August 2019


|Misbah Karakkunnu|    

     വീണ്ടുമൊരു പ്രളയാനുഭവത്തില്‍ പകച്ച് നില്‍ക്കുകയാണ് കേരളം. വെള്ളപൊക്കവും ഉരുള്‍പ്പൊട്ടലും വീണ്ടും വന്ന് മറയുമ്പോള്‍ വെള്ളത്തില്‍ മുങ്ങിയും ചെളിയില്‍ അമര്‍ന്നും ആയിരം സ്വപ്‌നങ്ങളാണ് മാറി  മറഞ്ഞിരിക്കുന്നത്. ഒരു വര്‍ഷം മുമ്പുണ്ടായ മഹാപ്രളയത്തിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് അതേ വ്യാപ്തിയില്‍ വീണ്ടും ഒരു പ്രളയം നമ്മുടെ നാടിനെ തേടിയെത്തിയിരിക്കുന്നത്. ജാതി-മത വിദ്വേഷങ്ങള്‍ക്ക് സ്ഥാനമില്ലാത്ത കേരളം രാഷ്ട്രീയ പരമായ ഭിന്നതകള്‍ അടിമുടി മറന്നു കൊണ്ടാണി പ്രളയബാധിത പ്രശ്‌നങ്ങള്‍ക്ക് പിന്തുണ നല്‍കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തിലേതുപരി മനുഷ്യത്വത്തിന്റെ പ്രതീകങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ഒരു മകുടോദാഹരണമായി ഭവിച്ചിരിക്കുകയാണ് ഐക്യ കേരളമെന്ന ആശയം. പ്രളയാഘാതങ്ങള്‍ക്കപ്പുറം കെട്ടുറപ്പോടെയുള്ള ഈ സമീപനം നമുക്ക് ശക്തിയാര്‍ജ്ജിക്കാനുള്ള മുതല്‍കൂട്ടായി കണകാക്കാവുന്നതാണ്. പ്രളയ സന്നദ്ധപ്രവര്‍ത്തനത്തിന് ഉപഹാരമായി സര്‍ക്കാര്‍ നടപ്പാക്കേണ്ട പല പദ്ധതികളും ചലനമില്ലാതെ തുടര്‍ന്നപ്പോഴും നിയന്ത്രണം മറന്ന് സേവന മുഖത്ത് നിറസാന്നിദ്ധ്യമറിയിച്ച മത്സ്യത്തൊഴിലാളികള്‍ പ്രളയാനന്തര ചര്‍ച്ചകളില്‍ അനിഷേധ്യമായ ഇടം കണ്ടത്തിയിരിക്കുകയാണ്. പാലം കടക്കുവോളം നാരായണയാണ് ഇവിടെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മത്സ്യ തൊഴിലാളികള്‍ക്ക് പുറമെ വിവിധ രാഷ്ട്രീയ-മത-സാമൂഹിക സംഘടനകള്‍ മാനുഷികമായി സാധിക്കുന്ന അങ്ങേയറ്റത്തെ പരിശ്രമങ്ങള്‍ക്ക് ഭാഗവാക്കായിട്ടുണ്ട് ഇതെല്ലാം ഒരുപ്രളയത്തിനു പിന്നില്‍ നടന്നകാര്യങ്ങളുടെ അവസ്ഥയാണ്. രണ്ടാം മുഴവും മുതലെടുത്ത് ശക്തിയാര്‍ജ്ജിച്ച് വീണ്ടും ഒരു പ്രളയം സൂചിപ്പിക്കുന്നത്. അതിജീവനത്തിനുള്ള പദ്ധതികള്‍ക്കൊപ്പം തന്നെ ഇനിയൊരു ആവര്‍ത്തന പ്രളയത്തെ എങ്ങനെ ചെറുത്തു തോല്‍പ്പിക്കണം എന്നതിനുള്ള പ്രാധാനമാണ്.
 

 പ്രളയം


2018 ഓഗസ്റ്റ് 8-നും സമാനസാഹചര്യമായിരുന്നു വടക്കന്‍ കേരളത്തില്‍. ഈ വര്‍ഷത്തിലും കേരളം പ്രളയത്തെ നേരിട്ടത് ഓഗസ്റ്റ് 14 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലായിരുന്നു. ജൂലൈ അവസാനം മുതലെ കേരളത്തില്‍ പലയിടത്തും ശക്തമായ മഴയും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അവ്യക്തമായ പലക്കാര്യങ്ങളെയും സൂചിപ്പിക്കുന്നതായിരുന്നു ആ നാളുകള്‍ എന്ന് എല്ലാസാഹചര്യങ്ങളും മനസ്സിലാക്കിത്തരുന്നു. 
എന്നാല്‍ കഴിഞ്ഞവര്‍ഷത്തില്‍ നിന്നും വ്യത്യസ്ഥമായിട്ടണ് കാര്യങ്ങള്‍ നടന്നിരിക്കുന്നത്. അന്ന് ഡാമുകള്‍ നിറഞ്ഞിരുന്നു വെങ്കിലും ഇന്ന് പ്രധാനഡാനമുകളില്‍ പലതും പരമാവധി സംഭരണശേഷിയിലേക്ക്എത്തിയിട്ടില്ല. കഴിഞ്ഞ പ്രളയം ഡാമുകളുടെ തകര്‍ച്ചക്ക് നേരിയഭീക്ഷണികളും നേരിട്ടതായി അറിയാന്‍ സാധിക്കും എന്നാല്‍ പുഴകള്‍ നിശ്ചിതതോത് ജലം മാത്രം സ്വീകരിക്കുകയും ബാക്കി പുറത്തേക്കുതള്ളുകയും ചെയ്തതോടെ തോടുകളും പാടങ്ങളും നിറഞ്ഞ് കവിഞ്ഞ് അത് വീടുകളുടെയും കൃഷിയിടങ്ങളുടെയും നാശനഷ്ടങ്ങളിലേക്ക് കൂടുതല്‍ ആഘാതം സൃഷ്ടിച്ച പ്രളയമായാണ് ഈ പ്രളയം വിലയിരുത്തപ്പെടുന്നത്. സ്വതന്ത്രമായി ഒഴുകിയിരുന്നപുഴകളും തോടുകളും! ജീവിദത്തിലെ അത്യാവശ്യ ആവശ്യം അനാവശ്യകാര്യങ്ങള്‍ക്കായി ജനങ്ങള്‍ ഉപയോഗിച്ചു എന്നതാണ് പ്രളയാഘാതം കുത്തനെ ഉയരാനും അത് ജനജീവിതത്തെ മുമ്പത്തേക്കാള്‍ കൂടുതല്‍ പ്രതികൂലമാക്കാനും സാഹചര്യമൊരുക്കിയത്. എന്നാല്‍ സമീപവാസികള്‍ക്ക് തങ്ങള്‍ക്ക് കൂടുതല്‍ ബാധിക്കാത്ത പ്രളയസൂചനകള്‍ മുന്നോട്ട് വെക്കാന്‍ ധൈര്യം കാണിച്ച സര്‍ക്കാര്‍. പ്രളയമെത്തിയ ശേഷമാണ് രക്ഷാപ്രവര്‍ത്തന നടപടികള്‍ക്കുതുടക്കം കുറച്ചിരിക്കുന്നത് എന്നത് ഏറെ ചര്‍ച്ചയാക്കേണ്ട വിഷയമാണ്. സഹജീവികളോടുള്ള സര്‍ക്കാറിന്റെ അത്മാര്‍ത്ഥത അളക്കാനുള്ള അളവുകോലാണിവിടെ വിലയിരുത്തപ്പെടേണ്ടത്. മുന്‍ വര്‍ഷത്തെപ്പോലെ പ്രളയസമാന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്നിരിക്കെ പലനടപടികളും സര്‍ക്കാര്‍ എന്ത്‌കൊണ്ട് വിളക്കണച്ച് അന്ധതപ്രകടിപ്പിച്ചു എന്നത് ഉത്തരമില്ലാതെ അലട്ടികൊണ്ടിരിക്കുന്നു. കാലാവസ്ഥാനിരീക്ഷണ കേന്ദ്രങ്ങളുടെ സന്ദേഷങ്ങള്‍ സാര്‍ക്കാറിനു കൃത്യസമയം കൈമാറിയിരുന്നോ എന്നും ഉണ്ടെങ്കില്‍100-അധികം പ്രാണനുകള്‍ വിലനല്‍ കേണ്ടിവന്ന പ്രളയത്തെ ജീവോപായം ഭയന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറിനു സാധിച്ചോ എന്നതും ചര്‍ച്ചയര്‍ഹിക്കുന്നു. പരസ്പരാരോപണങ്ങള്‍ക്കപ്പുറം ജന ജീവിതത്തിനും സ്വത്ത്‌സംരക്ഷണത്തിനും ഏതറ്റം വരെ ചെന്നാണ് പരിഹാരം കണ്ടത്തേണ്ടത് എന്നതും പുന പരിശോധന നടത്തുകയും വേണം. ശേഷം യോജിച്ചനടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ ഉല്‍സാഹം കാണിക്കേണ്ടിയിരിക്കുന്നു.
ഒന്നാം പ്രളയാനന്തരം  തകര്‍ന്ന റോഡുകളും വാസ സൗകര്യങ്ങളും ഇനിയും പൂര്‍ണമായി സജ്ജീകരിക്കപ്പെട്ടിട്ടില്ല. ദുരിത ഭാദിതര്‍ക്ക് വേണ്ടവിധം സഹായങ്ങള്‍ ലഭിക്കാത്തതായും പരാതികള്‍ നിലനില്‍ക്കുന്നു. കഴിഞ്ഞ പ്രളയദുരിതാശ്വാസഫണ്ടിന്റെ എ ടു സെഡ് വിവരങ്ങള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയും വേണം. 

ഉരുള്‍പ്പൊട്ടലുകളില്‍ വര്‍ധന

 സംസ്ഥാനത്ത് ഉരുള്‍പൊട്ടലിന്റെ സാധ്യതാപ്രദേശങ്ങള്‍ ദൈനം ദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് ഇതിന് പ്രധാനകാരണമെന്നതിനെ കുറിച്ച് കാര്യമായ അറിവ്‌ലഭ്യമായിട്ടില്ല. ഇതു കാരണം തന്നെ  എല്ലാ മേഖലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അകം പടിയില്‍ വീക്ഷിക്കാന്‍ സാധിക്കാതെയായി തുടരുകയാണ് എന്നതു രക്ഷാമേഖലയിലെ ഒരു ഭീഷണിയാണ്. ഈ ഐടിയുഗത്തിലും ഉരുള്‍ പൊട്ടലിനെ പോലോത്ത പ്രകൃതിയുടെ പ്രതിഭാസങ്ങളുടെ ഹേതുക്കള്‍ എവിടെയോ അവ്യക്തതയില്‍ തുടരുകയാണ് എന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്ന ഘടകം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം ഒരു യന്ത്രം മൂന്നാറിലെ ചില പ്രദേശങ്ങളില്‍ സ്ഥാപിച്ചതായി വിവരം ലഭിച്ചിട്ടുണ്ടങ്കിലും ഇന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമല്ലാത്തതായാണ് റിപ്പേര്‍ട്ടുകള്‍ സൂജിപ്പിക്കുന്നത്. സമയം തെറ്റി പെയ്യുന്ന തുടര്‍ച്ചയായ മഴയാണ് ഉരുള്‍പൊട്ടല്‍ വഴി കേരളത്തിന്റെ പല മേഖലകളിലും സംഹാരതാണ്ടവമാടുന്നത്. ശാസ്ത്രലോകം ഉരുളിനെ അഗ്നിപര്‍വതം പോലെ ഭൂഗര്‍ഭത്തില്‍ നിന്ന് തള്ളിവരുന്നതായി കണക്കാക്കുന്നത്. മറിച്ച് മലയുടെ ഉച്ചിയിലും മലയടിപാതങ്ങളും തുടങ്ങി തുറസായ സ്ഥലങ്ങളിലും ഉരുള്‍പൊട്ടല്‍ ഭൗമശാസ്ത്ര പഠന കേന്ദ്രമായ സെസ് സംസ്ഥാനത്ത് 560 ച. കി വി പ്രദേശത്ത് ഉരുള്‍ പൊട്ടാന്‍ സാധ്യത കാണിക്കുന്നുണ്ട്. കേരള സംസ്ഥാനത്തിന്റെ 14.4 ശതമാനം ഭാഗമാണ് ഈ കണക്ക് പ്രകാരം ഉരുള്‍പ്പൊട്ടല്‍ ഭീഷണിയില്‍ സ്ഥിതിചെയ്യുന്നത്. ഈ പരിതിയില്‍ പലയിടത്തും ഉരുള്‍പ്പൊട്ടല്‍ കയിഞ്ഞിരിക്കുകയാണ്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ 1500 ചതുര്‍ശ്രമീറ്റര്‍ സ്ഥലത്ത് സെസ് ഉരുള്‍പൊട്ടലിന് വലിയസാധ്യതകള്‍ നല്‍കുന്നു. ഈ പ്രദേശത്തെ ജനങ്ങള്‍ ശക്തമായ മഴയില്‍ പൂര്‍ണ്ണ സുരക്ഷിതരല്ല. മുമ്പ് നടന്ന സുനാമിക്ക് ശേഷം പ്രത്യേക ടീമിനെ സംസ്ഥാനത്ത് രൂപീകരിച്ചെങ്കിലും വേണ്ടവിധം സന്ദേശങ്ങള്‍ എത്തിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

മണ്ണിടിച്ചിലും മൂലകാരണങ്ങളും 

പ്രളയഘട്ടങ്ങളില്‍ ഭീക്ഷണിനല്‍കുന്ന മറ്റൊരു പ്രശ്‌നമാണ് മണ്ണിടിച്ചില്‍. മലഞ്ചെരുവുകളില്‍ ശക്തമായ മഴയുടെ സ്വാധീനത്താല്‍ കെട്ടിനില്‍ക്കുന്ന വെള്ളം ക്രമേണ മണ്ണില്‍ താഴ്ന്നിറങ്ങി അടിത്തട്ടില്‍ ചെന്ന് പാറകളില്‍ സംഭരിക്കപ്പെടുന്നു. വെള്ളത്തിന്റെ ഈ ഊര്‍ന്നിറങ്ങെലില്‍ പാറകളിലേക്ക് എത്തുന്ന വെള്ളം കാരണം മുകളിലെ മണ്ണ് ഉറപ്പ് നഷ്ടപ്പെട്ട് സ്ഥാനത്ത് നിന്ന് അടര്‍ന്നു മാറുന്നഅവസ്ഥയാണ് മണ്ണിടിച്ചിലെന്ന് സെസ് വിശദീകരിക്കുന്നു. വനങ്ങളുടെ വേരുപടലങ്ങള്‍ കാരണത്താല്‍ മേല്‍മണ്ണിനുണ്ടാകുന്ന ദൃഢത വന നശീകരണത്തോടെ മണ്ണിടിച്ചിലിന് മറ്റൊരു ഹേതുവായി മാറിയിട്ടുണ്ട്. മലഞ്ചെരുവികളിലെ വെള്ളം താഴേക്ക് ഒഴുകുന്ന ചാലുകള്‍ തടഞ്ഞ് വെക്കല്‍ കൊണ്ടും മണ്ണിടിച്ചില്‍ ഉണ്ടായിത്തീരുന്നു. 
മല വെള്ളത്തെ മലയില്‍ നിന്നും നീക്കം ചെയ്യാന്‍ ജാഗ്രതകാണിച്ചാല്‍ മണ്ണിടിച്ചിലില്‍ നിന്ന് ഏറെ മുക്തമാവാന്‍ പറ്റും. മണ്ണിടിച്ചില്‍ സാധ്യതാപ്രദേശങ്ങള്‍ കണ്ടത്തിമുന്‍കരുതല്‍സ്വീകരിക്കാനുള്ള ലാന്‍ഡ് ഹസാഡ് സൊണേഷന്‍ പദ്ധതി പ്രയോഗികമാക്കാന്‍ സര്‍ക്കാര്‍ മുന്‍കരുല്‍ എടുത്തുരിന്നുവെങ്കില്‍ ഈ പ്രളയത്തില്‍ നാം മണ്ണിടിച്ചില്‍ അപകടാനുഭവങ്ങള്‍ ഇത്രയതികം അറിയേണ്ടിയിരുന്നുല്ല. 2005-ല്‍ ആരംഭിച്ച  ഉപഗ്രഹ സഹായത്തില്‍ തത്സമയം മഴയുടെ നിലയും ശക്തിയും അളക്കാനുള്ള ചില സംഘടനകളുടെ സംയുക്ത പദ്ധതി അധികം വൈകാതെ നിശ്ചലമായിരുന്നു. 
ഇടുക്കി, വയനാട്, നാടുകാണി- വഴിക്കടവ്, മൂന്നാര്‍ തുടങ്ങിയ പ്രദേശങ്ങളിലും ചുരം റോഡുകളിലും തള്ളി നില്‍ക്കുന്ന പാറക്കെട്ടുകള്‍ കൊങ്കണ്‍ മേഖലകള്‍ പോലെ നെട്ടിട്ട് ബലപ്പെടുത്താന്‍ വിദഗ്തര്‍ നിര്‍ദ്ദേശിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍ പൊട്ടല്‍ മേഖലകളിലെ മണ്ണ് പൂര്‍ണ്ണമായി ഉറക്കാത്തതിനാല്‍ ഇത്തവണ സാധ്യത കൂടുതലാണെന്ന് ജി.എസ്.ഐ (ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) റിപ്പോര്‍ട്ട് ചെയ്യുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഇത്തരം മേഖലകള്‍ക്ക് വഴി വെക്കുമെന്നതിനാല്‍ പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യല്‍ മാത്രമാണ് പ്രസക്തിയാര്‍ജ്ജിക്കുന്നത്.

നമുക്കെന്ത് ചെയ്യാം

കഴിഞ്ഞ വര്‍ഷം തെക്കന്‍ ജില്ലകളിലായിരുന്നു പ്രളയവും ഉരുള്‍പ്പെട്ടലുമെല്ലാം. എന്നാല്‍ ഈ പ്രവിശ്യം അത് വടക്കന്‍ ജില്ലകളിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ സംഭവം കേരളം മുഴുവന്‍ ബാധിക്കുന്നവരും കാലഘോര പ്രളയങ്ങളെയാണ് സൂചിപ്പിക്കുന്നത്. പരിസ്ഥിതി ദൗര്‍ബല്യങ്ങള്‍ നേരിടുന്ന പ്രദേശങ്ങളെ പ്രകൃതിക്ക് ഇണങ്ങിയ കൃഷിയും വീടുകളും കെട്ടിടങ്ങളും നിര്‍മിക്കാന്‍ നാം സന്നദ്ധരാവണം. ഭാവികേരളത്തിന്റെ നിലനില്‍പ്പിന് ഇത്തരം മാറ്റങ്ങള്‍ ആധാരമാണെന്ന് നിര്‍ബന്ധബുദ്ധ്യേ മനസ്സിലാക്കി മുന്നോട്ട് പോവാന്‍ ഓരോ വ്യക്തികളും മുന്നോട്ട് വരണം. ഒരു പ്രദേശത്തെ പാറ തകര്‍ക്കുമ്പോള്‍ കിലോമീറ്ററുകളോളം അതിന്റെ പ്രകമ്പനങ്ങള്‍ കടന്നു പോവുന്നു. ഭൗമാന്തര്‍ ഭാഗത്തെ പാറകള്‍ക്കും മണ്ണിനും ഇത് ഇളക്കം സൃഷ്ടിക്കുന്നു. അത്തരം ഒരു ഭാഗത്തേക്ക് ശക്തമായ മഴ വെള്ളം കൂടി ഇറങ്ങിചെല്ലലോടെ  താഴ് ഭാഗത്തുനിന്നുള്ള മര്‍ദ്ധംതടയുന്ന മറകള്‍ മുമ്പേ പാറപൊട്ടിക്കലിന്റെ പ്രകമ്പനത്തില്‍ നഷ്ടമായത് കൊണ്ട് നേരെ ഭൗമാന്തരീക്ഷത്തിലേക്ക് അതിശക്തിയില്‍ ഉയരുന്നു. ഇതാണ് ഉരുള്‍ പൊട്ടല്‍. ഉരുള്‍ പൊട്ടലിന്റെ മൂല കാരണങ്ങള്‍ നമ്മോട് സംവദിക്കുന്നത് വേണ്ട രീതിയില്‍ ഏതൊരു ഭൂമിയോടും പെരുമാറാന്‍ ശ്രദ്ധിക്കണമെന്നതാണ്. |Hafiz Ameen Nishal|

               ആ രണ്ട് നിബന്ധനകളാണ് കശ്മീരിന്റെ സ്വാതന്ത്ര്യത്തിനും തടസ്സമായത്. അത് കൊണ്ട് 370-ാം വകുപ്പ് റദ്ദാക്കുന്നതോടെ കശ്മീരിന് ഒരു നഷ്ടവും ഇല്ല. കശ്മീരിന്റെ പുരോഗതിയാണ് ലക്ഷ്യം. കശ്മീറിനെ ഇന്ത്യയിലെ സ്വര്‍ഗമാക്കിമാറ്റും.
  ജനുവരി 5 ന് കശ്മീരിന് പ്രത്യേക പദവിയും അധികാരവും നല്‍കുന്ന 370-ാം വകുപ്പ് റദ്ദ് ചെയ്ത് കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന ബില്ലിന്റെ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ട് ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞ വാക്കുകാളാണിത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മദിച്ച കാശ്മീരിനെ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി അഹോരാത്രം പരിശ്രമിച്ച ദേശീയ നേതാക്കള്‍ രൂപം നല്‍കിയ 370-ാം വകുപ്പ് വിഢ്ഢിത്തമാണെന്നും കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനും വികസനത്തിനും തടസ്സമാണെന്നും അമിത്ഷായുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന വര്‍ഗീയതയുടെയും കപട ദേശീയതയുടെയും തുര്‍ച്ചയായേ ഇതിനേയും കാണാനാവൂ; അല്ലാതെ ചരിത്രപരമായ അജ്ഞതയല്ല. ഒപ്പം ഹിന്ദുത്വ രാഷ്ട്രമെന്ന സംഘപരിവാറിന്റെ അത്യന്തിക ലക്ഷ്യം സാക്ഷാത്കാരത്തിന്റെ ആദ്യപടിയും. അതിന് ജര്‍മനിയില്‍ ഹിറ്റ്‌ലറും ഗീബല്‍സും ഇറ്റലിയില്‍ മുസോളനിയും സ്വീകരിച്ച അതേ കുതന്ത്രമാണ് സംഘപരിവാറിന്റേത്. നാസിസത്തിന്റെയും ഫാസിസിത്തിന്റെയും ഇന്ത്യന്‍ പതിപ്പാണ് സംഘപരിവാര്‍.
ബ്രിട്ടീഷുക്കാര്‍ ഇന്ത്യവിട്ടുപോയപ്പാള്‍ 700-ലേറെ നാട്ടുരാജ്യങ്ങള്‍ ഭാരതത്തിലുണ്ടായിരുന്നു. അവകള്‍ക്ക് ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാനോ, സ്വാതന്ത്ര്യ ഇന്ത്യക്ക് കീഴില്‍ നില്‍ക്കാനോ ഉള്ള അവകാശം നല്‍കാന്‍ വേണ്ടി ബ്രിട്ടിഷ് ഗവണ്‍മെന്റ് തയ്യാറാക്കിയ മൗണ്ട്ബാറ്റണ്‍ പദ്ധതി(Independent Act) പ്രാകാരം ഉണ്ടായിരുന്നു. നാട്ടുരാജ്യങ്ങളെ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നഹ്‌റു സ്റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്റ് കൈകാര്യം ചെയ്യുന്ന സര്‍ദാര്‍ പട്ടേലിനെയും മലയാളിയായ വി.പി മേനോനെയും ചുമതലപ്പെടുത്തി. അവരുടെ തന്ത്രപരമായ ഇടപ്പെടല്‍ മൂലം ഹൈദരാബാദ്, ജുനഗഢ്, കശ്മീര്‍ ഒഴികെയുള്ളവയെല്ലാം ഇന്ത്യയുടെ ഭാഗമായി. അവസാനം അനുരഞ്ജനചര്‍ച്ചയിലൂടെയും ഹൈദരാബാദും ജുനഗഢും ലയനക്കരാറില്‍ഒപ്പുവച്ചു.
എന്നാല്‍ കശ്മീര്‍ രാജാവ് ഹരിസിംഗ് ഇന്ത്യയില്‍ ലയിക്കാനാവാതെ സ്വാതന്ത്രമായി നില്‍ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മുസ്‌ലിം പൂരിപക്ഷ പ്രദേശമായ കശ്മീര്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ച പാക്കിസ്ഥാന്‍ പഠാന്‍ ഗോത്രക്കാരുടെ സഹായത്തോടെ കശ്മീരിലേക്ക് നുയഞ്ഞ് കയറി. പാക് സൈന്യത്തിനുമുമ്പില്‍ ഹരിസിംഗിന്റെ സൈന്യത്തിന് പിടിച്ച്  നില്‍ക്കാനായില്ല. ഇതേതുടര്‍ന്ന് കശ്മീരിലെ ജനകീയ നേതാവും ഹരിസിംഗിന്റെ ബന്ധവൈരിയുമായ ശൈഖ് അബ്ദുല്ല കാശ്മീര്‍ ഇന്ത്യയുമായി ലയിക്കണമെന്ന വാദവുമായ ജനകീയ പ്രക്ഷോഭം ആരംഭിച്ചു. ഇതോടെ പ്രതിസന്ധിയിലായ ഹരിസിംഗ് ഇന്ത്യയുടെ സൈനിക സഹായം തേടി. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാത്തതിനാല്‍ സൈന്യത്തെ അയക്കേണ്ട എന്നായിരുന്നു ഇന്ത്യന്‍ നിലപാട്. അതോടെ സമ്മര്‍ദത്തിലായ ഹരിസിംഗ് ഗത്യന്തരമില്ലാതെ ചില പ്രത്യേക ഉടമ്പടികളോടെ ഇന്ത്യയില്‍ ലയിക്കാന്‍ തയ്യാറായി. ഇതംഗീകരിച്ച ഇന്ത്യന്‍ ഗവണ്‍മെന്റ് ഭരണ ഘടനയില്‍ 370-ാം വകുപ്പ് കൂട്ടിച്ചേര്‍ക്കുകയും 1948 ഒക്ടോബറില്‍ ഹരിസിംഗ് ലയനക്കരാറില്‍ ഒപ്പിടുകയും ചെയ്തു. കരാര്‍ അനുസരിച്ച് വിദേശകാര്യം, പ്രതിരോധം, വാര്‍ത്താവിനിമയം തുടങ്ങിയവയുടെ അധികാരം ഇന്ത്യന്‍ ഗവണ്‍മെന്റിനും ബാക്കിയുള്ള നിയമങ്ങളുടെ കാശ്മീര്‍ നിയമ സഭക്കുമായി വിഭചിച്ചു നല്‍കി. ഇങ്ങനെ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വളരെ ക്രിയാത്മകമായ ഇടപാടുകളുടെ ഭാഗമാണ് കശ്മീര്‍ അന്ന് ഇന്ത്യയുടെ ഭാഗമായത്. ഇതാണ് ചരിത്രം.
ഹിന്ദുത്വ വാദികളുടെ ആത്മീയാചാര്യന്മാരായ സവര്‍ക്കാറും ഡോ.ഹെഡ്‌ഗേവറും അന്നേ അതിനെതിരെ തിരിഞ്ഞിരുന്നു. കശ്മീറിന് പ്രത്യേക പദ്ധതി നല്‍കലിനെ ഇരുവരും ശക്തമായി എതിര്‍ത്തവരും കശ്മീരിനെ പാക്കിസ്ഥാനില്‍ ചേര്‍ക്കാന്‍ ആഗ്രഹിച്ചവരായിരുന്നു. ഗാന്ധി ഘാതകനായ ഗോഡ്‌സെ ഗാന്ധിയെ കൊല്ലാനുള്ള കാരണത്തെ പറ്റി കോടതിയില്‍ അഞ്ച് മണിക്കൂര്‍ പ്രസംഗിച്ച് പറഞ്ഞ 7 കാര്യങ്ങളില്‍ ഒന്ന് ഇന്ത്യന്‍ ഗവണ്‍മെന്റ് കാശ്മീരിലേക്ക് സൈന്യത്തെ അയക്കുന്നതിനെ വിലക്കിയില്ല എന്നാണ്. ബി.ജെ.പി യുടെ ആദ്യരൂപമായ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ് ആദ്യമായി കാശ്മീര്‍ പ്രശ്‌നം പ്രക്ഷോപങ്ങളിലൂടെ ആയുധമാക്കിത്തുടങ്ങിയത്. ' ഒരു രാഷ്ട്രം, ഒരു രാഷ്ട്രപതി, ഒരു ഭരണഘടന, എന്ന മുദ്രവാക്യമുയര്‍ത്തിയ മുഖര്‍ജി സത്യാഗ്രഹം നടത്തി ജയിലില്‍ പോവുകയും അവിടെവെച്ച് മരിക്കുകയുമാണുണ്ടായത്. തുടര്‍ന്ന് 1980-ല്‍ സ്ഥാപിതമായ ബി.ജെ.പി : ആദ്യമൊക്കെ സോഷ്യലിസ്റ്റ് ഗാന്ധിസത്തിലൂന്നി മതേതരത്വത്തിലൂടെ സഞ്ചരിച്ചെങ്കിലും 1984-ല്‍ നേടിയ ദയനീയ തെരഞ്ഞെടുപ്പ് പരാജയം (2 സീറ്റ്) ' മാതൃ സ്വഭാവത്തിലേക്ക് തന്നെ നീങ്ങാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചു. പരാജയം അന്യേഷിച്ച് കൃഷ്ണലാല്‍ ശര്‍മയുടെ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് ഹിന്ദുത്വമുണ്ടാക്കാന്‍ കൊണ്ടുവന്ന മൂന്ന് അജണ്ടകളില്‍ ഒന്ന് 370-ാം വകുപ്പ് ഉപേക്ഷിക്കുക എന്നായിരുന്നു. ഇങ്ങനെ തുടങ്ങി കാലാകാലങ്ങളായി ഹിന്ദുത്വ വാദികള്‍ മനസ്സില്‍ താലോലിച്ച് കൊണ്ട് നടന്ന ഒരു വലിയ ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കത്തോടെ യാഥാര്‍ത്തയമായത്.

എന്നാല്‍ അമിത്ഷാ രാജ്യസഭയില്‍ ഈ സത്യങ്ങളെല്ലാം മറച്ച്‌വെക്കുകയും ഗീബല്‍സിനെ പോലും നാണിപ്പിക്കുന്ന തരത്തില്‍ പച്ചക്കള്ളം പറയുകയും ചെയ്തു. 'കാശ്മീരിന്റെ ഒരു ഭാഗം പോവാന്‍ കാരണം നെഹ്‌റുവാണ്. ഈ നിയമം കാരണമാണ് കാശ്മീരില്‍ തീവ്രവാദി വന്നത് ' തുടങ്ങി വിചിത്ര വാദങ്ങളുമാണ് രണ്ടുമാസം മാത്രം പ്രായമുള്ള മോദി മന്ത്രിസഭയിലെ രണ്ടാമന്‍ പറയുന്നത്. ഒരു ഹിന്ദു പൂരിപക്ഷ പ്രദേശത്തെ ഒരു മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രമാണ് കൂടുതല്‍ സമാധാനം നേടി നിലകൊള്ളുന്നത് എന്നാണ് ഈ രീതിയിലുള്ള വൈമനസ്യങ്ങള്‍ക്ക് ഹേതുവാകുന്നത്. മാത്രമല്ല കശ്മീറിനെ സ്വര്‍ഗമാക്കും, 370-ാം വകുപ്പ് റദ്ധാക്കിയത് കൊണ്ട് കശ്മീരിന് ഒരു പ്രശ്‌നവും ഇല്ല, കശ്മീറിനെ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കി മാറ്റാന്‍ സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണ്, തുടങ്ങി സ്ഥിര വാദങ്ങളും പ്രതിപക്ഷവാദങ്ങള്‍ക്കിടയിലും അമിത്ഷാ ചുരുക്കിയില്ല. ഒരു പ്രശ്‌നവുമില്ലെങ്കില്‍ പിന്നെന്തിനാണ് മുന്‍കൂട്ടി കര്‍ഫ്യൂ പ്രഖ്യാപിച്ചതും രാഷ്ട്രീയ നേതൃത്വത്തെ വീട്ടു തടങ്കലാക്കിയതും ? ബില്‍പാസാക്കിയ ഉടനെ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ഇന്റര്‍ നെറ്റ് സേവനങ്ങള്‍ റദ്ധാക്കുകയും പള്ളികള്‍ ആരാധനക്ക് പോലും അനുവദിക്കാതെ പൂട്ടിയിടുകയും ബലിപെരുന്നാള്‍ പോലും ആഘോഷിക്കാന്‍ അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ എന്ത് 'സ്വര്‍ഗ' മാണ് കശ്മീരികള്‍ക്ക് വിഭാവനം ചെയ്യുന്നത് ? കശ്മീരിനെ ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനമാക്കി മാറ്റാന്‍ നിങ്ങള്‍ തയ്യാറെങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ കാശ്മീര്‍ന്റെ അവസ്ഥ എന്തായിരുന്നു ? പുല്‍വാമ, ഉറി തുടങ്ങിയ ഭീകരാക്രമങ്ങളിലും അതിര്‍ത്തി ലംഘിച്ചുള്ള പാകിസ്ഥാന്റെ ആക്രമണത്തിലും എത്ര സാധാരണക്കാരും സൈനികരുമാണ് കൊല്ലപ്പെട്ടത് ? ഈ ബില്ലിന്റെ പേരില്‍ ആക്രമണം വര്‍ധിക്കാനാണ് സാധ്യത. പാക്കിസ്ഥാനുമായി ബന്ധം വഷളാവുകയും വിഘടനവാദികള്‍ സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ പ്രത്യേകിച്ച് ഹിന്ദുത്വ ഭീകര പാര്‍ട്ടികള്‍ക്ക് അത് തന്നെയാണ് വേണ്ടത്. ബി.ജെ.പിക്കും സംഘപരിവാറിനും വേണ്ടതും അതു തന്നെയാണ്. കപട ദേശീയത ചമഞ്ഞ് കശ്മീരിനെ എന്നും ഒരു പ്രശ്‌ന കലുശിത മേഘലയായി നിലനിര്‍ത്തുക. അതുവഴി പാക്കിസ്ഥാനെയും വിഘടന വാദികളെയും പാക് തീവ്രവാദികളെയും പ്രകോപിപ്പിക്കുക അവര്‍ ആക്രമണം നടത്തുമ്പോള്‍ തിരിച്ചടിക്കുക. അങ്ങനെ അവസാനം തിരഞ്ഞെടുപ്പ് വരുമ്പോള്‍ ബാലക്കോട്ട് ആവര്‍ത്തിച്ച് അക്രമം സംഘടിപ്പിക്കുക അത് രാഷ്ട്രീയ വല്‍കരിക്കുക. ഇങ്ങനെ കലക്കവെള്ളത്തില്‍ മീന്‍ പിടക്കുന്ന മുക്കുവന്റെ നടപടിയാണ് കേന്ദ്രസര്‍ക്കാറിന്റേത്.
മുത്വലാഖ് വിഷയത്തിലും സര്‍ക്കാറിന്റെ കപട മുഖം പ്രകടമാണ്. മുസ്‌ലിം യുവാക്കളെ കൂട്ടത്തോടെ ജയിലിലടക്കുകയെന്ന ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നില്‍. രാജ്യത്ത് എത്രയോ ഹിന്ദു യുവതികളെ അവരുടെ ഭര്‍ത്താക്കന്മാര്‍ വിവാഹ മോചനം നടത്തുന്നുണ്ട്. അവരുടെ കാര്യത്തിലില്ലാത്ത താല്‍പര്യം മുസ്‌ലിം യുവദികളില്‍ ഉണ്ടാകാന്‍ കാരണമെന്താണ് ? ഈ നിയമത്തിന്റെ പേരിലും പാര്‍ലമെന്റില്‍ ചില 'ഗീബല്‍സ്' പ്രസ്ഥാവനകള്‍ കേള്‍ക്കാനിടയായി. ലോക്‌സഭയില്‍ നടന്ന പ്രമേയചചര്‍ച്ചകള്‍ രാജ്യത്തെ നോവിക്കുന്നതാണ്. രാജ്യത്തിന്റെ നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞത് ചപ്പാത്തി ഉണങ്ങിയതിനും ദോശ കരിഞ്ഞതിനും വരെ മുത്ത്വതാഖ് ചൊല്ലുന്നവരാണ് മുസ്‌ലിംങ്ങള്‍ എന്നാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കാര്യവും തഥൈവ. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് മന്‍മോഹന്‍ സിങ്ങിനെ ' മൗന്‍മോഹന്‍സിംഗ് ' എന്ന് പരിഹസിച്ച നരേന്ദ്ര മോഡി അധികാരത്തിലേറി അഞ്ചുവര്‍ഷം കൊണ്ട് ഒരിക്കല്‍ പോലും മാധ്യമങ്ങളെ കാണാതെ 'മൗന വൃതം' അനുഷ്ഠിച്ചതും അവസാന ഘട്ട തെരെഞ്ഞെടുപ്പിന്റെ തലേന്ന് മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി ഒരു ചോദ്യത്തിനും ഉത്തരം പറയാനാവാതെ ഉയറിയതു നാം കണ്ടതാണ്. എന്നിട്ടും തെരഞ്ഞെടുപ്പിന് മൃഗീയ ഭൂരിപക്ഷം ലഭിച്ചതോടെ 'കണ്‍കെട്ട് വിദ്യക്കും' തള്ളിനും ആക്കം കൂടുകയാണ്. പാര്‍ലമെന്റിലെത്തിയ ദിവസം തന്നെ ഭരണ ഘടനയെ വണങ്ങി പുഷ്പാര്‍ച്ചന നടത്തിയ പ്രധാന മന്ത്രി ന്യൂനപക്ഷങ്ങളും മറ്റും ഉള്‍പ്പെടെ എല്ലാവരെയും വിശ്വാസം നേടാന്‍ എം.പി മാര്‍ക്ക് നിര്‍ദേശം നല്‍ക്കുകയും അര്‍ഹമായ പരിഗണന നല്‍കമെന്നും വ്യക്തി നിലപ്രശ്‌നമാക്കി കാണരുതെന്നും പ്രതിപക്ഷത്തിന് ഉറപ്പ് നല്‍ക്കുകയും ചെയ്തു. ആ പ്രഖ്യാപനങ്ങളെല്ലാം സ്ഥിരം അടവു നയമാണെന്ന് വൈകാതെ തെളിഞ്ഞു. അധികാരമേറ്റ് പിറ്റേന്ന് തന്നെ ഡല്‍ഹിയില്‍ മുസ്‌ലിം യുവാവിനെ 'ജയ്ശ്രീ റാം ' വിളിക്കാന്‍ വിസമ്മതിച്ചിന് സംഘികള്‍ കൂട്ടമായ് ആക്രമിച്ചപ്പോള്‍ മൗനം പാലിച്ച് ന്യൂന പക്ഷങ്ങളോട് 'കടമ' നിറവേറ്റി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ വകവെക്കാതെ ചൂടപ്പം പോലെ ബില്ലുകള്‍ പാസാക്കി ഭരണഘടന വരെ തിരിത്തിയിരിക്കുയാണ് ഇപ്പോള്‍. ഭരണഘടനയില്‍ പുഷ്പാര്‍ച്ചന നടത്തിയത്. അതിന് അന്ത്യോപചാരം അര്‍പിക്കാനാണെന്ന് ചിലരെങ്കിലും സംശിയിച്ചാല്‍ കുറ്റംപറയാനാവില്ല.
എന്നാല്‍ ഈ ഭീതി നിറഞ്ഞ അന്തരീക്ഷത്തിലും രാജ്യത്തിന്റെ പ്രിതിപക്ഷത്തിന്റെ അവസ്ഥയും മോദിസര്‍ക്കാറിന്റെ ദേശ വിരുദ്ധ നയങ്ങളെ ചെറുക്കുന്നതില്‍ അവര്‍ക്കാണിക്കുന്ന അലംഭാവവും അകന്യകവും അങ്ങേയറ്റം അപലപനീയമാണ്. യു.എ.പി.എ ബില്ലിനെ മുഖ്യ എതിര്‍കക്ഷി പാര്‍ട്ടിയായ കൊണ്‍ഗ്രസ്സ് പിന്തണച്ചതും കാശ്മീര്‍ വിഭചനത്തെ ബി.എസ്.പിയും എ.എ.പിയും പിന്തുണച്ചതും അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്. രാജ്യത്തിന്റെ ഇന്നത്തെ പ്രതിപക്ഷത്തിന്റെ അവസ്ഥക്കാണുമ്പോള്‍ നാസിസത്തിന്റെ വേരുകള്‍ ശക്തിപ്രാപിച്ച് വന്നു എന്നതാണ് കാഴ്ചയില്‍ ലഭിക്കുന്നത്. എന്നാല്‍ നാസിസവും ഭീകരതയില്‍ മദനം പാലിച്ച ജര്‍മന്‍ ചിന്തകാരന്മാരെയും എഴുത്തുക്കാരന്മാരെയും പരിഹസിച്ചുകൊണ്ട് ജര്‍മന്‍ ബുദ്ധിജീവി പാസ്റ്റര്‍ നിമോയ്‌ളര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മവരികയാണ്. ഒന്നാമതായി അവര്‍ ജൂതന്‍മാരുടെ നേരെ ചെന്നു. ഞാന്‍ ഒന്നും മിണ്ടിയില്ല. കാരണം നാനൊരു ജൂതനല്ലായിരുന്നു. പിന്നീടവന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ തിരിഞ്ഞു. അപ്പോഴും ഞാനൊന്നും പറഞ്ഞില്ല. കാരണം നാനൊരു കമ്മ്യൂണിസ്റ്റായിരുന്നില്ല. പിന്നീടവര്‍ കത്തോലിക്കകള്‍ക്കെതിരെ തിരിഞ്ഞു. അപ്പോഴും ഞാനൊന്നും ഉരിയാടിയില്ല. കാരണം ഞാനൊരു കത്തോലിക്കക്കാരിനായിരുന്നില്ല. ഒടിവിലവര്‍ എന്റെ നേര്‍ക്ക് വന്നു. പക്ഷെ ആരും പ്രതികരിച്ചില്ല. നിയമങ്ങള്‍ സ്വതറവാട്ടില്‍ വരുമ്പോഴേ അവര്‍ ഈ നിലപാട് തിരിച്ചറയൂ. അസറുദ്ധീന്‍ ഉവൈസിയുടെ ഈ വചനങ്ങള്‍ ഇത്രകണ്ട് ഫലിക്കുന്നുമെന്നത് അത്ഭുജനകമാണ്.
|Jasim Adirssery|

ഇന്നന്റെ ഹൃദയത്തില്‍ സ്ഫുരിക്കുന്ന
ഓരോ ജലകണികകളാലും
ഞാന്‍ ആനന്ദത്താല്‍
കണ്ണീര്‍ പൊഴിച്ചപ്പോഴും 
ജനങ്ങളില്‍ ഒരുവനാലും
മിഴിനീര്‍ തുടക്കാനാവില്ലെന്ന് 
എന്‍ ഗാത്രം മൊഴിഞ്ഞപ്പോഴും
ജാലമായ് ഉയിരിന്റെ തുടിപ്പുകള്‍
കേഴുകയായിരുന്നുവോ.....?
ഒരു കുമ്പിള്‍ ജീവന്റെ തുടിപ്പുകള്‍ 
മൗനമായ് ഒഴുകുമ്പോഴും  ആ സ്‌നേഹ
സ്പന്ദനം നിതാന്തമായ് ഒരു കുരിളില്‍
നിറഞ്ഞിരുന്നു.
നുരയും പതയുമല്ല
കാഴ്ചയുടെ മായാ ലോകമില്‍
നവ യൗവ്വനമായിരുന്നുവോ....നിങ്ങളെഞ്ഞിലൂടെ
കവര്‍ന്നെടുത്തത്....?
അഞ്ചിതമാം നല്ല ചെരുവകളാല്‍
ഞാന്‍ ഒഴുകിയപ്പോഴും 
മാനവ ജനതയുടെ നയനങ്ങളില്‍
കാര്‍മേഘത്തില്‍ ഇരുട്ട് കൂടുമോയെന്ന്
എന്‍ മനം വിതുമ്പുന്നു
നിങ്ങളെന്നെ അമിതമായ്
അനഘമാക്കിയപ്പോള്‍
എരിഞ്ഞമര്‍ന്നത് പലരുടെയും
ജീവിതമാണെന്നറിയാന്‍
ഞാനേറെ വൈകിയിരുന്നു.|Ali Karippur|

  കാരുണ്യവാനായ അല്ലാഹുവിന്റെ അനന്തര ഫലമായാണ് നാം ഓരോരുത്തരും ഭക്ഷണ കഴിക്കുന്നത്. അല്ലാഹു പടച്ച എന്തൊക്കെ ജീവജലങ്ങളുണ്ടോ അതിനൊക്കെയുള്ള വിഭവം അവന്‍ ഈ പ്രഞ്ചത്തില്‍ നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ജീവോല്‍പത്തി മുതല്‍ പ്രപഞ്ചാന്ത്യം വരെയുള്ള മുഴുവന്‍ ജീവികള്‍ക്കുമുള്ള ഭക്ഷണം റാസിഖായ അല്ലാഹുവാണ് നല്‍കുന്നത്. ആഴക്കടലിനടിയില്‍ നീന്തി കളിക്കുന്ന ചെറു മത്സ്യത്തിനും കൊടും വനത്തിലെ ആകാശ പറവകള്‍ക്കും അവന്‍ തന്നെയാണ് ഭക്ഷണം നല്‍കുന്നത്. അവന് ആരാധിക്കാന്‍ വേണ്ടി സ്രഷ്ടക്കപ്പെട്ട മനുഷ്യ ജിന്ന് വര്‍ഗത്തിനും വഴിപ്പെട്ടാലും ഇല്ലെങ്കിലും റബ്ബ്് കണക്കാക്കിയ അന്നം നല്‍കുക തന്നെ ചെയ്യും. ജീവന്റെ നിലനില്‍പിനാവിശ്യമായ ഭക്ഷണത്തെ ഇഷ്ടപെടാത്തവരായ അല്ലെങ്കില്‍ ഉപയോഗിക്കാത്തവരോ ആയ ആരും തന്നെ ഇല്ല. വളരുന്ന വൃക്ഷത്തിനും ജന്മ കൊണ്ട ജീവിക്കും ഭക്ഷണം അനിവാര്യമാണ്. ആര് ഭയപ്പെട്ടാലും പടച്ചതമ്പുരാന്‍ കണക്കാക്കിയ ഭക്ഷണം നല്‍കപ്പെടുക തന്നെ ചെയ്യും.
ചരിത്രത്തിന്റെ ഇന്നലെ കളില്‍ കാണപ്പെടാത്ത വിചിത്രമായ സംസ്‌കാരത്തിലേക്കാണ് ആധുനിക മനുഷ്യന്‍ ഭക്ഷണ മേഖലയില്‍ നീങ്ങി കൊണ്ടിരിക്കുന്നത്. ജീവന്റെ നില നില്‍പ്പിനും ആരോഗ്യപരമായ ജീവിതത്തിനും വേണ്ടിയാണ് ഭക്ഷണം കഴിക്കേണ്ടത്. എന്നാല്‍ ജീവിക്കാന്‍ വേണ്ടി ആഹരിക്കുക എന്ന ആശയത്തില്‍ നിന്നും ആഹരിക്കാന്‍ വേണ്ടി ജീവിക്കുക എന്ന  ഇരുണ്ട ആശയത്തിലേക്ക് മനുഷ്യന്‍ എത്തി ചേര്‍ന്നിരിക്കുകയാണ്. പകലന്തിയോളം വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണം രാത്രിയില്‍ കൂട്ടുകാര്‍കൊപ്പം പ്രകാശത്തില്‍ കുളിച്ച ഹോട്ടലുകളിലും ഫാസ്റ്റ് ഫുഡ് സെന്ററുകളിലും ചെന്ന ഗ്യാസാക്കുക ദുരവസ്ഥഥ ഇന്ന് എന്നും വളര്‍ന്നിരിക്കുകയാണ്.
രാത്രി ഭക്ഷണം  ഇശാഇന് ശേഷം എന്ന വചനം എത്ര പ്രസക്തമാണ്. നമ്മുടെ നാട്ടില്‍ ഇശാഇന് ഉടനെയെങ്കിലും ഭക്ഷണം കഴിച്ച് നേരത്തെ ഉറങ്ങുന്ന പതിവ് ഉണ്ടായിരുന്നു. 3 പതിറ്റാണ്ട് മുമ്പ് തുറക്കപ്പെട്ട ഗള്‍ഫിന്റെ വാതിലിലൂടെ കയറിയിറങ്ങിയ ഗള്‍ഫുക്കാരന്‍ അറബ് നാട്ടിലെ പണത്തിന്റെ കൊഴുപ്പില്‍ അര്‍ദ്ധരാത്രി അങ്ങാടി പശുക്കളാവുന്ന അറബ് കുമാരി കുമാരന്മാരുടെ പക്കലില്‍ നിന്നും ഇങ്ങ് മലയാളികളിലേക്കെത്തിച്ചതാണീ തിരു സുന്നത്തിനും നമ്മുടെ സംസ്‌കാരത്തിനും എതിരായ വൃത്തികേട്. അറബികള്‍ക്കാവട്ടെ  പടിഞ്ഞാറുക്കാരില്‍ നിന്നും ലഭിച്ചതാണ്.

എന്തെങ്കിലും  വെറൈറ്റി തേടുന്ന മനുഷ്യന്‍ പുതുമ തേടി ഭക്ഷണത്തിലും പലതും കാട്ടി കൂട്ടി തുടങ്ങി.  ധരിക്കുന്ന വസ്ത്രത്തിനും അന്തിയുറങ്ങന്ന വീടിനും സഞ്ചരിക്കുന്ന വാഹനത്തിനും ആര്‍ഭാടവും അഭിവാനവും ഒരുമിപ്പിച്ച്  അതിരുവിട്ട ഫാഷന്‍ നല്‍കുമ്പോള്‍ സ്വയം ഭ്രാന്തനായി മാറുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. ഭക്ഷണത്തിിന്റെ നിറത്തിനും രുചിക്കും ഐറ്റത്തിനും മോഡി കൂട്ടി ഇന്ന് ഭ്രാന്തിന്റെ ഉത്തംഗതയില്‍ നാം ചെന്നെത്തുകയും ചെയ്തു. അതിന്റെ ഒടുക്കത്തെ ഉദാഹരണമാണ് തീന്‍ മേശയില്‍ പതഞ്ഞ് പൊന്തുന്ന ' ഫുള്‍ജാര്‍ സോഡ ' ആഭാസകരവും അനാരോഗ്യകരവും ഒപ്പം വിശുദ്ധ ദീനിന്റെ നിര്‍ദേശത്തെ പുറം കാല്‌കൊണ്ട് ചവിട്ടുകയും ചെയ്യുന്ന ഈ സംസ്‌കാരത്തെ എന്നെന്നേക്കുമായി പിഴുതെറിയാന്‍ നമുക്ക് കഴിയണം. നബി (സ) തങ്ങള്‍ പറയുന്നു : നിറപകിട്ടാര്‍ന്ന ഭക്ഷണപാനീയം കഴിച്ചും കളര്‍ ഡ്രസ് ധരിച്ചും സൊറ പറയുന്ന ഒരു വിഭാഗം എന്റെ സമുദായത്തില്‍ നിന്നും വരും. അവര്‍ എന്റെ സമുദായത്തിന്റെ നാശകാരികളാണ്'. അല്ലാഹുതന്ന പണം മിതത്തോടെ ഉപയോഗിക്കുന്നതിനു പകരം കൂള്‍ബാറുകള്‍ക്കും ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങള്‍ക്കും വളരുവാനുള്ള ചാലക ശക്തിയായി മാറുന്നു. ചൂടാറിയ ശേഷം മിതമായ രൂപത്തില്‍ കൈ കഴുകി ഇരുന്ന് ഭക്ഷിക്കാന്‍ നിര്‍ദേശിക്കുന്ന ദീനിന്റെ മാര്‍ഗത്തെ തൊട്ട് പുറം തിരിഞ്ഞിരുന്ന് ഒടുക്കം സര്‍വ്വ വിധം സൗകര്യമുള്ള വന്‍കിട ഹോസ്പിറ്റലുകളുടെ വളര്‍ച്ചയുടെ സഹായിയായി ആരും തിരിഞ്ഞു നോക്കാനില്ലാത്ത നിത്യ രേഗത്തിനടിമപ്പെടുന്ന ഒരു സങ്കീര്‍ണ ജീവിതത്തിലേക്ക് തിരിയാന്‍ വേമ്പല്‍ കൊള്ളുന്ന ആധുനിക മുസല്‍മാനുള്ള ശക്തമായ മുന്നറിയിപ്പാണ്. മുത്ത് റസൂല്‍(സ) അരുളിയ വര്‍ണ വൈവിധ്യമുള്ള പാനീയങ്ങളും ഭക്ഷണങ്ങളും വസ്ത്രവും ശീലമാക്കുന്ന മോഡല്‍ ജീവികള്‍ ഇന്ന് സമൂഹത്തില്‍ പിറന്നിരിക്കുന്നു. വാക്കും നാക്കും പേജും പേനയും ഈ  ദുരവസ്ഥക്കെതിരെ നാം ഉപയോഗിക്കുന്നതോടൊപ്പം നമ്മിലോ നമ്മുടെ അഹ്‌ലുകാരിലോ അത്തരക്കാര്‍ ഉണ്ടാവുന്നതിനെ നാം ജാഗ്രതയോടെ കാണണം. കാരണം അവര്‍ ഉമ്മത്തിന്റെ വിനാശകാരികളാണ്.


|Fawas Akambadam|

മണ്ണും മനുഷ്യനും എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നുണ്ടെന്ന് പറയാതെ തന്നെ നമുക്ക് അറിയുന്ന കാര്യമാണ്. 'പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കൂല ' എന്ന പഴമക്കാരുടെ ഉറച്ച വിശ്വാസങ്ങള്‍ക്കുമേല്‍ നാം പടുത്തുയര്‍ത്തിയ പലതും ഇന്നും ആസ്വധിക്കുന്നുണ്ടെങ്കിലും പലതും വഴിയെ പടിയിറങ്ങികൊണ്ടിരിക്കുന്ന സാഹചര്യമാണിന്നുള്ളത്.
മണ്ണിന്റെ മണവും സ്പര്‍ശനവും ഏറ്റ് വളരേണ്ട ബാല്യത്തിന്റെ കാല്‍പാദങ്ങള്‍ ഇന്ന് പാശ്ചാത്യന്റെ സാംസ്‌കാരങ്ങള്‍ കടമെടുത്ത് കൊണ്ടിരിക്കുകയാണ്. തീര്‍ത്തും സങ്കടകരമായ രീതിയില്‍ ഇന്ന് മണ്ണിന് മീതെ റെഡിമെയ്ഡ് പുല്‍മൈതാനങ്ങള്‍ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ്. എപ്പോഴും ട്രെന്റുകളുടെ ഒഴുക്കിനനുസരിച്ച് നീന്തി കൊണ്ടിരിക്കുന്ന സമൂഹം ഈ വിഷയത്തില്‍ തിരിച്ചറിയാതെ പോയ അനവധി യഥാര്‍ത്ഥ്യങ്ങളുണ്ട്. 
മണ്ണിനെ അറിഞ്ഞ് നഗ്നപാദങ്ങള്‍ കൊണ്ട് മണ്ണില്‍ കളിച്ചും അധ്വാനിച്ചും വളര്‍ന്ന ജനസമൂഹം ഇന്നത്തെ സാഹചര്യങ്ങളില്‍ തീര്‍ത്തും മനം നീറുന്നവരാണ്. മണ്ണറിഞ്ഞ് മണ്ണിനെ അറിഞ്ഞ് നേടിയെടുത്ത ചേറും ചളിയും പുരണ്ട കഠിനാധ്വാനങ്ങള്‍ക്കും, കായിക ക്ഷമതയുമെല്ലാം പറഞ്ഞറിയിക്കാനാവാത്ത വിധം ആവേശം നിലനിന്നിരുന്നു. എന്നാല്‍ കാലം ഇങ്ങത്തിനില്‍ക്കുമ്പോള്‍ അതെല്ലാം വിസ്മരിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. 
ഇതിന്റെയെല്ലാം ഭാഗമായ 'ടര്‍ഫ് ' സംസ്‌കാരം അത്രമേല്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തി കൊണ്ടിരിക്കുന്ന  ഒരു സാഹചര്യമാണ് നമുക്കിന്ന് കാണാന്‍ സാധിക്കുന്നത്. നാട് നീളെ ടര്‍ഫുകള്‍ ഉയര്‍ന്ന് വന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഈ കൊച്ചു നാടും അതിന്റെ ഭാഗമാകാനിരിക്കുകയാണ്.
ഇത്തരത്തില്‍ മണ്ണില്‍ നിന്നും സംസ്‌കാരങ്ങള്‍ പുല്‍മൈതാനങ്ങളിലേക്ക് പറിച്ച് നടുന്നവര്‍ എന്ത് ലാഭത്തിനാണ് ഇത്തരം അര്‍ത്ഥ ശൂന്യമായ ചിന്തകള്‍ തേടി അലയുന്നത് ? എന്തൊക്കെ തന്നെ ആയാലും മലയാള മണ്ണിന്റെ സൗന്ദര്യവും ആകര്‍ശണീയതവുമെല്ലാം എന്നും മണ്ണും, മലകളും, പുഴകളും ഒക്കെ ഉള്‍കൊള്ളുന്ന വിശാലമായ കൊച്ചു ലോകം തന്നെയായിരിക്കും. ടര്‍ഫ് സംസ്‌കാരങ്ങള്‍ മുന്നേ പിന്തുടര്‍ന്ന് വരുന്ന ഇതര രാഷ്ട്രങ്ങളില്‍ അവരുടെ സംസ്‌കാരവും ശൈലികളും അതിനു യോജിക്കുന്ന തരത്തിലായിരിക്കും. അതിനെയെല്ലാം അനുകരിച്ച് നാമെന്തിനാണ് നമ്മുടെ മൂല്യങ്ങള്‍ മണ്ണിട്ട് മൂടുന്നത്. അത്തരം പ്രവര്‍ത്തനങ്ങളിലൂടെ നാം നഷ്ടപ്പെടുത്തുന്നത്. സുന്ദരവും, ആസ്വാധനവും ആക്കേണ്ടബാല്യക്കാലങ്ങള്‍ ആണെന്ന് നാം മനസ്സിലാക്കണം. 
മലപ്പുറത്തിന്റെ ഫുട്‌ബോള്‍ഭ്രാന്ത് ഏതൊരാള്‍ക്കും സുഭരിചിതമാണ്. പാടത്തും പറമ്പിലുമെല്ലാം കളിച്ചും കഠിനാധ്വാനം ചെയ്തും വളര്‍ന്ന് വന്നിരുന്ന സമൂഹത്തില്‍ ഉടനടി വന്ന മാറ്റം പഴമകളെ പതിയെ തട്ടി മാറ്റുകയാണ്.  അതോടൊപ്പം കായിക ക്ഷമതയുടെ ആരംഭഘട്ടം മുതല്‍ തന്നെ സൗകര്യങ്ങള്‍ ഏറിയ പുല്‍മൈതാനങ്ങള്‍ വഴിയാവുമ്പോള്‍ കാലം ഏറെ കഴിയുമ്പോള്‍ മണ്ണിനോട് കഥപറഞ്ഞ് സന്ധ്യനേരങ്ങളെയും ഒഴിവ് ദിനങ്ങളെയും അതില്‍ ചിലവഴിച്ച് വളര്‍ന്ന കാല്‍പാദങ്ങള്‍ നമുക്ക് അത്ഭുതമായി തോന്നിയേക്കാം. സൗകര്യങ്ങള്‍ എത്രവളര്‍ന്ന് വന്നാലും അന്തരീക്ഷത്തിന്റെയും മണ്ണിന്റെയും സൗകര്യം സ്പര്‍ശനവും ഏറ്റ് കളിച്ച് വളര്‍ന്നിരുന്ന പാടത്തേയും, പറമ്പിലേയും ഒഴിഞ്ഞ സ്ഥലങ്ങള്‍ സമ്മാനിച്ച ഫീലിംഗ് നല്‍കാന്‍ ഏത് ആധുനിക സംവിധാനങ്ങള്‍ക്കാണ് സാധിക്കുക. ഇന്ന് രാപകലുകള്‍ ടര്‍ഫില്‍ ചിലവഴിക്കുന്ന സമൂഹം ഇത്തരം കാഴ്ചപ്പാടുകള്‍ കുറച്ചെങ്കിലും മാറ്റി നിര്‍ത്തി ആ പഴയ കാലഘട്ടം തിരെഞ്ഞെടുക്കാനും മണ്ണിനെയും പ്രകൃതിയെയും അറിഞ്ഞ് മാനുഷിക മൂല്യങ്ങള്‍ സ്വീകരിച്ച് യഥാര്‍ത്ഥ മനുഷ്യനായ്  മാറാന്‍ തയ്യാറാവണമെന്ന ഒരു വലിയ സന്ദേശം നാം ഇതില്‍ നിന്നും ഉള്‍ക്കൊള്ളണം.നാളെ ഒരു വീട്ടിൽ ഒരു കല്യാണം നടക്കുന്നുണ്ട്..
വീട്ടുകാർ അവസാനവട്ട ഒരുക്കത്തിലാവും.
ദൂരെയുള്ള ബന്ധുക്കളൊക്കെ വന്നുത്തുടങ്ങിക്കാണും..!
വന്നവർ ആദ്യം ചോദിക്കുക കല്യാണചെക്കൻ
എവിടെയെന്നാകും..
അവൻ ചെളിയിൽ ആണെന്ന് പറഞ്ഞാൽ കേട്ടവർ എന്ത് കരുതും..!?
അവനു വട്ടാണ്..!
അതെ,
നാളെ ഷാജഹാൻറെ കല്യാണമാണ്.
ഷാജഹാൻ തിരക്കിലുമാണ്
തൻറെ കല്യാണവുമായി ബന്ധപ്പെട്ട തിരക്കിലല്ലാ
ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മണ്ണിലും,വെള്ളത്തിലും ചെളിയിലും,
എല്ലാം മാറ്റിവച്ച് അവൻ ഓടി നടക്കുകയാണ്.
നാളെ അത്തറിന്റെ മണമുള്ള പുതിയപ്പിളക്കുപ്പായം ഇട്ടു നിക്കാഹിനിരിക്കേണ്ടവൻ..
സേവനം സാധനയാക്കിയ ഒരു കർമ്മ സംഘത്തിലെ പോരാളിയാണവൻ..
'വിഖായ' അവനെ പോലെ ഇരുപാട് പേരെ പ്രചോദിപ്പിക്കുകയാണ്..
മലപ്പുറം ജില്ലയിലെ ചാപ്പനങ്ങാടി മേഖലയിലെ പടപ്പറമ്പ് യൂണിറ്റിലെ വിഖായയുടെ കരുത്തുറ്റ പ്രവർത്തകൻ...
ആ മണവാട്ടി ഭാഗ്യമുള്ളവളാണ്..
അവൾ പുണ്യം ചെയ്തവളാണ്‌.. അത്കൊണ്ടാണ് അവൾ ഷാജഹാന്റെ കയ്യിലെത്തുന്നത്...!
💜🧡💙💛💚❤️
അള്ളാഹു അവന് റാഹത്തുള്ള
കുടുംബ ജീവിതം നൽകി അനുഗ്രഹിക്കട്ടെ....
എല്ലാവരുംടെയും സ്നേഹവും പ്രാർത്ഥനയും
ഉണ്ടാകട്ടെ..
 ബശീർ ഫൈസി ദേശമംഗലം സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ ബ്രോഡ് വേയിലെ ആ 'തെരുവ്' കച്ചവടക്കാരനാണ്..
എന്ത് കൊണ്ടായിരിക്കാം ഇത്രമാത്രം അദ്ദേഹം കൊണ്ടാടപെട്ടത്..
എന്ത് കൊടുക്കുന്നു എന്നതിനേക്കാൾ ആര് കൊടുക്കുന്നു എന്നത് ചിലപ്പോഴെങ്കിലും പ്രസക്തമാകുന്നുണ്ട്.
അദ്ദേഹം ഉണ്ടായിട്ട് കൊടുത്തയാളല്ല.
ഇല്ലായ്മയുടെ വറുതിയിൽ,ദിനം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന തെരുവ് കച്ചവടക്കാരനാണ്.
എറണാംകുളം ബ്രോഡ്‌വേയിലെ ഫുട്പാത്തിലെ ആൾ തിരക്കിൽ തുച്ഛ ലാഭത്തിനു വസ്ത്രം വിൽക്കുന്ന ആൾക്ക് രാവിളുമ്പോൾ കിട്ടുന്ന ലാഭം നമുക്കൂഹിക്കാനാവും.
വലിയ വസ്ത്ര വ്യാപാര ശാലകൾ നടത്തുന്ന കച്ചവടം പോലെ അല്ല അത്.
ഇന്ന് വിറ്റാൽ നാളെ കഴിയാം എന്ന പരിമിതമായ ജീവിതം,
ജീവിച്ചു തീർക്കുന്ന ആ മനുഷ്യൻ നമ്മെ തോല്പിച്ചിരിക്കുന്നു.
ചോദ്യങ്ങൾക്കു മുന്നിൽ അയാൾ എത്ര നിസ്സംഗമായാണ് മറുപടി പറയുന്നത്..!?
മിഡീയകൾ ക്കു മുന്നിൽ അയാൾക്കു വേണമെങ്കിൽ കുറച്ചു അഭിനയിക്കാമായിരുന്നു.
പക്ഷെ,
വിദൂരത്തെവിടയോ ഒരാൾ ഒരു തുണിക്കഷ്ണത്തിനു കാത്തിരിക്കുന്നു എന്ന ചിന്തകൾ അയാളെ ധൃതി പിടിപ്പിച്ച പോലെയായിരുന്നു വാരി വാരി ചാക്കിൽ നിറക്കുന്ന ആ ആവേശം..
അതുകൊണ്ടു ഞാൻ
ഈ വരികളിൽ എവിടെയും താങ്കളുടെ പേര് ബോധപൂർവ്വം പറയുന്നില്ല..
കാരണം താങ്കൾക്കു ഒരൊറ്റ പേരെ പറയാനാവൂ
മനുഷ്യൻ..!!!!
താങ്കളേക്കാൾ വലിയ സംഭാവനകൾ ഒരുപക്ഷെ ഇനിയും പ്രഖ്യാപിക്കപ്പെടും,
അല്ലങ്കിൽ നമ്മുടെ നാട്ടിലെ നന്മ വറ്റാത്ത സമ്പന്നരായവർ ലക്ഷങ്ങൾ ദുരി താശ്വാസത്തിനു നൽകുകയും ചെയ്യും.
പക്ഷെ അപ്പോഴും താങ്കളുടേത് വിലമതിക്കാനാവാത്തതാണ്.
അതെ,
ഉണ്ടായിട്ട് കൊടുത്ത ഔദാര്യമല്ല താങ്കൾ..
ഇല്ലാതെ കൊടുത്ത കാരുണ്യമാണ്..
ഒരിക്കൽ പോലും കാണാത്ത മനുഷ്യ..
എന്നങ്കികും നേരിൽ കാണുകയാണെങ്കിൽ എനിക്ക് താങ്കളെ ഒന്ന് ചേർത്തു പിടിച്ചു ആ കവിളിൽ ഒരുമ്മ വെക്കണം..
💜🧡💙💛💚
അല്ലാതെ ഈ സ്നേഹത്തിനു പകരം താരാൻ കഴിയില്ല.
വരും ബ്രോഡ്വേയിൽ നിങ്ങളെ കാണാൻ ഞാനും സുഹൃത്തുക്കളും,
എന്നല്ല ഒരുപക്ഷെ ആ വീഡിയോ കണ്ടവർ പലരും..
പകരം തരാനല്ല.
ഫുട്പാത്തിലെ ദൈവത്തെ കാണാൻ..!!
'മരിച്ചു പോകുമ്പോൾ ഒന്നും കൊണ്ട് പോകില്ലല്ലോ..'
എന്ന ആ മറുപടിയുണ്ടല്ലോ,
എവിടയൊക്കെയോ ആയിരം പ്രഹര ശേഷിയോടെ പതിക്കുന്നുണ്ടത്...!!
ഒട്ടും ഫേബ്രിക്കേറ്റഡ് അല്ലാതെ മനസ്സു കൊണ്ടാണ് താങ്കൾ അത് പറയുന്നത് എന്ന് ആ ശരീര ഭാഷ മനസ്സിലാക്കിത്തരുന്നുണ്ട്.
ഇന്ന് താങ്കളുടെ ജീവിതത്തിലെ മറക്കാനാവാത്ത പെരുന്നാളാകും എന്നറിയാം..
അങ്ങിനെ താങ്കൾ ആഘോഷം പോലും ആരാധനയാക്കി മാറ്റിക്കളഞ്ഞു...
ബ്രോഡ്വേയിലേ മനുഷ്യാ,
മലയാളത്തിന്റെ നന്ദി!
ആവർത്തനം കൊണ്ട് അർത്ഥം നഷ്ടപ്പെട്ട
'നന്ദി'
എന്ന രണ്ടക്ഷരം പകരമാവില്ലന്നറിയാം
പ്രാർത്ഥന പകരം തരുന്നു.
കാലം നിങ്ങള്ക് വേണ്ടി നന്മകൾ കാത്തു വെക്കട്ടെ..!!
കടപ്പാട്: ഉസ്താദ് ബഷീർ ഫൈസി ദേശമംഗലം  
*******************

|Shafeeque Vakkod|

ഞാൻ കണ്ടു.
പാതാർ എന്ന ഗ്രാമം.
ഹോ...!
ഭയാനകരം.
ആശ്ചര്യത്തോടെ കുറേ സമയം ഞാൻ നോക്കി നിന്നു.
പാതാറെന്ന ഗ്രാമം ഞാൻ മുമ്പ് കണ്ടിട്ടില്ല.
എങ്കിലും ഒരു ഗ്രാമത്തെ ഞാൻ സങ്കൽപ്പിച്ചപ്പോൾ അതിനു ആവിശ്യമായതൊന്നും ഇപ്പോൾ പാതാറിലില്ല.
വീടുകളെല്ലാം ഉരുൾ പൊട്ടലിൽ തകർന്നടിഞ്ഞിരിക്കുന്നു.
വീടുകൾ സ്ഥിതി ചെയ്ത തൽസ്ഥാനത്ത് വലിയ പാറകളും  മരത്തടികളും അടിഞ്ഞ് കൂടിയിരിക്കുന്നു.
അപകടസ്ഥലത്തിലേക്കു പോകുന്ന വഴിക്ക് ഉരുൾ പൊട്ടുന്ന ഭീകര കാഴ്ച കണ്ട ഒരു വ്യക്തിയെ സന്ദർഷിച്ചു.
അദ്ധേഹത്തിൻ്റെ മകൻ കാറിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കാർ അൽപം പിറകോട്ട് നീങ്ങി.കാർ മുമ്പോട്ട് തള്ളി നീക്കുന്നതിനിടയിൽ ക്ഷീണത്താൽ ഒന്ന് എണീറ്റു നോക്കുമ്പോഴാണ് ഉരുൾ പൊട്ടുന്ന ഭീകര കാഴ്ച ഇദ്ധേഹം കാണുന്നത്.റബ്ബറുകൾ കടപുഴകി ഒഴുകി വരുന്നു. വലിയ പാറകൾ വരുന്നു.ജീവൻ കൊണ്ട് ഓടുന്നതിനിടക്ക് മക്കളെ ഓർമ വന്ന് തിരിച്ച് വീട്ടിൽ എത്തിയപ്പോഴേക്കും സ്ഥിതിഗതിയാകെ മാറി. വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാതെ സ്തംഭിച്ചു നിന്ന്.വീടിൻ്റെ പിറക്കു വശം നശിച്ചെങ്കിലും ജീവൻ തിരിച്ചു കിട്ടില്ലെന്നുറപ്പിച്ച സന്ദർഭത്തിൽ അള്ളാഹുവിൻ്റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടു.മനോഹരമായ വീട് നശിച്ചു.പുതുതായി നിർമിക്കുന്ന അദ്ധേഹത്തിൻ്റെ കെട്ടിടം പൂർണമായി നശിച്ചു.ഇദ്ധേഹത്തിനു തന്നെ ഒരു കോടിയുടെ മുകളിൽ നഷ്ടം.
ഒരു ചെറു തോട് മാത്രമുള്ള പാതാർ ആ കുത്തിയൊഴുക്കിൽ വീടുകളും കെട്ടിടങ്ങളും നികത്തിയെടുത്ത് ഒരു പുഴയായി മാറിയിരിക്കുന്നു.
പാതാർ പള്ളിയുടെ പിറക് ഭാഗം നശിച്ചിരിക്കുന്നു.
ഒരു നിമിഷം കൊണ്ട് സർവ്വതും നശിച്ചവർ.ഇന്ന് പാതാറില്ല.പുതിയൊരു പാതാറിനെ വാർത്തെടുക്കേണ്ടതുണ്ട്.
പ്രതീക്ഷകൾ നഷ്ടപ്പെട്ട ഈ ഗ്രാമ വാസികൾക്ക്‌ നല്ലൊരു മാർഗം നാഥൻ കാണിച്ച് കൊടുക്കട്ടെ... ആമീൻ.കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും സമസ്ത കാസര്‍കോട് ജില്ല സെക്രട്ടറിയുമായ ശൈഖുനാ ഖാസിം മുസ്‌ലിയാര്‍ വഫാത്തായി. അല്‍പ്പം മുമ്പായിരുന്നു അന്ത്യം.
ഉപ്പള മൂസോഡി തൈവളപ്പ് നിരവധി വീടുകളും പള്ളിയും കടലെടുത്ത സ്ഥലം സന്ദര്‍ശിച്ച് സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍ക്കൊപ്പം മടങ്ങുന്നതിനിടെ ക്ഷീണം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫാത്തിബി. മക്കള്‍: ഹന്‍സാര്‍, അല്‍ത്താഫ്, നസീഫ, നസീല.

വഫാത്തിന്റെ അൽപ സമയം മുമ്പ് 

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget