| Sayyid Saeed Jifri |
മലബാറിന്റെ ചരിത്രങ്ങളില്‍ നിരസിക്കാനാവാത്ത ഒരു മഹാ വ്യക്തിയാണ് സയ്യിദ് അലവി തങ്ങള്‍. മമ്പുറം തങ്ങളെക്കുറിച്ച് അല്‍പമെങ്കിലും അറിയാത്തവരായി മലബാറിന്റെ മണ്ണില്‍ ഒരാളും ഉണ്ടായിരിക്കില്ല.
രാജ്യ സ്വാതന്ത്ര്യത്തിനുവേണ്ടി വെള്ളക്കാരോട് അഹോരാത്രം പടപൊരുതി മുസല്‍മാന്റെ ദുരിതങ്ങളും പ്രയാസങ്ങളും നീക്കിയ ഇന്ത്യന്‍ മുസല്‍മ്മാന്റെ കണ്ണിലുണ്ണിയായിരുന്നു ബഹുമാനപ്പെട്ട മമ്പുറം തങ്ങള്‍. ആത്മീയാചാര്യന്‍, ധീര ദേശാഭിമാനി, വൈദേശികാധിപത്യത്തെ ശക്തിയുക്തം ചെറുത്തവര്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ്.....തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും അതിലുപരി അല്ലാഹുവിന്റെ വലിയ്യും കൂടിയായിരുന്നു തങ്ങള്‍.
വളരെ മുമ്പുതന്നെ കേരളക്കരയില്‍ അഹ്ലുബൈത്ത് വന്നെത്തിയിട്ടുണ്ട്. കേരളക്കരയിലേക്ക് ഇസ്ലാമിക പ്രബോധനവുമായെത്തിയ മാലിക് ബ്‌നു ദീനാര്‍(റ)നെ സ്വീകരിച്ച സാമൂതിരി രാജാവിന്റെ കാലത്തു തന്നെ യമന്‍, ഹളര്‍ മൗത്ത് എന്നിവിടങ്ങളില്‍ നിന്നും മറ്റും അഹ്ലുബൈത്തും മറ്റു മുസ് ലിം പണ്ഡിതരും കേരളക്കരയിലെത്തിയിരുന്നു.
ശൈഖ് ജിഫ്‌രി തങ്ങള്‍ 1159-ല്‍ കോഴിക്കോട് കപ്പലിറങ്ങുകയും ധാരാളം ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി 1222-ല്‍ ഈ ലോകത്തോട് വിടപറഞ്ഞു. തങ്ങളുടെ ജീവിത ശൈലിയില്‍ ആകൃഷഅടനായ അന്നത്തെ രാജാവായിരുന്ന സാമൂതിരി രാജാവ് തങ്ങള്‍ക്ക് നല്‍കിയ സ്ഥലത്താണ് മഹാനവര്‍കള്‍ അന്ത്യവിശ്രമം കൊള്ളുന്നത്.
ശൈഖ് ജിഫ് രിയുടെ സഹോദരനായ ഹസ്സന്‍ ജിഫ് രി കോഴിക്കോട് നിന്നും പൊന്നാനിയിലെത്തി, ദീനീ പ്രവര്‍ത്തനങ്ങളില്‍ പരിശ്രമിക്കുകയും പിന്നീട് തിരൂരങ്ങാടിയിലെത്തി അവിടുത്തെ പള്ളിക്കാരണവരായിരുന്ന വീടും പറമ്പും മറ്റും അദ്ദേഹത്തിന് നല്‍കി തന്റെ പുത്രയെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. 1178-ല്‍ അദ്ദേഹം വഫാത്തായി മഹാന്‍ അന്ത്യവിശ്രമം കൊള്ളുന്നത് മമ്പുറം മഖാമിന്റെ പടിഞ്ഞാറുവശത്താണ്.
ഇവരുടെ സഹോദരി ഫാത്വിമ(റ)യെ തരീമില്‍ നിന്നുമെത്തിയ സയ്യിദ് മുഹമ്മദ് ബ്‌നു സഹ് ല്‍(റ) വിവാഹം ചെയ്തു. ഇവരുടെ പുത്രനായിട്ടാണ് ഹിജ്‌റ 1166-ദുല്‍ ഹജ്ജ് 23-ന് ശനിയാഴ്ച സയ്യിദ് അലവി(റ) ജനിച്ചത്.
ചെറുപ്പത്തില്‍ തന്നെ ഉപ്പ വേര്‍പിരിഞ്ഞ കാരണത്താല്‍ മാതൃ സഹോദരിയുടെ സംരക്ഷണത്തിലായിരുന്നു ജീവിതം കഴിച്ചുകൂട്ടിയിരുന്നത്. 1181-ല്‍ യാത്ര പുറപ്പെട്ട് കോഴിക്കോടെത്തി. അന്ന് മഹാനവര്‍കള്‍ക്ക് 15 വയസ്സായിരുന്നു. തങ്ങള്‍ മുന്‍ഗാമികളുടെ പാത സ്വീകരിച്ച് കഴിഞ്ഞുകൂടുകയും ഹസ്സന്‍ ജിഫ്രിയുടെ മകളായ ഫാത്വിമ(റ)യെ വിവാഹം ചെയ്യുകയും ചെയ്തു. അന്ന് തങ്ങളവര്‍കള്‍ക്ക് 18-ഉം ഫാത്വിമ(റ) 15 വയസ്സുമായിരുന്നു. പിന്നീട് തങ്ങളവര്‍കള്‍ കോഴിക്കോട്ടുനിന്ന് മമ്പുറത്തേക്ക് താമസം മാറ്റുകയും ദീനീ പ്രബോധനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.
ബഹുമാനപ്പെട്ട മമ്പുറം തങ്ങള്‍ പണ്ഡിതനും സ്വൂഫി വര്യനും ധാരാളം കറാമത്തുകളുടെ ഉടമയുമായിരുന്നു. മഹാനവര്‍കള്‍ മമ്പുറത്തെത്തിയപ്പോള്‍ തങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ് തങ്ങളെ പരീക്ഷിക്കാന്‍ വേണ്ടി ചോദ്യങ്ങളുമായി മഹാനായ ഉമര്‍ ഖാസി(റ) തങ്ങളുടെ അരികിലെത്തുകയും അങ്ങനെ ചോദിക്കാന്‍ ചെന്ന സമയത്ത് എല്ലാം മറന്ന് പോവുകയും ചെയ്തു. തങ്ങള്‍ സാധാരണക്കാരനല്ലെന്ന് മനസ്സിലാക്കിയ ഉമര്‍ ഖാസി(റ)തങ്ങളോട് മാപ്പപേക്ഷിച്ചു. പിന്നീട് ഇരുവരും വളരെയധികം അടുത്തവരായി.
തങ്ങളവര്‍കള്‍ക്ക് മറഞ്ഞകാര്യങ്ങള്‍ അറിയാനും പറയാനും കഴിയുമായിരുന്നു. ഒരിക്കല്‍ മഹാനവര്‍കള്‍ ഒരു നിസ്‌കാരപള്ളിയിലെത്തി. അവിടെ ജമാഅത്ത് നടക്കുന്ന സമയത്ത് തങ്ങള്‍ മുന്‍ഫരിദായി(ഒറ്റക്ക്)നിസ്‌കരിക്കുകയുണ്ടായി. പള്ളി ഇമാമിന് കീഴില്‍ നിസ്‌കരിക്കാത്ത തങ്ങളോട് ജനങ്ങള്‍ കാരണമന്വേഷിച്ചു. തങ്ങള്‍ പറഞ്ഞു' അദ്ദേഹം വീട്ടിലെ പശുവിന്റെ കാര്യത്തില്‍ ചിന്തിച്ചുകൊണ്ടാണ് നിങ്ങള്‍ക്ക് ഇമാമായി നിന്നത് ഇങ്ങനെയുള്ള ഒരാളെ ഞാനെന്തിന് തുടരണം?'.
ഇത്തരത്തില്‍ വളരെയധികം കറാമത്തുകളുടെയും മറ്റും നിറസാനിധ്യമായിരുന്നു തങ്ങള്‍. മരിക്കുന്നത് വരെ അദ്ദേഹം അല്ലാഹുവിന്റെ ദീനിനെയും മുസല്‍മാന്റെ ജീവനെയും സംരക്ഷിക്കാനും വെള്ളക്കാരുടെ കറുത്ത കരങ്ങളില്‍ നിന്ന് ഈ നാടിനെ സ്വതന്ത്രമാക്കാനും തങ്ങള്‍ കഠിനാധ്വാനം ചെയ്തു. അവസാനം വെള്ളക്കാരന്റെ കരങ്ങളാല്‍ ദേഹത്ത് മുറിവാവുകയും അതു കാരണത്താല്‍ രോഗ ശയ്യയിലായി. പിന്നീട് കുറച്ച് കാലം മാത്രമേ തങ്ങള്‍ ജീവിച്ചിട്ടുള്ളൂ.
ഇത്തരത്തില്‍ വളരെയധികം കറാമത്തുകളുടെയും മറ്റും നിറസാനിധ്യമായിരുന്നു തങ്ങള്‍. മരിക്കുന്നത് വരെ അദ്ദേഹം അല്ലാഹുവിന്റെ ദീനിനെയും മുസല്‍മാന്റെ ജീവനെയും സംരക്ഷിക്കാനും വെള്ളക്കാരുടെ കറുത്ത കരങ്ങളില്‍ നിന്ന് ഈ നാടിനെ സ്വതന്ത്രമാക്കാനും തങ്ങള്‍ കഠിനാധ്വാനം ചെയ്തു. അവസാനം വെള്ളക്കാരന്റെ കരങ്ങളാല്‍ ദേഹത്ത് മുറിവാവുകയും അതു കാരണത്താല്‍ രോഗ ശയ്യയിലായി. പിന്നീട് കുറച്ച് കാലം മാത്രമേ തങ്ങള്‍ ജീവിച്ചിട്ടുള്ളൂ.
Post a Comment
Note: only a member of this blog may post a comment.