കെ.വി മുഹമ്മദ് മുസലിയാര്‍ ;ആത്മീയതയുടെ പ്രകാശം


 |sayyid zahran| 


ആദര്‍ശത്തില്‍ ആത്മീയതയുടെ പ്രകാശം പൂണ്ട സമസ്ത കേരളജംഇയ്യത്തുല്‍ ഉലമയുടെ ആത്മീയ തേജസ്സായ സമസ്തയുടെ മുന്‍കാല പ്രസിഡന്റ്, ഖുര്‍ആനിനൊരു പരിഭാഷാ എന്ന നിലയില്‍ മുസല്‍മാന്റെ് മനസ്സിലെവിശ്വാസത്തിനെ കളങ്കപ്പെടുത്താനുമായി ബിദ്അത്തിന്റെ ആശയങള്‍ എഴുതി വിട്ട ഖുര്‍ആന്‍ പരിഭാഷകള്‍ക്കുനേരെ ഇസ്ലാമിന്റെ തനതായ ശൈലിയും ശരീഅത്തിന്റെയും തിരു സുന്നത്തിന്‍െയും അടിസ്ഥാനത്തില്‍ ഖുര്‍ആനിന് ഒരു തനതായ പരിഭാഷയെഴുതി ബിദ്അത്തിന്റെ എല്ലാതര ക്രതികളെയും തച്ചുതകര്‍ത്ത് അടിച്ചമര്‍ത്തിയ ഇസ്ല്ാമീക നവോത്ഥാന മേഖലയില്‍ പ്രധാന പങ്കു വഹിച്ച മഹാനായിരുന്നു ശൈഖുനാ കെ.വി ഉസ്താദ് .
                ഉസ്താദിന്റെ മഹത്തമായ ജീവിതം മുതഅല്ലിമീങള്‍ക്കും മുഅല്ലിമീങള്‍ക്കും പൊതു ജനങള്‍ക്കും വലിയ ഒരു മാത്രകയാണ് .ജീവിതം ഇസ്ലാമിക സേവനങളിലും ആത്മീയ ശോഭയിലും നവോത്ഥാന മേഖലയിലും മാത്രം മാറ്റിവെച്ച പാണ്ടിത്യ നിറകുടം 1915-2000 വരെ ജീവിതം നയിച്ചു.
              ഉസ്താദിന്റെ ജീവിതത്തിന്റെ കടലാസ് തുണ്ടുകള്‍ മറിക്കുമ്പോള്‍ നമുക്ക് കാണാം. സ്വ ജീവിതം ദര്‍സൂ പഠനത്തിലും ശുക്ഷണത്തിലും നവോത്ഥാന മേഖലകളിലും മാത്രമായ ഉസ്താദിന്റെ ജീവിതം പാലക്കാട്ടിലെ കൂറ്റനാടില്‍ അഹമ്മദ്-ആമിന ദമ്പതിമാരുടെ മകനായിരുന്നു . പിന്നീട് പ്രാഥമികമായപഠനത്തിന് ശേഷം പട്ടാമ്പിയിലെ വലിയ പള്ളി ദര്‍സില്‍ പഠനമാരംഭിച്ചു. തുടര്‍ന്ന് വല്ലപ്പുഴ, പള്ളിക്കര, പരപ്പനങാടി, പനങാട്ടൂര്‍ പള്ളി ദര്‍സുകളിലായി അഗാധമായ പാണ്ഡിത്യം നേടിയ പാണ്ഡിത്യ ശേൃാദസ്സ് പിന്നീട് ശീക്ഷണ മേഖലയിലേക്കിറങുമ്പോള്‍ ഉസ്താദ് ബിദഅത്തുകാരുടെ കടന്നു കയറ്റങളെയും അവരുടെ പ്രഭാഷണ ക്യതി കഴിവുകളെ കൊണ്ടുള്ള ചതി പ്രയോഗങളും അധികരിക്കുകയായിരുന്നു .
                    കേവലം ദര്‍സീ മേഖലകളില്‍ മാത്രമായിരുന്ന ഉസ്താദ് ഇവരുടെ ഈ ചതി പ്രയോഗങളെ സഹിക്കാന്‍ കഴിയാതെ ഉസ്താദ് സ്വ തീരുമാനത്തിനു മുതിരുകയായിരുന്നു ആ ഒരു തീരുമാനത്തിന്റെ ഭാഗമായി ഉസ്താദ് കുറച്ച് വര്‍ഷങള്‍ മലയാള പഠനത്തിനു വേണ്ടി മാറ്റിവെക്കുകയായിരുന്നു മലയാള ഭാഷയും അതിലെ എഴുത്ത് പ്രയോഗങളും രീതികളും പ്രഭാഷണ പ്രാവീണ്യവും കൈക്കല്ക്കിയ ഉസ്താദ് പിന്നീട് അക്കാലത്തിലെ വാഇള് മുത്തഇളായി ഉയരുകയും ചെയ്തു.
                      എന്നിരുന്നാലും സ്വയം രചിക്കുന്ന എല്ലാ ബിദഅത്തുകാര്‍ക്കുമെതിരെ തിരിയുന്നതും മറ്റു എല്ലാതര മുസ്ലിമീംഗള്‍ക്കും മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതായ ഗ്രന്ഥങള്‍ സ്വയം പുറത്തിറക്കുകയും അതിനെ സ്വയം വിതരണം ചെയ്യുകയും ചെയ്തു അങനെ ധാരാളം വരുന്ന ഉപദേശക രൂപത്തിലുള്ള കൈ പുസ്തകങള്‍ രചിക്കുകയും ഇതിന്റെ സന്ദേഷം ജനങളിലേക്കെത്തിക്കണം അല്ലെങ്കില്‍ ജഹാലത്തിന്റെ വിരി മാറില്‍ ബിദഅത്തിന്റെ ആശയങള്‍ക്കടിമപ്പെട്ടുപോവുകയും ചെയ്യുന്ന സഹോദരന്മാര്‍ക്ക് ദീനിന്റെ പ്രകാശമെത്തണം എന്നു കരുതിക്കൊണ്ട് തന്റെ ജീവിതം മുഴുവന്‍ സമസ്തക്കും ദീനുല്‍ ഇസ്‌ലാമിനും വേണ്ടി മാത്രം ചിലവഴിച്ചു ഉസ്താദ്.
                         അങനെ സമസ്തയിലേക്ക് പ്രവേശിക്കികയും പ്രവര്‍ത്തനങള്‍  കൂടുതല്‍  ഊര്‍ജ്ജമാക്കി മുന്നോട്ട് നയിക്കുകയും ചെയ്ത ഉസ്താദ് ബഹുമാനപ്പെട്ട കെ.കെ ഹസറത്തിന്റെ വഫാത്തിനു ശേഷം സമസ്തയുടെ കാര്യ ദര്‍ശിയായി. അങനെ പ്രായാതിക്ക്യത്തിലെത്തുമ്പോഴും ഉസ്താദിനെ ഒരു പ്രായത്തിനും തളര്‍ത്താന്‍ സാദിക്കാതെ ജീവിതം പരലോഗത്തിനു വേണ്ടി മാറ്റിവെച്ച മഹാ പണ്ഡിത പ്രമുഖനായ ഉസ്താദായിരുന്നു. കെ.വി മുഹമ്മദ് മുസ്ല്യാര്‍
                      ധാരാളം എഴുത്ത് മാസികകളിലും പത്രാദിപ രംഗങളിലും എന്ന് തുടങി എല്ലാ മേഖലകളിലും തിളങ്ങി നിന്ന് പരലോക ജീവീതത്തിന് ഒരു മാത്രക കാണിച്ച ഉസ്താദ് 2000 ത്തില്‍ ഈ പരീക്ഷണ ലോകത്തോട് സലാം പറഞ്ഞ് നാഥനായ തമ്പുരാന്റെ വിളിക്കുത്തരം നല്‍കി.

       


Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget