| Muhammed Swalahudheen Cholod |
പരിശുദ്ധ ഖുര്‍ആനിലെ പ്രഥമ ആയത്ത് സല്‍പ്രനവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ഉത്തമമായ വാചകം തുടങ്ങി നിരവെദി ബഹുമതിയുള്ളതും അതിശ്രേഷ്ടം ആ. ഒരു പ്രത്യേക ആയത്താണ് ബിസ്മി.വിവരണമാരംഭിച്ചാല്‍ ഒരിക്കലും നിലക്കാത്തതും അറ്റം കണ്ടെത്താന്‍ കഴിയാത്തതുമായ വിവരണങ്ങളാല്‍ സമ്പുഷ്ടമായ സൂക്തമാണ് ബിസ്മി.കാരണം,ഈ ലോകത്തേക്ക് അവതീര്‍ണമായ ഏടുകളുടേയും ഗ്രന്ഥങ്ങളുടെയും പരിപൂര്‍ണാശയം ഖുര്‍ആനിലുള്‍ക്കൊള്ളുന്നുണ്ടെന്നും ആ ഖുര്‍ആനിന്റെ മുഴുവനും അര്‍ത്ഥ തലങ്ങളും ഫാതിഹ സൂറത്തിലുണ്ടെന്നും അതിലുള്ളവയെല്ലാം അതിലെ പ്രധാന അക്ഷരമായ'ബാഅ്'എന്ന ഹര്‍ഫിലുള്‍ക്കൊണ്ടിട്ടുണ്ടെന്നും പണ്ഡിത ശ്രേഷ്ടരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇബ്‌നു മസ്ഊദ്(റ) പറയുകയാണ്:ആരെയെങ്കിലും നരകത്തിന്റെ പത്തൊമ്പത് കവാടങ്ങളില്‍ നിന്നും അള്ളാഹു(സു)അവനെ രക്ഷപ്പെടുത്താന്‍ ഉദ്ധേശിക്കുന്നുവെങ്കില്‍ അവന്‍ ബിസ്മിയെ ഉദ്ധരിച്ച് കൊള്ളട്ടെ.അപ്പോള്‍ അള്ളാഹു അവനിക്ക് ബിസ്മിയിലുള്ള ഓരോ ഹര്‍ഫിനാലും നരകത്തിന്റെ പത്തൊമ്പത് കവാടങ്ങളില്‍ നിന്നും ഓരോരോ സംരക്ഷണം ഏര്‍പ്പെടുത്തുന്നതാണ്.
അപ്രകാരം തന്നെ ഏതൊരു നല്ല കാര്യവും തുടങ്ങുമ്പോഴും ബിസ്മി കൊണ്ടാവല്‍ അതി ശ്രേഷ്ടമായതാണ്.അങ്ങനെ ഒരാള്‍ ബിസ്മിയെ മറന്ന് അതിനെ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് ഓര്‍മ വന്നാല്‍ 'ബിസ്മില്ലാഹി അവ്വലുഹു ആഖിറുഹു'എന്ന് പറയല്‍ തുടക്കത്തില്‍ ബിസ്മി ചൊല്ലല്‍ സുന്നത്ത് ഉള്ളത് പോലെതന്നെ സുന്നത്തായതാണ്.ഒരാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലാതിരുന്നാല്‍ അവനൊപ്പം പിശാച് ഭക്ഷിക്കുമെന്നും റസൂല്‍ കരീം(സ)നമ്മെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു.
അലി(റ)പറയുകയാണ്:ആരെങ്കിലും ബിസ്മിയുള്ള പുസ്തരം ഭൂമിയില്‍ നിന്നുയര്‍ത്തിയാല്‍ അവനെ അള്ളാഹു അവന്റെ പ്രത്യേകക്കാരില്‍ ഉള്‍പ്പെടുത്തുകയും പൊറുത്തുകൊടുക്കുകയും ചെയ്യും.
ബിസ്മിയെ വിവരിച്ച് തീര്‍ക്കല്‍ അസാധ്യമാണ്.അതിന്റെ ശ്രേഷ്ടതകളെക്കുറിച്ച് ധാരാളം ഹദീസകളുണ്ട്.അതൊക്കെ മനസ്സിലാക്കി എല്ലാത്തിനും ആരംഭത്തില്‍ ബിസ്മി കൊണ്ട് വന്ന് നരകത്തില്‍ നിന്നും രക്ഷപ്രാപിച്ച ് അള്ളാഹുവിന്റെ ശാശ്വതമായ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ നമുക്ക് നാഥന്‍ തൗഫീഖ് നല്‍കട്ടെ-ആമീന്‍ അള്ളാഹുവിന്റെ ശാശ്വതമായ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ നമുക്ക് നാഥന്‍ തൗഫീഖ് നല്‍കട്ടെ-ആമീന്‍
Post a Comment
Note: only a member of this blog may post a comment.