| Sayyid Mukhthar Shihab Thangal |
നമ്മുടെ രാജ്യം സ്വാതന്ത്രത്തിന്റെ 70ആണ്ട് തികയിക്കുമ്പോള്‍ സ്മരിക്കപ്പെടേണ്ട ചിലതുണ്ട്.്തില്‍ പെട്ടതാണ് മലബാര്‍ മേഖലയിലെ ചെറുത്ത് നില്‍പുകളും പോരാട്ടങ്ങളും.ചരിത്ര താളുകളില്‍ മായ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന മനപ്പൂര്‍വ്വം ഒഴിവാക്കപ്പെടുന്ന ഈ മലബാറിലെ സൗഹൃദ പോരാട്ടങ്ങള്‍.ഇവിടെ തങ്ങളുടെ ആധിപത്യമുറപ്പിക്കാന്‍ ഇന്ത്യയിലാകെ കൊണ്ടുവന്ന'ഭിന്നിപ്പിച്ചു ഭരിക്കല്‍'നയം അത്രയങ്ങ് വിലപ്പോയില്ല.അതാണ് മലബാര്‍ സ്‌പെഷ്യല്‍ പോലീസ് എന്ന നാമത്തില്‍ പട്ടാള ക്യാമ്പുകള്‍ ഈ പ്രദേശങ്ങളില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചത്.കോഴിക്കോട് സാമൂതിരിയും അവിടുത്തെ വിശ്വസ്ഥനായ മരക്കാറും ആദ്യമേ വഞ്ചന മനസ്സിലാക്കി എതിര്‍ത്തെങ്കിലും തങ്ങളുടെ സ്വാധീന ശക്തിയാല്‍ ബ്രിട്ടീഷുകാര്‍ വിജയിക്കുകയായിരുന്നു.അങ്ങനെ അസ്ഥിത്വം ഉറപ്പിക്കാനും ബ്രിട്ടീഷ് പടയെ തുപത്താനും മലബാറിന്റെ മണ്ണില്‍ ഒരുപാട് ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.എന്നാല്‍ അധികാരത്തിലിരിക്കുന്ന സാമൂതിരിയെ വഴശത്താക്കി അവര്‍ ഇവിടെ വളരുകയാണ് ഉണ്ടായത്.അത് ചെറുത്ത് നിന്ന മലബാറിന്റെ മക്കളെ തറപറ്റിക്കാന്‍,ഇവിടുത്തെ മാപ്പിളമാരെയും കുടിയാന്മാരെയും ദരിദ്രരെയും ഒതുക്കുന്നതിന് അവര്‍ മുതലാളി വര്‍ഗത്തെ കൂട്ടുപിടിച്ചു.
ഇങ്ങനെയൊക്കെ പ്രവര്‍ത്തിച്ച ബ്രിട്ടീഷ് പടക്കെതിരെ സധൈര്യം മുന്നോട്ടു വന്നതിലൂടെ മലബാര്‍ ലഹള,പൂക്കോട്ടൂര്‍ യുദ്ധം,വാഗണ്‍ ട്രാജഡി ഇതെല്ലാം ചരിത്ര താളുകളില്‍ നിന്ന് ഇന്ന് അന്യം നിന്നെങ്കിലും ഒരിക്കലും ഇത് സ്മരിക്കാതെ മലബാറുകാര്‍ ഒരു സ്വാതന്ത്ര സമരവും കൊണ്ടാറാടില്ല.തങ്ങളെ അടിച്ചൊതുക്കി മലബാറില്‍ ആധിപത്യം സ്ഥാപിക്കാന്‍ ബ്രിട്ടീഷ് പട പുറപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞ ഒരുപറ്റം പോരാളികള്‍ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പൂക്കോട്ടൂര്‍ എന്ന പ്രദേശത്ത് ഒത്തുകൂടി മരങ്ങള്‍ വഴിയില്‍ ഇട്ടും ചില ബോംബുകളുമായും തങ്ങളാലാകുന്ന ആയുധ സജ്ജീകരണം ഒരുക്കിയും ഒന്നിച്ചുകൂടി.ഇത് മുന്‍കൂട്ടി അറിഞ്ഞ ബ്രിട്ടൂഷുകാര്‍ മാരകായുധങ്ങളുമായി മുന്നേറുകയായിരുന്നു.അതില്‍ നിരവധി പേര്‍ രക്തസാക്ഷികളായി.ഇങ്ങനെയുള്ള ഒരുപാട് സംഭവങ്ങള്‍ മലബാറില്‍ നടന്നിട്ടുണ്ട്.വായുവും വെളിച്ചവും പ്രവേശിക്കാത്ത ഗുഡ്‌സ് വാഗണില്‍ കോയമ്പത്തൂരിലേക്ക് നാടുകടത്തി.ഇത്തരം വിനോദങ്ങളാണ് ബ്രിട്ടീഷുകാര്‍ ഇവര്‍ക്കെതിരെയില്‍ നയിച്ചത്.വാരിയന്‍ കുന്നത്ത് ഹാജിയുടെയും മറ്റും പോരാട്ട വീര്യത്തില്‍ നിന്ന് ഊര്‍ജം ഉള്‍കൊണ്ടവരാണ് മലബാറുകാര്‍.അത് കൊണ്ട് തന്നെയാണ് മലബാര്‍ മണ്ണില്‍ ഫാസിസത്തിന് വേരോട്ടമില്ലാത്തതും.
Post a Comment
Note: only a member of this blog may post a comment.