അയോധ്യയില്‍ ക്ഷേത്രമല്ല, മസ്ജിദാണു നീതി  നമ്മുടെ ഭാരതത്തിന്റെ മണ്ണ്, ബഹു സ്വരതയേയും സഹിഷ്ണുതയേയും  വിളിച്ചുണര്‍ത്തുന്ന മണ്ണാണ്. ലേക രാജ്യങ്ങളില്‍ വെച്ച് ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഭാരതം   ഇതിന്റെ പേരില്‍ നാം ഇന്ത്യക്കാര്‍ അഭിമാനം കൊള്ളുന്നു. ദീര്‍ഘ വീക്ഷണത്തോടെ രൂപം കൊണ്ട പ്രൗഢമായ ഒരു ഭരണഘടനയുണ്ടെന്ന് തന്നെയാണ് ഇതര്‍ത്ഥമാക്കുന്നത്. ഇന്ത്യയില്‍ ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നു. ഭരണ പഥത്തിലിരിക്കുന്നവര്‍ ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കുന്നു. മത-വര്‍ഗ-വര്‍ണ-ഭാഷ-ദേശമന്യേ ഏതുതരത്തിലും പൗരന്‍ അനുവര്‍ത്തിക്കാവുന്ന തരത്തില്‍ജീവിക്കാന്‍ ഇന്ത്യന്‍ ഭാരതത്തിന്റെ മണ്ണ് അനുയോജ്യമാണ്. അതു കൊണ്ട് തന്നെ രാജ്യം ഭരിക്കുന്ന ഭരണക്കുടത്തേക്കാള്‍ വലുത് ഭരണഘടനയാണ്. പക്ഷേ 1992ല്‍ ഡിസംബര്‍6ന് തകര്‍ക്കപ്പെട്ടപ്പോള്‍ അതോടെ നിലം പൊത്തിയത് ഇവിടുത്തെ ഭരണഘടനയുടെ പ്രസക്തിയും ജനാധിപത്യ ബോധവുമായിരുന്നു. അതിലുപരി ലോകത്തിനു മുമ്പില്‍ ഭരതത്തിന്റെ മതേതര സംസ്‌കാരവും ഐക്യവും കീഴ്മറിയുകയായിരുന്നു.
    സാക്ഷാല്‍ ശ്രീരാമന്‍ ജനിച്ചു വീണ ഭൂമിയാണെന്നു വാദിച്ചാണ് കര്‍സേവകര്‍ (ഹിന്ദു സന്യാസിമാര്‍) അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കാന്‍ തുനിഞ്ഞത്. എന്നാല്‍ ശ്രീരാമന്‍ എന്ന ദൈവ സങ്കല്‍പത്തിന് തന്നെ പ്രസക്തിയുണ്ടോയെന്ന് ഈ വര്‍ഗീയ കാപാലികര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. വിഷ്ണുവിനെയല്ലാതെ ഒരു ദൈവത്തേയും ഞാന്‍ ധ്യാനിക്കില്ല, ശിവനെയല്ലാതെ ഒരു അവതാരത്തെയും ഞാന്‍ ആരാധിക്കില്ല, എന്നെല്ലാം ഹിന്ദുസന്യാസിമാരായ ശ്രിശങ്കരാചാര്യര്‍ വിലയിരുത്തുന്നു. പിന്നെയെന്തിനാണ് ഹൈന്ദവ വിശ്വാസ പ്രമാണങ്ങള്‍ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ മനുഷ്യ മൃഗങ്ങള്‍ വര്‍ഗീയ വിഷം ചീറ്റുന്നത്.
  മാത്രമല്ല,അങ്ങനെ ഒരു ദൈവസങ്കല്‍പം ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട് അരുതെന്ന് പറഞ്ഞാലും പള്ളി പൊളിച്ച് അമ്പലം പണിയുമെന്നുള്ളപ്രഖ്യപനമായിരുന്നു സംഘപരിവാര്‍ നേതാവ്  വിനയ കത്യാര്‍ എന്നയാള്‍ അവകാശപ്പെട്ടത്. സ്വന്തം ദൈവ സങ്കല്‍പത്തെ പോലും നിഷേധിച്ചുകൊണ്ട് നടത്തിയ ഈ കൊടും ക്രൂരത ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചങ്കിനേറ്റ വെട്ടാണ്. ബി.ജെ.പിയും സംഘപരിവാറും ചേര്‍ന്ന് പള്ളി പൊളിച്ചതിന്റെ രക്തത്തിന്റെ സ്വാദ് നുണഞ്ഞ് പുളകം കൊള്ളുകയാണ് ഉണ്ടായത്. അക്രമത്തിലൂടെ അവര്‍ കൈവരിച്ചു ഈ നേട്ടം അനുഭവിക്കാന്‍ 2019ലെ പാര്‍ലമെന്റെ തിരഞ്ഞെടുപ്പ് ഹേതുവാക്കരുത്. ഇതിന് സാധിക്കുന്ന ഒരു പ്ര്തിപക്ഷ ചേരി ഉള്‍തിരിഞ്ഞുണ്ടാവല്‍ നിര്‍ബന്ധമാണ്. ഇന്ത്യയുടെ ഇപ്പോഴുള്ള രാഷ്ട്രിയ കരുക്കള്‍ വേണമെങ്കില്‍ അങ്ങനെ വ്യാഖ്യാനിക്കാം. വേര്‍ത്തിരിവാല്ലാത്ത വിധം ഈശ്വര വിശ്വാസം വിവേചിച്ച ഹൈന്ദവ ദര്‍ശനത്തിന്റെ മറവാല്‍ യഥാര്‍ത്ഥത്തില്‍ ആള്‍കൂട്ടങ്ങള്‍ക്ക് ആക്രമാകളാവാന്‍ കഴിയില്ല. മഹാത്മാഗാന്ധി, ബാലഗംഗാധര തിലകന്‍, ആചാര്യ വിനോബ ദാവെ തുടങ്ങി നേതാക്കള്‍ ഈശ്വര വിശ്വാസികളായിരുന്നു. അതുപോലെ ജവഹര്‍ലാല്‍ നെഹുറുവിനെ പ്പോലുള്ള നേതാക്കള്‍ നിരീശ്വര വിശ്വാസികളാണെങ്കിലും ഇന്ത്യയുടെ ബഹുസ്വരതയെ ഉള്‍കൊള്ളാന്‍ മനസ്സുള്ള വിശാലമനസ്‌കരായിരുന്നു.ആത്മീയത ആക്രമണമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു ഇങ്ങനെയൊക്കെ മതേതരത്ത്വത്തെ ഗ്രഹിച്ച നേതാക്കള്‍ വിശ്വാസത്തെ മുറിവേല്‍പ്പിച്ചിട്ടില്ല.അത്തരത്തിലുള്ള ഒരു ആഹ്വാനവും നടത്തിയിട്ടില്ല. അവരൊക്കെ സ്വപ്‌നം കണ്ടത് വര്‍ഗീയ മുക്ത അക്രമ രഹിത ഭാരതമായിരുന്നു. ഇന്ന് കിട്ടാകനിയായത് ഇക്കാര്യം തന്നെ എന്നാല്‍ രാഷ്ട്ര സേവക സംഘമെന്നപേരില്‍ രൂപം കൊണ്ട ആര്‍.എസ്.എസിന്റെ തലതിരിഞ്ഞ പ്രവര്‍ത്തനം ബി.ജെ.പി എന്ന രാഷ്ട്രീയ പ്രസ്താനത്തിലേക്ക് നീങ്ങി. കോണ്‍ഗ്രസിലെ ഭരണ തകര്‍ച്ചയും അടിയന്തരാവസ്തയും ചേരി തിരിവും ഇന്ത്യന്‍ ജനതയെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക്  ചിന്തിപ്പിച്ചു. രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ തീവ്ര ഹിന്ദുത്ത്വം അടിച്ചേല്‍പ്പിക്കാന്‍ സംഘപരിവാര്‍ നേതാക്കള്‍ ഇറങ്ങി പുറപ്പെട്ടു. ഇത് ബാബരിയുടെ ദുഃഖത്തിലേക്ക് അതിവേഗം നടന്ന് നീങ്ങി. മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിന്റെ അന്നെത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിനും തുല്ല്യ പങ്കുണ്ട്. കേന്ദ്രഭരണകൂടം വരെ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇന്ത്യന്‍ രാഷ്ട്രീയ അന്തരീക്ഷത്തെ കലുശിതമാക്കിയ സംഭവ ബാഹുല്യമായിരുന്നു അയോധ്യയിലെ ഈ കൊടും ക്രൂരത. ഫാസിസത്തിന്റെ കളിതൊട്ടിലാക്കാന്‍ ഇന്ത്യയെ നിരവധി വര്ഗീയ കൊതിയന്മാര്‍ ആഗ്രഹിക്കുമ്പോഴാണ് ഇവിടെയുള്ള മാനുഷിക ബന്ധങ്ങള്‍ തലകീഴായി മറിയുന്നത്. നിലവിലുള്ള രാഷ്ട്രീയ കലഹങ്ങള്‍ക്കോ കോടതി വിധികള്‍ക്കോ സംഘികള്‍ യാതൊരു വിധ ചുക്കും കല്‍പ്പിക്കുന്നില്ല. രാമ ക്ഷേത്രം പണിയണമെന്ന് വിശ്വ ഹിന്ദുപരിശ്വത്തും ശിവസേനയും പറഞ്ഞ് കഴിഞ്ഞിരിക്കുന്നു. കോടതിവിധികളൊന്നും ഇവരാരും കാത്ത് നില്‍ക്കുന്നല്ല.പാര്‍ലമെന്റെില്‍ നാലര വര്‍ഷകാലം മൃഗീയ ഭൂരിപക്ഷത്താല്‍ അവര്‍ തന്നെയാണ് മുന്നില്‍ അല്‍പമെങ്കിലും ആശ്വാസം രാജ്യസഭയിലാണ്. നാലര വര്‍ഷത്തില്‍ കാട്ടികൂട്ടിയ കോപ്രായങ്ങള്‍ക്ക് ഇരട്ട പ്രഹരം കിട്ടുന്നുമുണ്ട്. എങ്കിലും പുതിയൊരും പ്രതിപക്ഷ കൂട്ടായ്മ നിലവില്‍ വരുമ്പോള്‍ ചര്‍ച്ചയാവുന്നത് അയോധ്യതന്നെയാണ്. ഇവിടെ പള്ളിയാണ് പൊൡക്കപ്പെട്ടത്. അത് നിര്‍മിക്കപ്പെടുകതന്നെ വേണം എന്ന് പറയുന്നവരാണ് കോടതി ദാര്‍ശനികര്‍ അപ്പോള്‍ ക്ഷേത്രനിര്‍മാണം പാടില്ലന്നല്ല പറയുന്നത്.പള്ളിയുടെ സ്ഥാനത്ത് പള്ളി പണിയലാണ് നീതി. മറിച്ചാണെങ്കില്‍ അനീതിയാണ്. മഹാ പാപമാണ്.പ്രത്യേകിച്ച് മുസ്ലിമീങ്ങള്‍ക്ക് പരിമിതമാണെങ്കിലും അതിന്റെ പേരില്‍ മത വിശ്വാസങ്ങളെയും ചിഹ്്‌നങ്ങളെയും ക്രൂശിക്കപ്പെടാന്‍ പാടില്ല. ഇത്തരത്തില്‍ വര്‍ഗീയ വിഷം ചീറ്റുന്ന പോക്കിരികള്‍ പാവപ്പെട്ട മുസല്‍മാന്റെ മേല്‍ അധിനിവേശം നടത്തിയത് സാക്ഷാല്‍ നാം
ബഹുമാനിക്കുന്ന ഹൈന്ദവ ദര്‍ശനങ്ങളുടെ മറവിലാണെന്ന് പറയുമ്പോള്‍ ലജ്ജിച്ചു പോകുന്നു. കാത്തിരിന്നു കാണാം അയോധ്യയില്‍ എന്ത് സംഭവിക്കുമെന്ന്‌

                                                                                                   
                                                                                                                            | Suhaib Mukkam | 

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget