സുല്‍ത്താനുല്‍ ഹിന്ദ്




|Basheer Thazhekod|

ഇന്ത്യന്‍ ചരിത്രത്തില്‍ ഇസ്‌ലാമിക വിപ്ലവം നടത്തിയ നിസ്തുല്ല്യ വ്യക്തിത്വമാണ് ശൈഖ് ഖാജാ മുഈനുദ്ധീന്‍ ചിഷ്തിയുല്‍ അജ്മീരി (റ). പഴയ കാല ഇന്ത്യയുമായി അറബ് സമൂഹത്തിന് ബന്ധമുണ്ടെങ്കിലും ഇസ്‌ലാമിക വിപ്ലവം എന്ന നിലയിലുള്ള  ഒരു ചുവടു വെപ്പാണ് ശൈഖ് അവര്‍കളുടെ പ്രബോധനത്തിന്റെ നേര്‍ക്കാഴ്ചയായി ഇന്ത്യയില്‍ കാണപ്പെട്ടത്. മഹാനവറുകളുടെ യഥാര്‍ത്ഥ നാമം ഹസന്‍ എന്നാണ്. ജനനം ഇറാനിലെ സഞ്ചര്‍ എന്ന പ്രദേശത്തുമാണ്. പിതാവ് ഗിയാസുദ്ധീന്‍ എന്നവരും മാതാവ് സയ്യിദത്ത് മാഹിനൂര്‍ (റ)വും പുണ്യ പ്രവാചകരുടെ അഹ്‌ലുല്‍ ബൈത്തില്‍ പെട്ടവരാണ്. ഹിജ്‌റ 530 റജബ് 16 നാണ് മഹാന്‍ ഈ ലോകത്തേക്ക് ഭൂജാതനാവുന്നത്. പരിശുദ്ധരായ മാതാപിതാക്കളുടെ തലോടലേറ്റ് വളരാന്‍ ദീര്‍ഘകാലം കഴിഞ്ഞില്ല. ശൈഖിന്റെ പതിനാലാമത്തെ വയസ്സില്‍ പിതാവ് വഫാത്തായി. അതികം വൈകാതെ മാതാവും പരലോകം പുല്‍കി. പിതാവില്‍ നിന്ന് ലഭിച്ച ഒരു മുന്തിരി തോട്ടവും ഒരു ആസൂം കല്ലും അല്‍പം പണവും ഉണ്ടായിരുന്നു. വരുമാന മാര്‍ഗം മുന്തിരി തോപ്പും ആസൂം കല്ലുമായിരുന്നു. തന്റെ മുന്തിരി തോട്ടത്തില്‍ മഹാന്‍ സ്വന്തം ജോലി ചെയ്തിരുന്നു. ഇവിടെ നിന്നായിരുന്നു മഹാനവറുകളുടെ ആത്മീയ വഴിതിരിവ്. ഒരു ദിവസം തോട്ടത്തില്‍ ജോലിചെയ്തു കൊണ്ടിരിക്കുന്ന മാഹാനുഭാവന്റെ അടുക്കലേക്ക് പ്രസിദ്ധ സൂഫി വര്യനായ ഇബ്രാഹിം ഖന്തൂസി അവറുകള്‍ കടന്നുവന്നു. തന്റെ അരികില്‍ വന്ന ശൈഖ് അവറുകള്‍ക്ക് മഹാന്‍ അല്‍പം മുന്തിരി കൊടുത്തു സ്വീകരിച്ചു. ശൈഖ് അവറുകള്‍ മഹാന് തന്റെ ഭാണ്ഡത്തില്‍ നിന്നും ഒരു റൊട്ടിയെടുത്ത് തന്റെ വായില്‍ ഇട്ട് ചവച്ചരച്ച് നല്‍കി. ഇതിലൂടെ വലിയ മാറ്റമാണ് മഹാനവറുകള്‍ക്ക് ലഭിച്ചത്. ദുനിയാവിനോടുള്ള വിരക്തിയും ആഖിറത്തിനോടുള്ള അടങ്ങാത്ത ആഗ്രഹവും ആ ധന്യ മനസ്സില്‍ കത്തി ജ്വലിക്കാന്‍ തുടങ്ങി. പിന്നീട് തനിക്ക് അനന്തര സ്വത്തായി ലഭിച്ച മുന്തിരിതോട്ടം സാധുകള്‍ക്ക് ദാനം ചെയ്തു. മഹാന്‍ സൂഫി ദേശാടനത്തിന് ഇറങ്ങി. ഇതിനിടയില്‍ പല മഹാന്‍മാരുമായി ബന്ധം പുലര്‍ത്താനും മഖ്ബറകള്‍ സിയാറത്ത് നടത്താനും സാധിച്ചു. ദേശാടനത്തിനിടയില്‍ മഹാന്‍ ഉസ്മാനുല്‍ ഖാറൂനി (റ) വിനെ കുറിച്ച് അറിയുകയും ശിക്ഷണത്തിനായി സന്നിധിയയില്‍ എത്തിചേരുക്കുകയും ചെയ്തു. ശൈഖ് അവറുകള്‍ മഹാനെ കണ്ട ഉടനെ ആത്മീയോന്നതിയുടെ ലക്ഷണങ്ങള്‍ ആ മുഖത്ത് വാഴിച്ചെടുത്തു. തന്റെ മുരീദായി മഹാനവറുകളെ സ്വീകരിച്ചു. പിന്നീട് ഇരുപത് വര്‍ഷം മഹാന്‍ തന്റെ ശൈഖിന് ഖിദ്മത്ത് എടുത്ത് ധന്യ ജീവിതം നയിച്ചു. ഒരു ദിവസം ശൈഖ് മാരുടെയും സൂഫി മഹാത്മാക്കളുടെയും ഇടയില്‍ വെച്ച്. ഉസ്മാനുല്‍ ഖാറൂനി (റ)  പറഞ്ഞു:  താങ്കള്‍ വുളൂഅ് പുതുക്കുക. വുളൂഅ് പുതുക്കി വന്ന മഹാനവറുകളോട് അല്‍ ബഖറ മഴുവനായി ഓതാന്‍ ഗുരു നിര്‍ദേശമുണ്ടായി. പിന്നീട് റസൂലുല്ലാഹിയുടെ പേരില്‍ നൂറ്റൊന്ന് സ്വലാത്ത് ചൊല്ലാനുമായിരുന്നു. ഇതിന് ശേഷം ഉസ്മാനുല്‍ ഖാറൂനി (റ) ആഖാശത്തേക്ക് കൈ ഉയര്‍ത്തിയിട്ട് പറഞ്ഞു ഇപ്പോള്‍ താങ്കള്‍ അല്ലാഹുവിന്റെ അടുത്ത് വലിയ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. പിന്നീട് ശൈഖ് അവറുകള്‍ മഹാന് സ്ഥാന വസ്ത്രം നല്‍കി. തുടര്‍ന്ന് തന്റെ ശൈഖിന്റെ കൂടെ ഹറമിലേക്ക് പുറപ്പെട്ടു. മക്കയിലെത്തിയപ്പോള്‍ ശൈഖ് ഉസ്മാനുല്‍ ഖാറൂനി (റ)മഹാനുവേണ്ടി ദുആ ചെയ്തു. പിന്നീട് റസൂല്‍ (സ) യുടെ സന്നിദിയിലേക്ക് പുറപ്പെട്ടു. ഇവിടെ വെച്ച് മഹാന് ശൈഖ് ഉസമാന്‍ ഖാറൂനി (റ) തന്റെ ശൈഖ് മാരില്‍ നിന്ന് ലഭിച്ച മുഴുവന്‍ ജ്ഞാനങ്ങളും പകര്‍ന്ന് നല്‍കി. ശൈഖ് അവറുകള്‍ ഈ ലോകത്തോട് വിടപറഞ്ഞു. പിന്നീട് മഹാന്‍ തന്റെ സൂഫി ദേശാടനം ആആരംഭിച്ചു. ഖാന്‍വായിലെത്തി രണ്ട് വര്‍ഷം താമസിച്ചു. ഇതിനിടയില്‍ അവിടെത്തെ ഭരണാധികാരിയെ കുറിച്ച് ആ നാട്ടുക്കാര്‍ പരാതി പറുയുകയും മഹാന്റെ സാനിദ്ധ്യത്തില്‍ ഇയാള്‍ മുസ്‌ലിമായി. പിന്നീട് റസൂലുല്ലാഹി (സ) യുടെ ക്ഷണ പ്രകാരം പരിശുദ്ധ ഹറമിലെത്തി കുറച്ച് ദിവസം റൗളാ ശരീഫില്‍ താമസിച്ചു.  ഇതിനിടയില്‍ ഒരു ദിവസം റൗളാ ശരീഫില്‍ നിന്നും  ഒരശരീരി കേട്ടു. ' താങ്കളെ ഞാന്‍ ഹിന്ദിന്റെ സുല്‍ത്താനായി നിയോഗിച്ചിരിക്കുന്നു. താങ്കളുടെ വാസസ്ഥലവും ഖബറും അവിടെ തന്നെയാണ്. അവിടെ പ്രബോധനെ നടത്തുക ' .
മുത്തു റസൂലിന്റെ കല്‍പനയനുസരിച്ച മഹാന്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു സദ്‌വൃത്തരായ നാല്‍പത് മുരീദുമാരും കൂടെയുണ്ടായിരുന്നു. മാഹന്‍ നേരെ എത്തിചേര്‍ന്നത് ഡല്‍ഹിയിലാണ്. അതിനു മുമ്പ് തന്നെ ഡല്‍ഹി ഒരു രണ ഭൂമിയായിരുന്നു. ഇതിനു കാരണം സുല്‍ത്താന്‍ ശിഹാബുദ്ധീന്റെയും പൃത്വിരാജിന്റെയും സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധമായിരുന്നു. മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയില്‍ വലിയ വൈരാഗ്യമായിരുന്നു. തികച്ചും ഒരു സമൂഹം ഒരു നല്ല വഴിക്കാട്ടിയെ കാത്തിരുന്ന അനുയോജ്യ സന്ദര്‍ഭം.
ആ സമയത്ത് സത്യത്തന്റെയും സമാധാനത്തിന്റെയും ധവളപ്രകാശമായി ശൈഖ് മുഈനുദ്ധീന്‍ ചിശ്തി (റ). ഉദയം ചെയ്യുന്നത്. പിന്നീട് ദീര്‍ഘകാലം ഇന്ത്യന്‍ ജനതയെ ആത്മീയ, ആത്മീയേതര മേഖലകളില്‍ ഉന്നതമായ മേഖലകളിലേക്ക് കൈ പിടിച്ചാനയിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ ആ മഹാ മനീഷിയിലൂടെ സത്യദീനിന്റെ സ്വാന്തന തീരത്തേക്കണഞ്ഞു. ഇന്നും ഇന്ത്യന്‍ ജനതയുടെ സംരക്ഷകനായി അജ്മീറില്‍ അന്തിയുറങ്ങുന്നു.

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget