മുത്വലാഖ് ബില്‍ അപ്രായോഗികം, അപ്രസക്തം


 |Ismaeel mannarkkad| 

              
''മോശം നിയമങ്ങള്‍ ദുര്‍ഭരണത്തിന്റെ ഏറ്റവും വൃത്തികെട്ട രൂപമാണെന്ന'' എഡ്മണ്ട് ബര്‍കിന്റെ വാചകം അനുസ്മരിപ്പിക്കും വിധമാണ് മുത്വലാഖ് നിരോധന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ അല്‍പം പോലും വക വെക്കാതെയുള്ള ഈ നടപടിയിലൂടെ ഏക സിവില്‍കോഡിലേക്കുള്ള ഒരു പടികൂടി ചവിട്ടിയിരിക്കുന്നു കേന്ദ്ര സര്‍ക്കാര്‍. മുത്വലാഖിന് നിയമ സാധുതയില്ലെന്ന സുപ്രീം കോടതിയുടെ ഭാഗിക വിധിയെ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ വ്യക്തി സ്വാതന്ത്രത്തിന്റെ ക്രിമിനല്‍ വല്‍ക്കരണം അപകടകരവും അപ്രയോഗികവുമായ നടപടിയാണ്. മുസ് ലിം ലോബോഡിനോടോ പ്രതിപക്ഷത്തോടോ മറ്റു വിദഗ്ധ കമ്മിറ്റികളോടോ അഭിപ്രായം ചോദിക്കാതെയുള്ള ധൃതിപിടിച്ച ബില്ലവതരണം രാജ്യബഹുസ്വരതയെ തകര്‍ത്തെറിഞ്ഞ് സംഘപരിവാറിന്റെ ഏകശീലാത്മക രാജ്യപുനക്രമീകരണത്തിനുള്ള സര്‍ക്കാറിന്റെ ധാര്‍ഷ്യമാണ് സൂചിപ്പിക്കുന്നത്. മതേതരകക്ഷികള്‍ ...................... വന്‍ ഗുരുതരമായ സാമൂഹിക പ്രതിസന്ധികളെയായിരിക്കും വര്‍ത്തമാന ഇന്ത്യ നേരിടേണ്ടിവരിക.

കോടതിവിധിയും നിയമനിര്‍മാണവും

  മുത്തലാക്ക് വിധി ഇതിന് ഇരയായ ഏതെങ്കിലും മുസ്ലിം സ്ത്രീ നീതി പീഠത്തിന് മുന്നില്‍ അന്യായം ബോധിപ്പിച്ചതിന്റെ ഫലമായുണ്ടായതല്ല. മറിച്ച് ഹിന്ദുത്ത്വം പിന്തുടര്‍ച്ചാവകാശത്തെ കുറിച്ചുള്ള കേസില്‍ ജ:ഃ അനിലും ജ:ഃഗോകുലുമാണ് മുസ്ലിം സ്ത്രീ വിവേചനം നേരിടുന്നുണ്ടെന്ന് പ്രസ്താവിച്ച് വാദ പ്രതിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് 'ദ ''ട്രിബ്യൂണ്‍ ''പത്രത്തിന്‍ വന്ദന ശീവ എഴുതിയ മുസ്ലിം സ്ത്രീയുടെ സ്വതന്ത്ര ദാഹം എന്ന ലേഖനത്തിന് നിറം പിടിപ്പിച്ചതും കോടതി തന്നെയാണ്. ഇതിന് ശേഷമാണ് സൈറാബാനുവും മറ്റും കേസില്‍ കക്ഷി ചേരുന്നത്. വിവാഹ മോചനം തന്നെ മുസ്ലിം സമുദാത്തില്‍ തുച്ചമെന്നിരിക്കെ കണക്കുകള്‍ പെരുപ്പിച്ച് കാട്ടി കോടതിയെ തെറ്റുദ്ധരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്.

 പാതിവെന്ത നീതിന്യായവും തിരക്കിട്ട നിയമനിര്‍മാണവും

    പ്രസ്തുത കേസിന് ക്രത്യമായി വിധി പറയാതെ
3:2 അനുപാതത്തില്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിധി നിലയില്‍ പാതിവെന്ത നീതി ന്യായം മാത്രമായിരുന്നു. മാത്രമല്ല ജസ്റ്റിസ് ഖഹാറും അബ്ദുല്‍ നസീറും അഭിപ്രായപ്പെട്ടത് മുത്വലാക്കിന് നിയമസാധുതയുണ്ടെന്നും മത സ്വാതന്ത്രത്തിന്റെ പരിതിയില്‍ പെടുമെന്നുമാണ് ഇത്തരമൊരു സാഹചര്യത്തില്‍ തിരക്കിട്ട നിയമ നിര്‍മാണത്തിന്റെ ആവിശ്യമില്ലെന്നാണ് നിയമ രംഗത്തെ പ്രമുഖരുടെ വീക്ഷണം. ഗാര്‍ഹീക പീഡന നിയമം നിലനില്‍ക്കെ ഇത്തരമൊരു നിയമം ആവിശ്യമില്ലന്നായിരുന്നു ശിേ്രശ ക്ഷേമ മന്താരാലയവും അഭിപ്രായപ്പെട്ടത്.
           മാത്രമല്ല വിവാഹം,പിന്തുടര്‍ച്ച തുടങ്ങിയ സിവില്‍ വിഷയങ്ങളെ രാജ്യദ്രോഹം പോലത്തെ കുറ്റങ്ങള്‍ക്ക് നല്‍കുന്ന തടവിനേക്കാള്‍ വലിയ ശിക്ഷ നല്‍കി ക്രിമിനല്‍ വല്‍കരിക്കുന്ന കേന്ദ്ര നീക്കം ഭരണ ഘടനയോടുള്ള തെറ്റായ സമീപനമാണ് സമൂഹത്തെ വലിയ അളവിന് ബാധിക്കുന്ന കുറ്റങ്ങളെ മാത്രമേ ക്രിമിനല്‍ കുറ്റത്തില്‍ പെടത്തുക എന്ന ഭരണ ഘടനയുടെ മൂല പ്രമാണത്തിന് തന്നെ എതിരാണിത്.ആര്‍ടിക്കിള്‍ 25 പ്രതാരമുള്ള മത സ്വാതന്ത്രവും 1937 ശരൂഅത്ത് ആക്റ്റും നല്‍കുന്ന ആനുകൂല്യങ്ങള്‍ നിശേധിക്കുന്ന ഈ നിയമ കേന്ദ്രത്തിന്റെ മൗലികാവകാശങ്ങളെ പറ്റിയും വ്യക്തി നിയമത്തൈ കുറിച്ചുമുള്ള പഠന വിശകലനങ്ങളുടെ അപര്യാപ്തതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

അപ്രായോഗീകം അപ്രസക്തം

  തികച്ചും വൈരുധ്യങ്ങളും അപ്രായോഗികതകളും നിറഞ്ഞതാണ് കേന്ദ്രത്തിന്റെ ഈ ബില്‍. സെക്ഷന്‍ 3 പ്രകാരം മുത്ത്വലാക്ക്(മൂന്നു ത്വലാക്കും ഒറ്റ ഇരിപ്പില്‍ ചൊല്ലുന്ന രീതി) നിയമ വിരുദ്ധമെന്ന് പറയുമ്പോള്‍ 4ാം സെക്ഷന്‍ പ്രകാരം ഇപ്രകാരം ചെയ്യുന്ന വ്യക്തിക്ക് 3 വര്‍ഷത്തെ തടവും വിധിക്കുന്നു. എന്നാല്‍ ജയിലില്‍ പോകുന്ന ഭര്‍ത്താവിനെങ്ങനെ ബില്ലിന്റെ 5ാം വകുപ്പ് പ്രകാരം ഭാര്യക്ക് ജീവിനാംശം നല്‍കാനാകും? മാത്രമല്ല ഇത്തരമൊരു കൃത്വത്തിന് അളവില്‍ കൂടിയ ശിക്ഷ നല്‍കുന്നത് ഹിന്ദു പുരുഷന്മാരെ പോലെ സ്ത്രീകളെ വിവാഹമോചനം നടത്താതെ ഉപേക്ഷിച്ച് കളയുന്ന സാഹചര്യം ഉയര്‍ന്ന് വരാനുള്ള സാധ്യതയെ തള്ളികളയാനാകില്ല.
     ലിംഗ നീതിയാണ് ലക്ഷ്യമെന്ന് പറയുന്ന കേന്ദ്രത്തിന് കോടതി വിധിയിലെവിടെയും ഇത്തരമൊരു പരാമര്‍ഷം കാണിക്കാന്‍  കഴിയാഞ്ഞത് ബില്ലിന്റെ ഉദ്ദേശ ശുദ്ദിയെത്തന്നെ ചോദ്യം ചെയ്യുന്ന മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളില്‍പ്പെട്ട വിവാഹ മോചനം ക്രിമിനല്‍ കുറ്റമാകുന്നത് ഉത്തരാധുനിക സമൂഹത്തില്‍ തികച്ചും അപരിഷ്‌ക്രതമാണ്.

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget