ഔലിയാക്കള്‍ തണല്‍ വിരിച്ച ജാമിഅഃ
 | Hafiz Muhammed Basheer C.K  | മലായളികളെ സംബന്ധിചത്ചിടത്തോളം മതത്തോടും വിജ്ഞാനത്തോടും വളരെ താത്പര്യം പുലര്‍ത്തുന്ന വരായിരുന്നു. മദ്രസ പ്രസ്ഥാനം നിലവില്‍ വരുന്നതിന് മുമ്പുത്തന്നെ ഓത്തുപള്ളിയില്‍ കേരളത്തിലൂട നീളം സജീവമായിരുന്നു. മദീനാ മുനവ്വറയിലെ അഹ്്‌ലുസുഫ്ഫപോലെ പള്ളി ദര്‍സുകള്‍ സജീവമായിരുന്നു. പണ്ഡിതന്മാരായ സൈനുദ്ധീന്‍ മുഖ്ദൂം തങ്ങളെയും ഉമര്‍ഖാളിയും പോലോത്ത തികഞ്ഞ ഉസ്താദാമാരും മലയാളികളടക്കം ലക്ഷ്യദ്വീപില്‍ നിന്നും മാലിദ്വീപില്‍ നിന്നും വരുന്ന നിറഞ്ഞ വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യവും പള്ളി ദര്‍സുകള്‍ക്ക് തിളക്കം കൂട്ടുന്നതായിേരുന്നു. ഇതൊക്കെയായിട്ടും കേരളത്തില്‍ ഒരു ഉന്നത ഉപരിപഠന കാലാലയും ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ വളരെ ബുദ്ധിമുട്ടി അന്യ സംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് ജാമിഅഃ നൂരിയ്യ എന്ന ആശയം സമസ്തയുടെ സമുന്നതരായ നേതാക്കചളുടെ മനസ്സില്‍ മെളിയുന്നത്. ഇതിന്റെ ചലനങ്ങള്‍ക്ക് തുടക്കം കുറച്ചത് ബാഫഖി തങ്ങളായിരുന്നു. പട്ടിക്കാടുള്ള തന്റെ ഏക്കറ കണക്കിന് വരുന്ന ഭൂമി ജാമിഅക്ക് വേണ്ടി സംഭാവന ചെയ്തു. ബാപ്പുഹാജി ഇതിലേക്കുള്‌ല വഴിതുറക്കുകയായിരുന്നു. അങ്ങനെ 1983 മാര്‍ച്ചില്‍ പ്രശസ്ത പണ്ഡിതനും നിരവധി പണ്ഡിതരുടെ ഗുരുമുഖ്യരുമായിരുന്ന ശംസുല്‍ ഉലമാ ഖുതുബി മുഹമ്മദ് മുസ്്‌ലിയാര്‍ ശാഫിഈ മദ്ഹബിലെ പ്രശസ്ത ഫിഖ്ഹീ ഗ്രന്ഥമായ തുഹ്ഫയില്‍ നിന്നും അല്‍പ്പം ഓതികൊടുത്ത് ദര്‍സ് ആരംഭിച്ചു. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാവത്തതിനാല്‍ അടുതുള്ള റഹ്്മാനിയ്യ മസ്ജിദിലായിരുന്നു ആദ്യ ക്ലാസുകള്‍ . ശേഷം കെട്ടിടത്തിലേക്ക് മാറ്റി. പ്രഥമ കമ്മിറ്റി സയ്യിദ് അബ്ദുറഹ്്മാന്‍ ബാഫഖി തങ്ങള്‍ പ്രസിണ്ടന്റും പാണക്കാട് പൂക്കോയ തങ്ങള്‍ സെക്രട്ടറിയുമായിരുന്നു. 

സമസ്ത നേരിട്ട് നടത്തുന്ന സ്ഥാപനമായത്‌കൊണ്ട് തന്നെ ഇവിടെ ഉസ്താദുമാരില്‍ അധികമാളുകളും മുശാവറ മെമ്പര്‍മാരായിരുന്നു. കണ്ണിയത്ത് അഹ്്മദ്  മുസ്്‌ലിയാര്‍ ശംസുല്‍ ഉലമാ കെ.കെ ഹസ്രത്ത് കെ.കെ അബ്ദുള്ള മുസ്്‌ലിയാര്‍ തുടങ്ങി പണ്ഡിത നിരയായിരുന്നു  അവിടെ ദര്‍സ് നടത്തിയിരുന്നത്. കര്‍മ്മ ശാസ്ത്രം, ഗോളശസ്രത്രം, തുടങ്ങി വിവിധയിന കിതാബുകള്‍ ഓതി കൊടുത്തിരുന്ന ഇവര്‍ കേവലം പണ്ഡിതന്മാര്‍ മാത്രമായിരുന്നില്ല. ആത്മീയതയുടെ ഉള്ളറിഞ്ഞ സൂഫിവര്യരായിരുന്നു. 
അല്ലാഹുവിന്റെ ഔലിയാക്കള്‍ക്ക് ജാമിഅയോടുള്ള ബന്ധം വളരെ വലുതായിരുന്നു. സൂഫിവര്യരയാ തൃപ്പനിച്ചി ഉസ്്താദ് അതിന് ഉദാഹരണമാണ്. അദ്ദേഹം സമ്മേളന ദിവസത്തില്‍ ജാമിഅയില്‍ വരികയും കെ.കെ ഉസ്താദിനേയും മുഹമ്മദലി ശിഹാബ് തങ്ങളേയും പോലോത്ത നേതാക്കളോട് അടച്ചിട്ട റൂമില്‍ വച്ച് ദീര്‍ഘനേരം സംസാരിക്കാറുണ്ടായിരുന്നു. ജാമിഅ സമ്മേളനം നടക്കുന്ന ദിവസം ഉസ്താദിന്റെ അടുത്തേക്ക് വരുന്നവരോട് ഇന്നിവിടെ ഇല്ല പട്ടിക്കാട് ജാമിഅയിലാണ്. എന്ന് പറഞ്ഞു കൊണ്ടു സമ്മേളനത്തിന് പങ്കെടുക്കാന്‍ നിര്‍ബദ്ധേശിക്കുകയായിരുന്നു. അതുപോലെ തന്നെ കണ്ണ്യാല മൗല ഇടക്കിടെ ജാമിഅയില്‍ വരികയും കാളമ്പാടി ഉസ്താദുമായി ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. അല്ലാഹുവിന്റെ ഔലിയാക്കളാല്‍ തുടക്കം കുറിക്കപ്പെട്ട ജാമിഅയെ ഇവരെല്ലാവരും സ്‌നേഹിക്കുകയായിരുന്നു. ജാമിഅയില്‍ ഫൈനല്‍ പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തോറും നടത്തി വരാറുള്ള ജാമഅ സമ്മേളനത്തിലാണ് സനദ്ദാനം നിര്‍വ്വഹിക്കപ്പെടാറുള്ളത്. പ്രത്യേകമായി പ്രചരണ പരിപാടികള്‍ നടത്താറില്ലെങ്കിലും സമ്മേളനത്തിന് ജനങ്ങള്‍ ഒഴുകിയെത്തുന്നു. ജാമിഅയെ അല്ലാഹു ഖബൂലാക്കിയിരിക്കുന്നു എന്ന് മഹാന്മാര്‍ പ്രഖ്യാപിച്ചത് വെറുതെയല്ല. ഇതിനകം ഏഴായിരത്തോളം ഫൈസിമാര്‍ ജാമിഅയില്‍ നിന്നും ഫൈസി ബിരുദം സ്വീകരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള വിവിദ മഹല്ലുകളില്‍ സേവനം ചെയ്യുന്നു. സമസ്ത മുശാവറ മെമ്പര്‍മാരില്‍ പതിമൂന്നോളം പേര്‍ ഫൈസി ബിരുദധാരികളാണെന്നത് ശ്രദ്ധേയമാണ്.

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget