February 2018


Ibrahim manjeri |

       സ്‌ലാമിക പ്രബോധനലക്ഷ്യം പറഞ്ഞ് കൊണ്ട് നമ്മുടെ നാടുകളില്‍ വീടുവീടാന്തരം കയറി ഇറങ്ങി പള്ളികളും കവലകളും കേന്ദ്രീകരിച്ച് പ്രബോധനം നടത്തുന്ന വിഭാഗങ്ങളാണല്ലോ തബ്‌ലീഗ് ജമാഅത്ത്. വേഷവിധാനത്തിലും നബി(സ്വ)യുടെ മറ്റുപല സുന്നത്തുകളും നമ്മുടെ നോട്ടത്തില്‍ കര്‍ക്കശമായി പിന്‍പറ്റുകയും അധിക സമയം പള്ളിയിലും നിസ്‌കാരങ്ങള്‍ക്ക് ആദ്യസ്വഫില്‍ നിലയുറപ്പിക്കുകയും ചെയ്യുന്ന ഇവര്‍ പിഴച്ചവരാണെന്ന് പറയുമ്പേള്‍ നമുക്ക് അത്ഭുതം തോന്നുന്നില്ലേ? നമുക്ക് വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടോ?


   മുസ്‌ലിം സമൂഹം പലവിധത്തിലുള്ള ആശയങ്ങള്‍ വെച്ച്പുലര്‍ത്തി വിവിധ വിഭാഗങ്ങളായി നമ്മുടെ നാടുകളില്‍ ഇസ്‌ലാമിനെ പ്രബോധനം നടത്തികൊണ്ടിരിക്കുന്നു. ഇതില്‍ ഏത് വിഭാഗമാണ് സത്യം ഏത് വിഭാഗത്തില്‍ ചേര്‍ന്നാലാണ് സ്വര്‍ഗ്ഗം ലഭിക്കുക എന്ന് അന്വേഷിക്കുന്ന സാധാരണക്കാരായ ആളുകള്‍ക്ക് സത്യം മനസ്സിലാക്കാന്‍ വേണ്ടിയാണ് ഈ കൊച്ചു കൃതി സമര്‍പ്പിക്കുന്നത്. സത്യം മനസ്സിലാക്കി സത്യത്തിന്റെ കൂടെ അടിയുറച്ച് നില്‍ക്കാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ.

സത്യപാത

   നബി (സ) പറയുന്നു: 'ബനൂ ഇസ്രാഈല്‍ 72 വിഭാഗം ആയിട്ടുെണ്ടങ്കില്‍ എന്റെ സമുദായം  73 വിഭാഗം ആകുകയും അതില്‍ ഒരു വിഭാഗമല്ലാത്തവരെല്ലാം നരകത്തില്‍ പ്രവേശിക്കുകയും ചെയ്യും.' സ്വഹാബത്ത് ചോദിച്ചു: 'ഏതാണ് ഒരു വിഭാഗം? നബി(സ) പറഞ്ഞു: 'ഞാനും എന്റെ സ്വഹാബത്തും ജീവിച്ച പ്രകാരം ജീവിക്കുന്നവരാണ്'(തുര്‍മുദി).


  നബി(സ) ഒരു സദസ്സില്‍ സ്വാഹിബുകളുടെ മുമ്പില്‍ ഒരു നേര്‍രേഖ വരച്ചുകൊണ്ട് പറഞ്ഞു : 'ഇതാണ് അല്ലാഹുവിന്റെ മാര്‍ഗ്ഗം, പിന്നീട് പ്രസ്തുത വരയുടെ ഇടത്തും വലത്തുമായി കുറേ വരകള്‍ വരച്ച ശേഷം നബി(സ) പറഞ്ഞു: ഇതെല്ലാം പലവഴികളാണ്. ഈ വഴികളിലെല്ലാം പിശാച് തന്റെ പക്ഷത്തേക്ക് ആളുകളെ ക്ഷണിക്കുകയാണ്' (അഹ്മദ്, നസാഈ, ദാരിമി)  നബി(സ) പറഞ്ഞു: എന്റെ ശേഷം നിങ്ങളില്‍ ആരെങ്കിലും അധികരിച്ച കാലം ജീവിക്കുകയാെണങ്കില്‍ ധാരാളം ഭിന്നതകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അപ്പോള്‍ എന്റെയും ഖുലഫാഉറാഷിദീങ്ങളുടേയും ചര്യ നിങ്ങള്‍ നിര്‍ബന്ധമായി മുറുകെ പിടിക്കുകയും അവയെ അണപ്പല്ല് കൊണ്ട് കടിച്ച് പിടിക്കുകയും ചെയ്യുക(അബൂദാവൂദ്, തുര്‍മുദി). നബി(സ)യുടെ ഉമ്മത്ത് 73 വിഭാഗം ആകുമെന്നും അതില്‍ ഒരു വിഭഗം മാത്രമേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയൊള്ളൂവെന്നും അത് നബി(സ)യും സ്വഹാബത്തും എപ്രകാരമാണോ ജീവിച്ചത് അപ്രകാരം ജീവിക്കുന്നവരാെണന്നും മേല്‍പറഞ്ഞ ഹദീസുകളില്‍ നിന്ന് നാം മനസ്സിലാക്കി. പ്രവാചകന്റെ ഈ പ്രവചനത്തെ  അന്വര്‍ത്ഥമാക്കി ലോകത്ത് ഒട്ടനവധി നൂതന ചിന്താഗതിക്കാര്‍ കടന്നുവരികയും ഇസ്‌ലാമിന്റെ സത്യപാതയില്‍ നിന്ന് മുസ്‌ലിം ഉമ്മത്തിനെ വഴി പിഴപ്പിക്കാന്‍ അവര്‍ കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുകയും ഇന്നും അത് തുടര്‍ന്നുകൊണ്ടിരുക്കുകയും ചെയ്യുന്നു. മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള ബിദഈ പ്രസ്ഥാനക്കാര്‍ പിഴച്ചവരാണന്നും എന്നാല്‍ തബ്‌ലീഗ് ജമാഅത്തും സുന്നികളും എന്താണ് വ്യത്യാസമുള്ളതന്നും അവര്‍ സുന്നി ആശയങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുന്നവരല്ലെ എന്നും ചേദിക്കുന്നവരോട് പറയാനുള്ളത് തബ്‌ലീഗ് ജമാഅത്ത് മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി പേലെയുള്ള ബിദഈ പ്രസ്ഥാനക്കാരുടെ ആശയം തന്നെയാണ് ഉള്‍ക്കൊള്ളുെന്നതന്നും അവര്‍ സുന്നത്ത് ജമാഅത്തിന് എതിരാെണന്നും അവരുടെ ഗ്രന്ഥങ്ങള്‍ പരിശേധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണെന്നുമാണ്.

എന്താണ് തബ്‌ലീഗ് ജമാഅത്ത്? ഹിജറ 1303 ല്‍ യു.പി യിലെ കാന്ദ്‌ലയില്‍ ജനിച്ച ജനാബ് മുഹമ്മദ് ഇല്ല്യാസ് സാഹിബാണ് തബ്‌ലീഗ് ജമാഅത്തിന്റെ സ്ഥാപകന്‍. പല വിഷയങ്ങളിലും തനി വഹാബി വീക്ഷണം വെച്ച് പുലര്‍ത്തിയുരുന്ന റഷീദ് അഹ്മദ് ഗംഗോഹിയാണ് അദ്ദേഹത്തിന്റെ പ്രധാന ഗുരു. സ്ഥാപകന്റെ വരമൊഴികള്‍ 'മകാതീബ്' എന്നപേരിലും വാമൊഴികള്‍ 'മല്‍ഫൂളാത്ത്' എന്ന പേരിലും സമാഹരിക്കപ്പെട്ടിട്ടുണ്ട്. തബ്‌ലീഗ് സ്ഥാപകന്റെ വചനങ്ങളും അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശികളുടെ പ്രസ്താവനകളുമാണ് വിമര്‍ശനത്തിനുള്ള പ്രധാന നിദാനം. തനിക്കുണ്ടായ ചില സ്വപ്‌ന ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണ് തബ്‌ലീഗ് ജമാഅത്തിന് തുടക്കം കുറിക്കുന്നതെന്നാണ് ഇല്ല്യാസ് സാഹിബ് പറയുന്നത്(മല്‍ഫൂളാത്ത് 51, 52).തബ്‌ലീഗ് ജമാഅത്തിന്റെ ഗ്രന്ഥങ്ങളില്‍ നിന്ന് ബിദഈ പ്രസ്ഥാനക്കാരുടെ അതേ ആശയം തന്നേയാണ് അവര്‍ ഉള്‍ക്കൊള്ളുന്നതെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അവയില്‍ നിന്നും ചിലത് മാത്രം സാധാരാണക്കാരുടെ അറിവിലേക്കായി ചുവടെ ചേര്‍ക്കുന്നു.

പ്രവാചക വിമര്‍ശനം

 പ്രവാചകര്‍(സ്വ) സാധാരണ ജനങ്ങളുമായി സഹവര്‍ത്തിത്വം സ്ഥാപിക്കുന്നത് നിമിത്തം നബി(സ്വ) യില്‍ നിന്ന് കദൂറാത്തുകള്‍ ഉണ്ടാകുന്നു (മല്‍ഫൂളാത്ത് 87). അറബി ഭാഷയില്‍ സ്ഫുടത എന്നതിന്റെ വിപരീത ശബ്ദമാണ് കദൂറാത്ത്.


 പ്രവാചകന്മാരില്‍ നിന്ന് ഒരുതരത്തിലുള്ള പാകപ്പിഴവുകളും ഉണ്ടാകില്ലെന്ന് ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.'നിങ്ങളുടെ കൂട്ടുക്കാരന്‍ (പ്രവാചകന്‍) വഴിതെറ്റിയിട്ടില്ല (സത്യത്തില്‍ നിന്നും) വ്യതിചലിച്ചിട്ടുമില്ല സ്വന്തം ഇഛക്കൊത്ത് തിരുമേനി സംസാരിക്കുകയില്ല'(സൂറ:നജ്മ്: 2, 3)സത്യത്തില്‍ പ്രവാചകന്മാര്‍ വിമര്‍ശിക്കപ്പെടേണ്ടവരല്ല അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും മാതൃകയാക്കപ്പെടുകയും ചെയ്യേണ്ടവരാണ്. അല്ലാഹു പറയുന്നു: 'അല്ലാഹു അവരെ സന്മാര്‍ഗത്തിലാക്കിയിരുക്കുന്നു അവരുടെ മാതൃക നിങ്ങള്‍ പിന്തുടരുക'(അല്‍ അന്‍ആം: 90)തബ്‌ലീഗ് സ്ഥാപകന്റെ പരാമര്‍ശത്തെ ന്യായീകരിക്കുന്ന നിലപാടാണ് അനുയായികള്‍ സ്വീകരിച്ച് വരുന്നത് .  അന്ധമായ പക്ഷപാതിത്വമാണ് ഇതിന് അവരെ പ്രേരിപ്പിച്ചിരിക്കുന്നത്

പ്രവാചക നിന്ദ

നിസ്‌ക്കാരത്തിലെ  അത്തഹിയ്യാത്തില്‍  അസ്സലാമുഅലൈക്ക അയ്യുഹനബിയ്യു എന്ന് പറയുമ്പോള്‍ സ്വന്തം കഴുതയെ അഥവാ കുതിരയെ ഓര്‍ത്താല്‍പോലും പ്രവാചകരെ ഓര്‍ക്കാന്‍ പാടില്ല(സ്വിറാഥെ മുസ്തഖീം: പേജ് :118).


തബ്‌ലീഗുകാര്‍ തങ്ങളുടെ ആദര്‍ശഗുരുവാഎന്ന്‌യി പരിചയപ്പെടുത്തുന്ന ഇസ്മാഈല്‍ ദഹ്‌ലവിയുടെ സംശുദ്ധവിശ്വാസ ഗ്രന്ഥമെന്ന് അവര്‍ തന്നെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് സ്വിറാഥെ മുസ്തഖീംഎന്നാല്‍ ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിത് എന്ന് മുസ്‌ലിം ലോകം വാഴുത്തുന്ന ഇമാം ഗസ്സാലി (റ) പറയുന്നു: 'നീ ഹൃദയത്തില്‍ നബി (സ്വ)യെ അവിടത്തെ വശുദ്ധ വ്യക്തിത്വത്തോടപ്പം ഹാജറാക്കി അസ്സലാമുഅലൈക്ക അയ്യുഹനബിയ്യു വറഹ്മുത്തല്ലാഹി വബറകാത്തുഹു എന്ന് പറയുക. തന്റെ സലാം അവിടെ എത്തുമെന്നും അതിലേറെ പൂര്‍ണമായ രൂപത്തില്‍ മടക്കുമെന്നും നീ മനസ്സില്‍ ഉറപ്പിക്കുക'(ഇഹ്‌യ 1/169).

അദൃശ്യ ജ്ഞാനം

 പ്രവാചകന്മാര്‍ക്ക് അദൃശ്യകാര്യങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന വിശ്വാസം വ്യക്തമായ ശിര്‍ക്കാകുന്നുവെന്ന്(രിസാല പേജ് 69, ഫത്താവ റശീദിയ്യ 1:96)മുതലായവയില്‍ ആരോപിചിട്ടുണ്ട്.


 പ്രവാചകന്മാര്‍ക്ക് അല്ലാഹു അദൃശ്യകാര്യങ്ങള്‍ അറിയിച്ചുകൊടുക്കുമെന്ന് ഖുര്‍ആന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്.അല്ലാഹു പറയുന്നു : 'നിങ്ങളില്‍ ഓരോരുത്തര്‍ക്കും അല്ലാഹു അദൃശ്യകാര്യങ്ങള്‍ അറിയിച്ചുതരുകയില്ല. എങ്കിലും അല്ലാഹു അവന്‍ ഉദ്ദേശിച്ചവരെ പ്രവാചകന്മാരില്‍ നിന്ന് (അദൃശ്യ ജ്ഞാനം നല്‍കാന്‍ ) അവന്‍ തിരഞ്ഞടുക്കും (ആലുഇംറാന്‍ 179). ഖുര്‍ആനിലെ യൂസുഫ് 86, ആലുഇംറാന്‍ 44, ജിന്ന് 26 വാക്യങ്ങളും മഹാന്മാര്‍ക്ക് അല്ലാഹു മറഞ്ഞകാര്യങ്ങള്‍ അറിയിച്ചുകൊടുക്കുമെന്നതിനുള്ള വ്യക്തമായ തെളിവുകളാകുന്നു. അല്ലാഹു അവന്റെ ഇഷ്ടദാസന്മാര്‍ക്ക് അദൃശ്യ ജ്ഞാനം അറിയുച്ചു കൊടുക്കുമെന്നത് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയ അടിസ്ഥാനത്തില്‍ നാം എന്തിന് അവയെ എതിര്‍ക്കണം.

ഇസ്തിഗാസക്കെതിര്

യാറസൂലല്ലാഹ് എന്നു വിളിക്കുന്നത് തനിച്ച കുഫ്‌റാണന്ന് ഫത്താവാ റശീദിയ്യയിലും മഹാന്മാരേട് സഹായം തേടല്‍ ശിര്‍ക്കാണന്ന് രിസാല പേജ് 25ലും പറഞ്ഞിട്ടുണ്ട്.


ഖബറാളിയോട് നിങ്ങളന്റെ കാര്യം സാധിപ്പിച്ച് തരണമെന്ന് പറയുന്നതില്‍ (ഇസ്തിഗാസ നടത്തുന്നത്) ഖബറിന്നരികിലായാലും ദൂരെനിന്നായാലും ശിര്‍ക്കാണ്.(റശീദ് അഹ്മദ്, ഫത്താവാ റശീദിയ്യ: 123)ഇസ്തിഗാസ എന്ന പദത്തിന്റെ അര്‍ത്ഥം സഹായം തേടുകയെന്നാണ്. അല്ലാഹുവിനോടല്ലാതെ സൃഷ്ടികളോട് സഹായം തേടാന്‍ പാടില്ലെന്ന പുത്തന്‍ പ്രസ്താനക്കാരുടെ ചിന്താഗതിയും അത് സംബന്ധിച്ച സംവാദങ്ങളും നമുക്കറിയാവുന്നതാണ് സൂറ: ഫാത്തിഹയിലെ 'നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായംതേടുകയും ചെയ്യുന്നു' എന്ന ആയത്തോദി സാധാരണക്കാരെ തെറ്റിധരിപ്പികുകയാണ് ബിദഈ കക്ഷികള്‍ ചെയ്യുന്നത്.സൃഷ്ടികള്‍ പരസ്പരമുള്ള സഹായാഭ്യര്‍ത്ഥനകള്‍ നാലുതരത്തില്‍ നമുക്ക് കണാവുന്നതാണ്.1. മരിച്ചവര്‍ മരിച്ചവരോട് സഹായം തേടുകആദം (അ) മുതല്‍ക്കുള്ള പ്രവാചകന്മാരെ സമീപിച്ച് ജനങ്ങള്‍ മഹ്ശറയില്‍വെച്ച് സഹായംതേടുമെന്ന് പ്രബലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്2. മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരോട് സഹായം തേടുക.സദ്‌വൃത്തരായ അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ മരണാനന്തരം തങ്ങളുടെ ജനാസ കൊണ്ട്‌പോകുന്നവരോട് വേഗത്തില്‍ കൊണ്ടുപോകാന്‍ ആവിശ്യപ്പെടുമെന്ന ഹദീസുകളും പ്രബലമാണ്.3. ജീവിച്ചിരിക്കുന്നര്‍ തങ്ങളെപോലെ ജീവിച്ചിരിക്കുന്നവരോട് സഹായംതേടുക.  നാം തന്നെ എത്ര ആളുകളോട് ദിവസവും സഹായം തേടുന്നു!.4. ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരോട് സഹായംതേടുകസ്വഹാബികള്‍ നബി (സ)യുടെ വഫാത്തിന് ശേഷം മഴക്ഷാമം ഉണ്ടായപ്പോള്‍ പ്രവാചകരോട് സഹായം തേടിയ സംഭവം വളരെ പ്രസിദ്ധമാണ്. ഉമര്‍ (റ)വിന്റെ ഭരണക്കാലത്ത് മദീനയില്‍ വരള്‍ച്ച ഉണ്ടായപ്പോള്‍ ഒരു മനുഷ്യന്‍ നബി(സ)യുടെ ഖബറിന് സമീപം വന്ന് അല്ലാഹുവിന്റെ റസൂലെ അങ്ങയുടെ ഉമ്മത്തിന് വേണ്ടി മഴ ചോദിക്കേണ അവര്‍ നാഷത്തിലായിരിക്കുന്നു എന്ന് സഹായം അഭ്യര്‍ത്തിച്ചു   (ഫത്ത്ഹുല്‍ ബാരി 2495).അല്ലാഹുവല്ലാത്തവരില്‍ ദിവ്യത്വം ആരോപിച്ച് കൊണ്ട് അവരെ വിളിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും മാത്രമല്ല, ഏത് തരത്തിലുള്ള ഭക്ത്യാദരുവകളും കടുത്ത ശിര്‍ക്കാകുന്നുവെന്ന് വിശ്വസിക്കുന്നവരാണ് സുന്നികള്‍. എന്നാല്‍, മുശ്‌രിക്കുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ സത്യവിശ്വാസികളുടെമേല്‍ ചുമുത്തുകയും മുഅ്മിനുകളെ മുശ്‌രിക്കുകളായി ചിത്രീകരിക്കുകയുമാണ് ബിദഈ കക്ഷികള്‍ ചെയ്യുന്നത്. പടപ്പുകളോട് ആവശ്യങ്ങള്‍ അപേഷിക്കല്‍ അല്ലാഹുവിന്റെസ്ഥാനം പടപ്പുകള്‍ക്ക് വകവെച്ചുകൊടുക്കലാണന്ന       മൂഢവിശ്വാസമാണ് തബ്‌ലീഗുക്കാര്‍ക്കുള്ളത്.

ശഫാഅത്തിനെതിര്

 പ്രവാചകരില്‍ നിന്നോ മറ്റോ ശഫാഅത്തിനെ പ്രതീക്ഷിക്കുന്നത് കഠിനമായ അജ്ഞതയും ശിര്‍ക്കുമാണ് (രിസാല പേജ് : 79)്.


മഹാനായ റസൂല്‍(സ) അന്ത്യനാളില്‍ നമുക്ക് വേണ്ടി ശഫാഅത്ത്‌ചെയ്യുമെന്നും അതിലൂടെ രക്ഷപ്പെടുമെന്നും നാം വിശ്വസിക്കുന്നു.സത്യത്തില്‍ ശഫാഅത്ത് സംബന്ധിച്ചുള്ള ഹദീസുകള്‍ (മുതവാത്തിര്‍) എല്ലാവരും അംഗീകരിക്കപ്പെട്ടതാണെന്നാണ് യഥാര്‍ഥ്യം. അതുകൊണ്ട് തന്നെ ശഫാഅത്ത് വിമര്‍ശനം ഗൗരവമുള്ളകാര്യമാകുന്നു.


എന്താണ് ബിദ്അത്ത് ?

അല്ലാഹുവിന്റെ ദീനില്‍ പുതുതായി ഉണ്ടാക്കുന്നതിനെ കുറിച്ച് നബി(സ) സഗൗരവം ഉണര്‍ത്തിയുട്ടുണ്ട്. നബി(സ) പറയുന്നു: 'നമ്മുടെ ഈ ദീന്‍ പെടാത്തത് ആെരങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്'.


എന്നാല്‍ ഇസ്‌ലാമിക അടിസ്ഥാനത്തിന്റെ പിന്‍ബലത്തിലുള്ള പുതിയ കാര്യങ്ങള്‍ നബി (സ) പ്രോത്സാഹിപ്പിക്കുകയും സ്വഹാബത്ത് പ്രാവര്‍ത്തികമാക്കുകയും ചെയിതിട്ടുണ്ട്. ഇത്തരം കാര്യങ്ങളെ ഇമാമുമാര്‍ ബിദഅഃഹസനഃ എന്നാണ് പരിചയപെടുത്തിയത്.നബി(സ) പറയുന്നു: 'ഇസ്‌ലാമില്‍ ആെരങ്കിലും ഒരു നല്ലകാര്യം നടപ്പില്‍ വരുത്തിയാല്‍ അയാള്‍ക്ക് അതിന്റെ പ്രതിഫലവും തുടര്‍ന്ന് അപ്രകാരം പ്രവര്‍ത്തിച്ചവരുടെ പ്രതിഫലവുമുണ്ട്'(മുസ്‌ലിം). ഈ ഹദീസ് വിശദീകരിച്ച് ഇമാമുമാര്‍ പറയുന്നു: 'ദീനിന്റെ അടിസ്ഥാന നിയമങ്ങളുടെ (ഖുര്‍ആന്‍, ഹദീസ്, ഖിയാസ്, ഇജ്മാഅ്) പിന്‍ബലമുള്ള കാര്യങ്ങള്‍ പുതുതായി ഉണ്ടാക്കിയാല്‍ അത് അംഗീകരിക്കുകയും പ്രാവര്‍ത്തികമാക്കാവുന്നതുമാണ്'. നബി(സ) അംഗീകാരം നല്‍കിയ ഈ ബിദ്അഃഹസനഃ സ്വഹാബത്തും താബിഇകളും പ്രാവര്‍ത്തികമാക്കിയതിന് നിരവധി തെളിവുകള്‍ ഉണ്ട്. അബൂബക്കര്‍ (റ)ന്റെ കാലത്തെ ഖുര്‍ആന്‍ ക്രോഡീകരണം, ഉമര്‍(റ)ന്റെ  കാലത്തെ തറാവീഹ് ജമാഅത്തായി നിസ്‌ക്കരിക്കല്‍, ഉസ്മാന്‍(റ) സ്ഥാപിച്ച ജുമഅയുടെ രണ്ടാം ബാങ്ക്, ഉമര്‍ ബ്‌നു അബ്ദുല്‍ അസീസ് (റ)ന്റെ കാലത്തെ ഹദീസ് ക്രോഡീകരണം എന്നിവ അവയില്‍ ചിലതാണ്.ദീനിന്റെ അടിസ്ഥാന നിയമങ്ങളുടെ പിന്‍ഭലമുള്ള കാര്യങ്ങള്‍ നമ്മുടെ ഇമാമുമാര്‍ നമുക്ക് കാണിച്ചുതന്ന പല ആചാരവും ഹറാമും ശിര്‍ക്കും കുഫ്‌റുമായി ചിത്രീകരിക്കുന്ന മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി മുതലായ കക്ഷികളുടെ അതേ അവസ്ഥയാണ് തബ്‌ലീഗ് ജമാഅത്തിനും ഉള്ളതെന്ന് അവരുടെ ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു.തബലീഗിന്റെ സ്ഥാപനമായ അല്‍ ജാമിഅത്തുല്‍ കൗസരിയ്യ പ്രസിദ്ധീകരിച്ചതും കാഞ്ഞാര്‍ മൂസ മൗലവി അവതാരിക എഴുതിയതുമായ മആരിഫുല്‍ ഖുര്‍ആന്‍ പരിഭാഷയില്‍ പൂര്‍വ്വീകരും സച്ചിതരുമായ സ്വഹാബത്തുകളടക്കമുള്ള മഹത്തുകള്‍ പകര്‍ന്ന് നല്‍കിയ അഹ്‌ലുസുന്നത്തിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ നൂതന ആശയങ്ങളാണ് അടിച്ച്‌നിരത്തി ഇന്നും വിതരണം ചെയ്ത് കൊണ്ടിരിക്കുന്നത്. ഉദാഹരണം കാണുക:'യേശു കൃസ്തുവിന്റെ ജന്മദിനത്തെ ക്രൈസ്തവര്‍ അവരുടെ പെരുന്നാള്‍ ദിനമായി കൊണ്ടാടി, അതിനെ മാതൃകയാക്കി നബി(സ)യുടെ ജന്മദിനം നബിദിനം എന്നപേരില്‍ ചിലര്‍ ഒരു ആഘോഷമാക്കി'.(മആരിഫ് സൂ:മാഇദ 03)'ഹലാലിലും ഹറാമിലും വസ്തുക്കളെ പങ്ക്‌ചേര്‍ക്കല്‍ ശിര്‍ക്കാകുന്നത് പോെലത്തന്നെ മറ്റാരുടെയും നാമത്തില്‍ നേര്‍ച്ച നേരുന്നതും ശിര്‍ക്കില്‍ പെട്ടതാണ്' (മആരിഫ് സൂ: 17).'മിഠായി പലഹാരങ്ങള്‍ മുതലായവ ഹിന്ദുക്കള്‍ വിഗ്രഹങ്ങള്‍ക്ക് വേണ്ടിയും വിവരമില്ലാത്ത ചില മുസ്‌ലിമീങ്ങള്‍ മഹാത്മാകളുടെ മഖ്ബറയിലേക്കും കാണിക്കയായി നല്‍കാറുണ്ട്' (മആരിഫ് സൂ; അല്‍ബഖറ 172,173).


ഇനിയും സംശയമോ?

 മലായളക്കരയിലെ മുസ്‌ലിം മഹാഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയത്തുല്‍ ഉലമക്ക് നേതൃത്വം നല്‍കിയ പണ്ഡിത മഹത്തുക്കളുടെ ജീവിതവും അവരുടെ മരണവും നാം പഠിക്കുകയാണങ്കില്‍ സത്യപാത ഏതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നതാണ്. അഹ്‌ലുസുന്നത്തിന്റെ ആളുകള്‍ അനുഷ്ടിക്കുന്ന എല്ലാ ആചാരവും ശരിയാണന്ന് തെളീക്കുന്ന തരത്തിലായിരുന്നു നമ്മെ ഇതെല്ലാം പഠിപ്പിക്കുകയും സ്വന്തം ജീവതത്തില്‍ പകര്‍ത്തുകയും ചെയ്ത മുന്‍ഗാമികളായ ഉസ്താദുമാര്‍ ഈ ലോകത്തോട് വിടപറഞ്ഞത്.


നബി(സ) പറഞ്ഞു: 'ആരുടെയെങ്കിലും അവസാന വാക്ക് 'ലാഇലാഹ ഇല്ലല്ലാഹ്' എന്നാണങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു'. സമസ്തക്ക് നേതൃത്വം നല്‍കിയ ശംസുല്‍ ഉലമാ(നഃമ), കണ്ണിയത്ത് ഉസ്താദ്(നഃമ) കെ ടി മാനു ഉസ്താദ്(നഃമ) സി എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍ (നഃമ) പോലെയുള്ള എല്ലാമഹത്തുകളും ഈ ലോകത്തോട് വിടപറഞ്ഞത് 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന കലിമത്തുതൗഹീദ് ഉച്ചരിച്ച്‌കൊണ്ടാണന്ന നഗ്ന സത്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.സുന്നികള്‍ അനുഷ്ടിക്കുന്ന ആചാരങ്ങള്‍ ശിര്‍ക്കും കുഫ്‌റുമാണങ്കില്‍ അവര്‍ക്കെങ്ങനെ 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന് ചൊല്ലിമരിക്കാനാകുമെന്ന് ബിദഈ കക്ഷികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.


ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്

വന്‍ ദോഷത്തേക്കാള്‍ അപകടമാണ് ബിദഅത്തെന്ന് പണ്ഡിതന്മാര്‍ നമ്മെ പഠിപ്പിക്കുന്നു. കാരണം ഒരാള്‍ വന്‍ദോഷം ചെയിതാല്‍ അവന് അതില്‍ നിന്നും തൗബ ചെയ്ത് മടങ്ങാന്‍സാധിക്കുന്നതാണ്. എന്നാല്‍ ബിദഅത്തുകാര്‍ അവര്‍ പ്രവര്‍ത്തിക്കുന്നതാണ് ശരി എന്ന ഭാവത്തില്‍ നില്‍ക്കുകയാണ് ചെയ്യുന്നത്.


നബി(സ) പറഞ്ഞു: 'ഒരാള്‍ തന്റെ ബിദഅത്ത് ഉപേക്ഷിക്കുന്നത് വരെ അല്ലാഹു അവനില്‍ നിന്നും പശ്ചാതാപത്തെ മറച്ചുവെച്ചിരിക്കുന്നു'(ഇബുനു മാജ)നബി(സ) പറഞ്ഞു: 'ബിദഅത്ത്ക്കാരനെ ആദരിച്ചവന്‍ ഇസ്‌ലാമിനെ പൊളിക്കാന്‍ സഹായിച്ചിരിക്കുന്നു'. (ത്വബ്‌റാനി)നബി (സ) പറഞ്ഞു: 'ബിദ്അത്തുകാരനില്‍ നിന്നും നോമ്പോ നിസ്‌ക്കാരമോ ഹജ്ജോ ഉംറയോ ഫര്‍ളോ സുന്നത്തോ യാതൊന്നും അല്ലാഹു  സ്വീകരിക്കുകയില്ല' (ഇബ്‌നു മാജ)നബി (സ) പറഞ്ഞു: 'ബിദ്അത്തിന്റെ ആളുകള്‍ സൃഷ്ടികളില്‍ഏറ്റവും നികൃഷ്ടരാണ്'. (അബൂ നഈം )നബി (സ) പറഞ്ഞു:'ബിദ്അത്തിലായി ധാരാളം സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിനേക്കാള്‍  ഏറ്റവും നല്ലത് സുന്നത്തിലായുള്ള കുറഞ്ഞ പ്രവര്‍ത്തനമാണ്'. ( റാഫിഈ)നബി (സ) പറഞ്ഞു:'ബിദ്അത്തുകാരന്‍ മരിച്ചാല്‍ ഇസ്‌ലാമില്‍ ഒരു വിജയംനടന്നിരിക്കുന്നു'. (ദൈലമി)ആകര്‍ഷണീയ രൂപത്തിലുള്ള വേഷവിദാനങ്ങള്‍ കണ്ട് തബ്‌ലീഗ് ജമാഅത്തിന്റെ ക്ലാസുകളില്‍ പങ്കെടുക്കുകയും അവരില്‍ ഒരു തെറ്റും കണ്ടില്ലെന്ന് പറയുന്ന സാധാരണക്കാരോട് ഓര്‍മ്മപ്പെടുത്താനുള്ളത്, തബ്‌ലീഗ് ജമാഅത്തിന്റെ സ്ഥാപകരെ കുറിച്ചും അവരുടെ ഗ്രന്ഥങ്ങളെ കുറിച്ചും  പഠിക്കുകയാണെങ്കില്‍ അവര്‍ പിഴച്ചവരെല്ലെന്ന് പറയാന്‍ സാധിക്കുകയില്ലെന്നാണ്. നബി (സ) യുടെ സമുദായം 73 വിഭാഗം ആവുകയും അതില്‍ ഒരു വിഭാഗം മാത്രമെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയെള്ളൂ എന്ന ഹദീസ് നാം മറക്കാതിരിക്കുക. വിമര്‍ശന ബുദ്ധി ഉപേക്ഷിച്ച് സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ ക്യതി ഒരു വഴി കാട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.                          | Ibrahim Thadaparamba | 
 ജീവിത ലക്ഷ്യം മനസ്സിലാക്കി ജീവിച്ച എല്ലാ വ്യക്തികള്‍ക്കും ദിശ തെറ്റാതെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. ജ്വലിച്ചുകത്തുന്നതിനിടയില്‍ കെട്ട് പോകുന്ന വിളക്കുകള്‍ അതിന്റെ പ്രകാശം ഭൂമിയില്‍ ആകമാനം ബാക്കിയാക്കുമ്പോള്‍ അതിന്റെ ചുവട്ടിലിരുന്ന് സന്തുഷ്ട ജീവിതം നയിക്കാന്‍ സൗഭാഗ്യം ലഭിച്ച മഹത്വുക്കളേറെ. അത്യുന്നത പതവികളിലൂടെ സഞ്ചാരം നടത്തിയപ്പോഴും ലാളിത്യത്തിന്റെയും വിനയത്തിന്റെയും ജീവിത സ്പര്‍ശമായി നമുക്കിടയിലൂടെ കടന്നുപോയ പകരം വെക്കാനില്ലാത്ത പണ്ഡിത പ്രതിഭയാണ് ശൈഖുനാ കോട്ടുമല ബാപ്പു മുസ്്‌ലിയാര്‍. മരണം ചിലരെ കൂടുതല്‍ പരിശുദ്ധരായി തെളിയിക്കാനുള്ള അവസരമാണ്. നിയ്യത്തിന്റെ നന്മ, ഉറച്ച നിലപാട്, ആദര്‍ശ നിഷ്ട പ്രശ്‌ന പരിഹാര ശേഷി തുടങ്ങി പലരിലായി ഒരുമിച്ചുകൂടുന്ന ഗുണങ്ങള്‍ ഒരാളില്‍ സമ്മേളിച്ച് മഹാനവറുകള്‍ സമുദായത്തിനിക്ക് വിവധ മേഘലകളില്‍ നേതൃത്വം നല്‍കിയപ്പോയും, അസൂയ, അഹങ്കാരം, ലോകമാന്യം തുടങ്ങിയ ഹൃദയത്തിലടിഞ്ഞുകൂടുന്ന ദുശിച്ച സ്വഭാവങ്ങളില്‍ നിന്നും മുക്തിനേടി സംശുദ്ധ ഹൃദയത്തിന്റെ ഉടമയാകന്‍ പ്രയത്‌നിച്ച വ്യക്തിത്വമായിരുന്നു മഹാനവറുകള്‍. നന്മയുടെ വിശേഷണങ്ങള്‍ കൊണ്ട് തിന്മകളെ നേരിട്ട് ഉമ്മത്തിന്റെ  നന്മകള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ ഒരു സംഘാടകനായി ജീവിച്ച മഹാനവറുകളു
ടെ തഖ്‌വയും ഇഖ്‌ലാസും നിറഞ്ഞ ജീവിതവിശുദ്ധി ജനമനസ്സുകളെ അത്ഭുതപ്പെടുത്തിയിരുന്നു. ചെറുപ്പം മുതല്‍ അവസാന നിമിഷം വരേയുള്ള ഉസ്താദിന്റെ ജീവിതം മനുഷ്യകുലത്തിന് മാതൃകയാക്കാനുതകുന്നതാണ്. ഓരോ മഹതുക്കളും ഈ ലോകത്തോട് വിടപറയുമ്പോള്‍ അവരുടെ ജീവിതം സമൂഹത്തിന് അതുല്ല്യമായ സന്ദേശങ്ങളാണ് കൈമാറുന്നത്.

ജീവിതം സംശുദ്ധമാണ്

   അരനൂറ്റാണ്ട് കാലം മതവിദ്യാഭ്യാസ മേഘലയില്‍ അദ്വിതിനായി സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ അഗ്രേസരനായി സമുദായ സേവന പാതയിലൂടെ ജീവിതം തീര്‍ത്ത് അഹ്്‌ലുസ്സുനത്തി വല്‍ ജമാഅത്തിന്റെ വഴിയില്‍ ജ്വലിച്ചു നിന്ന വിളക്കുമാടമായിരുന്ന ശൈഖുനാ കോട്ടുലമ അബൂബക്കര്‍ മുസ്്‌ലിയാരുടെ മക്കളില്‍ രണ്ടാമത്തെ മകനായി കൊണ്ടാണ് 1952 ഫെബ്രുവരി 10ന് ബാപ്പു ഉസ്താദ് ജനിക്കുന്നത്. ചെറുപ്പത്തിലെ വലിയ ബുദ്ധിശാലിയായിരുന്ന ബാപ്പു ഉസ്താദ് തന്റെ വീടിന്റെ അടുത്തുള്ള ഓത്തു പള്ളിയില്‍ വെച്ച് പ്രാഥമിക പഠനത്തിന് തുടക്കംകുറിച്ചു. ഈ കാലത്തു തന്നെ മലപ്പുറം ടൗണ്‍ ജുമാമസ്ജിദിന്റെ മനേജ്‌മെന്റിന് കീഴില്‍ നടത്തപ്പെടുന്ന എല്‍പി സ്‌കൂളില്‍ നാലാം ക്ലാസ് വരെ ഉസ്താദ് പഠനം നടത്തി. പ്രാഥമിക പഠനത്തിന് ശേഷം ദര്‍സ് പഠനത്തിനായി ഉപ്പ മുദരിസായി നിലകൊള്ളുന്ന അക്കാലത്ത് വലിയ പേരുകേട്ട പരപ്പനങ്ങാടിയിലെ പനയത്തില്‍ പള്ളിയില്‍ ദര്‍സ് പഠനം ആരംഭച്ചു. പണ്ഡിതനായ ഉപ്പയുടെ അരുമ ശിഷ്യനായി ബാപ്പു ഉസ്താദ് പഠനം നടത്തുകയും ഉപ്പയുടെ ശിക്ഷണം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. പരപ്പനങ്ങാടിയില്‍ നിന്നും ബാഫഖി തങ്ങളുടെ നിര്‍ബന്ധപ്രകാരം ജാമിഅക്ക് തുടക്കം കുറിച്ചപ്പോള്‍ അവിടേക്ക് പോേവണ്ടിവന്നു. ഉപ്പയോടപ്പം ബാപ്പു ഉസ്താദും ജാമിഅയില്‍ വന്നെങ്കിലും വലിയ കിതാബുകള്‍ ഓതാത്തതിനാല്‍ അവിടുത്തെ ക്ലാസുകളില്‍ ഇരിക്കാന്‍ പ്രയാസമനുഭവപ്പെട്ടപ്പോള്‍ ഉപ്പ റൂമിലിരിന്ന് കിതാബുകള്‍ ബാപ്പു ഉസ്താദിന് ഓതികൊടുത്തു. ഈ കാലഘട്ടത്തിലാണ് സമസ്ത്തക്ക് കീഴില്‍ ക്രസന്റ് ബോര്‍ഡിങ്ങ് മദ്‌റസ ജാമിഅയില്‍ സ്ഥാപിക്കുന്നത്. ബാപ്പു ഉസ്താദ് അതിലെ ഒരു വിദ്യാര്‍ത്ഥിയായി പഠനം നടത്തുകയും ആറാം ക്ലാസ് വരെ പട്ടിക്കാട് സ്‌കൂളിലും പഠിച്ചു. പട്ടിക്കാട് രണ്ട് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം പ്രമുഖ പണ്ഡിതനായ കെ.കെ ഹസ്രത്ത് നടത്തിയിരുന്ന ആലത്തൂര്‍പടി ദര്‍സിലേക്ക് പഠനം മാറ്റി. അവിടെ നിന്നും തഫ്‌സീര്‍, മിശ്ഖാത്ത്, മഹല്ലി, ശറഹുതഹ്ദീബ് തുടങ്ങിയ വലിയ കിതാബുല്‍ ഓതി. ആലത്തൂര്‍പടി ദര്‍സില്‍ നിന്നും അബൂബക്കര്‍ ഹസ്രത്ത് അന്‍വരിയ്യയിലേക്ക് പോയപ്പോള്‍ ഉസ്താദിനൊപ്പം ബുപ്പു ഉസ്താദും അവിടേക്ക് പോയി. അവിടെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷം വീണ്ടും ജാമിഅയിലേക്ക് പോയി നാല് വര്‍ഷത്തെ പഠനത്തിന് ശേഷം 1975 ല്‍ ഫൈസി ബിരുദം നേടി. പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ ബാപ്പു ഉസ്താദിന്റെ പ്രമുഖ സഹപാഠിയായിരുന്നു.

സേവന വീഥിയില്‍

  പഠനം കഴിഞ്ഞതിനുശേഷം മലപ്പുറം ജില്ലയിലെ അരിപ്ര വേളൂര്‍ ജുമുഅത്ത് പള്ളിയിലാണ് ബാപ്പു ഉസ്താദ് ദര്‍സ് ആരംഭിച്ചത് 75-ഓളം പുറം നാട്ടുകാരായ വിഥ്യാര്‍ത്ഥികളും 200-ഓളം നാട്ടുകാരായ വിദ്യാര്‍ത്ഥികളും ബാപ്പു ഉസ്താദിന്റെ അടുക്കല്‍ പഠനം നടത്തിയിരുന്നു. അവിടുത്തെ ഖത്തീബും ഖാസിയും ബാപ്പു ഉസ്താദ് തന്നെയായിരുന്നു. അവിടെ രണ്ട് വര്‍ഷം സേവനം നടത്തിയതിന്നുശേഷം ഉപ്പയുടെ നിര്‍ദേശ പ്രകാരം നന്തി ദാറുസ്സലാം അറബിക് കോളേജിലേക്ക് പോയി. ചീക്കിലോട്ട് എന്ന പേരില്‍ അറിയപ്പെടുന്ന റഹ്മാനിയ്യാ സ്ഥാപകന്‍ ചീക്കിലോട് കുഞ്ഞഹമ്മദ് മുസ്‌ലിയാരും അവിടുത്തെ പ്രിന്‍സിപ്പാളായിരുന്ന ശൈഖുനാ എം എം ബഷീര്‍ മുസ്‌ലിയാരും കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരോട് ബാപ്പു ഉസ്താദിനെ റഹ്മാനിയയിലേക്ക് കൊണ്ടുപോകാന്‍ വേണ്ടി ആവശ്യം ഉന്നയിച്ചപ്പോള്‍ പിതാവിന്റെ ആവശ്യാനുസരണം ബാപ്പു ഉസ്താദ് നന്തി ദാറുസ്സലാമിലെ ഒരു വര്‍ഷ സേവനത്തിന് ശേഷം 1979-ല്‍ കടമേരി റഹ്മാനിയ്യാ അറബിക് കോളേജില്‍ മുദരിസായി പ്രവേശിച്ചു. പിന്നീട് നാലു പതിറ്റാണ്ട് കാലം മരണം വരെ കടമേരി റഹ്മാനിയ്യയുടെ അമരക്കാരനായി ബാപ്പു ഉസ്താദ് മുന്നില്‍ ഉണ്ടായിരുന്നു.
പിതാവിന്റെ വഴിയേ സഞ്ചരിച്ച ബാപ്പു ഉസ്താദിന് എല്ലാവരുടെയും സനേഹവും ആദരവും പരിഗണനയും ചെറുപ്പത്തില്‍ തന്നെ ലഭിച്ചിരുന്നു. പിതാവിന്റെ കൂടെ സമസ്തയുടെ സമ്മേളനങ്ങള്‍ക്കും കീഴ്ഘടകങ്ങളുടെ പരിപാടികളിലേക്കും പോകുന്നതിനാല്‍ എല്ലാവരും 'കോട്ടുമലയുടെ മോന്‍' എന്നു വിളിച്ച് ബാപ്പു ഉസ്താദിനെ പരിചയപ്പെടുമായിരുന്നു. ചെറിയവരും വലിയവരും പിതാവ് വിളിച്ചിരുന്ന 'ബാപ്പു' എന്ന പേര് ഏറ്റ് വിളിക്കുകയും സ്വന്തം പേരായ മുഹമ്മദ് എന്നതിനേക്കാള്‍ ബാപ്പു എന്ന പേര് അറിയപ്പെടുകയും അതിനോടൊപ്പം വലിപ്പത്തില്‍ കോട്ടുമല എന്ന് എല്ലാവരും ചേര്‍ത്ത് വിളി തുടങ്ങിയപ്പോള്‍ പുതിയ തലമുറയില്‍ രണ്ടാം കോട്ടുമലയായി ബാപ്പു മുസ്‌ലിയാര്‍ അറിയപ്പെട്ടു.

സമസ്തയിലേക്ക്

  മുസ്‌ലിംകള്‍ ജീവിച്ചു പോന്നിരുന്ന ആശയാദര്‍ശങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് മുസ്‌ലിംകളുടെ ബോധമുണ്ഡലത്തില്‍ ബിദ്അത്തിന്റെ ആശയങ്ങള്‍ കുത്തിവെക്കാന്‍ തുടങ്ങിയപ്പോള്‍ ഇസ്‌ലാമിന്റെ തനതായ ശൈലിയെ നലനിര്‍ത്താനും സത്യം ജനങ്ങളിലേക്ക് എത്തിക്കാനും പണ്ഡിതസൂരികള്‍ രൂപം നല്‍കിയ മത സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. കേരള ഇസ്‌ലാമിക പ്രബോധന രംഗത്ത് സമസ്ത വഹിച്ച പങ്ക് നിസ്തുല്യമാണ്. സമസ്തയുടെ സംഘടനാ രംഗത്ത് ആശങ്ക പരത്തിയ ധാരാളം വിശയങ്ങള്‍ കടന്നുപോയിട്ടുണ്ട്. 1999-ല്‍ നടന്ന ഒരു പ്രധാന വിഷയമായിരുന്നു ആലുവാ ത്വരീഖത്ത.് സമസ്ത മുശാവറയിലേക്ക് അതിനെക്കുറിച്ച് സത്യാവസ്ത വെളിപ്പെടുത്താന്‍ വേണ്ടി പരാതി ലഭിച്ചപ്പോള്‍ അതിനെക്കുറിച്ച് പഠിക്കാന്‍ വേണ്ടി സമസ്ത നിയോഗിച്ച സമിതിയില്‍ അന്ന് മുശാവറയില്‍ ഇല്ലാത്ത ബാപ്പു മുസ്‌ലിയാരെ അതിന് വേണ്ടി ഉസ്താദുമാര്‍ തിരെഞ്ഞെടുത്തിരുന്നു. ഇത് ഉസ്താദുമാര്‍ക്കിടയില്‍ ബാപ്പു ഉസ്താദിന് ലഭിച്ച അംഗീകാരമായിരുന്നു. ത്വരീഖത്തുകളെക്കുറിച്ചും വിവാദ വിഷയങ്ങളെക്കുറിച്ചും ബാപ്പു മുസ്‌ലിയാര്‍ക്കുണ്ടായിരുന്ന ജ്ഞാനവും പാണ്ഡിത്യവും തെളിയിക്കുന്നതായിരുന്നു അതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുശാവറാ അംഗമല്ലാതിരുന്നിട്ടും അദ്ദേഹത്തെ തിരെഞ്ഞെടുത്തത്.
  2004 സെപ്റ്റബര്‍ എട്ടിന് പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറയിലാണ് ബാപ്പു മുസ്‌ലിയാരെ സമസ്ത മുശാവറാ മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ടത്. ആ യോഗത്തില്‍ തന്നെയാണ് സമസ്തയുടെ പ്രസിഡണ്ടായി കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരെ തിരെഞ്ഞെടുത്തത്. ജീവിതം മുഴുവന്‍ സമസ്തക്ക് വേണ്ടി നീക്കിവെച്ച മഹാ വ്യക്തിത്വമായിരുന്നു ബാപ്പു മുസ്‌ലിയാര്‍. ഏതൊരു കാര്യത്തിനും മറ്റാരെയും കാത്തുനില്‍ക്കാതെ എത്രയും പെട്ടെന്ന് എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കലായിരുന്നു ഉസ്താദിന്റെ പതിവ്. പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെല്ലാം വന്‍ വിജയമാക്കിയെടുക്കാനുള്ള ഉസ്താദിന്റെ കഴിവും സിദ്ധിയും സമസ്തക്ക് കൂടുതല്‍ കരുത്തേകി. സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും നിറസാനിധ്യമായി ഉസ്താദ് തിളങ്ങി നിന്നു. പല ചര്‍ച്ചകളിലും നേതൃത്വം വഹിച്ചിരുന്നതും ആശങ്കാപരമായി കിടക്കുന്ന പ്രശ്‌നങ്ങളെ നിസാരമായി നേരിട്ട് പരിഹാരം കാണുന്നതിലും ചുരുങ്ങിയ കാലം കൊണ്ട് സംഘടനയെ ഏറെ ജനകീയമാക്കാനും അതിന്റെ യശസ്സ് വാനോളമുയര്‍ത്താനും ബാപ്പു മുസ്‌ലിയാര്‍ക്ക് സാധിച്ചു. 'മുശാവറാ യോഗങ്ങള്‍ക്ക് നേരത്തെ എത്തുകയും ഇടയില്‍ എഴുന്നേറ്റ് പോകാതെ യോഗം പരിപൂര്‍ണ്ണമായി കഴിഞ്ഞതിന് ശേഷമേ ബാപ്പു മുസ്‌ലിയാര്‍ പോകാറുള്ളു'വെന്ന് സയ്യിദ് ജിഫ്രി തങ്ങളുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. സമസ്തക്ക് വേണ്ടി ഓടി നടക്കുന്നതിന്നിടയില്‍ സ്വന്തം ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ വകവെച്ചില്ലായിരുന്നു. 2006-ല്‍ ആലുവാ ത്വരീഖത്ത് എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു എന്ന വിഷയത്തില്‍ സമസ്ത മുശാവറയുടെ മേല്‍നോട്ടത്തില്‍ മലപ്പുറം സുന്നി മഹല്‍ പിരസരത്ത് പരിപാടി സംഘടിപ്പിച്ച സാഹചര്യത്തിലാണ് ഹൃദയ സംബന്ധമായ രോഗം വന്ന് ബാപ്പു മുസ്‌ലിയാര്‍ ആശുപത്രിയിലാവുകയും ഡോക്ടര്‍മാര്‍ പരിപൂര്‍ണ്ണ വിശ്രമം കല്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് ആദര്‍ശനിശയുടെ പ്രതീകമായ ബാപ്പു മുസ്‌ലിയാര്‍ സ്റ്റേജിലേക്ക് കയറി വന്നത് സമസ്തയോട് ഉസ്താദിനുണ്ടായിരുന്ന ആത്മാര്‍ത്ഥത വെളിവാക്കുന്നതായിരുന്നു.
സമസ്തയുടെ ഏത് കാര്യത്തിലും തീരുമാനമെടുക്കുമ്പോള്‍ ബാപ്പു മുസ് ലിയാരുടെ അഭിപ്രായത്തിനായി എല്ലാവരും കാതോര്‍ക്കുമായിരുന്നു. മതപരം, സാമൂഹികം, രാഷ്ട്രീയം തുടങ്ങിയ ഏത് വിഷയത്തിലാണെങ്കിലും എല്ലാം നിസാരമായി കൈകാര്യം ചെയ്യാന്‍ ഉസ്താദിന് സാധിച്ചിരുന്നു. ഒരു മഹാ പണ്ഡിത പ്രസ്താനത്തിന്റെ നയ രൂപീകരണങ്ങള്‍ ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുകയും ഏതൊരു പ്രശ്‌ന പരിഹാരങ്ങള്‍ക്കും ബാപ്പുമുസ്‌ലിയാരെ സമീപിക്കുന്നതിലൂടെ ഉസ്താദിന്റെ വില വ്യക്തമാക്കുന്നു. ബാപ്പു ഉസ്താദ് വിട പറഞ്ഞ ദിവസം കേരള ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി ജലീല്‍ എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറിക്ക് വിളിച്ച് ഉസ്താദിന്റെ ഖബറടക്കം ഔദ്യോഗിക ബഹുമതികളോടുകൂടി നിര്‍വഹിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് പറഞ്ഞ സാഹചര്യത്തില്‍ ഞാന്‍ ബാപ്പു മുസ്‌ലിയാരോട് ചോദിച്ചിട്ട് പറയാം എന്ന് അറിയാതെ പറഞ്ഞ് പോയത് ഏതൊരു കാര്യത്തിനും ആവശ്യമുന്നയിച്ച് എല്ലാവരും ചെന്നിരുന്നത് ബാപ്പു ഉസ്താദിന്റെ അടുക്കലേക്കായത് കൊണ്ടാണ്.

സമ്മേളനങ്ങളുടെ കടിഞ്ഞാണ്‍

  സമസ്തയുടെ ആദ്യ കാലങ്ങളില്‍ ധാരാളം സമ്മേളനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും സമസ്തയുടെ ചരിത്രത്തില്‍ ജനസാനിധ്യം കൊണ്ടും ആസൂത്രണ മികവ് കൊണ്ടും ശ്രദ്ധേയമായ രണ്ട് സമ്മേളനങ്ങളായിരുന്നു 85-ാം വാര്‍ഷികവും 90-ാം വാര്‍ഷികവും. ആ രണ്ട് സമ്മേളനങ്ങളുടെയും യഥാര്‍ത്ഥ കടിഞ്ഞാണ്‍ ബാപ്പു ഉസ്താദിന്റെ കരങ്ങളിലായിരുന്നു. കേരളത്തിന്റെ പുറത്തുനിന്നും കേരളത്തിന്റെ നാനാദിക്ക് മൂലകളില്‍ നിന്നും സമസ്ത സമ്മേളനമെന്ന ഒറ്റ ബിന്ധുവിലേക്ക് ശ്രദ്ധതിരിക്കാനും അലകടലായി ഒഴുകിയെത്തിയ സഞ്ചയത്തെ തന്റെ വാക്കുകളാല്‍ നിയന്ത്രിക്കാനും ബാപ്പു ഉസ്താദിന് സാധിച്ചു. സമസ്തയുടെ പൊതുസ്വീകാര്യതയെ ജനങ്ങള്‍ക്ക് മുമ്പില്‍ ബോധ്യപ്പെടുത്താന്‍ 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് ബാപ്പു ഉസ്താദ് നടത്തിയ സന്ദേശറാലി കൊണ്ട് സാധിച്ചുവെന്നത് നഗ്നസത്യമാണ്. ഏതൊരു സമ്മേളനം നടക്കുകയാണെങ്കിലും അത് പ്രഖ്യാപിക്കലോടുകൂടി പിന്നെ ഉസ്താദിന് വിശ്രമമുണ്ടാവാറില്ല. സമ്മേളനത്തിന് വേണ്ട പന്തല്‍, ഭക്ഷണം, ക്യാമ്പ്, തുടങ്ങിയ എല്ലാവിധ കാര്യങ്ങളും പ്രമുഖ വ്യക്തിത്വങ്ങളെ നേരില്‍ചെന്ന് കണ്ട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി സമ്മേളനത്തിന്റെ അടിമുടി കാര്യങ്ങള്‍ സമ്മേളനങ്ങള്‍ക്ക് മുമ്പേ തയ്യാറാക്കുമായിരുന്നു. എല്ലാത്തിലും ഉസ്താദിന്റെ നേരിട്ടുള്ള ശ്രദ്ധയും നിയന്ത്രണവും എല്ലാവര്‍ക്കും ആത്മധൈര്യം പകര്‍ന്നു. ആശങ്കാജനകമായി നിലകൊള്ളുന്ന അവസരത്തില്‍ ബാപ്പു ഉസ്താദിന്റെ വാക്കുകള്‍ എല്ലാവര്‍ക്കും ആശ്വാസമേകുന്നതായിരുന്നു. 90-ാം വാര്‍ഷികം തെക്കന്‍ ജില്ലയില്‍ നടത്തണം എന്ന ആഗ്രഹം പല ദിശകളില്‍ നിന്നും അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴയില്‍ സമ്മേളനം പ്രഖ്യാപിച്ചപ്പോള്‍ അത് എത്രത്തോളം സാധ്യമാകുമെന്ന് നേതാക്കള്‍ ആശങ്കപ്പെട്ടപ്പോള്‍ 'അതിനെക്കുറിച്ച് ആരും ആശങ്കപ്പെടണ്ട ആലപ്പുഴയില്‍ വെച്ചുതന്നെ നമുക്ക് സമ്മേളനം നടത്താം അതെല്ലാം ബാപ്പു ഉസ്താദ് നോക്കിക്കോളും' എന്ന് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ പറഞ്ഞപ്പോഴാണ് എല്ലാവരുടെയും മനസ്സില്‍ ആശ്വാസത്തണല്‍ വിടരുന്നത്. ഉടനെ സ്വാഗതസംഘം കണ്‍വീനറായി ബാപ്പു ഉസ്താദിനെ തിരെഞ്ഞെടുത്ത് കമ്മിറ്റി രൂപീകരിക്കുകയും പിന്നീട് അവിടന്നങ്ങോട്ട് ആഴമറിഞ്ഞ് തുഴയെറിയുന്ന നല്ലൊരു നാവികനായി മാറുകയാണ് ബാപ്പു ഉസ്താദ് ചെയ്തത്.
  സമസ്തയെ നയിച്ച മുന്‍ഗാമികളായ ഉസ്താദുമാര്‍ കാണിച്ചുതന്ന സുന്നത്ത് ജമാഅത്തിന്റെ ആശയവും ആദര്‍ശവും എല്ലാ രംഗത്തും ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ കര്‍ക്കഷ നിലപാടായിരുന്നു ഉസ്താദിന്റേത്. ചെറിയൊരു വിട്ടുവീഴ്ചക്ക് പോലും ആദര്‍ശകാര്യത്തില്‍ ഉസ്താദ് തയ്യാറായിരുന്നില്ല. എതിര്‍കക്ഷികള്‍ക്ക് പോലും വെറുപ്പുതോന്നിക്കാത്ത വിധമായിരുന്നു ഉസ്താദിന്റെ നിലപാടുകളും എല്ലാപ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിച്ചിരുന്നതും. സമസ്തയുടെ സമ്മേളനങ്ങളാല്‍ സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാന്‍ എല്ലാകാര്യവും സ്വയം ഏറ്റെടുത്ത് നിര്‍വ്വഹിക്കുകയും അവയെല്ലാം വിജയകരമായി പൂര്‍ത്തികരിക്കുകയും ചെയ്യുമായിരുന്നു. ഉത്തരാവിദിത്വം ഏറ്റെടുത്താല്‍ അത് ഭംഗിയായി നിര്‍വഹിക്കണമെന്നും അതിനെക്കുറിച്ച് അല്ലാഹുവിനോട് മറുപടി പറയേണ്ടിവരുമെന്നുമുള്ള ഉത്തമബോധം ബാപ്പു ഉസ്താദിന് ഉണ്ടായതിനാല്‍ തന്നെ ജീവിതത്തിലുടനീളം സൂക്ഷമത പുലര്‍ത്തിയിരുന്നു. സമസ്തയുടെ നന്മക്കും ഗുണത്തിനും വേണ്ടി ആരോടും കാര്യം പറയാന്‍ ഒരു മടിയും പിന്‍മാറ്റവും കാണിക്കുമായിരുന്നില്ല. ആരെയും പരിഗണിക്കുന്ന വലിയ സ്വഭാവഗുണമുള്ള വ്യക്തിയായിരുന്നു ഉസ്താദ്. ഏതു ചെറിയ ആള്‍ പറയുന്നതാണെങ്കിലും അവയെല്ലാം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും ലളിതമായി മറുപടി കൊടുക്കുകയും ചെയ്യുമായിരുന്നു.

റഹ്മാനിയയുടെ അമരത്തില്‍ 

  ചീക്കിലോട് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ നാമധേയത്തില്‍ പിറവികൊണ്ട കേരളത്തിലെ ഇസ് ലാമിക വൈജ്ഞാനിക തലത്തില്‍ ശോഭയോടെ തിളങ്ങിനില്‍ക്കുന്ന സ്ഥാപനമാണ് കടമേരി റഹ്മാനിയ്യാ അറബിക് കോളേജ്. 1972-ല്‍ സ്ഥാപിതമായി റഹ്മാനിയ്യാ കോളേജിന്റെ സഞ്ചാരത്തിനിടയില്‍ സംഭവിച്ച ശോഷണത്തിനും പ്രതിസന്ധിക്കും പരിഹാരമായിക്കൊണ്ടാണ് 1979-ല്‍ ബാപ്പു മുസ്‌ലിയാര്‍ കോളേജില്‍ നിയമിതനാവുന്നത്. ആധുനിക രീതികളെ അവലംബമാക്കിക്കൊണ്ടാണ് കോളേജ് നിര്‍മ്മിച്ചതെങ്കിലും പാരമ്പര്യ ദിശയില്‍ നടന്നിരുന്ന മതവിദ്യാഭ്യാസത്തിന് അല്‍പം പോലും കോട്ടംതട്ടുന്നതില്‍ കണിഷത പുലര്‍ത്തിയിരുന്നു. എം.എം ബഷീര്‍ മുസ്‌ലിയാരുടെ ശാസ്ത്രീയവും അതിനൂതനവുമായ സിലബസും കൂടുതല്‍ മതവിദ്യാര്‍ത്ഥികളെ റഹ്മാനിയയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായി. പരിതാപകരമായി കിടന്നിരുന്ന റഹ്മാനിയ്യാ കോളേജിലേക്ക് ബാപ്പു ഉസ്താദ് കാലുകുത്തുന്നതോടുകൂടെ കോളേജിന്റെ വളര്‍ച്ച വാനോളം ഉയര്‍ത്തുന്നതിലും വിദ്യാര്‍ത്ഥികളുടെ നാനോത്മുക വളര്‍ച്ചക്ക് കളമൊരുക്കുന്നതിലും നിസ്തുല്യമായ പങ്കാണ് ബാപ്പു മുസ്‌ലിയാര്‍ നിര്‍വഹിച്ചത്. സംഘടനാപരമായി എത്രതിരക്കുകള്‍ ഉണ്ടായിരുന്നെങ്കിലും കോളേജിലെ ആദ്യകാലങ്ങളില്‍ മുഴുസമയം സ്ഥിരോത്സാഹിയായി സ്ഥാപനത്തില്‍ നിറഞ്ഞുനിന്നിരുന്നു. മനഃശ്ശാസ്ത്രപരമായ രീതിയില്‍ കുട്ടികളെ സമീപിച്ചതിനാല്‍ കുട്ടികളുടെ സ്വഭാവത്തിലും അച്ചടക്കത്തിലും വലിയ മാറ്റങ്ങളുണ്ടാക്കിയെടുക്കാന്‍ ഉസ്താദിന് സാധിച്ചു. വിദ്യാര്‍ത്ഥികളുടെ പഠന-പാഠ്യേതര വിഷയങ്ങളില്‍ കൃത്യമായ ശ്രദ്ധ ഉസ്താദിനുണ്ടായിരുന്നു. എല്ലാ വിദ്യാര്‍ത്ഥികളും സമസ്തയുടെ അനുയായികളായി വളരണം എന്ന കാരണത്താല്‍ തന്നെ അവയെപറ്റി വിദ്യാര്‍ത്ഥികള്‍ക്ക് വിശദമായി പറഞ്ഞുകൊടുക്കുമായിരുന്നു. സമസ്തയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്ത കാലത്ത് വിദ്യാര്‍ത്ഥികളെയെല്ലാം കോളേജില്‍ ഒരുമിച്ചുകൂട്ടി സമസ്തയിലെ പ്രശ്‌നങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ വിവരിച്ചുകൊടുത്ത് സത്യം ബോധ്യപ്പെടുത്തിക്കൊടുക്കുകയും സമസ്തക്ക് കീഴില്‍ അണിനിരത്തുകയുമാണ് ചെയ്തത്. ബാപ്പു ഉസ്താദിന്റെ ത്യാഗപൂര്‍ണ്ണവും ധീരവുമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പ്രിന്‍സിപ്പാള്‍ സ്ഥാനം എം.എം ബഷീര്‍ മുസ്‌ലിയാര്‍ ബാപ്പു ഉസ്താദിനെ ഏല്‍പ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ പുരോഗമനങ്ങള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ ഉടനടി പൂര്‍ത്തീകരിച്ചുകൊടുക്കുകയും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെയെല്ലാം പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും ഉസ്താദ് ഒപ്പമുണ്ടായിരുന്നു.

ഹജ്ജ്കമ്മിറ്റിയുടെ തലപ്പത്ത്

   2012-ല്‍ യു.ഡി.എഫ് ഭരണകാലത്ത് ഹജ്ജ്കമ്മിറ്റിയുടെ പുതിയ കമ്മിറ്റിക്കായി സര്‍ക്കാര്‍ ആലോചന തുടങ്ങിയപ്പോള്‍ ചെയര്‍മാന്‍ പതവിക്കായി പല പേരുകളും ഉന്നയിക്കപ്പെട്ടുവെങ്കിലും സമസ്തക്കു തന്നെ ചെയര്‍മാന്‍ പതവി നല്‍കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടായിരുന്നു. 2012-ല്‍ അത്തരം ഒരു നാമനിര്‍ദേശം സമസ്തയുടെ മുമ്പില്‍ വന്നപ്പോള്‍ സമസ്തയുടെ നേതൃത്വം ഒറ്റക്കെട്ടായി നിര്‍ദേശിച്ച പേര് കോട്ടുമല ഉസ്താദിന്റെതായിരുന്നു. ഉസ്താദിനെ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരെഞ്ഞെടുക്കലോടുകൂടി എല്ലാ മുസ്‌ലിം സംഘടനാ നേതാക്കളും ഹൃദ്യമായാണ് ഉസ്താദിനെ വരവേറ്റത്. ചുമതലകള്‍ കൃത്യമായി ചെയ്തുതീര്‍ക്കുന്നിടത്താണ് ഉത്തരവാദിത്വനിര്‍വഹണത്തിന്റെ ജയപരാജയങ്ങള്‍ വിലയിരുത്തപ്പെടുന്നതെന്ന് മനസ്സിലാക്കിയ ബാപ്പു ഉസ്താദ് തന്റെ ദൗത്യനിര്‍വ്വഹണത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് തന്റെ എല്ലാ പൊതു പ്രവര്‍ത്തകരാലും സഹപ്രവര്‍ത്തകരായ ഹജ്ജ്കമ്മിറ്റി പ്രവര്‍ത്തകരാലും സമുദായത്തെ തെളിയിച്ചു. 'ഏറ്റെടുക്കുന്ന ദൗത്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നതില്‍ എന്നും മുന്‍പന്തിയിലുണ്ടാവുകയും ആ കാലഘട്ടത്തില്‍ യാത്രയെക്കുറിച്ചോ താമസ സൗകര്യങ്ങളെക്കുറിച്ചോ ഒരു പരാതിയും ഉയര്‍ന്ന് വന്നില്ലെന്നും ഹജ്ജ് ക്യാമ്പ് കൊച്ചിയിലേക്ക് മാറ്റിയപ്പോള്‍ എല്ലാവരും ആശങ്കപ്പെട്ടിരുന്നുവെങ്കിലും കരിപ്പൂരിനേക്കാള്‍ മികച്ചതായി മാറ്റിയെടുക്കാന്‍ ഉസ്താദിന്റെ പ്രവര്‍ത്തന മികവ്‌കൊണ്ട് സാധിക്കുകയും ചെയ്തുവെന്നും' ഉസ്താദ് ചെയര്‍മാനായ കാലത്ത് കൂടുതല്‍ കാലം ഹജ്ജ് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി  ഉസ്താദിനെക്കുറിച്ച് വലയിരുത്തിയ ഈ കാര്യങ്ങള്‍ ജനമനസ്സുകളെ അത്ഭുതപ്പെടുത്തുന്നതും ഉസ്താദിന്റെ പ്രവര്‍ത്തന മകവിനുള്ള അംഗീകാരവുമായിരുന്നു.

  2012 മുതല്‍ 2015 വരെയായിരുന്നു ഉസ്താദ് ചെയര്‍മാനായ ഹജ്ജ് കമ്മിറ്റിയുടെ കാലാവധി. 2015-ല്‍ പുതിയ കമ്മിറ്റി രൂപീകരിച്ചപ്പോഴും ബാപ്പു ഉസ്താദിന് വീണ്ടും ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരെഞ്ഞെടക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടുതവണ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാനാവുകയെന്ന വലിയ അംഗീകാരം ബാപ്പു ഉസ്താദിനല്ലാതെ ഇതുവരെ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ മാറി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്താദ് തന്നെയായിരുന്നു. അന്നത്തെ ഹജ്ജ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയായ കെ.ടി ജലീലിന് ഉസ്താദിനെക്കുറിച്ച് പറയാന്‍ നൂറു നാവുകളായിരുന്നു. ഹജ്ജ് ക്യാമ്പ് നടക്കുമ്പോള്‍ ക്യാമ്പില്‍ മുഴുസമയവും സജീവമായി ഉണ്ടാവുകയും അവസാനത്തെ ഹാജിയും യാത്രയായ ശേഷമാണ് ഉസ്താദ് തിരിച്ചുപോവുകയെന്ന് കെ.ടി ജലീല്‍ അനുസ്മരിക്കുന്നുണ്ട്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്നതിലപ്പുറം മുഴുസമയ വളണ്ടിയറായി പ്രവര്‍ത്തിക്കുന്ന രീതിയായിരുന്നു ബാപ്പു ഉസ്താദന്റെത്. 2016-ല്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി കൊണ്ടുവന്ന ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം നടപ്പാക്കിയ ഇന്ത്യയിലെ ഏക ഹജ്ജ് കമ്മിറ്റി ബാപ്പു ഉസ്താദ് ചെയര്‍മാനായ കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിയായിരുന്നു.

യാഥാര്‍ത്ഥ്യമാക്കി സുപ്രഭാതം

    പതിറ്റാണ്ടുകളായി ആവശ്യമുന്നയിക്കുന്ന കാര്യമായിരുന്നു സമസ്തക്ക് ഒരു പത്രം എന്നത്. 1990 കളുടെ തുടക്കത്തില്‍ കെ.ടി മാനു മുസ്‌ലിയാര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ പത്രം തുടങ്ങുന്നതിന്റെ ചര്‍ച്ച സജീവമായികൊണ്ടുവരാന്‍ മുന്‍കൈ എടുത്തെങ്കിലും ഒരു വലിയ മാധ്യമ സംവിധനം വളര്‍ത്തിക്കൊണ്ടുവരാന്‍ സാങ്കേതികമായ നിരവധി തടസ്സങ്ങള്‍ മുന്നില്‍ വന്നതിനാല്‍ സമസ്തയുടെ പത്രം എന്ന സ്വപ്‌നം മനസ്സിലേറ്റി നേതാക്കള്‍ നടന്നു. 2012-ന് ശേഷം സംജാതമായ പ്രത്യേകസാഹചര്യങ്ങള്‍ സംഘടനാ രംഗത്ത് പത്രചര്‍ച്ച വീണ്ടും സജീവമായിത്തുടങ്ങി. സമസ്തക്ക് സ്വന്തമായി ഒരു മാധ്യമ സംവിധാനം തുടങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും മര്‍ഹൂം പി.പി മുഹമ്മദ് ഫൈസിയെ അതിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ മുശാവറ ചുമതലപ്പെടുത്തി. അദ്ദേഹം കണ്‍വീനറായ സമിതിയാണ് പത്രം തുടങ്ങുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിന്നീട് കാര്യങ്ങള്‍ ഘട്ടംഘട്ടമായി പുരോഗമിക്കുകയും രജിസ്‌ട്രേഷന്‍ നടക്കുകയും ചെയ്തു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുമ്പോഴാണ് പി.പി മുഹമ്മദ് ഫൈസി ഈ ലോകത്തോട് വിടമാങ്ങിയത്. ഇതിന്റെ തലപ്പത്തുണ്ടായിരുന്ന മുഹമ്മദ് ഫൈസിക്ക് ശേഷം ഇനി ഇതിന്ന് ആര് നേതൃത്വം നല്‍കുമെന്ന വെല്ലുവിളി ബാപ്പു ഉസ്താദ് ഏറ്റെടുക്കുകയും ആ ചരിത്രദൗത്യം നടപ്പിലാക്കാനുള്ള സമിതിയുടെ തലവനായി ബാപ്പു ഉസ്താദ് അവരോധിക്കപ്പെട്ടു. ഏറ്റെടുത്ത കാര്യം പൂര്‍ത്തിയാക്കുകയെന്ന ഉസ്താദിന്റെ രീതിക്കനുസരിച്ച് പിന്നീട് സുപ്രഭാതം യാഥാര്‍ത്ഥ്യമാക്കാനുള്ള കടുത്ത പോരാട്ടത്തിലായിരുന്നു. സുപ്രഭാതം യാഥാര്‍ത്ഥ്യമായതോടെ അതിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മറ്റൊരു പേര് ആരും ഉന്നയിച്ചില്ല. സംഘടനാ സംബന്ധമായും അല്ലാതെയും വരുന്ന വാര്‍ത്തകളുടെ തെറ്റുകളും ഘടനാ സംബന്ധിയായ കുറവുകളുമൊക്കെ പരിചയസമ്പന്നനായ ഒരു പത്രാതിപരെപ്പോലെ ഇടപെട്ട് ഉസ്താദ് പരിഹരിക്കുമായിരുന്നു. സുപ്രഭാതത്തിന്റെ വിജയത്തിന് പിന്നില്‍ ബാപ്പു ഉസ്താദാണെന്നത് നഗ്നസത്യമാണ്. സുപ്രഭാതത്തിന്റെ കെട്ടുംമട്ടും എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ ഉസ്താദിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. സുപ്രഭാതത്തില്‍ എല്ലാവരും ഒരൊറ്റമനസ്സില്‍ പ്രവര്‍ത്തിക്കണമെന്നും ഒരുതരത്തിലുള്ള വിഭാഗീയതയും ജീവനക്കാര്‍ക്കിടയില്‍ ഉണ്ടാവരുതെന്നും ഉസ്താദ് നിര്‍ദേശിക്കുമായിരുന്നു. പത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ തികഞ്ഞ ജാഗ്രത കാണിക്കുകയും ഓരോ ദിനത്തിലെയും പത്രവും സ്‌പെഷ്യല്‍ പേജുകളും സൂക്ഷമമായി വിലയിരുത്തുകയും തെറ്റുകള്‍ കണ്ടാല്‍ അത് ചൂണ്ടിക്കാണിക്കുകയും ആവര്‍ത്തിക്കുകയാണെങ്കില്‍ താക്കീദ് നല്‍കിയും ഒരു പത്രത്തിന്റെ പ്രയാണം നിയന്ത്രിക്കുകയായിരുന്നു ചെയര്‍മാനും എഡിറ്ററുമെന്ന നിലയില്‍ ബാപ്പു ഉസ്താദ്.

പിന്തുടരാം ആ കാല്‍പദങ്ങള്‍ 

  ഏവര്‍ക്കും മാതൃകയാക്കാന്‍ പറ്റിയ ജീവിത രീതിയായിരുന്നു ബാപ്പു ഉസ്താദിന്റെത്. ഉന്നത പതവികളിലൂടെ സഞ്ചരിച്ചപ്പോഴും അഹങ്കാരമോ ലോകമാന്യതയോ തൊട്ടുതീണ്ടാതെ വിനയത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായികൊണ്ടാണ് ഉസ്താദ് തന്റെ ജീവിതം നയിച്ചത്. അല്ലാഹുവിന്റെ യഥാര്‍ത്ഥ അടിമയായി ജീവിക്കാന്‍ ഏതൊരുത്തനിക്കും ഉസ്താദിന്റെ ജീവിതം വളരെ പാഠമാണ്. ഏത് രാഷ്ട്രീയ-സാമുദായിക നേതാക്കന്മാരുടെ മുമ്പിലും തിരു സുന്നത്തുകള്‍ മുറുകെപ്പിടിച്ച് ആദര്‍ശം കൈവിടാതെ നന്മകള്‍ക്കായി പോരാടിയിരുന്ന ഉസ്താദ് തന്റെ തലപ്പാവോ വെള്ള വസ്ത്രധാരണയോ മത പണ്ഡിതന്റെ ചിഹ്നമായ ഏതൊരു കാര്യവും ആരുടെ മുന്നിലും പണയം വെച്ചിട്ടില്ല. ഉസ്താദിന്റെ ചെറുപ്പക്കാലം മുതല്‍ മരണനിമിഷം വരെയുള്ള ജീവിതം പഠിക്കുന്നവര്‍ക്ക് ഉസ്താദിന്റെ ജീവിതത്തില്‍ നിന്നും ധാരാളം നന്മയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ്. ഉസ്താദ് ലോകത്തോട് വിടപറഞ്ഞിട്ടും ജനമനസ്സുകളില്‍നിന്നും മായാതെ ഇന്നും നിലനില്‍ക്കാനുള്ള കാരണം ഉസ്താദിന് അല്ലാഹുവുന്റെ അടുക്കല്‍ ലഭിച്ച സ്വീകാര്യതെയാണ് വ്യക്തമാക്കുന്നത്. ഈമാനിന്റെ പ്രാകാശം തുളുമ്പി നില്‍ക്കുന്ന ഉസ്താദിന്റെ മുഖം എക്കാലത്തും മായാതെ മാനവന്റെ മനസ്സുകളില്‍ മിന്നിമറിയുന്നതാണ്. 2017 ജനുവരി 10 ചൊവ്വാഴ്ച്ച (1438-റബീഉല്‍ ആഖിര്‍ 11)ഹൃദയാഘാതത്തെത്തുടര്‍ന്ന് ഉസ്താദ് ലോകത്തോട് വിടപറഞ്ഞപ്പോള്‍ മലവെള്ളം പോലെ ഒഴുകിയെത്തിയ ഓരോ മനിതന്റെയും ഹൃദയത്തില്‍ ഉസ്താദിന് ലഭിച്ച അംഗീകാരമായിരുന്നു വെളിവാക്കിയിരുന്നത്. ഓരോ മഹത്തുക്കളും ലോകത്തോട് വിടപറയുമ്പോള്‍ അവരുടെ ജീവിതം സമുദായത്തിന് വലിയ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഉസ്താദിന്റെ ജീവിതവും അപ്രകാരമായിരുന്നു. നമുക്കും പിന്തുടരാം ആ വഴിത്താരയെ..


| Abu Twahir  Mananthavadi |
അതിര് വിട്ട ആഭാസങ്ങളും ചേഷ്ടകളുമാണ് ഇന്ന് പ്രണയമെന്ന പേരില്‍ അറിയപ്പെടുന്നത്.
അത്തരം ഒരു തരത്തിലേക്ക് പവിത്രമായ ചരിത്ര പശ്ചാത്തലങ്ങളെ അനാവരണം ചെയ്യുന്നത് നിന്ദ തന്നെയാണ്.

അനുയോജ്യമാകാത്ത സംയോജനങ്ങള്‍ ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്.
ഇന്ന് പ്രണയത്തിന്റെ ക്ലൈമാക്‌സ് വിവാഹമാണ്. അത് കഴിഞ്ഞാല്‍ എല്ലാം തീര്‍ന്നു.
പ്രവാചകന്റെയും പ്രിയ പത്‌നി ഖദീജയുടേയും പ്രണയം അതിര് വിട്ട ആഭാസമായിരുന്നില്ല.
അവര്‍ നേരിട്ട് പ്രണയം പങ്ക് വെച്ചല്ല വിവാഹിതരായത്.
അതിന്റെ ക്ലൈമാക്‌സ് വിവാഹവുമായിരുന്നില്ല. വിവാഹാനന്തരവും ആ പ്രണയം പന്തലിച്ചു നിന്നു.

നബിയോട് ഖദീജ ബീവിക്ക് തോന്നിയ ഇഷ്ടം അവര്‍ മാന്യമായ രീതിയിലൂടെ അറിയിച്ച്. ജാഹിലിയ്യത്തിലും ഏറ്റവും നല്ല സംസ്‌കാരത്തിലൂടെയാണ് ഒന്നിച്ചത്.

ചരിത്രരത്തി ലെ ഖദീജ ചെയ്തത് എന്താണെന്നെങ്കിലും പഠിക്കണമായിരുന്നു.
പട്ടിണിയുടെ കഷ്ടകാലത്തിലേക്ക് എത്തിപ്പെടുമെന്ന് ഉറച്ചുകൊണ്ടു തന്നെ അല്‍അമീനായ മുഹമ്മദിന്റെ ജീവിതസഖിയായി. പ്രവാചകത്വത്തിന്റെ വിഹ്വലതകളില്‍ ആശ്വാസത്തിന്റെ മടിത്തട്ടായി. പ്രതിസന്ധികളുടെ വേനലില്‍ സമാധാനത്തിന്റെ പുതുമഴയായി.
കഷ്ടപ്പാടിന്റെ കണ്ണീരില്‍ ഒറ്റപ്പുഞ്ചിരി കൊണ്ട് കുളിരായി.

ശിഅബു അബീത്വാലിബ് എന്ന കുന്നിന്‍ ചെരിവില്‍ ഒറ്റപ്പെട്ടു കഴിഞ്ഞപ്പോള്‍ തിരുനബിക്കും കൂടെയുള്ളവര്‍ക്കും പച്ചിലയും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. അപ്പോഴും മക്കയിലെ ആ പഴയ രാജകുമാരി പ്രിയതമനൊപ്പമുണ്ടായിരുന്നു. തിരുനബിയുടെ കൈപിടിച്ച് ഖദീജയുടെ സ്നേഹമുണ്ടായിരുന്നു.

ഹിറാഗുഹയില്‍ ധ്യാനത്തിലിരുന്നപ്പോളും നേരത്തിനു ഭക്ഷണവുമായി പ്രിയതമനരികില്‍ ആ സ്നേഹമെത്തി. അന്‍പത്തിയഞ്ച് വയസ്സുള്ള സ്ത്രീ. വീടിന്റെയും മക്കളുടെയും കാര്യങ്ങളെല്ലാം അവര്‍ നോക്കണം. അതിന്നിടയില്‍, കല്ലും മുള്ളും കാട്ടുമൃഗങ്ങളും നിറഞ്ഞ മലയിലേക്ക് കയറിച്ചെല്ലുന്നത് ഒന്നോര്‍ത്തുനോക്കൂ...


ഹിറാ ഗഹ്വരത്തില്‍ നിന്നുത്ഭവിച്ച വിഹ്വലതയില്‍, കുളിര് നല്‍കി സമാശ്വസിപ്പിച്ച ഖദീജ(റ)യുടെ പക്വതയാര്‍ന്ന സാന്ത്വന വാക്കുകള്‍, ഉത്തമ ഭാര്യയെ കിട്ടിയ സന്തോഷത്തില്‍ നല്ല ഭര്‍ത്താവായ തിരുനബിക്ക് ഏറെ ആശ്വാസപ്രദമായിരുന്നു. അത്രമേല്‍ മധുരമായിരുന്നു ആ വചസ്സുകള്‍. 'പടച്ചോന്‍ അങ്ങയെ ഒരിക്കലും നൊമ്പരപ്പെടുത്തില്ല; അല്ലാഹുവാണെ, അങ്ങ് കുടുംബ ബന്ധം ചേര്‍ക്കുന്നു, സത്യം സംസാരിക്കുന്നു, പ്രയാസങ്ങള്‍ ഏറ്റെടുക്കുന്നു, ഇല്ലാത്തവര്‍ക്ക് വേണ്ടി കഷ്ടപ്പെടുന്നു, അതിഥികളെ സല്‍കരിക്കുന്നു, സത്യകാര്യങ്ങള്‍ക്ക് സഹായമേകുന്നു' ഉറക്കിലും ഉണര്‍വിലും കുളിരേകിയ പ്രിയ പത്നിയാണ് ഖദീജ(റ).

നബി(സ്വ), തന്റെ ആദ്യപത്നിയായ ഖദീജ(റ)യെ ഇണയാക്കുമ്പോള്‍ പ്രായം ഇരുപത്തഞ്ച്. ഖദീജ(റ)ക്ക് നാല്‍പത്. മനസ്സറിഞ്ഞുള്ള ഈ സ്നേഹക്കൂട്ടില്‍ പ്രായം രണ്ടുപേര്‍ക്കും ഒരു തടസ്സമായില്ല. ഖദീജ(റ) നബി(സ്വ)യുടെ അരികിലെത്തുന്നതിനു മുമ്പ് രണ്ടു വിവാഹം കഴിച്ചിരുന്നു. രണ്ടു വിവാഹത്തിലും മക്കളുമുണ്ടായിരുന്നു. മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. വിധവയായി ഒറ്റക്കു താമസിക്കാന്‍ കൊതിച്ച് കഴിഞ്ഞ സമ്പന്നയായ, കുലീനയായ, ഖുറൈശീ സ്ത്രീകളുടെ നേതാവായിരുന്ന ഖദീജയുടെ ജീവിതത്തിലേക്ക് വിശ്വസ്തനും സുമുഖനുമായ നബി(സ്വ) നിയോഗം പോലെ കടന്നുവന്നു. ഖദീജാബീവി(റ)യുടെ ബിസിനസ്സില്‍ കാണിച്ച സമ്പൂര്‍ണ സത്യസന്ധത, ഒന്നിച്ചുള്ള കുടുംബ വിതത്തിലും

പുലര്‍ത്തി. ഖദീജ(റ)യുടെ വിജ്ഞാനവും ദീര്‍ഘദൃഷ്ടിയുമാണ് ഭാവി പ്രവാചകനെ സ്വന്തമാക്കാന്‍ കാരണമായത്. ഹിറായിലേക്ക് പോയ ഭര്‍ത്താവിനെ നബിയായിട്ടാണ് ഖദീജ(റ)ക്ക് തിരിച്ചുകിട്ടിയത്. പിന്നെ, ചിന്തിക്കേണ്ടി വന്നില്ല; ആ

നിമിഷം മുതല്‍ ഭര്‍ത്താവിന്റെ ഇസ്ലാം മതത്തില്‍ ആദ്യവിശ്വാസിനിയായി ഖദീജ(റ) പ്രവേശിച്ചു. വളരെ സന്തോഷം നിറഞ്ഞ ദാമ്പത്യവല്ലരിയില്‍, പക്വമതിയായ ഖദീജ(റ) നബിതിരുമേനിക്ക് ആറു മക്കളെ നല്‍കി. ഖാസിം, സൈനബ്, റുഖിയ്യ, ഫാത്വിമ, ഉമ്മു കുല്‍സൂം, അബ്ദുല്ലാഹ് എന്നിവര്‍. ഏഴാമത്തെ സന്താനം ഇബ്രാഹീം മഹതി മാരിയത്തുല്‍ ഖിബ്തിയ്യയിലാണുണ്ടായത്.

ഓരോ ചലന-നിശ്ചലനത്തിലും നബി(സ്വ) 'അല്‍അമീന്‍' (സത്യസന്ധന്‍) ആയിരുന്നുവല്ലോ. ഖദീജ(റ) സത്യസന്ധയും പരിശുദ്ധയുമായ മഹതിയായിരുന്നു. ജാഹിലിയ്യ കാലത്തു തന്നെ ഖദീജ(റ) ത്വാഹിറ (പരിശുദ്ധ) എന്ന ഓമനപ്പേരിലറിയപ്പെട്ടു. ഒരിക്കല്‍ പോലും ഖദീജ(റ)യില്‍ നിന്ന്, മനസ്സു മടുപ്പിക്കുന്ന ഒന്നും നബി(സ്വ)ക്ക് കേള്‍ക്കാനിടവന്നില്ല. പ്രബോധനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ശത്രു സമൂഹം അഴിച്ചുവിട്ട പീഡനങ്ങളില്‍ മനം തളരാതിരിക്കാന്‍, സ്നേഹമസൃണമായ പെരുമാറ്റവും സന്തോഷദായകമായ സാമീപ്യവും കൊണ്ട് കുരുത്തു നല്‍കി. 'ഖദീജ(റ)യേക്കാള്‍ ഉത്തമമായ മറ്റൊന്നും അല്ലാഹു എനിക്ക് പകരം നല്‍കിയിട്ടില്ല; ജനങ്ങള്‍ എന്നെ അവിശ്വസിച്ചപ്പോള്‍ അവള്‍ എന്നെ വിശ്വസിച്ചു. ജനങ്ങള്‍ എന്നെ കളവാക്കിയപ്പോള്‍ അവള്‍ എന്നെ സത്യമാക്കി, ജനങ്ങള്‍ എനിക്ക് തടഞ്ഞുവെച്ചപ്പോള്‍ അവള്‍ എന്നെ സമ്പത്തു നല്‍കി സമാശ്വസിപ്പിച്ചു. എനിക്ക് മറ്റു ഭാര്യമാരില്‍ മക്കളെ തരാതിരുന്ന അല്ലാഹു അവരിലൂടെ മക്കളെ നല്‍കി' (അഹ്മദ്, മജ്മഉസ്സവാഇദ് 9/224).

ഖദീജ(റ)യും നബി(സ്വ)യും ഇരുപത്തഞ്ച് വര്‍ഷം ഒരുമിച്ചു ജീവിച്ചു. പതിനഞ്ച് വര്‍ഷം നുബുവ്വത്തിന്റെ മുമ്പും പത്തു വര്‍ഷം നുബുവ്വത്തിന്റെ ശേഷവും. ഇക്കാലയളവില്‍ നബി(സ്വ) മറ്റാരെയും ഭാര്യയായി സ്വീകരിച്ചില്ല. ദാമ്പത്യത്തിന്റെ മധുര പ്രായത്തില്‍, യുവത്വത്തിന്റെ പ്രസരിപ്പില്‍ അമ്പതു വരെ ഏക പത്നീവ്രതമനുഷ്ഠിച്ചു നബി തിരുമേനി(സ്വ). ബഹുഭാര്യത്വം കൊണ്ട് സ്ത്രീ ശരീരമായിരുന്നു നബി(സ്വ)യുടെ ലക്ഷ്യമെങ്കില്‍, ഇത് വേണ്ടിയിരുന്നത് ഊര്‍ജ്ജസ്വലമായ യുവത്വ വേളയിലായിരുന്നു. മാത്രമല്ല, നാല്‍പതു കഴിഞ്ഞ വിധവയായ ഖദീജാ ബീവി(റ)യെ തീരെ അവിവാഹിതനായ ഇരുപത്തഞ്ച്

പ്രായമുള്ള മുത്ത് നബി(സ്വ) കുടുംബ ജീവിതത്തിലേക്ക് കൈപിടിച്ച്, കൂട്ടിപ്പിടിച്ച് കൊണ്ടുവരുന്നത് സ്ത്രീ ലമ്പടനായതു കൊണ്ടാണോ? ആരോപകര്‍ കണ്ണു തുറക്കണം.

സ്വര്‍ഗീയ സ്ത്രീകളില്‍ ഉത്തമ വനിതയായി ഖദീജ(റ)യെ നബി(സ്വ) പുകഴ്ത്തിപ്പറഞ്ഞു. സ്വര്‍ഗീയ സ്ത്രീകളില്‍ ഉത്തമര്‍ ഖുവൈലിദിന്റെ മകള്‍ ഖദീജ, മുഹമ്മദിന്റെ മകള്‍ ഫാത്വിമ, ഇംറാന്‍ മകള്‍ മര്‍യം, മുസാഹിമിന്റെ മകള്‍ ആസിയ എന്നിവരാണ് (അഹ്മദ്, മജ്മഉസ്സവാഇദ് 9/223).

പില്‍ക്കാലത്ത് ഖദീജ(റ)യെ നബി(സ്വ) വല്ലാതെ ഓര്‍ത്തിരുന്നു. അവരുടെ മാഹാത്മ്യങ്ങളും പുണ്യകര്‍മങ്ങളും എടുത്തുപറയും. ഖദീജ(റ)വിന്റെ പേരില്‍ ദാനധര്‍മങ്ങള്‍ ചെയ്യുമായിരുന്നു. ആടിനെ അറുത്ത് ഖദീജ(റ)വിന്റെ കൂട്ടുകാരികള്‍ക്ക് കൊടുത്തുവിട്ടു. അനസ്(റ) പറയുന്നു: 'നബി(സ്വ)ക്ക് വല്ലതും കൊണ്ടുകൊടുത്താല്‍ അവിടുന്ന് പറയും: ഇത് ഇന്നാലിന്നവള്‍ക്ക് എത്തിക്കൂ. അവള്‍ ഖദീജ(റ)യുടെ കൂട്ടുകാരിയാണ്. ഇത് ഇന്ന പെണ്ണിന് കൊടുക്കൂ. അവള്‍ ഖദീജയെ ഇഷ്ടപ്പെടുന്നവളാണ്' (ഹാകിം). ഭാര്യയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഭാര്യയുടെ കൂട്ടുകാരികള്‍ക്ക്, സമ്മാനങ്ങള്‍ കൊടുത്തയക്കുന്ന ഉത്തമനായ ഭര്‍ത്താവായിരുന്നു മുത്തുനബി(സ്വ). ഓരോ ഭര്‍ത്താവും ചിന്തിക്കുക - കുടുംബത്തെ എത്ര മഹത്തരമായാണ് നബി തിരുമേനി കണ്ടത്. ഇണകള്‍ തമ്മില്‍ അവിശ്വാസം വളരുന്ന ആധുനിക കാലത്ത്, ഒരാളും ഒരാള്‍ക്കു കീഴിലും നില്‍ക്കാന്‍ തയ്യാറാവാത്ത ദശാ സന്ധിയില്‍ തരം കിട്ടുമ്പോള്‍ ഭര്‍ത്താവിനെ ഭാര്യയും, ഭാര്യയെ ഭര്‍ത്താവും പാര വെക്കാനും കുത്തിനോവിക്കാനും മെനക്കെടുമ്പോള്‍, ഒരിക്കലും വെറുപ്പുണ്ടാവാതിരുന്ന, സ്നേഹം വിരിഞ്ഞ, സുഗന്ധം പരത്തിയ ഈ വിശുദ്ധ ദാമ്പത്യത്തിലെ പാഠങ്ങള്‍ അടുത്തറിയാന്‍ നാം തയ്യാറാവണം.


| Irshad Tuvvur |
ഉമര്‍ ലുലു സംവിധാനം ചെയ്ത  'ഒരു അഡാര്‍ ലൗവ് 'എന്ന ചിത്രത്തിന്റെ അടിവരയിലാണ് ചര്‍ച്ചകള്‍ എത്തിനില്‍ക്കുന്നത്. ഈയൊരവസരത്തില്‍ സിനിമയെ കുറിച്ചോ സംവിധായകരെ കുറിച്ചോ അല്ല എഴുതുന്നത്. പ്രസ്തുത ചിത്രത്തില്‍ പുണ്യപ്രവാചകന്‍ നബി(സ)യുടെ മഹിതമായ വൈവാഹിക പ്രണയത്തെ തെറ്റായി ദൃശ്യാവിശ്കാരം ചെയ്യുന്നു എന്നതാണ്. പ്രവാചക ലബ്ധിക്ക് മുമ്പ് തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നവരാണ് ബീവി ഖദീജ(റ). അവരെ  ജീവിതത്തിലേക്ക് സ്വീകരിച്ചത് പ്രണയത്തിന്റെ അര്‍ത്ഥ തലങ്ങള്‍ക്കപ്പുറം അവരുടെ കളങ്കമറ്റ ജീവിതമായിരുന്നു. കച്ചവടത്തിലെ നൈപുണ്യതയും അല്‍ അമീന്‍ എന്ന നാമവും ഖദീജ (റ) യിലേക്ക് കൂടുതല്‍ അടുപ്പിച്ചു. അനുരാഗത്തിന്റെ അനുപൂതികള്‍ ആത്മീയതയുടെ വിഹായുസ്സില്‍ അവസാനം വരെ നിറഞ്ഞ് നിന്നിരുന്നു. വഹ് യിന്റെ പ്രഥമാവസരത്തില്‍ ഭീതിയിലായ നബിയെ മാറോടണച്ച്  ബീവി ഖദീജ (റ) സമാധാനം ചൊല്ലിയും വഫാത്തിന് ശേഷം ബീവിയുടെ മാല കണ്ട് വികാര വായ്‌പോടെ കരഞ്ഞ് പോയതും ആ അനുരാഗത്തിന്റെ നേര്‍ ചിത്രങ്ങളായിരുന്നു. നിറഞ്ഞ് നില്‍ക്കുന്ന പ്രസ്തുത പ്രണയത്തെ മലയാളത്തിന്റെ തനി ശൈലിയില്‍ പലരും ഒപ്പിയെടുത്ത് പാട്ടും കവിതയുമൊക്കെയായി പ്രകീര്‍ത്തിച്ചു. അതില്‍ ഗ
ണനീയമായ ഖാദര്‍ക്കയുടെ വരികളാണ് 'മാണിക്യ മലരായ പൂവി'  ആ വരികള്‍ അത്യധികം ആത്മീയവും ആസ്വാദ്യവുമായിരുന്നു. 1975 ല്‍ റഫീഖ് തലശ്ശേരി യിലൂടെ യാണ് പുറം ലോകത്തെത്തുന്നത്. പിന്നീട് പലരും പാടി, അനുരാഗം പാടി, ഗാന വേദികള്‍ അതിനൊക്കെ മൂല്യാര്‍ത്ഥത്തില്‍ ആസ്വാദകരായി. റിയാലിറ്റിയിലും മറ്റും അവിടുത്തെ മദ്ഹുകള്‍ പൂമ്പൊടി ചേര്‍ത്ത് പലരും താളം പിടിച്ചു. ചരിത്രത്തിന്റെ തനിയാവിശ്കാരങ്ങള്‍ ആ വരിയിലൊക്കെ ഉന്തി നിന്നിരുന്നു. അവര്‍ ചെയ്തതൊക്കെയും നൂറു വട്ടം ആസ്വദിച്ചവരാണ്  ഉമര്‍ ലുലുവും ഷാന്‍ റഹ്മാനും. ഷാന്‍ മാപ്പിള പാട്ടിന്റെ 'പതിനാലാം രാവില'ായിട്ട് പോലും  പുതു രൂപത്തിലിറക്കിയത് ഖേദകരം തന്നെയാണ്. ഇവിടെ അവരുടെ സിനിമയെ എതിര്‍ക്കുകയല്ല. അതവരുടെ ആവിഷ്‌കാര സ്വാതന്ത്രം. മറിച്ച് പ്രസ്തുത ചിത്രത്തില്‍ പ്രവാചാനുരാഗത്തിന്റെ ചരിത്രാവിശ്കാരത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ദൃശ്യത്തെയാണ.് പ്രവാചകന്‍ വാഴ്ത്തപ്പെടേണ്ടവര്‍ തന്നെയാണ്. ആ പ്രകാശമാണ്  ജീവന്റെ തുടിപ്പ് എന്നൊക്കെ ഓതി പഠിച്ച ഷാനിനും ഒമറിനും അതിന്റെയൊന്നും ബാലപാഠം പഠിപ്പിക്കേണ്ട ആവശ്യമില്ല. പക്ഷേ അതിലെ ദൃശ്യം ആ ചരിത്രഗാനത്തിന് യോജിച്ചതാണോ ? പുറം ലോകത്തിന്റെ പ്രണയ കോമാളിത്തരങ്ങള്‍ക്ക് സമാനതയുണ്ടോ പ്രവാചക പ്രണയത്തിന് ? ദൃശ്യത്തിന്റെ ലഹരിയില്‍ കേള്‍ക്കേണ്ട വരികളാണോ അവിടെ കണ്ടത് ? അല്ല - മറിച്ച് വൈരുധ്യ മനോതലത്തില്‍ ഉദിച്ച ഏതോ ഒരു ബുദ്ധിജീവിയുടെ വകയാണിത്. സിനിമയെ സെന്‍സര്‍ഷിപ്പിനോ അതിന്റെ ആവിഷ്‌കാരത്തെയോ വാക് പയറ്റുകള്‍ക്കുപരി ഷാനിനും ഒമറിനും തിരുത്താന്‍ കഴിയുന്നതേയുള്ളൂ... പ്രസ്തുത ചിത്രത്തിന്റെ വൈരുധ്യ ദൃശ്യാവിഷ്‌കാരങ്ങള്‍ നീക്കുകയോ വരികള്‍ മാറ്റിയോ അപകീര്‍ത്തനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ നിന്നും പ്രകീര്‍ത്തനത്തിന്റെ വാതായനാവിഷ്‌കാരം തുറക്കട്ടെ


| Ismaeel Kilirani |
പ്രവാചക കാലത്ത് തന്നെ ഇസ്‌ലാമികാഗമനം കൊണ്ടനുഗ്രഹീതമായ കേരളം ഇതര ഇന്ത്യ ന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മതപരമായ ഉയര്‍ച്ചയില്‍ അനുസ്യൂതമായ വളര്‍ച്ച നേടിയവരാണ്. ''യഥാ രാജ തഥാ പ്രജ '' എന്ന ചൊല്ലിനെ അന്വര്‍ഥമാക്കും വിധം ചേരമാന്‍ പെരുമാളിന്റെ ഇസ്‌ലാമാശ്ലേഷണത്തോടെ ഇസ്‌ലാമിന്റെ വളര്‍ച്ചയും ആരംഭിക്കുകയായിരുന്നു. ആധുനീകതയുമായി ബന്ധപ്പെട്ട പദപ്രയോഗമായ നവോത്ഥാനം അതിന്റെ ആധുനീയ ആശയ മണ്ഡലം ഇസ്‌ലാമുമായി ബന്ധപ്പെടുത്തുക തികച്ചും അസാധ്യമാണ്. ഇസ്‌ലാമേതര മതങ്ങളുടെ സാമൂഹീക മാറ്റത്തെ ഉള്‍ക്കൊള്ളാനാവാത്ത അപര്യാപ്തതയാണ് നവോത്ഥാന പ്രക്രിയ നിര്‍ബന്ധമാക്കിയതെങ്കില്‍ ആശയ ഭദ്രതകൊണ്ടും ആദര്‍ശ സ്ഥിരത കൊണ്ടും സഹസ്രാബ്ദങ്ങള്‍ പിന്നിട്ട് ഇസ്‌ലാമിന് നവോത്ഥാന പ്രക്രിയ ആവശ്യമില്ലെന്ന് മാത്രമല്ല ആദര്‍ശത്തെ മാറ്റിയെഴുതുന്ന തരത്തിലുള്ള നവീകരണങ്ങള്‍ ഇസ്‌ലാമിക വിരുദ്ധവും എതിര്‍ക്കപ്പെടേണ്ടതുമാണ്.
                  ഇത്തരുണത്തില്‍ ഊര്‍ജ്ജം പകരല്‍, വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതി, സ്വത്വബോധ നിര്‍മിതി, ഭരണപങ്കാളിത്തം, ഭാഷാ പുരോഗതി തുടങ്ങിയവയാണ് മുസ്‌ലിം നവോത്ഥാനത്തിന്റെ പെുതു മാനദണ്ഡങ്ങളായി കണക്കാക്കപ്പെടാറുള്ളത്. 9ാം നൂറ്റാണ്ടിലെ ഇസ്‌ലാമികാഗമനശേഷം ഈ പ്രക്രിയക്ക് ഊര്‍ജ്ജം പകര്‍ന്നവര്‍ നിരവധിയാണ്. സയ്യിദ് കുടുംബങ്ങള്‍, മഖ്ദൂമുമാര്‍, പള്ളിദര്‍സുകള്‍, തുടങ്ങി ഇരുപതാം നൂറ്റാണ്ടില്‍ സമസ്തയിലെത്തി നില്‍ക്കുന്നു ഈ പട്ടിക. എന്നാല്‍ തങ്ങളാണ് നവോത്ഥാനത്തിന്റെ അവകാശികളെന്നവകാശപ്പെട്ടും 1922 ശേഷമാണ് ഇത്തരം പ്രക്രിയകള്‍ തുടങ്ങിയതെന്നും അവകാശപ്പെടുന്നവര്‍ യഥാര്‍ത്ഥ ചരിത്രത്തെ പരസ്യമായി വ്യദിചരിക്കുകയാണ്.

മഹത്തായ മാപ്പിളപാരമ്പര്യം

ഇസ്‌ലാമികാഗമനാനന്തര കാലത്തെ ഒരു നൂറ്റാണ്ടിന്റെ ചരിത്രം അജ്ഞാതമെങ്കിലും അതിലേക്ക് വെളച്ചം വീശുന്ന തെളിവുകളില്‍ നിന്ന് വ്യക്തമാകുന്നത് ശോഭനമായ പാരമ്പര്യത്തിന്റെ ദിശാസൂചികളെത്തന്നെയാണ.്  500 പേജുകളുള്ള 12 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച കേരളത്തിലെ മതങ്ങളെക്കുറിച്ച് രചിച്ച പുസ്തകം ഗവേഷണത്തിന്റെ ഭാഗമായി ഞങ്ങള്‍ക്ക് ലഭിച്ചുവെന്നും മഹത്തായ മാപ്പിള പാരമ്പര്യമെന്ന കൃതിയില്‍ ഉല്‍പതിഷ്ണുവായതില്‍ അഹമ്മദ് മൗലവി തന്നെ സമ്മതിക്കുന്നുണ്ട്.

അറബി മലയാളം തീര്‍ത്ത അക്ഷര വിപ്ലവം

മലയാളത്തിന് സ്വന്തമായി ലിപിയില്ലാത്ത കാലത്ത് തങ്ങള്‍ക്കറിയാവുന്ന അറബി ഉപയോഗിച്ച് അറബി മലയാള ലിപികളുണ്ടാക്കുകയും നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തത് കേരള നവോത്ഥാനത്തിന് മാപ്പിള മുസ്‌ലിം നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനയാണ്. പില്‍കാല മാപ്പിള സമരങ്ങള്‍ക്കും അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്കും ശക്തി പകരുന്ന തുഹ്ഫത്തുല്‍ മുജാഹിദീനും സൈഫുല്‍ ബത്താറും മുഹിമ്മാത്തുല്‍ മുഅ്മിനീനും മാപ്പിള നവോത്ഥാനത്തിന്റെ അക്ഷര വിപ്ലവം തന്നെയാണ്.

മഖ്ദൂമുകളും പൊന്നാനിയും

കേരള മുസ്‌ലിം നവോത്ഥാനത്തിലെ സുവര്‍ണ്ണ കാലമായിരുന്നു മഖ്ദൂമുമാരുടെ പ്രവര്‍ത്തന കാലഘട്ടം. വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പോലും വിജ്ഞാന സമ്പാദന സൗകര്യമൊരുക്കിയിരുന്നു പൊന്നാനി പള്ളിയിലെ ദര്‍സ് സമ്പ്രദായം. ഇസ് ലാമിക വിജ്ഞാന പ്രസരണ രീതിയുടെ പ്രവാചക പതിപ്പായ അഹ് ലുസ്സുഫയുടെ പുനരാവിഷ്‌കാരമായിരുന്നു ലോകോത്തര പണ്ഡിതരില്‍ നിന്നും അസ്ഹറില്‍ നിന്നും വിജ്ഞാനം നേടിയ മഖ്ദൂമുമാര്‍ സമുദായത്തിന് നല്‍കിയ ധൈഷണിക ദിശാബോധം വര്‍ണ്ണാതീതമാണ്.
          അധിനിവേശ സമര പോരാട്ടങ്ങള്‍ക്ക് വേണ്ടി ജന മനസ്സുകളെ പാകപ്പെടുത്തിയ സാഹിത്യരചനകളും ഇതര സമുദായങ്ങള്‍ക്ക് കൂടി ദേശിയ ബോധം നല്‍കാനുതകുന്ന സാഹിത്യ ചരിത്ര രചനകള്‍ നടത്തിയും മുന്നോട്ട് വന്ന ഉമര്‍ ഖാസി (റ), മമ്പുറം തങ്ങളും (റ), ആലി മുസ്ലിയാരും (റ) തീര്‍ത്ത പ്രധിരോധത്തിന് മുമ്പില്‍ അധിനി വേശ ശക്തികള്‍  പലപ്പോഴും മുട്ടുമടക്കി.

മുസ്‌ലിം സമൂഹം മലബാര്‍ കലാപാനന്തരം

മാപ്പിള പാരമ്പര്യത്തിന്റെ സര്‍ഗാത്മകവും സമരോത്സുകവുമായ പ്രതിരോധ പോരാട്ടത്തിന് മുമ്പില്‍ പകച്ച് നിന്ന ബ്രിട്ടീഷുകാരുടെ അവസാന അടവായിരുന്നു കലാപം. 1921 ല്‍ നടന്ന ഈ കലാപം മുസ്‌ലിം സമൂഹത്തിന് വരുത്തി വെച്ച വിനാശം ചെറുതൊന്നുമല്ല. ഈ ഒരു വിഷമാവസ്ഥയിലാണ് വിനാശകരമായ ഇബ്‌നു വഹാബിന്റെ മത നവീകരണം അല്‍ മനാറിലൂടെ വക്കം മൗലവിയിലെത്തിക്കുന്നത്. ഐക്യസംഘമെന്ന പേരില്‍ തുടങ്ങി സമൂഹത്തില്‍ അനൈക്യം വിതറിയ ഇക്കൂട്ടര്‍ അറബി മലയാളവും സംസ്‌കാര സമ്പന്നമായ മാപ്പിള ആചാരങ്ങളെയും നിരാകരിച്ച് നവോത്ഥാന മുന്നേറ്റങ്ങളെ തടസ്സപ്പെടുത്തുകയായിരുന്നു.
        ബ്രിട്ടീഷ് ഒത്താശയോടെ ഉദ്യോഗങ്ങള്‍ നേടിയെടുത്ത ഇക്കൂട്ടര്‍ പാരമ്പര്യ വിശ്വാസികളെ അക്ഷരവിരോധത്തിന്റെയും അപരിഷ്‌കൃതത്തിന്റെയും മേലങ്കി ചാര്‍ത്തി അപരിവല്‍ക്കരിക്കുകയായിരുന്നു. എന്നാല്‍ പില്‍കാലത്തെ  'സമസ്ത' നടത്തിയ  വൈജ്ഞാനിക വിപ്ലവത്തിന്റെ ഉപരിപ്ലവമായി സമുദായം നേടിയ പുരോഗമനത്തിന്റെയും സംഘബോധത്തിന്റെയും പുരോയാനങ്ങളില്‍ അന്ധാളിച്ച് നില്‍ക്കുകയാണ് ഇക്കൂട്ടര്‍.

സമസ്ത നടത്തിയ വൈജ്ഞാനിക വിപ്ലവം

മുസ്‌ലിം  നവോത്ഥാന ചരിത്രത്തിലെ നാഴിക കല്ലായിരുന്നു ചാലിലകത്തിന്റെ മദ്രസാ പ്രസ്ഥാനം. സമസ്തയുടെ വിദ്യാഭ്യാസ നവോത്ഥാനത്തിന് ആധാരശില പാകിയ ഈ സംരംഭം വളര്‍ന്ന് വിശാലമായി. ലോകോത്തര ഇസ് ലാമിക്  യൂണിവേഴ്‌സിറ്റികളിലൊന്നായ ദാറുല്‍ ഹുദയും സമന്വയ വിദ്യാഭ്യാസ രംഗത്തെ വിപ്ലവാത്മക മുന്നേറ്റങ്ങളായ വാഫി - ജാമിഅ ജൂനിയര്‍ കോളേജുകള്‍ക്കും മതേതര ജനാധിപത്യ മേഖലകളില്‍ നിന്നുള്ള വെല്ലുവിളികളെ തടഞ്ഞ് നിര്‍ത്താനും മുഖ്യധാരയോട് സംവദിക്കാനുതകുന്ന ഒരു സമൂഹ സൃഷ്ടിപ്പിന് തന്നെ കാരണമായി.
             അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളില്‍ ഗവേഷണം നടത്തുന്ന ആധുനിക സുന്നി സമൂഹത്തിനിടയിലിന്ന് അക്കാദമിക് ഡോക്ടറേറ്റും അന്താരാഷ്ട്ര വേദികളിലെ പ്രബന്ധങ്ങളും ഇന്ന് ആവര്‍ത്തന വിരസതയുള്ള കാര്യമാണ്. ഓക്‌സ്‌ഫോഡിനെ പോലും തിരുത്താന്‍ പ്രാഗല്‍ഭ്യമുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസവും മലയാള സാഹിത്യത്തിലെ അപൂര്‍വ്വ രചനകളെ പോലും ഭാഷാന്തരം ചെയ്യാനുള്ള സാഹിത്യ ശേഷിയും നേടിയ സമൂഹത്തെ അളക്കാന്‍ ഇന്ന് സാമുദായിക'നവോത്ഥാന'ത്തിന്റെ മാപിനികളില്ല.
             ചുരുക്കത്തില്‍ അഹ്‌ലുസുന്നയുടെ വക്താക്കളായിരുന്ന സര്‍വ്വാംഗീകൃത ധൈഷണിക ചക്രവര്‍ത്തിമാരായ ഇബ്‌നു ഖല്‍ദൂനും ഇബ്‌നു സീനയും ഇബ്‌നു ഹജറും തുടങ്ങി വെച്ച വൈജ്ഞാനിക മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണ് മഖ്ദൂമികളും സയ്യിദന്മാരും പില്‍ക്കാല പണ്ഡിതന്മാരും നിര്‍വഹിച്ചത്. ആ പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ക്കാണ് നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ അവകാശം. കേരളീയ മുസ് ലിം വ്യവഹാര പദങ്ങളില്‍ ഏറ്റവും തെറ്റായ പദപ്രയോഗമാണ് സലഫികളെ പുരോഗമന വാദികളെന്ന് വിളിക്കുന്നത്. ഇന്ന് തെറ്റായ നവോത്ഥാനത്തിന്റെ പട്ടം ചുമത്തിയവര്‍ തീവ്രത മൂത്ത് സലഫി തീവ്രവാദത്തിന്റെ കാരാഗൃഹത്തില്‍ അടിഞ്ഞ് കൊണ്ടിരിക്കുകയാണ്. മലയാണ്‍ മക്കള്‍ക്ക് മഹിത പ്രയാണത്തിന്റെ മത മുദ്ര ചാര്‍ത്തി സംഘ ബോധത്തിന്റെയും സ്വത്വബോധത്തിന്റെയും ദിശാ ബോധം നല്‍കി സാമൂഹ്യ നവോത്ഥാനത്തിന്റെ ചാലക ശക്തിയാവാന്‍ സമസ്‌തേതര സംഘടനകള്‍ക്കായിട്ടില്ലെന്നുള്ളത് തികച്ചും യാഥാര്‍ത്ഥ്യമാണ്.           


| Ismaeel Kilirani |
പൗരാണിക കാലം മുതല്‍ തന്നെ ലോക ശ്രദ്ധയാകര്‍ഷിച്ച പശ്ചിമേഷ്യ മാനുഷിക നാഗരികതയുടെ കളിതൊട്ടിലായിരുന്നു. സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും ഉത്ഭവ കേന്ദ്രമായ ഈ പ്രദേശം ഇന്ന് ' വരൂ ഈതെരുവിലെ ചുടുരക്തം കാണൂ... ഈ തെരുവൊക്കെ ചുടുരക്തം മണക്കുന്നു' എന്ന് വിലപിച്ച പ്ലാബോ മെലൂദയുടെ വാക്കുകള്‍ക്ക് ജീവന്‍ വെച്ച പ്രതീതിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. 1948 ല്‍ അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും ഒത്താശയോടെ നിലവില്‍വന്ന ജൂത രാഷ്ട്രം ചരിത്ര പരമായും മതപരമായും ഫലസ്തീന് അവകാശപ്പെട്ട മണ്ണിനെ സാമ്രാജത്യ ശക്തികളെ കൂട്ടുപിടിച്ച് ലോകമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യങ്ങള്‍ ചെയ്ത് അവര്‍ക്ക് മുമ്പില്‍ ചാര്‍ത്തുകയായിരുന്നു. പാശ്ചാത്യരുടെ പിന്‍താങ്ങികളായ അറബ് രാജ്യങ്ങളും മുസ്ലിം വിരുദ്ധ നിലപാടെടുത്ത ലോക രാജ്യങ്ങളും നിലപാടു മാറ്റിയില്ലെങ്കില്‍ ലോക ഭുപടത്തില്‍ നിന്ന് ഫലസ്തീന്‍ മാഞ്ഞ് പോകാന്‍ ഇനിഅതികനാള്‍ വേണ്ടിവരില്ല.
യഹൂദരും ഫലസ്തീനികളും ചരിത്രത്തിന്റെ പിന്നാമ്പുറങ്ങള്‍
യഅ്ഖൂബ് നബി (അ) ന്റെ നാലാമത്തെ പുത്രനിലേക്ക് ചേര്‍ത്താണ് യഹൂദികള്‍ എന്നറിയപ്പെടുന്നത്. യഅ്ഖൂബ് നബി(അ) യുടെ കാല ശേഷം ഈജിപ്ത് ഭരിച്ച അമാലിക്കുകളുടെ കാലത്ത് ഇവരുടെ സുവര്‍ണ്ണകാലഘട്ടമായിരുന്നു ശേഷം വന്ന ഖിബ്തികളുടെ ക്രൂരതയില്‍ നിന്ന് മോചിപ്പിക്കാനാണ് മൂസാ നബി (അ) ആഗതനായത് എന്നാല്‍ പ്രവാചകന്‍ മാരുടെ കാലശേഷം വന്ന ആഗ്ഗൂര്‍ അസ്സീര്‍ സലൂഖി ഭരണങ്ങളില്‍ കടുത്ത പീഠനമേറ്റ ഇവര്‍ റോമസാമ്രജ്യത്തിന്റെ കടന്നു വരവോടെ മദീനയിലേക്കും മറ്റു രാജ്യങ്ങളിലേക്കും അഭയാര്‍ത്ഥികളായി.
എന്നാല്‍ ജൂത കുടിയേറ്റത്തിന്റെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് BC 1000 ത്തില്‍ ദാവൂദ് നബിയുടെ നേതൃത്വത്തില്‍ അവിടുത്തെ ഖബൂസികളുടെ തകര്‍ത്ത് അബ്രഹാനികളെ കീഴടക്കിയിരുന്നു. ഈസമയത്ത് മെഡിറ്റേറിയന്‍ കടലിലെ കിര്‍ത് ദ്വീപില്‍ നിന്ന് കടന്നു വന്നവരാണ് ഫലസ്തീനികള്‍. തുടര്‍ന്ന് ഖുര്‍ആന്‍ പ്രവചിച്ച റോമസാമ്രാജത്തിന്റെ വിജയം വരെ ജൂതര്‍ ഫലസ്തീന്‍ മണ്ണില്‍ അഭയാര്‍ത്ഥികളായിരുന്നു. മസ്ജിദുല്‍ അഖ്‌സ
മുസ് ലിംകളുടെ പുണ്യഗേഹമായ മസ്ജിദുല്‍ അഖ്‌സ ഇരുഹറമുകള്‍ക്ക് ശേഷമുള്ള പുണ്യഭൂമി കൂടിയാണ്. സുലൈമാന്‍ നബി (അ) മിന്റെ പണി കഴിപ്പിച്ച ഈ പള്ളി പില്‍കാല ഭരണാധികാരികള്‍ വേണ്ടത്ര വക വെച്ചിരുന്നില്ല. ഫലസ്തീന്‍ കയ്യടക്കിയ റോമക്കാര്‍ ഈലിയ എന്ന പേര് നല്‍കി ഇതിനെ വിശുദ്ധ ഗേഹമായി പ്രഖ്യാപിച്ചത്. ശേഷം ഉമര്‍ (റ) വിന്റെ കാലത്ത് ഖുദ്‌സ് മുസ് ലിംകള്‍ കീഴടക്കി. കുരിശു യുദ്ധത്തില്‍ വീണ്ടും ക്രിസ്ത്യന്‍ അധീനതയിലായ ഖുദ്‌സിനെ സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബിയാണ് മോചിപ്പിച്ചെടുത്തത്. പിന്നീട് ഉസ്മാനിയ്യ ഖിലാഫത്തിന്റെ കീഴിലായ ഖുദ്‌സ് ഒന്നാം ലോകമഹാ യുദ്ധാനന്തരം ബ്രിട്ടീഷ് ഭരണത്തിലേക്കും 1967ല്‍ പൂര്‍ണമായും ജൂതകിങ്കരന്മാരുടെ കരാള ഹസ്തങ്ങളില്‍ ഞെരിഞ്ഞമര്‍ന്നു.
 രാഷ്ട്രീയ സയണിസം
19-ാം നൂറ്റാണ്ടില്‍ മധ്യകാല യൂറോപ്പില്‍ വ്യാവസായിക വിപ്ലവാനന്തരം ഉണ്ടായ പരിണിത ഫലങ്ങളിലൊന്നായാണ് സയണിസ്റ്റ് രാഷ്ട്രീയ ചിന്താധാരകളുടെ ഉറവിടം. യൂറോപ്യന്‍ നാടുകളിലെ ആന്റിസെമിറിക് വികാരം ജൂത നിലനില്‍പ്പിന് തന്നെ ഭീഷണിയായപ്പോള്‍ 1897 ല്‍ സ്വിസ് നഗരമായ ബാസിലിന്‍ ആദ്യ സിയോണിസ്റ്റ് കോണ്‍ഫറന്‍സിന് തിയോഡര്‍ ഹെര്‍സല്‍ നേതൃത്വം നല്‍കി. ഞങ്ങളാണ് യഹോവയുടെ തെരെഞ്ഞെടുക്കപ്പെട്ട അടിമകളെന്നും ലോകം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന ഫലസ്തീനിലേക്കുള്ള മടക്കം ദൈവിക വാഗ്ദത്വമെന്നും വാദിച്ച ഇക്കൂട്ടര്‍ ഹീന തന്ത്രങ്ങള്‍ വഴി ലോകാധിപത്യത്തിലേക്കുള്ള കുറുക്കു വഴികള്‍ ആവിശ്കരിച്ചതാണ് സിയോണിസ്റ്റ് പ്രോട്ടോകോള്‍. ബ്രിട്ടീഷ്-അമേരിക്ക ശക്തികള്‍ ഒന്നാം ലോകമഹാ യുദ്ധത്തില്‍ തങ്ങളെ സഹായിച്ചതിന് പകരമായി ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തിന് 1917 ബാള്‍ഫര്‍ ഉടമ്പടിക്ക്  അംഗീകാരം നല്‍കി. 1903 ല്‍ ആരംഭിച്ച കുടിയേറ്റം വരെ ജൂത-മുസ് ലിം-ക്രിസ്ത്യസ ൗഹൃദ ഭൂമിയായ ഫലസ്തീന്‍ ഇതോടെ രക്തത്തിന്റെ ചെഞ്ചായമണിഞ്ഞ് തുടങ്ങി.
ബാലിശ വാദങ്ങള്‍
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഏറ്റ പീഢനത്തിന് അറബികളെയെങ്ങനെ ബലിയാടാക്കും? വാഗ്ദത്വ ഭൂമി അബ്രഹാം മക്കള്‍ക്കെന്ന ബൈബിള്‍ വചനം ഉദ്ദരിക്കുന്ന ജൂതര്‍ക്ക് മുസ് ലിംകളെ എങ്ങനെ മാറ്റിനിര്‍ത്താനാകും? കാലങ്ങളായി മരുഭൂമിയായിരുന്നെന്ന ജൂത വാദം ചരിത്രത്തിന് നിരക്കാത്തതാണ്. രണ്ടായിരം വര്‍ഷം ഫലസ്തീനില്‍ ജീവിച്ച ജനതയേക്കാള്‍ പൂര്‍ണമായി ഒരു നൂറ്റാണ്ട് പോലും ജീവിക്കാത്ത ജൂതര്‍ക്കെന്ത് അവകാശമാണ് ഫലസ്തീനിന്‍ മണ്ണില്‍?
ജറൂസലം പ്രഖ്യാപനം
ജറുസലം ഇസ്രായേല്‍ തലസ്ഥാനമാക്കിയിട്ടുള്ള പ്രഖ്യാപനത്തില്‍ യു എന്നില്‍ അമേരിക്ക ഒറ്റ പ്പെട്ടത് ജൂത പാശ്ചാത്യശക്തികള്‍ക്കേറ്റ ആഗോള തിരിച്ചടിയാണ്. 1970 ന് ശേഷം ജൂത അതിക്രമങ്ങള്‍ക്ക് കൂട്ടു നിന്ന അമേരിക്ക യു എന്നില്‍ 42 തവണ വീറ്റോ ചെയതിട്ടുണ്ട്. ജൂത വലതു പക്ഷത്തിന്റെ പിന്തുണ കൊണ്ട് പ്രസിഡന്റായ ട്രംപിന് ഇതൊരു വാഗ്ദത്ത പൂര്‍ത്തീകരണമെങ്കില്‍ പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ ഇതോടെ അനിശ്ചതത്തിലായി. അറബ് ലീഗും ഒ ഐ സിയും രംഗത്ത് വന്നത് പ്രതീക്ഷാര്‍ഹമാണ്.
ഹമാസ്-ഫതാഹ് കരാര്‍
ഗസ മുനമ്പിലെ ജൂത കുടിയേറ്റം പൊളിച്ച് നീക്കാന്‍ മാത്രം സായുധ സംഘങ്ങളെ രംഗത്തിറക്കിയ ഹമാസിന്റെ ഇന്‍തിഫാദ ഫലസ്തീനികള്‍ക്കെന്നും ആവേശമാണ്. ലോക വ്യാപകമായി അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ സ്വതന്ത്ര ഫലസ്തീനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഈ കരാര്‍ സ്വാധീനം ചെലുത്തുമെന്നതില്‍ സന്ദേഹമില്ല. ആലസ്യം വെടിഞ്ഞ് അറബ് ലോകവും പിന്തുണ നല്‍കിയാല്‍ പ്രതീക്ഷയുടെ പൊന്‍പുലരി അതി വിദൂരമല്ല.


| Alsif Chittur |
സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സാരഥിയെന്ന നിലയില്‍ ആബാലവൃദ്ധം ജ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സാരഥിയെന്ന നിലയില്‍ ആബാലവൃദ്ധം  നഹൃദയങ്ങളില്‍ നിത്യാദരണീയത നിലനിര്‍ത്തിയ ഒരു മഹാ പണ്‌ഡിതവര്യനാണ്‌ ശംസുല്‍ ഉലമ എന്ന അപര നാമത്തില്‍ പ്രസിദ്ധനായ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാര്‍. അനിതര സാധാരണമായ ഘനഗാംഭീര്യം മുറ്റിനില്‍ക്കുന്ന ശരീര പ്രകൃതി, ആരെയും ആകര്‍ഷിക്കുന്ന വേഷവിധാനം, പ്രസന്നത സദാ കളിയാടുന്ന വട്ടമുഖം, അതിന്നലങ്കാരമായി തഴച്ചു വളര്‍ന്ന താടി, രാജകീയവും പ്രൗഢോജ്വലവുമായ തലപ്പാവും ശംസുല്‍ ഉലമ എന്നു കേള്‍ക്കുമ്പോള്‍ ഈ കാലഘട്ടത്തിലെ ജനമനസ്സുകളില്‍ ഉടന്‍ പ്രതിബിംബിക്കുന്ന രൂപമാണിത്‌. ഒരു നൂറ്റാണ്ടിലെ അനുഭവ സമ്പത്തും ആദര്‍ശ മഹിമയുമായി ആ മഹാ മനുഷ്യന്‍ തന്റെ ജീവിതമത്രയും ദീനീ വിജ്ഞാന പ്രചരണത്തിലായി ചെലവഴിച്ചു. മത വിജ്ഞാനത്തിന്റെ ഓരോ ശാഖയും കോരിക്കുടിച്ച ആ മഹാജ്ഞാനി ഈ യുഗത്തില്‍ ജീവിച്ച പണ്‌ഡിതരില്‍ പ്രഥമ ഗണനീയന്‍ തന്നെയായിരുന്നു. ഇസ്‌ലാമിക ആശയങ്ങള്‍ ആരുടെ മുന്നിലും സലക്ഷ്യം സമര്‍ത്ഥിക്കുവാനും ശാസ്‌ത്രീയമായി തെളിയിക്കുവാനും ശംസുല്‍ ഉലമയെ പോലെ കഴിവുള്ള മറ്റാരും ഇന്നില്ല കേരളത്തിലെ ഇസ്‌ലാമിക വിജ്ഞാനപ്രചരണത്തിനു നേതൃത്വം നല്‍കിയ ഈ പണ്‌ഡിത കേസരി ഒരു സര്‍വ്വ വിജ്ഞാനകോശം തന്നെയായിരുന്നു

കുടുംബം

ഹി. 1333 ല്‍ (ക്രി. 1914) കോഴിക്കോടിനടുത്ത പറമ്പില്‍ കടവിലെ എഴുത്തച്ചന്‍കണ്ടി എന്ന വീട്ടിലാണ്‌ ഈ മഹാപ്രതിഭ ഭൂജാതനായത്‌. യമനില്‍ നിന്ന്‌ കുടിയേറിപ്പാര്‍ത്ത പണ്‌ഡിത പരമ്പരയിലെ പ്രമുഖനായ കോയക്കുട്ടി മുസ്‌ലിയാരുടെയും ഭാര്യ ബീവിക്കുട്ടിയുടെയും മൂത്ത പുത്രനായിരുന്നു അദ്ദേഹം. പിതാവ്‌ കോയക്കുട്ടി മുസ്‌ലിയാരും അക്കാലത്തെ മഹാ പണ്‌ഡ്‌തന്മാരില്‍ പ്രമുഖനും. സൂഫീവര്യനും ത്യാഗിയുമായിരുന്നു. ഇസ്‌ലാമിക വിജ്ഞാന പ്രചരണത്തിലും ദീനീ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ട്‌ അല്ലാഹുവിന്റെ ദീനിന്റെ പ്രചരണം സ്വയം ഏറ്റെടുക്കുകയും മത വിഷയങ്ങളില്‍ കൃത്യ നിഷ്‌ഠതയും ആത്മാര്‍ത്ഥതയും പുലര്‍ത്തിവരുകയും ചെയ്യുന്ന കുടുംബവുമാണ്‌ മഹാനവര്‍കളുടേത്‌. പറമ്പില്‍ കടവ്‌ അടിയോട്ടില്‍ അബൂബക്കറിന്റെ മകള്‍ ബീവിക്കുട്ടി-കോയക്കുട്ടി മുസ്‌ലിയാര്‍ ദമ്പതികള്‍ക്ക്‌ പിറന്ന ഇ.. കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കം ഏഴു പേരും പ്രഗത്ഭരാണ്‌. പറമ്പില്‍ ബസാറിലെ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുല്‍ ഖാദിരി കമാലുദ്ദീന്‍ ഇ. കെ ഉമ്മര്‍ മുസ്‌ലിയാര്‍ (ന. മ) കാഞ്ഞിരത്തിങ്കല്‍ പള്ളി ഖതീബായിരുന്ന മര്‍ഹൂം ഇ. കെ ഉസ്‌മാന്‍ മുസ്‌ലിയാര്‍ (ന. മ) മര്‍ഹൂം ഇ. കെ അലി മുസ്‌ലിയാര്‍ (ന. മ) സൂഫീ വര്യനായ ഇ. കെ അഹ്‌മദ്‌ മുസ്‌ലിയാര്‍ മുറ്റിച്ചൂര്‍ (ന. മ) സുന്നത്ത്‌ ജമാഅത്തിന്റെ അതുല്യനായ പടനായകന്‍ ബിദഈ പ്രസ്ഥാനങ്ങളുടെ പേടിസ്വപ്‌നം സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന മര്‍ഹൂം ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍ (ന:.മ) പുന്ന ഖാസിയായ ഇ. കെ അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ ശംസുല്‍ ഉലമയുടെ സഹോദരന്മാരും ആയിഷ, ആമിന എന്നിവര്‍ സഹോദരികളുമാണ്‌. വെള്ളിമാടുകുന്നിലെ പരേതയായ ഫാത്തിമ ഹജ്ജുമ്മയായിരുന്നു മഹാനവര്‍കളുടെ ഭാര്യ അബ്‌ദുസ്സലാം അബ്‌ദു റഷീദ്‌ എന്നീ പുത്രന്മാരും ആയിഷ, ആമിന, നഫീസ, ഹലീമ, ബീവി എന്നീ പുത്രിമാരുമാണ്‌ സന്താനങ്ങള്‍. പാലാട്ട്‌ പറമ്പ്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍, കുറ്റിക്കാട്ടൂര്‍ പി. കെ ഉമ്മര്‍ കോയ ഹാജി, അഹ്‌മദ്‌ വട്ടോളി, കിഴിശ്ശേരി മുഹമ്മദ്‌ ഫൈസി, മാക്കില്‍ മഹമൂദ്‌ എന്നിവര്‍ ജാമാതാക്കളാണ്‌.

വിദ്യാഭ്യാസം

പിതാവ്‌ കോയക്കുട്ടി മുസ്‌ലിയാര്‍ അക്കാലത്തെ മഹാ പണ്‌ഡിതനായിരുന്നു എന്നു പറഞ്ഞുവല്ലോ. സൂഫിവര്യനും, ത്യാഗിയുമായ അദ്ദേഹം ഇലാഹീ പ്രീതി മാത്രം ലക്ഷ്യമാക്കി സ്വന്തം നാടായ പറമ്പില്‍കടവില്‍ ദര്‍സ്‌ നടത്തിപ്പോന്നു. ആ ദര്‍സില്‍ നിന്നും അനേകം വിദ്യാ ദാഹികള്‍ മധു നുകര്‍ന്നിരുന്നു. അക്കാലത്തെ മത നവോത്ഥാനത്തിനും സമൂഹ സംസ്‌കരണത്തിനും നായകത്വം വഹിച്ച അദ്ദേഹം ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖ്‌ കൂടിയായിരുന്നു. ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാരടക്കമുള്ള മക്കള്‍ക്ക്‌ വിദ്യാഭ്യാസവും ആത്മീയ ശിക്ഷണവും നല്‍കിയത്‌, സുപ്രസിദ്ധ പണ്‌ഡിതനായിരുന്ന മര്‍ഹൂം കുട്ട്യാമു മുസ്‌ലിയാരുടെ അക്കാലത്തെ മഖ്‌ദൂം പണ്‌ഡിതരുടെയും ശിഷ്യഗണങ്ങളില്‍ പ്രധാനിയായ പിതാവ്‌ കോയക്കുട്ടി മുസ്‌ലിയാര്‍ തന്നെ. വിശുദ്ധ ഖുര്‍ആന്‍ മനപാഠമുള്ള പിതാവില്‍ നിന്നും ഖുര്‍ആന്‍ പഠിച്ചു തുടങ്ങി. മഹല്ലി വരെ പിതാവ്‌ ഓതിക്കൊടുത്തു. ജീവിത പ്രാരാബ്‌ധങ്ങള്‍ പേറി പ്രയാസപ്പെട്ടിട്ടും ആരുടെയും ഔദാര്യത്തിനു മുമ്പിലും തന്റെ അഭിമാനവും, മാന്യതയും പണയപ്പെടുത്താന്‍ തയ്യാറല്ലായിരുന്നു അദ്ദേഹം. തന്റെ സന്താനങ്ങള്‍ക്ക്‌ ശൈശവത്തില്‍ തന്നെ അഭിമാന ബോധവും ത്യാഗബുദ്ധിയും മനോദാര്‍ഢ്യവും പകര്‍ന്നു കൊടുക്കുന്നതില്‍ വളരെ ദീര്‍ഘ ദൃഷ്‌ടിയോടെ ശ്രദ്ധ പതിപ്പിച്ചിരുന്നു. പട്ടിണി കിടന്നു വിശന്നു വലയുമ്പോഴും ചിമ്മിണിക്കു കാശില്ലാതെ നിലാവെളിച്ചത്തിലിരുന്ന്‌ അല്‍ഫിയ്യയുടെ ബൈത്തും ശറഹും (പദ്യങ്ങളും വ്യാഖ്യാനങ്ങളും) മന:പാഠമാക്കിയ രംഗം കഥാപുരുഷന്റെ സഹോദരന്‍ മര്‍ഹൂം ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍ ഒരവസരത്തില്‍ വിവരിച്ചത്‌ ഓര്‍ത്തുപോവുകയാണ്‌.
അങ്ങനെ പിതാവില്‍ നിന്നും പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം വലിയുള്ളാഹി മടവൂര്‍ സി. എം അബൂബക്കര്‍ മുസ്‌ലിയാരുടെ പിതാവും പ്രഗത്ഭ സൂഫീവര്യനും പ്രമുഖ പണ്‌ഡിതനുമായ മടവൂര്‍ കുഞ്ഞായില്‍ കോയ മുസ്‌ലിയാരുടെ അടുത്താണ്‌ ഓതിപഠിച്ചത്‌. പിന്നീട്‌ വാഴക്കാട്‌ ദാറുല്‍ ഉലൂമില്‍ എത്തിച്ചേര്‍ന്നു. അവിടെ പ്രിന്‍സിപ്പളായിരുന്ന പള്ളിപ്പുറം അബ്‌ദുല്‍ ഖാദിര്‍ ഫള്‌ഫരി ആയിരുന്നു മഹാന്റെ പ്രധാന ഉസ്‌താദ്‌. ഫത്‌ഹുല്‍ മുഈന്‍, അല്‍ഫിയ തുടങ്ങിയ പ്രധാന ഫിഖ്‌ഹ്‌, വ്യാകരണ ഗ്രന്ഥങ്ങള്‍ പൊന്നാനി സില്‍സില എന്ന പേരില്‍ അറിയപ്പെടുന്ന സിലബസ്‌ അനുസരിച്ച്‌ പൊന്നാനിയിലെ മഖ്‌ദൂം പണ്‌ഡിതരുടെ വ്യാഖ്യാനങ്ങളോടെ പഠിച്ചു തീര്‍ത്ത്‌ പിന്നീട്‌ ഉപരി പഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്എത്തിച്ചേര്‍ന്നു. ശേഷം കണ്ണിയത്ത്‌ അഹ്‌മദ്‌ മുസ്‌ലിയാരുടെ ദര്‍സിലും (മാട്ടൂല്‍) സമസ്‌ത മുശാവറ അംഗവും ഉന്നത നേതാവുമായിരുന്ന അയനിക്കാട്‌ ഇബ്രാഹീം മുസ്‌ലിയാരുടെ ദര്‍സിലും പഠിച്ചു. ശൈഖ്‌ അബ്‌ദു റഹീം ഹസ്രത്ത്‌, ശൈഖ്‌ ആദം ഹസ്രത്ത്‌, ശൈഖ്‌ അബ്‌ദുല്‍ അലി ഹസ്രത്ത്‌, ശൈഖ്‌ പട്ട്‌ ഹസ്രത്ത്‌ എന്നീ ഗുരു പ്രമുഖരുടെ ശിഷ്യത്വമായിരുന്നു. ബാഖിയാത്തില്‍ ബഹു അഹ്‌മദ്‌ കോയ ശാലിയാത്തി, പുതിയാപ്പിള അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ്‌ മുസ്‌ലിയാര്‍, കാപ്പാട്‌ കുഞ്ഞമ്മദ്‌ മുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രഗത്ഭ പണ്‌ഡിതരുമായി പല നിലക്കും ബന്ധപ്പെട്ട്‌ ത്വരീഖത്തും ഇജാസത്തും കരസ്ഥമാക്കിയിട്ടുണ്ട്‌.
മഹാനവര്‍കളുടെ പാണ്‌ഡിത്യവും കൂര്‍മ്മബുദ്ധിയും കാരണം വെല്ലൂര്‍ ബാഖിയാത്തിലെ പഠന കാലത്ത്‌ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിനു ചുറ്റും വട്ടമിട്ടിരുന്നു. പ്രഗത്ഭ ശിഷ്യന്റെ കഴിവു മനസ്സിലാക്കിയ കോളേജിലെ ഉസ്‌താദുമാര്‍ പല പ്രധാന വിഷയങ്ങളുടെയും ക്ലാസ്സ്‌ തന്നെ അദ്ദേഹത്തെ ഏല്‍പിച്ചിരുന്നു. കോളേജ്‌ വിദ്യാര്‍ത്ഥികള്‍ മഹാന്റെ ക്ലാസില്‍ ആവേശപൂര്‍വ്വം പങ്കുകൊണ്ടു. ചഗ്‌മീനി, സദ്‌റ മുതലായ ശാസ്‌ത്ര ഗ്രന്ഥങ്ങളും മറ്റു കെട്ടു പിണഞ്ഞ ഗഹനങ്ങളായ വിഷയങ്ങളുമായിരുന്നു മഹാന്‍ ക്ലാസ്സ്‌ നടത്തിയിരുന്നത്‌. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത്‌ മഹ്‌യിദ്ദീന്‍ എന്ന ബാപ്പുട്ടി മുസ്‌ലിയാര്‍, ഒ. കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ ഓടക്കല്‍ തുടങ്ങിയവരടക്കം പലരും അവിടെ വെച്ച്‌ അദ്ദേഹത്തില്‍ നിന്നും കിതാബ്‌ ഓതിയിരുന്നു. പൂര്‍ണ്ണ മാര്‍ക്കോടെ ബിരുദം നേടിയപ്പോള്‍ ബിരുദ ദാനം നടത്തിയിരുന്ന ശൈഖ്‌ സിയാഉദ്ദീന്‍ ഹസ്രത്ത്‌ ഈ മഹാജ്ഞാനിയുടെ മുഖത്തു നോക്കി അഭിമാന പൂര്‍വ്വം പറഞ്ഞു. താങ്കള്‍ക്ക്‌ അനുഗ്രഹാശിസ്സുകള്‍ നേരുന്നു. താങ്കള്‍ സ്ഥാപനത്തോടുള്ള കടപ്പാട്‌ നര്‍വ്വഹിക്കുക.

മുഫ്‌തി

ബിരുദം എടുത്ത വര്‍ഷം (1940 മുതല്‍ 1948 വരെ) വെല്ലൂരില്‍ തന്നെ മുദരിസായി നിയമിക്കപ്പെടുകയും അവിടെ അധ്യാപകനായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. ശൈഖ്‌ അബ്‌ദു റഹീം ഹസ്രത്തും, ശൈഖ്‌ ആദം ഹസ്രത്തും അവിടുത്തെ ഫത്‌വമേധാവികളായിരുന്നപ്പോള്‍ ഇസ്‌ലാമിലെ അനന്തരാവകാശ വിധികള്‍ (ഫറാഇള്‌) തുടങ്ങിയ വിഷയങ്ങളില്‍ ഫത്‌വ നല്‍കാന്‍ പില്‍ക്കാലത്ത്‌ ശംസുല്‍ ഉലമയെന്ന അപരനാമത്തില്‍ അറിയപ്പെട്ട ഇ. കെ യായിരുന്നു ഏല്‍പിച്ചിരുന്നത്‌. ശാഫീ ഫിഖ്‌ഹിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും മഹാനവര്‍കളിലായിരുന്നു. അനാരോഗ്യം കാരണമാണ്‌ വെല്ലൂര്‍ വിട്ടത്‌. അനന്തരം മലയാളക്കരയിലെ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്തിനു ചൂടും ചുണയും പകര്‍ന്നു കൊണ്ട്‌ സുന്നത്ത്‌ ജമാഅത്തിന്റെ പ്രവര്‍ത്തന വേദിയില്‍ സജീവമായി പ്രത്യക്ഷപ്പെട്ടു.
കേരളത്തിലെത്തിയ അദ്ദേഹം തളിപ്പറമ്പ്‌ ഖുവ്വതുല്‍ ഇസ്‌ലാം അറബിമദ്രസ, പാറക്കടവ്‌ ജുമുഅത്ത്‌ പള്ളി എന്നിവിടങ്ങളില്‍ മുദരിസായി. തുടര്‍ന്ന്‌ പട്ടിക്കാട്‌ ജാമിഅ നൂരിയ്യയില്‍ 1963 മുതല്‍ പ്രിന്‍സിപ്പലായ ശംസുല്‍ ഉലമ 1977 വരെയുള്ള സേവനത്തിനു ശേഷം അവിടം വിട്ടു കാസര്‍കോടിനടുത്ത പൂച്ചക്കാട്‌ മുദരിസായി. പിന്നീട്‌ നന്തി ദാറുസ്സലാം അറബിക്‌ കോളേജിന്റെ പ്രിന്‍സിപ്പലായ അദ്ദേഹം മരിക്കുന്നതു വരെ അവിടടെ തുടരുകയായിരുന്നു. സഖാഫി, ഫൈസി, ബാഖവി, ദാരിമി തുടങ്ങി മത വിജ്ഞാനങ്ങളില്‍ ബിരുദമുള്ള പന്ത്രണ്ടായിരത്തോളം പേരടക്കം അനേകം പേര്‍ മഹാന്റെ ശിഷ്യന്മാരായുണ്ട്‌. ഉള്ളാള്‍ സയ്യിദ്‌ അബ്‌ദു റഹ്‌മാന്‍ കുഞ്ഞിക്കോയ തങ്ങള്‍, സഹോദരന്‍ കൂടിയായ മര്‍ഹൂം ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍, കെ. കെ അബൂബക്കര്‍ ഹസ്രത്ത്‌, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, സി. എം വലിയുള്ളാഹി മടവൂര്‍ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍, ഉമറലി ശിഹാബ്‌ തങ്ങള്‍, ഹൈദരലി ശിഹാബ്‌ തങ്ങള്‍, സഅദിയ്യ മുദരിസ്‌ എ. കെ അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, പി. പി. എം പാറന്നൂര്‍, വി. പി. എം വില്യാപ്പള്ളി, പൊട്ടച്ചിറ അന്‍വരിയ്യ പ്രിന്‍സിപ്പള്‍ കൊമ്പം മുഹമ്മദ്‌ ഫൈസി… തുടങ്ങിയ പ്രഗത്ഭരായ ശിഷ്യന്മാരുടെ നിര നീളുന്നു.
1957
ല്‍ സമസ്‌തയുടെ ജനറല്‍ സെക്രട്ടറിയായി പൊതുരംഗത്തു കടന്നു വന്ന മഹാനവര്‍കള്‍ ഉജ്ജ്വല വാഗ്മിയും സുന്നീ പ്രസ്ഥാനത്തിന്റെ പടനായകനുമായിരുന്നു. സുന്നീ വിരോധികളെ തൊലിയുരിച്ചു കാണിക്കുന്ന മഹാന്‍ പ്രതിലോമ ശക്തികള്‍ക്ക്‌ എന്നും ഒരു പേടി സ്വപ്‌നമായിരുന്നു. സമസ്‌തയെ കേരള മണ്ണില്‍ ഒരു അജയ്യ സുന്നീ പ്രസ്ഥാനമാക്കി വളര്‍ത്തിയതില്‍ മഹാന്റെ തീപ്പൊരി പ്രസംഗവും പുത്തന്‍ പ്രസ്ഥാനങ്ങളെ മുട്ടു കുത്തിക്കാനുതകുന്ന പാണ്‌ഡിത്യവും ഏറെ പങ്കുവഹിച്ചിട്ടുണ്ട്‌. നാല്‌ പതിറ്റാണ്ടോളം സമസ്‌തയുടെ ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നു. പൂനൂരില്‍ നടന്ന സുന്നി-മുജാഹിദ്‌ സംവാദത്തോടെയാണ്‌ മഹാന്‍ പൊതു ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്‌. അതിനുശേഷം എടവണ്ണ, ഒതായി തുടങ്ങി ഒട്ടേറെ സംവാദങ്ങളില്‍ സുന്നി വിഭാഗത്തിന്റെ വാക്താവായി എതിര്‍ കക്ഷികളെ നേരിട്ടത്‌ അദ്ദേഹമാണ്‌. മഞ്ചേരിയില്‍ വെച്ച്‌ ക്രിസ്‌ത്യാനികള്‍ക്കെതിരെ നടന്ന സംവാദം ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു. വഹാബി മുത്തപ്പന്‍മാര്‍ക്കെതിരെ പൂനൂരില്‍ അദ്ദേഹം തനിച്ച്‌ നടത്തിയ വാദപ്രതിവാദമാണ്‌ മതനവീകരണ പ്രസ്ഥാനത്തിന്റെ ആക്രമണത്തില്‍ നിന്നു മലബാറിനെ തടഞ്ഞു നിര്‍ത്തിയതെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഒരു സമയം ക്രൈസ്‌തവ മിഷനറിമാരുടെ ഭാഗത്തു നിന്നുള്ള ആക്രമണം നേരിട്ടു തോല്‍പിക്കുകവാനും മഹാനവര്‍കളുടെ ഉജ്ജ്വലമായ വാഗ്‌ധോരണിക്കു കഴിഞ്ഞു. ക്രൈസ്‌തവതയുടെ നിരര്‍ത്ഥകത പുതിയ തലമുറയിലെ പണ്‌ഡിതന്മാര്‍ക്കു ബോധ്യപ്പെടുത്തുവാനും ക്രിസ്‌ത്യാനികളെ ആശയപരമായി നേരിടാന്‍ കെല്‍പുള്ള ഒരു പണ്‌ഡിത വ്യൂഹത്തെ വളര്‍ത്തിയെടുക്കുവാനും പലേടത്തും സംഘടിപ്പിച്ച മഹാനവര്‍കളുടെ ക്ലാസ്സുകള്‍ സഹായിച്ചു.
ഖാദിയാനിമതക്കാര്‍ ഖുര്‍ആന്‍, ഹദീസ്‌ തുണ്ടുകള്‍ക്ക്‌ വികല വ്യാഖ്യാനം നല്‍കി ഇസ്‌ലാമിക സമൂഹത്തെ ഭിന്നിപ്പിക്കാനും മുസ്‌ലിം സാധാരണക്കാരുടെ ഈമാന്‍ പിഴപ്പിക്കുവാനും ശ്രമിച്ചപ്പോള്‍ സുന്നി പണ്‌ഡിതര്‍ അതിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പു നടത്തി. ഖാദിയാനി കുഞ്ഞഹമ്മദ്‌ എന്ന പേരിലറിയപ്പെട്ടിരുന്ന ഖാദിയാനി നേതാവിന്റെ വാദങ്ങള്‍ ഖണ്‌ഡിച്ചു കൊണ്ട്‌ ശംസുല്‍ ഉലമ അന്നൊരു ഗ്രന്ഥം തന്നെ എഴുതി. ഖാദിയാനികളുടെ നട്ടെല്ലൊടിച്ച ഗ്രന്ഥമാണത്‌. ദൗര്‍ഭാഗ്യമെന്നു പറയട്ടെ അതിന്റെ ഒരു കോപ്പി മഹാന്റെ കൈവശം പോലും അവസാനം ഉണ്ടായിരുന്നില്ല. പഴയങ്ങാടിയിലെവിടെയെങ്കിലുംഉണ്ടാവുമെന്നാണ്‌ മരിക്കുന്നതിന്റെ മുമ്പ്‌ അല്‍ ഇര്‍ഫാദ്‌ മാസികക്ക്‌ നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞത്‌.
ഖാദിയാനി ഖണ്‌ഡനത്തിനു പുറമെ ഖുതുബയെക്കുറിച്ച്‌ ഒരു ലഘു കൃതിയും മഹാനവര്‍കള്‍ രചിച്ചിട്ടുണ്ട്‌. ഖിബ്‌ലയുടെ ദിക്കു കണ്ടുപിടിക്കാനായി നമ്മുടെ ഉന്നത കലാലയങ്ങളില്‍ പഠിപ്പിച്ചു വരുന്ന രിസാലത്തുല്‍ മാറദീനി എന്ന മഹല്‍ ഗ്രന്ഥത്തിലെ വിഷയങ്ങള്‍ വിവരിച്ചു കൊണ്ട്‌ ഉന്നത വിദ്യാര്‍ത്ഥികളെ കണക്കിലെടുത്ത്‌ സരള സുന്ദരമായ ശൈലിയില്‍ മഹാന്‍ അറബിയില്‍ എഴുതിയ വ്യാഖ്യാന ഗ്രന്ഥം നിസ്‌തുലമാണ്‌. വിദ്യാര്‍ത്ഥികളുടെ അപേക്ഷ മാനിച്ചാണിതു വിവരിച്ചത്‌.
സ്വഹീഹുല്‍ ബുഖാരിക്കു വ്യാഖ്യാനമായി മഹാന്‍ വളരെയധികം അമൂല്യ വിദ്യാരത്‌നങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്‌. അവയൊക്കെ മഹാനവര്‍കളുടെ ക്ലാസ്സുകളില്‍ എത്തിയവര്‍ക്കു മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. അതു തന്നെ വളരെ പരിമിതമായി മാത്രം കോഴിക്കോട്‌ ശൈഖ്‌ അബുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദ്‌ ബ്‌നു അലാവുദ്ദീനുല്‍ ഹിമ്മസി എന്ന മാമുക്കോയ തങ്ങളെ അധികരിച്ച്‌ മൗലിദ്‌ ഗ്രന്ഥം, അജ്‌മീരിലെ ഖാജാ മുഈനുദ്ദീന്‍ ചിശ്‌തി തങ്ങളെക്കുറിച്ചുള്ള മൗലിദ്‌, ഖാദിരീ ത്വരീഖതിന്റെ ശൈഖും പണ്‌ഡിതനും സൂഫീവര്യനും ആയ അയിലക്കാട്‌ സഈദ്‌ മുസ്‌ലിയാരെക്കുറിച്ചുള്ള മൗലിദ്‌ എന്നിവയും മഹാനവര്‍കളുടെ രചനകളില്‍ ഉള്‍പ്പെടുന്നു.

വിദ്യാ സദസ്സ്‌

അത്യധികം ആകര്‍ഷകമായിരുന്നു മഹാനവര്‍കളുടെ വിദ്യാസദസ്സ്‌. വിദ്യാദാഹികള്‍ക്ക്‌ എന്നും അത്‌ ഒരാവേശമായിരുന്നു. ആ സദസ്സിലെന്ന പോലെ കാതുകൂര്‍പ്പിച്ച്‌, ശ്വാസമടക്കിപ്പിടിച്ച്‌, ചലിക്കുന്ന പേനയും, പ്രതീക്ഷയുള്ള നയനവും, നിറയുന്ന ഹൃദയവുമായി ശാന്ത സുന്ദരമായി പഠിക്കാനിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ വേദി മറ്റെവിടെയും കാണാന്‍ കഴിയില്ല.
ശംസുല്‍ ഉലമയുടെ ക്ലാസില്‍ മൊട്ടു സൂചി വീണാല്‍ പോലും കേള്‍ക്കാമായിരുന്നു. മറ്റു പല ക്ലാസുകളിലും ഉറക്കം തൂങ്ങുന്നവരെ കാണാം പക്ഷെ മഹാഗുരുവിന്റെ ക്ലാസില്‍ ഒരാളും ഉറക്കം തൂങ്ങുകയോ അശ്രദ്ധമായിരിക്കുകയോ ചെയ്യാറില്ലായിരുന്നു. ഘനഗാംഭീര്യമായിരുന്ന ആ ശബ്‌ദം ഹൃദയങ്ങളെ കോരിത്തരിപ്പിച്ചിരുന്നു. ചന്ദ്രബിംബം പോലുള്ള ആ മുഖത്ത്‌ പാരമ്പര്യത്തിന്റെയും പാണ്‌ഡിത്യത്തിന്റെയും ഗാംഭീര്യം വിടരുമായിരുന്നു. ആ പണ്‌ഡിത ജ്യോതിസ്സിന്റെ ഖുര്‍ആന്‍ വ്യാഖ്യാനമായിരുന്നു ഏവരെയും ആകര്‍ഷിച്ചിരുന്നത്‌. അനുവാചക ഹൃദയങ്ങളെ വിജ്ഞാനത്തിന്റെയും പ്രായോഗിക വ്യാഖ്യാനത്തിന്റെയും പുത്തന്‍ ചക്രവാളങ്ങളിലേക്കാനയിക്കുകയായിരുന്നു. പൂര്‍വ്വീകരുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെ മുന്നില്‍ വെച്ചുകൊണ്ട്‌ അവയെ ആധാരമാക്കി ഖുര്‍ആനിന്റെ സമകാലികത ബോധ്യപ്പെടുത്തുകയായിരുന്നു അവിടുത്തെ ഓരോ വാക്കുകളും. ഹദീസ്‌ ശാസ്‌ത്രത്തിലും, ഫിഖ്‌ഹിലും, തന്റേതായ ഒരു പ്രത്യേക ശൈലിയിലും സരണിയിലുമായിരുന്നു കഥാപുരുഷന്‍ ക്ലാസെടുത്തിരുന്നത്‌. പ്രതിയോഗികളുടെ മുന്നില്‍ ഇരു തല മൂര്‍ച്ചയുള്ള ഖഡ്‌കമായിരുന്നു.
1961
ല്‍ ആദ്യത്തെ ഹജ്ജ്‌ ചെയ്‌ത അദ്ദേഹം രണ്ടു തവണ ഹജ്ജ്‌ കര്‍മ്മം നിര്‍വ്വഹിച്ചിട്ടുണ്ട്‌. യു. എ. ഇ അടക്കം പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്‌. മലയാളത്തിനു പുറമെ ഉറുദു, അറബി, സുരിയാനി, ഇംഗ്ലീഷ്‌, തമിഴ്‌ ഭാഷകളില്‍ നല്ല പരിജ്ഞാനമുണ്ടായിരുന്നു. പല വിഷയങ്ങളിലും സംശയം തീര്‍ക്കുവാന്‍ ഈ പണ്‌ഡിത വരേണ്യരെ സമീപിക്കുന്നവര്‍ നിരവധിയായിരുന്നു. ശത്രുക്കള്‍ പോലും അദ്ദേഹത്തിന്റെ പാണ്‌ഡിത്യത്തിലുള്ള അഗാധതയെ വാഴ്‌ത്തിയിരുന്നു. 70 മഹല്ലുകള്‍ ഉള്‍ക്കൊള്ളുന്ന മട്ടന്നൂര്‍ സംയുക്ത ജമാഅത്തടക്കം നിരവധി മഹല്ലുകളുടെ ഖാളിയായിരുന്നു.

സഹപാഠികള്‍

വെല്ലൂരില്‍ പഠിക്കുന്ന കാലത്ത്‌ പരേതനായ കാഞ്ഞങ്ങാട്‌ അബൂബക്കര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത്‌ എ. പി കുഞ്ഞഹമ്മദ്‌ മുസ്‌ലിയാര്‍, വണ്ടൂര്‍ സ്വദേശി ഇരിയകുളത്തില്‍ ആലിക്കുട്ടി എന്ന ചെറീതു മുസ്‌ലിയാര്‍, വണ്ടൂര്‍ കാപ്പില്‍ അഹ്‌മദ്‌ എന്ന കുട്ട്യാമു മുസ്‌ലിയാര്‍, പ്രമുഖ പണ്‌ഡിതനും കവിയും സാഹിത്യകാരനുമായിരുന്ന വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലെ പ്രിന്‍സിപ്പലുമായിരുന്ന അബ്ദു റഹിമാന്‍ എന്ന കുട്ടി മുസ്‌ലിയാര്‍ ശൈഖ്‌ മുഹമ്മദ്‌ മൗലവി ഉഗ്രപുരം എന്നിവര്‍ സഹപാഠികളായിരുന്നു.

മരണം

1996
ആഗസ്‌ത്‌ 19 ന്‌ പുലര്‍ച്ചെ 5.05 ന്‌ ആ ദീപം പൊലിയുകയായിരുന്നു. സുബഹി ബാങ്കിന്റെ ശബ്‌ദ വീചികള്‍ കര്‍ണ്ണപുടങ്ങളില്‍ അലയടിച്ചു കൊണ്ടിരിക്കെ മഹാനവര്‍കളുടെ നയനങ്ങള്‍ അടഞ്ഞു. സമസ്‌തയിലുണ്ടായിരുന്ന പ്രശ്‌നങ്ങളില്‍ മരണത്തോടടുത്ത കാലങ്ങളില്‍ മഹാനവര്‍കളില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. യോജിപ്പിനുള്ള സാധ്യതകളെ സംബന്ധിച്ചു ചിന്തിക്കുകയും പ്രവര്‍ത്തിച്ചു വരുകയും ചെയ്‌തുവരുമ്പോഴാണ്‌ അദ്ദേഹത്തിന്റെ അന്ത്യമുണ്ടായത്‌. മരണവാര്‍ത്തകേട്ട്‌ നാടും നഗരവും ഞെട്ടി എല്ലാ ഊടു വഴികളും കോഴിക്കോേടക്കൊഴുകി വെള്ളിമാടുകുന്നിലേക്കുള്ള വഴികള്‍ ശുഭ്ര വസ്‌ത്ര ധാരികളാല്‍ നിറഞ്ഞു. പരസഹസ്രം ശിഷ്യ ഗണങ്ങളുടെയും അനുയായി വൃന്ദത്തിന്റെയും സാന്നിധ്യത്തില്‍ പുതിയങ്ങാടിയിലെ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മഖാമിനടുത്ത്‌ മഹാ ഗുരുവിനെ അടക്കം ചെയ്‌തു. മഹാനവര്‍കളുടെ ഒരു പിതാമഹനും വരക്കല്‍ തങ്ങളുടെ മഖാമിനടുത്ത്‌ അന്ത്യവിശ്രമം കൊള്ളുന്നു.
ചില സംഘടനകളെ വ്യക്തികളുമായി ചേര്‍ത്ത് പറയുന്നത് പുരാതനകാലം മുതല്‍ക്കേ തുടര്‍ന്ന് പോരുന്നുണ്ട്. സംഘടനയുടെ നെടുംതൂണായി പ്രവര്‍ത്തിച്ചു എന്നതാണ് ഈ ചേര്‍ത്ത് വെപ്പിന്റെ പ്രധാനഘടകമായി ഗണിക്കാറുള്ളത്. ഇത്തരം അനുഗ്രഹീത സ്ഥാനം അലങ്കരിക്കാന്‍ സൗഭാഗ്യം ലഭിച്ചവരായിരുന്നു മഹാനായ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ് ലിയാര്‍.
അറേബ്യയില്‍ നിന്നും നേരിട്ട് ഇസ് ലാമിക ബന്ധംപുലത്തിയ കേരളത്തിന് വരദാനമായിലഭിച്ച യമനീ പരമ്പര്യത്തിന്റെ കൈവഴികളില്‍ പ്രധാനിയായിട്ടാണ് ശംസുല്‍ ഉലമ കടന്ന് വരുന്നത്. 17-ാം നൂറ്റാണ്ടിന്റെ പകുതിയിലാണ് യമനിലെ തരീമില്‍ നിന്നും മുഹമ്മദ് കോയ എന്ന മഹാന്‍ കോഴിക്കോട് കപ്പലിറങ്ങിയത്. ഇദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍ പെട്ട കോയക്കുട്ടി മുസ്‌ലിയാരുടെയും അടിയോട്ടില്‍ അബുബക്കറിന്റെ മകള്‍ ഫാത്തിമ്മയുടെയും സന്തതിയായി എ.ഡി 1914-ല്‍ എഴുത്തച്ഛന്‍ കണ്ടി തറവാട്ടിലാണ് ശൈഖുനാ ശംസുല്‍ ഉലമ ജനനം കൊള്ളുന്നത്. മഹാനെ കുടാതെ ഉമര്‍, ഉസ്മാന്‍, അലി, അഹ്മദ്, ഹസന്‍ മുസ്‌ലിയാര്‍, അബ്ദുല്ല എന്നീ പ്രഗത്ഭരായ ഏഴ് ആണ്‍മക്കളും ആമിന, ആയിശ എന്നീ രണ്ട് പെണ്‍ക്കളുമാണ് ഈ ദാമ്പത്യത്തില്‍ ഉണ്ടായിരുന്നത്.
പഠനഘട്ടം
അപാരമായ ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് ചെറു പ്രായത്തിലെ കഴിവുതെളിയിച്ച മഹാന്‍ ശാഫീ ഇമാം(റ)യെ ഓര്‍മിപ്പിക്കുന്ന ബുദ്ധിവൈഭവമാണ് പ്രകടിപ്പിച്ചിരുന്നത്. സ്വപിതാവില്‍ നിന്ന് മത പഠനമാരംഭം കുറിച്ച മഹാന്‍ പെട്ടെന്ന് തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കുകയും, മാത്രമല്ല കേള്‍ക്കുന്നതെന്തും മനഃപാഠമാക്കാനുള്ള അഭൂത പൂര്‍വ്വമായൊരു കഴിവ് മഹാനില്‍ കുടികൊണ്ടിരുന്നു. ചെറുപ്രായത്തിലെ പഠിക്കാന്‍ പ്രത്യേക ഉല്‍സാഹം കാണിച്ച മഹാന്‍ പറയത്തക്ക യാത്രാ സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത് വീട്ടില്‍ നിന്നു 9 കിലോമീറ്റര്‍ കടന്ന് 1922-ല്‍ കോഴിക്കോട്ടെ കാതിരിക്കോയ ഹാജിയുടെ സ്‌കൂളില്‍ ചെന്നാണ് പഠനം നടത്തിയിരുന്നത്.
സ്‌കൂള്‍ പഠനത്തോടൊപ്പം തന്നെ വീട്ടില്‍ വെച്ച് മതപഠനം നടത്താനും മഹാന്‍ ബദ്ധശ്രദ്ധാലുവായിരുന്നു. അക്കാലത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠനം തുടര്‍ന്ന മഹാന്‍ പുസ്തക വായനയിലായി ഏറെ സമയം ചെലവഴിച്ചിരുന്നു. ഒരിക്കല്‍ പിതാവ് കോയക്കുട്ടി മുസ്‌ലിയാര്‍ മഹാന്റെ റൂമില്‍ ഹൃസ്വസന്ദര്‍ശനം നടത്തിയപ്പോള്‍ ലോകപ്രശസ്ത സാഹിത്യകാരന്മാരുടെ ഇംഗ്ലീഷിലുള്ള ബൃഹത്തായ കൃതികള്‍ കണ്ടെത്തുകയുണ്ടായി. ഈ അവസരത്തില്‍ പിതാവ് മകന്റെ ഈ പോക്കില്‍ അപകടം കണ്ടെത്തുകയും മകന്റെ ഈ പഠന വൈഭവത്തെ ഇസ്‌ലാമിക ദിശയിലേക്ക് തിരിച്ചുവിടാന്‍ ശ്രമം നടത്തുകയും അത് വിജയിക്കുകയും ചെയ്തു. മഹാന്റെ പണ്ഡിത ഔന്നത്യത്തിലേക്കുള്ള ഒരു വഴിത്തിരിവായി ഈ സംഭവം മാറിയതായാണ് ചരിത്രത്തില്‍ നമുക്ക് വായിച്ചെടുക്കാനാവുന്നത്.
1929-30
കാലത്താണ് സൂഫീ വര്യനായ സി.എം വലിയുല്ലാഹിയുടെ പിതാവ് സി.എം കുഞ്ഞിമായിന്‍ കോയ മുസ്‌ലിയാരുടെ സുപ്രസിദ്ധ ദര്‍സായ മടവൂര്‍ പള്ളിദര്‍സില്‍ മഹാനവറുകള്‍ ദര്‍സീപഠനത്തിന് പ്രരംഭം കുറിക്കുന്നത്. ശേഷം മാട്ടൂര്‍,കാപ്പാട്, മട്ടന്നൂര്‍, വാഴക്കാട് തുടങ്ങി അക്കാലത്തെ പ്രസിദ്ധമായ ദര്‍സില്‍ നിന്നും മഹാപണ്ഡിതന്മാരില്‍ നിന്നും വിജ്ഞാനം കരഗതമാക്കാനും മഹാനായി.
അക്കാലത്ത് അറിയപ്പെട്ട ജ്ഞാനപടുക്കളില്‍ നിന്നെല്ലാം മഹാനവറുകള്‍ വിജ്ഞാനം കരഗതമാക്കി ശിഷ്യത്വം സ്വീകരിച്ചിരുന്നു.അവരില്‍ പ്രധാനികളായിരന്നു ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഫള്ഫരി, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, അഹ് മദ്മുസ് ലിയാര്‍ ശാലിയാത്തി, ശൈഖ് അബ്ദുറഹിം ഹസ്‌റത്ത്, ശൈഖ് ആദം ഹസ്‌റത്ത്….
ഉപരിപഠനം/ ഭാഷാപരിജ്ഞാനം
വന്ദ്യഗുരുവര്യരില്‍ നിന്നും ആശിര്‍വാദങ്ങളേറ്റുവാങ്ങിയ മഹാന്‍ അവരുടെ ശക്തമായ ആവശ്യം മാനിച്ച് ഉപരിപഠനാശ്യാര്‍ത്ഥം 1937 ല്‍ ബാഖിയാത്തു സ്വാലിഹാത്തിലേക്ക്‌പോയി. മത പഠനത്തോടോപ്പം ഭാഷാ പഠനത്തിലും പ്രത്യേക ശ്രദ്ധചെലുത്തിയ മഹാന്‍ഒട്ടനവധി ഭാഷകള്‍ ഗ്രഹ്യമായിരുന്നു. ക്ലാസില്‍ വൈദേശിക ഭാഷയായ പാര്‍സിയും സുരിയാനിയും സ്വയത്തമാക്കാന്‍ മഹാനവര്‍കള്‍ക്കായി. കുടാതെ അറബിയും ഇംഗ്ലീഷും ഉറുദുവും മലയാളവും സംസ്‌കൃതവും തുടങ്ങി എണ്ണമറ്റ ഭാഷകളില്‍ നല്ല പരിജ്ഞാനവുമുണ്ടായിരുന്നു.
പണ്ഡിതന്മാര്‍ പഴഞ്ചന്മാരായും ലോകം തിരിച്ചറിയാത്തവരായും ചിത്രീകരിക്കുന്ന ഘട്ടത്തിലാണ് ഈ ഭാഷകളെല്ലാം മഹാന്‍ അനായാസം കൈകാര്യം ചെയ്തിരുന്നതെന്ന് മനസ്സിലാക്കുമ്പോഴാണ് മഹാന്റെപാണ്ഡിത്യഗഹനത നമുക്ക് ഗ്രഹിക്കാനാവുന്നത്. പണ്ഡിതന്മാരെ ഭാഷാപഠന വിരുദ്ധരായി ചിത്രീകരിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയായിരുന്നു ശംസുല്‍ ഉലമ.
ഭാഷാ പഠനത്തില്‍ മാത്രമല്ല എഴുത്തിലും പ്രസംഗത്തിലും മഹാന്‍ എന്നും ഒരു പടിമുമ്പിലായിരുന്നു. എഴുത്തിലും പ്രസംഗത്തിലും സ്വന്തമായൊരു ശൈലിരൂപപ്പെടുത്തിയെടുക്കാന്‍ മഹാനായി. ആകര്‍ഷകവും ഗഹനവുമായ ആപ്രഭാഷണങ്ങള്‍ സ്മസ്തയുടെയും ഇസ് ലാമിന്റെയും ശത്രുക്കളുടെയും മര്‍മത്തില്‍ കുത്തിനോവിക്കുന്ന അസ്ത്രമായിരുന്നുവെന്നതാണ് നേര്. പ്രസംഗകലയിലെ സാമ്രാട്ടായിവാണിരുന്ന പതി അബ്ദുല്‍ ഖാദര്‍ മുസ് ലിയാരരോടൊപ്പം ജൈത്രയാത്ര നടത്തുകയും ബിദ്അത്തിനെതിരെ കേരളത്തില്‍ ഒന്നടങ്കം ആഞ്ഞടിക്കാനും മഹാന് സാധിച്ചു.
അഭിനവ വാദവുമായി ഖാദിയാനികള്‍ കേരളത്തില്‍ വിത്തിറക്കാന്‍ കഠിനപരിശ്രമം നടത്തിയപ്പോള്‍ ശക്തമായി പ്രതിരോധിക്കുന്നതില്‍ മുന്നണിപ്പോരാളിയായി വര്‍ത്തിച്ചത് ശംസുല്‍ ഉലമയായിരുന്നുവെന്നതാണ് ശരി. ഫറോക്കില്‍ ഖാദിയാനികള്‍ക്കെതിരെ നടത്തിയ ചരിത്രപ്രസിദ്ധ പ്രസംഗം ഇതിന് തെളിവ് നല്‍കുന്നുണ്ട്.കുറ്റിച്ചിറയില്‍ ഇസ്‌ലാമിനെ പരിഹസിച്ച് എട്ട് ദിവസം നീണ്ടുനിന്ന ഖാദിയാനികളുടെ പ്രസംഗത്തിന് 9-ാം ദിവസം ശംസുല്‍ ഉലമയുടെ മറുപടി പ്രസംഗം, അത്‌വരെ അവര്‍ കെട്ടിപ്പടുത്ത മുഴുവന്‍ ആശയങ്ങളെയും തകര്‍ത്തെറിയാന്‍ മാത്രം പര്യാപ്തമായിരുന്നു. ഖാദിയാനികള്‍ അമുസ്‌ലിങ്ങളാണ് ലോകത്ത് ആദ്യമായി പ്രഖ്യപിക്കാന്‍ സമസ്തക്ക് ഊര്‍ജ്ജം നല്‍കിയത് ശംസുല്‍ ഉലമയാരുന്നു.
ഇസ്‌ലാമിനെ വെല്ലുവിളിച്ച് ക്രൈസ്തവര്‍ മലപ്പുറം മഞ്ചേരിയില്‍ തടിച്ചുകൂടിയപ്പോള്‍ മഞ്ചേരി സഭാഹാളില്‍വെച്ച് നടത്തിയ സുവ്യക്തവും സുഗ്രാഹ്യവുമായി ശംസുല്‍ ഉലമയുടെ പ്രസംഗത്തിന് മുമ്പില്‍ ക്രിസ്ത്യാനികള്‍ പത്തിമടക്കി മാളത്തിലൊളിക്കുകയായിരുന്നു.സുരിയാനി ഭാഷയില്‍ അവതരിച്ച ബൈബിള്‍ സുരിയാനി ഭാഷയില്‍ തന്നെ വായിച്ച് പഴയനിയമവും പുതിയ നയമവുമെന്ന രണ്ട് നിയമസംഹതകളുടെ സാധുതയെ ചോദ്യംചെയ്ത മഹാന്‍ നടത്തിയ പ്രസംഗ ക്രസ്ത്യാനിസത്തിന്റെ അടിക്കല്ലിളക്കുന്നതായിരുന്നു.
അധ്യാപനഘട്ടം
ഉന്നത പഠനാവശ്യാര്‍ത്ഥം ബാഖിയാത്തിലേക്ക് പോയ മഹാന്‍ അത്ഭുതാവഹമായ പാണ്ഡിത്യം പ്രകടിപ്പിച്ചതിന്റെ ഫലമായി 1940 – 48 വരെ അവിടെ അധ്യാപകനായി സേവന മനുഷ്ഠിക്കാന്‍ അവസരം ലഭിച്ചു. ശാഫി മദ്ഹബിന്റെ മുഫ്തിയായി ആ ഉന്നത മത കലാലയത്തില്‍ ചെറുപ്രായത്തില്‍ തന്നെ മഹാന്‍ നിയമിതനായി. ഇസ്‌ലാമിലെ സങ്കീര്‍ണമായ അനന്തരവകാശ നിയമത്തിന്റെ മേധവിയായും മഹാനെ നിയമിച്ചത് അദ്ദേഹത്തിന്റെ വിജ്ഞാനത്തിലുള്ള ഗഹനതയെ ബോധ്യപ്പെടുത്തുന്നതാണ്.
1948
ല്‍ വസൂരി രോഗം ബാധിച്ചതിനാല്‍ ബാഖിയാത്തില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചു. ശേഷം ആറു മാസക്കാലം കോഴിക്കോട് ജെ. ഡി. റ്റിയില്‍ ഉറുദു അധ്യാപകനായി തുടര്‍ന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇസ്‌ലാമിക ജ്ഞാനം പകര്‍ന്ന് നല്‍കാന്‍ അതിയായി ആഗ്രഹിച്ച മഹാന്‍ കേരളത്തില്‍ ഒട്ടനവധി സ്ഥലങ്ങളില്‍ ദര്‍സ് നടത്തുകയുണ്ടായി. തളപ്പറമ്പ്, കരുവന്‍തുരുത്തി, പടന്ന, മാടായി, പാറക്കടവ്, പൂച്ചക്കാട്, തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ദര്‍സുകളില്‍ പ്രധാനപ്പെട്ടവയാണ്. മാത്രമല്ല. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം, ജാമിഅ നൂരിയ്യ പട്ടിക്കാട്, നന്തിദാറുസലാം, എന്നീ ഉന്നത അറബിക് കോളേജുകളിലും വര്‍ഷങ്ങളോളം മഹാനവര്‍കള്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇക്കാലയളവില്‍ സമൂഹത്തിനും സമൂദായത്തിനും ഉപകാരപ്പെടുന്ന ഒട്ടനവധി ശിഷ്യഗണങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ മഹാനായി കേരളത്തിലെ മത-സംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ ഉന്നത പദവിയലങ്കരിച്ച പ്രമുഖരെല്ലാം ഇദ്ദേഹത്തിന്റെ, ശിഷ്യഗണങ്ങളില്‍ പ്രാധാനികളായിരുന്നു. മഹാനായ സയ്യിദ് അബ്ദുറഹിമാന്‍, കെ. സി അബ്ദുല്ല മൗലവി, സൈനുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, മൗലാനാ കെ. കെ അബൂബക്കര്‍ ഹസ്രത്ത്, സി. എം വലിയുല്ലാഹി എന്നിവര്‍ ഈ ഗണത്തില്‍ പെടുന്നു. കേരളത്തില്‍ ദീനീ ചൈതന്യം നിലനിര്‍ത്തുന്നതില്‍ ആ മഹാന്‍ കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. മഹാനായ ബാഫഖി തങ്ങളുടെയും പൂക്കോയതങ്ങളുടെയും കൂടെ ജാമിഅ അറബിക് കോളേജ് സ്ഥാപിക്കുന്നതില്‍ തീവ്രപരിശ്രമം നടത്തുകയായിരുന്നു മഹാന്‍. ജാമിഅയുടെ സ്ഥാപക സെക്രട്ടറിയായിരുന്ന മഹാന്‍ 1963 – 1977 വരെ ജാമിഅയുടെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിക്കുകയായിരുന്നു.
1950
ല്‍ വളാഞ്ചേരിയില്‍ നടന്ന സമസ്തയുടെ 18 ാം വാര്‍ഷിക സമ്മേളനത്തോടെ സമസ്തയിലേക്ക് പ്രവേശിച്ച മഹാന്‍ 1957 ല്‍ പറവണ്ണ മുഹ്‌യുദ്ധീന്‍ കുട്ടി മുസ്‌ലിയാരുടെ ഒഴിവില്‍ തന്റെ 43 ാം വയസ്സില്‍ സമസ്തയുടെ മുഖ്യകാര്യദര്‍ശിയായി നിയമിതനായി. 39 വര്‍ഷക്കാലം സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി നിലകൊണ്ടു. ശൈഖുനാ ശംസുല്‍ ഉലമ 1966 ആഗസ്തില്‍ നിര്യാതനായി. കോഴിക്കോട് പുതിയങ്ങാടി മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്നു.


ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget