January 2018

കാവി വൽകരണത്തിന്ടെ തീവ്ര മുഖങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ് സ്വാതന്ത്ര ഇന്ത്യ അതിന്റെ 7 പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്നത്   ഏതൊരു രാജ്യത്തിന്റെയും വീക്ഷണകോൺ അതിന്റെ ചരിത്ര സാംസ്ക്കാര നാഗരികതയുടെയും വൈജ്ഞാനിക ധർമ്മങ്ങളെയും അളവുകോലാക്കി  കൊണ്ടാണ് വൈവിധ്യങ്ങളുടെ   നിസ്തുല ശോഭയാൽ ലോക രാജ്യങ്ങൾക്കിടയിൽ അഭിമാനകരമായ ഉയർത്തി നിൽക്കുന്നു ഇന്ത്യയുടെ പുരോഗതിയിൽ പലരും  അറിയപ്പെടാറുണ്ട് അതിന്റെ കാരണം ഇന്ത്യയിൽ കടന്നുപോയ ജാതിമതഭേദമന്യേ വഹിച്ച  പങ്കാണ്   ഇത്തരം ചരിത്ര യാഥാർഥ്യങ്ങളെയും സാംസ്കാരിക സംവാദങ്ങളെയും കാവ്യയുടെ പുനരാവിഷ്കരിക്കുകയാണ് സംഘപരിവാർ കാവി വൽക്കരണത്തിലൂടെ ലക്ഷ്യമിടുന്നത് 

   ചരിത്രം വക്രീകരണം  

 ചരിത്രം  ഭാവികാലത്തെയും ഭൂതകാലത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന ചാലക ശക്തിയാണ്   പുതിയകാല വെല്ലുവിളികൾ തടയിടാൻ പഴയകാല ചരിത്രം സമൃദ്ധികളിൽ നിന്നും    സംസ്കരിച്ചെടുക്കാൻ കഴിയുന്നു 2000 വർഷം പഴക്കമുള്ള  ഇന്ത്യാചരിത്രത്തിന്റെ കേവലം 800 മാത്രം നീണ്ടുനിൽക്കുന്ന മധ്യകാല ചരിത്രം മാത്രം ഉന്നം വ്യക്തം അതിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട് കൊലയാളികൾ എന്നും മറ്റും ആരോപിച്ച് എണ്ണൂറ് വർഷത്തെ നീതിയുടെ   മുകൾ ചരിത്രത്തെ       വളച്ചൊടിക്കുകയാണ്  കാവി സങ്കികൾ 
രാജ്യ പുരോഗതിക്കായി നിസ്തുല സേവനം സമർപ്പിച്ച് ബ്രിട്ടീഷ്  ക്രൂരന്ർമാരോട് സന്ധിയില്ല സമരം നടത്തി വീരമൃത്യുവരിച്ച ഷഹീദ് ടിപ്പുസുൽത്താനും ചരിത്ര സംസ്കാരത്തിന്റെ നാഴികക്കല്ലായിരുന്നു മുഗൾ ഭരണവും സംഘപരിവാറിന്റെയും നര ബാധിച്ച കൊളോണിയൽ ചരിത്രകാരന്മാരുടെയും കണ്ണീർ മതാന്ധരുടെ ഭീകര രൂപങ്ങളാണ് മഹാരാഷ്ട്ര ഗവണ്മെൻറ് സംഘടിപ്പിച്ച ടിപ്പു ജയന്തി ആഘോഷത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച കേന്ദ്രമന്ത്രിമാരുടെ നിലപാടും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ് 1972 ലെ ശ്രീരംഗപട്ടണ ഉടമ്പടിയോടെ ഉണ്ടായ   സംഘർഷങ്ങളും  വർഗീയ കലാപമായി ചിത്രീകരിച്ച ബ്രിട്ടീഷ് ചരിത്രകാരന്മാർക്ക് മുതൽ കൂട്ടായിരുന്നു ഇവിടുത്തെ സംഘപരിവാർ  KMപണിക്കരും സുമിത് സർക്കാറും തുടങ്ങിയ ചരിത്രകാരന്മാരെയും അവരുടെ ചരിത്ര പുസ്തകങ്ങളെയും ഐ സി എച്ച് ആറില് അന്യമാകുന്നത്  സംഘപരിവാർ ചിന്തകൾ മുളക്കുന്നവരെ  തിരുകിക്കയറ്റി .
 മലബാർ കലാപം  ഇവിടുത്തെ ഹിന്ദുക്കൾക്കെതിരെ ഉള്ള കലാപം ആയിട്ടാണ്സംഘപരിവാർ ആരോപിക്കുന്നത് . സത്യത്തില്  അന്നത്തെ സാമൂഹിക ചരിത്ര സ്മൃതികൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്ന യാഥാർഥ്യം അതൊരു  ജാതിയ പ്രശ്നം മാത്രമായിരുന്നു എന്നതാണ് കെ എൻ പണിക്കരും ഡോക്ടർ എം ഗംഗാധരനും ഇംഗ്ളീഷ് ചരിത്രകാരനായ റോളണ്ട്  മില്ലറും  ഈ നിഗമനത്തിൽ തന്നെയാണ് എത്തിച്ചേരുന്നത്

   വിദ്യാഭ്യാസത്തിലെ കാവി  ചിന്തകൾ   

 ഒരു രാജ്യത്തെ  ലോകം വിലയിരുത്തുന്നത് അവർ നേടിയ വിദ്യാഭ്യാസ സന്പത്തിന്റെ ടാർജറ്റ് പരിഗണിച്ചാണ്  പൂർണാർഥത്തിൽ എത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒരുപരിധിവരെ നമ്മുടെ വിദ്യാഭ്യാസത്തിന്റെ എത്താൻ കഴിഞ്ഞു എന്നതാണ് വാസ്തവം  എന്നാൽ സ്കൂൾ പാഠപുസ്തകത്തിലും മറ്റും ഫാസിസം ചിന്തകൾ പ്രസിദ്ധീകരിക്കുന്ന   തത്രപ്പാടിലാണ് സംഘപരിവാർ  ഈ ഒരർത്ഥത്തിൽ വായിക്കുമ്പോൾ ഭീതിജനകമാണ് 

സ്കോളർഷിപ്പിന്റെ പേരുപറഞ്ഞ് ആർഎസ്എസ് സ്കൂളിൽ വിഷലിപ്തമായ ആശയങ്ങൾ ആണ് പ്രചരിപ്പിക്കുന്നത് ആർഎസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി വനവാസി കല്യാൺ ആശ്രമം തുടങ്ങിയ ആവശ്യങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്  മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിൽ രൂപീകരിച്ച ശിക്ഷ നീതി അയോഗ് (BSNA)  ഈയിടെ  കേന്ദ്ര അനുമതി കൊടുത്തത് ചില ആർഎസ്എസ് വിദ്യാഭ്യാസ ചുമതലയുള്ള സെന്ററുകൾക്ക് ആയിരുന്നത്രെ   ഇത്തരം ഗൂഢ നീക്കങ്ങൾക്ക് മുന്നിൽ കണ്ടിട്ട് തന്നെയാവും ആർഎസ്എസിന്റെ ഈ കാവി പുറപ്പാട് കഴിഞ്ഞമാസം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഗവൺമെന്റ് ബോയ്സ് സ്കൂളിൽ ചില സംഘികൾ സംഘടിതമായി വിതരണം നടത്തിയിരുന്നു  ഇതിനെതിരെ  രാഷ്ട്രീയ സംഘടനകൾ  പുറത്തുവന്നതോടെയാണ്  കള്ളി വെളിച്ചത്ത് വന്നത് �്ണ്തന്നെയാണ് കേരള രാഷ്ട്രീയത്തിൽ ആർഎസ്എസിനും ബിജെപിക്കും ചുവടു ഉറക്കാതെ പോയത് 

    ചരിത്ര സ്മാരകങ്ങളിലെ   കാവിവൽക്കരണം   

വർത്തമാന ചരിത്രത്തിലെ അവസാന ഇരയാണ് താജ് മഹൽ ഇന്ത്യയുടെ സാംസ്കാരിക സൗന്ദര്യം വിളിച്ചോതുന്ന പല ചരിത്ര സ്മാരകങ്ങളും ആർഎസ്എസ് തകർക്കാനുള്ള പണിപ്പുരയിലാണ് അവർക്കു മുമ്പിൽ UNESCO ക്കുംUNO നും പുല്ലുവിലയാണ് ഐതിഹ്യങ്ങളും മിത്തുകളും ചരിത്രം വക്രീകരിച്ച് ഇന്നത്തെ ഇന്ത്യയിൽ താജ്മഹലിനെ  ചിത്രീകരിക്കുകയാണ് മാത്രമല്ല താജ് മഹലിന്  തേജാ മഹാലയിലേക്ക് കൊണ്ടുപോവുകയാണ് സംഘപരിവാർ  ഇന്ത്യയുടെ പ്രൗഡ സ്മാരകത്തിൽ കൈവെക്കുന്നത് വൻ പ്രതിഷേധങ്ങളാണ് തുടക്കമാവുന്നത്  ചുരുക്കത്തിൽ കാവി വൽക്കരണം ഇന്ത്യയുടെ സർവ്വ മേഖലയിലേക്കും വലിഞ്ഞു കയറിക്കൊണ്ടിരിക്കുകയാണ് പുതിയ സംഭവവികാസങ്ങൾ ഉണർത്തുന്നത് അവർക്കെതിരെ രാഷ്ട്രീയമായ ഒറ്റക്കെട്ട് പണിത് നമുക്ക് സങ്കികളെ തുരത്താനാവും 

 |sayyid zahran| 

ആദര്‍ശത്തില്‍ ആത്മീയതയുടെ പ്രകാശം പൂണ്ട സമസ്ത കേരളജംഇയ്യത്തുല്‍ ഉലമയുടെ ആത്മീയ തേജസ്സായ സമസ്തയുടെ മുന്‍കാല പ്രസിഡന്റ്, ഖുര്‍ആനിനൊരു പരിഭാഷാ എന്ന നിലയില്‍ മുസല്‍മാന്റെ് മനസ്സിലെവിശ്വാസത്തിനെ കളങ്കപ്പെടുത്താനുമായി ബിദ്അത്തിന്റെ ആശയങള്‍ എഴുതി വിട്ട ഖുര്‍ആന്‍ പരിഭാഷകള്‍ക്കുനേരെ ഇസ്ലാമിന്റെ തനതായ ശൈലിയും ശരീഅത്തിന്റെയും തിരു സുന്നത്തിന്‍െയും അടിസ്ഥാനത്തില്‍ ഖുര്‍ആനിന് ഒരു തനതായ പരിഭാഷയെഴുതി ബിദ്അത്തിന്റെ എല്ലാതര ക്രതികളെയും തച്ചുതകര്‍ത്ത് അടിച്ചമര്‍ത്തിയ ഇസ്ല്ാമീക നവോത്ഥാന മേഖലയില്‍ പ്രധാന പങ്കു വഹിച്ച മഹാനായിരുന്നു ശൈഖുനാ കെ.വി ഉസ്താദ് .
                ഉസ്താദിന്റെ മഹത്തമായ ജീവിതം മുതഅല്ലിമീങള്‍ക്കും മുഅല്ലിമീങള്‍ക്കും പൊതു ജനങള്‍ക്കും വലിയ ഒരു മാത്രകയാണ് .ജീവിതം ഇസ്ലാമിക സേവനങളിലും ആത്മീയ ശോഭയിലും നവോത്ഥാന മേഖലയിലും മാത്രം മാറ്റിവെച്ച പാണ്ടിത്യ നിറകുടം 1915-2000 വരെ ജീവിതം നയിച്ചു.
              ഉസ്താദിന്റെ ജീവിതത്തിന്റെ കടലാസ് തുണ്ടുകള്‍ മറിക്കുമ്പോള്‍ നമുക്ക് കാണാം. സ്വ ജീവിതം ദര്‍സൂ പഠനത്തിലും ശുക്ഷണത്തിലും നവോത്ഥാന മേഖലകളിലും മാത്രമായ ഉസ്താദിന്റെ ജീവിതം പാലക്കാട്ടിലെ കൂറ്റനാടില്‍ അഹമ്മദ്-ആമിന ദമ്പതിമാരുടെ മകനായിരുന്നു . പിന്നീട് പ്രാഥമികമായപഠനത്തിന് ശേഷം പട്ടാമ്പിയിലെ വലിയ പള്ളി ദര്‍സില്‍ പഠനമാരംഭിച്ചു. തുടര്‍ന്ന് വല്ലപ്പുഴ, പള്ളിക്കര, പരപ്പനങാടി, പനങാട്ടൂര്‍ പള്ളി ദര്‍സുകളിലായി അഗാധമായ പാണ്ഡിത്യം നേടിയ പാണ്ഡിത്യ ശേൃാദസ്സ് പിന്നീട് ശീക്ഷണ മേഖലയിലേക്കിറങുമ്പോള്‍ ഉസ്താദ് ബിദഅത്തുകാരുടെ കടന്നു കയറ്റങളെയും അവരുടെ പ്രഭാഷണ ക്യതി കഴിവുകളെ കൊണ്ടുള്ള ചതി പ്രയോഗങളും അധികരിക്കുകയായിരുന്നു .
                    കേവലം ദര്‍സീ മേഖലകളില്‍ മാത്രമായിരുന്ന ഉസ്താദ് ഇവരുടെ ഈ ചതി പ്രയോഗങളെ സഹിക്കാന്‍ കഴിയാതെ ഉസ്താദ് സ്വ തീരുമാനത്തിനു മുതിരുകയായിരുന്നു ആ ഒരു തീരുമാനത്തിന്റെ ഭാഗമായി ഉസ്താദ് കുറച്ച് വര്‍ഷങള്‍ മലയാള പഠനത്തിനു വേണ്ടി മാറ്റിവെക്കുകയായിരുന്നു മലയാള ഭാഷയും അതിലെ എഴുത്ത് പ്രയോഗങളും രീതികളും പ്രഭാഷണ പ്രാവീണ്യവും കൈക്കല്ക്കിയ ഉസ്താദ് പിന്നീട് അക്കാലത്തിലെ വാഇള് മുത്തഇളായി ഉയരുകയും ചെയ്തു.
                      എന്നിരുന്നാലും സ്വയം രചിക്കുന്ന എല്ലാ ബിദഅത്തുകാര്‍ക്കുമെതിരെ തിരിയുന്നതും മറ്റു എല്ലാതര മുസ്ലിമീംഗള്‍ക്കും മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതായ ഗ്രന്ഥങള്‍ സ്വയം പുറത്തിറക്കുകയും അതിനെ സ്വയം വിതരണം ചെയ്യുകയും ചെയ്തു അങനെ ധാരാളം വരുന്ന ഉപദേശക രൂപത്തിലുള്ള കൈ പുസ്തകങള്‍ രചിക്കുകയും ഇതിന്റെ സന്ദേഷം ജനങളിലേക്കെത്തിക്കണം അല്ലെങ്കില്‍ ജഹാലത്തിന്റെ വിരി മാറില്‍ ബിദഅത്തിന്റെ ആശയങള്‍ക്കടിമപ്പെട്ടുപോവുകയും ചെയ്യുന്ന സഹോദരന്മാര്‍ക്ക് ദീനിന്റെ പ്രകാശമെത്തണം എന്നു കരുതിക്കൊണ്ട് തന്റെ ജീവിതം മുഴുവന്‍ സമസ്തക്കും ദീനുല്‍ ഇസ്‌ലാമിനും വേണ്ടി മാത്രം ചിലവഴിച്ചു ഉസ്താദ്.
                         അങനെ സമസ്തയിലേക്ക് പ്രവേശിക്കികയും പ്രവര്‍ത്തനങള്‍  കൂടുതല്‍  ഊര്‍ജ്ജമാക്കി മുന്നോട്ട് നയിക്കുകയും ചെയ്ത ഉസ്താദ് ബഹുമാനപ്പെട്ട കെ.കെ ഹസറത്തിന്റെ വഫാത്തിനു ശേഷം സമസ്തയുടെ കാര്യ ദര്‍ശിയായി. അങനെ പ്രായാതിക്ക്യത്തിലെത്തുമ്പോഴും ഉസ്താദിനെ ഒരു പ്രായത്തിനും തളര്‍ത്താന്‍ സാദിക്കാതെ ജീവിതം പരലോഗത്തിനു വേണ്ടി മാറ്റിവെച്ച മഹാ പണ്ഡിത പ്രമുഖനായ ഉസ്താദായിരുന്നു. കെ.വി മുഹമ്മദ് മുസ്ല്യാര്‍
                      ധാരാളം എഴുത്ത് മാസികകളിലും പത്രാദിപ രംഗങളിലും എന്ന് തുടങി എല്ലാ മേഖലകളിലും തിളങ്ങി നിന്ന് പരലോക ജീവീതത്തിന് ഒരു മാത്രക കാണിച്ച ഉസ്താദ് 2000 ത്തില്‍ ഈ പരീക്ഷണ ലോകത്തോട് സലാം പറഞ്ഞ് നാഥനായ തമ്പുരാന്റെ വിളിക്കുത്തരം നല്‍കി.

 |Irshad Tuvvur| 

കഴിഞ്ഞ  മാസം  നിതീഷ്‌കുമാര്‍ ബീഹാറില്‍ ബി.ജെ.പി യോട് ചേര്‍ന്നത് മതേതരവാദികള്‍ക്ക്  തിരിച്ചടിയായിരിക്കുകയാണ്. നരേന്ദ്ര മോദിക്കെതിരില്‍ അഥവാ സേഛാധിപത്യ ഫാഷിസത്തിനു മുന്നില്‍ അവര്‍ക്ക് ഭീതിജനകമായ ഒരു ചിത്രമായിരുന്നു നിതീഷ്. പക്ഷെ തന്റെ സത്വ സിദ്ധ ശൈലിയില്‍ മോദി നിതീഷിനെ കൈക്കലാക്കിയിരിക്കുകയാണ്. എന്നാല്‍ ഒരു ചരിത്ര പ്രസിദ്ധ ഐക്യത്തിന് മുന്നില്‍ ചില വാതിലുകള്‍ തുറന്നിട്ടും അതിനെ  കൊട്ടിയടക്കുന്ന പ്രവണത ഏറെ ദുഃഖകരമാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ബന്ധത്തിന് മുതിര്‍ന്ന യെച്ചുരിയെ പോളിറ്റ് ബ്യൂറോ കരാട്ടിന്റെ നേതൃത്വത്തില്‍ തടഞ്ഞിരിക്കുകയാണ്. ഫാഷിസത്തിന്റെ അമരാധിപത്യത്തില്‍ നിന്ന് ഭാരതത്തെ രക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ നമ്മുടെ ലക്ഷ്യം. അതാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ നടക്കേണ്ടതും. വെറും 36% ശതമാനം വോട്ടിന്റെ പിന്‍ബലത്തില്‍ അധികാരം ലഭിച്ചത് 54% വോട്ടുകള്‍ ഭിന്നിച്ചതിന്റെ പേരിലാണെന്ന് നാം ഓര്‍ക്കണം. പ്രതിപക്ഷം ഒന്നിച്ച് ശബ്ദിച്ച് വേണം മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍. പക്ഷേ അവര്‍ പല അടവു നയങ്ങളും സ്വീകരിച്ച് ഭാരതത്തെ കാവി വല്‍ക്കരിക്കുകയാണ്. അതിന്റെ ഭാഗമാണ് ആപ്പ് രാഷ്ട്രീയത്തിലെ ഇരുപത് അംഗങ്ങളെ തെരെഞ്ഞെടുപ്പ് കമ്മീഷണ്‍ റദ്ദ് ചെയ്തത്. ഈ വരുന്ന ഏപ്രിലില്‍ ഹൈദരാബാദില്‍ വെച്ച് നടക്കുന്ന cpim പാര്‍ട്ടി സമ്മേളനത്തില്‍ കരാട്ടിന്റെ കരട് രേഖ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഫാഷിസത്തിന് മുമ്പില്‍ ഉഗ്രരൂപമായി വാഴുന്നതിന്റെ മുന്നില്‍ നാം ഒരിക്കലും മുട്ട് കുത്തരുത്. അങ്ങനെയെങ്കില്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസിനും അകാല ചരമമാവും വിധി. rss ഉം bjp യും ഇരു പാര്‍ട്ടിയുടേയും  മുഖ്യരാഷ്ട്രീയ ശത്രു എന്ന നിലയില്‍ അവര്‍ക്കെതിരില്‍ ഒരു ചാലക ശക്തിയായിട്ടാണ് ഇവിടെ പ്രവര്‍ത്തിക്കേണ്ടത്. ഫാഷിസം ഒരിക്കലും തിരിഞ്ഞ് പോകുമെന്ന് നിനച്ചിരിക്കരുത്. അധികാര കസേരകളല്ല നമുക്ക് വലുത് ഭാരത ജനത്തിന്റെ ഭാവിയാണ്. നൂറ്റാണ്ടിലെ ബ്രിട്ടീഷ് സാമ്രാജ്യത്ത്വമാണ് അവര്‍ ഇവിടെ നടപ്പാക്കാന്‍ പോകുക. അതിന് മുന്‍പെയുള്ള ബാല കുറുവടികളാണ് ന്യൂന പക്ഷവേട്ടയും ഭീതി ജനകമായ ഭരണവും. ഗുജറാത്തില്‍ പരാക്രമണം നടത്തി മനുഷ്യ ഹത്യ പട്ടം അണിഞ്ഞാണ് മോദി ഇന്ന് ഇന്ദ്രപ്രസ്ഥാനത്തിലിരിക്കുന്നത്. അതിലേറെ മൂര്‍ത്തി ഭാവമാണ് കൈവരിക്കേണ്ടതെന്നുള്ള തെഗാഡിയയുടെ പ്രസ്താവന ഭീതിയോടെ നാം സ്മരിക്കണം. നവപ്രാജിമാര്‍ അടങ്ങി എന്നൊരിക്കലും നിനക്കരുത്.
അവര്‍ക്ക് മുമ്പില്‍ ഏറ്റവും നല്ല മതില്‍ കെട്ടാണ് കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് ഐക്യം എന്നത് തെളിയിക്കുന്നത്. പരാക്രമണ രാഷ്ട്രീയത്തില്‍ നിന്ന് മാറി അന്യോനം പഴി പറയാതെ ഫാഷിസത്തിനെതിരെ നമുക്ക് കൈ കോര്‍ക്കാം. 

 |Sufiyan kalikav| 

നബിദിനാഘോഷത്തിന്റെ ഇസ്്‌ലാമികമോ അനിസ്്‌ലാമികമോ എന്ന വിഷയം അഹ്്‌ലുസ്സുന്നയുടെയും ബിദഇകളുടെയും ഇടയില്‍ തര്‍ക്കമുള്ള വിഷയമാണ്. വിശ്രദ്ധ ഖുര്‍ആനിലോ ഹദീസുകളിലോ പ്രവാചക സ്വഹാബ ജീവിതത്തിലോ നബിദിനാഘോഷം നടത്തിയതായി കാണാനാവില്ല എന്ന് ജല്പിച്ച് അത് അനിസ്്‌ലാമികമെന്ന് മുദ്രകുത്തി ബിദഇകള്‍ വിശ്വാസികളുടെ മനസ്സില്‍ സംശയം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ ഇത്തരം ജല്പനങ്ങളുടെ യഥാര്‍ത്ഥ വസ്തുതയെന്തെന്നു തുറന്നു കാട്ടുകയാണ് ലക്ഷ്യം.

     ലോക മുസ്്‌ലികളുടെ ഹൃദയാന്തരങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റാനാവാത്ത വിധം      രകതസിരകളില്‍ അലിഞ്ഞു ചേര്‍ന്ന ആത്മീയ നേതാവാണ് പ്രവാചക ഗുരു മുഹമ്മദ് മുസ്ഥഫ (സ). അവിടുന്നു ജന്മം കൊണ്ടു സുദിനം പ്രത്യേകം അനുസ്മരിക്കാതിരിക്കല്‍ ഒരു യാഥാര്‍ത്ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. തന്റെ ജീവനെക്കാളുപരി താന്‍ സ്‌നേഹിക്കുന്ന തന്റെ വഴികാട്ടിയും മാര്‍ഗദര്‍ശിയുമായ പ്രവാചക ശ്രേഷ്ഠര്‍, തന്റെ ഐഹിക പാരത്രിക വിജയങ്ങള്‍ക്കു നിധാനമായ ലോകൈക നേതാവ്, അങ്ങനെയൊരു നേതാവിനെ സൃഷ്ടിച്ച അല്ലാഹു എത്ര വലിയ അനുഗ്രഹമാണ് ചെയ്തിരിക്കുന്നത?

ആ പ്രവാചക തിരുജന്മദിനം പ്രത്യേകം അനുസ്്മരിക്കലും അവിടുത്തെ മദ്ഹുകള്‍ വാഴ്ത്തലും ഇസ്്‌ലാമിക വിശ്വാസിക്കൊരിക്കലും ഒഴിച്ചു കൂടാനാവാത്തതുമാണെന്ന് പ്രാമാണികവും സത്യസന്ധവുമായി നമുക്ക് തെളിയിക്കാന്‍ സാധിക്കും.

നബി (സ)യുടെ ജന്മത്തില്‍ സന്തോഷം പ്രകടിപ്പിക്കാമോ?

 ഖുര്‍ആന്‍ പറയുന്നു : 'നബിയേ പറയുക, അല്ലാഹുവിന്റെ റഹ്്മതുകൊണ്ടുമാണവര്‍ സന്തോഷ്‌ക്കേണ്ടത്. ഒരുമിച്ചുകൂട്ടുന്നതിനേക്കാല്‍ അതാണവര്‍ക്ക് നല്ലത്'(സൂറതു യൂനസ് 58).
അല്ലാഹുവിന്റെ കാരണമായി സന്തോഷിക്കാന്‍ നമ്മോട് കല്‍പ്പിച്ചിരിക്കുന്നു. എന്താണീ ഈ റഹ്്മത്ത്?
ബഹുമാനപ്പെട്ട റഈസുല്‍ മുഫസ്സിരീന്‍ ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഫള്‌ലുകൊണ്ടുദ്ദേശം അറിവും, റഹ്്മത്തുകൊണ്ടുള്ള ഉദ്ദേശം നബി (സ)യുമാകുന്നു. (തഫ്‌സീറുല്‍ ബഹ്‌റുല്‍ മുഹീത്വ് 5-171)(റൂഹുല്‍ മആനി 7-141)

അതുപോലെ ലോകത്തിനൊട്ടാകെ റഹ്്മതായ്യിട്ടാണ് നബി (സ)യെ അയക്കപ്പെട്ടതെന്ന് മറ്റൊരായത്തിലൂടെ അല്ലാഹു തന്നെ സൂചിപ്പിക്കുന്നതു കാണുക.
'ലോകര്‍ക്കനുഗ്രമായിട്ടാല്ലാതെ നബിയെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല.'(സൂറതുല്‍ അമ്പിയാഅ് 108)
മറ്റൊരായത്തിലൂടെ അല്ലാഹു പറയുന്നു:
അവര്‍ക്ക് അവരില്‍ നിന്നു തന്നെ ഒരു പ്രവാചകനെ നിയോഗിക്കുക വഴി സത്ത്യവിശ്വാസികള്‍ക്ക് അല്ലാഹു അനുഗ്രഹം ചെയ്തു. (സുറതുല്‍ ആലുഇംറാന്‍164).
വിശ്വാസികള്‍ക്ക് അല്ലാഹു അനുഗ്രഹം ചെയ്തിട്ടുണ്ടെങ്കില്‍ ആ അനുഗ്രഹങ്ങള്‍ എടുത്തു പറയണമെന്ന് അല്ലാഹു തന്നെ നമ്മോട് കല്‍പ്പിക്കുന്നു.'ഓ സത്വ വിശ്വാസികളെ അല്ലാഹു ചെയ്ത അനുഗ്രഹത്തെ നിങ്ങള്‍ സ്മരിക്കുക'. (മാഇദ-11)
'താങ്കളുടെ രക്ഷിതാവിന്റെ അനുഗ്രഹത്തെ താങ്കള്‍ എടുത്തു പറയുക'(സൂറതുല്‍ ള്ളുഹാ-11).
അതുപോലെ നിഅ്മതുകള്‍ വര്‍ഷിച്ച ദിവസങ്ങള്‍ ആഘോഷമാക്കിയതിന് മുന്‍ഗാമികളുടെ തെളിവ് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഉദ്ദരിക്കുന്നു.

പരിശുദ്ധ പ്രവാചകന്റെ ജന്മദിനം ആഘോഷഇക്കാന്‍ പാടില്ലെന്നോ?

പില്‍കാലങ്ങളില്‍ ഉടലെടുത്ത മൗലിദാഘോഷമാണ് ചര്‍ച്ചാ വിഷയമെന്നും അത് ദീനില്‍ ഇല്ലാത്തതാണെന്നുമാണ് ചിലരുടെ വാദം.
പക്ഷെ അനുവദനീയമോ ഉദാത്തമോ ആയ കാര്യങ്ങള്‍ പുതിയ രൂപഭാവങ്ങളോടെ നടപ്പില്‍ വരുത്തുക എന്നത് നബി(സ്വ) അംഗീകരിച്ചതും പ്രോത്സാഹിപ്പിച്ചതുമാണ് എന്നതാണ് വസ്തുത. ' ഇസ് ലാമില്‍ നല്ലൊരു ചര്യ ആരെങ്കിലും ഉണ്ടാക്കിയാല്‍, അത് പിന്നീട് അനുവര്‍ത്തിക്കുന്നവരുടെയൊക്കെ കൂലിയില്‍ നിന്ന് ഒരു വിഹിതം അയാള്‍ക്ക് നല്‍കപ്പെടും'. എന്ന ഹദീസ് (മുസ് ലിം 4:2059) പ്രസിദ്ധമാണ്.
ദിവസങ്ങളുടെ കൂട്ടത്തില്‍ വെള്ളിയാഴ്ചക്ക് അതിമഹത്തായ സ്ഥാനമാണുള്ളത്. അതിനാല്‍ തന്നെയാണ് റഈസുല്‍ അയ്യാം(ദിനങ്ങളുടെ നേതാവ്) എന്ന് അതിന് നാമകരണം ചെയ്യപ്പെട്ടതും. വെള്ളിയാഴാചക്ക് ഇത്രമാത്രം ശ്രേഷ്ഠത നല്‍കപ്പെട്ടതെന്തുകൊണ്ട്? ഹദീസ് വ്യക്തമാക്കുന്നു:
'തീര്‍ച്ചയായും നബി(സ്വ) വെള്ളിയാഴ്ചയുടെ ശ്രേഷ്ഠതയില്‍ പറഞ്ഞു: അന്നാണ് ആദം(അ) സൃഷ്ടിക്കപ്പെട്ടത്'. (മുവത്വ 1/108),(തുര്‍മുദി 491).
വിശുദ്ധ ഖുര്‍ആനില്‍ നരകത്തില്‍ പ്രവേശഇക്കും എന്ന് പേരെടുത്തു പറയപ്പെട്ട അബൂലഹബ് പോലും നബി(സ്വ)യുടെ ജന്മദിനത്തില്‍ ഒരടിമയെ മോചിപ്പിച്ച് സന്തോഷം പ്രകടിപ്പിച്ചതിനാല്‍ നരക ശിക്ഷയില്‍ നിന്ന് ഇളവുള്ളതായി ബുഖാരിയില്‍ റേഖപ്പെടുത്തുന്നു.
' സുവൈബത്ത് അബൂലഹബിന്റെ അടിമയായിരുന്നു. അബൂലഹബ് അവളെ മോചിപ്പിക്കുകയും നബി(സ്വ)യെ അവര്‍ മുലയൂട്ടുകയും ചെയ്തു. അബൂ ലഹബ് മരിച്ചപ്പോള്‍ അയാളുടെ ചില ബന്ധുക്കള്‍ സ്വപ്‌നത്തില്‍ അയാളെ മോശമായ അവസ്ഥയില്‍ കണ്ടു. എന്താണ് നിന്റെ അവസ്ഥ എന്ന് ചോദിച്ചപ്പോള്‍ അബൂലഹബ് പറഞ്ഞു: നിങ്ങളെ പിരഞ്ഞ ശേഷം നല്ലതൊന്നും ഞാന്‍ കണ്ടിട്ടില്ല. എങ്കിലും സുവൈബത്തിനെ മോചിപ്പിച്ചതിനാല്‍ ഈ വലലുകള്‍ക്കിടയിലുടെ ഞാന്‍ കുടിക്കപ്പെടുന്നുണ്ട്.(ഫത്ഹുല്‍ ബാരി11/404)
വിശ്വാസം തൊട്ടു തീണ്ടിയട്ടില്ലാത്ത അബൂലഹബിനു പോലും പ്രവാചക ശ്രേഷ്ഠരുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ചതിനാല്‍ ഗുണം ലഭിച്ചെങ്കില്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഗുണം ലഭിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ലല്ലോ.
മറ്റൊരു സംഭവം കാണുക. ' യഹൂദികളില്‍പ്പെട്ട ഒരാള്‍ ഉമര്‍(റ) വിനോട് പറഞ്ഞു : ഓ അമീറുല്‍ മുഅ്മിനീന്‍ നിങ്ങളുടെ ഖുര്‍ആനില്‍ നിന്നുള്ള ഒരായത്ത് ഞങ്ങള്‍ യഹൂദികളുടെ മേലിലായിരുന്നു ഇറങ്ങിയിരുന്നതെങ്കില്‍ ആ ദിവസം ഞങ്ങള്‍ ആഘോഷ ദിവസമാക്കുമായിരുന്നു. ഉമര്‍(റ) ചോദിച്ചു: ഏതു ആയതാണത്? യഹൂദി : 'ഇന്നു നിങ്ങള്‍ക്കു നാം നിങ്ങളുടെ ദീന്‍ പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു'. എന്ന ആയത് ഒതിക്കേള്‍പ്പിച്ചു.
ഉടനെ ഉമര്‍(റ) മറുപടി പറഞ്ഞു: ആ ആയത് ഇറങ്ങിയ ദിവസവും സ്ഥലവും എനിക്കറിയാം. നബി(സ്വ) വെള്ളിയാഴ്ച അറഫയില്‍ നില്‍ക്കുമ്പോഴായിരുന്നു'.
ഇവിടെ ഇസ് ലാമിന്റെ പൂര്‍ത്തീകരണം മഹത്തായ അനുഗ്രഹമായിട്ടു നിങ്ങള്‍ എന്തുകൊണ്ട് അത് ആഘോഷ്‌ക്കുന്നില്ല എന്ന ജൂതന്റെ ചോദ്യത്തിന് ഉമര്‍(റ)ന്റെ പ്രതികരണം ശ്രദ്ധേയമാണ്. 'അത് അറഫാ ദിവസവും വെള്ളിയാഴ്ചയുമാണ്' ഈ രണ്ട് ദിവസവും ഞങ്ങളുടെ ആഘോഷ സുദിനങ്ങള്‍ തന്നെയാണ്. എന്ന സൂചന ഈ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്. അപ്പോള്‍ ഇസ് ലാമിന്റെ പൂര്‍ത്തീകരണം സന്തോഷപൂര്‍വ്വം ആഘോഷിക്കേണ്ട ദിനമാണെങ്കില്‍ അതിന്റെ പൂര്‍ത്തീകരണത്തിനു കാരണക്കാരായ പരിശുദ്ധ പ്രവാചകന്റെ ജന്മദിനം ആഘോഷഇക്കാന്‍ പാടില്ലെന്നോ?
മറ്റു ചിലര്‍ ചോദിക്കുന്നത്. നബി(സ്വ)യുടെ ജന്മദിനത്തില്‍ സ്വഹാബത്ത് സ്‌ന്തോഷം പ്രകടിപ്പിക്കുകയോ പ്രത്യേക കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടോ? എന്നാണ്.
ഇമാം ഖസ്തല്ലാനി ഈ ചോദ്യത്തിന് മറുപടി നല്‍കുന്നതു കാണുക. ' നബി(സ്വ)യുടെ ജന്മദിനം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതനുസരിച്ചാണ് മക്കയിലെ മുസ് ലിംകള്‍ മുന്‍കാലത്തും ഇക്കാലത്തും പ്രവര്‍ത്തിച്ചു വരുന്നത്. നബി(സ്വ) ജനിച്ച സ്ഥലം ഈ സന്ദര്‍ഭത്തില്‍(റബീഉല്‍ അവ്വല്‍ 12ന്) അവര്‍ സന്ദര്‍ശിക്കാറുണ്ട്. (അല്‍ മവാഹിബുല്ലദുന്‍യ 1/132) ഇതില്‍ നിന്നും മക്കയിലെ മുസ് ലിംകള്‍ കാലങ്ങളായി നബി(സ്വ)യുടെ ജനന ദിനം പ്രത്യേകം പരിഗണിച്ചിരുന്നു എന്ന് വ്യക്തമാവുന്നതാണ്.
നബി(സ്വ)യുടെ ജന്മദിനം കൃത്യമായി എന്നായിരുന്നു എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. റബീഉല്‍ അവ്വല്‍ 12 ആണെന്നാണ് ഏറ്റവും പ്രബലമായ അഭിപ്രായം. അതു പോലെ നബി(സ്വ)യുടെ വഫാത്തും റബീഉല്‍ അവ്വല്‍ 12 തന്നെയായിരുന്നു.
എന്നാല്‍ എന്തുകൊണ്ട് നബി(സ്വ) ജന്മദിനം മാത്രം ആഘോഷിക്കുന്നു. നബിയുടെ വഫാത്തും ആ ദിനം തന്നെയായിരിക്കെ ഇതു ശരിയാണോ? മുഅ്മിനീങ്ങള്‍ നബിയുടെ വഫാത്തില്‍ ദുഃഖിക്കുകയല്ലേ വേണ്ടത്? എന്ന് ചോദിക്കുന്നവരുണ്ട്.
ഇവിടെ നബി(സ്വ)യുടെ ജന്മ സുദിനത്തില്‍ സന്തോഷിക്കുന്നതു സംബന്ധിച്ച് സൂചിപ്പിക്കപ്പെടുകയുണ്ടായി. എന്നാല്‍ ഒരു വ്യക്തിയുടെ മരണത്തില്‍ മൂന്ന് ദിവസത്തിലധികം ദുഃഖിച്ചിരിക്കല്‍ ഒരാള്‍ക്കും ഇസ് ലാമില്‍ അനുവദനീയമല്ല. ഭര്‍ത്താവ് മരണപ്പെട്ട ഭാര്യക്കൊഴികെ അവള്‍ക്ക് മാത്രം ഇദ്ദയുടെ കാലാവധി തീരും വരെ ദുഃഖാചരണം നടത്താം. നടത്തല്‍ നിര്‍ബദ്ധമാണ്. ഇതാണ് പരിശുദ്ധ ദീനിന്റെ അധ്യാപനമെന്നിരിക്കെ എങ്ങിനെയാണ് പ്രവാചകരുടെ വഫാത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും മുഅ്മിനീങ്ങള്‍ ദുഃഖിച്ചിരിക്കുക!?
നബി തങ്ങളോടുള്ള സ്‌നേഹം മനസില്‍ ഒതുക്കി നിര്‍ത്താനുള്ളതല്ല മറിച്ച് പ്രകടിപ്പിക്കാനുള്ളതാണ്. സ്‌നേഹം പ്രകടിപ്പിക്കല്‍ രണ്ടു തരത്തിലാണ് ഒന്ന് നബി തങ്ങളുടെ ചര്യ മുറുകെപ്പിടിച്ചു ജീവിക്കലാണ്. ആ സ്‌നേഹത്തെക്കുറിച്ചാണ് നബി(സ്വ) പറഞ്ഞത്: ' എന്റെ ചര്യയെ ആരെങ്കിലും സ്‌നേഹിച്ചാല്‍ അവന്‍ എന്നെ സ്‌നേഹിച്ചു. ആരെങ്കിലും എന്നെ സ്‌നേഹിച്ചാല്‍ അവന്‍ നാളെ എന്റെ കൂടെ സ്വര്‍ഗത്തിലാണ്'.
രണ്ട് നബി തങ്ങളുടെ നഫ്‌സിനെ തന്നെ സ്‌നേഹിക്കലും അതു പ്രകടിപ്പിക്കലുമാണ്. ഈ സ്‌നേഹപ്രകടനവും സ്വഹാബാക്കളുടെ ജീവിതത്തില്‍ ധാരാളം നമുക്ക് കാണാന്‍ സാധിക്കും. ചിലപ്പോഴെല്ലാം ഈ സ്‌നേഹപ്രകടനം, പ്രത്യക്ഷത്തില്‍ ശറഇന്നെതിരാണെന്നുവരെ തോന്നാവുന്ന തരത്തിലുള്ളതായിരിക്കും. ഉദാഹരണത്തിന്, നബി(സ്വ) ഒരിക്കല്‍ കൊമ്പുവെക്കുകയും കൊമ്പുവെച്ച രക്തം ഒരു സ്വഹാബിയോടു പുറത്തുകൊണ്ടുപോയി കളയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ സ്വഹാബി നബി(സ്വ) കൊമ്പുവെച്ച രക്തം പുറത്തേക്ക് കൊണ്ടുപോയി. അദ്ദേഹം ചിന്തിച്ചു. ഇത് നബി(സ്വ)യുടെ രക്തമായിരിക്കെ എങ്ങിനെ ഞാനിതു പുറത്തേക്കു കളയും? അങ്ങനെ അദ്ദേഹം ആ രക്തം മുഴുവന്‍ കുടിച്ചു. നബി(സ്വ) ആ രക്തം എന്തു ചെയ്തു എന്നു ചോദിച്ചപ്പോള്‍ അതു ഞാന്‍ കുടിച്ചു എന്നു മറുപടി പറഞ്ഞു. നബി(സ്വ) അത് അംഗീകരിക്കുകയും ചെയ്തു.
ഇവിടെ പ്രത്യക്ഷത്തില്‍ രക്തം നജസും കുടിക്കല്‍ ഹറാമുമാണെങ്കിലും നബി തങ്ങളോടുള്ള സ്‌നേഹം കാരണമായപ്പോള്‍ അത് ആക്ഷേപരഹിതമായി മാറി.
അതിനാല്‍ ഈ രണ്ടു തരം സ്‌നേഹവും ഒരു യഥാര്‍ത്ഥ വിശ്വാസിക്കുണ്ടായിരിക്കണം.
മാത്രമല്ല ഇന്നു ലോകത്തിന്റെ വിവിധ മുക്കുമൂലകളിലും നബി ദിദാഘോഷം വിശ്വാസികള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു ബിദഈ ചിന്താഗതിക്കും ലോക മുസ് ലിംകളുടെ ഹൃദയാന്തരങ്ങളില്‍ നിന്നുയരുന്ന പ്രവാചക സ്‌നേഹത്തെ തടഞ്ഞു നിര്‍ത്താന്‍ സാധ്യമല്ല.
ഇനിയും ഒട്ടേറെ പ്രാമാണിക രേഖകളും മുന്‍ഗാമികളുടെ ചര്യകളും ഈ വിഷയത്തില്‍ നമുക്ക് കാണാനാവും. മേല്‍ ഉദ്ദരിച്ച തെളിവുകളിലേക്ക് നിഷ്പക്ഷമായി ഉള്‍ക്കാഴ്ചയോടെ ഒരെത്തിനോട്ടം നടത്തുന്ന ഏതൊരാള്‍ക്കും നബിദിനാഘോഷത്തിന്റെ പ്രാമാണികത സുതരാം വ്യക്തമാവും.

 |Ismaeel mannarkkad| 

''മോശം നിയമങ്ങള്‍ ദുര്‍ഭരണത്തിന്റെ ഏറ്റവും വൃത്തികെട്ട രൂപമാണെന്ന'' എഡ്മണ്ട് ബര്‍കിന്റെ വാചകം അനുസ്മരിപ്പിക്കും വിധമാണ് മുത്വലാഖ് നിരോധന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ അല്‍പം പോലും വക വെക്കാതെയുള്ള ഈ നടപടിയിലൂടെ ഏക സിവില്‍കോഡിലേക്കുള്ള ഒരു പടികൂടി ചവിട്ടിയിരിക്കുന്നു കേന്ദ്ര സര്‍ക്കാര്‍. മുത്വലാഖിന് നിയമ സാധുതയില്ലെന്ന സുപ്രീം കോടതിയുടെ ഭാഗിക വിധിയെ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ വ്യക്തി സ്വാതന്ത്രത്തിന്റെ ക്രിമിനല്‍ വല്‍ക്കരണം അപകടകരവും അപ്രയോഗികവുമായ നടപടിയാണ്. മുസ് ലിം ലോബോഡിനോടോ പ്രതിപക്ഷത്തോടോ മറ്റു വിദഗ്ധ കമ്മിറ്റികളോടോ അഭിപ്രായം ചോദിക്കാതെയുള്ള ധൃതിപിടിച്ച ബില്ലവതരണം രാജ്യബഹുസ്വരതയെ തകര്‍ത്തെറിഞ്ഞ് സംഘപരിവാറിന്റെ ഏകശീലാത്മക രാജ്യപുനക്രമീകരണത്തിനുള്ള സര്‍ക്കാറിന്റെ ധാര്‍ഷ്യമാണ് സൂചിപ്പിക്കുന്നത്. മതേതരകക്ഷികള്‍ ...................... വന്‍ ഗുരുതരമായ സാമൂഹിക പ്രതിസന്ധികളെയായിരിക്കും വര്‍ത്തമാന ഇന്ത്യ നേരിടേണ്ടിവരിക.

കോടതിവിധിയും നിയമനിര്‍മാണവും

  മുത്തലാക്ക് വിധി ഇതിന് ഇരയായ ഏതെങ്കിലും മുസ്ലിം സ്ത്രീ നീതി പീഠത്തിന് മുന്നില്‍ അന്യായം ബോധിപ്പിച്ചതിന്റെ ഫലമായുണ്ടായതല്ല. മറിച്ച് ഹിന്ദുത്ത്വം പിന്തുടര്‍ച്ചാവകാശത്തെ കുറിച്ചുള്ള കേസില്‍ ജ:ഃ അനിലും ജ:ഃഗോകുലുമാണ് മുസ്ലിം സ്ത്രീ വിവേചനം നേരിടുന്നുണ്ടെന്ന് പ്രസ്താവിച്ച് വാദ പ്രതിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് 'ദ ''ട്രിബ്യൂണ്‍ ''പത്രത്തിന്‍ വന്ദന ശീവ എഴുതിയ മുസ്ലിം സ്ത്രീയുടെ സ്വതന്ത്ര ദാഹം എന്ന ലേഖനത്തിന് നിറം പിടിപ്പിച്ചതും കോടതി തന്നെയാണ്. ഇതിന് ശേഷമാണ് സൈറാബാനുവും മറ്റും കേസില്‍ കക്ഷി ചേരുന്നത്. വിവാഹ മോചനം തന്നെ മുസ്ലിം സമുദാത്തില്‍ തുച്ചമെന്നിരിക്കെ കണക്കുകള്‍ പെരുപ്പിച്ച് കാട്ടി കോടതിയെ തെറ്റുദ്ധരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്.

 പാതിവെന്ത നീതിന്യായവും തിരക്കിട്ട നിയമനിര്‍മാണവും

    പ്രസ്തുത കേസിന് ക്രത്യമായി വിധി പറയാതെ
3:2 അനുപാതത്തില്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിധി നിലയില്‍ പാതിവെന്ത നീതി ന്യായം മാത്രമായിരുന്നു. മാത്രമല്ല ജസ്റ്റിസ് ഖഹാറും അബ്ദുല്‍ നസീറും അഭിപ്രായപ്പെട്ടത് മുത്വലാക്കിന് നിയമസാധുതയുണ്ടെന്നും മത സ്വാതന്ത്രത്തിന്റെ പരിതിയില്‍ പെടുമെന്നുമാണ് ഇത്തരമൊരു സാഹചര്യത്തില്‍ തിരക്കിട്ട നിയമ നിര്‍മാണത്തിന്റെ ആവിശ്യമില്ലെന്നാണ് നിയമ രംഗത്തെ പ്രമുഖരുടെ വീക്ഷണം. ഗാര്‍ഹീക പീഡന നിയമം നിലനില്‍ക്കെ ഇത്തരമൊരു നിയമം ആവിശ്യമില്ലന്നായിരുന്നു ശിേ്രശ ക്ഷേമ മന്താരാലയവും അഭിപ്രായപ്പെട്ടത്.
           മാത്രമല്ല വിവാഹം,പിന്തുടര്‍ച്ച തുടങ്ങിയ സിവില്‍ വിഷയങ്ങളെ രാജ്യദ്രോഹം പോലത്തെ കുറ്റങ്ങള്‍ക്ക് നല്‍കുന്ന തടവിനേക്കാള്‍ വലിയ ശിക്ഷ നല്‍കി ക്രിമിനല്‍ വല്‍കരിക്കുന്ന കേന്ദ്ര നീക്കം ഭരണ ഘടനയോടുള്ള തെറ്റായ സമീപനമാണ് സമൂഹത്തെ വലിയ അളവിന് ബാധിക്കുന്ന കുറ്റങ്ങളെ മാത്രമേ ക്രിമിനല്‍ കുറ്റത്തില്‍ പെടത്തുക എന്ന ഭരണ ഘടനയുടെ മൂല പ്രമാണത്തിന് തന്നെ എതിരാണിത്.ആര്‍ടിക്കിള്‍ 25 പ്രതാരമുള്ള മത സ്വാതന്ത്രവും 1937 ശരൂഅത്ത് ആക്റ്റും നല്‍കുന്ന ആനുകൂല്യങ്ങള്‍ നിശേധിക്കുന്ന ഈ നിയമ കേന്ദ്രത്തിന്റെ മൗലികാവകാശങ്ങളെ പറ്റിയും വ്യക്തി നിയമത്തൈ കുറിച്ചുമുള്ള പഠന വിശകലനങ്ങളുടെ അപര്യാപ്തതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

അപ്രായോഗീകം അപ്രസക്തം

  തികച്ചും വൈരുധ്യങ്ങളും അപ്രായോഗികതകളും നിറഞ്ഞതാണ് കേന്ദ്രത്തിന്റെ ഈ ബില്‍. സെക്ഷന്‍ 3 പ്രകാരം മുത്ത്വലാക്ക്(മൂന്നു ത്വലാക്കും ഒറ്റ ഇരിപ്പില്‍ ചൊല്ലുന്ന രീതി) നിയമ വിരുദ്ധമെന്ന് പറയുമ്പോള്‍ 4ാം സെക്ഷന്‍ പ്രകാരം ഇപ്രകാരം ചെയ്യുന്ന വ്യക്തിക്ക് 3 വര്‍ഷത്തെ തടവും വിധിക്കുന്നു. എന്നാല്‍ ജയിലില്‍ പോകുന്ന ഭര്‍ത്താവിനെങ്ങനെ ബില്ലിന്റെ 5ാം വകുപ്പ് പ്രകാരം ഭാര്യക്ക് ജീവിനാംശം നല്‍കാനാകും? മാത്രമല്ല ഇത്തരമൊരു കൃത്വത്തിന് അളവില്‍ കൂടിയ ശിക്ഷ നല്‍കുന്നത് ഹിന്ദു പുരുഷന്മാരെ പോലെ സ്ത്രീകളെ വിവാഹമോചനം നടത്താതെ ഉപേക്ഷിച്ച് കളയുന്ന സാഹചര്യം ഉയര്‍ന്ന് വരാനുള്ള സാധ്യതയെ തള്ളികളയാനാകില്ല.
     ലിംഗ നീതിയാണ് ലക്ഷ്യമെന്ന് പറയുന്ന കേന്ദ്രത്തിന് കോടതി വിധിയിലെവിടെയും ഇത്തരമൊരു പരാമര്‍ഷം കാണിക്കാന്‍  കഴിയാഞ്ഞത് ബില്ലിന്റെ ഉദ്ദേശ ശുദ്ദിയെത്തന്നെ ചോദ്യം ചെയ്യുന്ന മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളില്‍പ്പെട്ട വിവാഹ മോചനം ക്രിമിനല്‍ കുറ്റമാകുന്നത് ഉത്തരാധുനിക സമൂഹത്തില്‍ തികച്ചും അപരിഷ്‌ക്രതമാണ്.

 |ABDUL BASITH| 

ഭാഷ......മാതൃ ഭാഷ.....
ഇരുട്ടില്‍ നിന്നും കൈപിടിച്ചെന്നെ....
വെളിച്ചം കാണിച്ചൊരാം ഭാഷ.....
പാമ്പിന്‍ മാളങ്ങള്‍ പോലെ....
വഴി വീഥികള്‍....
വേറിട്ടുകാണിച്ചു.....
തന്നൊരാ ഭാഷ....
ആലോടകത്തിന്‍....
കൈപ്പതിലുണ്ടെ ന്നോതി.....
എങ്കിലും....
ഔഷധ സത്താണ് സത്യം.....
മാതൃഭാഷയെ പെറ്റമ്മയായും.....
മറ്റു ഭാഷകള്‍ ദാത്രിമാരായും....
പണ്ടൊരുനാള്‍ ചിത്രീകരിച്ചതും.....
മഹാസത്യം.....
ഗാന്ധിയെന്നോവര്‍ ചൊന്നു.....
വൈകല്യങ്ങളതു േമതുമാകട്ടെ....
തന്‍ മാറിലേക്കെന്നപോല്‍......
പറ്റിപിടിച്ചു കിടക്കുമെന്ന്....
കാരണം എന്തെന്നാല്‍....
എന്‍ ജീവന്റെ നിലനില്‍പ്പിനായി....
പാല്‍ നെല്‍കിടുവാന്‍ ....
ശേഷിയതു....
എന്‍ പെറ്റമ്മയാം
മാതൃ ഭാഷയ്ക്കു മാത്രം....
മാത്രം..

Irshad Tuvvur

ഓ ഖുര്‍തുബാ....
അങ്ങ് പ്രകാശം പരത്തുന്ന-
അഗ്നിയായിരുന്നു, അല്ല
അത്യുന്നതിയിലെ സൂര്യഗോളം.
അവിടം സ്മരിക്കാന്‍ ഇന്ന്
അറപ്പാണ്, ഇരുള്‍ മുറ്റിയ അന്ധത...
കനലെരിഞ്ഞെന്തോ വമിക്കുന്നവിടം...
ആ പൊടി നിറഞ്ഞ മാറാല നീക്കുമ്പോള്‍-
പലതും പ്രകാശിക്കുന്നു...
ഓ ഖുര്‍തുബ....

വിജ്ഞാന ദാഹം തീര്‍ത്ത മണ്ണായിരുന്നു നീ...
അക്ഷരങ്ങള്‍ക്ക് ഗര്‍ഭം നല്‍കി ഇത്രമേല്‍
പുണരുമെന്നൊരിക്കലും നിനച്ചില്ല
പുണ്യാളര്‍ നടന്നുനീങ്ങി മുദ്രചാര്‍ത്തിയ
ഖുര്‍തുബാ.. നിന്നില്‍ ചലിച്ച ചരിതങ്ങളസ്തമിക്കുന്നില്ല..
പകല്‍ തന്നിലെ സൂര്യനും, നിശയിലെ നിലാവും..
വാക്കുകള്‍ വാനോളമാണ് നിനക്ക് മുമ്പില്‍..
ഓ ഖുര്‍തുബ...
ഇന്നവിടം ഖബറിടമാണ്.. ശ്മശാനമാണ്...
പ്രകാശത്തെ കുഴിച്ചിട്ട് ഇരുളിനെ നമിക്കുന്നു..
ആരൊക്കെയോ ഭ്രാന്തിന്‍ പന്ത് തട്ടിക്കളിക്കുന്നു..
വിഢികളുടെ രാജകത്വം പൂജിക്കുന്നു..
വിജ്ഞാന ചഷകങ്ങള്‍ക്ക് പകരം മദ്യമൊഴുകുന്നു...
വിജ്ഞാനപുരകള്‍ക്ക് പകരം പബ്ബും ക്ലബ്ബും നൃത്തമാടുന്നു.
ഓ ഖുര്‍തുബ....
നീ ആ യവ്വനത്തിലായിരുന്നെങ്കില്‍...
ഇവിടം വിജ്ഞാനക്കടലൊഴുകുമായിരുന്നു...
ലോകര്‍ക്ക് പ്രകാശ ഗോപുരമായിരുന്നേനെ...
ഓ ഖുര്‍തുബ ഇനിയുണ്ടാകുമോ....
ഇന്ദുലുസില്‍ ഇസ്‌ലാമിന്റെ ഇങ്ക്വിലാബുകള്‍ ?

|Shafeeque Vakode|

അല്ലാഹുവിന്റെ മതമാണ് പരിശുദ്ധ ഇസ്‌ലാം ഇസ്‌ലാം മതത്തിന്റെ അനുയായികളാണ് മുസ്‌ലിംകള്‍. പ്രവാചകന്മാരിലൂടെയാണ് ഇസ്‌ലാം കൈമാറ്റം ചെയ്യപ്പെട്ടത്. മുഹമ്മദ് നബിയാണ് അന്ത്യപ്രവാചകന്‍. മുഹമ്മദ് നബിക്ക് ശേഷം ഇസ്‌ലാം കൈമാറ്റം ചെയ്യപ്പെട്ടത് പ്രവാചകന്മാരുടെ അനന്തരവകാശികളായ ഉലമാക്കളുടെ കരങ്ങളിലൂടെയാണ്. ഇന്നും ഉലമാക്കള്‍ തങ്ങളുടെ ദൗത്യം നിര്‍വ്വഹിച്ചു പോരുന്നു.

മുസല്‍മാനെ സംബന്ധിച്ചിടത്തോളം മതപഠനം അവനിക്ക് നിര്‍ബന്ധമാണ്. നിര്‍ബന്ധിത ആരാധനകള്‍ നിര്‍വ്വഹിക്കണമെങ്കില്‍ മുസ്‌ലിമിന് മതപഠനം പഠിച്ചേ മതിയാകൂ. സര്‍വ്വരും മതപഠനത്തില്‍ മാത്രം ശ്രദ്ധ ചെലുത്തുക എന്നത് അസാധ്യം. മതപഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പഠിതാക്കള്‍ ഉണ്ടാവുക എന്നത് അനിവാര്യം. ഇസ്‌ലാമിക നിയമ നിര്‍മ്മാണ പഠനങ്ങള്‍ക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മത കലാലയങ്ങലില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് മതവിദ്യാര്‍ത്ഥി.
മത വിദ്യാര്‍ത്ഥി
തനിമയാര്‍ന്ന ജ്ഞാനങ്ങളെ ആവാഹിക്കുന്നവനാണ് മതവിദ്യാര്‍ത്ഥി. അറിവ് പോലെ ശുദ്ധവും നിശ്കളങ്കവുമാണ് അവന്റെ മനസ്സ്. ഇക്കാരണത്താല്‍ തന്നെ സമൂഹത്തില്‍ അവന്റെ ക്രിയാത്മകമായ ജീവിതം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഭൗതികമായ അനവധി നേട്ടങ്ങള്‍ മുന്നിലിരിക്കെ അതിനെയെല്ലാം തിരസ്‌കരിച്ച് പാരത്രിക വിജയം മാത്രം ലക്ഷ്യമിട്ട് ഇറങ്ങിത്തിരിച്ചവനാണ് മതവിദ്യാര്‍ത്ഥി.
മതപഠനത്തിലൂടെ ഒരു വിദ്യാര്‍ത്ഥി സ്വജീവിതം മാത്രമല്ല വിജയകരമാക്കുന്നത്. അവനിലൂടെ അവനുമായി ബന്ധപ്പെട്ടവരെല്ലാം വിജയിക്കന്നു എന്നതാണ് ചരിത്ര യാഥാര്‍ത്ഥ്യം.
ഒരിക്കല്‍ ഈസാ നബി(അ) ഒരു ഖബറിന്റെ സമീപത്തിലൂടെ കടന്ന് പോകുന്ന സന്ദര്‍ബം ഖബറാളി ശിക്ഷ അനുഭവിക്കുന്നതായി കണ്ടു. മറ്റൊരു ദിനം ഇതേ ഖബറിന്റെ സമീപത്തിലൂടെ ഈസാ നബി(അ) വിട്ടുകടക്കുന്നേരം ആ ഖബറാളി ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ അല്ലാഹുവിനോട് ചോദിച്ചു നോക്കി. ഈ മനുഷ്യന്‍ മരിക്കും നേരം അദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. മരണ ശേഷം തന്റെ ഭാര്യ ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ആ കുട്ടി ബിസ്മി പഠിച്ച കാരണത്താലാണ് ഇദ്ദേഹം ഖബര്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടത് എന്ന് ചരിത്രം ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. മതവിദ്യാര്‍ത്ഥിയെ സംബന്ധിച്ചെടുത്തോളം അവന്‍ തിരഞ്ഞെടുത്ത വഴി ഉത്തമമാണ്. മതവിജ്ഞാനം കൈവരിക്കുന്നതിലൂടെ പ്രവാചകന്മാരുടെ അനന്തരവകാശിയായി എന്ന മഹത്വം അവനിക്ക് കൈവരിക്കാന്‍ സാധിക്കുന്നു എന്നതാണ് അവന്റെ വലിയ മഹത്വം. അടിമകളുടെ കൂട്ടത്തില്‍ അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ ഉലമാക്കള്‍ തന്നെയാണെന്നാണ് ഖുര്‍ആനിക വചനം. മത വിദ്യാര്‍ത്ഥി സര്‍വ്വ സമയവും മലക്കുകളുടെ സംരക്ഷണത്തിലാണെന്നതാണ് പ്രവാചക വചനം. മഹല്ലി ഇമാം തന്റെ പ്രസിദ്ധ ഗ്രന്ഥമായ കന്‍സു റാഇബിന്റെ ആരംഭത്തില്‍ തന്നെ വിജ്ഞാനത്തിന്റെ മഹത്വമാണ് വിളിച്ചോതുന്നത്. ആരാധനാ കര്‍മ്മങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായതും അമൂല്യ സമയങ്ങള്‍ ചിലവഴിക്കാന്‍ ഏറ്റവും ബന്ധപ്പെട്ടതും ഇല്‍മ് കൊണ്ട് ജോലിയാവലാണ്.
മതവിദ്യാര്‍ത്ഥി എന്നത് മഹത്വമായ ഒരു സ്ഥാനമാണ്. ജനനം മുതല്‍ മരണം വരെ ഓരോ മനുഷ്യനും വിദ്യാര്‍ത്ഥിയാണെന്നതാണ് പരമാര്‍ത്ഥം. മത വിദ്യാര്‍ത്ഥി എന്ന് പറയുമ്പോള്‍ അതിനനവധി അര്‍ത്ഥ തലങ്ങളുണ്ട്. ഇവയെല്ലാം ഒരു വിദ്യാര്‍ത്ഥിയില്‍ ഒത്തിണങ്ങിയാല്‍ മാത്രമേ യഥാര്‍ത്ഥ മത വിദ്യാര്‍ത്ഥിയുടെ കൂട്ടത്തില്‍ അവനെ ഗണിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാഹുവിന് വേണ്ടി വിജ്ഞാനം കൈവരിക്കുവീന്‍ അല്ലാഹു തൃപിതിപ്പെടുന്ന മാര്‍ഗ്ഗത്തില്‍ വിജ്ഞാനത്തെ ചിലവഴിക്കുവീന്‍. തിരു സുന്നത്തുകള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നവനെയാണ് മത വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ. മത വിജ്ഞാനം അഭ്യസിക്കുന്നതിലൂടെ അനവിധി ഉത്തമ ഗുണങ്ങള്‍ അവനിക്ക് ജീവിതത്തില്‍ പകര്‍ത്തുവാന്‍ സാധിക്കും. വ്യത്യസ്ത ചിന്തകളുമായി വിജ്ഞാനം കൈവരിക്കാന്‍ കടന്നു വന്ന ഒരു വിദ്യാര്‍ത്ഥി അനവധി ദുര്‍സ്വഭാവങ്ങള്‍ക്ക് അടിമപ്പെട്ടവനാണെങ്കിലും മത വിജ്ഞാനം അവനെ സല്‍ പാതയിലേക്ക് കൈപിടിച്ച് കൊണ്ട് പോകുന്നു. മത വിജ്ഞാനം നുകരുന്ന കേന്ദ്രങ്ങളില്‍ അവന്റെ ഓരോ ദിനവും ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് വഴിത്തിരിവുകളായി മാറുന്നു. അനവധി ഉത്തമ സ്വഭാവങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടവനാണ് മത വിദ്യാര്‍ത്ഥി.
ജ്ഞാനത്തിന്റെയും ജ്ഞാനിയുടെയും മഹത്വങ്ങളിലേക്ക് വിരല്‍ ചൂണ്ടി അനവധി തിരുവചനങ്ങള്‍ ഉണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക. നബി(സ) തങ്ങള്‍ പറഞ്ഞു. 'വിദ്യാഭ്യാസത്തിനായി മാനസിക തയ്യാറെടുപ്പോടെ ഇറങ്ങിപ്പുറപ്പെടുന്ന പക്ഷം തന്റെ വീടിനന്റെ ഉമ്മറപ്പടി കടക്കുന്നതോടെ അവന്റെ സര്‍വ്വ പാപങ്ങളും പൊറുക്കപ്പെടുന്നതാണ്'
'വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാലാഖമാര്‍ ചിറക് വിരിച്ചു കൊടുക്കും. ആകാശ ഭൂമിയിലെ സര്‍വ്വതും അവന് വേണ്ടി പൊറുക്കലിനെ ചോദിക്കും.' (തുര്‍മുദി)
' വലിയവരെ ആദരിക്കാത്തവനും ചെറിയവരോട് കാരുണ്യം കാണിക്കാത്തവനും ജ്ഞാനികള്‍ക്ക് അര്‍ഹിക്കുന്നത് വകവെച്ച് കൊടുക്കാത്തവനും നമ്മില്‍ പെട്ടവനല്ല.'
'ജ്ഞാനികള്‍ പ്രവാചകന്മാരുടെ അനന്തരവകാശികളാണ്. ദിര്‍ഹമോ ദീനാറോ പ്രവാചകന്മാര്‍ അനന്തരമെടുത്തിട്ടില്ല. ജ്ഞാനത്തെ മാത്രമാണ് അവര്‍ ബാക്കി വെച്ചത്. ഈ ജ്ഞാനാര്‍ജനത്തില്‍ വിജയിച്ചവനാരോ അവന്‍ ഭാഗ്യവാന്‍ തന്നെ.' ഇമാം ഗസ്സാലി (റ) പറഞ്ഞു. ' അറിവ് സമ്പാദിക്കല്‍ ജോലികളുടെ കൂട്ടത്തില്‍ ഏറ്റവും ലാഭം കൊയ്യാനുതകുന്നതാണ്.  മനുഷ്യാന്‍രെ മേന്മയും പുരോഗതിയും പതിച്ചു നല്‍കുന്നതാണ്.' (മുസ്തസ്ഫ)
ഇമാം ശാഫിഈ (റ): ജ്ഞാനികളാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍. അല്ലാത്ത പക്ഷം ഔലിയാക്കള്‍ എന്ന വിഭാഗം ഇല്ലാ എന്ന് പറയേണ്ടി വരും.
അഹ്മദ് ബിന്‍ ഹംബല്‍ (റ): ജ്ഞാനികളാണ് യഥാര്‍ത്തത്തില്‍ മനുഷ്യന്മാര്‍ അവരല്ലാത്തവരെ പൂര്‍ണ്ണ മനുഷ്യനായി പരിഗണിച്ചു കൂടാ.
മുആവിയാ (റ): പണ്ഡിതന് സമൂഹത്തില്‍ പ്രവാചകരന്മാരുടെ സ്ഥാനമാണ് അലങ്കരിക്കുന്നത്. അഹങ്കാരമില്ലാത്ത പക്ഷം അവന്‍ സമൂഹത്തിന്റെ വഴിവെളിച്ചവുമാണ്. സത്യാസത്യ വിവേചനം നടത്തലും സമൂഹത്തില്‍ ഇസ് ാമിക ശരീഅ് നടപ്പില്‍ വരുത്തലുമാണ് അവന്‍രെ ഉത്തരവാദിത്തം.
1. ജീവിതം തിരു സുന്നത്തിലൂടെ
മത വിജ്ഞാനം അഭ്യസിക്കുന്നത് തന്നെ പ്രവാചക ചര്യയാണ്. മത വിദ്യാര്‍ത്ഥി ജീവിതത്തിലുടനീളം പ്രവാചക ചര്യയാണ് കാത്തു സൂക്ഷിക്കേണ്ടത്. ഉണര്‍ന്നത് മുതല്‍ ഉറക്കം വരെ തിരു സുന്നത്തിലൂടെയായിരിക്കണം മത വിദ്യാര്‍ത്ഥിയുടെ ജീവിതം.

2.നിയ്യത്ത് ശരിപ്പെടുത്തുക
ആരാധന കര്‍മ്മങ്ങള്‍ സ്വീകാര്യമാകുന്നത് നിയ്യത്തുകൊണ്ടാണെന്നതാണ് പ്രവാചക വചനം. മത വിജ്ഞാനം അഭ്യസിക്കല്‍ ഒരു ആരാധനയാണ്. ഇതിലൂടെ പ്രതിഫലം കരസ്ഥമാക്കണമെങ്കില്‍ ആദ്യ പടി നിയ്യത്ത് ശരിപ്പെടുത്തണം. സമൂഹത്തില്‍ ഉന്നത സ്ഥാനവും ഭൗതികമായ അനവധി നേട്ടങ്ങളും മനസ്സില്‍ വെച്ചുള്ള പഠനം നിരുത്സാഹപ്പെടുത്തേണ്ടതും ഉപേക്ഷിക്കേണ്ടതുമാണ്. മറിച്ച്, അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പാരത്രിക വിജയം മാത്രം ലക്ഷ്യം വെച്ചുള്ള പഠനമാണ് മതവിദ്യാര്‍ത്ഥി തെരെഞ്ഞെടുക്കേണ്ടത്. പാരത്രിക വിജയം ലക്ഷ്യം വെച്ചിറങ്ങിയവന് മുന്നില്‍ ഭൗതികമെല്ലാം കീഴ്‌പ്പെടുത്തിക്കൊടുക്കുമെന്നതാണ് ചരിത്ര യാഥാര്‍ത്ഥ്യം. നിയ്യത്ത് നന്നാക്കുന്നതിലൂടെ ഹൃദയ ശുദ്ധീകരണമാണ് അവന്‍ നടത്തുന്നത്. ജ്ഞാനിയുടെ ഹൃദയം ശുദ്ധമായിരിക്കും. വിജ്ഞാനം അല്ലാഹുവിന്റെ പ്രകാശമാണ്. മലിന ഹൃദയത്തിലേക്ക് ആ ജ്ഞാനം പ്രവേശിക്കില്ല. ആരധനാ കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിച്ച് മലിനഹൃദയങ്ങളെ ശുദ്ധീകരിച്ച് ന്ിയ്യത്ത് ശരിപ്പെടുത്തിയായിരിക്കണം മതവിദ്യാര്‍ത്ഥി ജ്ഞാനത്തിന്റെ വഴിയില്‍ പ്രവേശിക്കേണ്ടത്.

. അനവധി ഉത്തമ സ്വഭാവങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടവനാണ് മത വിദ്യാര്‍ത്ഥി.

മാതാ പിതാക്കളോടുള്ള സമീപനം
ഏതൊരു മനുഷ്യനും നിര്‍ബന്ധിതമായി കാത്ത് സൂക്ഷിക്കേണ്ടതാണ് മാതാപിതാക്കളോടുള്ള ബാധ്യത. മാതാപിതാക്കളെ നിരാശപ്പെടുത്തിയവന്‍ ഇരു ലോകത്തും പരാചിതനാണ്. ഇവരുടെ പ്രീതി കാംക്ഷിക്കാന്‍ സാധിച്ചവന്‍ ഇരു ലോകത്തും വിജയിയാണ്. പരിശുദ്ധ ഖുര്‍ആനിന് ശേഷം ലോക മുസ്‌ലിംകള്‍ ഐക്യ ഖണ്ഡേന അംഗീകരിക്കുന്ന മഹത് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയുടെ രചയിതാവ് ഇമാം ബുഖാരി (റ) ഇത്രയധികം ഉന്നതിയിലേക്ക് എത്തിച്ചേരാന്‍ കാരണമായത് മാതാവിന്റെ പ്രാര്‍ത്ഥനയാണ്. മാതാപിതാക്കളുടെ തൃപ്തിയോടെയായിരിക്കണം മത വിദ്യാര്‍ത്ഥി വിദ്യ അഭ്യസിക്കാന്‍ ഇറങ്ങിത്തിരിക്കാന്‍ അവരുടെ സമ്മതത്തിന് വിലകല്‍പിക്കപ്പെടേണ്ടതാണ്. ഇവരുടെ വെറുപ്പ് സംബാധിക്കുന്ന വഴികള്‍ തിരിച്ചറിഞ്ഞ് നന്മ ചെയ്ത് കൊടുക്കാനുള്ള വഴികള്‍ തെരഞ്ഞെടുക്കണം മാതാപിതാക്കളുടെ വെറുപ്പ് സംബാധിച്ചുള്ള പഠനം കേവലം കോഴ്‌സ് പൂര്‍ത്തിയാക്കല്‍ മാത്രമേ ആവുകയുള്ളൂ ഇതുവഴി വിജയം കൈവരിക്കാന്‍ സാധിക്കുകയില്ല. അബ്ദുല്ലാഹി ഇബ്ന്‍ അംറ് (റ) നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്ത് ഹദീസില്‍ കാണാന്‍ സാധിക്കും നബി(സ) തങ്ങള്‍ പറഞ്ഞ:' മാതാക്കളുടെ തൃപിതിയാണ് അല്ലാഹുവിന്റെ തൃപ്തി, മാതാക്കളുടെ ദേശ്യം അല്ലാഹുവിന്റെ ദേശ്യമാണ്' (തുര്‍മുദി).

3.അറിവിനെയും അറിവ് പകരുന്ന ഗ്രന്ഥങ്ങളെയും ബഹുമാനിക്കുക.
ജ്ഞാന സ്‌നേഹം ദൈവസ്‌നേഹം അതിനാല്‍ ഇതിന് നിമിത്തമായ ഗ്രന്ഥങ്ങളെയും വളരെയധികം ബഹുമാനിക്കണം. ഒരു സുഹൃത്തിനോട് എത്രമാത്രം നാം അടുക്കുന്നുവോ അത്രമാത്രം സുഹൃത്ത് നമ്മോടും അടുക്കും ഇപ്രകാരം അറിവിനെ എത്രമാത്രം നാം സ്‌നേഹിക്കുന്നുവോ അതിനേക്കാള്‍ അറിവ് നമ്മേ സ്‌നേഹിക്കും.

.............................................................................................................................
പെരുമ കൊണ്ടും സ്വഭാവം കൊണ്ടും എല്ലാവരില്‍ നിന്നും വ്യത്യസ്തനാണ് മത വിദ്യാര്‍ത്ഥി മൂല്യങ്ങളായിരിക്കും അവന്റെ സ്വഭാവങ്ങള്‍ നിര്‍ണ്ണയിക്കുക. ബാഹ്യമായ പ്രേരണകളിലേതും വിശ്വസിക്കാതെ തന്നെ പഠിച്ച പാഠങ്ങള്‍ അവനില്‍ സംസ്‌കാരമായി തരളിതമാക്കുന്നു. ഇസ്‌ലാമിക ചിന്തയിലൂന്നി ജീവിക്കുന്നവനാണ് മത വിദ്യാര്‍ത്ഥി ജീവിതത്തിന്റെ നിഖില മേഖലകളിലും ഇസ്‌ലാമിക തനിമ അവനില്‍ നിഴലിച്ചു കാണുന്നു. ഇസ്‌ലാമികമായി ജീവിക്കാന്‍ പഠിക്കുകയും അതിനെ പ്രയോഗ തലത്തില്‍ കൊണ്ട് വരാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വേശ വിതാനങ്ങളിലും ആചാര അനുഷ്ഠാനങ്ങളിലും അവന്‍ നൂറു ശതമാനം ഇസ്‌ലാമിനെ പിന്‍പറ്റുന്നു. സമൂഹത്തില്‍ തൗഹീദിന്റെ സംരക്ഷകനും ഇസ്‌ലാമിന്റെ കകാവല്‍ ഭടനുമായിരിക്കേണ്ടവനാണ് മത വിദ്യാര്‍ത്ഥി. സമൂഹത്തിലെ മാതൃകാ പുരുഷനാണ്. വലിയവരായാലും ചെറിയവരായാലും പൊതു സമൂഹത്തിന് അവനില്‍ നിന്നും പുരോഗമനാത്മഗമായ അനവിധി കാര്യങ്ങല്‍ ലഭിക്കുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ അന്യ സംസ്‌കാരങ്ങളുടെ പ്രതിരോധവും ഇസ്‌ലാമിക തനിമയുടെ ചാലക ശക്തയുമായി വര്‍ത്തിക്കുന്നു.
പ്രവാചകന്‍മാരുടെ അനന്തരാവകാശി
മത വിദ്യാര്‍ത്ഥി പ്രവാചകന്‍മാരുടെ അനന്തരാവകാശിയാണ്. പ്രവാചകന്‍മാര്‍ പണത്തെയോ ആസ്തിയേയോ അനന്തരമായി ഉപേക്ഷിച്ചു പോയിട്ടില്ല. മറിച്ച് വിജ്ഞാനമാണ് അവര്‍ അനന്തരമായി ഉപേക്ഷിച്ചു പോയത്. ഈ വിജ്ഞാനം അനന്തരമെടുത്ത് പ്രവാചക ദൗത്യം നിര്‍വ്വഹിക്കുകയാണ് മത വിദ്യാര്‍ത്ഥി ചെയ്യുന്നത്. അമ്പിയാക്കളുടെ അനന്തരവകാശി എന്നതില്‍ നിന്ന് തന്നെ ഒരുപാട് ആശയങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ സാധിക്കും. അമ്പിയാക്കള്‍ തീക്ഷണമായ പരീക്ഷണത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ്. സമൂഹത്തില്‍ നിന്നും ദൗത്യ നിര്‍വ്വഹണത്തിനിടയില്‍ അനവധി ക്ലേശങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. അമ്പിയാക്കളെപ്പോലെയല്ലെങ്കിലും ഒരു മത വിദ്യാര്‍ത്ഥി സമൂഹ മധ്യത്തിലേക്കിറങ്ങുമ്പോള്‍ അനവധി വൈത്തരണികള്‍ വകഞ്ഞു മാറ്റേണ്ടി വരുമെന്നതിലേക്കുള്ള സൂചനയാണിത്. എത്ര തന്നെ പ്രശ്‌നങ്ങള്‍ ഉദിക്കുമ്പോഴും തന്റെ ദൗത്യത്തില്‍ നിന്നും ഒരടി പിന്നോട്ട് വെക്കാന്‍ പാടില്ല എന്ന ആശയമാണ് പ്രവാചകന്മാരുടെ ചരിത്രങ്ങല്‍ മത വിദ്യാര്‍ത്ഥിക്ക് നല്‍കുന്നത്. മത വിദ്യാര്‍ത്ഥിക്ക് വലിയ സ്ഥാനമാണ് അല്ലാഹു നല്‍കുന്നത്. ഭൂതത്തിലും വര്‍ത്തമാന കാലത്തും ഭാവിയിലും അതിന് ജീവനുണ്ട്. ശാന്ത സുന്ദരമായ മഹാ ലോകത്തെ തന്നെ പടുത്തുയര്‍ത്താന്‍ ശേഷിയുള്ളവനാണ് മത വിദ്യാര്‍ത്ഥി.

4.ജമാഅത്ത് നമസ്‌കാരത്തിലുള്ള കൃത്യത
ജമാഅത്ത് നമസ്‌കാരത്തിന് വളരെയധികം കൃത്യത പാലിക്കുന്നവനാരിക്കണം മത വിദ്യാര്‍ത്ഥി പഠിക്കുന്ന സമയത്ത് നിര്‍ബന്ധിതനായി ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കേണ്ട കാരണത്താല്‍ പില്‍കാലത്തും ജമാഅത്ത് നമസ്‌കാരം അവന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറും. ഒരു കാലത്ത് ബാങ്ക് വിളിച്ചാല്‍ തിരിഞ്ഞു കളഞ്ഞിരുന്നവന്‍ മത വിജ്ഞാനം അഭ്യസിക്കുന്നതിലൂടെ ബാങ്ക് വിളി പ്രതീക്ഷിക്കുന്നവനായിട്ടോ അല്ലെങ്കില്‍ ബാങ്ക് വിളിക്കുന്നതിന് മുമ്പ് തന്നെ പള്ളിയില്‍ എത്തുന്നതായിട്ടോ കാണാന്‍ സാധിക്കും. വളരെയധികം പ്രതിഫലം അര്‍ഹിക്കുന്ന ഇബാദത്താണ്  പള്ളിയിലെ ജമാഅത്ത് നമസ്‌കാരം. പല ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം മുഴുവന്‍ വക്തും ജമാഅത്തായി പങ്കെടുക്കുക എന്നത് അസാധ്യമാണ്. പക്ഷെ മത വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഈ ഒരു മേഖലയില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന കാരണത്താല്‍ പള്ളിയില്‍ നടക്കുന്ന മുഴുവന്‍ ജമാഅത്തുകളിലും പങ്കെടുക്കാന്‍ സാധിക്കുന്നു.

പരിശ്രമ ശാലിയയായ വിദ്യാര്‍ത്ഥിയെ ഒരിക്കലും അല്ലാഹു കൈവിടില്ല

മഹാനായ തഫ്താസാനി (റ)വിന്റെ ചരിത്രം ഇതിന് ഉദാഹരണമാണ്. പഠിക്കുന്ന സമയത്ത് തന്റെ സഹപാഠികള്‍ക്ക് ഇടയില്‍ ഏറ്റവും അറിവ് കുറഞ്ഞവനായിരുന്നു തഫ്താസാനി. എത്ര തന്നെ ആവര്‍ത്തിച്ച് പറഞ്ഞ് കൊടുത്താലും മനസ്സിലാക്കാന്‍ കഴിയാത്തത് കാരണം ഉസ്താദ് പോലും ഇദ്ദേഹത്തെ ആക്ഷേപിച്ചു. എങ്കിലും തന്റെ ബുദ്ധി കുറവിനെ ഒരു ന്യൂനതയായി കാണാതെ തഫ്താസാനി ഇമാം പഠനത്തില്‍ കഠിനമായി പരിശ്രമിച്ചു. കിതാബിന്റെ മുന്നില്‍ ചടഞ്ഞിരുന്നു. ഒരു ദിവസം ഒരപരിചിതന്‍ കിതാബിന്റെ മുന്നില്‍ ചടഞ്ഞിരുന്ന തഫ്താസാനി ഇമാമിന്റെ മുന്നിലേക്ക് കടന്നു വരികയും പുറത്തേക്ക് നടക്കാന്‍ ക്ഷണിച്ചു. പഠനത്തിന് തന്നെ സമയമില്ലാത്ത എനിക്ക് നടക്കാന്‍ വരാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് അപരിചിതനെ തിരിച്ചയച്ചു. രണ്ടാം തവണ വന്നിട്ടും തഫ്താസാനി ഇമാമിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. മൂന്നാം തവണ നബി തങ്ങല്‍ നിങ്ങളെ കാത്തു നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ അപരിചിതന്റെ കൂടെ വേഗത്തില്‍ പോയി. ഒരു മരത്തണലില്‍ നബി തങ്ങളും അനുയായികളും ഇരിക്കുന്നത് തഫ്താസാനി (റ) കണ്ടു. എന്തു കൊണ്ടാണ് രണ്ട് തവണ വിളിച്ചിട്ടും എന്റെടുത്തേക്ക് വരാതിരുന്നതെന്ന് നബി (സ) തങ്ങല്‍ ചോദിച്ചപ്പോള്‍ 'നബിയേ... നിങ്ങളാണ് വിളിച്ചതെന്ന് എനിക്കറിയില്ലായിരുന്നു' എന്ന് തഫ്താസാനി ഇമാം മറുപടി പറഞ്ഞു. പിന്നീട് നബ(സ) തങ്ങള്‍ തഫ്താസാനി (റ) വിന്റെ വായയിലേക്ക് മന്തിച്ച് ഊതിക്കൊടുത്തു. അറിവിന്റെ ജാലകങ്ങള്‍ തഫ്താസാനി (റ) മുമ്പില്‍ തുറക്കപ്പെടുകയും പില്‍കാലത്ത് തന്റെ ഉസ്താദ് തന്റെ ഇരിപ്പിടം തഫ്താസാനി (റ) വിന് ഏല്‍പ്പിക്കുകയും ചെയ്തു. പഠനത്തിലുള്ള കഠിന പരിശ്രമം വിജയം മാത്രമേ നല്‍കുകയുള്ളൂ. ഇമാം നവവി(റ) പറഞ്ഞു :' രാത്രിയെന്നോ പകലെന്നോ നാട്ടിലെന്നോ യാത്രയിലെന്നോ വ്യത്യാസമില്ലാതെ സദാ സമയവും പഠനത്തിലായി വിനിയോഗിക്കേണ്ടതാണ്. ആത്മ നിര്‍വൃതിയും സന്തോഷവും അതില്‍ കണ്ടെത്തണം. ഒരു കാര്യം മറ്റൊരു സമയത്ത് പഠിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും അതിന് മുമ്പ് സമയം ലിഭിച്ചാല്‍ അത് അപ്പോള്‍ തന്നെ പടിച്ച് തീര്‍ക്കണം. മറ്റൊരു സമയത്തേക്ക് പിന്തിരിപ്പിക്കാന്‍ പാഠില്ല. അറിവിന്റെ ഉന്നത തലങ്ങളില്‍ എത്തിയവരെല്ലാം കഠിന പരിശ്രമ ശാലികളായിരുന്നു.

5.മനസ്സിരുത്തി പഠിക്കുക
കേവലം സ്‌കൂളുകളിലും കോളേജുകളിലും നടക്കുന്നത് പോലെയോ പരീക്ഷ ലക്ഷ്യം വെച്ചുള്ള പഠനമാവരുത് മത വിദ്യാര്‍ത്ഥിയുടേത്. ജീവിതാവസാനം വരെ ഉപകരിക്കുന്നതാണ് അവന്റെ വിജ്ഞാനം. പഠിച്ചത് ്പില്‍കാല ജീവിതത്തില്‍ പ്രാബല്യത്തില്‍ കൊണ്ട് വരാനുള്ളതാണ്. യാതൊരു വള്ളി പുള്ളിക്കും വ്യത്യാസമില്ലാത്ത രീതിയില്‍ കൈമാറ്റം ചെയ്യപ്പെടേണ്ടതാണ് അവന്റെ ജ്ഞാനം. മനസ്സിരുത്തിയുള്ള പഠനമാണ് മത വിദ്യാര്‍ത്ഥിക്കുണ്ടാവേണ്ടത്. ഒരു വിഷയത്തില്‍ പഠനം ആരംഭിക്കുമ്പോള്‍ ആ വിഷയവുമായി എവിടെയെല്ലാം പരാമര്‍ശിച്ചിട്ടുണ്ടോ അതെല്ലാം പരിശോധിച്ച് പഠന വിധേയമാക്കണം. മുന്‍കാല പണ്ഡിതന്‍മാരുടെ ജ്ഞാന രഹസ്യം ഇതായിരുന്നു.

6.അമിത സംസാരം ഒഴിവാക്കുക
അമിത സംസാരം ഒഴിവാക്കല്‍ ബുദ്ധിയുള്ളവന്റെ ലക്ഷണമാണ്. മത വിദ്യാര്‍ത്ഥി അനാവശ്യ സംസാരങ്ങളില്‍ ഏര്‍പ്പെട്ട് സമയം കളഞ്ഞ് കുളിക്കാന്‍ പാടില്ല. അലി(റ) പറഞ്ഞു: ' ബുദ്ധി കൂടുന്നതിന് അനുസരിച്ച് സംസാരം കുറയുന്നതാണ്'. വൃഥാ, രാഷ്ട്രീയ സംസാരങ്ങല്‍ നടത്തി സമയം കൊല്ലുന്നത് അല്ലാഹുവിനോടുള്ള ധിക്കാരണാണ്. അനവധി സംഘടനകള്‍ വാഴുന്ന കാലമാണിത്. രാഷ്ട്രീയ സംഘടനകള്‍ പലതരം എണ്ണിയാലൊതുങ്ങാത്ത മത സംഘടനകള്‍ ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങളിലെല്ലാം പ്രവര്‍ത്തിച്ച്. ഇത് സംബന്ധിച്ചുള്ള അനാവശ്യ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ട് മത വിദ്യാര്‍ത്ഥി ഒരിക്കലും സമയം പാഴാക്കരുത്. ആത്മാവില്ലാത്ത ചര്‍ച്ചകളും ശബ്ദ കോലാഹലങ്ങളും നടക്കുമ്പോള്‍ അതില്‍ നിന്നും ഒഴിഞ്ഞ് മാറി. തന്റെ ജ്ഞാന ലോകം ശ്രഷ്ടിക്കാനാണ് അവന്‍ യജ്ഞിക്കേണ്ടത്.

അഹങ്കാരം കൈവെടിയുക വിനയം മുറുകെ പിടിക്കുക
എത്ര തന്നെ പഠിച്ചാലും വിദ്യാര്‍ത്ഥിയുടെ ഹൃദയത്തില്‍ അഹങ്കാര ഭാവം നാമ്പെടുക്കാന്‍ പാടില്ല. അദ്ധ്യാപകന്റെ മുമ്പില്‍ എന്നും ഒരു വിദ്ധ്യാര്‍ത്ഥിയായും സമൂഹത്തിന് മുന്നില്‍ എന്നും അവന്‍ നില കൊള്ളണം. വിജ്ഞാനം വിനയത്തിന്റെ പ്രതീകമാണ്. ഇത്രത്തോളം വിജ്ഞാനം അഭ്യസിക്കുന്നുവോ അത്രത്തോളം വിനയം അവനില്‍ ഉണ്ടാകും. ഇക്കാരണത്താലാണ് വിദ്യ അഭ്യസിക്കുന്നതിലൂടെ ഒരാള്‍ യഥാര്‍ത്ഥ മനുഷ്യനായി മാറുന്നത്. താഴ്മയും വിനയവും പരസ്പര സ്‌നേഹവുമെല്ലാം വിദ്യാര്‍ത്ഥിയില്‍ കാണാന്‍ സാധിക്കണം. ഉന്നതികളില്‍ എത്തിയവരെല്ലാം വിനയവും ബഹുമാനവും കാരണമായിട്ടുണ്ട്. ലോകത്തിന് മുന്നില്‍ നിസ്സാരവന്മായവരെല്ലാം വിനയവും ബഹുമാനവും ഉപേക്ഷിച്ചു അഹങ്കരിച്ച കാരണത്താലാണ്.
7.തഹജ്ജദ്,ളുഹാ,വിത്ത്ര്‍

മതവദ്യാര്‍ത്ഥി പദിവായി നിസ്‌ക്കരിക്കുന്ന വളരെ മഹത്വമേറിയ സുന്നത്ത് നമസ്‌ക്കാരങ്ങളാണ് തഹജ്ജുദ്,ളുഹാ,വിത്ത്ര്‍. മുന്‍ക്കാലത്ത് തന്നെ ഈ നമസ്‌ക്കാരങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്ന് പരിശോദിച്ചായിരുന്നു ദര്‍സിലേക്ക് വിദ്യാര്‍ത്ഥിക്കളെ എടുത്തിരുന്നത്. തഹജ്ജുദ് ഉപേക്ഷിക്കുന്നവന്‍ മുതഅല്ലിമാണോ എന്നുവരെ ചോദിച്ച മഹാന്മാരുണ്ടായിരുന്നു.
പഠനസമയത്ത് മതവിദ്യാര്‍ത്ഥിയെ സംബന്ധിച്ചടത്തോളം നിര്‍ബന്ധമാണ് ഈ സുന്നത്ത് നമസ്‌ക്കാരം.ഇവ ഉപേക്ഷിക്കുന്നത് കാരണത്താല്‍ ഉസ്ദാതുമാര്‍ ശിക്ഷിക്കുന്നത്‌കൊണ്ട് അവന്‍ അത് ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ല. മറുച്ച് ഇവകള്‍ നിത്യമായി നിര്‍വഹിക്കുന്നതിലൂടെ ജീവതത്തിലുടനീളം ഇവകള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നു. സുബ്ഹി നിസ്‌ക്കാരത്തിനു അല്‍പം മുന്‍മ്പ് എഴുന്നേറ്റ് തഹജ്ജുദ് നിസ്‌ക്കരിക്കുന്നു. പ്രാതല്‍ ഭക്ഷണത്തിനുശേഷം ളുഹയും ഇശാഅ് നിസ്‌ക്കാരത്തിന് ശേഷം വിത്ത്‌റും കൃത്യതയോടെ നിത്യവും നിസ്‌ക്കരിക്കുന്നവനാണ് മതവിദ്യാര്‍ത്ഥി.

8.ഉത്തമ സ്വഭാവം

സ്വഭാവങ്ങള്‍കൊണ്ടും ഗുണവിശേഷണങ്ങള്‍ കൊണ്ടും എല്ലാവരില്‍ നിന്നും വ്യത്യസ്ഥാനാണ് മതവിദ്യാര്‍ത്ഥി. ബാഹ്യമായ പ്രേരണകള്‍കൊണ്ടും വഴികൊടുക്കാതെ പഠിച്ചത് ജീവിതത്തിന്‍ പകര്‍ത്തി ഇസ്‌ലാമിക ചിന്തയില്‍ ഊന്നി ജീവിക്കുന്നവനാണ് എതാര്‍ത്ഥത്തില്‍ മതവിദ്യാര്‍ത്ഥി. മതവിദ്യാഭ്യാസം അഭ്യസിക്കുന്നതിലൂടെ സത്യത്തില്‍ ഒരു വിദ്യാര്‍ത്ഥി ഉത്തമ സ്വഭാവത്തിനുടമായായി മാറുകയാണ്. സര്‍വ്വതെറ്റുകളില്‍ നിന്നും അകന്നു നില്‍ക്കാന്‍ അവന് മതവിദ്യാഭ്യാസം പ്രേരണ നല്‍കുന്നു.
                                      ഒരു ഉസ്ദാതിനു കീഴില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലും ചെറിയ വിദ്യാര്‍ത്ഥികള്‍ക്കിടയിലും പഠിക്കുന്ന കാരണത്താല്‍ പരസ്പര ബഹുമാന രീതികള്‍ ജീവിതത്തില്‍ കൊണ്ടുവരാന്‍ സാധിക്കുന്നതോടൊപ്പം എത്രത്തോളം അവന് വിജ്ഞാന കൈവരിക്കാന്‍ സാധിക്കുമോ അത്രത്തോളം  വിനയാന്യതനായിട്ടാണ് അവന്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. (ഉത്തമര്‍ നല്ല സ്വഭാവത്തിനുടുമ) ഹദീസ് പഠനത്തിലൂടെയെല്ലാം സത്യത്തില്‍ നബി തങ്ങളുടെ സ്വഭാവഗുണങ്ങളും ഗുണവിശേഷങ്ങളുമെല്ലാം പഠിച്ച് പ്രവാചകരുടെ ജീവിതചര്യ സ്വജീവിതത്തില്‍ പകര്‍ത്തുവാന്‍ ശ്രമിക്കുവെന്നത് ഒരു യാഥാര്‍ത്യമാണ്. ഇതിന് പുറമേ ദിനേനയുള്ള ഉസ്ദാതിന്റെ തര്‍ബിയ്യത്ത് കാരണം മതവിദ്യാര്‍ത്ഥിതന്റെ ജീവിതം ഉസ്ദാതിന്റെ ഉപദേശത്തിലേക്കദിഷ്ടിതമായി കൊണ്ടുവരാന്‍ ശ്രമിക്കുകയും അതിന് സാധ്യമായി ഉത്തമ സ്വഭാവത്തിനടിമയായി അവന്‍ മാറുകയും ചെയ്യുന്നു. ജ്ഞാനത്തിന്റെയും ജ്ഞാനിയുടെയും മഹത്വങ്ങളിലേക്കും വിരല്‍ ചൂണ്ടുന്ന അനവധി തിരുവചനങ്ങളുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക. നബിതങ്ങള്‍ പറയുന്നു : 'വിദ്യാഭ്യാസത്തിനായി മാനസിക തയ്യാറടുപ്പോടെ ഇറങ്ങി പുറപ്പെടുന്ന പക്ഷം തന്റെ വീടിന്റെ ഉമ്മറപ്പടി വിട്ട്കടക്കുന്നതോടെ അവന്റെ സര്‍വ്വ പാപങ്ങളും പൊറുക്കപ്പെടുന്നതാണ്'.
'വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാലാഖമാര്‍ ചിറക് വിരിച്ച് കൊടുക്കുന്നു ആകാശ ഭൂമിയിലെ സര്‍വ്വതും അവന് വേണ്ടി പൊറുക്കലിനെ ചോദിക്കുന്നു'(തുര്‍മുദി).
' വലിയവരെ ആദരിക്കാത്തവനും ചെറിയവരോട് കാരുണ്യം കാണിക്കാത്തവനും .......................അര്‍ഹിക്കുന്നത് വകവെച്ചുകൊടുക്കാത്തവനും നമ്മളില്‍ പെട്ടവനല്ല '.
' ജ്ഞാനികള്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്'.ദിര്‍ഹമേ ദീനാറോ പ്രവാചകന്മാര്‍ അനന്തരപ്പെടുത്തിയിട്ടില്ല ജ്ഞാനത്തെ മാത്രമാണവര്‍ ഭാക്കിവെച്ചത്.
ഈ ജ്ഞനാര്‍ജനത്തില്‍ വിജയിച്ചവനാരോ അവന്‍ ഭാഗ്യവാന്‍ തന്നെ.
ഇമാം ഗസ്സാലി (റ): അറിവ് സമ്പാദിക്കല്‍ ജോലികളുടെ കൂട്ടത്തില്‍ എറ്റവും ലാഭകൊയ്യാനുതക്കുന്നതാണ. മനുഷ്യന് മേന്മയും പുരോഗതിയും പതിച്ചുനല്‍കുന്നത്(മുസ്തസ്ഫ)
ഇമാം ശാഫിഈ (റ) : ജ്ഞാനികളാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍ അല്ലാത്തപക്ഷം അല്ലാഹുവിന് ഔലിയാക്കള്‍ എന്ന വിഭാഗം ഇല്ലാ എന്ന് പറയേണ്ടിവരും.
അഹ്മദു ബ്‌നു ഹംമ്പല്‍(റ) : ജ്ഞാനികളാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യന്മാര്‍. അവരല്ലാത്തവരെ പൂര്‍ണ മനുഷ്യനായി പരിഗണിച്ചുകൂടാ.
മുആവിയാ (റ) : പണ്ഡിതന് സമൂഹത്തില്‍ പ്രവാചകന്റെ സ്ഥാനമാണ് അലങ്കരിക്കുന്നത്. അഹങ്കാരമില്ലാത്ത പക്ഷം അവന്‍ സമൂഹത്തിന് വഴികാട്ടിയും വഴിവെളിച്ചവുമാണ്. സത്യാസത്യാ വിവേജനം നടത്തലും സമൂഹത്തില്‍ ഇസ്‌ലാമിക ശരീഅത്തിനെ സ്ഥാപിക്കലുമാണ് അവന്റെ ഉത്തരവാദിത്വം.
ഹസ്സന്‍ (റ) : ജ്ഞാനികള്‍ നക്ഷത്ര തുല്ല്യരാണ്. വെളിവായാല്‍ മനുഷ്യനെ അത് മാര്‍ഗദര്‍ശനം നടത്തുന്നു. ജ്ഞാനിയുടെ മരണം കാലാകാലവും നികത്താനാവാത്ത ഒരു വിടവായി ശേഷിക്കുന്നു.
ജ്ഞാനം കൊണ്ടോ ജ്ഞാനത്തിന്റെ മുമ്പിലോ അഹന്ത കാണിച്ചാല്‍ ജ്ഞാനം നമ്മളില്‍ നിന്ന് അകന്ന് പോകുമെന്നാണ് വാസ്തവം.ജ്ഞാനം വിനയത്തിന്റെ വഴിതുറക്കുന്നതാവണം. ഇവിടെ ഇമാം ശാഫിഈ (റ)ന്റെ ഉദ്ധരണിക്ക് വളരെ പ്രസക്തിയുണ്ട് ഇമാം ശാഫിഈ (റ) പറഞ്ഞു:' ജ്ഞാനം സ്വതന്ത്രനാണ് വിദ്യാര്‍ത്ഥി അടിമയും വിദ്യാര്‍ത്ഥി ജ്ഞാനത്തെ സ്‌നേഹിക്കാന്‍ തയ്യാറാകുന്ന പക്ഷം ജ്ഞാനം അവനിക്ക് കീഴ്‌പ്പെടും വിദ്യാര്‍ത്ഥി അഹങ്കരിക്കുന്ന പക്ഷം ജ്ഞാനം പിടിത്തതിലൊതുങ്ങാതെ അവനെ അതിജയ്ക്കുന്നു'. ഗ്രന്ഥസ്‌നേഹം ജ്ഞാന സ്‌നേഹമാണ്.  ഗ്രന്ഥങ്ങളില്‍ ഉള്‍കൊള്ളിക്കുന്ന അല്ലാഹുവിന്റെയും തിരുനബിയുടെയും വിശുദ്ധ ജ്ഞാനങ്ങളാണെന്നുള്ള ബോധം വിദ്യാര്‍ത്ഥിയുടെ മനസ്സിലുണ്ടാവുകയും ഈ ഗ്രന്ഥങ്ങള്‍ക്കും ഇതിന് സഹായമായ മറ്റ് ഗ്രന്ഥങ്ങള്‍ക്കും പരിഗണനെയും ബഹുമാനവും നല്‍കേണ്ടതാണ്. ഇതിലൂടെ അല്ലാഹുവിന്റെയും റസൂലിന്റെയും സ്‌നേഹം പിടിച്ചുപറ്റുവാന്‍ സാധിക്കുന്നു. അശുദ്ധിയോട്കൂടി വിശുദ്ധ ഗ്രന്ഥങ്ങളെ സമീപിക്കരുത്. വളരെ ഭദ്രമായ സ്ഥലത്ത് ഗ്രന്ഥങ്ങള്‍ സൂക്ഷിക്കേണ്ടതാണ്. ഗ്രന്ഥങ്ങള്‍ക്ക് നേരെ കാല് നീട്ടാതിരിക്കുക തഫ്‌സീര്‍ ഹദീസ് പോലുള്ള ഗ്രന്ഥങ്ങള്‍ മറ്റുഗ്രന്ഥങ്ങളുടെ മുകളില്‍ വെക്കുക തുടങ്ങിയവയെല്ലാം ഗ്രന്ഥങ്ങള്‍ക്ക് ആദരവ് നല്‍കുന്നതില്‍പ്പെട്ടതാണ്. ഇത്തരം ബാഹ്യമായ പ്രകടനങ്ങള്‍ ആന്തരികമായ ചലനങ്ങള്‍ക്ക് കാരണമാകും.

9.ഭക്ഷണം കുറക്കുക, അലസത ഒഴിവാക്കുക

ആവിശ്യത്തിന് മാത്രമായിരിക്കണം വിദ്യാര്‍ത്ഥിയുടെ ഭക്ഷണം. അമിത ഭക്ഷണം അലസതയേയും മടുപ്പിനേയും ക്ഷണിച്ചുവരുത്തും. ഭോജന മര്യാദകള്‍ പ്രവാചകന്‍ (സ) നമ്മെ സവിശം പഠിപ്പിച്ചതാണ്. വയറിന്റെ മൂന്നിലൊന്ന് മാത്രമേ ഭക്ഷിക്കാവു എന്നതാണ് പ്രവാചക ചര്യ. ഒരു ഭാഗം വെള്ളത്തിനും മറുഭാഗം ഒഴിച്ചിടണമെന്നും പ്രവാചകന്‍ പഠിപ്പിച്ചു. ഒരു വിദ്യാര്‍ത്ഥി നിര്‍ബന്ധമായും പാലിക്കേണ്ട മര്യാദയില്‍പ്പെട്ടതാണിത്. സുഭിക്ഷമായ ഭക്ഷണം ലഭിച്ചെന്ന് കരുതി വാരിവലിച്ച് തിന്നല്‍ വിദ്യാര്‍ത്ഥിക്ക് യോചിച്ചതല്ല അത് അവനെ പഠന രംഗത്ത് നിന്ന് പിന്തിരിപ്പിക്കാന്‍ കാരണമാകും. പ്രവാചകന്‍ (സ) പറഞ്ഞു: ആരെങ്കിലും ഭക്ഷണം കുറച്ചാല്‍ അവന്റെ വയറ് രോഗമുക്തമാവുകയും ഹൃദയം തെളിയുകയും ചെയ്യും. ആരെങ്കിലും വയറ് നിറച്ചാല്‍ രോഗാതുരവും ഹൃദയം കടിനമാവുകയും ചെയ്യും. വയറ് നിറച്ചുള്ള ഭക്ഷണം ബുദ്ധിയെ ശോഷിപ്പിക്കുന്നതാണ്. അലി (റ) പറഞ്ഞു: വയറ് നിറപ്പ് ബുദ്ധിശക്തിയെ ശോഷിപ്പിക്കുന്നതാണ്. വിദ്യാര്‍ത്ഥി പരമാവധി ഉറക്കമൊഴിച്ച് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ അനിവാര്യമാണ്. അമിത ഭക്ഷണം ഉറക്കം വര്‍ധിപ്പിക്കാനും പഠനത്തിന് അലസത അനുഭവപ്പെടാനും കാരണമാകുന്നു. രാത്രിയുടെ യാമങ്ങളില്‍ ഉറക്കമൊഴിക്കല്‍കൊണ്ടല്ലാതെ ഔന്നിത്യം കരസ്ഥാമാക്കിയിട്ടില്ലായെന്ന കവിവചനം ഇവിടെ ശ്രദ്ധേയമാണ്.

കൊതികളും ഇച്ചകളും വര്‍ജിക്കുക.

മനസ്സിന്റെയും ശരീരത്തിന്റെയും ആഗ്രഹത്തിനനുസരിച്ച് സമയം കളയേണ്ടവനല്ല വിദ്യാര്‍ത്ഥി. ഭൗതികതക്ക് മുന്നില്‍ അവന്‍ തല കുനിഞ്ഞു കൊടുക്കരുത്. മറിച്ച് ഭൗതിക ചിന്തകളില്‍ നിന്നെല്ലാം പിന്തിരിഞ്ഞ് തന്റെ ലക്ഷ്യബോധം മനസ്സിലാക്കി ഹൃദയത്തെ നിയന്ത്രണാവിധയമാക്കേണ്ടതുണ്ട്. സമൂഹത്തില്‍ അരുതായിമയോട് പോരാടുന്നത് പോലെ ശരീരത്തിന്റെ ഇച്ചകള്‍ക്കെതിരെ പോരാടി ജീവിതം അല്ലാഹു തൃപ്തിപ്പെട്ട മാര്‍ഗത്തില്‍ ആക്കേണ്ടതുണ്ട്. പ്രാവാചകന്‍ പറഞ്ഞു: അമിത ആഗ്രഹങ്ങളില്‍ നിന്നും സ്വന്തം ശരീരത്തെ ഒതുക്കി നിറുത്തുകയും പാരത്രിക വിജയത്തിന് വേണ്ടി തയ്യാറാകുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍. സ്വന്തം അഭിലാഷങ്ങള്‍ക്കനുസരിച്ച് ജീവിക്കുകയും അല്ലാഹുവിന്റെ കാര്യങ്ങളില്‍ സ്വപ്‌നങ്ങള്‍ നെയ്തിരിക്കുകയും ചെയ്യുന്നവന്‍ ദുര്‍ബലനും അശക്തനുമാണ്.

10.പഠനത്തിലുള്ള കഠിനപരിശ്രമം

പഠനവിഷയങ്ങളില്‍ കഠിനപരിശ്രമശാലിയാവണം വിദ്യാര്‍ത്ഥി. ആഴത്തിലുള്ള അറിവിനും പരിശ്രമമല്ലേതൊരു മാര്‍ഗമില്ല. അല്ലാഹു സൃഷ്ടികള്‍ക്ക് മുഴവനും തുല്യ ബുദ്ധിശക്തി നല്‍കിയിട്ടില്ല. ബുദ്ധിശക്തിക്കിടയില്‍ ഏറ്റ വ്യത്യാസമുണ്ടങ്കിലും ബുദ്ധികുറഞ്ഞവര്‍ക്ക് കഠിന പരിശ്രമത്തോടെ ഉന്നതയിലെത്താന്‍ സാധിക്കുമെന്നത് പലമഹാന്മാരുടെ ചരിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഒരു കാലത്ത് വലിയ പണ്ഡിതനും മലക്കുകളുടെ ഉസ്താദുമായിരുന്ന ഇബ്‌ലീസ് ശപിക്കപ്പെട്ടവനായി തീര്‍ന്നത് നമുക്ക് നല്‍കുന്ന പാഠം വലുതാണ്. ഒരു വൃക്ഷത്തില്‍ ഫലങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് വൃക്ഷശിഖരങ്ങള്‍ ഭൂമിയിലേക്ക് താഴുന്നത് പോലെ അറിവ് വര്‍ധിക്കുന്നതിനനുസരിച്ച് വിനയവും താഴ്മയും വര്‍ധികേണ്ടതുണ്ട്. മുന്‍കാല പണ്ഡിതന്മാരെല്ലാം ഇത്തരം രീതികള്‍ സ്വീകരിച്ചവരായിരുന്നുവെന്ന് അവരുടെ ജീവചരിത്രമെടുത്ത് പിരശേദിച്ചുനേക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.

11.പഠിച്ചതനുസരിച്ച് പ്രവര്‍ത്തിക്കുക.

കേവലം ഒരു പഠനം മാത്രമല്ല പഠനത്തോടൊപ്പം പഠിച്ചതനുസരിച്ച് പ്രവര്‍ത്തിക്കലും മതവിദ്യാര്‍ത്ഥിക്കനുവാര്യമാണ്. അവന്റെ ജീവിതത്തില്‍ പ്രാബല്യത്തില്‍ കൊണ്ടു വരേണ്ട ജ്ഞാനമാണ് അവന്‍ അഭ്യസിക്കുന്നത്. ഈ ജ്ഞാനത്തെ സമൂഹത്തിന് മുന്നില്‍ വിവരിച്ചുകൊടുക്കലാണ് അവന്റെ ദൗത്യം. സ്വജീവിതത്തില്‍ കൊണ്ടുവരാത്ത കര്‍മ്മങ്ങളെ സമൂഹത്തോട് കല്‍പ്പിക്കുന്നതിന് കഠിനമായ ശിക്ഷയുണ്ട്. അല്ലാഹു പറയുന്നു: നിങ്ങള്‍ പ്രവര്‍ത്തിക്കാത്ത കാര്യം എന്തിന് പറയുന്നു എന്ന ഖുര്‍ആനിക വചനം ഇതിനെ സൂചിപ്പിക്കുന്നതാണ്. പഠിച്ച വിജ്ഞാനമെന്നും പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് മറ്റൊന്നുമായാല്‍ നാളെ അല്ലാഹുവിന്റെ കോടതിക്കു മുന്നില്‍ കൈമലര്‍ത്തേണ്ടിവരും.

12.അധ്യാപകരോടുള്ള ആദരവ്

ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചടുത്തോളം അവന്റെ ജീവിതത്തിലെ വിളക്കുമാടമാണ് അധ്യാപകന്‍. ഇരുട്ടുള്ള അകപ്പെട്ട വിദ്യാര്‍ത്ഥിയെ വെളിച്ചത്തിലേക്ക് കൈഉയര്‍ത്തി പിടിച്ചത് അധ്യാപകനാണ്. ഈ കാരണത്താല്‍ തന്നെ അധ്യാപകരോടുള്ള ആദരവ് പഠനസമയത്തും ശേഷവും വളരെ ശ്രദ്ധയോടെ കാത്തുസൂക്ഷിക്കേണ്ടതാണ്.ഒരു വിദ്യാര്‍ത്ഥിയുടെ ആത്മീയ രക്ഷിതാവാണ് അധ്യാപകന്‍. അധ്യാപകന് നല്‍കേണ്ട ആദരവും ബഹുമാനവും തിരസ്‌ക്കരിച്ചവന്‍ കഠിന് ശീക്ഷക്ക് വിധേയമാകേണ്ടിവരും. നബി (സ) പറഞ്ഞു: ആരെങ്കിലും തന്റെ അധ്യാപകനെ നിസാരവല്‍ക്കരിച്ചാല്‍ അവന്‍ മൂന്ന് കാര്യങ്ങള്‍ കൊണ്ട് പരീക്ഷിക്കപ്പെടും.   മനഃപാഠം ചോര്‍ന്നു പോകും, സംസാരശേഷി കുറയും, ദാരിദ്രം പിടികൂടും.
 അലി (റ) പറഞ്ഞു'ബാധ്യതകളില്‍ എറ്റവും വലുത് അധ്യാപകനോടുള്ള ബാധ്യതയാണ് അതിന് പ്രത്യുപകാരം ചെയ്യാന്‍ ഒരിക്കലും സാധ്യമല്ല. ഏതങ്കിലും വിധേനെ ആ മനസ്സ് സന്തോഷിപ്പിക്കാനോ തൃപ്തി പിടിച്ചു പറ്റുവാനോ മാത്രമേ നമ്മുക്ക് കഴിയുകയുള്ളു.'
അധ്യാപകന്‍ എത്ര നിസാരനാണങ്കില്‍പോലും അവനെ നാം ബഹുമാനിക്കണം. അമുസ്‌ലിമാണെങ്കില്‍ പോലും  വജ്ഞാനം നുകര്‍ന്നുതന്നാല്‍ അവരെ നാം ബഹുമാനിക്കണം. നായക്ക് പ്രായപൂര്‍ത്തിയാവുന്നത് എപ്പോഴാണെന്ന് പഠിപ്പിച്ച മജൂസിയെ കാണുമ്പോള്‍ എണീറ്റു നിന്ന ശാഫിഈ (റ)ന്റെ ചരിത്രം നമുക്ക് ഇതിന് ഉത്തമ മാതൃകയാണ്.

13.സമയക്രമീകരണം

ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട അനുവാര്യ ഘടകമാണ് സമയ ക്രമീകരണവും കൃത്യതയും. ഇവ താളം തെറ്റിയാല്‍ അവന്റെ പഠനവും താളം തെറ്റും. ദിവസം മുഴുവനും എങ്ങനെ ചിലവഴിക്കണമെന്നുള്ള വ്യക്തമായ ധാരണ അവനിക്കുണ്ടാവണം. വിദ്യാര്‍ത്ഥി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും നിരര്‍ത്ഥകമായി തള്ളികളയരുത്. നഷ്ടപ്പെട്ട സമയം വീണ്ടെടുക്കല്‍ അസാധ്യമാണ്. സമയ വിവരപട്ടിക തയ്യാറാക്കലാണ് ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചെടുത്തോളം അവനിക്കുത്തമം. ആരാധന, ചിന്ത, വായന, പഠനം, എഴുത്ത്, ജനസമ്പര്‍ക്കം തുടങ്ങിയവ അടിസ്ഥാനമാക്കിയായിരിക്കണം അവന്റെ സമയ ക്രമീകരണം.

14.നല്ല കൂട്ടുകാരനെ തിരഞ്ഞെടുക്കുക

അറിവ് തേടി വീട് വിട്ടവനാണ് അവന്റെ സുഖവും ദുഃഖവും പങ്കുവെക്കുന്നത് കൂട്ടുകാരനുമൊത്താണ്. സ്ല്‍സ്വഭാവിയായിരിക്കണം കൂട്ടുകാരന്‍. ഇരു ലോകത്തും വിജയം കൈവരിക്കാന്‍ കൂട്ടുകാരനെ കൊണ്ട് സാധിക്കണം. ദുസ്വഭാവിയാണെങ്കില്‍ ഇരുലോകത്തും പരാജയമായിരിക്കും. പഠനത്തോട് താല്‍പര്യമുള്ളവനായിരിക്കണം കൂട്ടുകാരന്‍ ഇത് മുഖേനെ പഠന വിഷയങ്ങളില്‍ മാത്രം ശ്രദ്ധചെലുത്താന്‍ സാധിക്കും. പഠനത്തോട് വിരസതയുള്ളവനോട് കൂട്ടുകൂടിയാല്‍ അവന്റെ സ്വഭാവം പകരുമെന്നതാണ് സത്യം.

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget