ടിപ്പു സുല്‍ത്താന്‍:ചരിത്ര വക്രീകരണവും അകം പൊരുളും



  അടുത്തായിട്ട് മഹാനായ ശഹീദ് ടിപ്പുസുല്‍ത്താന്‍(റ) അടക്കമുള്ള ചില പ്രത്യേക മത പശ്ചാത്തലമുള്ള വീര പുരുഷന്‍മാരെ തല തിരിഞ്ഞ് ചിത്രീകരിക്കാന്‍ ചില മനുഷ്യ മനസ്സുകള്‍ ശ്രമിക്കുന്നു. വളരെ വ്യക്തമായ തരത്തിലും ഹിംസകനുമായിട്ടാണ് ഇത്തരത്തിലുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ ചില സംഘടിത ശക്തികള്‍ അപകീര്‍ത്തപ്പെടുത്തുന്നത്. അതിനു വേണ്ട സംഘടിത നീക്കങ്ങള്‍ വളരെ ലളിതമായി നടക്കുന്നു. സൈബര്‍ സെല്ലില്‍ പോലും ഇത്തരത്തിലുള്ള ധാരാളം വീഴ്ച്ചകള്‍ കാണാന്‍ സാധിക്കുന്നു. ഉദാഹരണത്തിന് ഗൂഗ്‌ളിനോട് നിങ്ങളൊന്നു ചോദിച്ചു നോക്കൂ. 'ആരാണ് ടിപ്പുസുല്‍ത്താന്‍' എന്ന് നമുക്ക് കിട്ടുന്ന വിവരം അദ്ദേഹത്തെ വികലമാക്കിയും പക്ഷാപാതമായും ചിത്രീകരിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുക. എനിക്ക് മഹാനവറുകളുടെ ചരിത്രം നേരത്തെ തന്നെ കേള്‍ക്കാന്‍ സാധിച്ചിരുന്നു. എങ്കിലും സൈബര്‍ ലോകത്ത് നിന്ന് എനിക്ക് ലഭിച്ച വിവരമനുസരിച്ച് ചിലയാളുകള്‍ അദ്ദേഹത്തിന്റെ  ചരിത്ര പാഠത്തെ പഠിച്ച് നല്ല രീതിയില്‍ സംസാരിക്കുന്നു. വേറൊരു കൂട്ടര്‍ അദ്ദേഹത്തിന്റെ പടയോട്ടത്തെയും ഭരണ പരിഷ്‌കാരങ്ങളെയും കുറ്റപ്പെടുത്തുന്നു. പക്ഷേ അദ്ദേഹത്തെ വീര പുരുഷനായി അവതരിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ നടക്കുന്നത് മോശമായി ചിത്രീകരിക്കുന്നതാണ്. വര്‍ഗീയതയും വിദ്വേശവും കുത്തി നിറച്ച അനവധി വരികള്‍ സൈബര്‍ ലോകത്ത് കാണാന്‍ സാധിക്കുന്നു. പ്രത്യേകിച്ച് മലബാറിലെ ടിപ്പുവിന്റേയും ഹൈദറലിയുടേയും തേരോട്ടത്തെ വളരെ സ്‌ഫോടകാത്മകമായിട്ടാണ് കാണപ്പെടുന്നത്. സമൂഹ്യ ദ്രുവീകരണത്തിന് കുഴലൂതുന്ന സംഘപരിവാര്‍ ഇതൊരു അജന്‍ഡയായി നടപ്പില്‍ വരുത്തുന്നു. കര്‍ണാടകയിലെ നല്ല ദേശ സ്‌നേഹികള്‍ സര്‍ക്കാറിന്റെ  പിന്തുണയോടെ അവിടുത്തെ ഹജ്ജ് ഹൗസിന് ടിപ്പുവിന്‍െ പേര് നാമകരണം ചെയ്യാന്‍ തീരുമാനത്തില്‍ വിവാദമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നാമം സ്മരണമായി ഉയര്‍ത്തുന്നതില്‍ കര്‍ണാടകയില്‍ വീണ്ടും കലഹം പുകഞ്ഞിരിക്കുകയാണെന്നാണ് വാസ്തവം.  ഒരോ ടിപ്പു ജയന്തി വരുമ്പോഴും ഇങ്ങനെ തന്നെയാണ് ഇവിടെ. ചില ഗ്രാമീണ മേഖലകളില്‍ തര്‍ക്കങ്ങളും ഏറ്റു മുട്ടലുകളും സര്‍വ്വസാധാരണമാണ്. മൈസൂര്‍ സിംഹത്തെ കര്‍ണാടകക്കാരന് തന്നെ രണ്ട്  ചേരികളിലായി വിലയിരുത്തുന്നു. സത്യത്തില്‍ ആരായിരുന്നു ടിപ്പു? അദ്ദേഹത്തിന്റെ പോരാട്ട വീര്യം ആരോടായിരുന്നു?അദ്ദേഹത്തിന്റെ ഭരണം കൊണ്ട് ജനങ്ങള്‍ക്ക് ലഭിച്ചത് നേട്ടമോ കോട്ടമോ? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി വസ്തു നിഷ്ഠമായി പഠിക്കുന്നതിനു പകരം ചരിത്രത്തില്‍ അനേകം കള്ളകഥകളും അവര്‍ണ്ണങ്ങളും നല്‍കിക്കൊണ്ടാണ് മഹാനായ ടിപ്പുവിന്റെ അസ്ഥത്വത്തെ അവര്‍ പണപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ ബാല്യവും വിദ്യാഭ്യാസ ജീവിതവും ചരിത്രാന്വേഷികള്‍ക്ക് അത്ഭുതമായിരുന്നു. ഹൈദറാലിയുടെ ആണ്‍ മക്കളില്‍ ഇളയവനായിരുന്നു ടിപ്പു. അദ്ദേഹത്തിന്റെ പേരിനു പിന്നില്‍ തന്നെ ഒരു വലിയ്യിന്റെ കറാമത്തുണ്ടായിരുന്നു.   വളരെ ഇടത്തരം കുടുംബമായിരുന്നു ടിപ്പുവിന്റേത്. അദ്ദേഹത്തിന്‍െ പിതാവ് ഹൈദറാലി സേനാതിപനായിരുന്നു. അദ്ദേഹത്തിന്റെ മികവ് കാരണം പിന്നീട് നിലവിലുള്ള സ്ഥാനത്ത് നിന്ന് ഹൈദറാലി മൈസൂര്‍ രാജാവാകുകയുണ്ടായി. പിന്നെ കൊട്ടാരത്തിലുള്ള ജീവിതത്തിലായിരുന്നു വിദ്യയുടെ തുടക്കം. പ്രധാനമായും രണ്ട് ഗുരുക്കന്മാരായിരുന്നു ടിപ്പുവിന്.അതീവ ബുദ്ധി ശാലി ആയിരുന്ന ടിപ്പു അറബി ഭാഷയിലും ഇതര കലകളിലും നൈപുണ്യം നേടുന്നതിനു പുറമേ ഹൈന്ദവ വേദങ്ങളും അഭ്യസിച്ചിരിന്നു.
കന്നട അറബി സംസ്‌കൃതം തുടങ്ങിയ ഭാഷക്കു പുറമേ ഇഗ്ലീഷ് പേര്‍ഷ്യന്‍ ഫ്രഞ്ച് ഭാഷകളിലും മികവ് തെളിയിച്ചിരുന്നു. ഇസ്ലാമിക മത മൂല്യങ്ങളേ ഒരു വിട്ടു വീഴ്ച്ചയും കൂടാതെ ജീവിതത്തില്‍ കൊണ്ട് വരാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇവിടെയൊന്നും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തേയും ജീവിതരീതികളെയും കുറിച്ചൊന്നും ചര്‍ച്ച ചെയ്യപ്പെടാതെ പൊയത് ചരിത്രത്തില്‍ ഒരു വീഴ്ച്ച തന്നെയാണ്.
മാത്രമല്ല ടിപ്പു ചിന്തകനും ദാര്‍ശനികനുമായിരുന്നു കര്‍ണാടകയുടെ ഏറ്റവും ഉന്നത മായ ഒരു സ്ഥാനത്താണ് അദ്ദേഹം പ്രതിധ്വനം ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ സ്വന്തം നാട്ടുകാര്‍ക്ക് വേണ്ട വിധത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലന്ന് മാത്രം. ടിപ്പുവിനെ കുറിച്ച് ആദ്യ കാലങ്ങളില്‍ എഴുതപ്പെട്ട കൃതികളില്‍ മനപ്പൂര്‍വം അദ്ദേഹത്തിനെതിരില്‍ അന്യയങ്ങള്‍ കുറിക്കപ്പെട്ടിട്ടുണ്ട്്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യന്‍ കമ്പനിക്ക് ഇന്ത്യയില്‍ പ്രത്യേകിച്ച് ദക്ഷിണ ഇന്ത്യന്‍ ഭാഗങ്ങളില്‍ അവരുടെ കടന്നു കയറ്റത്തിന് തലവേദന സൃഷ്ടിച്ചത് ടിപ്പുവിന്റെ ധീരമായ പടയോട്ടങ്ങളായിരുന്നു. അതുകാരണത്താല്‍ അദ്ദേഹത്തെ തുരത്താനും രാജ്യസ്‌നേഹിയും പരിഷ്‌കര്‍ത്താവുമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മുഴുക്കെയും കളങ്കപ്പെടുത്താനും ബ്രട്ടീഷ് ചരിത്രകാരന്മാര്‍ സ്വീകരിച്ചത് അദ്ദേഹത്തെ വ്യക്തി ഹത്യ നടത്തുക എന്നുള്ള നയമായിരുന്നു. നൂതന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി അവര്‍ നന്നായി ഇതിന് വേണ്ടി ശ്രമിച്ചു. മാത്രമല്ല ഇന്ത്യയിലെ ഒരുപറ്റം എഴുത്തുക്കാര്‍ പോലും ചരിത്രവക്രീകരണത്തിനെ ഏറ്റെടുത്തു പ്രചരിപ്പിച്ചു. അദ്ദേഹത്തെ രാജ്യ ദ്രോഹിയായി ചിത്രീകരിക്കുന്നതില്‍ മലയാളത്തിലെ എഴുത്തുക്കാരനായ സര്‍ദാര്‍ ടി. എം പണിക്കര്‍ പോലുള്ളവര്‍ രംഗത്തു വന്നു എന്നതാണ് ഖേദകരം. ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ ടിപ്പുവിനെതിരുള്ള ചരിത്ര വിശദീകരണം ഫ്രഞ്ച് ചരിത്ര രേഖകളിലും കണ്ടെത്തലുകളിലൂടെ ചോദ്യം ചെയ്യപ്പെട്ടു.
കേരളത്തില്‍ ഇന്നും അദ്ദേഹത്തെ കുറിച്ച് ശരിയായ ഡാറ്റകള്‍ നല്‍കാന്‍ മടിക്കുന്നവര്‍ ഉണ്ട് . യഥാര്‍ത്ഥത്തില്‍ മഹാത്മ ഗാന്ധിജിക്കു മുമ്പ് തന്നെ സജീവമായ ഇന്ത്യന്‍ സ്വാതന്ത്ര സമരം രംഗത്ത് ഉണ്ടായിരുന്ന ശഹീദ് ടിപ്പു സുല്‍ത്താനാണ് ഇന്ത്യയുടെ രാഷ്ട്ര പിതാവിനര്‍ഹന്‍. ഇത് ഗാന്ധിജിയെ ഇകഴ്ത്താന്‍ വേണ്ടി പറയുന്നതല്ല. ചരിത്ര പശ്ചാതലം അങ്ങനെയാണ് മനസ്സിലാക്കിതരുന്നത്. ഇങ്ങനെയുള്ള ഈ വ്യക്തിത്വത്തെ കേരളത്തിലെ ചരിത്ര സാമൂഹികപാഠങ്ങളില്‍ ചരിത്രകാരന്മാര്‍ തെറ്റായ വിശദീകരമാണ് നല്‍കുന്നത്. സാമുതിരിയുമായുള്ള കോഴിക്കോട്ടെ നല്ല ബന്ധത്തെ വിമര്‍ശനരൂപത്തില്‍ അവതരിപ്പിക്കുന്നത് ഇതിനൊരുദാഹരണമാണ്. എങ്കിലും ആ പരിശുദ്ധാത്മാവിനെ അര്‍ഹമായ രീതിയില്‍ ആദരിക്കുന്ന ഒരു ജനത കര്‍ണാടകയിലടക്കമുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുമുണ്ടെന്നത് വാസ്തവമാണ്. ചരിത്രത്തെ ഉള്ളറിയാതെ വിഴുങ്ങുന്ന ഏര്‍പ്പാട് വിവരമുള്ള മുസ്ലിമിനും ഇതര മതങ്ങളിലെ അഭ്യസ്തര്‍ക്കും ഒരിക്കലും ചെയ്യാന്‍ സാധിക്കില്ല. കാരണം ചരിത്ര ബോധമുളള ഒരു ജനസമൂഹം എന്നും ബാക്കിയാവേണ്ടത് ലോകത്തിന്റെ ആവശ്യകതയാണ്. സത്യത്തിന്റെ അടുക്കല്‍ ഈ ഊഹാപോഹങ്ങള്‍ക്ക് യാതൊരു വിധ വിലയുമില്ലെന്നും മിക്കതും തെറ്റാണന്നും ഖുര്‍ആന്റെ അധ്യാപനം പഠിപ്പിക്കുന്നു. ഡോ: ഗിരീഷ് കര്‍ണാടകിനെ പോലുള്ള അമുസ്ലിം എഴുത്തുക്കാര്‍ ടുപ്പു എന്ന ഭരണ പരിഷ്‌കര്‍ത്താവിനെ വളരെ ആവേശത്തോടെ അവതരിപ്പിക്കുകയുണ്ടായി. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തെക്കുറിച്ചുള്ള നാടകരചനയില്‍ ടിപ്പുവിന്റെ പങ്ക് വളരെ വ്യക്തമാക്കുന്നുണ്ടദ്ദേഹം. മലയാളക്കരയില്‍ ഏറെ വൈകിയാണെങ്കില്‍ പോലും പി. കെ ബാലകൃഷ്ണ എന്ന ചരിത്രകാരന്‍ ഡി. സി ബുക്‌സിന്റെ സഹായത്തോടെ 1957ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെ സുത്യര്‍ഹമായ രീതിയില്‍ കാര്യങ്ങള്‍ സമര്‍ത്ഥിക്കുന്നു. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ടിപ്പുവും മലബാറുമായുള്ള ബന്ധവും കേരളത്തിലടക്കം അദ്ദേഹം നടപ്പില്‍ വരുത്തിയ ഭരണ പരിഷ്‌കാരത്തെ വളരെ സ്പഷ്ടമായി ബാലകൃഷ്ണന്‍ ചര്‍ച്ച ചെയ്യുന്നു. പഴശ്ശി, ശിവജി, സമൂതിരി തുടങ്ങിയ രാജാക്കമ്മാരെ അഭിമാന പട്ടം ചാര്‍ത്തി ആദരിക്കുകയും ഒപ്പം ടിപ്പുവിനെപ്പോലുള്ള ധീര ദേശാഭിമാനികളെ കടന്നാക്രമിച്ചവര്‍ക്കുള്ള മലയാളത്തിലെ വക്രചരിത്രകാരന്മാര്‍ക്ക് അവരുടെ ഇരട്ടത്താപ്പന്‍ നയം വ്യക്തമാവുന്നു. പി.കെ ബാലകൃഷ്ണന്‍ പോലോത്ത അമുസ്ലിം ചരിത്രകാരന്മാരിലൂടെ തിരുത്തെഴുത്തിനും പുനര്‍വിചിന്തനത്തിനും അവസരം നല്‍ക്കുന്നുണ്ട്. ചരിത്രത്തില്‍ രണ്ടാമനായൊരു ടിപ്പുവുംക്കൂടി കടന്നു വന്നിട്ടുണ്ടായിരുന്നെങ്കില്‍ ബ്രിട്ടീഷിന്റെ കടന്നാക്രമണം ഒരുപാട് ചെറുത്ത് നീക്കാമായിരുന്നു. എന്നാല്‍ അങ്ങനെയുള്ള ഒരു സ്വതന്ത്ര സമര സേനാനി പിന്നീട് ഉദയം ചെയ്തിട്ടില്ല.
ഇന്ത്യയുടെ ധീരനായ ദേശാഭിമാനിയെ മാതൃകായോഗ്യമായ സമൂഹ്യ പരിഷ്‌കര്‍ത്താവിനെ വാണിജ്യ വ്യവസായിക സൈനികരംഗങ്ങളിലും നൂതനവും പ്രായോഗികവുമായ ഒട്ടേറെ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയ തന്ത്രശാലിയെ.... തന്റെ മന്ത്രിമാരില്‍ ഉന്നത സ്ഥാനങ്ങളില്‍ ഹൈന്ദവരെ നിയമിച്ച് , ക്ഷേത്രങ്ങള്‍ക്ക് ധനസഹായങ്ങള്‍ നല്‍കിയ, വൈദേശികാധിപത്യത്തിനെതിരെ എല്ലാ മതക്കാരും ഒന്നിച്ചിറങ്ങണമെന്നാഗ്രഹിച്ച, വിശാല ഹൃദയനും ശുദ്ധമനസ്‌കനുമായ ധീര ടിപ്പു സുല്‍ത്താനെയാണ്  വിമര്‍ശകര്‍ അറിയാതെ പോയത് ചരിത്രവക്രികരണത്തിന്റെ അകം പൊരുളായി എന്നും അവശേഷിക്കും.




                                                                                                                                        Suhaib Mukkam

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget