരുള്ള ഒരു കവാടമുണ്ട്. നോമ്പുകാര്‍ക്കുള്ളതാണത്. അതിലൂടെ മറ്റാരും പ്രവേശിക്കുകയില്ല. അല്ലാഹു പറഞ്ഞു: നോമ്പ് എനിക്കുള്ളതാണ് അതിന് പ്രതിഫലം നല്‍കുന്നത് ഞാനാണ്. ഈ വാക്ക് നോമ്പിന്റെ മാറ്റ് കൂട്ടുന്നു.

നോമ്പ് നിര്‍ബദ്ധമുള്ളവര്‍

പ്രായപൂര്‍ത്തിയും ബുദ്ധിയും നോമ്പനുഷ്ടിക്കാന്‍ ജീവശാസ്ത്രപരമായി ആരോഗ്യവും കഴിവുമുള്ള എല്ലാവര്‍ക്കും റമളാന്‍ വ്രതം നിര്‍ബദ്ധമാണ്. ആരോഗ്യപരമായി നോമ്പെടുക്കാന്‍ സാധിക്കുന്ന ഏഴുവയസ്സായ കുട്ടികളെ നോമ്പെടുക്കാന്‍ കല്‍പ്പിക്കുകയും പത്ത് വയസ്സായാല്‍ നോമ്പുപേക്ഷിച്ചാല്‍ അവരെ അടിക്കലും രക്ഷിതാക്കളുടെ മേല്‍ നിര്‍ബദ്ധമാണ്.

ആര്‍ത്തവം, പ്രസവരക്തം എന്നീ സമയങ്ങളില്‍ സ്ത്രീക്ക് നോമ്പ് നിശിദ്ധമാണെങ്കിലും പിന്നീട് വീണ്ടെടുക്കല്‍ നിര്‍ബദ്ധമാണ്. അപ്രകാരം തന്നെ സുഖമാവുമെന്ന് പ്രതീക്ഷയുള്ള രോഗം മൂലവും ദീര്‍ഘയാത്രക്കാരനും നോമ്പുപേക്ഷിക്കാമെങ്കിലും പിന്നീട് വീണ്ടടുക്കേണ്ടതാണ്.

എന്നാൽ ഗർഭിണിയോ മുല കൊടുക്കുന്നവളോ ആയ സ്ത്രീക്ക് സ്വന്തം ശരീരത്തിനോ സ്വന്തം ശരീരത്തിനും കുട്ടിക്കും ഒരുമിച്ചോ വിഷമം സംഭവിക്കുമെന്ന് ഭയന്ന് നോമ്പൊഴിവാക്കിയാൽ പിന്നീട് ഖളാഅ് വീട്ടിയാൽ മതിയാകുന്നതാണ്. എന്നാൽ കുട്ടിയിൽ വിഷമം പറ്റുമെന്ന കാരണത്താൽ മാത്രമാണ്നോ മ്പൊഴിവാക്കിയതെങ്കിൽ ഖളാഅ് വീട്ടലോടു കൂടി ഒരു നോമ്പിന് ഒരു മുദ്ദ് വീതം ധാന്യം ദാനം ചെയ്യലും നിർബദ്ധമാണ്.

നോമ്പ് മുറിയുന്ന കാര്യങ്ങൾ

സംയോഗം, ഇന്ദ്രിയം സ്കലിപ്പിക്കല്‍,  ഉണ്ടാക്കി ഛർദ്ദിക്കൽ, സാധാരണയിൽ ഉള്ള് എന്ന് പറയപ്പെടുന്ന ഭഗത്തേക്ക് വല്ലതും പ്രവേശിക്കൽ തുടങ്ങിയവയെ കൊണ്ട് നോമ്പ് മുറിയുന്നതാണ്. നോമ്പുള്ള സമയത്ത് ആർത്തവം, പ്രസവ രക്തം എന്നിവ സംഭവിച്ചാലും നോമ്പ് മുറിയും. രക്തമോ മറ്റോ കൊണ്ടോ കലർപ്പില്ലാത്ത ഉമിനീർ ഇറക്കുന്നത് കൊണ്ട് വിരോധമില്ല. എന്നാൽ വായയുടെ ബാഹ്യ ഭാഗത്തേക്ക് എത്തിയ കഫം ഇറക്കാൻ പാടില്ല.

സുന്നത്തുകൾ


     അത്താഴം കഴിക്കൽ നോമ്പിൻെറ ഒരു പ്രധാന സുന്നത്താണ്. ഈത്തപ്പഴമാണ് ഏറെ ഉത്തമം. രാത്രിയുടെ രണ്ടാം പകുതി ആരംഭിക്കുന്നതോടെ അത്താഴ സമയം ആരംഭിക്കുമെങ്കിലും സുബ്ഹിയോടടുത്ത സമയം വരെ ചിന്തിക്കലാണ് സുന്നത്ത്.
ദാന ധർമ്മങ്ങൾ തുടങ്ങിയ സൽകർമ്മങ്ങൾ വർദ്ധിപ്പിക്കുക, ഖുർആൻ പാരായണം ചെയ്യുക, സുഗന്ധം ഉപയോഗിക്കാതിരിക്കുക, അനുവദനീയമാണെങ്കിലും കണ്ടും കേട്ടുമുള്ള ആസ്വാദനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവയെല്ലാം നോമ്പിന്റെ സുന്നത്താണ്.
റമളാന് പ്രത്യേകം സുന്നത്താക്കപ്പെട്ട തറാവീഹ് നിസ്കാരവും ഏറെ പുണ്യമുള്ളതാണ്. വിശ്വാസ പ്രതിഫലാഗ്രഹങ്ങളോടെ തറാവീഹ് നിസ്കരിച്ചാൽ പാപങ്ങൾ പൊറുക്കപ്പെടുമെന്നും പ്രസവിക്കപ്പെട്ടപോലെ പാപമുക്തനാവാൻ അത് കാരണം ആകുമെന്നും പ്രവാചകാധ്യാപനങ്ങളിൽ കാണാം.


| Sayyid Saeed Jifri |
       
മലബാറിന്റെ ചരിത്രങ്ങളില്‍ നിരസിക്കാനാവാത്ത ഒരു മഹാ വ്യക്തിയാണ് സയ്യിദ് അലവി തങ്ങള്‍. മമ്പുറം തങ്ങളെക്കുറിച്ച് അല്‍പമെങ്കിലും അറിയാത്തവരായി മലബാറിന്റെ മണ്ണില്‍ ഒരാളും ഉണ്ടായിരിക്കില്ല.
രാജ്യ സ്വാതന്ത്ര്യത്തിനുവേണ്ടി വെള്ളക്കാരോട് അഹോരാത്രം പടപൊരുതി മുസല്‍മാന്റെ ദുരിതങ്ങളും പ്രയാസങ്ങളും നീക്കിയ ഇന്ത്യന്‍ മുസല്‍മ്മാന്റെ കണ്ണിലുണ്ണിയായിരുന്നു ബഹുമാനപ്പെട്ട മമ്പുറം തങ്ങള്‍. ആത്മീയാചാര്യന്‍, ധീര ദേശാഭിമാനി,  വൈദേശികാധിപത്യത്തെ ശക്തിയുക്തം ചെറുത്തവര്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ്.....തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും അതിലുപരി അല്ലാഹുവിന്റെ വലിയ്യും കൂടിയായിരുന്നു തങ്ങള്‍.
വളരെ മുമ്പുതന്നെ കേരളക്കരയില്‍ അഹ്ലുബൈത്ത് വന്നെത്തിയിട്ടുണ്ട്. കേരളക്കരയിലേക്ക് ഇസ്ലാമിക പ്രബോധനവുമായെത്തിയ മാലിക് ബ്‌നു ദീനാര്‍(റ)നെ സ്വീകരിച്ച സാമൂതിരി രാജാവിന്റെ കാലത്തു തന്നെ യമന്‍, ഹളര്‍ മൗത്ത് എന്നിവിടങ്ങളില്‍ നിന്നും മറ്റും അഹ്ലുബൈത്തും മറ്റു മുസ് ലിം പണ്ഡിതരും കേരളക്കരയിലെത്തിയിരുന്നു. 
ശൈഖ് ജിഫ്‌രി തങ്ങള്‍ 1159-ല്‍ കോഴിക്കോട് കപ്പലിറങ്ങുകയും ധാരാളം ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി 1222-ല്‍ ഈ ലോകത്തോട് വിടപറഞ്ഞു. തങ്ങളുടെ ജീവിത ശൈലിയില്‍ ആകൃഷഅടനായ അന്നത്തെ രാജാവായിരുന്ന സാമൂതിരി രാജാവ് തങ്ങള്‍ക്ക് നല്‍കിയ സ്ഥലത്താണ് മഹാനവര്‍കള്‍ അന്ത്യവിശ്രമം കൊള്ളുന്നത്.
ശൈഖ് ജിഫ് രിയുടെ സഹോദരനായ ഹസ്സന്‍ ജിഫ് രി കോഴിക്കോട് നിന്നും പൊന്നാനിയിലെത്തി, ദീനീ പ്രവര്‍ത്തനങ്ങളില്‍ പരിശ്രമിക്കുകയും പിന്നീട് തിരൂരങ്ങാടിയിലെത്തി അവിടുത്തെ പള്ളിക്കാരണവരായിരുന്ന വീടും പറമ്പും മറ്റും അദ്ദേഹത്തിന് നല്‍കി തന്റെ പുത്രയെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. 1178-ല്‍ അദ്ദേഹം വഫാത്തായി മഹാന്‍ അന്ത്യവിശ്രമം കൊള്ളുന്നത് മമ്പുറം മഖാമിന്റെ പടിഞ്ഞാറുവശത്താണ്. 
ഇവരുടെ സഹോദരി ഫാത്വിമ(റ)യെ തരീമില്‍ നിന്നുമെത്തിയ സയ്യിദ് മുഹമ്മദ് ബ്‌നു സഹ് ല്‍(റ) വിവാഹം ചെയ്തു. ഇവരുടെ പുത്രനായിട്ടാണ് ഹിജ്‌റ 1166-ദുല്‍ ഹജ്ജ് 23-ന് ശനിയാഴ്ച സയ്യിദ് അലവി(റ) ജനിച്ചത്.
ചെറുപ്പത്തില്‍ തന്നെ ഉപ്പ വേര്‍പിരിഞ്ഞ കാരണത്താല്‍ മാതൃ സഹോദരിയുടെ സംരക്ഷണത്തിലായിരുന്നു ജീവിതം കഴിച്ചുകൂട്ടിയിരുന്നത്. 1181-ല്‍ യാത്ര പുറപ്പെട്ട് കോഴിക്കോടെത്തി. അന്ന് മഹാനവര്‍കള്‍ക്ക് 15 വയസ്സായിരുന്നു. തങ്ങള്‍ മുന്‍ഗാമികളുടെ പാത സ്വീകരിച്ച് കഴിഞ്ഞുകൂടുകയും ഹസ്സന്‍ ജിഫ്രിയുടെ മകളായ ഫാത്വിമ(റ)യെ വിവാഹം ചെയ്യുകയും ചെയ്തു. അന്ന് തങ്ങളവര്‍കള്‍ക്ക് 18-ഉം ഫാത്വിമ(റ) 15 വയസ്സുമായിരുന്നു. പിന്നീട് തങ്ങളവര്‍കള്‍ കോഴിക്കോട്ടുനിന്ന് മമ്പുറത്തേക്ക് താമസം മാറ്റുകയും ദീനീ പ്രബോധനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.
ബഹുമാനപ്പെട്ട മമ്പുറം തങ്ങള്‍ പണ്ഡിതനും സ്വൂഫി വര്യനും ധാരാളം കറാമത്തുകളുടെ ഉടമയുമായിരുന്നു. മഹാനവര്‍കള്‍ മമ്പുറത്തെത്തിയപ്പോള്‍ തങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ് തങ്ങളെ പരീക്ഷിക്കാന്‍ വേണ്ടി ചോദ്യങ്ങളുമായി മഹാനായ ഉമര്‍ ഖാസി(റ) തങ്ങളുടെ അരികിലെത്തുകയും അങ്ങനെ ചോദിക്കാന്‍ ചെന്ന സമയത്ത് എല്ലാം മറന്ന് പോവുകയും ചെയ്തു. തങ്ങള്‍ സാധാരണക്കാരനല്ലെന്ന് മനസ്സിലാക്കിയ ഉമര്‍ ഖാസി(റ)തങ്ങളോട് മാപ്പപേക്ഷിച്ചു. പിന്നീട് ഇരുവരും വളരെയധികം അടുത്തവരായി. 
തങ്ങളവര്‍കള്‍ക്ക് മറഞ്ഞകാര്യങ്ങള്‍ അറിയാനും പറയാനും കഴിയുമായിരുന്നു. ഒരിക്കല്‍ മഹാനവര്‍കള്‍ ഒരു നിസ്‌കാരപള്ളിയിലെത്തി. അവിടെ ജമാഅത്ത് നടക്കുന്ന സമയത്ത് തങ്ങള്‍ മുന്‍ഫരിദായി(ഒറ്റക്ക്)നിസ്‌കരിക്കുകയുണ്ടായി. പള്ളി ഇമാമിന് കീഴില്‍ നിസ്‌കരിക്കാത്ത തങ്ങളോട് ജനങ്ങള്‍ കാരണമന്വേഷിച്ചു. തങ്ങള്‍ പറഞ്ഞു' അദ്ദേഹം വീട്ടിലെ പശുവിന്റെ കാര്യത്തില്‍ ചിന്തിച്ചുകൊണ്ടാണ് നിങ്ങള്‍ക്ക് ഇമാമായി നിന്നത് ഇങ്ങനെയുള്ള ഒരാളെ ഞാനെന്തിന് തുടരണം?'. 
ഇത്തരത്തില്‍ വളരെയധികം കറാമത്തുകളുടെയും മറ്റും നിറസാനിധ്യമായിരുന്നു തങ്ങള്‍. മരിക്കുന്നത് വരെ അദ്ദേഹം അല്ലാഹുവിന്റെ ദീനിനെയും മുസല്‍മാന്റെ ജീവനെയും സംരക്ഷിക്കാനും വെള്ളക്കാരുടെ കറുത്ത കരങ്ങളില്‍ നിന്ന് ഈ നാടിനെ സ്വതന്ത്രമാക്കാനും തങ്ങള്‍ കഠിനാധ്വാനം ചെയ്തു. അവസാനം വെള്ളക്കാരന്റെ കരങ്ങളാല്‍ ദേഹത്ത് മുറിവാവുകയും അതു കാരണത്താല്‍ രോഗ ശയ്യയിലായി. പിന്നീട് കുറച്ച് കാലം മാത്രമേ തങ്ങള്‍ ജീവിച്ചിട്ടുള്ളൂ. 


| Ibrahim manjeri |



               മനുഷ്യ ജീവിതത്തിന്റെ സകലമാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും ജീവിത സമ്പൂര്‍ണതക്ക് സഹായകവുമാകുന്ന ദൈവിക വിധി വിലക്കുകള്‍ ഉള്‍കൊള്ളുന്ന നിയമ സംഹിതയാണ് ഫിഖ്ഹ്. ശറഇന്റെ അനുഷാസനങ്ങള്‍ക്കര്‍ഹരായവരുടെ കര്‍മ്മങ്ങളെ നിശ്ഫലമാക്കുന്ന പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കി പരലോക വിജയം നേടാന്‍ ഏതൊരു വ്യക്തിക്കും ഫിഖ്ഹ് നിര്‍ബന്ധമാണ്. ദീനീ ചൈതന്യം കൊണ്ട് തിളങ്ങി നില്‍ക്കുന്ന കേരള മുസ്ലിം ഉമ്മത്തിനെ നാനാ ദേശക്കാര്‍ ആകാംശ പൂര്‍വ്വം നോക്കി കാണാന്‍ ഉണ്ടായത് അവരില്‍ ഫിഖ്ഹ് ചെലുത്തിയ സ്വാധീനമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കേരളക്കരയില്‍ ഇസ്ലാം എത്തിയത് മുതല്‍ ഇന്നോളം വരെ കേരള മുസ്ലിം ഉമ്മത്തിന്റെ സംശുദ്ധ ജീവിതത്തിന് ഒരു പിഴവ് സംഭവിക്കാതിരിക്കാനുള്ള കാരണം കേരളീയ മുസല്‍മാന്റെ തുടക്കം മുതല്‍ ഇന്നോളം വരെ ഫിഖ്ഹീ പൈതൃകം നില നിന്നതിനാലാണ്.  അറിവിന്‍ ലോകത്തെ അഗാത തഹ്ഖീക്കിനുടമകളായ പണ്ഡിത കുലമാണ് എക്കാലത്തും കര്‍മ ശാസ്ത്രത്തിനു നേതൃത്വം വഹിച്ചത്.
              പ്രവാചകന്റെ സംഭവ ബഹുലമായ ജീവിതത്തിലൂടെ മാന സമൂഹത്തിന്റെ സകല മേഖലകള്‍ സ്പര്‍ശിച്ചും ആവശ്യമായ എല്ലാ നിയമ തത്വ സംഹിതകളും സ്വഹാബത്തിന് പ്രവര്‍ത്തി പഥത്തിലൂടെ പഠിപ്പിച്ച് ലോക ഗുരു ഈ ലോകത്തോട് വിട പറഞ്ഞു. പ്രവാചകന്റെ അടക്കവും അനക്കവും മൗന സമ്മതവുമെല്ലാം കൃത്യമായി വീക്ഷിക്കുകയും തദനുസൃതം ജീവിതം ക്രമപ്പെടുത്തുകയും ഫിഖ്ഹിന്റെ രീതി ശാസ്ത്രത്തെ കറിച്ച് ബോധവാന്മാരാകുകയും ചെയ്ത സ്വഹാബാക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിക പ്രബോധനാനന്തരം പലായനം ചെയ്യുകയും അതില്‍ നിന്നുള്ള ചില സ്വഹാബാക്കള്‍ കേരളീയരുടെ മണ്ണിലേക്ക് കടന്നു വരികയും ദീനീ വെളിച്ചമേകുകയും ചെയ്തു. നബി (സ) യില്‍ നിന്നും നേരിട്ട്  ദീന്‍ പകര്‍ത്തിയ സ്വഹാബാക്കളിലൂടെ കേരളത്തില്‍ ഇസ്ലാം എത്തിയതിനാല്‍ അണമുറയാത്ത ഇസ്ലാമിക പാരമ്പര്യം കേരളത്തിനുണ്ടാവുകയും കേരള മുസ്ലിം സമൂഹത്തിന്റെ മുന്നേറ്റത്തെ വളരെയേറെ സ്വാധീനിക്കുകയും ചെയ്തു.
             ഖുര്‍ആന്‍, ഹദീസ്, ഖിയാസ്, ഇജ്മാഅ് എന്നീ നാലു ഇസ്ലാമിക പ്രമാണങ്ങളായ അടിസ്ഥാനത്തില്‍  മുജ്തഹിദുകളായ ഇമാമുമാര്‍ ഇജ്തിഹാദ്  ചെയ്ത് കണ്ടെത്തിയ വിധികളാണ്  കര്‍മ്മ ശാസ്ത്ര വിധികള്‍. പ്രമാണങ്ങളാല്‍ ക്രോഡീകരിക്കപ്പെട്ട ശാഫിഈ, ഹനഫീ, ഹമ്പലീ, മാലികീ എന്നീ നാല് മദ്ഹബുകളാണ് ഇന്ന്  പ്രാബല്യത്തിലുള്ളത്. ഇതില്‍ കേരള മുസ്ലിംകളില്‍ ഭൂരിഭാഗം ജനങ്ങളും ശാഫീ മദ്ഹബനുസരിച്ച് ജീവിക്കുന്നവരാണ്. ശാഫിഈ മദ്ഹബ് കേരളത്തില്‍ വളരെ മുമ്പ്  തന്നെ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ കാണാന്‍ സാധിക്കുന്നതാണ്. പ്രശസ്ത ലോക സഞ്ചാരിയായ ഇബ്‌നു ബത്തൂത്ത 1342 നും 1347 നും ഇടയില്‍ കേരളം സന്ദര്‍ശിച്ച യാത്രാനുഭവ ചരിത്രത്തില്‍ മംഗലാപുരത്ത് കുട്ടികളെ പഠിപ്പിച്ച് കൊണ്ടിരിക്കുന്ന ശാഫിഈ മദ്ഹബുകാരനായ ബദ്‌റുദ്ദീന്‍ മഅ്ബരി എന്ന ഖാസിയെ കണ്ട വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. അത് പോലെ ചരിത്ര ലോകത്ത് പ്രശസ്തമായ കമാലുദ്ദീന്‍ അബ്ദുറസാഖ് ഇറാനിലെ സമര്‍ബന്ദില്‍ നിന്ന് 1442 ല്‍ ഇന്ത്യയിലെത്തിയ സഞ്ചാരിയാണ്. അദ്ദേഹം തന്റെ യാത്രാവിവരണങ്ങളില്‍ കോഴിക്കോടിനെ കുറിച്ചും അവിടുത്തെ മുസ്ലിംകളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും പ്രാര്‍ത്ഥന നടത്താനുതകുന്ന 2 ജുമുഅ മസ്ജിദുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും അധികമാളുകളും ശാഫിഈ മദ്ഹബനുസരിച്ച് ജീവിക്കുന്നവരാണെന്നും കോഴിക്കോടിനെ കുറിച്ചെഴുതിയ വിവരണങ്ങളുടെ ആദ്യ താളുകളില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

മഖ്ദൂം കുടുംബം

                കേരളത്തിലെ ഫിഖ്ഹീ പാരമ്പര്യത്തിന്റെ തുടക്കം ഇസ്ലാമിക ഉല്‍പത്തി മുതലേ ഉണ്ടെങ്കിലും ചരിത്ര രേഖകള്‍ പരതുകയാണെങ്കില്‍ മഖ്ദൂമികളിലേക്കാണ് നാം എത്തിച്ചേരുക. അവര്‍ തന്നെയാണ്  കേരള മുസ്ലിം ഉമ്മത്തിന്റെ  അണമുറയാത്ത ഉല്‍കൃഷ്ട ജീവിതത്തിന് വളരെ സ്വാധീനിച്ച കര്‍മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ക്ക് ആദ്യമായി പ്രചാരണം നല്‍കുന്നതും. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളില്‍ ഏതാനും മഖ്ദൂമുമാര്‍ പൊന്നാനിയിലെത്തുകയും ഇസ്ലാമിക പ്രബോധനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. മഖ്ദൂമീ കുടുംബത്തില്‍ നിന്ന് ശൈഖ് സൈനുദ്ദീന്‍ ഇബ്‌റാഹീമുബ്‌നു അഹ്മദ്  ആയിരുന്നു ആദ്യമായി പൊന്നാനിയില്‍ സ്ഥിരതാമസമാക്കിയത്. മഖ്ദൂമുമാരുടെ മതകീയ വൈജ്ഞാനിക വ്യവഹാരങ്ങള്‍ പൊന്നാനിക്ക് പുതിയ മുഖം നല്‍കുകയും മലബാറിന്റെ മക്ക എന്ന സ്ഥാനപ്പേരിലേക്ക്  ഉയര്‍ത്തപ്പെടുകയും ചെയ്തു. മഖ്ദൂമി കുടുംബങ്ങളില്‍ നിന്ന് ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ (1467ബ1556) ആദ്യമായി കര്‍മ ശാസ്ത്രത്തിന് നേതൃത്വം നല്‍കുകയും കേരളീയ മുസ്ലിം ഉമ്മത്തിന് നേര്‍പാതയുടെ സത്യ സരണിയില്‍ ഉറപ്പിച്ചു നിറുത്താനുതകുന്ന കര്‍മ ശാസ്ത്ര ഗ്രന്ഥ രചനകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. അദ്ദേഹം രചിച്ച 'കിഫായതുല്‍ ഫറാഇള് ഫീ ഇഖ്തിസ്വാറുല്‍ കാഫി' മുര്‍ശിദുത്തുല്ലാബ്  ഇലാ കരീമില്‍ വഹാബ്, ഹാശിയ അലല്‍ ഇര്‍ഷാദ് എന്നിവകളെല്ലാം കര്‍മ ശാസ്ത്ര രചനകളില്‍ നിന്നും ആദ്യ ഗ്രന്ഥങ്ങളാണ്. പൊന്നാനിയിലെ ജുമുഅത്ത് പള്ളി സ്ഥാപിക്കുന്നതും വൈജ്ഞാനികമായ അധ്യാപനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും അദ്ദേഹമാണ്. അദ്ദേഹത്തിന്റെ പുത്രനായ ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂമി (1509ബ1538) കര്‍മ ശാസ്ത്രത്തില്‍ വലിയ പാണ്ഡിത്യമുള്ള മഹാനും ദര്‍സീ സിലബസില്‍ ഇടം നേടിയ മുതഫരദ്, അര്‍കാനു സ്വലാത്ത് എന്നീ 2 കിതാബുകളുടെ രചയിതാവുമാണ്. കേരള മുസ്ലിം ഉമ്മത്തിന് കര്‍മ ശാസ്ത്രത്തില്‍ അതുല്യമായ സംഭാവന സമര്‍പ്പിച്ച മഹാനാണ് ശൈഖ് അല്ലാമാ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍. മലബാറിലെ പ്രാഥമിക പഠനങ്ങള്‍ക്ക് ശേഷം മക്കയില്‍ ഒരു ദശാബ്ദത്തോളം പഠനവും അധ്യാപനവും നടത്തുകയും ശേഷം നാട്ടിലേക്ക് തിരിക്കുകയും പൊന്നാനിയിലെ ദര്‍സില്‍ ദീര്‍ഘ കാലം മുദരിസായി സേവനം അനുഷ്ടിക്കുകയും ചെയ്ത മഹാനാണ്. കര്‍മ ശാസ്ത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രന്ഥങ്ങള്‍ രചിച്ച മഹാനും കേരള മുസ്ലിം ജീവിതത്തെ ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനത്തില്‍ കോര്‍ത്തിണക്കുന്നതില്‍ അപര്യമായ പങ്കു വഹിച്ചതും ജീവിതത്തന്റെ സര്‍വ്വ മേഖലകളിലും മാനവികതക്കാവശ്യമായ വിധി വിലക്കുകള്‍ അടങ്ങിയതുമായ കര്‍മ ശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്റെ രചയിതാവുമാണദ്ദേഹം. ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ ഫത്ഹുല്‍ മുഈന്‍ കേരളത്തില്‍ മാത്രമല്ല ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലും മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിലെ മത പഠന ശാലകളില്‍ പാഠ വിഷയവുമാണ്. കേരളീയര്‍ക്ക് കര്‍മ്മ ശാസ്ത്രത്തിലെ ബാല പാഠവും അവസാന തീര്‍പ്പുമാണ് ഫത്ഹുല്‍ മുഈന്‍. കേരളീയ മുസല്‍മാന്റെ ജീവിത പരിസരങ്ങളില്‍ ഫത്ഹുല്‍ മുഈന്‍ ചെലുത്തിയ സ്വാധീനം ആഴമേറിയതാണ്. കര്‍മ ശാസ്ത്ര ഗ്രന്ഥങ്ങളായ അഹ്കാമുനികാഹ്, അല്‍ ഫതാവ അല്‍ ഹിന്ദിയ്യ, മിന്‍ഹാജുല്‍ വാളിഹീന്‍, ഇര്‍ശാദുല്‍ ഇബാദ് തുടങ്ങിയ പല കിതാബുകളും സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ സംഭാവനകളാണ്. മതം പ്രസരണം ചെയ്യപ്പെട്ട് തുടങ്ങിയ മുതലേ വളര്‍ന്ന് വരുന്ന തലമുറയെ മതാന്തരീക്ഷത്തില്‍ വളര്‍ത്തി കൊണ്ടു വരുന്നതില്‍ അന്നത്തെ പണ്ഡിത കുലം ബദ്ധ ശ്രദ്ധരായിരുന്നു. മുസ്ലിം ഉമ്മത്തിന്റെ ഉല്‍കൃഷ്ട ജീവിതത്തിന് ഈ കര്‍മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ വളരെ സ്വാധീനിച്ചിട്ടുണ്ട്. ശൈഖ് സൈനുദ്ദീന്‍ രണ്ടാമന് ശേഷം പല കാലയളവുകളിലായി മുപ്പത്തിയഞ്ചോളം മഖ്ദൂം ഖാസിമാര്‍ ഈ ഉമ്മത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. അവയെല്ലാം കര്‍മ ശാസ്ത്രത്തില്‍ അതാത് കാലത്തുള്ള ജനങ്ങള്‍ക്ക് വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ടെങ്കിലും അവരുടെ ഗ്രന്ഥങ്ങള്‍ ഒന്നും പ്രസിദ്ധമല്ല. ഇവരില്‍ അവസാനത്തെ സൈനുദ്ദീന്‍ മഖ്ദൂം (1810ബ1888) പ്രസിദ്ധനായി അറിയപ്പെട്ട വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ കര്‍മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ സമുദായത്തിന് ലഭ്യമായില്ല.

              കേരളത്തില്‍ കര്‍മ ശാസ്ത്ര ശാഖയില്‍ നേതൃത്വം നല്‍കിയ മറ്റു മഹത്വുക്കളുടെ  പൈതൃകവും നമുക്ക് കാണാവുന്നതാണ്. മഖ്ദൂമുമാരുടെ പ്രഭാവ കാലത്തിന് സമാന്തരമായും അതിനു ശേഷവും കേരളീയ ഇസ്ലാമില്‍ കര്‍മ ശാസ്ത്രത്തിന് നേത്രപരമായ പങ്കു വഹിച്ചവരാണ് കോഴിക്കോട് ഖാസി കുടുംബം. അവര്‍ കര്‍മ ശാസ്ത്ര ശാഖയില്‍ അതുല്യ പാണ്ഡിത്യമുള്ളവരും കേരളീയ മുസ്ലിം ഉമ്മത്തിന് വലിയ മുതല്‍ക്കൂട്ടായവരുമാണ്.മഖാസിദുന്നികാഹ്, മുല്‍തഖാതുല്‍ ഫറാഇള്, മന്‍ലൂമാതുല്‍ അളാഹി എന്നീ കര്‍മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഖാസി മുഹമ്മദിന്റെ സംഭാവനകളാണ്. അദ്ദേഹത്തിന്റെ പുത്രന്‍ ഖാസി മുഹയദ്ദീന്‍ (15971657) കര്‍മ ശാസ്ത്ര പണ്ഡിതനായിരുന്നു. അദ്ദേഹം കര്‍മ ശാസ്ത്രത്തില്‍ പദ്യ രൂപത്തില്‍ രചിച്ച കിതാബാണ് ഖസ്വീദ ഫീ നഹ്‌സില്‍ അയ്യാം. പൊന്നാനി പള്ളിയില്‍ ദര്‍സ് നടത്തിയ മഹാനാണ് ഇസ്മാഈല്‍ മുസ്ലിയാര്‍. തന്റെ ജീവിതം ഇല്‍മിന് വേണ്ടി മാറ്റി വെച്ച മഹാനും കര്‍മ ശാസ്ത്ര ശാഖയിലേക്ക് പ്രത്യേക താല്‍പര്യമുള്ള വ്യക്തിത്വവുമായിരുന്നു. കര്‍മ ശാസ്ത്രത്തില്‍ ഗദ്യ രൂപത്തിലും പദ്യ രൂപത്തിലും അദ്ദേഹം രചനകള്‍ സമര്‍പ്പച്ചിട്ടുണ്ട്. തുഹ്ഫതുല്‍ മുരീദ് ഫീ അഹ്കാമിദ്ദിബഹ് വല്‍ മസീദ് എന്ന ഗ്രന്ഥവും നള്മു മത്‌നുല്‍ ഹികം എന്ന പദ്യവും കര്‍മ ശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ രചനകളാണ്.

ഫള്ഫരി കുടുംബം

                കര്‍മ ശാസ്ത്രത്തില്‍ അനല്‍പ്പമായ പങ്ക് വഹിച്ച പണ്ഡിത കുടുംബമാണ് ഇന്നും പ്രോജ്ജ്വലിച്ച് നില്‍ക്കുന്ന ഫള്ഫരി കുടുംബം. യമനിലെ അറബ് ഗോത്രങ്ങളാണ് ഫള്ഫരികളുടെ ഉറവിടം. കൃഷിയിടത്തില്‍ കന്ന് പൂട്ടാന്‍ പോലും ദിക്‌റകള്‍കെണ്ട് മൃഗങ്ങളെ നിയന്ത്രിച്ചിരുന്ന സൂഫി ഹാജിയുടെ മൂന്ന് മക്കളില്‍ നിന്ന് മുഹ് യുദ്ദീന്‍,യൂസുഫ് എന്നിവരിലൂടെയാണ് ഈ പണ്ഡിത പരമ്പര നിലനല്‍ക്കുന്നത്.ഇവരില്‍ നിന്ന് കര്‍മ ശാസാത്രത്തില്‍ അഗാധ പണ്ഡിതനും കര്‍മ ശാസ്ത്ര രംഗത്ത് ഏറ്റവും അധികം സംഭാവനകളര്‍പ്പിച്ച് കെണ്ട് രിക്കുന്ന മഹാ പ്രതിഭാണ് അബൂ സുഹൈല്‍ അന്‍വര്‍ അബ്ദുല്ല ഫള്ഫരി.നിദാന ശാസ്ത്രത്തിലെ പ്രധാന വിശയങ്ങള്‍ ഗദ്യ രൂപത്തില്‍ സരളമായി 777 വരികളിലായി വിവരിക്കുന്ന അദ്ധേഹത്തിന്റെ കൃതിയാണ് അല്‍ ഖലാഇദുല്‍ ജലിയ്യ ഫില്‍ ഖവാഇദുല്‍ ഉസൂലിയ്യ. കര്‍മ ശാസ്ത്രങ്ങളിലെ പ്രധാന അധ്യായങ്ങള്‍ ഹമ്പലീ മദ്ഹബനുസരിച്ച് വിവരിക്കുന്ന 888 വരി കവിതയില്‍ അദേഹം രചിച്ച ഗ്രന്ഥമാണ്   അന്നള്മുല്‍ ജലി ഫില്‍ ഫിഖ്ഹില്‍ ഹമ്പലി.അനന്തരാവകാശം,ഹജ്ജ്,ഉംറ എന്നിവയെകുറിച്ചെല്ലാം അദേഹം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിടുണ്ട്.യൂസുഫുല്‍ ഫള്ഫരി,അബ്ദുല്‍ ഖാദിര്‍ ഫള്ഫരി,അബ്ദു റഹ്മാന്‍ ഫള്ഫരി എന്നിവരെല്ലാം കര്‍മ ശാസ്ത്ര പരിജ്ഞാനം സാര്‍വത്രകമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിച്ച ഫള്ഫരി കുടുംബത്തിലുള്ളവരാണ്.
            കേരള മുസ്ലിം ഉമ്മത്തിന് ആത്മീയ നേതൃത്വം നല്‍കിയിരുന്ന മമ്പുറം തങ്ങള്‍ കര്‍മ ശാസ്ത്രത്തിലും നേതൃത്വം നല്‍കിയിരുന്നതായി രേഖപ്പെടുത്തുന്നു.ഫത് വ സമഹാരമായ സൈഫുല്‍ ബത്താര്‍ എന്ന കര്‍മ ശസ്ത്ര ഗ്രന്ഖം മമ്പുറം തങ്ങളുടേതാണ്.അദേഹത്തിന്റെ സതീര്‍ത്ഥനും മുരീദുമായിരുന്ന ഉമര്‍ ഖാസി (1757-1853)കര്‍മ ശാസാത്രത്തിന്റെ പാരമ്പര്യ ഇതളുകളില്‍ ഇടം നേടിയ വ്യക്തിയാണ്. അഹ്കാമുദ്ദബഹ്,മഖാസിദുന്നികാഹ്,ശര്‍ഹു അഹ്കാമുദ്ദബഹ്   എന്നീ ഗ്രന്ഥങ്ങള്‍ അദേഹം സമര്‍പ്പിച്ചതില്‍ പെട്ടതാണ്.കര്‍മ ശാസ്ത്രത്തില്‍ വിവിധ തരം തര്‍ക്കങ്ങള്‍ കേരളത്തില്‍ തല പെക്കിയിട്ടുണ്ട്.അതെല്ലാം അക്കാലത്തെ ഫിഖ്ഹീ പണ്ഡിതന്മാര്‍ നിയമാനുസ്രതം പരിഹാരം കണ്ടെത്തി വിധി കല്‍പ്പിച്ചരുന്നു. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കാലത്താണ് കേരളത്തിലാകെ ഖിബ് ല തര്‍ക്കം തല പൊക്കിയപ്പോള്‍ അതിന്റെ യഥാര്‍ത്ഥ കര്‍മ ശാസ്ത്ര വിധികളെക്കുറിച്ച് ജനങ്ങളെ ബോധരാക്കുകയും അതിനെ കുറിച്ച് ഒരു ഗ്രന്ഥം പുറത്തിറക്കുകയും ചെയ്തു. ഖാസി സംവാദം മാസപ്പിറവി എന്നങ്ങനെ പല വിശയങ്ങളില്‍ കേരളത്തില്‍ പ്രശ്‌നങ്ങള്‍ പൊട്ടി മുളച്ചിട്ടിണ്ട്. അതെല്ലാം അതാത് കാലത്തെ പണ്ഡിത മഹത്തുക്കള്‍ കര്‍മ ശാസ്ത്ര വിധികള്‍ പുറപ്പെടുവിച്ച് പരിഹാരം കണ്ടു.

സമസ്ത വഹിച്ച പങ്ക്

               1926-കളില്‍ കേരളത്തില്‍ പുത്തനാശയക്കാര്‍ ഉടലെത്തപ്പോള്‍ ഇസ്ലാമിന്റെ തനതായ ശൈലിയെ നില നിര്‍ത്താനും സത്യം ജനങ്ങളിലേക്കെത്തിക്കാനും രൂപീകൃതമായ പണ്ഡിത സംഘടനയായ സമസ്ത കേരള  ജംഇയത്തുല്‍ ഉലമയിലാണ് കേരളത്തിലെ ഫിഖ്ഹീ പാരമ്പര്യം എത്തിനില്‍ക്കുന്നത്.സമസ്തക്ക് നേതൃത്വം നല്‍കിയ പണ്ഡിത മഹത്തുക്കള്‍ കര്‍മശസ്ത്ര രംഗത്ത് തീര്‍ത്ത വിപ്ലവം അവിസ്മരണീയമാണ്.സമസ്ത പ്രസിഡന്റായിരുന്ന വാളക്കുളം അബ്ദുല്‍ ബാരി മുസ് ലിയാര്‍ കര്‍മശാസ്ത്ര രംഗത്ത് തിളങ്ങി നിന്നിരുന്ന മഹത് വ്യക്തിത്വമായിരുന്നു.മുതഫരിദുല്‍ ഫില്‍ ഫിഖ്ഹ് എന്ന ഗ്രന്ഥം അദേഹം സമൂഹത്തിന് സമര്‍പ്പിച്ച കര്‍മശാസ്ത്ര രചനയാണ്.സമസ്തയുടെ ഒന്നാമത്തെ ജനറല്‍ സെക്രട്ടിയായിരുന്ന പാങ്ങില്‍ അഹമദ് മുസ് ലിയാരും കര്‍മശസ്ത്ര പണ്ഡിതാനായിരുന്നു.ധാരാളം കര്‍മശസ്ത്ര ഗ്രന്ഥങ്ങള്‍ അദേഹം രചിച്ചിരുന്നു.തളിപറമ്പ് ഭാഗത്തെ ജുമുഅഃ നിസ്‌ക്കാര സംബന്ധമായുണ്ടയ തര്‍ക്കത്തില്‍ അതിന്റെ മസ്അലകള്‍ വ്യക്തമാക്കി അദ്ധേഹം രചിച്ച കൃതിയാണ് തുഹ്ഫതുല്‍ അഹ്ബാബ്   കര്‍മ ശാസ്ത്ര മസ്അലകള്‍ കേരള മുസ്ലിം ഉമത്തിന് ഗ്രഹിക്കനും പഠിക്കാനും ഉപയോഗിക്കാവുന്ന വിധത്തില്‍ കര്‍മശാസ്ത്ര പണ്ഡിന്‍ അബുല്‍ കമാല്‍ ക?ടേരി മുഹമ്മദ് മുസ്‌ലിയാര്‍ രചിച്ച കിതാബാണ് മുഖ്തസറുല്‍ ഇര്‍ഷാദ്. ചെണ്ടമുട്ടും മറ്റു ഉപകരണങ്ങളും ഉപയോഗിക്കുന്നതിന്റെ കര്‍മ ശാസ്ത്ര വിധികള്‍ തുറന്നു പറയുന്ന വജല്ലതു ഫതാവല്‍ ഫുഹലി ഫീ ഇസ്തിഅ്മാലില്‍ അല്ലാത്തി വത്തുബൂല്‍ എന്ന ഗ്രന്ഥവും സ്ത്രീകളുടെ ഹിജാബ് സംബന്ധമായി ഫസ് ലുല്‍ ഖിതാബി ഫി ഹിജാബിന്നസാഇ എന്നിങ്ങനെ വിവിധ കര്‍മ ശാസ്ത്ര വിശയങ്ങളില്‍ അദ്ധേഹം ധാരാളം ഗ്രന്ഥങ്ങള്‍ സമുദായത്തിന് സമര്‍പ്പിചിട്ടുണ്ട് .സമസ്തയുടെ കീഴില്‍ കര്‍മ ശാസ്ത്ര വിധികള്‍ ചര്‍ച്ച ചെയാന്‍ വേണ്ടി പണ്ഡിത മഹത്തുക്കള്‍ നേതൃത്വം നല്‍കുന്ന ഫത്‌വ കമ്മിറ്റിക്ക് രൂപ കല്‍പ്പന ചെയ്തിട്ടുണ്ട്.ഇന്ന് പൊട്ടിമുളക്കുന്ന നൂതന കര്‍മ ശസ്ത്ര പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഈ ഫത്‌വ കമ്മിറ്റി ചര്‍ച്ച ചെയ്ത് വിധി പുറപ്പെടുവിക്കുകയും ജനങ്ങളെ ഉദ്‌ബോധരാക്കുകയും ചെയ്യുന്നു. കേരളത്തില്‍ കര്‍മ ശാസ്ത്ര വിശയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകളും പഠനങ്ങളും ഇന്നും നടന്ന്‌കൊണ്ടിരിക്കുമ്പോഴും കേരള മുസ്ലിംകള്‍ ഉറ്റു നോക്കുന്നത് സമസ്തയെന്ന പണ്ഡിത സഭയിലേക്കാണ്.




| Hafiz Muhammed Basheer | 

      യുഗക്ഷയത്തിലേക്കുള്ള ലോകത്തിന്റെ സഞ്ചാരത്തിന് വേഗത കൂടിയിരുക്കുന്നു. അന്ത്യനാളിന്റെ അടയാളങ്ങളില്‍ പലതിനും ലോകം സാക്ഷിയായി. പലരും വര്‍ത്തമാന കാല സമൂഹത്തിനിടയില്‍                                  നടന്നുകൊണ്ടിരിക്കുന്നു.എത്രത്തോളമെന്നാല്‍ മുസ്്‌ലിംനാമ ധികളായ വലിയൊരു                 വിഭഗം ഇസ്്‌ലാമിന്റെ                                                           പവിത്രങ്ങളായ ആസയാദര്‍ഷങ്ങളെ പുച്ഛിച്ചുതളുന്നിടത്ത് വരെ എത്തി നില്‍ക്കുന്നു ലോകത്തിന്റെ അധോഗതിയിലേക്കുള്ള പതനം. മനസ്സില്‍ അണുമണിത്തൂക്കം പോലും ഈമാനില്ലാത്തവരുടെ കാലം വന്നാല്‍ അന്ത്യനാളിനെ അധിക കാലം കാത്തിരിക്കേണ്ടി വരില്ലെന്നാണ് പ്രവാചകധ്യാപനം. മതകാര്യങ്ങളില്‍ സൂക്ഷ്മതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്നവര്‍ ഇന്ന് അംഗുലിപരിമിതമായിരുക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. 
   ജൂതന്മാരും ക്രൈസ്തവരും കാലങ്ങളായി മുസ്ലിംകളില്‍
 ഭീകരത ചാര്‍ത്താനും ഇസ്്‌ലാമിനെ അല്‍പാല്‍പമായി ഉന്മൂലനം ചെയ്യാനുമുള്ള കഠിന് ശ്രമത്തിലാണെന്നത് ഒരു പരസ്യമായ രഹസ്യമാണ്. ഇത് അവലംബയോഗ്യമായ ചരിത്ര പുസ്തകങ്ങള്‍ കൊണ്ട് അനിഷേധ്യമായ രൂപത്തില്‍ സമര്‍ത്ഥിക്കാന്‍ യാതൊരു വിദ പ്രയാസവുമില്ല. എങ്കിലും ഇപ്പോഴും കണ്ണുതുറക്കാത്ത മുസ്്‌ലിം സമുദായം അവര്‍ക്കുഴിക്കുന്ന ചതിക്കുഴികളിലൊക്കെ വീണുകൊണ്ടുരിക്കുന്നു എന്നത്് സങ്കടകരമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ലോകാടിസ്ഥാനത്തില്‍ മുസ്്‌ലിം സമുദായത്തിന്റെ ആചാര അനുഷ്ടാട വേഷ, സ്വഭാവ, ഗുണങ്ങളില്‍ വന്ന മാറ്റങ്ങള്‍ പരിശോധിച്ചാല്‍ നമുക്കിത് വ്യക്തമായി ബോധ്യപ്പെടും.

ആധിനികതയുടെ അതിപ്രസരണത്തില്‍ ഇസ്്‌ലാമികത പാടെ തകര്‍ന്ന് പോയ അറഭ് രാഷ്ട്രങ്ങളെ കുച്ച് ചര്‍ച്ച ചെയ്താല്‍ പേജുകള്‍ ദീര്‍ഘിക്കുമെന്നറിയാം. തത് കാലം നമ്മുടെ കൊച്ചുകേരളത്തില്‍ സമീപ കാലഘട്ടങ്ങളില്‍ മുസ്്‌ലിംകള്‍ക്കിടയില്‍ വന്ന ചില മാറ്റങ്ങളിലൂടെ ഒരു മിന്നല്‍ പര്യടനം നടത്താം. 
തലമുടി വളര്‍ത്തല്‍ ഇസ്്‌ലാം പ്രോല്‍സാഹിപ്പിച്ച കാര്യമാണ്. നബി (സ) തങ്ങള്‍ എപ്രകാരമാണ് തിരകേശം വളര്‍ത്തി പരിപാലിച്ചിരുന്നതെന്ന് ഹദീസുകളില്‍ കാണാം. പിരടിലേക്ക് ഇറങ്ങാത്ത വിധംപിറകോട്ട് ഒതുക്കി വെച്ചു കേശമായിരുന്നു നബി (സ) തങ്ങളുടേത്. ചില സമയങ്ങളില്‍ വെട്ടിച്ചെരുതാക്കിയതായിട്ടും കാണപ്പെട്ടിരുന്നു. മറ്റൊന്ന് അറിവിന്റെ കവാടമായ അലി (റ)വന്റെ ചര്യയാണ.് തത്വത്തില്‍ നബി (സ) തങ്ങളുടെ ചര്യതന്നെ. എന്റേയും സന്മാര്‍ഗ്ഗ ദര്‍ശികളായ എന്റെ പ്രതിനിധികളുടെയും ചര്യ നിങ്ങള്‍ മുറുകെ പിടക്കണമെന്ന് നബി (സ) തങ്ങള്‍ നമ്മോട് അരുള്‍ ചെയ്തിട്ടുണ്ട്. തലമുടി പിരപൂര്‍ണ്ണമായി മുണ്ഡനം ചെയ്യുന്ന രീതിയായിരുന്നു അലി (റ) വിന്റേത്. ചുരുക്കത്തില്‍ മുടി എല്ലായിടത്തും ഒരുപോലെ നീട്ടിവളര്‍ത്തി ചെവിയിലേക്കും പിരടിയിലേക്കും ഇറങ്ങാത്ത രൂപത്തില്‍ വെട്ടി പിറകോട്ട് ഒതുക്കി നിര്‍ത്തുക. അല്ലെങ്കില്‍ എല്ലായിടത്തും ഒരു പോലെ വെട്ടിച്ചെറുതാക്കുക. അതുമല്ലെഹ്കില്‍ പരിപൂര്‍ണ്ണമായി മുണ്ഡനം ചെയ്യുക. ഈ മൂന്ന് രീതികളല്ലാത്തവ മുഴുവനും അനിസ്്‌ലാമികവുമ മുസ്്‌ലിംകള്‍ കര്‍ശനമായി ഒഴിവാക്കേണ്ടതുമാണ്. പക്ഷേ ഖേദകരമെന്ന് പറയാം, കലര്‍പ്പില്ലാത്ത ഇസ്്‌ലാമിനെ സ്വഹാബികളില്‍ നിന്നും നേരിട്ട് വിര....നൂറ്റാണ്ടുകളുടെ ഇസ്്‌ലാമിക പാരമ്പര്യ കുടികൊലള്ളുന്ന കേരള മുസ്്‌ലിംകളെ പോലും വിശിഷ്യാ മാപ്പില മുസ്്‌ലിംകളെ പോലും ജൂത വൈറസുകള്‍ പിടികൂടിയിരിക്കുന്നു. പരിഷ്‌കൃതരെന്ന വകാശപ്പെടുന്ന പുതുതലമുറയുടെ ഹെയര്‍ സ്‌റ്റൈലുകള്‍ തീര്‍ത്തും അനിസ്്‌ലാമികമാണ്. പോലീസ് കട്ട്, മില്‍ട്രി കട്ട്, അപ്പാച്ചി കട്ട്, ഫ്‌ലവര്‍ കട്ട് ഇങ്ങനെ പോവുന്നു ആധുനികന്മാരുടെ ഹെയര്‍ സ്‌റ്റൈലുകള്‍.
തലമുടിയുടെ ഒരു ഭാഗം ചെറുതാക്കുകയും ബക്കി വളര്‍ത്തുകയും ചെയ്യുന്നത് നബി (സ)  തങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു സ്വഹാബി അദ്ധേഹത്തിന്റെ പുത്രനോടൊപ്പം തിരുസന്നിദ്ധിയിലെത്തി. ആ കുട്ടിയുടെ തലമുടി പകുതി ചെറുതാക്കിയും ബാക്കി ഭാഗം വളര്‍ത്തിയതുമായ അവസ്ഥയിലായിരുന്നു. ഇത് കണ്ടപ്പോള്‍ നബി (സ) തങ്ങള്‍ പറഞ്ഞു: ഒന്നുങ്കില്‍ പരിപൂര്‍ണ്ണമായി വളര്‍ത്തുക, അല്ലെങ്കില്‍ മുണ്ഡനം ചെയ്യുക. അല്‍പഭാഗം വളര്‍ത്തുകയും ബാക്കി ചെറുതാക്കുകയും ചെയ്യുന്നത് ജൂതന്മാരുടെ ചര്യയാണ്. ആരെങ്കിലും ഒരു സമുദായത്തിനോട് സാദൃശ്യമായാല്‍ അവന്‍ അവരില്‍ പെട്ടവനാണെന്ന നബി വചനത്തിന്റെ ഗൗരവം ഉള്‍ക്കെള്ളാന്‍ ആധുനിക തലമുറ തയ്യാറാകുന്നില്ല എന്നത് ജൂത ക്രൈസ്തവ ആചാരങ്ങള്‍ മുസ്്‌ലിം ഹൃദയങ്ങളില്‍ എത്രത്തോളം സ്വാധീനിച്ചു എന്നത്് നമുക്ക് വ്യക്തമാക്കിത്തരുന്നു. ജൂത ലോപികള്‍ ഇസ്്‌ലാമിന്റെ സത്രുക്കളാണെന്ന് അവിതര്‍ക്കിതമായ രൂപത്തില്‍ എല്ലാവരും സമ്മതിക്കലോട് കൂടെത്തന്നെ അവരുടെ ചര്യകളെ അനുസരിക്കാന്‍ മുസ്്‌ലിം ചെറപ്പക്കാര്‍ മത്സരിക്കുന്നതെന്തിനാണെന്നാണ് നമുക്ക് ഇനിയും മനസ്സിലാക്കാത്തത്.
ഭൗതിക കലാലയങ്ങളുടെ അകത്തളങ്ങള്‍ സംസ്‌കാര ശ്യൂനതകൊണ്ട് മലീമസമായിരിക്കുന്നുവെന്ന് സമീപ കാലഘട്ടങ്ങളിലെ ചില സംഭവ വികാസങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. മത ചിനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ രണ്ടാം തരക്കാരായി കണക്കാക്കപ്പെടുന്നു വെന്നത് ഒട്ടുമിക്ക ഭൗതിക കലാലയങ്ങളുടേയും ദുരവസ്ഥയാണ്. സ്വഭാവികമായും ഭൗതിക വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇസ്്‌ലാമിക വേഷവിധാനങ്ങള്‍ ഉപേക്ഷിച്ച് പരിഷ്‌കൃതത്തെ കുറിച്ച് ചിന്തിക്കുന്ന ആധുനിക തലമുറക്കിടയില്‍ മതത്തിന്റെ അതിര്‍വരമ്പുകളെ കുറിച്ച് ചിന്തിക്കുന്നവരും സംസാരിക്കുന്നവരും ഒറ്റപ്പെടുന്നു. 
ശരീരത്തിന്റെ ഉയര്‍ന്നതും താഴ്ന്നതുമായ എല്ലാ ഭാഗങ്ങളുടെയും ആകൃതിയും വടിവും അന്യരുടെ മുമ്പില്‍ പ്രകടമാക്കുന്ന രീതിയിലാണ് ഭൂരിഭാഗം പെണ്‍കുട്ടികളുടെയും വസ്ത്രധരണ. ആണ്‍ വേഷം ധരിക്കുന്നവരും വിരളമല്ല. ആണ്‍കുട്ടികളാകട്ടെ മുട്ടിനു മുകളലുള്ള ട്രൗസറും ബനിയനും ധരിച്ച് പിടഞ്ഞാരന്മാരുടെ സുന്നത്തെടുക്കാന്‍ പാട്‌പെടുന്നു. മാനഭംഗങ്ങളും ബലാല്‍സംഘങ്ങളും സ്വവര്‍ഗ്ഗരതികളും വര്‍ധിച്ച് വരുന്ന ഒരു പ്രാകൃത സംസ്‌കാരം മാത്രമേ ഇത്തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ നേടിത്തിന്നിട്ടുള്ളൂ. പുരുഷന്‍ സ്ത്രീ വേഷം ധരിക്കലും സ്ത്രീ പുരഷ വേഷം ധരിക്കലും ഇസ്്‌ലാം കര്‍ശനമായി നിരോധിച്ച കാര്യമാണ്. ജൂത ഹെയര്‍ സ്‌റ്റൈല്‍ പിന്തുടരലും തഥൈവ.
സ്ത്രീ പുരുഷനും അനുയോജ്യമായ വേഷവിധനങ്ങളാണ് ഇസ്്‌ലാം വിഭാവനം ചെയ്യുന്നത്. ഹിജാബ് ധരിക്കല്‍ ഇന്നൊരു ഫേഷനായി മാറിയതിനാല്‍ ചിലരെങ്കിലും ഇത് ധരിക്കാന്‍ മടിക്കാണിക്കാറില്ല. പക്ഷെ ശരീരത്തിലന്റെ വടിവുകള്‍ വ്യക്തമാക്കുന്ന മോഡേണ്‍ പര്‍ദ്ധകള്‍ക്കൊപ്പം ഹിജാബ് ധരിച്ച് ഇസ്്‌ലാമിന്റെ പവിത്രമായ വേഷത്തെ കളങ്കപ്പെടുത്തുന്നത് ഇന്ന് നാം കണ്ട് കൊണ്ടിരിക്കുന്നു.
താടിവളര്‍ത്തല്‍ തിരുചര്യയില്‍ പെട്ടതും സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതുമാണ്. പക്ഷെ, താടി സൗന്ദര്യത്തിന്റെ ഭാഗമാണെന്ന് പുതുതലമുറക്ക് മനസ്സിലായത് ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളഇയും താടി വളര്‍ത്തി സ്‌ക്രീനുകളില്‍ പ്രത്യക്ഷപ്പെടപ്പോഴാണ്. അതിനും മുമ്പ് താടി വളര്‍ത്തല്‍ അപരിഷ്‌കൃതവും സംസ്‌കാരശൂന്യവുമായ പ്രവര്‍ത്തികളില്‍ പെട്ടതായിരുന്നു. ഭൗതിക വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ഒരു പറ്റം മത വിദ്യാര്‍ത്ഥികള്‍ പോലും ഈ ജൂത ഹെയര്‍ സ്‌റ്റൈലിലേക്കും പാശ്ചാത്യന്‍ വസ്ത്രധാരണയിലേക്കും മാനവികമായി താത്പര്യം പ്രകടിപ്പിക്കുന്നവരായി മാറിയിരിക്കുന്നു. ചിലരെങ്കിലും അവസരം കിട്ടുമ്പോള്‍ സാഹചര്യങ്ങള്‍ക്കടിപ്പെട്ട് ജൂത സംസ്‌കാരത്തില്‍ വീണുപോകുന്നു എന്നത് ഭാവി മുസ്്‌ലിംകളുടെ സംസ്‌കാരിക അപജയത്തിലേക്കുള്ള വ്യക്തമായ സൂചനയാണ്. ഇസ്്‌ലാമിന്റെ ചിനങ്ങളും ചര്യകളും അല്‍പാല്‍പമായി ലോകത്ത് നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്നത് നാം വിസ്മരിക്കുരുത്. 
സത്യത്തില്‍ സംസ്‌കാര ശൂന്യത മുസ്്‌ലികളില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ജൂതന്മാര്‍ നൂറ് ശതമാനം വിജയിക്കുകയും അതിനെ നിരാകരിച്ച് ഇസ്്‌ലാമിക ചര്യകള്‍ മുറുകെ പിടിക്കുന്നതില്‍ മുസ്്‌ലിം സമുദായം വന്‍ തോല്‍വി ഏറ്റ് വാങ്ങുകയും ചെയ്തു എന്ന് വേണം പറയാന്‍. അന്ത്യനാളടുക്കുമ്പോള്‍ എന്റെ ചര്യകള്‍ മുറുകെ പിടിക്കുന്നവര്‍ക്ക് നൂറ് രക്തസാക്ഷികളുടെ പ്രതിഫലമുണ്ടെന്ന് പ്രവാചകാധ്യാപനത്തിന്റെ പ്രസക്തി ചെറുതല്ല. പ്രതികൂല സാഹചര്യത്തില്‍ ഇസ്്‌ലാമികാശയങ്ങളും ആചാരങ്ങളും മുറുകെ പിടിക്കാന്‍ ശ്രമകരമായ ദൗത്യമാണ്. പ്രത്യേകിച്ചും ഈ കാലഘട്ടത്തില്‍ ഒഴുക്കിനെതിരെ നീന്താന്‍ നിര്‍ബന്ധിതരാണ.്
   ഏതെങ്കിലും രാമന്റെയും ലക്ഷ്മിയുടെയും ജീവിത മാറ്റങ്ങളെ കുറിച്ചല്ല നാം ചര്‍ച്ച ചെയ്തത്. റേഷന്‍ കാര്‍ഡില്‍ അറബി പേരുള്ള മുസ്്‌ലിം നാമധാരികളുടെ ഇന്നത്തെ ഫാഷന്‍ ഭ്രമത്തെ കുറിച്ചാണ് നാം ഇതുവരെ വായിച്ചത്. എട്ട് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമൂഹത്തിനിടയില്‍  നിന്ന് മുസ്്‌ലിമിനെയും ഹൈന്ദവനെയും ക്രൈസ്തവനെയും വേഷവിധാനങ്ങള്‍ മുഖേന തിരിച്ചറിയാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് സമൂഹത്തിനിടയിലേക്കിറങ്ങിയാല്‍ ആരോട് സലാം പറയേണ്ടതെന്ന് പോലും മനസ്സിലാക്കാത്ത രുപത്തില്‍ മുസ്്‌ലിം ചെറുപ്പക്കാര്‍ അമുസ്്‌ലിംകളുടെ സംസ്‌കാരത്തിന്റെ അനുഭാവികളായിമാറി എന്നതാണ് വസ്ഥുത. മടക്കം അനിവാര്യമാണെന്ന് ചുരുക്കം, തുടക്കം നമ്മില്‍ നിന്ന് തന്നെയാകട്ടെ.


| Muhammed Swalahudheen Cholod  |
 പരിശുദ്ധ ഖുര്‍ആനിലെ പ്രഥമ ആയത്ത് സല്‍പ്രനവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ഉത്തമമായ വാചകം തുടങ്ങി നിരവെദി ബഹുമതിയുള്ളതും അതിശ്രേഷ്ടം ആ. ഒരു പ്രത്യേക ആയത്താണ് ബിസ്മി.വിവരണമാരംഭിച്ചാല്‍ ഒരിക്കലും നിലക്കാത്തതും അറ്റം കണ്ടെത്താന്‍ കഴിയാത്തതുമായ വിവരണങ്ങളാല്‍ സമ്പുഷ്ടമായ സൂക്തമാണ് ബിസ്മി.കാരണം,ഈ ലോകത്തേക്ക് അവതീര്‍ണമായ ഏടുകളുടേയും ഗ്രന്ഥങ്ങളുടെയും പരിപൂര്‍ണാശയം ഖുര്‍ആനിലുള്‍ക്കൊള്ളുന്നുണ്ടെന്നും ആ ഖുര്‍ആനിന്റെ മുഴുവനും അര്‍ത്ഥ തലങ്ങളും ഫാതിഹ സൂറത്തിലുണ്ടെന്നും അതിലുള്ളവയെല്ലാം അതിലെ പ്രധാന അക്ഷരമായ'ബാഅ്'എന്ന ഹര്‍ഫിലുള്‍ക്കൊണ്ടിട്ടുണ്ടെന്നും പണ്ഡിത ശ്രേഷ്ടരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
          ഇബ്‌നു മസ്ഊദ്(റ) പറയുകയാണ്:ആരെയെങ്കിലും നരകത്തിന്റെ പത്തൊമ്പത് കവാടങ്ങളില്‍ നിന്നും അള്ളാഹു(സു)അവനെ രക്ഷപ്പെടുത്താന്‍ ഉദ്ധേശിക്കുന്നുവെങ്കില്‍ അവന്‍ ബിസ്മിയെ ഉദ്ധരിച്ച് കൊള്ളട്ടെ.അപ്പോള്‍ അള്ളാഹു അവനിക്ക് ബിസ്മിയിലുള്ള ഓരോ ഹര്‍ഫിനാലും നരകത്തിന്റെ  പത്തൊമ്പത് കവാടങ്ങളില്‍ നിന്നും ഓരോരോ സംരക്ഷണം ഏര്‍പ്പെടുത്തുന്നതാണ്.
         അപ്രകാരം തന്നെ ഏതൊരു നല്ല കാര്യവും തുടങ്ങുമ്പോഴും ബിസ്മി കൊണ്ടാവല്‍ അതി ശ്രേഷ്ടമായതാണ്.അങ്ങനെ ഒരാള്‍  ബിസ്മിയെ മറന്ന് അതിനെ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് ഓര്‍മ വന്നാല്‍ 'ബിസ്മില്ലാഹി അവ്വലുഹു ആഖിറുഹു'എന്ന് പറയല്‍ തുടക്കത്തില്‍ ബിസ്മി ചൊല്ലല്‍ സുന്നത്ത് ഉള്ളത് പോലെതന്നെ സുന്നത്തായതാണ്.ഒരാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലാതിരുന്നാല്‍ അവനൊപ്പം പിശാച് ഭക്ഷിക്കുമെന്നും റസൂല്‍ കരീം(സ)നമ്മെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു.
        അലി(റ)പറയുകയാണ്:ആരെങ്കിലും ബിസ്മിയുള്ള പുസ്തരം ഭൂമിയില്‍ നിന്നുയര്‍ത്തിയാല്‍ അവനെ അള്ളാഹു അവന്റെ പ്രത്യേകക്കാരില്‍ ഉള്‍പ്പെടുത്തുകയും പൊറുത്തുകൊടുക്കുകയും ചെയ്യും.
        ബിസ്മിയെ വിവരിച്ച് തീര്‍ക്കല്‍ അസാധ്യമാണ്.അതിന്റെ ശ്രേഷ്ടതകളെക്കുറിച്ച് ധാരാളം ഹദീസകളുണ്ട്.അതൊക്കെ മനസ്സിലാക്കി എല്ലാത്തിനും ആരംഭത്തില്‍ ബിസ്മി കൊണ്ട് വന്ന് നരകത്തില്‍ നിന്നും രക്ഷപ്രാപിച്ച ് അള്ളാഹുവിന്റെ ശാശ്വതമായ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ നമുക്ക് നാഥന്‍ തൗഫീഖ് നല്‍കട്ടെ-ആമീന്‍ അള്ളാഹുവിന്റെ ശാശ്വതമായ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ നമുക്ക് നാഥന്‍ തൗഫീഖ് നല്‍കട്ടെ-ആമീന്‍



| Alsif Palakkad |
  നീണ്ട കാലങ്ങള്‍ക്കു ശേഷം ഇരുട്ടയില്‍ നിന്ന വെളിച്ചത്തിലേക്ക് ഒരു അര്‍ദ്ധരാത്രി ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ ഉപഭൂഖണ്ഡം കാലെടുത്തു വെച്ചു.വെള്ളപ്പടയുടെ ക്രൂര പ്രവര്‍ത്തനങ്ങളില്‍ നിന്ന് വലിയൊരു മോചനമായിരുന്നു ഇന്ത്യന്‍ ജനതയ്ക്ക്.ഒരുപാട് പ്രതിഷേധങ്ങള്‍ ഉടലെടുക്കുകയും പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്ത്യ സ്വതന്ത്രമായി.
      1947 ആഗസ്റ്റ് 14,അര്‍ദ്ധരാത്രി പന്ത്രണ്ടിന് ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക വാനിലേക്കുയര്‍ന്നു.കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ആഹ്ലാദരൂപം ഇന്ത്യയെ സന്തോഷത്താല്‍ ഈറനറിയിച്ചു.ആ സ്വാതന്ത്ര ചരിത്രം നമ്മെളെടുത്ത് പരിശോധിക്കുമ്പോള്‍ ചരിത്രകാരന്മാര്‍ പറയാതെ പറഞ്ഞു പോകുന്ന മുസ്‌ലിം നായകന്മാരെ നാം ഓര്‍ക്കേണ്ടതുണ്ട്.സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ഒത്തൊരുമയുടേയും ഉരുക്ക് ശില്‍പമായി നിലകൊണ്ട മുസ്‌ലിം നായകന്മാര്‍ തന്നെയാണ് യഥാര്‍ത്ഥ സ്വാതന്ത്ര സമരത്തിന് തുടക്കം കുറിച്ചത്.പക്ഷെ ചരിത്രം രേഖപ്പെടുത്തിയപ്പോള്‍ ഹൃദയത്തില്‍ ദേശസ്‌നേഹം കൊണ്ടുനടന്ന ധൈര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകങ്ങളായ മുസ്‌ലിം നേതാക്കളെ ചരിത്രകാരന്മാര്‍ അടയാളപ്പെടുത്താതെ പോയി.
      ഡച്ച്,ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പടപൊരുതിയ ടിപ്പുസുല്‍ത്താന്‍,ഹൈദരലി എന്നിവരെ കാര്യത്തിന്റെ നിജസ്ഥിതി അറിയാതെ തകര്‍ത്ത നാട്ടുരാജാക്കന്മാര്‍ പില്‍ക്കാലത്ത് ദു:ഖിച്ച സംഭവം ചരിത്രത്തില്‍ കാണാന്‍ കഴിയുന്നു.
      ആലി മുസ്‌ലിയാരും,മമ്പുറം തങ്ങളും,വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും തുങ്ങിയ ഒട്ടനവധി ധീരപുരുഷന്മാര്‍ സ്വാതന്ത്ര സമരത്തിന് നേതൃത്വം നല്‍കിയവരാണ്.
      കമ്പനി പടയുടെ അധിനിവേശത്തിന് മുമ്പ് ഇവിടം കച്ചവടം നടത്തിയിരുന്നത് അറബികളായിരുന്നു.പക്ഷെ അവര്‍ക്ക് മറ്റൊരു ഉദ്ദേശം ഇല്ലായിരുന്നു.എന്നാല്‍,മുഖത്ത് ചിരിയെന്ന പ്രതീകം തൂക്കിയിട്ട് ഉള്ളില്‍ കറുത്ത ഹൃദയവുമായി കടന്നുവന്ന കാലന്മാരെ ഇന്നാട്ടുകാര്‍ക്ക് ആദ്യം തിരിച്ചറിയാന്‍ സാധിച്ചില്ല.പക്ഷെ,തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ക്കെതിരെ ചുവടു വെച്ചത് ഇന്നാട്ടിലെ മുസ്‌ലിമുകളാണ്.
       നികുതി പിരിവിനു വന്ന കമ്പനിയുടെ പ്രതിനിധിയെ ആട്ടിപ്പായിച്ച ഉമര്‍ഖാളി(റ)വിന്റെ ചരിത്രവും നുമക്ക് മുമ്പില്‍ വിശാമായിക്കിടക്കുന്നു.സ്വന്തം രാജ്യത്തിനെതിരെ ഏതു വലിയ ദുഷ്ടശക്തികള്‍ വന്നാലും സ
ധൈര്യം ചെറുക്കാനുള്ള ചങ്കുറപ്പ് മുസ്‌ലിം നായകന്മാര്‍ക്കുണ്ടായിരുന്നു.അങ്ങനെ അവരുടെ കഠിനമായ പ്രവര്‍ത്തനമായിരുന്നു ഇന്ത്യയെ സ്വതന്ത്രമാക്കിയത്.സമകാല സമസ്യകള്‍ എടുത്ത് പരിശോധിക്കുമ്പോള്‍ മറ്റു മതസ്ഥരേക്കാള്‍ മുസ്‌ലിം നാമധാരികളെ തിരഞ്ഞുപിടിച്ച് അക്രമിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഇത്തരം ചരിത്ര യാഥാര്‍ഥ്യങ്ങള്‍ പ്രസക്തിയാര്‍ജ്ജിക്കുന്നതാണ്.ഒന്നോര്‍ക്കുന്നത് നല്ലതാണ്.ഇന്ത്യ സംസ്‌കാരിക വൈവിധ്യം കൊണ്ടും,ജനാധിപത്യ സംവിധാനം കൊണ്ടും മുന്നിട്ട് നില്‍ക്കുന്നത് അന്ന് മുസ്‌ലിമുകള്‍ ഒഴുക്കിയ വിയര്‍പ്പിന്റെയും ചോരയുടേയും ഫലമാണ്.മറ്റുള്ളവര്‍ക്കതില്‍ പങ്ക് ഇല്ലന്നെല്ല.സൗഹാര്‍ദത്തോടെ,സമത്വത്തോടെ അന്നവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇന്നീ കാണുന്ന ഇന്ത്യാ രാജ്യം.
       സ്വാതന്ത്രം എന്ന ഇളംകാറ്റ് ഇന്ത്യയിലെ സകലമാന ജനങ്ങളെയും തൊട്ടുണര്‍ത്തുന്നതിന്റെ പിന്നില്‍ ഒളിപ്പിച്ചുവെച്ചത് അല്ലെങ്കില്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി ചില ചരിത്ര നിരീക്ഷകള്‍ ഒളിപ്പിച്ചുവെച്ചത് മുസ്‌ലിം നായകന്മാരെയാണ്.രാഷ്ട്ര സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന പണ്ഡിത വചന ആദര്‍ശത്തെയാണ് അവര്‍ നെഞ്ചേറ്റിയത്.അതാണ് ഇന്ത്യയുടെ സ്വാതന്ത്രത്തിന് വഴിവെച്ചത്.ആ അര്‍ദ്ധരാത്രി ആ മാധുര്യം നാം നുകര്‍ന്നു.സ്വന്തം നാടും വീടും വിട്ട് കുടുംബത്തെ  മറന്ന് രാജ്യത്തിന് വേണ്ടി ഒന്നിച്ച അവരെ നാം മറന്നുകൂടാ...ഈ സ്വാതന്ത്രത്തിന്റെ മാധുര്യം വിളമ്പിതന്ന അവര്‍ക്ക് നാം പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്.കാരണം,ആ കരങ്ങളെ നാമെങ്കിനും ഓര്‍ത്തുകൊണ്ട് നെഞ്ചേറ്റതുണ്ട്!..


| Swalahudheen Cholod |  
ഓ..മനുഷ്യാ....
ഓ..മനുഷ്യാ....
നീ..എവിടേക്കാണ് യാത്ര പോകുന്നത് 
വൃത്തിയായി... സെന്റെടിച്ച്...
മുടിയൊക്കെ ക്രോപ്പ് ചെയത്...
ഇന്‍ചെയ്ത്... ഗ്ലാസും വെച്ച...

നിന്നെ ആരോ വിളിക്കുന്നുണ്ട്...
പിന്നില്‍ നിന്നും...
തിരിഞ്ഞ് നോക്കൂ...

ഒരു യാത്രാ ഇടവേളയില്‍...
നീ എന്തൊക്കെ കാണിച്ചു...
ഇതൊക്കെ ആര്‍ക്കുവേണ്ടിയാണ്...

അവനെ കുന്തത്തില്‍ കുത്തി...
തീ നാളങ്ങള്‍ അവനിലേക്കൂതി...
അവനെ ഞെരുക്കി അമര്‍ത്തി...
ഇതൊന്നുമറിയാതെ മറ്റൊരു കബര്‍
സ്വര്‍ഗ്ഗത്തിലേക്ക് വാതില്‍ തുറക്കുന്നുണ്ടായിരുന്നു.

................................................................................................

ദര്‍സ് 
ദര്‍സ് ഒരു വടവൃക്ഷമാണ്
അതെനിക്ക് തണല്‍ തരുന്നു
ഫലപുഷ്ടമായ പഴങ്ങള്‍ തരുന്നു
ശക്തമായ കാറ്റില്‍ നിന്നും സുരക്ഷയും 
അതെ 
അവിടം ഒരു സ്വര്‍ഗ്ഗമാണ് 
................................................................................................................

വായന 

ഖുര്‍ആന്‍ എന്നോട് വായിക്കാന്‍ പറഞ്ഞു
നാഥന്റെ നാമത്തിലായ്...
ഞാന്‍ പലതും വായിച്ചു. 
ശാസ്ത്രവും ലോകവും സമൂഹവും...
അതെ. വായന മുരടിക്കുന്നില്ല..
നാം വായിക്കണം കാണുന്നെതെന്തും
കിട്ടുന്നതെല്ലാം.. നന്മയിലാക്കാന്‍..
കിട്ടുന്നതെല്ലാം.. നന്മയിലാക്കാന്‍
നല്ല ഭാവി തീര്‍ക്കാന്‍.
................................................................................................................

മാര്‍ഗ്ഗദര്‍ശികള്‍ 

അനുഭവങ്ങളുടെ ആയിരം മിഴി
നീര്‍ കണങ്ങളെക്കൊണ്ട്
താരാട്ട് കട്ടിലും പണിത് ഇരുട്ടിന്‍
എനിക്ക് വെളിച്ചമേകുന്ന
മെഴുകുതിരിയാണെന്‍ 'മാതാവ്'

ഞാനറിയാതെ പുലരിയിലും
സന്ധ്യാസ്തമയങ്ങളിലും പ്രതീക്ഷകള്‍
നിഴല്‍പ്പോലെ കൂടെയാണ്
എന്‍ 'രക്ഷിതാവ്'

അമ്മിഞ്ഞപ്പാലും അറിവിന്റെ മാധുര്യവും
ഒന്നെന്ന് ദര്ശിച്ച എന്‍ മനതാരില്‍ 
മാര്‍ഗ്ഗ ദര്‍ശിയായ വെള്ളി വെളിച്ചമാണ്
എന്റെ 'ഉസ്താദ്' 

എന്നെ എനിക്കറിയാന്‍ ഇല്‍മിന്റെ 
ലഹരിയിലേക്ക് മികവ് ചാര്‍ത്തിയ
കണ്ണാടി ചെപ്പാണ് എന്‍ 'സൂഹൃത്ത്' 

നന്മയും തിന്മയും വേര്‍തിരിച്ചറിയാന്‍ 
അന്ധകാരം ചേക്കേറിയ എന്‍ മനതാരില്‍ 
വെള്ളി വെളിച്ചം വിതറിയ സ്വര്‍ഗ്ഗ പൂങ്കാവനമാണ്
എന്റ 'ദര്‍സ്'
................................................................................................................

എഴുത്തിന്റെ വേഗത
അക്ഷരങ്ങള്‍ കൂട്ടിവെച്ചപ്പോള്‍ 
ഒരിക്കലും പ്രസിദ്ധീകരണമാകുമെന്ന് നിനച്ചില്ല.
ഇപ്പോള്‍ ആരൊക്കെയോ 
വാങ്ങി വായിക്കുന്നു...അന്ന്
ഏതോ ഒരു ഭ്രാന്തിന്‍ തിമിര്‍പ്പില്‍ 
എഴുതി വെച്ചത് ഇത്രയും കൈയ്യടി
നേടുമെന്ന് നിനച്ചില്ല.

കലാ സാഹിതിയുടെ പുരസ്‌കാരം 
തേടിവരുമെന്നൊരിക്കലും നിനച്ചില്ല.
ഇന്നാരൊക്കെയോ ഫോണ്‍ വളിക്കുന്നു
ഒപ്പിടാന്‍ ഉദ്ഘടിക്കാന്‍ കര്‍മ്മത്തിനായ് 

ഞാന്‍ വീണ്ടും എഴുതുകയാണ് 
അനശ്വരതയില്‍ ആണ്ടിറങ്ങുന്ന 
ആത്മീയതയെക്കുറിച്ച്....




| Muhammed Irshad Tuvvur |

         ഒന്നാം ക്ലാസില്‍ ഉസ്താദ് പൊട്ടിപ്പൊളിഞ്ഞ ബ്ലാക്ക് ബോര്‍ഡില്‍ 'അദബ്' എഴുതി ചൊല്ലിപ്പഠിപ്പിച്ചപ്പോള്‍ എത്രത്തോളം അര്‍ത്ഥമുണ്ടെന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്രാബ്ദങ്ങള്‍ പിന്നിടുമ്പോള്‍ 'അദബ്' വിശാലതയുടെ അര്‍ത്ഥതലത്തില്‍ ആണ്ട് കിടക്കുമ്പോഴാണ് അദബ് ഒരു സംസ്‌കാരമാണെന്നറിയുന്നത്. നമ്മുടെ ചുറ്റും നിറഞ്ഞുനില്‍ക്കുന്ന ഒരുപാട് സത്യസാക്ഷ്യങ്ങള്‍ അതിലേക്ക് വിരല്‍ ചൂണ്ടുന്നു. നമ്മുടെ ജീവിതവും വീടും കലാലയവലും മറ്റുമെല്ലാം അതിനുദാഹരണമായി കാണാം. 
അദബിന്റെ ആദ്യ ചരിത്രം ഇസ് ലാം പഠിപ്പിക്കുന്നത് ആദം(അ) ലൂടെയാണ്. ഒരു നിസാര ചിത്രമായിട്ടല്ല ഇസ് ലാം ഇതിനെ വരച്ചിട്ടത്. ഖുര്‍ആനില്‍ പല ഭാഗത്തായി ഇതിന്റെ പാഠം അടിക്കടി ഉണര്‍ത്തുന്നുണ്ട്. മാത്രമല്ല നാഥന്‍ പഠച്ച ഒന്നിനേയും! നിസാരമായി നാം കാണുന്ന മണ്ണിനെപ്പോലും. അവിടെയാണ് ഇബ് ലീസില്‍ നിന്നും മാറിനിന്ന് ഒരു പുതു സംസ്‌കാരം പണിയേണ്ടത്. തന്റെ നാഥന് മുന്നില്‍ 'ഞാന്‍' എന്ന അഹംഭാവമാണ് ഇബ് ലീസിനെ താഴ്ത്തിക്കളഞ്ഞത്. അങ്ങനെ നീളുകയാണ് അദബിന്റെ അധ്യായങ്ങള്‍ ഇവിടെയാണ് 'അദബ്' ഒരു സംസ്‌കാരമായി മാറുന്നത്. 'അഹം' എന്നതില്‍ നിന്ന് 'വിനയ'ത്തിലേക്ക് വഴി നടക്കാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ..... ആമീന്‍. 

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget