കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും സമസ്ത കാസര്‍കോട് ജില്ല സെക്രട്ടറിയുമായ ശൈഖുനാ ഖാസിം മുസ്‌ലിയാര്‍ വഫാത്തായി. അല്‍പ്പം മുമ്പായിരുന്നു അന്ത്യം.
ഉപ്പള മൂസോഡി തൈവളപ്പ് നിരവധി വീടുകളും പള്ളിയും കടലെടുത്ത സ്ഥലം സന്ദര്‍ശിച്ച് സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍ക്കൊപ്പം മടങ്ങുന്നതിനിടെ ക്ഷീണം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫാത്തിബി. മക്കള്‍: ഹന്‍സാര്‍, അല്‍ത്താഫ്, നസീഫ, നസീല.
Post a Comment
Note: only a member of this blog may post a comment.