December 2018



   വസന്തത്തിന്റെ പര്യവസാനത്തെയാണ് റബീഉല്‍ ആഖര്‍ അടയാളപ്പെടുത്തുന്നത്. പുണ്യ വസന്തത്തില്‍ നിന്നുള്ള ഒത്തിരി അദ്ധ്യാത്മിക അധ്യായങ്ങള്‍ തുന്നി ചേര്‍ത്ത മാസം കൂടിയാണിത്. പ്രവാചക നിദര്‍ശന സ്മരണകളുടെ രണ്ടാം മാസം തന്നെ എന്നു പറയാം.
        സുല്‍ത്താനുല്‍ ഔലിയ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(ഖ), റഈസുല്‍ മുഹഖിഖ് കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍(ന.മ),പണ്ഡിത സൂര്യ തേജസ്സ് ശംസുല്‍ ഉലമ(ന.മ), ജീവിതം കൊണ്ട് സൂഫിസം പഠിപ്പിച്ച അത്തിപ്പറ്റ മുഹ്‌യുദ്ധീന്‍ മുസ്ലിയാര്‍(ന.മ), സമസ്തയുടെ ആധുനിക സംഘാടകന്‍ ടി.എം ബാപ്പു മുസ്ലിയാര്‍(ന.മ)തുടങ്ങിയ മഹത്തുക്കളുടെ സുകൃത സ്മരണകളാല്‍ സമ്പുഷ്ടമാണ് ഈ മാസം. ആ സുകൃത സരണികള്‍ ഉണര്‍ന്നു പാട്ടായി ചരിത്രത്തോടോതുന്നതും സമ്പുഷ്ടം തന്നെ. ആദ്ധ്യാത്മികതയെ പരിപോഷിച്ച് വര്‍ണ പകിട്ടേകിയതിന്റെ ചിത്രങ്ങളായിരുന്നു അവരുടെ പച്ചയായ ജീവിതങ്ങള്‍. ആ പച്ച ജീവിതങ്ങളെ സ്വജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് നാമും അവരോടടുക്കുന്നത്.
അല്ലാഹുവിനെ സ്‌നേഹിച്ച് അടുത്തറിഞ്ഞവര്‍, പ്രീതി കാംഷിച്ച് നടന്നവര്‍, ആത്മീയ ദാഹം തീര്‍ത്തവര്‍, ഇലാഹീ പ്രീതിയിലേക്കുള്ള രാപ്രയാണത്തില്‍ മിന്നാ മിനുങ്ങിന്‍ നറുങ്ങ് വെട്ടം പോലും ആയുധമാക്കിയവര്‍, ഘോരമായ മഴയത്തും ഇലാഹീ പ്രയാണത്തിന്റെ ആത്മാവനേഷിച്ചിറങ്ങി നനഞ്ഞ് കുളിച്ചവര്‍, ഹഖീകത്തിന്റെ വജ്ര മുത്തുകളെ ആഴക്കടലില്‍ നിന്നും കരസ്ഥമാക്കിയവര്‍, ജീവിതം മെഴുകുതിരി സമാനമാക്കി ചുറ്റും അറിവും അദബും അദ്ധ്യാത്മികതയും പ്രകാശിപ്പിച്ചവര്‍, പരീക്ഷണങ്ങളുടെ ഇടിമിന്നലുകള്‍ കൊണ്ട് മുഖം കരുവാളിക്കാതെ ക്ഷമയുടെ പടയങ്കിയേന്തിയവര്‍. പുഞ്ചിരി കൊണ്ട് മാനവ മനസ്സിലെ മലീമസതകളെ കഴുകി കളഞ്ഞവര്‍...... 
  സമ്പുഷ്ടതയുടെ പര്യായം തന്നെയാണ് റബീഉല്‍ ആഖര്‍ നമുക്ക് മുന്നില്‍ തുറന്ന് തന്നിരിക്കുന്നത്. ഓരോ അദ്ധ്യയങ്ങള്‍ ആഴമേറിയതും ചിന്തോദ്ദീപകവുമാണ്. ഒരോ ഏടും ദൈര്‍ഘ്യ മേറിയ ജീവിത വഴികളില്‍ നമുക്ക് പ്രകാശം തരികയാണ്. ആ പ്രകാശഗോപുരങ്ങളാണ് നമ്മുടെ വഴികാട്ടികള്‍. നേരിന്റ പാതയിലെ സമാനതകളില്ലാ സമസ്യകളെ സംപൂരണം ചെയ്യുന്ന ചരിത്ര സുകൃതങ്ങളുടെ സമ്പുഷ്ടതയെയാണ് റബീഉല്‍ ആഖര്‍ ഉയര്‍ത്തിപിടിക്കുന്നത്.


                                                                      Irshad Tuvvur
                                                                        9746834141




ആത്മാവിനെ തേടി
അലയുന്ന രാജ്യമോ
അരുതായ്മകള്‍ക്കിവിടം
വിശാലമെന്നോ?
                              സ്വച്ചാതി പതിയായി
                               വാണ്ടാന്‍ തുനിയുന്ന
                               സംഘപരിവാറിവിടം
                               സുരക്ഷരെന്നോ?
നാനാത്വത്തിലേ
ഏകത്വ മൂല്യങ്ങളെ
കാറ്റില്‍ പറത്തിയും
വാണിടുന്നോ?
                            നയനം നിറഞ്ഞു ഈ
                           ന്യൂന പക്ഷങ്ങളും
                               സ്വാതന്ത്ര മുക്തരായി
                               പൊലിഞ്ഞിടുന്നു
ഭാരത മാതവേ
അവിടം ശപിച്ചുവോ?
ഭാരത മക്കളും
നിരപരാതധിനരാണേ
                         ഭാരത ഹൃദയമേ!
                             നീ ഇന്ന് ശോഭയായ്
                            ' തളരട്ടേ താമര
                             ഇതളുകളായി'
പൈതൃക മൂല്യങ്ങളേ
പരിശുദ്ധ മാക്കുവാന്‍
വളരട്ടേ കൈപത്തി
അധരങ്ങളിലായി 
                                            

                                                                                        Ahammed Kabeer Pakkana




|





     മുസ്‌ലിം ജനസാമാന്യത്തിന്റെ നാവിന്‍ തുമ്പിന്‍ ഉമിനീരിനൊപ്പം ഊറി നില്‍ക്കുന്ന വിശുദ്ധ നാമമാണ് ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി (ഖ.സി), ആത്മീയ ലോകത്ത് അത്യുന്നത സ്ഥാനമലങ്കരിക്കുന്നവരാണവര്‍, അധ്യാത്മ ലോകത്ത് ചോദ്യം ചെയ്യപ്പെടാത്ത,എക്കാലത്തെയും ചക്രവര്‍ത്തിയാണ് ശൈഖ് ജീലാനി (ഖ.സി). ഇസ്‌ലാമിക ദര്‍ശനങ്ങള്‍ വിസ്മൃതമാവുകയും മുസ്‌ലിംകള്‍ കേവലം നാമം പേറുന്ന ജഢങ്ങള്‍ മാത്രമായി അധഃപതിക്കുകയും ചെയ്ത ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ സായാഹ്നത്തിലാണ് ശൈഖവര്‍കളുടെ നിയോഗമുണ്ടായത്. കല്‍പനങ്ങള്‍ അക്ഷരം പ്രതി അനുസരിക്കുകയും നിരോധിക്കപ്പെട്ടവ സമ്പൂര്‍ണമായി വര്‍ജിക്കുകയും ചെയ്ത ഇഷ്ടദാസന്മാരെ അല്ലാഹുവിന്റെ പ്രീതിക്കു പാത്രമായ പുണ്യാത്മാക്കളെ അവര്‍ പല പദവികള്‍ ഉയര്‍ത്തുമെന്നും അനുഗ്രഹത്തിന്റെ ഉന്നതങ്ങളില്‍ വാഴിക്കുമെന്നും ഇസ്‌ലാമിക പ്രമാണങ്ങള്‍ അര്‍ത്ഥ ശങ്കക്കിടമില്ലാതെ പ്രസ്താവിക്കുന്നുണ്ട്. ഇത്തരത്തില്‍ ദൈവപ്രീതിക്കര്‍ഹമായ സിദ്ധാത്മാക്കളുടെ നേതാവായിട്ടാണ് ശൈഖവര്‍കള്‍ ഇസ്‌ലാമിക ലോകത്ത് അറിയപ്പെടുന്നത്.
കളിപ്രായത്തില്‍ തമാശക്കുപോലും കള്ളം പറയാത്ത വ്യക്തി ഒരത്ഭുതമല്ലേ, ഭൗതികമായ സകല സുഖ സൗകര്യങ്ങളും ത്യജിച്ചു ആത്മീയ ചിന്തയും ആരാധനയുമായി 25 വര്‍ഷമാണ് ശൈഖവര്‍കള്‍ മരുഭൂമിയിലും വനാന്തരങ്ങളിലും ഏകാന്തവാസം അനുഷ്ഠിച്ചത്. ജീവചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ഇത് ഇരുപത്തിയഞ്ചിലും അമ്പതിനും വയസ്സിനിടക്കാണ് . ഒരു മനുഷ്യന്റെ സര്‍വ്വ വികാരങ്ങളും ഓജസ്സും തിളച്ചു മറിയുന്ന പ്രായം മുഴുകെ ഭൗതിക വിരഹം വരിക്കുക! ജീവിതത്തിലെ ആദ്യത്തെ 25 വര്‍ഷത്തില്‍ ശൈശവം ഒഴിച്ചുള്ള കാലമെല്ലാം വിജ്ഞാന സമ്പാദനത്തിലും ആത്മീയ ശിക്ഷണത്തിലും മുഴുകുക! ഇങ്ങനെ അഗ്നി സ്ഫുടം ചെയ്ത 50 കഴിഞ്ഞ സ്വാതികനാണ് തന്റെ സമൂഹത്തില്‍ ആത്മീയ ഗുരുവായി വന്നു നിന്ന ഗൗസുല്‍ അഅ്‌ളം (ഖ.സി).
പിന്നീടുള്ള ജീവിതമോ ? പകലിന്റെ ഏറിയ പങ്കും ജനങ്ങള്‍ക്ക് ഉദ്‌ബോധനവും വിജ്ഞാനവും നല്‍കാന്‍ വിനിയോഗിച്ചു. രാത്രിയുടെ മുഖ്യഭാഗവും ഖുര്‍ആന്‍ പാരായണത്തിലും നിസ്‌കാരത്തിലും ഏര്‍പ്പെട്ടിരുന്നു, ഒരുപാട് വലിയ അത്ഭുതകരമായ കറാമത്തുകള്‍ക്ക് ഉടമയാണ് മഹാനവര്‍കള്‍, ചെറുപ്പം മുതലേ ഇലാഹീ ചിന്തയില്‍ ജീവിച്ച് ജീവിതം മുഴുവന്‍ റബ്ബാനിയ്യത്തിലായി വിലായത്തിന്റെ പദവി എത്തിച്ച മഹാനാണ് ശൈഖ് ജീലാനി(റ), ഒരുപാട് കറാമത്തുകള്‍ കേട്ടുകേള്‍വിയുള്ളവര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തല്‍ നിരര്‍ത്ഥകമാണ്. എന്നാലും ,ഒരിക്കല്‍ തന്റെ മദ്രസാ പരിസരത്ത് തടിച്ച് കൂടിയ ജനങ്ങള്‍ക്ക് മഹാനവര്‍കള്‍ മതോപദേശം നല്‍കുകയായിരുന്നു, പെട്ടെന്ന് കഠിനമായ മഴ പെയ്തു, ജനങ്ങള്‍ കൂട്ടം വിട്ട് നാലു ഭാഗത്തേക്കും ഓടി. ഇതു കണ്ട് ആകാശത്തേക്ക് നോക്കി കൊണ്ട് ആ ദിവ്യാത്മാവ് പറഞ്ഞു : 'ഞാന്‍ നിനക്ക് വേണ്ടി ജനങ്ങളെ ഒരുമിച്ച് കൂട്ടുന്നു, നീ അവരെ നാലുപാടും  ഓടിച്ച് കളയുന്നു.' ഇതു മൊഴിഞ്ഞതും മദ്രസയുടെ ഭാഗത്ത് മഴ നിന്നു. മദ്രസയും പരിസരവുമൊഴിച്ച് മറ്റു സ്ഥലത്തെല്ലാം മഴ കഠിനമായി തുടരുകയും ചെയ്തു. ഇതു മഹാനവര്‍കളുടെ കറാമത്തിന്റെ ചെറിയ ഭാഗം മാത്രമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ആത്മീയ പരിപോഷണത്തിനായി അവലംബിച്ച ഖാദിരിയ്യഃത്വരീഖത്തിന്റെ ശൈഖാണ് മഹാനായ ഗൗസുല്‍ അഅ്‌ളം അബ്ദുല്‍ ഖാദര്‍ ജീലാനി (ഖ.സി), മഹാനവര്‍കള്‍ക്ക് അനേകായിരം ശിഷ്യരും ആത്മീയ ഖലീഫമാരുമുണ്ടായിരുന്നു, ജീവിതം മുഴുവനും ഒരു ആത്മീയ ലോകമായിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ആത്മീയ ജീവിത രംഗത്ത് പദമൂന്നുവാന്‍ മഹാനവര്‍കള്‍ തീരുമാനിക്കുകയും ഒരു ആത്മീയ ഗുരുവെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. അങ്ങനെയാണ് ഹസ്രത്ത് ഖാസി അബൂ സഈദ് അലീ മുബാറക് (റ) എന്ന ആത്മീയ ഗുരുവിന്റെ ശിഷ്യത്വം മഹാനവര്‍കള്‍ സ്വീകരിക്കുന്നത്. ഹസ്രത്ത് ഖാസി അബൂ സഈദ് അലീ മുബാറക് (റ) ഇമാമുല്‍ ഔലിയ ഹസ്രത്ത് അലി (ഖ.സി) അവരുടെ ശിഷ്യ പരമ്പരയില്‍ പെട്ടവരാണ് മഹാനവര്‍കള്‍. അല്ലാഹു തആലാ അവരുടെയൊക്കെ മദദിലായി ജീവിക്കാനും അവരുടെ ബറക്കത്ത് കൊണ്ട് ഇല്‍മ് കരസ്ഥമാക്കാനും നമുക്ക് തൗഫീഖ് നല്‍കട്ടെ.
                                                   
     
                                                                                            Muhammed  Musthafa Papinippara 


|


മനസ്സ് എവിടേക്കോ
വലിഞ്ഞ് മുറുകുന്നു.......
വേദന കത്തിയാളുമ്പോള്‍....
മനസ്സ് വറ്റി വരളുന്നു....
കൃഷിയില്ല,കൊയ്ത്തില്ല....
ഊഷരമായി നീണ്ട് കിടക്കുന്നു....
കാളയോ കലപ്പയോ ഇല്ല...
മനസ്സിന്റെ വരമ്പത്ത്...
കൊറ്റികള്‍ കണ്ണും നട്ടിരിക്കുന്നു....
കൊറ്റി മണ്ണില്‍ വന്ന്
ഞണ്ടുകളെ പൊറുക്കിയെടുക്കുന്നു....
തേളും പാമ്പും നീര്‍ക്കോലിയും 
മീനും മണ്ണട്ടയും ഉണങ്ങി ചത്തിരിക്കുന്നു
മഴയില്ല....വെള്ളവുമില്ല...
വിള്ളലുകള്‍ വന്ന് ചാലായിരിക്കുന്നു
ഇടയിലൂടെ എന്തൊക്കെയോ തലയില്‍ 
വച്ച് ഉറുമ്പുക്കള്‍ നീണ്ടു പോകുന്നു.
മൗനം... ഉണങ്ങിയ ഇലകള്‍
കാറ്റില്‍ പാറുന്നു...
ആരൊക്കെയോ വന്ന്
പന്ത് തട്ടി കളിക്കുന്നു....
ഊഷരതയെ കാല്‍ കൊണ്ട് 
ഒന്ന് കൂടി ഉറപ്പിക്കുന്നു.....
പൊടി പാറി,
പ്രതലമാകെ മണ്ണ്-
യുദ്ധസമാനമാക്കുന്നു....
വരമ്പത്തൂടെ പോകുന്നവര്‍...
മൂക്ക് പൊത്തുന്നു...
ആരൊക്കെയോ...
അതിനെ ആക്രോഷിക്കുന്നു
അസഭ്യം പറയുന്നു...
ആരെങ്കിലും... വന്നൊന്ന്്
നന്നാക്കണേ...എന്ന് ഞാന്‍...
വിളിച്ച് കൂവുന്നുണ്ട്...ആര് കേള്‍ക്കാന്‍...?
ഒച്ച ഇടറിയപ്പോള്‍, കുരച്ച്
ചുമച്ച് ചാവാറായി...
രാത്രി ഘോരമായ മഴ...
പാടം തളിര്‍ത്തു,
അന്നിരുട്ടിലൊരാള്‍ വന്ന്്
വിത്തിറക്കി...
മേഘം ഇരുണ്ടുകൂടി...ജലം...
സര്‍വ്വത്ര...മഴ കോരിച്ചോരി പെയ്യുന്നു
വാതിലിലൂടെ ഞാന്‍ എത്തിനോക്കി....
പുറത്തിറങ്ങാന്‍ കഴിയുന്നില്ല....

            ****************
ആരാണ്...... മഴ തന്നത്്?
ഇന്നലെ നേരത്തെ ഉറങ്ങിയതാണോ
പ്രശ്‌നം...
മനസ്സിന്റെ മൂലയില്‍
മന്ദമാരുതനെ പോലെ....
അവര്‍ കടന്ന് വന്നു...
ആ മഴ വന്നതും, കാര്‍ മേഘം
മൂടിച്ചതും വിത്തിറിക്കിയതും
ആവന്ദ്യരായിരുന്നു....പുണ്യാളര്‍...
തിരുമേനി....
ഇപ്പോള്‍ മനസ്സ് ശാന്തമാണ്...
വയലുകളില്‍ വിത്തിറക്കി,
വിള്ളല്‍ പാടം...കോള്‍പാടങ്ങളായി....
മീനും,കൊക്കും,കൃഷിയൊച്ചകളും
സജീവമായി...
കാളയും കലപ്പയും പാടത്തിന്
കാര്‍ഷിക ചലനം നല്‍കി...
ആ ചിത്രവും ചലനവും മനസ്സും
നല്‍കിയത്, അവര്‍ തന്നെയായിരുന്നു....
ആ പച്ച ഖുബ്ബ....
മദീനയിലെ മണവാളന്‍....
എല്ലാം അവിടെ സമര്‍പ്പിക്കുന്നു...
ജീവിതവും ചലനവും നോട്ടവും...
അവിടം കാണാന്‍ കൊതിക്കുന്നു....
വൃഥാവിലാക്കരുതേ എന്നെ
ഉള്ളുണര്‍ന്ന പ്രാര്‍ത്ഥനയോടെ.....


                                                                                             

                                                                                                         Sayyid Muhammed Jalal 
                                                                                                                    7736235880

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget