| Alsif Chittur |
എന്‍ മിഴികള്‍ നിറഞ്ഞൊഴുകിയത്
നീ കാണുന്നില്ലെയോ?
എങ്ങനെ കാണുവാനാണ്
നിന്‍ മുന്നില്‍ ഞാന്‍ വെറുമൊരു
ചിരിക്കുന്ന കോമാളിയല്ലേ
നീ പറയും കുസൃതികള്‍ക്കു-
മുന്നില്‍ തലകുലുക്കും വെറുമൊരു
ഋുജുമാനസനാം കൂട്ടുക്കാരന്‍
ഒരുനാള്‍ ഞാന്‍ നിശ്ചലനായി
ഒരു തുള്ളി വെള്ളത്തിനായി
കിടക്കുന്ന നേരത്ത്
ഒരു സ്പൂണ് വെള്ളവുമായ്
നീ കടന്നു വരുന്നതും കണ്ട്
ശ്വാസം നിലക്കുന്ന സമയത്തിനരികെ
വിതുമ്പി പാടുന്ന പാമരന്‍ ഞാനെ
സ്വര്‍ഗ വാതില്‍തന്‍ ഞാന്‍
നില്‍ക്കുന്ന നേരത്ത്
കൈ പിടിക്കാന്‍ നീയുണ്ടാകുമെന്നോര്‍ത്ത്
മരണമേ നീ എന്നെ മാടിവിളിച്ചെങ്കില്‍
മടിക്കാതെ പോരാം ഞാന്‍
നിന്‍ മാറിടത്തിലേക്കായ്
Post a Comment
Note: only a member of this blog may post a comment.