September 2018



  അടുത്തായിട്ട് മഹാനായ ശഹീദ് ടിപ്പുസുല്‍ത്താന്‍(റ) അടക്കമുള്ള ചില പ്രത്യേക മത പശ്ചാത്തലമുള്ള വീര പുരുഷന്‍മാരെ തല തിരിഞ്ഞ് ചിത്രീകരിക്കാന്‍ ചില മനുഷ്യ മനസ്സുകള്‍ ശ്രമിക്കുന്നു. വളരെ വ്യക്തമായ തരത്തിലും ഹിംസകനുമായിട്ടാണ് ഇത്തരത്തിലുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ ചില സംഘടിത ശക്തികള്‍ അപകീര്‍ത്തപ്പെടുത്തുന്നത്. അതിനു വേണ്ട സംഘടിത നീക്കങ്ങള്‍ വളരെ ലളിതമായി നടക്കുന്നു. സൈബര്‍ സെല്ലില്‍ പോലും ഇത്തരത്തിലുള്ള ധാരാളം വീഴ്ച്ചകള്‍ കാണാന്‍ സാധിക്കുന്നു. ഉദാഹരണത്തിന് ഗൂഗ്‌ളിനോട് നിങ്ങളൊന്നു ചോദിച്ചു നോക്കൂ. 'ആരാണ് ടിപ്പുസുല്‍ത്താന്‍' എന്ന് നമുക്ക് കിട്ടുന്ന വിവരം അദ്ദേഹത്തെ വികലമാക്കിയും പക്ഷാപാതമായും ചിത്രീകരിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുക. എനിക്ക് മഹാനവറുകളുടെ ചരിത്രം നേരത്തെ തന്നെ കേള്‍ക്കാന്‍ സാധിച്ചിരുന്നു. എങ്കിലും സൈബര്‍ ലോകത്ത് നിന്ന് എനിക്ക് ലഭിച്ച വിവരമനുസരിച്ച് ചിലയാളുകള്‍ അദ്ദേഹത്തിന്റെ  ചരിത്ര പാഠത്തെ പഠിച്ച് നല്ല രീതിയില്‍ സംസാരിക്കുന്നു. വേറൊരു കൂട്ടര്‍ അദ്ദേഹത്തിന്റെ പടയോട്ടത്തെയും ഭരണ പരിഷ്‌കാരങ്ങളെയും കുറ്റപ്പെടുത്തുന്നു. പക്ഷേ അദ്ദേഹത്തെ വീര പുരുഷനായി അവതരിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ നടക്കുന്നത് മോശമായി ചിത്രീകരിക്കുന്നതാണ്. വര്‍ഗീയതയും വിദ്വേശവും കുത്തി നിറച്ച അനവധി വരികള്‍ സൈബര്‍ ലോകത്ത് കാണാന്‍ സാധിക്കുന്നു. പ്രത്യേകിച്ച് മലബാറിലെ ടിപ്പുവിന്റേയും ഹൈദറലിയുടേയും തേരോട്ടത്തെ വളരെ സ്‌ഫോടകാത്മകമായിട്ടാണ് കാണപ്പെടുന്നത്. സമൂഹ്യ ദ്രുവീകരണത്തിന് കുഴലൂതുന്ന സംഘപരിവാര്‍ ഇതൊരു അജന്‍ഡയായി നടപ്പില്‍ വരുത്തുന്നു. കര്‍ണാടകയിലെ നല്ല ദേശ സ്‌നേഹികള്‍ സര്‍ക്കാറിന്റെ  പിന്തുണയോടെ അവിടുത്തെ ഹജ്ജ് ഹൗസിന് ടിപ്പുവിന്‍െ പേര് നാമകരണം ചെയ്യാന്‍ തീരുമാനത്തില്‍ വിവാദമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നാമം സ്മരണമായി ഉയര്‍ത്തുന്നതില്‍ കര്‍ണാടകയില്‍ വീണ്ടും കലഹം പുകഞ്ഞിരിക്കുകയാണെന്നാണ് വാസ്തവം.  ഒരോ ടിപ്പു ജയന്തി വരുമ്പോഴും ഇങ്ങനെ തന്നെയാണ് ഇവിടെ. ചില ഗ്രാമീണ മേഖലകളില്‍ തര്‍ക്കങ്ങളും ഏറ്റു മുട്ടലുകളും സര്‍വ്വസാധാരണമാണ്. മൈസൂര്‍ സിംഹത്തെ കര്‍ണാടകക്കാരന് തന്നെ രണ്ട്  ചേരികളിലായി വിലയിരുത്തുന്നു. സത്യത്തില്‍ ആരായിരുന്നു ടിപ്പു? അദ്ദേഹത്തിന്റെ പോരാട്ട വീര്യം ആരോടായിരുന്നു?അദ്ദേഹത്തിന്റെ ഭരണം കൊണ്ട് ജനങ്ങള്‍ക്ക് ലഭിച്ചത് നേട്ടമോ കോട്ടമോ? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി വസ്തു നിഷ്ഠമായി പഠിക്കുന്നതിനു പകരം ചരിത്രത്തില്‍ അനേകം കള്ളകഥകളും അവര്‍ണ്ണങ്ങളും നല്‍കിക്കൊണ്ടാണ് മഹാനായ ടിപ്പുവിന്റെ അസ്ഥത്വത്തെ അവര്‍ പണപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ ബാല്യവും വിദ്യാഭ്യാസ ജീവിതവും ചരിത്രാന്വേഷികള്‍ക്ക് അത്ഭുതമായിരുന്നു. ഹൈദറാലിയുടെ ആണ്‍ മക്കളില്‍ ഇളയവനായിരുന്നു ടിപ്പു. അദ്ദേഹത്തിന്റെ പേരിനു പിന്നില്‍ തന്നെ ഒരു വലിയ്യിന്റെ കറാമത്തുണ്ടായിരുന്നു.   വളരെ ഇടത്തരം കുടുംബമായിരുന്നു ടിപ്പുവിന്റേത്. അദ്ദേഹത്തിന്‍െ പിതാവ് ഹൈദറാലി സേനാതിപനായിരുന്നു. അദ്ദേഹത്തിന്റെ മികവ് കാരണം പിന്നീട് നിലവിലുള്ള സ്ഥാനത്ത് നിന്ന് ഹൈദറാലി മൈസൂര്‍ രാജാവാകുകയുണ്ടായി. പിന്നെ കൊട്ടാരത്തിലുള്ള ജീവിതത്തിലായിരുന്നു വിദ്യയുടെ തുടക്കം. പ്രധാനമായും രണ്ട് ഗുരുക്കന്മാരായിരുന്നു ടിപ്പുവിന്.അതീവ ബുദ്ധി ശാലി ആയിരുന്ന ടിപ്പു അറബി ഭാഷയിലും ഇതര കലകളിലും നൈപുണ്യം നേടുന്നതിനു പുറമേ ഹൈന്ദവ വേദങ്ങളും അഭ്യസിച്ചിരിന്നു.
കന്നട അറബി സംസ്‌കൃതം തുടങ്ങിയ ഭാഷക്കു പുറമേ ഇഗ്ലീഷ് പേര്‍ഷ്യന്‍ ഫ്രഞ്ച് ഭാഷകളിലും മികവ് തെളിയിച്ചിരുന്നു. ഇസ്ലാമിക മത മൂല്യങ്ങളേ ഒരു വിട്ടു വീഴ്ച്ചയും കൂടാതെ ജീവിതത്തില്‍ കൊണ്ട് വരാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇവിടെയൊന്നും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തേയും ജീവിതരീതികളെയും കുറിച്ചൊന്നും ചര്‍ച്ച ചെയ്യപ്പെടാതെ പൊയത് ചരിത്രത്തില്‍ ഒരു വീഴ്ച്ച തന്നെയാണ്.
മാത്രമല്ല ടിപ്പു ചിന്തകനും ദാര്‍ശനികനുമായിരുന്നു കര്‍ണാടകയുടെ ഏറ്റവും ഉന്നത മായ ഒരു സ്ഥാനത്താണ് അദ്ദേഹം പ്രതിധ്വനം ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ സ്വന്തം നാട്ടുകാര്‍ക്ക് വേണ്ട വിധത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലന്ന് മാത്രം. ടിപ്പുവിനെ കുറിച്ച് ആദ്യ കാലങ്ങളില്‍ എഴുതപ്പെട്ട കൃതികളില്‍ മനപ്പൂര്‍വം അദ്ദേഹത്തിനെതിരില്‍ അന്യയങ്ങള്‍ കുറിക്കപ്പെട്ടിട്ടുണ്ട്്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യന്‍ കമ്പനിക്ക് ഇന്ത്യയില്‍ പ്രത്യേകിച്ച് ദക്ഷിണ ഇന്ത്യന്‍ ഭാഗങ്ങളില്‍ അവരുടെ കടന്നു കയറ്റത്തിന് തലവേദന സൃഷ്ടിച്ചത് ടിപ്പുവിന്റെ ധീരമായ പടയോട്ടങ്ങളായിരുന്നു. അതുകാരണത്താല്‍ അദ്ദേഹത്തെ തുരത്താനും രാജ്യസ്‌നേഹിയും പരിഷ്‌കര്‍ത്താവുമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മുഴുക്കെയും കളങ്കപ്പെടുത്താനും ബ്രട്ടീഷ് ചരിത്രകാരന്മാര്‍ സ്വീകരിച്ചത് അദ്ദേഹത്തെ വ്യക്തി ഹത്യ നടത്തുക എന്നുള്ള നയമായിരുന്നു. നൂതന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി അവര്‍ നന്നായി ഇതിന് വേണ്ടി ശ്രമിച്ചു. മാത്രമല്ല ഇന്ത്യയിലെ ഒരുപറ്റം എഴുത്തുക്കാര്‍ പോലും ചരിത്രവക്രീകരണത്തിനെ ഏറ്റെടുത്തു പ്രചരിപ്പിച്ചു. അദ്ദേഹത്തെ രാജ്യ ദ്രോഹിയായി ചിത്രീകരിക്കുന്നതില്‍ മലയാളത്തിലെ എഴുത്തുക്കാരനായ സര്‍ദാര്‍ ടി. എം പണിക്കര്‍ പോലുള്ളവര്‍ രംഗത്തു വന്നു എന്നതാണ് ഖേദകരം. ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ ടിപ്പുവിനെതിരുള്ള ചരിത്ര വിശദീകരണം ഫ്രഞ്ച് ചരിത്ര രേഖകളിലും കണ്ടെത്തലുകളിലൂടെ ചോദ്യം ചെയ്യപ്പെട്ടു.
കേരളത്തില്‍ ഇന്നും അദ്ദേഹത്തെ കുറിച്ച് ശരിയായ ഡാറ്റകള്‍ നല്‍കാന്‍ മടിക്കുന്നവര്‍ ഉണ്ട് . യഥാര്‍ത്ഥത്തില്‍ മഹാത്മ ഗാന്ധിജിക്കു മുമ്പ് തന്നെ സജീവമായ ഇന്ത്യന്‍ സ്വാതന്ത്ര സമരം രംഗത്ത് ഉണ്ടായിരുന്ന ശഹീദ് ടിപ്പു സുല്‍ത്താനാണ് ഇന്ത്യയുടെ രാഷ്ട്ര പിതാവിനര്‍ഹന്‍. ഇത് ഗാന്ധിജിയെ ഇകഴ്ത്താന്‍ വേണ്ടി പറയുന്നതല്ല. ചരിത്ര പശ്ചാതലം അങ്ങനെയാണ് മനസ്സിലാക്കിതരുന്നത്. ഇങ്ങനെയുള്ള ഈ വ്യക്തിത്വത്തെ കേരളത്തിലെ ചരിത്ര സാമൂഹികപാഠങ്ങളില്‍ ചരിത്രകാരന്മാര്‍ തെറ്റായ വിശദീകരമാണ് നല്‍കുന്നത്. സാമുതിരിയുമായുള്ള കോഴിക്കോട്ടെ നല്ല ബന്ധത്തെ വിമര്‍ശനരൂപത്തില്‍ അവതരിപ്പിക്കുന്നത് ഇതിനൊരുദാഹരണമാണ്. എങ്കിലും ആ പരിശുദ്ധാത്മാവിനെ അര്‍ഹമായ രീതിയില്‍ ആദരിക്കുന്ന ഒരു ജനത കര്‍ണാടകയിലടക്കമുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുമുണ്ടെന്നത് വാസ്തവമാണ്. ചരിത്രത്തെ ഉള്ളറിയാതെ വിഴുങ്ങുന്ന ഏര്‍പ്പാട് വിവരമുള്ള മുസ്ലിമിനും ഇതര മതങ്ങളിലെ അഭ്യസ്തര്‍ക്കും ഒരിക്കലും ചെയ്യാന്‍ സാധിക്കില്ല. കാരണം ചരിത്ര ബോധമുളള ഒരു ജനസമൂഹം എന്നും ബാക്കിയാവേണ്ടത് ലോകത്തിന്റെ ആവശ്യകതയാണ്. സത്യത്തിന്റെ അടുക്കല്‍ ഈ ഊഹാപോഹങ്ങള്‍ക്ക് യാതൊരു വിധ വിലയുമില്ലെന്നും മിക്കതും തെറ്റാണന്നും ഖുര്‍ആന്റെ അധ്യാപനം പഠിപ്പിക്കുന്നു. ഡോ: ഗിരീഷ് കര്‍ണാടകിനെ പോലുള്ള അമുസ്ലിം എഴുത്തുക്കാര്‍ ടുപ്പു എന്ന ഭരണ പരിഷ്‌കര്‍ത്താവിനെ വളരെ ആവേശത്തോടെ അവതരിപ്പിക്കുകയുണ്ടായി. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തെക്കുറിച്ചുള്ള നാടകരചനയില്‍ ടിപ്പുവിന്റെ പങ്ക് വളരെ വ്യക്തമാക്കുന്നുണ്ടദ്ദേഹം. മലയാളക്കരയില്‍ ഏറെ വൈകിയാണെങ്കില്‍ പോലും പി. കെ ബാലകൃഷ്ണ എന്ന ചരിത്രകാരന്‍ ഡി. സി ബുക്‌സിന്റെ സഹായത്തോടെ 1957ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെ സുത്യര്‍ഹമായ രീതിയില്‍ കാര്യങ്ങള്‍ സമര്‍ത്ഥിക്കുന്നു. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ടിപ്പുവും മലബാറുമായുള്ള ബന്ധവും കേരളത്തിലടക്കം അദ്ദേഹം നടപ്പില്‍ വരുത്തിയ ഭരണ പരിഷ്‌കാരത്തെ വളരെ സ്പഷ്ടമായി ബാലകൃഷ്ണന്‍ ചര്‍ച്ച ചെയ്യുന്നു. പഴശ്ശി, ശിവജി, സമൂതിരി തുടങ്ങിയ രാജാക്കമ്മാരെ അഭിമാന പട്ടം ചാര്‍ത്തി ആദരിക്കുകയും ഒപ്പം ടിപ്പുവിനെപ്പോലുള്ള ധീര ദേശാഭിമാനികളെ കടന്നാക്രമിച്ചവര്‍ക്കുള്ള മലയാളത്തിലെ വക്രചരിത്രകാരന്മാര്‍ക്ക് അവരുടെ ഇരട്ടത്താപ്പന്‍ നയം വ്യക്തമാവുന്നു. പി.കെ ബാലകൃഷ്ണന്‍ പോലോത്ത അമുസ്ലിം ചരിത്രകാരന്മാരിലൂടെ തിരുത്തെഴുത്തിനും പുനര്‍വിചിന്തനത്തിനും അവസരം നല്‍ക്കുന്നുണ്ട്. ചരിത്രത്തില്‍ രണ്ടാമനായൊരു ടിപ്പുവുംക്കൂടി കടന്നു വന്നിട്ടുണ്ടായിരുന്നെങ്കില്‍ ബ്രിട്ടീഷിന്റെ കടന്നാക്രമണം ഒരുപാട് ചെറുത്ത് നീക്കാമായിരുന്നു. എന്നാല്‍ അങ്ങനെയുള്ള ഒരു സ്വതന്ത്ര സമര സേനാനി പിന്നീട് ഉദയം ചെയ്തിട്ടില്ല.
ഇന്ത്യയുടെ ധീരനായ ദേശാഭിമാനിയെ മാതൃകായോഗ്യമായ സമൂഹ്യ പരിഷ്‌കര്‍ത്താവിനെ വാണിജ്യ വ്യവസായിക സൈനികരംഗങ്ങളിലും നൂതനവും പ്രായോഗികവുമായ ഒട്ടേറെ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയ തന്ത്രശാലിയെ.... തന്റെ മന്ത്രിമാരില്‍ ഉന്നത സ്ഥാനങ്ങളില്‍ ഹൈന്ദവരെ നിയമിച്ച് , ക്ഷേത്രങ്ങള്‍ക്ക് ധനസഹായങ്ങള്‍ നല്‍കിയ, വൈദേശികാധിപത്യത്തിനെതിരെ എല്ലാ മതക്കാരും ഒന്നിച്ചിറങ്ങണമെന്നാഗ്രഹിച്ച, വിശാല ഹൃദയനും ശുദ്ധമനസ്‌കനുമായ ധീര ടിപ്പു സുല്‍ത്താനെയാണ്  വിമര്‍ശകര്‍ അറിയാതെ പോയത് ചരിത്രവക്രികരണത്തിന്റെ അകം പൊരുളായി എന്നും അവശേഷിക്കും.




                                                                                                                                        Suhaib Mukkam




അബൂബക്കര്‍ സിദ്ധീഖ് (റ)


പുണ്യ നബി (സ)യുടെ അനുചരില്‍ അത്യുല്‍കൃഷ്ടരും ഉമ്മത്തില്‍ ഏറ്റവും വലിയ സ്ഥാനവുമുള്ള സ്വഹാബിയാണ് ഖുലഫാഉറാശിദുകളില്‍ ഒന്നാമരായ അബൂബക്കര്‍ സിദ്ധീഖ് (റ). (സിദ്ധീഖ് എന്ന പേരില്‍ അറിയപ്പെടുന്ന മഹാനവര്‍കളുടെ) പൂര്‍ണ്ണനാമം അബൂബക്കര്‍ അബ്ദുള്ള എന്നാണ്. ഹിജ്‌റയുടെ 50 ആണ്ടുകള്‍ക്ക് മുമ്പ് ( AD573) മക്കയിലെ തിഹാമയില്‍ ഉസ്മാന്‍ (റ) (അബൂ ഖുഹാഫ) ന്റെയും സല്‍മബിന്‍ത് സഖ്ര്‍ (റ) )ന്റെയും മകനായി ജന്മം കൊണ്ടു. അബ്ദുറഹിമാന്‍, അബ്ദുള്ള, മുഹമ്മദ്, അസ്മാഅ്, ആഇശ, ഉമ്മുകുല്‍സും എന്നീ മക്കളുള്ള മഹാനവര്‍കള്‍ക്ക് ഉമ്മുറുമ്മാന്‍, അസ്മാഅ്, ഹബീബ, ഖതീല എന്നിവര്‍ ജീവിത പങ്കാളികളായിരുന്നു. പിതാവും മാതാവും സന്താനവും സഹധര്‍മ്മിണികളും സത്യ മതം പുല്‍കിയവരെന്ന സവിശേഷതയും സിദ്ധീഖ് (റ) നുണ്ട്.

ഉന്നതമായ കുടുംബത്തില്‍ പിറന്നു വീണ മഹാന്‍ തിരുനബി(സ)യുടെ നുബുവ്വത്തിന് മുമ്പേയുള്ള കൂട്ടുകാരനായിരുന്നു. ജാഹിലിയ്യത്തിന്റെ കൂരിരുട്ടില്‍ കിടന്ന് മദ്യവും മറ്റു അരാചകത്വവും അഭിമാന ചിഹ്നമായി കണ്ടിരുന്ന സമകാലികരില്‍ നിന്ന് അദ്ദേഹം ഏറെ അകലം പാലിച്ചു. വിനയവും സൗമ്യതയും നിറഞ്ഞ മുഖത്തോടെ ജനത്തെ സമീപിക്കുന്ന അദ്ദേഹം തികഞ്ഞ സത്യസന്ധനും അതിരറ്റ ധര്‍മ്മിഷ്ടരുമായിരുന്നു.

പുരുഷന്മാരില്‍ നിന്നും ആദ്യം സത്യമതം പുല്‍കിയ അബൂബക്കര്‍ (റ) അവിടന്ന് പറയുന്നതെന്തും ഉടന്‍ വിശ്വസിച്ചു. ഇത് അവിടത്തെ വേറിട്ടൊരു സവിശേഷതയായിരുന്നു. ഇസ്‌റാഅ് മിഅ്‌റാജിന്റെ യാത്ര വിശ്വാസികളില്‍ തന്നെ ചിലര്‍ക്ക് സംശയപ്പെടുത്തിയപ്പോള്‍ പോലും മുഹമ്മദ് നബി (സ) തങ്ങള്‍ അങ്ങനെ പറഞ്ഞെങ്കില്‍ ഞാനത് വിശ്വസിച്ചു എന്ന് പറഞ്ഞ് നബി (സ) തങ്ങളോടുള്ള തന്റെ വിശ്വാസത്തിനെ ജനങ്ങള്‍ക്കിടയില്‍ വിളംബരം ചെയ്യുകയായിരുന്നു അദ്ദേഹം. അതേ തുടര്‍ന്ന് സിദ്ദീഖ് (റ) (പരമസത്യസന്ധന്‍) എന്ന സ്ഥാനപ്പേര് നല്‍കപ്പെട്ടു.

പിറന്ന നാട് വിട്ട് മദീനയിലേക്ക് നടത്തിയ ഹിജ്‌റയുടെ കയ്പ്പുള്ള അനുഭവങ്ങളില്‍ മധുരമുള്ള ഓര്‍മ്മയായി നബി(സ) യുടെ കൂടെയുണ്ടായിരുന്നത് സിദ്ധീഖ് (റ) ആണ്. വിശുദ്ധ ഖുര്‍ആന്‍ പോലും പ്രതിബാധിച്ച ആ വിശേഷ ഹിജ്‌റയില്‍ മുത്ത് നബി (സ)യുടെ സേവകനായും സംരക്ഷകനായും സിദ്ധീഖ് (റ) കൂടെ ഉണ്ടായിരുന്നു. 'തന്റെ ജീവിതത്തില്‍ അനുവര്‍ത്തിച്ച മുഴുവന്‍ കര്‍മ്മങ്ങളും നിങ്ങള്‍ക്കുതരാം നിങ്ങള്‍ നബി (സ)യോടൊപ്പം ഹിജ്‌റ പോയതിന്റെ പ്രതിഫലം എനിക്ക് തരുമോ' എന്ന് ഒരിക്കല്‍ ഉമര്‍ (റ) അവിടുത്തോട് ചോദിച്ചുവെങ്കില്‍ എത്ര മഹത്തരമായിരിക്കും ആ ഹിജ്‌റയുടെ പ്രതിഫലം !

പ്രവാചകരോട് അതിരറ്റ പ്രണയമായിരുന്നു അവിടുന്ന് പുല്‍കിയിരുന്നത്. സത്യ മതത്തിന്റെ പരസ്യ പ്രചരണത്തിന് തുടക്കമിട്ട നേരത്ത് ശത്രു പ്രമുഖരില്‍ നിന്നുള്ള മര്‍ദ്ദനമേറ്റ് ബോധരഹിതനായ അദ്ദേഹം ഉണര്‍ന്നപ്പോള്‍ ഒരിറ്റ് വെള്ളം കുടിപ്പിക്കാന്‍ ഉമ്മയും കൂടെയുള്ളവരും തുനിഞ്ഞപ്പോഴും എന്റെ ഹബീബിന്റെ വിശേഷമറിയാതെ (ഒരു തുള്ളി വെള്ളം) വേണ്ടായെന്ന് തറപ്പിച്ച് പറയുകയായിരുന്നു. ഇത്തരത്തില്‍ മറ്റെന്തിനേക്കാളും ഹബീബിനെ ഇഷ്ടം വെച്ച അദ്ദേഹം ഇസ്‌ലാമിന്റെ പ്രചരണത്തിന് തിരുനബി (സ)ക്ക് മുമ്പില്‍ തന്റെ സമ്പത്തഖിലതും സമര്‍പ്പിച്ചു. 'അബൂബക്കറിന്റെ ധനം ഉപകാരപ്പെട്ടത് പോലെ മറ്റാരുടെ ധനവും ഉപകാരപ്പെട്ടിട്ടില്ല എന്ന് നബി (സ) പറയുകയുണ്ടായി. 'ബിലാല്‍ (റ), ആമിറുബ്‌നു ഹുറൈറ (റ) തുടങ്ങിയ ഒട്ടേറെ അടിമകളെ സ്വതന്ത്രമാക്കി. നിഴലില്ലാത്ത നബി (സ)യുടെ നിഴലായി കൂടെ നിന്ന സിദ്ധീഖ് (റ)വിന് അവിടുത്തെ വിയോഗം അസഹ്യമായെങ്കിലും അതെല്ലാം കടിച്ചമര്‍ത്തി കയ്യില്‍ വന്ന ഖിലാഫത്തിനെ മാന്യമായി ഏറ്റെടുത്തു. ഖലീഫയായി അടുത്ത ദിവസങ്ങളില്‍ തന്നെ കച്ചവട വസ്തുവുമായി അങ്ങാടിയിലേക്കിറങ്ങിയ സിദ്ധീഖ് (റ) നെ കണ്ട് സ്തബ്ധരായ സ്വഹാബത്തിന്റെ ഇടപെടലിന് ശേഷമാണ് ഉപജീവനത്തിന് പൊതു ഖജനാവില്‍ നിന്നും പണമെടുത്തത്. നബി (സ)യുടെ അടുക്കല്‍ നിന്നും ഒപ്പിയെടുത്ത സ്വഭാവ ഗുണങ്ങള്‍ തന്റെ ഖിലാഫത്തിന്റെ വേളയില്‍ പൂര്‍ണമായും അദ്ദേഹം പ്രകടിപ്പിച്ചു. നബി തങ്ങള്‍ക്ക് ശേഷം ഉമ്മത്ത് ഫിത്‌നയില്‍ അകപ്പെടുമോ എന്ന് ഭയപ്പെട്ടതിനാല്‍ മാത്രമാണ് അധികാരത്തിലേറിയത് എന്ന് അവിടുന്ന് പറയുകയുണ്ടായി.

ശക്തമായ തീരുമാനമായിരുന്നു സിദ്ധീഖ് (റ) ന്റേത്. മുത്ത് നബിയുടെ വിയോഗാനന്തരം രൂപപ്പെട്ട സക്കാത്ത് വിരോധികളെയും അസ്‌വദുല്‍ അന്‍സിയുടെ ചുവട് പിടിച്ച് നുബുവ്വത്ത് വാദികളായ മുസൈലിമത്തുല്‍ ഖദ്ദാബ്, സജാഹ് തുടങ്ങിയവരെ ധീരമായി നേരിട്ടു. ഇവരില്‍ മുസൈലിമ ലഖീതുബ്‌നു മാലിക്, വഹ്ശ് (റ) ന്റെയും ലഖീതിനെ ഇക്‌രിമ (റ) ന്റെ സൈന്യവും വധിച്ചു. മറ്റുള്ളവര്‍ പില്‍കാലത്ത് ഇസ്‌ലാമിലേക്ക് മടങ്ങി.
   
രിദ്ദത്  വാദം ഉമ്മത്തില്‍ സൃഷ്ടിച്ച അപകടം ചെറുതായിരുന്നില്ല. സക്കാത്ത് വിരോധികളെ നേരിടുന്നതിനിടെ ഉമര്‍ (റ) പോലും മയത്തിലായ നേരത്ത് നബി (സ)യുടെ കാലത്ത് നല്‍കിയിരുന്ന ഒട്ടക കയര്‍ തടഞ്ഞാല്‍ പോലും അതിനെ ഞാന്‍ നേരിടും എന്ന പ്രഖ്യാപനവുമായി യുദ്ധം നടത്തിയ സിദ്ധീഖ് (റ) ന്റെ തീരുമാനം തന്നെയായിരുന്നു ശരിയെന്ന് പില്‍കാലത്ത് തെളിയിക്കപ്പെട്ടു. നബി തങ്ങള്‍ സിറിയയിലേക്കയച്ച 18 തികയാത്ത ഉസാമ (റ) ന്റെ നേതൃത്വത്തിലുള്ള സംഘം നബി (സ)യുടെ വിയോഗത്താല്‍ മടങ്ങിയപ്പോള്‍ ഖലീഫയായ ശേഷം സിദ്ധീഖ് (റ) അതേ സംഘത്തെ തന്നെ പറഞ്ഞയക്കുകയും ശക്തരായ ഉമര്‍ (റ) നെ ഇവിടെ നിര്‍ത്തട്ടെ എന്ന സമ്മതം സേനാ നായകന്റെ ചെറുപ്പം നോക്കാതെ ചോദിച്ചതും ആ വിശാല മനസ്സിന്റെ വെണ്‍മയാര്‍ന്ന മുദ്രകളാണ്. തന്റെ അധികാര പരിധിയിലെ ഒരു പടു വൃദ്ധയെ ദിനവും തന്റെ കൈ കൊണ്ട് പരിചരിച്ച സിദ്ധീഖ് (റ)  സമുദായത്തിന്റെ നേതാവ് അവരുടെ ഖാദിമാണെന്നതിന്റെ അതുല്യമായ ഉദാഹരണമാണ്.

ഖുര്‍ആന്‍ ക്രോഡീകരണം നടത്താനും രിദ്ദത് വാദം, കള്ള പ്രവാചകത്വം, സകാത്ത് വിരോധം തുടങ്ങിയ അനൈക്യത്തിന്റെയും അവിശ്വാസത്തിന്റേയും ചിറകരിഞ്ഞ് പേര്‍ഷ്യാ റോമാ സാമ്രാജ്യത്തെ തകര്‍ത്ത് ഇസ്‌ലാമികാതിര്‍ത്തിക്ക്  വ്യാപ്തി നല്‍കാന്‍ കേവലം രണ്ട് വര്‍ഷവും രണ്ട് മാസവും നീണ്ടു നിന്ന ആ ഭരണത്തിന് സാധിച്ചു. രാജ്യത്തെ പത്ത് സംസ്ഥാനമായി തിരിച്ച് അവിടങ്ങളിലൊക്കെ അമീറുമാരെ നിയോഗിച്ചിരുന്നു. ഏതൊന്നും മറ്റുള്ളവരോട് അഭിപ്രായം തേടി മാത്രം ചെയ്തിരുന്ന ആ ഭരണത്തില്‍ വിശ്വാസികള്‍ സന്തുഷ്ടരായിരിക്കെ തന്റെ പിന്‍ഗാമിയായി ഉമര്‍ (റ)നെ  നിയോഗിച്ച് 'എന്റെ ഉമ്മത്തിലെ മുഴുവന്‍ ആളുകളുടേയും ഈമാന്‍ ഒരു തട്ടിലും സിദ്ധീഖ് (റ) ന്റെ ഈമാന്‍ മറ്റൊരു തട്ടിലും വെച്ചാല്‍ സിദ്ധീഖ് (റ) ന്റെ തട്ട് കനം തൂങ്ങുമെന്ന്' പുണ്യ നബി വിശേഷിപ്പിച്ച ആ മഹാന്‍ ഹിജ്‌റ 13 ജമാദുല്‍ ഊലയില്‍  തന്റെ അറുപത്തിമൂന്നാം വയസ്സില്‍ റൗളാശരീഫില്‍ ഹബീബ് (സ) യോടൊപ്പം ചേര്‍ന്നു 

ഉമര്‍ ബിന്‍ ഖത്താബ് (റ)

ഫാറൂഖ്; സത്യാസത്യങ്ങള്‍ വേര്‍തിരിക്കുന്നവന്‍ എന്നര്‍ത്ഥം. ഖത്താബിന്റെയും ഹന്‍തമ ബിന്‍ത്  ഹിശാമ്ബ്‌നുല്‍ മുഗീറ  എന്നിവരുടെയും പുത്രനായി മക്കയില്‍ എഡി 583 ല്‍ ജന്മം കൊണ്ടു. ആദ്യകാലത്ത് ഇസ്‌ലാമിന്റെ കഠിനശത്രുവും പിന്നെ സത്യദീനിന്റെ ശക്തനായ പോരാളിയുമായി മാറിയ ഹസ്രത്ത് ഉമര്‍ (റ) വാണ് ഈ സ്ഥാനപ്പേരിനര്‍ഹന്‍.

ഉമ്മു കുല്‍സൂം മുലൈക്ക, സൈനബ്, ജുമൈല, ആത്തിക്ക, ഉമ്മു കുല്‍സൂം ബിന്‍ത് അലി എന്നിവര്‍ സഹധര്‍മ്മിണികളും ഉബൈദുള്ള, സൈദുല്‍ അക്ബര്‍, സൈദുല്‍ അസ്ഹര്‍, അബ്ദുല്ല (ഇബ്‌നു ഉമര്‍ (റ) എന്ന പേരില്‍ പ്രസിദ്ധരായ), ഹഫ്‌സ്വ (മുത്ത് നബിയുടെ സഹധര്‍മിണിയാവാന്‍ ഭാഗ്യം സിദ്ധിച്ച), അബ്ദുറഹിമാനുല്‍ അക്ബര്‍, അബൂ ശഹ്മ, അബ്ദുറഹിമാന്‍ അസ്ഹര്‍, ആസിം, ഇയാദ്, ഫാത്തിമ, റുഖിയ്യ എന്നിവര്‍ അവിടുത്തെ സന്താനങ്ങളുമാണ്.

ധീരതയുടെ പര്യായമായ ഉമര്‍ (റ) ഇസ്‌ലാമികാഘോഷം പരസ്യമായി. ഇസ്‌ലാം ആശ്ലേഷിച്ച ശേഷം ധീരതയുടെ പര്യായമായ ഉമര്‍ (റ) നബി തങ്ങളുടെ സമ്മത പ്രകാരം 40 അംഗങ്ങളുള്ള വിശ്വാസികളെ രണ്ട് വരിയായി നിര്‍ത്തി കഅ്ബ ലക്ഷ്യമാക്കി മാര്‍ച്ച് നടത്തി. നടുവില്‍ നബി (സ) യും ഇരു വരികളില്‍ ഉമര്‍ (റ) യും ഹംസ (റ) യും മുന്നില്‍ നിന്നു.  ഇതോടെയാണ് മഹാനവര്‍കള്‍ക്ക് ഫാറൂഖ് എന്ന സ്ഥാനപ്പേര് വന്നത്.

പരസ്യമായി ഹിജ്‌റ നടത്തിയ ഉമര്‍ (റ) ഇസ്‌ലാമിന്റെ വിജയ വേളകളിലെ നിര്‍ണ്ണായക സാന്നിധ്യമായി. അബൂബക്കര്‍ (റ) നേക്കാള്‍ 10 വര്‍ഷം ഇളയതായിരുന്നു ഉമര്‍ (റ) എങ്കിലും പരസ്പരം ശക്തമായ സ്‌നേഹ ബന്ധത്തിലായിരുന്നു. ഉമര്‍ (റ) ന്റെ നിലപാടിനെ ശരിവെച്ച് കൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ പോലും ഇറങ്ങിയിട്ടുണ്ട.് നിശ്ചയം അല്ലാഹു ഉമര്‍ (റ) ന്റെ നാവില്‍ സത്യത്തെ ചേര്‍ത്ത് വെച്ചിരിക്കുന്നുവെന്ന് ഒരിക്കല്‍ നബി (സ) പറയുകയുണ്ടായി. എനിക്ക് ശേഷം ഒരു പ്രവാചകന്‍ ഉണ്ടെങ്കില്‍ ഉമര്‍ (റ) ആണെന്നും നബി (സ) അവിടുത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

തന്റെ പിന്‍ഗാമികയെ പ്രഖ്യാപിച്ച്് മദീനയെ ദുഃഖത്തിലാക്കി വിട പറഞ്ഞ സിദ്ധീഖ് (റ) ന് ശേഷം ഉമര്‍ (റ) നിയോഗിക്കപ്പെട്ടു. നീതിയുടെ നിറകുടമായിരുന്നു അദ്ദേഹം. അശരണര്‍ക്ക് ആശ്രയിക്കാവുന്ന അത്താണിയാണ്. പുണ്യ നബിയുടെ സ്വഭാവ ഗുണങ്ങള്‍ സിദ്ധീഖ് (റ) വിനെ പോലെ ഉമര്‍ (റ) ലും തിളങ്ങി നിന്നു. ഈന്തപ്പന ഓലയില്‍ കിടന്ന റസൂല്‍ (സ)യെ പിന്‍ പറ്റി ഉമര്‍ (റ) വും കിടന്നത് അങ്ങനെയാണ്. നീണ്ട ദിനങ്ങള്‍ പട്ടിണിയില്‍ കിടന്നു.

ഭരണ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല. സത്യത്തിനും സാധുക്കളുടേയും മുമ്പില്‍ പുഞ്ചിരി തൂകി വിനയാന്വിതനായി നില്‍ക്കുന്ന അദ്ദേഹം അധര്‍മ വാഹകര്‍ക്ക് മുമ്പിലും അനീതിക്കുമുമ്പിലും കത്തുന്ന തീ ജ്വാലയായി പിശാച് പോലും ആ ഗമനം കൊണ്ടുള്ള വഴിയില്‍ നിന്ന് മാറി നിന്നു. തന്റെ അധികാര പരിതിയില്‍ നിലകൊള്ളുന്നവരില്‍ ആരെങ്കിലും നീതി ലഭിക്കാതെ പോവുന്നുണ്ടോയെന്ന് അറിയാന്‍ പാതിരാത്രിയില്‍ ലോകമുറങ്ങിയ നേരം ഗ്രാമ പ്രദേശങ്ങളിലും നടന്നിരുന്നു ആ ഖലീഫ.ഇത് പടച്ചവനോടുള്ള ഭയം കൊണ്ട് മാത്രമായിരുന്നെന്ന് നമുക്ക് മനസ്സിലാക്കാം.

വ്യവസ്ഥാപിതമായ ഇസ്‌ലാമിക ഭരണത്തിന് തുടക്കമിട്ട ഉമര്‍ (റ) വിന്റെ പേരില്‍ പില്‍കാലത്ത് അറിയപ്പെട്ട 'അവ്വലിയ്യത്തു ഉമര്‍ (റ)' ലോകം മാതൃകയായി സ്വീകരിച്ചിട്ടുണ്ട്. ഗാന്ധിജിയടക്കമുള്ള പല രാഷ്ട്ര നായകന്മാരും ആ ഭരണ വ്യവസ്ഥ ആഗ്രഹിച്ചു.

രാജ്യം ജില്ലകളും സംസ്ഥാനങ്ങളുമാക്കി തിരിക്കല്‍, പ്രധാനയിടങ്ങളില്‍ ഖാസിമാരെ നിയമിക്കല്‍, സൈനിക രജിസ്റ്റര്‍, പൊതുമുതല്‍ സംവിധാനം, ശമ്പള-പെന്‍ഷന്‍ പദ്ധതികള്‍, സൗജന്യ റേഷന്‍ തുടങ്ങിയ പരിഷ്‌കാരങ്ങള്‍ അദ്ദേഹം കൊണ്ട് വന്നു. സംഘടിത തറാവീഹ് പുനഃര്‍ സംഘടിപ്പിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്.

ഒരു കാലത്ത് തനിക്ക് പിറന്ന കുഞ്ഞ് പെണ്ണായതിനാല്‍ ജീവനോടെ കുഴിച്ച് മൂടിയ അതേ കൈ കൊണ്ട് തന്റെ രാജ്യത്തെ പാവപ്പെട്ട ഒരു പടു വൃദ്ധയുടെ മല മൂത്ര വിസര്‍ജ്ജനങ്ങള്‍ വൃത്തിയാക്കാന്‍ മാത്രം പരിവര്‍ത്തനം ചെയ്യപ്പെട്ട ആ ഹൃദയം പരലോക ചിന്തയില്‍  എപ്പോഴും തേങ്ങികൊണ്ടിരുന്നു.

ലളിതമായി ജീവിച്ച് ജ്ഞാനത്തെ സേവിച്ച് 10 വര്‍ഷവും 6 മാസവും നീണ്ട വിപ്ലവകരമായ ഭരണം കാഴ്ച വെച്ച് ഹിജ്‌റ 23 ദുല്‍ ഹിജ്ജ മാസത്തില്‍ തന്റെ 63 ാം വയസ്സില്‍ അബൂലുഅ്‌ലുഅയുടെ കുത്തേറ്റ് വീണ ആ നീതിയുടെ കൂട്ടുകാരന്‍ ലോകത്തോട് വിട പറഞ്ഞു. റൗളയില്‍ തിരുനബിയുടെ ചാരത്ത് അന്ത്യ വിശ്രമം കൊള്ളുന്നു.

ഉസ്മാന്‍ (റ)

ദുന്നൂറൈന്‍ അഥവാ ഇരട്ട പ്രകാശത്തിനുടയവന്‍, മക്കയില്‍ ധനാഢ്യനായ അഫ് വാന്റേയും അര്‍വായുടേയും മകനായി ഹിജ്‌റയുടെ 47 വര്‍ഷം മുമ്പ് പിറന്ന ഹസ്രത്ത് ഉസ്മാന്‍ (റ) വാണ് ഈ സ്ഥാനപ്പേരിനര്‍ഹന്‍. ബീവി റുഖിയ്യ (റ) ഉമ്മു കുല്‍സു (റ) ഫാഖിത ഫാതിമ, ഉമ്മുല്‍ ബനീന്‍, റംല, നാഇം എന്നിവര്‍ സഹധര്‍മ്മിണികളായിരുന്നു. അബ്ദുള്ള അക്ബര്‍, അംത്, ഉമര്‍, ഖാലിദ് അബാന്‍ എന്നിവര്‍ സന്താനങ്ങളും ഉണ്ടായിരുന്നു. ചെറുപ്രായത്തിലെ ഉത്കൃഷ സ്വഭാവത്തിനുടമയായ ഉസ്മാന്‍ (റ) അതീവ ലജ്ജയുടയവരും നബി തങ്ങളോട് ഏറെ സാദൃശ്യമുള്ളവരുമാണ്. ശത്രു ഭാഗത്ത് നിന്നും കഠിനമായ മര്‍ദ്ദനത്തിന് വിദേയനായ ആ ധനാഢ്യന്‍ തന്റെ ധനം നല്‍കി നബി തങ്ങളില്‍ നിന്ന് സ്വര്‍ഗം വാങ്ങിയവരാണ്്. മുത്ത് നബിയുടെ പ്രിയ പുത്രിമാര്‍ റുഖിയ്യ (റ) ഉമ്മു കുല്‍സും (റ) എന്നിവരെ വിവാഹം ചെയ്യാന്‍ അപൂര്‍വ്വ ഭാഗ്യമുണ്ടായി ഉസ്മാന്‍ തങ്ങള്‍ക്ക്. ഇതിനാലാണ് ദുന്നൂറൈനി എന്ന സ്ഥാനപ്പേര് ലഭിച്ചത്. മലക്കുകള്‍ പോലും മലക്കുകള്‍ പോലും ലജ്ജ കാണിക്കാറുണ്ടായിരുന്നു.

അവിടുത്തേടെന്ന് നബി (സ) ആഇശാ (റ) യോട് പറയുകയുണ്ടായി മസ്ജിദുന്നബവിയുടെ പുനരുദ്ദാരണം, മസ്ജിദുല്‍ ഹറം വിപുലീകരണം, ബിഅ്‌റു നുമ കിണര്‍, തുടങ്ങിയവയിലൊക്കെയും ഉസ്മാന്‍ (റ) വിന്റെ സംഭാവനയുണ്ടായി. ഏവരേയും വലിയ സ്‌നേഹത്തില്‍ കണ്ട മഹാന്‍ കൂട്ടുകുടുംബത്തേ ഊഷ്മളമാക്കിയുരുന്നെന്ന്  അലി (റ) പറയുന്നുണ്ട് സ്വര്‍ഗത്തിലെ എന്റെ കൂട്ടുകാരന്‍ എന്നാണ് നബി(സ) അവിടത്തെ വിശേഷിപ്പിച്ചത്.

മൂന്നാം ഖലീഫയായി സ്ഥാനമേറ്റ അദ്ദേഹത്തിനു കീഴില്‍ ത്വറാബല്‍സ്, അള്‍ജീരിയ, മൊറോക്കോ തുടങ്ങിയ ഇടങ്ങളില്‍ ഇസ് ലാമിന്റെ വെളിച്ചമെത്തിച്ചു. നാവിക സേന ആദ്യമായി ഉപയോഗിച്ചത് ഇസ് ലാമിന്റെ കീഴില്‍ അദ്ദേഹമാണ്. നിരവധി രാജ്യങ്ങള്‍ ഖിലാഫത്തിനു കീഴില്‍ കൊണ്ട് വന്നു.

ഖിലാഫത്തിന്റെ അവസാന വേളയില്‍ അനൈക്യങ്ങള്‍ രൂപപ്പെടുകയും ഹിജ്‌റ 35 ല്‍ ഈജിപ്തില്‍ നിന്നുള്ള ചിലര്‍ മഹാനവര്‍കളുടെ വീട് വളഞ്ഞു. നോമ്പ്കാരനായി ദാഹിച്ച് വലഞ്ഞ മഹാന് സ്വപ്‌നത്തിലൂടെ ജലവുമായി നബി (സ) വരുകയും വെള്ളം കുടിപ്പിക്കുകയും നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ നാളെ എന്റെ പക്കല്‍ വെച്ച് നോമ്പ് മുറിക്കുകയോ അല്ലെങ്കില്‍ ശത്രുക്കളെ സഹായിക്കുകയോ ആവാം എന്ന് പറയുകയും ചെയ്തു.

ജീവിക്കുന്നതിനേക്കാള്‍ അങ്ങയോടൊപ്പം എത്തുന്നതാണ് ഇഷ്ടമെന്ന് ഉസ്മാന്‍ (റ) മറുപടി നല്‍കി. ആ രാത്രിയില്‍ പാരായണാവസ്ഥയില്‍ ശത്രുക്കളുടെ കരങ്ങളാല്‍ ആ സ്വദഖയുടെ കൂട്ടുകാരന്‍ 12 വര്‍ഷത്തെ ഭരണ ശേഷം 83ാം വയസ്സില്‍ ഹിജ്‌റ 35 ല്‍ ദുല്‍ഹിജ്ജയിലെ വെള്ളിയാഴ്ചയില്‍ നോമ്പുകാരനായി രക്ത സാക്ഷിയായി. ജന്നത്തുല്‍ ബഖീഇലാണ് ഖബര്‍ ശരീഫ്

അലി (റ)

'ഞാന്‍ അറിവിന്റെ പട്ടണമാണെങ്കില്‍ അതിലേക്കുള്ള കവാടമാണ് അലി (റ)' ; മക്കയിലെ പ്രമാണി അബൂത്വാലിബിന്റേയും ഫാത്തിമയുടേയും മകനായി പിറന്ന ഹസ്രത്ത് അലി (റ) നെ നബി തങ്ങള്‍ ഇങ്ങനെയായിരുന്നു വിശേഷിപ്പിച്ചത്. ഫാത്വിമ (റ), ഖൗല ഉമ്മാമ(റ), അസ്മാഅ്(റ), റുഹയ്യ, ലൈല, ഉമ്മു ഹബീബ, ഉമ്മു സഈദ് എന്നിവര്‍ സഹധര്‍മ്മിണികളും ഹസന്‍, ഹുസൈന്‍, മുഹ്‌സിന്‍(റ), ഉമ്മു കുല്‍സൂം, സൈനബ്, മുഹമ്മദ് അക്ബര്‍, മുഹമ്മദ് ഔസ്വത്ത് തുടങ്ങി 15 മക്കളും ഉണ്ടായിരുന്നു.

അറിവിന്റെ സാഗരമായിരുന്ന അലി (റ) കുട്ടിയായിരിക്കെ തന്നെ ഇസ് ലാമിലേക്ക് കടന്ന് വന്നു. വിനയം സ്ഫുരിക്കുന്ന ആ മുഖത്ത് സ്‌നേഹവും ഗാംഭീര്യവും നിറഞ്ഞുനിന്നു. മുത്ത് നബിയുടെ പ്രിയ പുത്രി ഫാത്വിമ (റ) യുടെ സഹധര്‍മ്മിണിയായതിലൂടെ അഹ് ലുബൈത്തിന്റെ ഉപ്പയാവാന്‍ ഭാഗ്യമുള്ളവരായി. ദീനിന്റെ ആദ്യ പ്രബോധനം എങ്ങനെ തുടങ്ങണമെന്നതിന് എല്ലാവരേയും സത്കരിച്ച് തുടങ്ങാം എന്ന് പറഞ്ഞത് അലി (റ) ആയിരുന്നു.

പോരാട്ട ഭൂമികളിലും ധവള നക്ഷത്രമായിരുന്നു അലി (റ). ഇരുപത്തൊന്ന് വയസ്സ് മാത്രമുള്ള നേരത്താണ് ബദറില്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നത്. ഉഹ്ദിലും ഖൈബറിലും നായകത്വം വഹിച്ചും ധീരതയുടെ പര്യായമായി. പരിശുദ്ധ ഖുര്‍ആന്‍ അതിന്റെ അക്ഷരങ്ങളുടെ അര്‍ത്ഥമറിഞ്ഞ് ഹൃദ്യസ്ഥമാക്കിയ മഹാനവര്‍കള്‍ക്ക് തിരുനബിയെ 30 വര്‍ഷം പരിചരിക്കാന്‍ കഴിഞ്ഞത് അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള വഴിയായി. ദീനും വിജ്ഞാനവും കൂട്ടിനു കൂടിയ അദ്ദേഹം മത നിയമങ്ങളില്‍ മുഫ്തിയായി നിന്നു. പ്രിയതമ ഫാത്വിമ (റ) യേയും സന്താനങ്ങള്‍ ഹസന്‍ ഹുസൈനെയും അതിരറ്റ് സ്‌നേഹിച്ചു.

ഉസ്മാന്‍ (റ) വിന് ശേഷം ഇസ്‌ലാമിന്റെ നാലാം ഖലീഫയായി സ്ഥാനമേറ്റെടുക്കുന്ന നേരം ജനങ്ങളോട് അദ്ദേഹം പറഞ്ഞത് ഞാനെന്റെ അറിവനുസരിച്ചായിരിക്കും കാര്യങ്ങള്‍ പ്രവര്‍ത്തിക്കുക. അതിനു വിസമ്മതിച്ചാല്‍ ഞാനും ഒരു സാധാരണക്കാരനായി കഴിഞ്ഞ് കൂടുമെന്നായിരുന്നു.

പ്രത്യക്ഷത്തില്‍ ദുഷ്‌കരമായിരുന്ന പല ധീര തീരുമാനങ്ങളും അദ്ദേഹം മുഖം നോക്കാതെയെടുത്തു. മുആവിയ (റ) നെ പോലോത്ത പ്രശസ്തരെ പോലും ജമല്‍ യുദ്ധം പോലോത്തതില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചെതങ്കിലും വേണ്ടിവന്നപ്പോള്‍ പിന്മാറാന്‍ ദുല്‍ഫുഖാര്‍ വാളിന്റെ ഉടമസ്ഥന്‍ ഒരുക്കമായിരുന്നില്ല. അറബിയിലെ നഹ്‌വിന് അലി (റ) നല്‍കിയ സംഭാവന ആ ഭാഷയുടെ തിളക്കം കൂട്ടി.

ഒരിക്കല്‍ അലി (റ) നബി (സ) യമനിലേക്ക് അയച്ച നേരത്ത് മഹാന്‍ പറഞ്ഞു റസൂലെ ഞാന്‍ ചെറുപ്പക്കാരനാണ്. എങ്ങനെ വിധി പറയും ?       ഉടനെ നബി തങ്ങള്‍ اللهم اهد قلبه و ثبّت لسانه- എന്ന് ദുആ ചെയ്തു. അതിന് ശേഷം രണ്ടാള്‍ക്കിടയില്‍ വിധിക്കാന്‍ അലി (റ) പ്രയാസമുണ്ടായിട്ടില്ല. അലീ… നീ എന്റെ ഇരുലോകത്തേയും സഹോദരനാണ് എന്ന് നബി തങ്ങള്‍ ആ മഹാനുഭാവനോട് പറയുകയുണ്ടായി.

ഖവാരിജുകളും മറ്റും തുടങ്ങിയ വിഘടിത വാദികളുടെ വരവും ഖിലാഫത്ത് നിയമത്തിലെ അസാരഹ്യവും മുആവിയാ (റ) മായുള്ള അന്തരസ്സവും ആ ഭരണ കാലത്തെ നീറുന്ന പ്രശ്‌നങ്ങളായിരുന്നു. സങ്കീര്‍ണതയുടെ നടുവിലിരിക്കെ ഹിജ്‌റ 40 ാം മാസത്തില്‍  സ്വുബ്ഹ് നേരത്ത് ഇബ്‌നു മുല്‍ജിമിന്റെ വെട്ടേറ്റ് ആ വിജ്ഞാനത്തിന്റെ കൂട്ടുകാരന്‍ 4 വര്‍ഷവും 6 മാസവും നീണ്ട ഭരണ ശേഷം രക്തസാക്ഷിത്വം വഹിച്ചു. കൂഫയിലാണ് ഖബര്‍.



                                                                                                                            |Ali Karippur|


 |Misbah Krakkunnu|

മാറി വരുന്ന ഓരോ വാരങ്ങളും ഭാരതീയ സംസ്‌കാരത്തിന്റെ തിരുത്തുകളിലേക്ക് വഴിതെളിയിക്കുകയാണ്. ഇത് പുലര്‍ത്തുന്നതായിരുന്നു കഴിഞ്ഞ 6 ന് പത്രമാധ്യമങ്ങളുടെ  പൂമുഖവാതിലില്‍ ഭാരതീയ സംസ്‌കാരങ്ങള്‍ക്ക് മേല്‍ പാശ്ചാത്യവല്‍കരണമെന്ന രാജ്യ തലവന്മാരുടെ സംസ്‌കാരം പണയം വെച്ച നിയമ പ്രദര്‍ശനം. സ്വവര്‍ഗരതി എന്ന വളരെ തരം താഴ്ന്ന ഒരു ചെയ്തി ഇനി ഭാരതത്തില്‍ കേന്ദ്രത്തിന്റെ നിയമക്കുടക്ക് കീഴില്‍ അഴിഞ്ഞാടാന്‍ സാഹചര്യം എത്തിയിരിക്കുകയാണ്. ഇരുവരുടേയും സമ്മതത്തോടുകൂടെ സ്വവര്‍ഗക്കാര്‍ക്ക് തങ്ങളുടെ ആവശ്യങ്ങളില്‍ രമിക്കാന്‍ സാഹചര്യം വന്നാല്‍ എന്തായിരിക്കും ഭാരതത്തിന്റെ ഭാവിമുഖം എന്ന് ഓര്‍ത്തെടുക്കാവുന്നതാണ്. 2000 ങ്ങള്‍ക്ക് പുറകെയാണ് ചില രാജ്യങ്ങള്‍ ഈ വര്‍ഗീയ ശാസത്തിന് തിരികൊളുത്തുന്നത്. എന്നാല്‍ ഈ അസംസ്‌കാരികതക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ ഇന്നലെകളില്‍ ചെവികൊടുത്തിരുന്നില്ല. ഇതിനായി മുന്നിട്ടിറങ്ങിയ അമേരിക്ക പോലോത്ത രാജ്യങ്ങളില്‍ ഏത് തരത്തിലാണ് ഇത് ബാധിച്ചത് എന്ന് ചരിത്ര ഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്. 1994 ല്‍ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നത് ഹെപ്പറ്റെറ്റിസ്, എയിഡ്‌സ് പോലോത്ത മാരക രോഗങ്ങള്‍ക്കടിമപ്പെട്ട് രാജ്യത്തെ 30 വയസ്സില്‍ താഴെയുള്ള 30% പൗരന്മാര്‍ മരണമടഞ്ഞു.(clinical psycharty newsoct 94) ഈ വാര്‍ത്തയാണ് സ്വവര്‍ഗരതി അംഗീകരിച്ച പല രാജ്യങ്ങളുടെയും ചരിത്രങ്ങള്‍ക്ക് പിന്നാമ്പുറം എന്ന് വ്യക്തമാണ്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായിരുന്ന കാലത്തെ വാര്‍ത്താമാധ്യമങ്ങള്‍ പോലും ഭാരതത്തില്‍ ഇത്തരം കേസുകളാല്‍ നിറഞ്ഞിരിക്കെ അത് ക്രിമിനല്‍ കുറ്റമല്ല എന്ന്  ഏറ്റ് പറയലിലൂടെ രാജ്യത്തെ ഉന്നത നീതിപീഠം ഇനി എന്തിനാണ് ഭാരതത്തെ അസംസ്‌കാരിക മണ്ഡലങ്ങളിലേക്ക് വലിച്ച് കൊണ്ടു പോകുന്നത് എന്ന് കണ്ടറിയേണ്ടിയിരിക്കുകയാണ്. സ്വവര്‍ഗ രതി അംഗീകരിക്കാതിരിക്കല്‍ യുക്തിക്ക് യോജിക്കാത്തതാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അവതരിപ്പിച്ചപ്പോള്‍ എതിര്‍ക്കാന്‍ നട്ടെല്ലുള്ളവര്‍ സുപ്രീം കോടതിയുടെ അകത്തളത്തില്‍ ഇല്ലാതെ പോയി. അദ്ദേഹം അധ്യക്ഷനായ അഞ്ചംഗസംഘം ഐക്യകണ്ഡേന അത് അംഗീകരിക്കുകയും ഇതുമായി ബന്ധപ്പെട്ട 377 ാം വകുപ്പിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കുകയും അത് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ സമ്മതത്തോട് കൂടെ രതിയിലേര്‍പ്പെടാം എന്നത് താല്‍പര്യത്തിനെ സൂചിപ്പിക്കുന്നു എന്നതാണ്. അപ്പോള്‍ നിബന്ധനയാക്കി നിശ്ചയിക്കപ്പെട്ടതായ സമ്മതത്തിന് പലരീതികളും ഇത്തരം ചിന്താഗതിയുള്ളവര്‍ സ്വീകരിക്കും. ഇത് തട്ടികൊണ്ട് പോകലിലും കൊലപാതകത്തിലും എത്തിക്കുന്നു. സമ്മതമില്ലാത്തവരോടും മൃഗങ്ങളോടും ഇത് ചെയ്യല്‍ കുറ്റകരമായി തുടരുമെങ്കില്‍ മൃഗങ്ങള്‍ തീരെയും സമ്മതമില്ലാത്ത ഇരകള്‍ ഭൂരിഭാഗവും ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയാറില്ല. അപ്പോള്‍ ഇവിടേയും സാഹചര്യങ്ങള്‍ നിഗൂഢതയിലേക്ക് എത്തിപ്പെടുന്നതാണ്. ഇത്തരം സാഹചര്യങ്ങള്‍ക്ക് വഴിതുറക്കുന്ന സ്വവര്‍ഗരതിയെ മുന്‍നിര്‍ത്തി ബെഞ്ച് കാര്യം ഗൗരവത്തോടെ അവതരിപ്പ്ിച്ചുണ്ടാക്കിയത് സ്വവര്‍ഗാനുരാഗികളും ഭിന്നലിംഗ വിഭാഗവും എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹരാണ് എന്നാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ അവകാശങ്ങള്‍ എന്നത് കൊണ്ട് ബെഞ്ച് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് യുക്തിക്ക് യോജിക്കുന്നില്ല. ഈ നിയമം ഭാരതത്തില്‍ പ്രചരിപ്പിക്കണമെന്നാണ് ബില്‍ പാസ്സാക്കിയ ആര്‍ എഫ് നരിമാന്‍ ആവശ്യപ്പെട്ടത്. സ്വവര്‍ഗാനുരാഗികളും ഭിന്നലിംഗ വിഭാഗവും ഇത് വരെ മുഖ്യധാരയില്‍ മാറ്റി നിര്‍ത്തപ്പെട്ടതിന് പൊതുസമൂഹം മാപ്പ് പറയണമെന്ന് സംഘത്തിലെ ഏക വനിതയായ ഇന്ദുമല്‍ ഹേതു ആവശ്യപ്പെട്ടു. ഇവര്‍ താല്‍പര്യപ്പെട്ടത് പ്രകാരം നിയമങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍ കൗമാരക്കാരായ മനുഷ്യരൂപങ്ങള്‍ കച്ചവടച്ചരക്കായി ഭാരതാത്മയുടെ വിവിധ ഭാഗങ്ങളില്‍ ഒഴുകി നടക്കും. കുട്ടികളെയും മറ്റും എത്തിച്ച് കൊടുക്കുന്ന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിന് സ്വാതന്ത്രം കിട്ടിയാല്‍ ഭാരതം അരക്ഷിതാവസ്ഥയിലേക്ക് കൂപ്പ് കുത്തും. അത് ഭാരതത്തിന്റെ അടിവേരിന് ശക്തി പകരേണ്ട യുവത്വങ്ങളെ ക്രമേണ ബാധിക്കുന്നവയാണ്.
ഭാരതത്തിന് പ്രകൃതി പീഢനത്തിന്റെ കേസുകള്‍ അപൂര്‍വ്വമല്ല എന്നിരിക്കെ ഇനി ഇത്തരം തീക്ഷ്ണനടപടികള്‍ക്ക് ഇവിടെ നടപ്പിലാക്കിയാല്‍ എന്തായിരിക്കും ഇവിടെ ജനങ്ങള്‍ ദര്‍ശിക്കേണ്ടിയിരിക്കുക എന്നതിനെ ഉത്തമ ബോധമുള്ളവരാണ് നാം. ഇത്തരം വകുപ്പുകള്‍ക്ക് ശിക്ഷ ജീവപര്യന്തം തടവോ പത്ത് വര്‍ഷം തടവും പിഴയുമോ ആണ്. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇത്തരം ഒരു നടപടി ഭാരതീയ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നില്ല. ഇത് മനസ്സിലാക്കിതരുന്നത് ഇത്തരം കാര്യങ്ങളുടെ അഭാവമല്ല മറിച്ച് നിയമ നിര്‍വ്വഹണത്തിന്റെ അഭാവമാണ്.
ഇത്തരം നടപടികള്‍ പരിശുദ്ധ ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ എതിര്‍ത്തതാണ്. മാത്രവുമല്ല, ഇത് ഇന്ത്യന്‍ പാരമ്പര്യം തന്നെ അംഗീകരിക്കാത്തതുമാണ്. ഇതുമായി ബന്ധപ്പെട്ട് സദൂം നിവാസികളും ലൂത്വ് നബിയും ചരിത്രഭാഗമായി പലഭാഗങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഖുര്‍ആന്‍ സൂചിപ്പിക്കുന്നു ( നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ ! നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ച് തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ട് കളയുകയുമാണോ) പ്രവാചകര്‍ (സ) പറഞ്ഞതായി ഇബ്്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ലൂത്വിന്റെ സമുദായം ചെയ്ത തിന്മ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ശപിക്കട്ടെ മൃഗങ്ങളെ കാമ വൃത്തിക്ക് വേണ്ടി ഉപയോഗിക്കുന്നവരെയും അല്ലാഹു ശപിക്കട്ടെ ഇത് പ്രവാചകന്‍ 3 പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞു. (തുര്‍മുദി, ഇബ്‌നുമാജ)
ഭാരതം ഇനിയും ദിശമാറി ഒഴുകേണ്ട മഹാസാഗരമാണ്. നാമാസമുദ്ര സാഗരത്തിലെ അംഗങ്ങളാണ്. സമുദ്രത്തിന്റെ സുരക്ഷിതാവസ്ഥ സമൂഹത്തിന്റേത് കൂടിയാണ്. അല്ലാഹു ഭാവിയെ നന്മവരുത്തി  അനുഗ്രഹിക്കട്ടെ



                                                                            

    



 |Alfas Cherukulam|

പതിറ്റാണ്ടുകള്‍ക്കിപ്പുറം കേരളം ഏറ്റവും വലിയ ജല പ്രളയം അനുഭവിച്ചറിഞ്ഞു. മാമല നാടുകളെ പിടിച്ചു കുലുക്കിയ കേരളത്തിന്റെ അഷ്ട ദിക്കുകളില്‍ സംഹാരതാണ്ഡവമാടി. സമ്പല്‍ സമൃതി കൊണ്ട് നിറഞ്ഞു നിന്ന നഗരങ്ങളെല്ലാം നക്കി തുടച്ചു. ഔദ്യോഗിക കണക്കുപ്രകാരം ഏകദേശം 40000 കോടിയുടെ നഷ്ടം. കാറ്റും പേമാരിയും ഉരുള്‍പൊട്ടലും നിറഞ്ഞാടിയ പ്രളയദിനങ്ങളില്‍ ഏതാണ്ട് 500 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കന്നുകാലികളുടെയും മറ്റും ദാരുണമായ അന്ത്യത്തിന് മുമ്പില്‍ ജനം നിസ്സഹായരായി നിന്നു. കണ്ണൂര്‍ മുതല്‍ പത്തനംത്തിട്ട വരെയുള്ള ജില്ലകളിലാണ് വെള്ളം കാര്യമായി നാശം വിതച്ചത്. സന്തോഷം കുറിക്കേണ്ടിയിരുന്ന ബലിപെരുന്നാള്‍ ഓണം ആഘോഷങ്ങള്‍ പ്രളയം കണ്ണീരിലാഴ്ത്തി .കാര്യമായ വിജിന്തനം നടത്തേണ്ട ആവിശ്യതയെ ബാക്കി വെച്ചാണ് പ്രളയം നാടുകളില്‍ നിന്നൊഴിഞ്ഞത്.

 നാം കുഴിച്ച കുഴിയോ.....?

 നിത്യേനയുള്ള വന നശീകരണവും പാടം നികത്തലും കുന്നുകള്‍ നിരപ്പാക്കലും പല മുന്നറിയിപ്പുകള്‍ തവണകളായി നല്‍കിയതാണ്. ഔദ്യോഗികവൂന്നം അതിനോട് പിന്തിരിഞ്ഞജനം നല്‍കേണ്ടി വന്നത് മഹാ വിലയാണ്. ഒരിക്കലും തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത ദൈവത്തിന്റെ സ്വന്തം നാട്ടിന്റെ റോഡ് നിര്‍മാണത്തിനും ഭവന നിര്‍മാണത്തിനും കെട്ടിട നിര്‍മ്മിതിക്കുമെല്ലാം വ്യക്തമായ നയം വേണമെന്ന ബോധം സംജാതമാക്കി. നിരന്തമുള്ള പ്രഹരം സഹിക്കാതെ ഒന്ന് വിഷം ചീറ്റിയ ഭൂമാതാവിന് മുമ്പില്‍ സിമംഹത്തിനുമുമ്പില്‍ പെട്ട മാന്‍പേടയെ പോലെ ഭയന്നു വിറച്ചു. എങ്കില്‍ പിന്നെ തിരിഞ്ഞൊന്ന് കൊത്തിയാല്‍ അവസ്ഥയെന്തായിരുന്നു ? മാനവന്റെ കറുത്ത കൈകള്‍ പ്രതികൂട്ടിലാക്കപെടട്ടെ എന്ന് ആദ്യം തന്നെ വിധിയെഴുതാം.

കാണ്‍ മാനില്ല   ?!!

 കുറച്ചു പണവും ആര്‍ഭാടമായി ജീവിക്കാനുള്ള ജോലിയും കൊട്ടാര സമാനമായ വീടും ആഡംബര കാറും ഉണ്ടായാല്‍ എല്ലാമായി എന്ന് അഹങ്കരിച്ച പലര്‍ക്കും ശരിക്കും സത്യ ബോദത്തിന്റെ ഇളം തെന്നതാണ് വീഷപ്പെട്ടത്. പലപ്രമുഖ അഹങ്കാരികളെയും പൊങ്ങച്ചകാരെയും പ്രളയത്തില്‍  കാണ്‍മാനില്ലാതായിരിക്കുകയാണ്. ഇവിടം നിയന്ത്രിക്കുന്ന ഒരു പ്രബഞ്ച നാദന്‍ ഉണ്ടെന്ന് ചിന്തിക്കാന്‍ മലയാളി മറന്നില്ല. ഇന്നലെ വരെ സുഖിച്ച ജീവിതം ബൈ ബൈ പറയുന്നതിനെ ഒന്ന് വാവിട്ട് കരയാന്‍ പോലും ആകാതെയാണ് ജനം മിഴിച്ചു നിന്നത്. ഇരുനില ഭവനങ്ങളും വലുിയ സമുച്ചയങ്ങളും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞത് ചെറിയ വേദനയല്ല ഉണ്ടാക്കിതീര്‍ത്തത്. ജീവിത സ്വപ്‌നങ്ങളെല്ലാം വെള്ളത്തില്‍ ഒലിച്ചു പോയപ്പോള്‍ നീന്തികറിയവര്‍ ഫെയ്‌സ്ബുക്കിലും മറ്റുമാധ്യമങ്ങളിലും കണ്ണീരില്‍ പ്രളയം തീര്‍ത്തു. ഏതായാലും 'ഇന്നലെയില്ലാത്ത പോലെ നാം മാറ്റി മറിക്കും' എന്ന ആശയ സംബുഷ്ടമായ ഖുര്‍ആനിക വചനം പ്രതിഫലിച്ചപ്പോള്‍ ടൈയും കോട്ടും പാന്റ്‌സും ദരിച്ച് ഇന്‍സൈഡാക്കി നടന്ന ഒരു വിലിയ വിഭാഗത്തെ തന്നെ കാണ്മാനില്ലാത്തതായത് അത്ഭുതം തീര്‍ത്തത്.
   ജീവിത ക്ഷാമമില്ലാതെ ക്ഷേമത്തിലൂടെ യാത്ര ആരംഭിച്ചപ്പോള്‍ തന്നെ തുടങ്ങിയതാണ് പ്രപഞ്ച നാഥനെ മറന്നുള്ള നടപ്പ്. ഇതെല്ലാം നിയന്ത്രിക്കുന്ന 'അല്ലാഹു' വിനെ ഓര്‍ക്കാന്‍ പ്രളയം ഒരു പ്രധാനകാരണമായി അല്ലാ... എന്നു വിളിക്കാതെ പ്രളയം ഒഴിഞ്ഞിട്ടില്ല. എനിക്ക് ഇങ്ങനെയും സാധിക്കും എന്ന് മനസ്സിലാക്കി തന്ന പ്രപഞ്ച നാഥന്റെ തിരു സിവിദധത്തിലേക്ക് നിറ കണ്ണുകളോടെ പ്രാര്‍ത്തിച്ചപ്പോള്‍ മാത്രമാണ്. വെള്ളം വാര്‍ന്നത്. നിപാ പരീക്ഷണത്തിലും രക്ഷകനായി എത്തിയ 'നാസിലത്തിന്റെ ഖുനൂത്തി' ന്റെ ഫലം പ്രജകള്‍ക്ക് ശരിക്കും ബോധ്യമായി. അഹങ്കാരികള്‍ക്ക് ഖേദിച്ച് മടക്കം തന്നെയെന്ന് അര്‍ത്ഥ പൂര്‍ണ്ണമാക്കിയതാണ് പ്രളയം കൊണ്ട് നേടിയ ഒരു മുന്നേറ്റം.

 കേന്ദ്ര നിലപാടും വിദേശ്യ രാജ്യങ്ങളും

  കേന്ദ്രം ഭരിക്കുന്നെന്ന അവകാശവാദം ഉന്നയിച്ചു പോരുന്ന ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും പരാജയപ്പട്ടുപോകുകയാണുണ്ടായത്. കേരളത്തില്‍ അവര്‍ക്ക് ഇതിന്മേല്‍ നല്ല ഒരു അവസരം നേടിയെടുക്കാനായിട്ട് ഇനി ഉണ്ടാവില്ല. കേരളത്തിലെ ജനങ്ങള്‍ ബീഫ് കശാപ്പു കാരാണെന്നും ഭക്ഷിക്കുന്നവരാണെന്നും പറഞ്ഞ് അവര്‍ക്ക് സഹായം നല്‍കരുതെന്ന് വാദിച്ച ആര്‍.എസ്.എസിനോട്  സഖ്യം ചേര്‍ന്ന് ബുദ്ധി ശൂന്യത മാത്രം ചെയ്യുന്ന മോദി സര്‍ക്കാര്‍ കൂടുതലൊന്നും നല്‍കിയില്ലാ എന്ന് മാത്രമല്ല നങ്ങള്‍ 'ഇന്ത്യയിലല്ലെ...?' എന്ന് മലയാളികള്‍ തുറന്നടിക്കും വരെ മുഖം തിരിച്ച് നിന്നത് വന്‍വിവാദമായി. പെറ്റുമ്മാക്കില്ലാത്ത സ്‌നേഹം പോറ്റുമ്മമാര്‍ കാണിച്ചപ്പോള്‍ അതിനെയെതിര്‍ത്തത് തിരിച്ചടിയുമായി വന്‍ സഹായ വാഗ്ദാനമായി യു.എ.ഇ പോലുള്ള വന്‍ രാഷ്ട്രങ്ങള്‍ മുന്നോട്ട് വന്നപ്പോള്‍ ആ സഹായ മനസ്സിനെ നെഞ്ചോട് ചേര്‍ക്കാതെ കണ്ണിലെ കരടിനെ പോലെ എടുത്തു നീക്കിയത് മലയാളികളുടെ നീറ്റലായത് ഉണങ്ങാത്ത പ്രണമാണ്. ഇത്രയൊക്കെയാവുമ്പോള്‍ അറിയാതെ വീണ്ടും വീണ്ടും ചോദിച്ചു പോക്കുകയാണ്. ' എന്താ ഞങ്ങളും ഇന്ത്യന്‍ മക്കളല്ലെ.....? 

 സങ്കട കണ്ണീരിലും സൗഹൃദത്തിന്റെ പുഞ്ചിരി

   പ്രളയം യതാര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നത് മലയാളിയുടെ ഐക്യത്തെയും സ്‌നേഹത്തെയും സാഹോദര്യത്തെയുമാണ്. ചെറിയവര്‍ വലിയവര്‍ എന്ന് വിത്യാസമില്ലാതെ നാടുനീളെ ഓടി നടന്ന രക്ഷാ പ്രവര്‍ത്തകര്‍ കേരളത്തിന്റെ യശസ്സിനെയാണുയര്‍ത്തിയത് ടിപ്പര്‍ ലോറി തൊഴിലാളികളും മത്സ്യ തൊഴിലാളികളും നടത്തിയ രക്ഷാ പ്രവര്‍ത്തനം ചരിത്രത്താളുകളില്‍ ഉല്ലേഗനം ചെയ്യപെട്ടു. ജാതി-മത-വര്‍ണ മതില്‍ കെട്ടുകള്‍ ഇല്ലാത്ത എല്ലാവരും കൈ കോര്‍ത്തപ്പോള്‍ സങ്കടകണ്ണീരിലും സന്തോഷത്തിന്‍ പുഞ്ചിരിയെയും ആഹ്ലാദത്തിന്‍ തൂവല്‍ സ്പര്‍ഷത്തെയും കണ്ടെത്താനായി.  ഹിന്ദു-ക്രിസ്തു-മുസ്ലിം മതങ്ങള്‍ക്കിടയില്‍ ചൊറിച്ചില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിനെ 'ആ വെള്ളം ഇവിടെ തിളക്കില്ല' എന്ന് പൂര്‍ണമായി മനസ്സിലാക്കി നല്‍കും വിധമായിരുന്നു അഞ്ചു നേരം ബാങ്കു വിളിക്കുന്ന പള്ളി മിനാരങ്ങള്‍ക്കിടയില്‍ അഭയം കൊണ്ട അമുസ്ലിം സഹോദരി സഹോദരന്മാരുടെ അനുഭവങ്ങള്‍. വിഖായ വളണ്ടിയര്‍മാരുടെ നിസ്വാര്‍ത്ഥമായ സേവനം നേരോടെ,നിരന്തരം,നിര്‍ഭയം മുന്നോട്ട് പോകാന്‍ കേരളത്തെ പ്രചോദിപ്പിച്ചു.

  അവിസ്മരണീയമായി കരകവിഞ്ഞ സഹായ ഹസ്തം

  അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കുള്ള ആവിശ്യ സാദനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്ന കലക്ടറേറ്റിലേയും മറ്റും ജീവനക്കാര്‍ കരകവിഞ്ഞ സഹായ ഹസ്തം തീര്‍ത്തപ്പോള്‍ വിതരണം ചെയ്യലിലായിരുന്നു അധികൃതര്‍ നേരിട്ട പ്രശ്‌നം. ചോദിക്കാതെ തന്നെ തന്നെകൊണ്ട്  ആവും വിധം നല്‍കി സഹചരിച്ച മലയാളിയുടെ മനസ്സ് ഇത് തികയുമോഎന്നത് കൊണ്ട് വെമ്പല്‍ കൊള്ളുകയായിരുന്നു. 'കൈ കോര്‍ക്കൂ.... നമുക്ക് കേരളതേതെ കരകയറ്റാം....' എന്ന മഹത്തായ മുദ്രവാക്യത്തിനു കീഴില്‍ മലയാള മക്കള്‍ ഒന്നിച്ചപ്പോള്‍ വഷ്യമായ താളത്തിലൂടെ വേണ്ടതെല്ലാം പരമാവധി ചെയ്യാനായി.... 
   ഓരോ പ്രകൃതി ദുരന്തങ്ങളും ഓരോ മുന്നറിയിപ്പുകളാണ്. പാഠം ഉള്‍കൊള്ളലാണ് ആവിശ്യം 'ആദര്‍ഷം പറയാനുള്ളതല്ല അത് പ്രവര്‍ത്തിക്കാനുള്ളതാണ്' മലയാളി പ്രളയിത്തിലൂടെ പലതും നേരിട്ടു പഠിച്ചു. മാറ്റത്തിനായി, ഒരു കരകയറലിനായി ആശിക്കുന്നു. നമുക്ക് പ്രാര്‍ത്ഥിക്കാം....  അത് എത്രെയും പെട്ടന്ന് ലക്ഷ്യം സാക്ഷാല്‍കരിക്കട്ടെയെന്ന്.


                                                                      
                                                                                                                 
                                                                                         
                                                                             




അല്ലാഹുവിന്റെ ഇഷ്ടദാസരായ ഒട്ടനേകം മഹാമനീഷികളുടെ മഹനീയ പാദസ്പര്‍ശനം കൊണ്ട് അനുഗ്രഹീതമായ മണ്ണാണ് മലയാളക്കര. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ പുണ്യപ്രവാചകരുടെ അനുചരരില്‍ പ്രബോധന ദൗത്യവുമായി കടല്‍ കടന്നെത്തിയ സ്വഹാബികള്‍ മുതല്‍ അഹ്‌ലുബൈത്തിലെ സുകൃത സാനിധ്യങ്ങളും ആത്മീയതയുടെ അത്യുന്നതയില്‍ വിരാചിക്കുന്ന ഔലിയാക്കളും ഉണ്ടതില്‍. ഇതില്‍ യമനിലെ ഹളറമൗത്തില്‍ നിന്നും ഹിദായത്തിന്റെ കൊടിയേന്തി കൊച്ചുകേരളത്തില്‍ സത്യമതത്തിന്റെ വെളിച്ചമെത്തിക്കാന്‍ ഇവിടെ താമസമാക്കുകയും ദൗത്യനിര്‍വഹണാനന്തരം ഇലാഹിലേക്ക് മടങ്ങിയവരുമായ പുണ്യാളന്‍മാരുടെ മഖ്ബറകള്‍ ധാരാളമാണ്. അതൊക്കെയും വിരല്‍ ചൂണ്ടുന്നത് ഇസ് ലാമിന്റെ പ്രബോധനത്തിലേക്കുള്ള നേരടയാളങ്ങളായിട്ടാണ്.

നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഈ മണ്ണിനെ യമനിന്റെ വൈജ്ഞാനിക ഗന്ധംകൊണ്ട് പ്രഭവിരിച്ച അവര്‍ ഇന്നും ഈ മണ്ണില്‍ ആത്മീയ ലോകത്ത് നിന്നും നമ്മെ നയിക്കുന്നു. ചരിത്രപ്രാധാനികളായ ഈ പണ്ഡിതപ്രതിഭകളില്‍ ഏറെ സ്ഥാനീയരാണ് ഖുത്വ്ബുസ്സമാന്‍ അസ്സയ്യിദ് മമ്പുറം ബാഅലവി തങ്ങള്‍(ഖ.സി). യമനിലെ ഹളറമൗത്തിലെ തരീം എന്ന കൊച്ചു ഗ്രാമത്തില്‍ സയ്യിദ് മുഹമ്മദുബ്‌നു സഹ്ല്‍ മൗലദ്ദവീല(റ)ന്റെയും ജിഫ്രി കുടുംബത്തിലെ പ്രധാന പണ്ഡിതനായിരുന്ന ശൈഖ് ഹസ്സന്‍ ജിഫ്രി(റ)ന്റെ സഹോദരിയുമായ സയ്യിദ ഫാത്വിമ(റ)യുടെയും മകനായി ഹിജ്‌റ 1166 ദുല്‍ഹിജ്ജ 23 ശനിയാഴ്ച രാത്രിയാണ് മമ്പുറം തങ്ങള്‍ ഭൂജാതനാവുന്നത്. ആദരവും ബഹുമാനവും ഏറെയുള്ള ആ കുടുംബത്തില്‍ തങ്ങളുടെ മാതാപിതാക്കള്‍ ചെറുപ്പത്തില്‍ വഫാത്തായി. ശേഷം മാതൃസഹോദരിയായ സയ്യിദ ഹാമിദ(റ)യാണ് പരിപാലിച്ചത്. മാതാവില്‍ നിന്ന് തന്നെയായിരുന്നു സ്‌നേഹവും സത്യസന്തതയുടെയും ആദ്യപഠനം. എട്ടാം വയസ്സില്‍ തന്നെ തങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി നാട്ടുകാര്‍ക്കിടയില്‍ ഹാഫിള് എന്ന പേരിന്ന് അര്‍ഹരായി. തന്റെ മാതുലന്‍ മലബാറിലേക്ക് പ്രബോധന ദൗത്യവുമായി ചെന്ന വിവരം കേട്ടറിഞ്ഞ തങ്ങള്‍ അങ്ങനെയാവാന്‍ ആഗ്രഹമുണ്ടെന്ന് മാതൃസഹോദരിയെ അറിയിച്ചു. അവരുടെ സമ്മതപ്രകാരം പതിനേഴാം വയസ്സില്‍ ശഹ്‌റു മുഖല്ലയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം ഹിജ്‌റ 1183 ല്‍ റമളാന്‍ 19-ന് കേരളതീരത്തേക്ക് ആ വസന്തം വന്നണഞ്ഞു. കോഴിക്കോടുനിന്നും ഉടനെ തിരൂരങ്ങാടിക്കടുത്ത് മമ്പുറത്ത് തങ്ങള്‍ താമസമാക്കി. തിരൂരങ്ങാടി ഖാളിയായിരുന്ന ജലാലുദ്ധീന്‍ മഖ്ദൂം(റ)ന്റെ വസ്വിയ്യത്ത് പ്രകാരം പുത്രി ഫാത്വിമ(റ)നെ വിവാഹം കഴിച്ചു. ചാക്കീരി കുടുംബത്തിലെ അവറാന്‍ എന്നറിയപ്പെടുന്ന അബ്ദുറഹ്മാന്‍ എന്നവരോട് എന്റെ കുടുംബത്തിന്റെ ചിലവ് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും അയാള്‍ അനുസരിക്കുകയും ചെയ്തു. ഇന്നും തങ്ങളുടെ ആ ഓല മേഞ്ഞ വീട് ചാക്കീരി കുടുംബമാണ് പരിപാലിക്കുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ധവള നക്ഷത്രമായിരുന്ന സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ മമ്പുറം തങ്ങളുടെ പുത്രനാണ്. മതപരമായ കാര്യങ്ങളില്‍ മഖ്ദൂമിയ്യാ ശൈലി സ്വീകരിച്ച് വിശുദ്ധ ദീനിന്റെ പ്രഭപരത്താനിറങ്ങിയ മമ്പുറം തങ്ങളെ ജനം അതിരറ്റ ആദരവോടെയും ബഹുമാനത്തോടെയുമാണ് നോക്കിക്കണ്ടത്.
മത പരമായ കാര്യങ്ങളില്‍ മഖ്ദൂമിയന്‍ നിലപാട് സ്വീകരിച്ച അദ്ദേഹം കര്‍ക്കശ നിലപാടുകാരനായിരുന്നു. മതമൈത്രിയില്‍ നിന്നു കൊണ്ടുള്ള  സാമൂഹിക നവോത്ഥാനമായിരുന്നു തങ്ങള്‍ നിര്‍വഹിച്ചിരുന്നത്. 19 ാം നൂറ്റാണ്ട് മലബാര്‍ മുസ് ലിമിന്ന് ദുരിതങ്ങളുടെ കാലമായിരുന്നു. മുസ് ലിമിന്റെയും ഹിന്ദുക്കളുടെയും പൊതു ശത്രുവായ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. നേതൃത്വം നല്‍കുകയും ചെയ്തു. 
ധര്‍മ്മിഷ്ടനും മതഭക്തനുമായിരുന്നു തങ്ങള്‍ ജാതിമത ഭേതമന്യേ ജനം അവിടത്തെ ബഹുമാനിച്ചു. 

മുക്കാല്‍ നൂറ്റാണ്ട് ജീവിച്ച് പ്രോജ്വലിച്ച് നിന്ന മമ്പുറം തങ്ങള്‍ക്ക് ഹി: 1259 ഓടെ വാര്‍ദ്ധക്യ അസുഖങ്ങളുണ്ടായി. ചേറൂര്‍ പടയില്‍ പങ്കെടുത്ത് കാലിന്ന് കൊണ്ട വെടിവെപ്പിലുള്ള മുറിവാണ് മരണത്തിലേക്ക് നയിച്ചത്. ഹിജ്‌റ 1260(1845) മുഹറം ഏഴിന് ഞായറാഴ്ച രാത്രി തങ്ങള്‍ വിടപറഞ്ഞു. 94 വയസ്സായിരുന്നു.77 വര്‍ഷം കേരളത്തില്‍ ചിലവഴിച്ച ശേഷമാണിത്. 'സന്മാര്‍ഗ ചന്ദ്രന്‍ അസ്തമിച്ചേ' എന്ന് വേദനയോടെ അവിടത്തെ ചാരത്തു നിന്ന് ശിഷ്യനായിരുന്ന സൂഫി ഉമര്‍ ഖാളി (റ) പറയുകയുണ്ടായി. ഇന്നും മമ്പുറം മഖാം ആയിരങ്ങളുടെ അഭയ കേന്ദ്രമാണ്. ജാതി മത ഭേത മന്യേ നാടിന്റെ അഷ്ടദിക്കുകളില്‍ നിന്നും ജനം അവിടേക്ക് സിയാറത്തിനെത്തുന്നു. എല്ലാവര്‍ഷവും മുഹറം 1 മുതല്‍ 7 വരെ നേര്‍ച്ച നടക്കുന്നുണ്ട്. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന അന്നദാനത്തിനും നേര്‍ച്ചക്കും മഖാം പരിപാലനത്തിനും ദാറുല്‍ ഹുദാ കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.


                                                                                                                 |Ali Krippur|

           
             



ഈ കഴിഞ്ഞ പ്രളയ കെടുതിയില്‍ ആത്മ സമര്‍പ്പണത്തിന്റെ പുതു ചരിത്രമാണ് എസ്.കെ.എസ്.എസ്.എഫിന്റെ (സന്നദ്ധ) വിഭാഗമായ വിഖായ വിങ് കാഴ്ച്ചവെച്ചത്. ദുരിത ബാധിതര്‍ക്കും ഒറ്റപെട്ടവര്‍ക്കും താങ്ങായി സംരക്ഷണത്തിന്റെ കവാടങ്ങള്‍ തുറക്കുകയുമണവര്‍. ദുരന്ത മുഖങ്ങളില്‍ ആതുരാലയങ്ങളിലെ മരണമണി മുഴക്കം കേള്‍ക്കാന്‍ സാധ്യതയുള്ള അഷ്ടദിക്കുകളില്‍ തളരുന്ന ശരീരങ്ങള്‍ക്ക് ആശ്വാസമേകുകയുമായിരുന്നു ആ കാവല്‍ ഭടന്മാര്‍. അപകട മേഖലകളില്‍ സധൈര്യത്തോടെ സമാധനത്തോടെ സ്വാന്തനത്തിന്റെ കൈകളുമായി ദുരിത ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. വിശക്കുന്നവന്റെ വിളികേള്‍ക്കാനും ഭയക്കുന്നവന്റെ ഭാഗമാവാനും നിലനിളിക്കുന്നവരുടെ നിസ്സാഹായതയില്‍ അവരുടെ കൂടെ നില്‍ക്കാനും ഞങ്ങള്‍ എന്നും നിങ്ങളോടൊപ്പമുണ്ട് സമാശ്വാസത്തിന്റെ മാതൃകാപരമായ സേവനത്തിന് സഘടിക്കുകയായിരുന്നു സമസ്തയുടെ മക്കള്‍. വിജ്ഞാനം വിനയത്തിന്റെ മാര്‍ഗത്തിലൂടെ സേവനത്തിന്റെ പാദയിലൂടെ കൈ മാറുകയായിരുന്നു. കാലങ്ങള്‍ക്ക് മുമ്പ് (മുസ്ലിംകള്‍) കേരള സമൂഹത്തിന് നല്‍കിയ സൗഹൃദത്തിന്റെയും സംസ്‌കാര രൂപീകരണത്തിന്റെയും പിന്നാംപുറമാണ് ഇത്തരത്തിലുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളെന്ന് വിലയിരുത്താം. പണത്തിന്റെയും ലൗകികതയുടെയും ആര്‍ഭാടത്തിന്റെയും ഇടയില്‍ കേരളത്തിന്റെ മാനുഷിക ഇടപഴകലുകള്‍ ലവലേഷം താറുമാറാക്കുകയായിരുന്നു. എന്നാല്‍ ഈ കാലവര്‍ഷത്തിന്റെ കെടുതിയിലുണ്ടായ നൂറ്റാണ്ടിന്റെ പ്രളയം നാം മനുഷ്യര്‍ എല്ലാവരും സമന്മാരാണെന്ന ബോധവും നാം ദൈവത്തിന്റെ തുല്യ സ്രഷ്ടികളാണെന്ന തിരിച്ചറിവുമുണ്ടായി. നാഥന്റെ സഹായത്തോടെ ഇതിലകപ്പെട്ട ദുരിതബാധിതരെ നമുക്ക് സേവിക്കാന്‍ കഴിഞ്ഞു എന്നുള്ളത് ഒരു സുദിര്‍ഹമായ കാര്യം തന്നെയാണ് പ്രളയകെടുതിയില്‍ അകപെട്ടവര്‍ക്ക് അടിയന്തര സഹായം സജ്ജമാക്കാന്‍ മറ്റു രക്ഷാപ്രവത്തന ദൗത്യ നിര്‍വഹണങ്ങള്‍ക്കൊപ്പം ഒരുമിച്ചുനിന്നു  ജാതിമതവര്‍ഗഭേതമന്യേ വേര്‍തിരിവില്ലാതെ സഹജീവികളോടുള്ള സൗഹൃദ ഇടപെടലായിരുന്നു അവര്‍ നിതാനം ചെയ്തത്. ഇങ്ങനെ പറയുമ്പോള്‍ സത്യത്തില്‍ മനസ്സില്‍ ഓര്‍മിക്കുന്നത് റസൂല്‍ കരീ(സ)യുടെ പരിശുദ്ധ അര്‍ഥ വാക്യങ്ങളാണ്. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണകാണിക്കുക എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണകാണിക്കും വാസ്ത്തവത്തില്‍ സമസ്തയുടെ കര്‍മ ധീരരായ ചുണക്കുട്ടികള്‍ തീര്‍ത്തും കര്‍മോത്സുകരായി കൈരളിക്ക് മികച്ച മാതൃകയാണ് കാണിച്ചത് സകല പാര്‍ട്ടികളും സഘടനകളും അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രൗണ്ഡിക്കും രാഷ്ടീയ പുരോകതിക്കും വിനിയോകിക്കുമ്പോഴും വികായ നിര്‍വഹിക്കുന്ന സ്വല്‍കര്‍മങ്ങളെ നാം വിസ്മരിക്കരുത് കാരണം രാജ്യ സേവനത്തിന് വേണ്ടി മുന്‍ കേരളാമുഖ്യമന്ത്രി കേരളത്തിന് സമര്‍പ്പിച്ചത് 25000 വികായ വളന്റിയേസിനെയാണ് രാഷ്ട രക്ഷക്ക് ഒരു കരുതാലാണിത് സേവനങ്ങളുടെ വിവിത തലങ്ങള്‍ അന്യേശിച്ചറിയുമ്പോഴെ വിഖായയുടെ പ്രസക്തി ബോധ്യപെടൂ. സംഘടനയെ നെഞ്ചിലേറ്റുന്ന ഞമ്മള്‍ പോലും വിഖായയുടെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നില്ല എന്നതാണ് വാസ്തവം. വലിയ നെട്ടലോടെ അനുഭവിച്ച ഈനൂറ്റാണ്ടിലെ പ്രളയം ജനജീവിതം വളരെ ദുസ്സഹമാക്കി കേരളത്തിന് ഇനി കരകയറാന്‍ ത്യാഗോജല പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. ഉറ്റവരും ഉടയരും കിടപ്പാടവും നഷ്ടപെട്ടവര്‍ എല്ലാം ഉപേക്ഷിച്ച് ഓടേണ്ടിവന്നവര്‍ മനസാക്ഷി മരവിച്ചവര്‍ ഇങ്ങനെ കേരളത്തിന്റെ സ്ഥിതി ഗതി വളരെ അടിത്തട്ടിലിലേക്ക് താഴ്ന്നു ദുരുദാശ്വാസ ക്യാമ്പുകളില്‍ എല്ലാവരും സമന്‍മാരായി മനുഷ്യന്റെ ക്ഷമയും സ്‌നേഹവും വിനയവും സേവനവും തിരിച്ചറിഞ്ഞ ഒരു സന്ദര്‍ഭവുമായി ഒരുപാട് സാഹായഹസ്ത്തങ്ങള്‍ സന്നദ്ധ സംഘനയുടെ സേവനങ്ങള്‍ ആരെയും വിസ്മരിക്കുന്നില്ല മത്സ്യതൊഴിലാളികളുടെ രക്ഷാ പ്രവര്‍ത്തനം വളരെ അഭിമാനര്‍ഹമായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി ദേശീയ ദുരന്ത സേനക്കും അഗ്‌നി ശമന സേനക്കും പോലിസിനും എത്തിപെടാന്‍ സാധിക്കുന്നതിനും മുമ്പ് നാട്ട്കാരുടെ സഹായതോടെ വിഖായയെ പോലുള്ള സേവകരാണ്  രക്ഷാ പ്രവര്ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് വയനാട് ജില്ലയില്‍ കാണാന്‍ സാധിച്ചത് അത്തരത്തിലുള്ള ഒന്നാണ് വീടുകളെല്ലാം ക്‌ളീന്‍ ചെയ്ത് വേണ്ട അത്യാവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുത്തു മത-ഭേതമന്യേ 100 വീടുകള്‍ സമസ്തയുടെ മക്കള്‍ നിര്‍മിച്ച് കൊടിക്കുന്നിണ്ട്പ്ര ളയം നന്നായി നക്കിതുടച്ച തെക്കന്‍ കേരളത്തില്‍ മലബാര്‍ ജില്ലകളില്‍ നിന്ന് പ്രത്യേക വിഖായ വാളണ്ടിന്റയേസ് അവിടെ ക്യാമ്പ് ചെയ്താണ് അവിടെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.പ്രളയം കൊടികിലേക്ക് വഴിമാറിയപ്പോള്‍ അവിടുത്തേ സേവലങ്ങള്‍ക്ക് ന്യൂന പക്ഷ മന്ത്രി നല്‍കിയത് ഉംറ ചെയ്യാനുള്ള സുവര്‍ണാവസരമായിരുന്നത്രേ വിഖായ എന്ന പദത്തിന്റെ അര്‍ത്ഥമായ ''സുരക്ഷ''യാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്‌.

                                                               |Shuaib Mukkam|                  


|Usthad Shareef Faizy Kulathur|
  പന്ത്രണ്ടോളം വരുന്ന ഉപശാഖകള്‍ ഉള്ള ആഴമേറിയ വിജ്ഞാന ശാസ്ത്രമാണ് അറബി വിജ്ഞാന ശാസ്ത്രം. ഇല്‍മുല്ലുഗഃ (ഭാഷാ ശാസ്ത്രം), ഇല്‍മുസ്സ്വര്‍ഫ്(പദരൂപാകൃതി ശാസ്ത്രം),ഇല്‍മുല്‍ ഇശ്തിഖാഖ് (ശബ്ദോല്‍പത്തി ശാസ്ത്രം), ഇല്‍മുന്നഹ്‌വ്(വ്യാകരണം), ഇല്‍മുല്‍ മആനി(സാഹിതീ മീമാംസ), ഇല്‍മുല്‍ ബയാന്‍ (ശൈലീ ശാസ്ത്രം), ഇല്‍മുല്‍ അറൂള്(കാവ്യ ശാസ്ത്രം),ഇല്‍മുല്‍ ഖാഫിയഃ,ഇല്‍മുല്‍ ഖത്വ്, ഇല്‍മുല്‍ ഇന്‍ശാഅ്,ഇല്‍മുല്‍ ഇല്‍മു ഖര്‍ളിശിഅ്ര്‍, ഇല്‍മുല്‍ മുഹാളറാത്ത് എന്നിവയാണ് പ്രസ്തുത ഉപശാഖകള്‍. ഇവയില്‍ പ്രഥമ ഗണനീയമാണ് ഇല്‍മുല്‍ ബലാഗഃ.

     ഇതിന് കാരണമായി പണ്ഡിതന്മാര്‍ പറയുന്നത് ഇപ്രകാരമാണ്: ഏതൊരു വിജ്ഞാന ശാഖയുടെയും സ്ഥാനം നിര്‍ണയിക്കപ്പെടേണ്ടത് അതാത് വിജ്ഞാന ശാഖകള്‍ കൊണ്ട് എന്ത് മനസ്സിലാക്കപ്പെടുന്നു എന്നത് അടിസ്ഥാനമായിരിക്കണം. സാഹിത്യത്തില്‍ ഖുര്‍ആന് പകരമാക്കാന്‍ മറ്റൊരു ഗ്രന്ഥത്തിനും  സാധിച്ചിട്ടില്ല എന്നതിന് അഭിപ്രായാന്തരമില്ല. ഖുര്‍ആന്റെ അവതരണം തന്നെ സാഹിത്യ സാമ്രാട്ടുകള്‍ക്കിടയിലായിരുന്നുവല്ലോ. സാഹിത്യത്തില്‍ പ്രഥമ സ്ഥാനം അലങ്കരിച്ചിരുന്ന അറബികളെ ഖുര്‍ആന്‍ അതിനുസമാനമായി ചെറിയ സൂക്തമെങ്കിലും കൊണ്ട്‌വരാന്‍ വെല്ലുവിളിച്ചെങ്കിലും ഖുര്‍ആന്റെ വെല്ലു വിളിക്കുമുമ്പില്‍ അവര്‍ക്കുത്തരമില്ലായിരുന്നു. ഖുര്‍ആദന്‍ പരിപൂര്‍മായി മനസ്സിലാക്കല്‍ മനുഷ്യ കഴിവിനതീതമാണെങ്കിലും ഖുര്‍ആന്റെ ഗാഢതയും അമാനുഷികതയും ഗ്രഹിക്കണമെങ്കില്‍ ഇല്‍മുല്‍ ബലാഗഃ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് ഇല്‍മുല്‍ ബലാഗഃ മറ്റു ഉപശാഖകള്‍ക്കിടയില്‍ ഗണനീയമായത്.
   ഇല്‍മുല്‍ ബലാഗഃ യഥാര്‍ത്ഥത്തില്‍ മൂന്ന് ഉപശാഖകളുടെ സംഗമമാണ്. ഇല്‍മുല്‍ മആനീ(സാഹിതീ മീമാംസ) ഇല്‍മുല്‍ ബയാന്‍(ശൈലീ ശാസ്ത്രം) ഇല്‍മുല്‍ ബദീഅഃ(അലങ്കാര ശാസ്ത്രം) എന്നിവയാണവ. ഇല്‍മുല്‍ ബദീഅയെ സ്വതന്ത്ര ഉപശാഖയായി ഗണിച്ചവരും ഇല്‍മുല്‍ മആമനിയുടെ ഇല്‍മുല്‍ ബയാന്റെയും അനുബന്ധഘടകമായി ഗണിച്ചവരും സാഹിത്യകാരന്മാര്‍ക്കിടയിലുണ്ട്.
    സന്ദര്‍ഭോചിതമായി വാചകത്തെ കൊണ്ട്‌വരുന്നതിന്റെ പ്രേരകങ്ങളെ കുറിച്ച് പഠിപ്പിക്കപ്പെടുന്ന ശാസ്ത്ര ശാഖയാണ് ഇല്‍മുല്‍ മആനി. സാഹിത്യകാരന്മാര്‍ എട്ട് അധ്യയങ്ങളിലായി ഇതിനെ ക്ലിപ്തമാക്കിയിട്ടുണ്ട്.ഒരു വാചകത്തെ വിത്യസ്ഥ ശൈലിയിലും രൂപത്തിലും പ്രയോഗിക്കാന്‍ ശേഷി നല്‍കുന്നതാണ് ഇല്‍മുല്‍ ബയാന്‍. സര്‍വ്വ വ്യപിയായി ഉപയോഗിക്കപ്പെടുന്ന ആലങ്കാരികപ്രയോഗങ്ങളും വ്യംഗാര്‍ത്ഥ പ്രയോഗങ്ങളുമെല്ലാം ഇതില്‍ പെട്ടതാണ്. പ്രയോഗിക്കാനുദ്ദേശിക്കപ്പെടുന്ന ബാഹ്യവു ആന്തരികവുമായി എങ്ങനെ ഭംഗി നല്‍കപ്പെടാം എന്നതിനെ കുറിച്ചാണ് ഇല്‍മുല്‍ ബദീഅഃ യില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അതിനാല്‍ തന്നെ പ്രസ്തുത വാചകം ഇല്‍മുല്‍ മആനിയോടും ഇല്‍മുല്‍ ബയാനോടും യോജിച്ചിട്ടുണ്ടോ എന്ന് പരിഗണിച്ചതിന് ശേഷം മാത്രമാണ് ഇല്‍മുല്‍ ബദീഅയെ പരിഗണിക്കപ്പെടുക.
    ഇല്‍മുല്‍ ബദീഅഃ സ്വതന്ത്രമായും അല്ലാതെയും നിരവധി രചനകള്‍ നടന്നിട്ടുണ്ട്.ഹിജ്‌റ 296 ല്‍ വഫാത്തായ അബുല്‍ അബ്ബാസ് അബ്ദുല്ലാഹിബ്‌നുല്‍ മുഅതസിന്റെ ' കിതാബുല്‍ ബദീഅ് ' ആണ് ഇല്‍മുല്‍  ബദീഅഃയില്‍ വിരചിതമായ പ്രഥമ ഗ്രന്ഥം. ഹിജ്‌റ 274 ലാണ് അദ്ദേഹം ഇതിന്റെ രചനയില്‍ ഏര്‍പ്പെടുന്നത്.

  ക്രോഡീകരണം

  ഇല്‍മുല്‍ ബലാഗഃ ഒരു വിജ്#ാന ശാഖയായി രൂപപ്പെടുന്നത് അല്ലാമാ അബ്ദുല്‍ ഖാഹിര്‍ ജുര്‍ജാനിയുടെ അസ്‌റാറുല്‍ ബലാഗഃയോടെയാണെന്നാണ് പ്രബലാഭിപ്രായം. ജാഹിളിന്റെ (മ:ഹിജ്‌റ 255) 'അല്‍ ഖയ്യിമുല്‍ ബയാനി വത്തബ്‌യീന്‍' എന്ന ഗ്രന്ഥത്തോടയാണെന്നും സകാകിയുടെ മിഫ്താഹുല്‍ ഉലൂമിലൂടെയാണെന്നും അഭിപ്രായാന്തരങ്ങളുണ്ട്. ഏതായാലും ഇല്‍മുല്‍ ബദീഅഃയില്‍ പ്രത്യേകമായി ആദ്യം വിരചിതമായത് അബുല്‍ അബ്ബാസ് അബ്ദുല്ലാഹിബ്‌നുല്‍ മുഅ്ത്തസിന്റെ കിത്താബുല്‍ ബദീആണ്. 

വികാസം

 അബ്ബാസി ഭരണകാലത്തിന്റെ രണ്ടാം ഘട്ടത്തോടെ അറബീ ഗദ്യ-പദ്യ സാഹിത്യങ്ങള്‍ക്ക് പുതുയുഗം പിറക്കുകയായിരുന്നു. ഹിജ്‌റ നാലാം നൂറ്റാണ്ടോടു കൂടിയാണ് ഇല്‍മുല്‍ ബലാഃഗയുടെ അറബിക് സാഹിത്ത്യവും വികസിക്കുന്നത്.

  ആലങ്കാരിക പ്രയോഗങ്ങല്‍ കൊണ്ടും വ്യംഗാര്‍തഥ പ്രയോഗങ്ങള്‍ കൊണ്ടും നിര്‍ഭരമായ രചനകള്‍ ഈകാലഘട്ടത്തിനു പുതുമയായിരുന്നു. സന്ദര്‍ഭോചിതമായി ചില വാക്യത്തെ വ്യത്യസ്ത ശൈലികളില്‍ ബാഹ്യവും ആന്തരികവുമായ ഭംഗിയില്‍ രൂപകല്‍പന ചെയ്ത രചനകള്‍ വ്യാപിച്ചു. ഇവ്വിധമുള്ള രചനകള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖരായിരുന്നു ഇബ്‌നുല്‍ അമീദ്(മ:ഹി-360)ബ്‌നു ഉബാദ്(മ:385) അബൂമന്‍സൂറുസ്സആലബീ(350-429)എന്നിവര്‍.
   കൂട്ടത്തില്‍ സആലബി പ്രത്യേകം പരാമര്‍ശിക്കപെടേണ്ടവവരാണ്. അദ്ധേഹത്തിന്റെ മാസ്റ്റര്‍ പീസായ 'സിമാറുല്‍ ഖുലൂബ്' അറബി സാഹിത്യത്തിന് നല്‍കിയ സംഭാവന അനല്‍പമാണ്. ഇല്‍മുല്‍ ബലാഗഃയില്‍ പ്രത്യേക രചനകളിലൊന്നിലും  സആലബി അറിയപ്പെട്ടിട്ടില്ലെങ്കിലും ഇല്‍മുല്‍ ബലാഗഃ സര്‍വ്വവും സമ്മേളിച്ച നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും വിരചിതമായിട്ടുണ്ട്. അദ്ദേഹത്തിന് ശേഷം രചിക്കപ്പെട്ട ഒട്ടുമിക്ക ഗ്രന്ഥങ്ങളിലും അദ്ദേഹത്തിന്റെ രസകരമായ ശൈലി പ്രകടമായിരിന്നു.
    ഇല്‍മുല്‍ ബലാഗഃ യില്‍ പ്രത്യേക പഠനം നടത്തിയ പ്രമുഖനാണ് അല്ലാമ അബ്ദുല്‍ ഖാഹിര്‍ അല്‍ ജുര്‍ജാനി (മ: ഹിജ്‌റ 474). ദലാഇലുല്‍ ഇഅ്ജാസ്, അസ്‌റാറുല്‍ ബലാഗഃ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ രചനകള്‍.ഇല്‍മുല്‍ ബലാഗഃയുടെ വാള്വിഅ് ഇദ്ദേഹമാണ്.

സകാകിയും മിഫ്താഹുല്‍ ഉലൂമും

 ഇല്‍മുല്‍ അറബിയിലെ സുപ്രസിദ്ധ ഗ്രന്ഥമായ മിഫ്താഹുല്‍ ഉലൂം വിരചിതമായത് ഇമാം സകാകിയിലൂടെയാണ്. അല്ലാമാ സിറാജുദ്ദീല്‍ അബൂ യഅ്കൂബ് യൂസുഫുസ്സകാകി (ഹി: 555-625) എന്നാണ് പൂര്‍ണ നാമം. കൊല്ലപണിക്കാരനായ തന്റെ പിതാമഹനിലേക്ക് ചേര്‍ത്തിപറഞ്ഞത് കൊണ്ടാണ് കൊല്ലപണിക്കാരന്‍ എന്നര്‍ത്തില്‍ സകാകി എന്ന നാമത്തില്‍ അദ്ദേഹം പ്രസിദ്ധനായതെന്ന് ഇമാം സുയൂത്വി പറഞ്ഞിട്ടുണ്ട്. ഇല്‍മുല്‍ ബലാഗഃ യുടെ വികാസം പൂര്‍ണ്ണമാകുന്നത് യഥാര്‍ത്ഥത്തില്‍ സകാകിയുടെ മിഫ്താഹുല്‍ ഉലൂമിനെ മൂന്ന ഭാഗങ്ങിലാക്കി തിരിച്ചാണ് അദ്ദേഹം രചന നടത്തിയിട്ടുള്ളത്. ഒന്നാം ഭാഗത്തില്‍ ഇല്‍മുസ്സ്വര്‍ഫും രണ്ടില്‍ ഇല്‍മുന്നഹ്‌വും മൂന്നില്‍ ഇല്‍മുല്‍ ബലാഗഃയുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. മിഫ്താഹുല്‍ ഉലൂമിന്റെ വിവിധ ഭാഗങ്ങള്‍ക്ക് വിത്യസ്ത വ്യാഖ്യാനങ്ങളുണ്ടെങ്കിലും പ്രസ്തുത ഗ്രന്ഥത്തെ ആദ്യമായി ആദ്യാവസാനം വ്യഖ്യാനിച്ചത് മൗലാ ഹുസാമുദ്ദീന്‍ ഖവാരസ്മി ആണ്. ഹിജ്‌റ 742 മുഹറം മാസത്തിലാണ് വ്യാഖ്യാന രചനയില്‍ നിന്ന അദ്ദേഹം വിരമിക്കുന്നത്.

   അതേ സമയം നിരവധി പണ്ഡിതന്മാര്‍ മിഫ്താഹുല്‍ ഉലൂമിലെ മൂന്നാം ഭാഗത്തെ ചെറു ഗ്രന്ഥമാക്കുകയും വ്യഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാമാ ഖുതുബുദ്ദീന്‍ ശീറാസി (മ:710),അല്ലാമാ സഅ്‌റുദ്ദീന്‍ തഫ്താസാനി(മ:ഹി:792),സയ്യിദ് ശരീഫ് ജുര്‍ജാനി(മ:ഹി:816)എന്നിവരുടെയുമാണ് പ്രസ്തുത വ്യഖ്യാന ഗ്രന്ഥങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത്. എന്നാല്‍ മിഫ്താഹിന് രചിക്കപ്പെട്ട ചെറു ഗ്രന്ഥങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ഖതീബ് ഖസ്‌വീനിയുടെ 'തല്‍ഖീസുല്‍ മിഫ്താഹ്് ' ആണ്. പ്രസിദ്ധമായ ഡമസകസ് പള്ളിയിലെ ഖതീബായിരുന്നത് കൊണ്ട് ഖത്വീബ് എന്ന പേരിലാണദ്ദേഹം അറിയപ്പെടുന്നത്.  അല്ലാമാ ജലാലുദ്ദീന്‍ മുഹമ്മദ് ബ്‌നു അബ്ദുറഹ്മാനി ബ്‌നു ഉമറല്‍ ഖസ്‌വീനി എന്നാണ് പൂര്‍ണ നാമം.

തഫ്താസാനിയും മുത്വവ്വലും പിന്നെ മുഖ്തസറും

     അല്‍ അല്ലാമത്തുന്നഹ്‌രീര്‍ (നെഞ്ചുറപ്പുള്ള പണ്ഡിതന്‍ ) വിശേഷിക്കപ്പെടുന്ന മഹാനാണ് സഅ്ദുദ്ദീന്‍ തഫ്താസാനി. മസ്ഊദ് ബ്‌നു ഉമര്‍ (ഹി:712-792)എന്നാണ് പൂര്‍ണ്ണനാമം. മിഫ്താഹുല്‍ ഉലൂമിന് ഖത്വീബ് ഖസ്‌വീനി ചുരിക്കിയെഴുതിയ സല്‍ഖീസുല്‍ മിഫ്താഹിന്റെ വ്യാഖ്യാനങ്ങളാണ് മുത്വവ്വലും മുഖ്തസറും. ഖസ്വീനിയുടെ തല്‍ഖീസിന് നീണ്ട ആറ് വര്‍ഷം കൊണ്ട് തഫ്താസാനി ഇമാം ബൃഹത്തായ ഒരു വ്യാഖ്യാനം രചിച്ചു. ഹിജ്‌റ 748ല്‍ സമാപിച്ച പ്രസ്തുത ഗ്രന്ഥത്തിന് അല്‍ ഇസ്വ്ബാഹ് എന്ന് നാമകരണം ചെയ്തു. ഇതാണ് മുത്വവ്വല്‍ എന്ന പേരില്‍ വിശ്രുതമായത്.

   മുത്വവ്വല്‍ രചിക്കപ്പെട്ടുവെങ്കിലും അക്കാലഘട്ടത്തിലെ വിജ്ഞാന കുതുകികളായ ഇമാമവറുകളോട് മുത്വവ്വലിനെ ഒന്നുകൂടി ചിരുക്കി രജിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇതിന് പ്രഥാനമായും അവര്‍ ഉന്നയിച്ചത് രണ്ട് കാരണങ്ങളായിരുന്നു മുത്വവ്വലിനെ വേണ്ട വിധം വേണ്ട വിധം അദ്ധ്യപനം നടത്താന്‍ ശേഷിയുള്ളവര്‍ ഇല്ല എന്നതും സാഹിത്യ മോഷ്ടാകള്‍ മുത്വവ്വലിനെ മറപിടിച്ച് പ്രശസ്തി നേടുന്നു എന്നതുമാണ്  പ്രസ്തുത കാരണങ്ങള്‍  അവ ഇല്ലാതാക്കാന്‍ മുത്വവ്വലിനെ വീണ്ടും ചുരുക്കി എഴുതുക എന്നതാണ് പരിഹാരം എന്നും അവര്‍ നിര്‍ദേശിച്ചു. പ്രസ്തുത കാരണങ്ങലെ വളരെ ഭംഗിയായി ഇമാമവറുകള്‍ നിരാകരിച്ചുവെങ്കിലും അവരുടെ നിര്‍ബന്ധാഭ്യര്‍ത്ഥനക്ക് മുമ്പില്‍ ഇമാമവറുകള്‍ വഴങ്ങുകയായിരുന്നു. അങ്ങനെ എട്ട് വര്‍ഷത്തിന് ശേഷം രണ്ടാമതൊരിക്കല്‍ കൂടി തല്‍ഖീസുല്‍ മിഫ്താഹില് വ്യാഖ്യാനം രചിച്ചു. പ്രസ്തുത ഗ്രന്ഥമാണ് മുഖ്തസ്വര്‍ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചത്.
  മുത്വവ്വലും മുഖ്തസറും കൂടാതെ തല്‍ഖീസിന് അനവധി വ്യാഖ്യാനങ്ങള്‍ ഉണ്ട്. അല്ലാമാ ഖല്‍ഖാലി (മ:ഹി:745), അല്ലാമാ സുസ്‌നി(മ:ഹി:792) എന്നിവരുടെ വ്യഖ്യാനങ്ങള്‍ അവയില്‍ പ്രസിദ്ധമാണ്. മുത്വവ്വലിന്റെയും മുഖ്തസ്വറിന്റെയും ചിലഭാഗങ്ങളില്‍ ഖല്‍ഖാലിക്കെതിരെയും സുസ്‌നിക്കെതിരെയും അവരുടെ ഗ്രന്ഥങ്ങളിലെ പിശകുകള്‍ ചൂണ്ടികാണിച്ച് വ്യംഗമായി അേക്ഷപിക്കുന്നത് മുത്വവ്വലിനും മുഖ്തസ്വറിനും ഭംഗി വര്‍ദ്ധിപ്പിക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ്.

     ഇല്‍മുല്‍ ബലാഗഃയിലെ ഇന്ത്യന്‍ സംഭാവന

  ഇല്‍മുല്‍ ബലാഗഃയില്‍ ഇന്ത്യയില്‍ നിന്നും ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട് കൂട്ടത്തില്‍ ഏറ്റവും പ്രശസ്തമായത് പള്ളി ദര്‍സുകള്‍ ഉള്‍പ്പടെ മിക്ക മതകലാലയങ്ങളിലും പഠിപ്പിക്കപ്പെടുന്ന അല്‍-രിസാലത്തുല്‍ അസീസിയ്യഃയും അതിന്റെ വ്യഖ്യാനമായ നഫാഇസുമാണ്.

   ഇന്ത്യയുടെ അഭിമാന പുത്രനായ, മുഴുവന്‍ വിജ്ഞാന ശാഖകളിലും അഗാധ പ്രാവീണ്യം നേടിയ ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവിയാണ് (ഹി:1159-1270) പ്രസ്തുത ഗ്രന്ഥത്തിന്റെ രചയിതാവ് വിജ്ഞാന കുതുകികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചുവെന്നത് ഇതിന്റെ സ്വീകാര്യത അറിയിക്കുന്നതാണ്.
   അല്‍-രിസാനത്തുല്‍ അസീസിയ്യഃക്ക് വ്യഖ്യാനം രചിച്ചത് മഹാനായ ഇര്‍തളാ അലി ഖാന്‍ (ഹി:1109-1270) ആണ്. ചിശ്തിയ്യ ത്വരീകത്തിന്റെ ഖലീഫകൂടിയായിരുന്നു ഇര്‍തളാ. ഇല്‍മുല്‍ മന്‍ത്വിഖില്‍ അവലംബയോഗ്യമായ 'സുല്ലമുല്‍ ഉലൂമി' ന്റെ വ്യാഖ്യാനമായ കാളിയുടെ രചയിതാവ് ഖാളി മുബാറക്കിന്റെ പൗത്രനാണ് (മകളുടെ മകന്‍) ഇര്‍തളാ അഹമ്മദ് അലി ഖാന്‍. സാഹിത്യത്തില്‍ മികച്ച് നില്‍ക്കുന്ന നിരവധി പദ്യങ്ങള്‍ കൊണ്ട് വന്നതിലൂടെ നഫാഇസിന് ഭംഗി വര്‍ദ്ധിപ്പിച്ചു എന്നത് അവിതര്‍ക്കിതമാണ്.

പ്രധാന അവലംബങ്ങള്‍

1.കശ്ഫുളുന്നൂന്‍
2.അല്‍-ബഅ്‌സുല്‍ ഇസ്ലാമി
3.ഹാശിയതു ദ്ധസൂഖി
4.ദര്‍സ് കിതാബുകള്‍ ചരിത്രം സ്വാധീനം സ്വാദിഖ് ഫൈസി




അങ്ങനെ ഒരു ന്യുഇയര്‍ ആഘോഷിക്കാന്‍ പോവുകയണ് ലോക മുസ്ലീങ്ങള്‍. ഹിജ്റ വര്‍ഷമാണ് നമ്മുടെ ഔദ്യോഗിക കലണ്ടര്‍. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ ജീവിതത്തിലെ നിര്‍ണായക സംഭവമായ ഹിജറയെ ആസ്പദമാക്കിയും അനുസരിച്ചുമാണ് ഹിജ്റ വര്‍ഷം തയ്യാറാക്കിയിട്ടുള്ളത്. അറേബ്യ ഒന്നടങ്കം ഇസ്‌ലാമിന്നധീനപ്പെടുകയും കാലനിര്‍ണയത്തിന് പുതിയ അവലംബം ആവിശ്യമായി വരികയും ചെയ്തപ്പോള്‍ വിശദമായ കൂടിയാലോചനയിലൂടെ രണ്ടാം ഖലീഫ ഉമര്‍(റ) തന്റെ ഭരണകാലത്ത് ഹിജ്റയെ അടിസ്ഥാനമാക്കാന്‍ നിര്‍ദ്ദേശിച്ചത്. ചന്ദ്രനെ ആസ്പദക്കിയത് കൊണ്ട് ചാന്ദ്രിക കലണ്ടര്‍ എന്നും അറിയപ്പെടുന്നു. ഓരോ ന്യൂഇയറും മനുഷ്യന് ആത്മവിചാരണ നടത്താനുള്ള സന്ദേശമാണ് നല്‍കുന്നത്. അല്ലാതെ മദ്യപിച്ച് കൂത്താടാനല്ല. മുസ്്ലീംങ്ങളായ നാം ഇംഗ്ലീഷ് കലണ്ടറിന്റെ ന്യൂഇയര്‍ അല്ല ആഘോഷിക്കേണ്ടത്.

ഹിജ്റ കലണ്ടറിലെ പ്രഥമ മാസമാണ് മുഹറം. നിഷിദ്ധമാക്കപ്പെട്ടത് എന്നര്‍ത്ഥം വരുന്ന മുഹറം യുദ്ധം ഹറാമാക്കിയ മാസമാണ്. മുഹറം അള്ളാഹുവിന്റെ മാസമാണ് (ഹദീസ്). ഇബ്്ലീസിന് സ്വര്‍ഗം നിഷിദ്ധമാക്കപ്പെട്ടതും ആദം നബിയുടെ തൗബ സ്വീകരിച്ചതും ഇദ്രീസ് നബി(അ)നെ നാലാനാക്കാശത്തേക്ക് ഉയര്‍ത്തിയതും നൂഹ് നബി(അ)ന്റെ കപ്പല്‍ കരക്കണിഞ്ഞതും ഇബ്്റാഹീം നബി(അ)നെ അള്ളാഹുവിന്റെ ഖലീലായി തിരഞ്ഞെടുത്തതും നംറൂദിന്റെ തീകുണ്ഠാരത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതും യഅ്ഖൂബ് നബിയുടെ കാഴ്ച തിരിച്ചു കിട്ടിയതും യൂനുസ് നബി മത്സ്യ വയറ്റില്‍ നിന്ന് രക്ഷപ്പെട്ടതും സുലൈമാന്‍ നബിക്ക് രാജാധികാരം ലഭിച്ചതും മൂസാ നബിയെയും കൂട്ടാളികളെയും ഫിര്‍ഔന്റെ കിങ്കരന്‍മാരില്‍ നിന്ന് രക്ഷപ്പെടത്തിയതും ഫിര്‍ഔനെയും കൂട്ടാളികളെയും ചെങ്കടില്‍ മുക്കികൊന്നതും ദാവൂദ് നബിയുടെ തൗബ സ്വീകരിച്ചതും ഈസാ നബിയെ ആകാശത്തേക്കുയര്‍ത്തയതും മുഹമ്മദ് നബി(സ)യെ പാപ സുരക്ഷതരായി പ്രഖ്യാപിക്കപ്പെട്ടതും മുഹറം പത്തിനായിരുന്നു എന്ന് ചരിത്രം പറയുന്നു. മുഹറം 9,10 നും നോമ്പനുഷ്ഠിക്കല്‍ വളരെയധികം സുന്നത്തുള്ളതാണ്. മുഹറം പത്തിലെ നേമ്പ് ഒരു വര്‍ഷത്തെ ദോഷം പൊറുപ്പിക്കുമെന്ന് ഹദീസില്‍ സ്ഥിപ്പെട്ടു വന്നിട്ടുണ്ട്. മറ്റെരു പ്രധാനപ്പെട്ട മാസമാണ് റബീഉല്‍ അവ്വല്‍. നബി(സ) ജനിച്ച മാസമാണിത്. മറ്റെരു മാസമാണ് പുണ്യങ്ങളുടെ പൂക്കാലമായ റമളാന്‍. അവസാന മാസമായ ദുല്‍ഹിജ്ജ ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗ സ്മരണകള്‍ ഓര്‍ത്തു കോണ്ടുള്ള ബലിപെരുന്നാളും ഹജ്ജ് കര്‍മ്മവുമാണ്. എന്നാല്‍ ഇന്നത്തെ സമൂഹം ഈ ന്യൂഇയറിന് മറക്കുകയാണ്.

സമയം മനുഷ്യ ജീവിതത്തില്‍ അത്യാവശ്യമാണ്. സമയവുമായി ബന്ധപ്പെട്ട ജീവിതമാണ് മനുഷ്യന്റെത്. ആയുസ്സിന് മണക്കൂറുകളായും ദിവസങ്ങളായും ആഴ്ചകളായും മാസങ്ങളായും വര്‍ഷങ്ങളായും നോക്കുമ്പോള്‍ ആകെ കുറച്ച് ദിവസമാണ് മനുഷ്യന് ലഭിക്കുന്നത്. എന്നിട്ടെന്താ പടച്ചോനെ ഞാന്‍ ഏതു നിമിഷവും മരിക്കാം എന്ന ബോധം അപ്പോള്‍ അവന്‍ മറക്കുകയാണ്.

അള്ളാഹു പറയുന്നു: അക്കൂട്ടര്‍ മരണമടുത്താല്‍ എന്റെ രക്ഷിതാവേ നീയെങ്ങാനും അവധി പിന്തിച്ചാല്‍ ഞാന്‍ സ്വദഖ ചെയ്യാം, ഞാന്‍ സ്വാലിഹങ്ങളില്‍പ്പെട്ടവനാവാം, ഏതെരു നഫ്സിനെയും അല്‍പ്പംതന്നെ അള്ളാഹു പിന്തിക്കുകയില്ല. (മൂനാഫിഖൂന്‍ 11,12)

നബി(സ) പറഞ്ഞു: ആരോഗ്യവും ഒഴിവുസമയവും എന്ന മഹത്തായ രണ്ട് അനുഗ്രഹങ്ങളില്‍ അധികപേരും വഞ്ചിക്കപ്പെട്ടിരിക്കുന്നു (ഹദീസ്). പണം കൊണ്ട് ക്ലോക്ക് വാങ്ങാം, പക്ഷേ സമയം വാങ്ങാന്‍ കഴിയില്ല എന്നാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. ഈ പുതുവത്സര പുലരി നമുക്ക് ആത്മവിചാരണ നടത്താനും നന്മകള്‍ പ്രവര്‍ത്തനും അള്ളാഹുവിലേക്ക് ഖേദിച്ച് മടങ്ങാനും നാഥന്‍ ഭാഗ്യം നല്‍കട്ടെ ....


                                                           |Muhammed Mashood Kumaramputhur|



    പുതിയൊരു വര്‍ഷം കടന്നുവരുകയാണ്. പിന്നിട്ട കാലത്തിലെ പ്രവൃത്തികളെ എടുത്തുനോക്കി വിശാല വിചാരണ നടത്തേണ്ട സമയമാണിത്. കാരണം നബി(സ) പറഞ്ഞുവല്ലൊ :' പരലോക വിചാരണക്ക് മുമ്പ് നിങ്ങളുടെ ശരീരങ്ങളെ നിങ്ങള്‍ വിചാരണ ചെയ്യുക. അതുപോലെ കര്‍മ്മങ്ങളെ വിലയിരുത്തുകയും ചെയ്യുക'. ഇക്കാലമത്രയും നമ്മുടെ ആരാധനകളുടെ അവസ്ഥ എന്തായിരുന്നുവെന്ന് ചിന്തിക്കുകയും നാഥനോട് ഖേദിച്ചിമടങ്ങുകയും ചെയ്യേണ്ട അവസരമാണിത്. ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയിട്ടും നാഥനോട് അടുക്കാന്‍ നമുക്ക് കഴിഞ്ഞോ എന്ന് മനസ്സിലാക്കാന്‍ സാധിക്കേണ്ടതുണ്ട്.
യഥാര്‍ത്ഥത്തില്‍ നാഥന്‍ എന്തിനാണ് നമ്മളെ സൃഷ്ടിച്ചിട്ടുള്ളത്? വിശുദ്ധ ഖുര്‍ആന്‍ പറയുന്നു : ' എനിക്ക് ആരാധന അര്‍പ്പിക്കാന്‍ വേണ്ടിയിട്ടല്ലാതെ മനുഷ്യവര്‍ഗത്തെയും ഭൂതവര്‍ഗത്തെയും നാം സൃഷ്ടിച്ചിട്ടില്ല(അദ്ദാരിയാത് 56). നമ്മള്‍ ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം ആരാധനയാവുകയാണ് വേണ്ടത്. അതിനുള്ള മാര്‍ഗം അല്ലാഹു തന്നെയാണ്. അവന്റെ മാര്‍ഗത്തില്‍ പ്രവേശിക്കുക, ഉദ്ദേശം ശുദ്ധിയുള്ളതാവുക. ഈ സന്ദര്‍ഭത്തില്‍ ഹൃദയത്തിനാണ് വലിയ പങ്കുള്ളത്. ഹൃദയസാന്നിദ്ധ്യം ഇവിടെ അനിവാര്യമാണ്. കാരണം ഉദ്ദേശങ്ങള്‍ (നിയ്യത്തുകള്‍) അല്ലാഹുവിന്റെ തൃപ്തിയാണ് എന്നുള്ളതാണ്. ആരാധനകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നിസ്‌കാരം. ഈ നിസ്‌കാരം മതത്തിന്റെ സ്തംഭവും ദൃഢവിശ്വാസത്തിന്റെ കെട്ടുകയറുമാകുന്നു. ആരാധനകളുടെ ശിരോഭാഗവും , അനുസരണാപരമായ പ്രവൃത്തികളില്‍ പ്രധാനവുമാകുന്നു. കര്‍മശാസ്ത്രത്തില്‍ ഇമാം ഗസ്സാലി(റ) രചിച്ചിട്ടുള്ള ബസീത്ത്,ഒസീത്ത്,വജീസ് എന്നീ ഗ്രന്ഥങ്ങളില്‍ നിസ്‌കാരത്തിന്റെ മൂലതത്വങ്ങളും അതിന്റെ സര്‍വ്വശാഖകളും വിശദീകരിച്ചിട്ടുണ്ട്. കര്‍മശാസ്ത്രത്തില്‍ അപൂര്‍വ്വമായും, അസാധാരണമായും ഉണ്ടാവാറുള്ള അതിന്റെ അതിന്റെ അതിന്റെ ശാഖകളെ വിശദീകരിക്കുവാന്‍ ഇമാം ഗസ്സാലി(റ) കൂടുതല്‍ ശ്രദ്ധയും തിരിച്ചുവിട്ടിട്ടുണ്ട്. ഫത്‌വ നല്‍കുന്നവന് അതില്‍ നിന്ന് സഹായം തേടാനുള്ള ഒരു ഖജനാവാകുവാനനും അഭയത്തിനായി ഓടിയെത്തുന്നവന് ഒരു ലക്ഷ്യമാകുവാനും വേണ്ടിയാണെന്ന് ഇമാമവര്‍കള്‍ പറഞ്ഞിട്ടുണ്ട്.
   ഇത്തരത്തിലുള്ള നിസ്‌കാരത്തെ നാമെങ്ങനെയാണ് സമീപിക്കുന്നത്? അല്ലാഹു പറയുന്നു: 'എന്നെ സ്മരിക്കാന്‍ വേണ്ടി നിങ്ങള്‍ നമസ്‌കരിക്കുക' 'നീ അശ്രദ്ധരാല്‍ ആയിപ്പോകരുത് ' എന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്. ' നിങ്ങള്‍ മസ്തിച്ചവരായ അവസ്ഥയില്‍ നിസ്‌കരിക്കരുത്.നിങ്ങള്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നത് വരെ!' എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. ഇതിന്റെ അര്ത്ഥം പലവക ഉദ്ദേശങ്ങളാലുള്ള മസ്താവലാണെന്നും അല്ല ഇഹലോക ബന്ധത്തെ പ്രേമിക്കുന്നതിനാലുള്ള മസ്താവലാണെന്നും പറയപ്പെട്ടിട്ടുണ്ട്. അപ്പോള്‍ നമ്മുടെ ആരാധന കര്‍മങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് നിര്‍വ്വഹിച്ചത്. നബി(സ) പറഞ്ഞിരിക്കുന്നു : ' ആരെങ്കിലും രണ്ടു രകഅത്ത് നിസ്‌കരിച്ചത് ഇഹലോക സംബന്ധമായ കാര്യങ്ങളെപ്പറ്റി അവന്റെ മനസ്സില്‍ ചിന്തിക്കാതെയാണെങ്കില്‍ അവന്റെ കഴിഞ്ഞുപോയ തെറ്റുകളെല്ലാം പൊറുക്കപ്പെടും'.
     നിസ്‌കാരം ഒരു ഉദാഹരണം മാത്രം. ബാക്കി എത്രയെത്ര കര്‍മങ്ങളാണ് നമ്മുടെ ശരീരം നിര്‍വ്വഹിച്ചിട്ടുള്ളത്. അവിടെ ചിന്തിക്കേണ്ടത്. തികഞ്ഞ ഹൃദയസാന്നിദ്ധ്യത്തോടുകൂടെ എത്രകണ്ട് അല്ലാഹുവിനുവേണ്ടി നമ്മള്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിട്ടുണ്ട് എന്നതാണ്. നശ്വരമായ ഈ ഭൂവില്‍ നാഥന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ വാങ്ങിച്ച് അവന് നന്ദിചെയ്യാതെ പോകരുത്. ഒരു വര്‍ഷംകൂടി വിടപറയുമ്പോള്‍ നമ്മുടെ ചിന്തകള്‍ അല്ലാഹുവിന്റെ സാമീപ്യത്തിലേക്കെത്താനുള്ളതായിരിക്കണം. കാരണം, നിഴലുപോലെ മരണം ഏതുസമയത്തും നമ്മളെ പിടികൂടും. അതുകൊണ്ടാണ് സ്വയം വിചാരണ ചെയ്യാന്‍ പറയുന്നത്. ഒരുപാട് മുന്‍ഗാമികള്‍ ഇതിന് വലിയ പ്രാധാന്യം കല്‍പിച്ചിരുന്നു. പക്ഷെ ചിന്തിക്കാനുള്ള ശേഷിയുണ്ടായിട്ടും നാമത് ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബഹുവന്ദ്യനായ ശൈഖ് അബ്ദുറഹ്മാന്‍ അദ്ദാരിമി അന്നഖ്ശബന്തി(ഖ:സി) അവര്‍കള്‍ പറയുന്നു : 'നീ ഒറ്റപ്പെടുന്നതിന് മുമ്പ് രക്ഷപ്പെടുക'. ഇതിന്റെ വിശാലമായ അര്‍ത്ഥത്തിലേക്ക് കടന്നുചെല്ലുമ്പോള്‍ എവിടെയാണ് മാറ്റം അനിവാര്യമെന്ന മനസ്സിലാകും. കര്‍മ്മങ്ങളില്‍ ഇഹ്‌സാന്‍ വേണം. സൂഫിസത്തിന്റെ കാതലാണത്. അവസരങ്ങള്‍  തന്നെ തേടിവന്നിട്ടും അതിനെ പരിഗണിക്കാതെ പോയതുകാരണം ഖേദിക്കേണ്ടിവന്ന ഒരുപാടാളുകളുടെ ജീവിതം നമുക്ക് പകരുന്നത് ഗുണകാംക്ഷയാണ്. നിസ്സാരമായ ഈ ലോകത്ത് ആരുടെയോ സ്വീകാര്യത ലഭിക്കാന്‍ വേണ്ടി അത്വധ്വാനം ചെയ്യുക എന്നത് ശരിയല്ല. മുതനബ്ബി തന്റെ കവിതയില്‍ പറയുന്നു :
    ' ശപിക്കട്ടെ നാഥനീ ലോകത്തെ
     ഒട്ടക സവാരിക്കാരനു കാലുകുത്താന്‍
     ഇതൊരു ചീത്തസ്ഥലം
     മാന്യതയുള്ളവര്‍ക്കിവിടെ പീഢനം മാത്രം'
ഇതുപോലെ കര്‍മ്മങ്ങളെ തെറ്റിന്റെ മാര്‍ഗത്തിലാക്കി നടന്നകന്ന കാലങ്ങള്‍ ഇവിടെ ഓര്‍ക്കണം. ഒര്‍ക്കുന്നത് റബ്ബിനോട് വിനയാന്വിതനായി പാപമോചനമഭ്യര്‍ത്ഥിക്കാന്‍ വേണ്ടിയാവണം. നാം പിന്തുടരേണ്ടത് പ്രവാചക കാലഘട്ടത്തെയാണ്. കാരണം, നബി(സ) പറഞ്ഞത് 'കാലഘട്ടങ്ങളില്‍വെച്ച ഏറ്റവും നല്ലത് എന്റെ കാലഘട്ടമാണ്' . അത്തരംത്തിലൂടെ വിജയം നേടാന്‍ നമുക്ക് സാധിക്കും. ഗ്രന്ഥങ്ങള്‍ കൂടെയുണ്ടായത് യാതൊരു പ്രയോജനവും ഇല്ല. പ്രശസ്ത കവി കുഞ്ചന്‍ നമ്പ്യാര്‍ അതിനെക്കുറിച്ച് പറയുന്നത്
    'ഗ്രന്ഥം കരത്തിലുണ്ടായാല്‍ മതിയല്ല
     ചന്തത്തിലര്‍ത്ഥം ഗ്രഹിച്ചേ ഫലം വരൂ
     അന്ധനായുള്ളവന്‍ ദീപം കരത്തിങ്ക-
      ലേന്തി നടന്നാല്‍ വഴിയറിഞ്ഞീടുമോ?'
   ഒരുപാട് ഗ്രന്ഥങ്ങള്‍ വായിച്ചും പഠിച്ചും വളര്‍ന്ന ആളുടെ പക്കല്‍ അതനുസരിച്ചുള്ള കര്‍മ്മങ്ങള്‍ ഇല്ലായെങ്കില്‍ അതുകൊണ്ട് എന്തുപകാരമാണുള്ളത്? ഇമാം ഗസ്സാലി(റ) പറയുന്നത് 'കര്‍മ്മങ്ങളില്ലാത്ത അറിവ് ഭ്രാന്താണ്' എന്നാണ്. നാം പ്രവര്‍ത്തിക്കേണ്ടവരാണ്. കാരണം, ഈ ലോകം 'പരലോകത്തേക്കുള്ള കൃഷിയിടമാണ്'. ഇവിടെ അധ്വാനിച്ച് അതിന്റെ ഫലം വാങ്ങുകയാണ് അല്ലാഹുവിന്റെ കോടതിയില്‍. 'മുഹറം' അടുത്തെത്തുമ്പോള്‍ സര്‍വ്വപാപങ്ങളില്‍ നിന്നും നാഥനോട് പാപമോചനം തേടി ഹൃദയ ശുദ്ധിയുള്ളവരായി പുതുസമയങ്ങളെ വരവേല്‍ക്കാനും കര്‍മ്മങ്ങളെ ഇഖ്‌ലാസോടുകൂടെയുള്ളതുമാക്കി മാറ്റണം. നാഥന്‍ തുണക്കട്ടെ 


                                                                                                                            Alsif Chittur


       അഹ്‌ലുബൈത്ത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് നബി കുടുംബമാണ്. അഹ്‌ലുല്‍ ബൈത്ത്, ആലുമുഹമ്മദ് ഈ അര്‍ത്ഥത്തിന്‍ ഉപയോകിക്കപ്പെടുന്നു. പ്രവാചക കുടുംബത്തിന്റെ പവിത്രത അടയാളപ്പെടുന്നതാണ് ഉദ്ദേഷിക്കപ്പെടുന്നത.് പ്രസ്തുത സൂക്തം അവതരിച്ചപ്പോള്‍ അലി (റ),ഫാത്തിമ (റ), അസന്‍ (റ), ഹുസൈന്‍(റ) എന്നിവരെ നബി (സ) ഒരു വസ്ത്രം കൊണ്ട് മൂടി ഇപ്രകാരം പ്രാര്‍ത്ഥിച്ചു 'ഇവര്‍ എന്റെ അഹ്‌ലുബൈത്ത് ആകുന്നു ഇവരില്‍ നിന്ന് അഴുക്കുകള്‍ നീക്കുകയും ഇവരെ പരിശുദ്ധമാക്കുകയും ചെയ്യേണമെ' (അഹമദ്) മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം നബി(സ) സുബഹി നിസ്‌കാരത്തിന് പള്ളിയില്‍ പോകുമ്പോള്‍ ഫാത്തിമ (റ) യുടെ വീടിനരികില്‍ എത്തിയാല്‍ ഇങ്ങനെ പറയുമായിരുന്നു. 'അഹ്‌ലുല്‍ ബൈത്ത് നിസ്‌കാരം നിര്‍വഹിക്കുക . നബികുടുംബംായ നിങ്ങളില്‍ നിന്ന് മാലിന്യം ശുദ്ധീകരിക്കാനും നിങ്ങളെ സമ്പൂര്‍ണമായി ശുദ്ധീകരിക്കാനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. 'സൈദ്ബ്‌നു അര്‍ഖം (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു. നബി(സ)ഒരു ദിവസം ഞങ്ങളോട് ഉപദേശിക്കാന്‍ എഴുനേറ്റു നിന്നു.ശേഷം  ഇപ്രകാരം പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് രണ്ട് ഭാരമുള്ള രണ്ടുസംഗതികളെ ഉപേക്ഷിപ്പിച്ചുപോകുന്നു. അവയില്‍ ഒന്ന് അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആന്‍ ആണ്.  അതില്‍ സന്മാര്‍ഗവും പ്രകാശവുമുണ്ട് മറ്റൊന്ന് എന്റെ അഹ്‌ലുബൈത്താണ്' എന്നുവച്ചാല്‍ അന്ത്യനാള്‍വരെ അഹ്‌ലുബൈത്തും നിലനില്‍ക്കും എന്നും നമുക്ക് ഇതിലൂടെ മനസ്സിലാക്കാം .
       മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ വായിക്കാം 'അല്ലാഹു ഇസ്മാഈല്‍ സന്തതികളില്‍ നിന്നും കിനാനഃ ഗോത്രത്തേയും കിനാനയില്‍ നിന്ന് ഖുറൈശ് ഗോത്രത്തേയും ഖുറൈശ് ഗോത്രത്തില്‍ നിന്ന് ബനൂഹാശിമിനേയും ബനുഹാശിമില്‍ നിന്ന് എന്നെയും തിരഞ്ഞെടുത്തു'.(മുസ്ലിം ,തുര്‍മുദി) നബികുടുംബത്തിന് ഇസ്ലാം ചില പ്രത്യേക സവിശേഷ സ്ഥാനം നല്‍കിയിട്ടുണ്ട്. അവരുടെ മഹനീയ പതിവിക്ക് ചേരാത്തതിനാല്‍ സമ്പന്നരെ ശുദ്ദീകരിച്ച പദാര്‍ത്ഥമായ സകാത്തിന്റെ മുതല്‍. അവര്‍ക്ക് നിശിദ്ധമാക്കിയിട്ടുണ്ട് ഇത് ബോധിപ്പിക്കുന്ന ചില തിരുവചനങ്ങള്‍ നമുക്ക് വിശകലനം ചെയ്യാം . 'സ്വദഖ (നിര്‍ബന്ധ ദാനം ) മുഹമ്മദിന്റെ കുടുംബത്തിന് പറ്റിയതല്ല. അത് ജനങ്ങളുടെ അഴുക്കുകളാണ്.(മുസ്ലിം) ഒരിക്കല്‍ അലി(റ) ന്റെ മകന്‍ ഹസന്‍ (റ) സകാത്ത് വകയിലുള്ള കാരക്കയില്‍ നിന്ന് ഒരു കാരക്ക എടുത്ത് കഴിക്കാന്‍ നിന്നപ്പോള്‍ അവിട്ന്ന് നബി(സ)പറഞ്ഞു. ആ കാരക്ക നീ അത് വലിച്ചെറിയുക നാം സകാത്ത് ഭക്ഷിക്കുകയില്ല എന്ന് നിനക്കറിയില്ലെ ? (ബുഖാരി മുസ്ലിം) എന്നാല്‍ അഹ്‌ലുബൈത്തിന് ഹദിയയും ഭഹീമത്ത് സ്വത്തും സ്വീകരിക്കാം. സന്മാര്‍ഗ സമ്പത്തിന്റെ ഒരു വിഹിതം അവര്‍ക്ക് അവകാശപ്പെട്ടതാണ്. നിങ്ങള്‍ യുദ്ധത്തില്‍ നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്ന് അതിന്റെ അഞ്ചില്‍ ഒന്ന് അല്ലാഹുവിനും റസൂലിനും അടുത്തബന്ധുകള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിവോക്കര്‍ക്കുമുള്ളതാണ് നിങ്ങള്‍ മനസ്സിലാക്കുവിന്‍(അന്‍ഫാല്‍ 41).
         നിസ്‌കാരത്തില്‍ നബി (സ) യുടെ കുടുംബത്തിന് വേണ്ടി സ്വലാത്ത് ചൊല്ലുന്നത് സുന്നത്തായി നിശ്ചയിക്കപ്പെട്ടതില്‍ നിന്നും ഇസ്ലാം അവര്‍ക്ക് നല്‍കിയ മഹത്ത്വം സുതാര്യസ്പഷ്ടമാണ്. നബി(സ)കാലത്തും തുടര്‍ന്നും സ്വഹാബികള്‍ നബി(സ)യുടെ കുടുംബത്തിന് സ്‌നേഹാദരവോടെയാണ് പെരുമാറിയിരുന്നത്. അബൂബക്കര്‍ (റ) പറയുന്നു. അഹ്‌ലുല്‍ ബൈത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മുഹമ്മദ് നബി(സ) സൂക്ഷിക്കുക. (ബുഖാരി) മറ്റൊരിക്കല്‍ അദ്ദേഹം അലി (റ)യോട് പറഞ്ഞു. എന്റെ കുടുംബത്തേക്കാള്‍ നബി(സ) യുടെ കുടുംബത്തോട് ബന്ധം പുലര്‍ത്താനാണെനിക്കിഷടം .അഹ്‌ലുബൈത്തിനെ സ്‌നേഹിക്കല്‍ മുസ്ലിം സമൂഹത്തിന്റെ ബാധ്യതയാണ് അത് കൊണ്ട് തന്നെ നബി തങ്ങളുടെ കാലം മുതല്‍ ഇന്നുവരേയും അവരോടുള്ള സ്‌നേഹാദരവുകള്‍ മുസ്ലിം സമൂഹം കാലങ്ങളായി സംരക്ഷിച്ചു പോന്നു. വിശുദ്ധ ഖുര്‍ആനിന്റെ ആഹ്വാനം ശ്രദ്ധിക്കുക 'നബിയെ താങ്കള്‍ പറയുക ; അതിന്റെ പ്രബോധനത്തിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവിശ്യപ്പെടുന്നില്ല. എന്റെ കുടുംബത്തെ സ്‌നേഹിക്കലല്ലാതെ'. (വി.ഖു. 42;23) ഈ സൂക്തത്തിന്റെ വ്യഖ്യാനത്തില്‍ ഇബ്‌നു അബ്ബാസ് (റ) വിശദീകരിക്കുന്നതിങ്ങനെ ഈ സൂക്തം അവതരിപ്പിച്ചപ്പോള്‍ സ്വഹാബികള്‍ നബി(സ)യോട് ചോദിച്ചു . പ്രവാചകനെ നങ്ങള്‍ സ്‌നേഹിക്കണം അങ്ങയുടെ കുടുംബമേതാണ് എന്ന് ചോദിച്ചപ്പോള്‍ നബി തങ്ങള്‍ പറഞ്ഞു. അലി, ഫാത്വിമ അവരുടെ സന്തതികള്‍ അവരില്‍ സ്‌നേഹം വെക്കുക എന്നാല്‍ ഞാന്‍ അവരേയും സ്‌നേഹിക്കും .
      മുസ്ലിം(റ) അബൂ ഹുറാറയില്‍ നിന്നും ഉദ്ദരിക്കുന്ന ഹദീസ് ഇതിനോട് ചേര്‍ത്ത് വായിക്കാം . നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവെ ഈ രണ്ടുകുട്ടികളെയും ഞാന്‍ സ്‌നേഹിക്കുന്നു അതിനാല്‍ ഇവരെയും ഇവരെ സ്‌നേഹിക്കുന്നവരെയും നീ സ്‌നേഹിക്കേണമെ (മുസ്ലിം)
 അഹ്‌ലുല്‍ ബൈത്തിന്റെ അനുഗ്രഹീത തണലില്‍ നമുക്ക് ജീവിത യാത്ര തുടരാം.......


                                                                           Vahab Karuvarakkund




കാല ചക്രത്തിന്റെ അവിശ്രമ കറക്കം ഒരു പുതുവര്‍ഷത്തിനു കൂടി ജന്മം നല്‍കാനിരിക്കുകയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നിശ്ചയിക്കപ്പെട്ട ഐഹിക ജീവിതായുസ്സില്‍ നിന്ന് ഒരു വര്‍ഷം കൂടി തീര്‍ന്നിരിക്കുന്നു. അതെ നാം പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്.
 ന്യൂ ഇയര്‍ എന്ന് കേള്‍ക്കുമ്പോഴേക്ക് ഡിസംബര്‍ 31 ന് രാത്രി പന്ത്രണ്ട് മണിക്ക് ലോകത്തിന്റെ അഖില ദിക്കുകളില്‍ ഉണര്‍ന്നിരിക്കുന്ന പരിഷ്‌കൃതരെന്നവകാശപ്പെടുന്ന ബുദ്ധി ശൂന്യരുടെ നിരര്‍ത്ഥകമായ ആഘോഷ കോപ്രായങ്ങളും പടക്കം പൊട്ടിക്കലും മറ്റും ഓര്‍മ വരുന്ന ആധുനികതയുടെ മധ്യത്തില്‍ സത്യ വിശ്വാസിയുടെ ന്യൂ ഇയര്‍ മുഹറമിന്റെ ആരംഭത്തോടെയാണെന്ന് അവതരിപ്പിക്കപ്പെട്ടാല്‍ പുതു തലമുറ അതുള്‍ കൊള്ളാന്‍ പ്രാപ്തരാണോ എന്നത് സംശയാവഹമാണ്. ആര് ഉള്‍കൊണ്ടാലും തള്ളിയാലും ഒരു സത്യവിശ്വാസിയുടെ വര്‍ഷാരംഭം ദുല്‍ഹിജ്ജയുടെ സൂര്യാസ്തമയത്തോട് കൂടിയാണെന്നതാണ് വാസ്തവം.
ചില ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും പല കാരണങ്ങളാല്‍ മറ്റുള്ളവയേക്കാള്‍ മഹത്വം കല്‍പിക്കുന്ന രീതി ഇസ് ലാമിലും ഇതര ഇസങ്ങളിലുമുണ്ട്. അത്തരം മഹനീയ ദിന രാത്രങ്ങളില്‍ ആരാധനകള്‍ വര്‍ധിപ്പിക്കുന്നത് പ്രത്യേകം പുണ്ണ്യവുമായിരിക്കും. ഇസ് ലാം വളരെയധികം മഹത്വം കല്‍പിക്കുന്ന മാസമാണ് മുഹറം. യുദ്ധം നിശിദ്ധമാക്കപ്പെട്ട നാലു മാസങ്ങളില്‍ ഒന്നാമത്തേതാണ് മുഹറം മാസം. അല്ലാഹു (സു) പറയുന്നു, ആകാശ ഭൂമികള്‍ സൃഷ്ടിച്ച നാള്‍ മുതല്‍ അല്ലാഹുവിന്റെ വിധിയനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അതിനാല്‍ നാലെണ്ണം ശുദ്ധങ്ങളുമാണ്. അതാണ് ഋജുവായ മതം. അതിനാല്‍ അതിനാല്‍ അവയില്‍ നിങ്ങള്‍ സ്വയം അക്രമികളാകരുത് (തൗബ 36). ലോകത്തുള്ള എല്ലാ കലണ്ടറുകളിലും മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണെന്ന വസ്തുത ഈ വിശുദ്ധ വചനത്തെ അന്വര്‍ത്ഥമാക്കുന്നു.
അല്ലാഹുവിന്റെ മാസമെന്ന് വിശേഷിക്കപ്പെടുന്നുവെന്നതാണ് മുഹറമിന്റെ ഏറ്റവും വലിയ സ്രേഷ്ടത. അബൂ ദര്‍ (റ) വില്‍ നിന്ന് ഇമാം നസാഈ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം. ഒരു സ്വഹാബി ചോദിച്ചു, നബിയെ ഏത് മാസമാണ് ശ്രേഷ്ടം അപ്പോള്‍ നബി (സ) തങ്ങള്‍ പറഞ്ഞു നിങ്ങള്‍ മുഹറമെന്ന പേരില്‍ വിളിക്കുന്ന അല്ലാഹുവിന്റെ മാസമാണ് ശ്രേഷ്ടമായ മാസം. ഖുര്‍ആന്‍ അവതീര്‍ണ്ണമായ റമളാനാണ് ഏറ്റവും ശ്രേഷ്ടമായ മാസമെന്നതില്‍ തര്‍ക്കമില്ല. അപ്പോള്‍ മുഹറം ശ്രേഷ്ടമാസമെന്ന് പറഞ്ഞത് തെറ്റാണോ ? ഒരിക്കലുമല്ല, രണ്ടും ശ്രേഷ്ട മാസങ്ങളാണെന്നും ഇതും മറ്റുള്ള എല്ലാ മാസങ്ങളും അല്ലാഹുവിന്റേത് തന്നെയാണെന്നും നമുക്കറിയാം. എങ്കിലും മറ്റുള്ള മാസങ്ങള്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ മുഹറത്തിനുണ്ട്. പത്തു മക്കളുള്ള ഒരാള്‍ കൂട്ടത്തില്‍ ഒരുത്തനെ ചൂണ്ടി ഇവനെന്റെ കുട്ടിയാണെന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ അയാളുടേതല്ലെന്ന അര്‍ത്ഥമില്ലല്ലോ. മറിച്ച് ഇവനോട് പ്രത്യേക സ്‌നേഹമുണ്ടെന്ന് മനസ്സിലാക്കാം. അതിന് പല കാരണങ്ങളുമുണ്ടാകാം.
 റജബ് മാസത്തേയും അല്ലാഹുവിന്റെ മാസമെന്ന് വിശേഷിപ്പിക്കപ്പെട്ടതായി കാണാം. ചുരുക്കത്തില്‍ ഈ രൂപത്തില്‍ വിശേഷിപ്പിക്കപ്പെട്ട മാസങ്ങള്‍ക്ക് പ്രത്യേക ഹേതുവുണ്ട് എന്നാണ് ഹദീസുകള്‍ മനസ്സിലാക്കിത്തരുന്നത്. അവയില്‍ തന്നെ മഹത്വത്തില്‍ ഏറ്റ വ്യത്യാസങ്ങളുണ്ടാകാം. പക്ഷെ രണ്ടിനും മഹത്വമുണ്ടെന്ന കാര്യം അവിതര്‍ക്കമാണ്.
ഇസ് ലാമിക ചരിത്രത്തില്‍ സംഭവ ബഹുലമായ അധ്യായങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് മുഹറം. വിശിഷ്യാ മുഹറം പത്ത്. ആശൂറാഅ് എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. മഹാനായ മൂസാ (അ) യെ ഫിര്‍അൗനില്‍ നിന്നും രക്ഷപ്പെടുത്തി ഫിര്‍അൗനെയും കൂട്ടാളികളെയും ചെങ്കടലില്‍ മുക്കി നശിപ്പിച്ചത് മുഹറം പത്തിനായിരുന്നു. ഇതിന്റെ സ്മരണാര്‍ത്ഥം ജൂതന്മാര്‍ അന്ന് നോമ്പനുഷ്ടിക്കാറുണ്ടായിരുന്നു. ഇതറിഞ്ഞ നബി (സ) തങ്ങള്‍ മൂസാ നബിയെ സ്മരിക്കാന്‍ ഏറ്റവും കടപ്പെട്ടവര്‍ മുസ്‌ലിംകളാണെന്ന് പറയുകയും അന്നേ ദിവസം നോമ്പനുഷ്ടിക്കാന്‍ കല്‍പിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തെ പാപ മോചനം ഈ സുന്നത്ത് നോമ്പിന് വാഗ്ദാനം നല്‍കപ്പെട്ടിരിക്കുന്നു. അടുത്ത വര്‍ഷം ഞാന്‍ ജീവിക്കുമെങ്കില്‍ ഒമ്പതിന് കൂടി നോമ്പനുഷ്ടിക്കുമായിരുന്നുവെന്ന് നബി (സ) തങ്ങള്‍ പറഞ്ഞതായി ഹദീസില്‍ കാണാം. ഒമ്പതിന് നോമ്പനുഷ്ടിക്കുന്നതിന്റെ കാരണത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പത്തിന് മാത്രം നോമ്പനുഷ്ടിക്കുന്ന ജൂതരുടെ അനുഷ്ടാനത്തോട് എതിരാകാന്‍ വേണ്ടിയാണെന്നാണ് പ്രബലാഭിപ്രായം. മാസം തുടങ്ങിയത് നമ്മുടെ കണക്കില്‍ പിഴച്ചിട്ടുണ്ടെങ്കില്‍ ഒമ്പത് പത്തും പത്ത് പതിനൊന്നുമായിരിക്കും. ഒമ്പതിന് കൂടി നോമ്പനുഷ്ടിച്ചാല്‍ ആശൂറാഅ് നോമ്പ് ലഭിച്ചു എന്ന് നമുക്കുറപ്പിക്കാം. എന്ന് പറഞ്ഞവരുമുണ്ട്.
പ്രവാചക ചരിത്രങ്ങളിലെ നാഴികക്കല്ലുകളുടെ സ്മരണയാണ് ഓരോ മുഹറം പത്തും. ഇബ്‌ലീസിന് സ്വര്‍ഗം നിശിദ്ധമാക്കപ്പെട്ടതും ആദം നബി (അ) യുടെ തൗബ സ്വീകരിക്കപ്പെട്ടതും ഇദ്‌രീസ് നബി (അ) നാലാനാകാശത്തേക്ക് ഉയര്‍ത്തപ്പെട്ടതും ഇബ്‌റാഹീം നബി (അ) യെ നംറൂദിന്റെ തീ കുണ്ഡാരത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതും സുലൈമാന്‍ നബി (അ) ക്ക് രാജാധികാരം നല്‍കപ്പെട്ടതും ഈസാ നബി (അ)യെ ആകാശത്തേക്കുയര്‍ത്തിയതും നബി (സ) തങ്ങള്‍ക്ക് പാപ സുരക്ഷിതത്വം നല്‍കപ്പെട്ടതും പ്രവാചക പൗത്രന്‍ ഹുസൈന്‍ (റ) കര്‍ബലയുടെ മണ്ണില്‍ രക്ത സാക്ഷിത്വം വരിച്ചതും മുഹറം പത്തിനായിരുന്നു. ഹുസൈന്‍ (റ) വിന്റെ രക്ത സാക്ഷിത്വമൊഴിച്ചാല്‍ ബാക്കിയൊക്കെയും സത്യവിശ്വാസികള്‍ക്ക് അനുഗ്രഹങ്ങളുടെ കേദാരമാണ്. പാരത്രിക ലോകത്തെ ഉന്നതമായ സ്ഥാനത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആ രക്തസാക്ഷിത്വവും വിശ്വാസിക്ക് മഹത്തരം തന്നെ. എന്നാല്‍ ഹുസൈന്‍ (റ) രക്തസാക്ഷിയായ ദിവസമായത് കൊണ്ട് അന്നേ ദിവസം ദുഃഖാചരണം നടത്തുകയും ശരീരം മുറിപ്പെടുത്തി രക്തമൊലിപ്പിക്കുകയും സ്ത്രീകളും കുട്ടികളുമെല്ലാം തെരുവോരങ്ങളിലൂടെ ആര്‍ത്തനാദം മുഴക്കി, ആറാം നൂറ്റാണ്ടിലെ കാട്ടാള വര്‍ഗത്തിന്റെ അപരിഷ്‌കൃത ചെയ്തികളെ അനുസ്മരിപ്പിക്കും വിധം ശിയാക്കള്‍ നടത്തുന്ന പേക്കൂത്തുകള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല.
അതുപോലെ തന്നെ ഈ ദിവസത്തെ മഹത്വപ്പെടുത്താന്‍ നിരവധി ഹദീസുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. മുഹറം പത്തിന് സുറുമയിട്ടാല്‍ ആ വര്‍ഷം രോഗം സാധിക്കില്ലെന്നും അന്ന് കുടുംബങ്ങളുടെ മേല്‍ വിശാലത ചെയ്യല്‍ പ്രത്യേകം പുണ്ണ്യമാണെന്നുമൊക്കെ ഹദീസുകള്‍ കാണാം. ഇവയൊക്കെയും ശിയാക്കളുടെ നിര്‍മിതിയാണ്. പ്രത്യേകിച്ച് അവരില്‍ പെട്ട റാഫിളീങ്ങളുടെ. ഇവ അംഗീകരിക്കാന്‍ കഴിയില്ലെന്നും പച്ച കള്ളമാണെന്നും പണ്ഡിത ലോകം വിധിയെഴുതിയിട്ടുണ്ട്.
പുതു വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പോയ കാലത്തെ തന്റെ പ്രവര്‍ത്തികളെ നിരൂപിക്കുന്നതും ആത്മ വിചിന്തനം നടത്തുന്നതുംവിശ്വാസിക്ക് ഗുണകരമായിരിക്കും. പോരായ്മകളും പിഴവുകളും തിരുത്തുമെന്ന നിശ്ചയ ദാര്‍ഢ്യത്തോടെയായിരിക്കണം നാം പുതു പുലരിയെ വരവേല്‍ക്കേണ്ടത്.


                                                                Hafiz Muhammed Basheer 

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget