Irshad Tuvvur
ഓ ഖുര്‍തുബാ....
അങ്ങ് പ്രകാശം പരത്തുന്ന-
അഗ്നിയായിരുന്നു, അല്ല
അത്യുന്നതിയിലെ സൂര്യഗോളം.
അവിടം സ്മരിക്കാന്‍ ഇന്ന്
അറപ്പാണ്, ഇരുള്‍ മുറ്റിയ അന്ധത...
കനലെരിഞ്ഞെന്തോ വമിക്കുന്നവിടം...
ആ പൊടി നിറഞ്ഞ മാറാല നീക്കുമ്പോള്‍-
പലതും പ്രകാശിക്കുന്നു...
ഓ ഖുര്‍തുബ....
വിജ്ഞാന ദാഹം തീര്‍ത്ത മണ്ണായിരുന്നു നീ...
അക്ഷരങ്ങള്‍ക്ക് ഗര്‍ഭം നല്‍കി ഇത്രമേല്‍
പുണരുമെന്നൊരിക്കലും നിനച്ചില്ല
പുണ്യാളര്‍ നടന്നുനീങ്ങി മുദ്രചാര്‍ത്തിയ
ഖുര്‍തുബാ.. നിന്നില്‍ ചലിച്ച ചരിതങ്ങളസ്തമിക്കുന്നില്ല..
പകല്‍ തന്നിലെ സൂര്യനും, നിശയിലെ നിലാവും..
വാക്കുകള്‍ വാനോളമാണ് നിനക്ക് മുമ്പില്‍..
ഓ ഖുര്‍തുബ...
ഇന്നവിടം ഖബറിടമാണ്.. ശ്മശാനമാണ്...
പ്രകാശത്തെ കുഴിച്ചിട്ട് ഇരുളിനെ നമിക്കുന്നു..
ആരൊക്കെയോ ഭ്രാന്തിന്‍ പന്ത് തട്ടിക്കളിക്കുന്നു..
വിഢികളുടെ രാജകത്വം പൂജിക്കുന്നു..
വിജ്ഞാന ചഷകങ്ങള്‍ക്ക് പകരം മദ്യമൊഴുകുന്നു...
വിജ്ഞാനപുരകള്‍ക്ക് പകരം പബ്ബും ക്ലബ്ബും നൃത്തമാടുന്നു.
ഓ ഖുര്‍തുബ....
നീ ആ യവ്വനത്തിലായിരുന്നെങ്കില്‍...
ഇവിടം വിജ്ഞാനക്കടലൊഴുകുമായിരുന്നു...
ലോകര്‍ക്ക് പ്രകാശ ഗോപുരമായിരുന്നേനെ...
ഓ ഖുര്‍തുബ ഇനിയുണ്ടാകുമോ....
ഇന്ദുലുസില്‍ ഇസ്‌ലാമിന്റെ ഇങ്ക്വിലാബുകള്‍ ?
Post a Comment
Note: only a member of this blog may post a comment.