കാശ്മീര്‍; കപടദേശിയതയുടെ തുടര്‍ച്ച....



 |Hafiz Ameen Nishal|

               ആ രണ്ട് നിബന്ധനകളാണ് കശ്മീരിന്റെ സ്വാതന്ത്ര്യത്തിനും തടസ്സമായത്. അത് കൊണ്ട് 370-ാം വകുപ്പ് റദ്ദാക്കുന്നതോടെ കശ്മീരിന് ഒരു നഷ്ടവും ഇല്ല. കശ്മീരിന്റെ പുരോഗതിയാണ് ലക്ഷ്യം. കശ്മീറിനെ ഇന്ത്യയിലെ സ്വര്‍ഗമാക്കിമാറ്റും.
  ജനുവരി 5 ന് കശ്മീരിന് പ്രത്യേക പദവിയും അധികാരവും നല്‍കുന്ന 370-ാം വകുപ്പ് റദ്ദ് ചെയ്ത് കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന ബില്ലിന്റെ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ട് ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞ വാക്കുകാളാണിത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മദിച്ച കാശ്മീരിനെ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി അഹോരാത്രം പരിശ്രമിച്ച ദേശീയ നേതാക്കള്‍ രൂപം നല്‍കിയ 370-ാം വകുപ്പ് വിഢ്ഢിത്തമാണെന്നും കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനും വികസനത്തിനും തടസ്സമാണെന്നും അമിത്ഷായുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന വര്‍ഗീയതയുടെയും കപട ദേശീയതയുടെയും തുര്‍ച്ചയായേ ഇതിനേയും കാണാനാവൂ; അല്ലാതെ ചരിത്രപരമായ അജ്ഞതയല്ല. ഒപ്പം ഹിന്ദുത്വ രാഷ്ട്രമെന്ന സംഘപരിവാറിന്റെ അത്യന്തിക ലക്ഷ്യം സാക്ഷാത്കാരത്തിന്റെ ആദ്യപടിയും. അതിന് ജര്‍മനിയില്‍ ഹിറ്റ്‌ലറും ഗീബല്‍സും ഇറ്റലിയില്‍ മുസോളനിയും സ്വീകരിച്ച അതേ കുതന്ത്രമാണ് സംഘപരിവാറിന്റേത്. നാസിസത്തിന്റെയും ഫാസിസിത്തിന്റെയും ഇന്ത്യന്‍ പതിപ്പാണ് സംഘപരിവാര്‍.
ബ്രിട്ടീഷുക്കാര്‍ ഇന്ത്യവിട്ടുപോയപ്പാള്‍ 700-ലേറെ നാട്ടുരാജ്യങ്ങള്‍ ഭാരതത്തിലുണ്ടായിരുന്നു. അവകള്‍ക്ക് ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാനോ, സ്വാതന്ത്ര്യ ഇന്ത്യക്ക് കീഴില്‍ നില്‍ക്കാനോ ഉള്ള അവകാശം നല്‍കാന്‍ വേണ്ടി ബ്രിട്ടിഷ് ഗവണ്‍മെന്റ് തയ്യാറാക്കിയ മൗണ്ട്ബാറ്റണ്‍ പദ്ധതി(Independent Act) പ്രാകാരം ഉണ്ടായിരുന്നു. നാട്ടുരാജ്യങ്ങളെ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നഹ്‌റു സ്റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്റ് കൈകാര്യം ചെയ്യുന്ന സര്‍ദാര്‍ പട്ടേലിനെയും മലയാളിയായ വി.പി മേനോനെയും ചുമതലപ്പെടുത്തി. അവരുടെ തന്ത്രപരമായ ഇടപ്പെടല്‍ മൂലം ഹൈദരാബാദ്, ജുനഗഢ്, കശ്മീര്‍ ഒഴികെയുള്ളവയെല്ലാം ഇന്ത്യയുടെ ഭാഗമായി. അവസാനം അനുരഞ്ജനചര്‍ച്ചയിലൂടെയും ഹൈദരാബാദും ജുനഗഢും ലയനക്കരാറില്‍ഒപ്പുവച്ചു.
എന്നാല്‍ കശ്മീര്‍ രാജാവ് ഹരിസിംഗ് ഇന്ത്യയില്‍ ലയിക്കാനാവാതെ സ്വാതന്ത്രമായി നില്‍ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മുസ്‌ലിം പൂരിപക്ഷ പ്രദേശമായ കശ്മീര്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ച പാക്കിസ്ഥാന്‍ പഠാന്‍ ഗോത്രക്കാരുടെ സഹായത്തോടെ കശ്മീരിലേക്ക് നുയഞ്ഞ് കയറി. പാക് സൈന്യത്തിനുമുമ്പില്‍ ഹരിസിംഗിന്റെ സൈന്യത്തിന് പിടിച്ച്  നില്‍ക്കാനായില്ല. ഇതേതുടര്‍ന്ന് കശ്മീരിലെ ജനകീയ നേതാവും ഹരിസിംഗിന്റെ ബന്ധവൈരിയുമായ ശൈഖ് അബ്ദുല്ല കാശ്മീര്‍ ഇന്ത്യയുമായി ലയിക്കണമെന്ന വാദവുമായ ജനകീയ പ്രക്ഷോഭം ആരംഭിച്ചു. ഇതോടെ പ്രതിസന്ധിയിലായ ഹരിസിംഗ് ഇന്ത്യയുടെ സൈനിക സഹായം തേടി. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാത്തതിനാല്‍ സൈന്യത്തെ അയക്കേണ്ട എന്നായിരുന്നു ഇന്ത്യന്‍ നിലപാട്. അതോടെ സമ്മര്‍ദത്തിലായ ഹരിസിംഗ് ഗത്യന്തരമില്ലാതെ ചില പ്രത്യേക ഉടമ്പടികളോടെ ഇന്ത്യയില്‍ ലയിക്കാന്‍ തയ്യാറായി. ഇതംഗീകരിച്ച ഇന്ത്യന്‍ ഗവണ്‍മെന്റ് ഭരണ ഘടനയില്‍ 370-ാം വകുപ്പ് കൂട്ടിച്ചേര്‍ക്കുകയും 1948 ഒക്ടോബറില്‍ ഹരിസിംഗ് ലയനക്കരാറില്‍ ഒപ്പിടുകയും ചെയ്തു. കരാര്‍ അനുസരിച്ച് വിദേശകാര്യം, പ്രതിരോധം, വാര്‍ത്താവിനിമയം തുടങ്ങിയവയുടെ അധികാരം ഇന്ത്യന്‍ ഗവണ്‍മെന്റിനും ബാക്കിയുള്ള നിയമങ്ങളുടെ കാശ്മീര്‍ നിയമ സഭക്കുമായി വിഭചിച്ചു നല്‍കി. ഇങ്ങനെ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വളരെ ക്രിയാത്മകമായ ഇടപാടുകളുടെ ഭാഗമാണ് കശ്മീര്‍ അന്ന് ഇന്ത്യയുടെ ഭാഗമായത്. ഇതാണ് ചരിത്രം.
ഹിന്ദുത്വ വാദികളുടെ ആത്മീയാചാര്യന്മാരായ സവര്‍ക്കാറും ഡോ.ഹെഡ്‌ഗേവറും അന്നേ അതിനെതിരെ തിരിഞ്ഞിരുന്നു. കശ്മീറിന് പ്രത്യേക പദ്ധതി നല്‍കലിനെ ഇരുവരും ശക്തമായി എതിര്‍ത്തവരും കശ്മീരിനെ പാക്കിസ്ഥാനില്‍ ചേര്‍ക്കാന്‍ ആഗ്രഹിച്ചവരായിരുന്നു. ഗാന്ധി ഘാതകനായ ഗോഡ്‌സെ ഗാന്ധിയെ കൊല്ലാനുള്ള കാരണത്തെ പറ്റി കോടതിയില്‍ അഞ്ച് മണിക്കൂര്‍ പ്രസംഗിച്ച് പറഞ്ഞ 7 കാര്യങ്ങളില്‍ ഒന്ന് ഇന്ത്യന്‍ ഗവണ്‍മെന്റ് കാശ്മീരിലേക്ക് സൈന്യത്തെ അയക്കുന്നതിനെ വിലക്കിയില്ല എന്നാണ്. ബി.ജെ.പി യുടെ ആദ്യരൂപമായ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ് ആദ്യമായി കാശ്മീര്‍ പ്രശ്‌നം പ്രക്ഷോപങ്ങളിലൂടെ ആയുധമാക്കിത്തുടങ്ങിയത്. ' ഒരു രാഷ്ട്രം, ഒരു രാഷ്ട്രപതി, ഒരു ഭരണഘടന, എന്ന മുദ്രവാക്യമുയര്‍ത്തിയ മുഖര്‍ജി സത്യാഗ്രഹം നടത്തി ജയിലില്‍ പോവുകയും അവിടെവെച്ച് മരിക്കുകയുമാണുണ്ടായത്. തുടര്‍ന്ന് 1980-ല്‍ സ്ഥാപിതമായ ബി.ജെ.പി : ആദ്യമൊക്കെ സോഷ്യലിസ്റ്റ് ഗാന്ധിസത്തിലൂന്നി മതേതരത്വത്തിലൂടെ സഞ്ചരിച്ചെങ്കിലും 1984-ല്‍ നേടിയ ദയനീയ തെരഞ്ഞെടുപ്പ് പരാജയം (2 സീറ്റ്) ' മാതൃ സ്വഭാവത്തിലേക്ക് തന്നെ നീങ്ങാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചു. പരാജയം അന്യേഷിച്ച് കൃഷ്ണലാല്‍ ശര്‍മയുടെ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് ഹിന്ദുത്വമുണ്ടാക്കാന്‍ കൊണ്ടുവന്ന മൂന്ന് അജണ്ടകളില്‍ ഒന്ന് 370-ാം വകുപ്പ് ഉപേക്ഷിക്കുക എന്നായിരുന്നു. ഇങ്ങനെ തുടങ്ങി കാലാകാലങ്ങളായി ഹിന്ദുത്വ വാദികള്‍ മനസ്സില്‍ താലോലിച്ച് കൊണ്ട് നടന്ന ഒരു വലിയ ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കത്തോടെ യാഥാര്‍ത്തയമായത്.

എന്നാല്‍ അമിത്ഷാ രാജ്യസഭയില്‍ ഈ സത്യങ്ങളെല്ലാം മറച്ച്‌വെക്കുകയും ഗീബല്‍സിനെ പോലും നാണിപ്പിക്കുന്ന തരത്തില്‍ പച്ചക്കള്ളം പറയുകയും ചെയ്തു. 'കാശ്മീരിന്റെ ഒരു ഭാഗം പോവാന്‍ കാരണം നെഹ്‌റുവാണ്. ഈ നിയമം കാരണമാണ് കാശ്മീരില്‍ തീവ്രവാദി വന്നത് ' തുടങ്ങി വിചിത്ര വാദങ്ങളുമാണ് രണ്ടുമാസം മാത്രം പ്രായമുള്ള മോദി മന്ത്രിസഭയിലെ രണ്ടാമന്‍ പറയുന്നത്. ഒരു ഹിന്ദു പൂരിപക്ഷ പ്രദേശത്തെ ഒരു മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രമാണ് കൂടുതല്‍ സമാധാനം നേടി നിലകൊള്ളുന്നത് എന്നാണ് ഈ രീതിയിലുള്ള വൈമനസ്യങ്ങള്‍ക്ക് ഹേതുവാകുന്നത്. മാത്രമല്ല കശ്മീറിനെ സ്വര്‍ഗമാക്കും, 370-ാം വകുപ്പ് റദ്ധാക്കിയത് കൊണ്ട് കശ്മീരിന് ഒരു പ്രശ്‌നവും ഇല്ല, കശ്മീറിനെ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കി മാറ്റാന്‍ സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണ്, തുടങ്ങി സ്ഥിര വാദങ്ങളും പ്രതിപക്ഷവാദങ്ങള്‍ക്കിടയിലും അമിത്ഷാ ചുരുക്കിയില്ല. ഒരു പ്രശ്‌നവുമില്ലെങ്കില്‍ പിന്നെന്തിനാണ് മുന്‍കൂട്ടി കര്‍ഫ്യൂ പ്രഖ്യാപിച്ചതും രാഷ്ട്രീയ നേതൃത്വത്തെ വീട്ടു തടങ്കലാക്കിയതും ? ബില്‍പാസാക്കിയ ഉടനെ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ഇന്റര്‍ നെറ്റ് സേവനങ്ങള്‍ റദ്ധാക്കുകയും പള്ളികള്‍ ആരാധനക്ക് പോലും അനുവദിക്കാതെ പൂട്ടിയിടുകയും ബലിപെരുന്നാള്‍ പോലും ആഘോഷിക്കാന്‍ അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ എന്ത് 'സ്വര്‍ഗ' മാണ് കശ്മീരികള്‍ക്ക് വിഭാവനം ചെയ്യുന്നത് ? കശ്മീരിനെ ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനമാക്കി മാറ്റാന്‍ നിങ്ങള്‍ തയ്യാറെങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ കാശ്മീര്‍ന്റെ അവസ്ഥ എന്തായിരുന്നു ? പുല്‍വാമ, ഉറി തുടങ്ങിയ ഭീകരാക്രമങ്ങളിലും അതിര്‍ത്തി ലംഘിച്ചുള്ള പാകിസ്ഥാന്റെ ആക്രമണത്തിലും എത്ര സാധാരണക്കാരും സൈനികരുമാണ് കൊല്ലപ്പെട്ടത് ? ഈ ബില്ലിന്റെ പേരില്‍ ആക്രമണം വര്‍ധിക്കാനാണ് സാധ്യത. പാക്കിസ്ഥാനുമായി ബന്ധം വഷളാവുകയും വിഘടനവാദികള്‍ സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ പ്രത്യേകിച്ച് ഹിന്ദുത്വ ഭീകര പാര്‍ട്ടികള്‍ക്ക് അത് തന്നെയാണ് വേണ്ടത്. ബി.ജെ.പിക്കും സംഘപരിവാറിനും വേണ്ടതും അതു തന്നെയാണ്. കപട ദേശീയത ചമഞ്ഞ് കശ്മീരിനെ എന്നും ഒരു പ്രശ്‌ന കലുശിത മേഘലയായി നിലനിര്‍ത്തുക. അതുവഴി പാക്കിസ്ഥാനെയും വിഘടന വാദികളെയും പാക് തീവ്രവാദികളെയും പ്രകോപിപ്പിക്കുക അവര്‍ ആക്രമണം നടത്തുമ്പോള്‍ തിരിച്ചടിക്കുക. അങ്ങനെ അവസാനം തിരഞ്ഞെടുപ്പ് വരുമ്പോള്‍ ബാലക്കോട്ട് ആവര്‍ത്തിച്ച് അക്രമം സംഘടിപ്പിക്കുക അത് രാഷ്ട്രീയ വല്‍കരിക്കുക. ഇങ്ങനെ കലക്കവെള്ളത്തില്‍ മീന്‍ പിടക്കുന്ന മുക്കുവന്റെ നടപടിയാണ് കേന്ദ്രസര്‍ക്കാറിന്റേത്.
മുത്വലാഖ് വിഷയത്തിലും സര്‍ക്കാറിന്റെ കപട മുഖം പ്രകടമാണ്. മുസ്‌ലിം യുവാക്കളെ കൂട്ടത്തോടെ ജയിലിലടക്കുകയെന്ന ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നില്‍. രാജ്യത്ത് എത്രയോ ഹിന്ദു യുവതികളെ അവരുടെ ഭര്‍ത്താക്കന്മാര്‍ വിവാഹ മോചനം നടത്തുന്നുണ്ട്. അവരുടെ കാര്യത്തിലില്ലാത്ത താല്‍പര്യം മുസ്‌ലിം യുവദികളില്‍ ഉണ്ടാകാന്‍ കാരണമെന്താണ് ? ഈ നിയമത്തിന്റെ പേരിലും പാര്‍ലമെന്റില്‍ ചില 'ഗീബല്‍സ്' പ്രസ്ഥാവനകള്‍ കേള്‍ക്കാനിടയായി. ലോക്‌സഭയില്‍ നടന്ന പ്രമേയചചര്‍ച്ചകള്‍ രാജ്യത്തെ നോവിക്കുന്നതാണ്. രാജ്യത്തിന്റെ നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞത് ചപ്പാത്തി ഉണങ്ങിയതിനും ദോശ കരിഞ്ഞതിനും വരെ മുത്ത്വതാഖ് ചൊല്ലുന്നവരാണ് മുസ്‌ലിംങ്ങള്‍ എന്നാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കാര്യവും തഥൈവ. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് മന്‍മോഹന്‍ സിങ്ങിനെ ' മൗന്‍മോഹന്‍സിംഗ് ' എന്ന് പരിഹസിച്ച നരേന്ദ്ര മോഡി അധികാരത്തിലേറി അഞ്ചുവര്‍ഷം കൊണ്ട് ഒരിക്കല്‍ പോലും മാധ്യമങ്ങളെ കാണാതെ 'മൗന വൃതം' അനുഷ്ഠിച്ചതും അവസാന ഘട്ട തെരെഞ്ഞെടുപ്പിന്റെ തലേന്ന് മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി ഒരു ചോദ്യത്തിനും ഉത്തരം പറയാനാവാതെ ഉയറിയതു നാം കണ്ടതാണ്. എന്നിട്ടും തെരഞ്ഞെടുപ്പിന് മൃഗീയ ഭൂരിപക്ഷം ലഭിച്ചതോടെ 'കണ്‍കെട്ട് വിദ്യക്കും' തള്ളിനും ആക്കം കൂടുകയാണ്. പാര്‍ലമെന്റിലെത്തിയ ദിവസം തന്നെ ഭരണ ഘടനയെ വണങ്ങി പുഷ്പാര്‍ച്ചന നടത്തിയ പ്രധാന മന്ത്രി ന്യൂനപക്ഷങ്ങളും മറ്റും ഉള്‍പ്പെടെ എല്ലാവരെയും വിശ്വാസം നേടാന്‍ എം.പി മാര്‍ക്ക് നിര്‍ദേശം നല്‍ക്കുകയും അര്‍ഹമായ പരിഗണന നല്‍കമെന്നും വ്യക്തി നിലപ്രശ്‌നമാക്കി കാണരുതെന്നും പ്രതിപക്ഷത്തിന് ഉറപ്പ് നല്‍ക്കുകയും ചെയ്തു. ആ പ്രഖ്യാപനങ്ങളെല്ലാം സ്ഥിരം അടവു നയമാണെന്ന് വൈകാതെ തെളിഞ്ഞു. അധികാരമേറ്റ് പിറ്റേന്ന് തന്നെ ഡല്‍ഹിയില്‍ മുസ്‌ലിം യുവാവിനെ 'ജയ്ശ്രീ റാം ' വിളിക്കാന്‍ വിസമ്മതിച്ചിന് സംഘികള്‍ കൂട്ടമായ് ആക്രമിച്ചപ്പോള്‍ മൗനം പാലിച്ച് ന്യൂന പക്ഷങ്ങളോട് 'കടമ' നിറവേറ്റി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ വകവെക്കാതെ ചൂടപ്പം പോലെ ബില്ലുകള്‍ പാസാക്കി ഭരണഘടന വരെ തിരിത്തിയിരിക്കുയാണ് ഇപ്പോള്‍. ഭരണഘടനയില്‍ പുഷ്പാര്‍ച്ചന നടത്തിയത്. അതിന് അന്ത്യോപചാരം അര്‍പിക്കാനാണെന്ന് ചിലരെങ്കിലും സംശിയിച്ചാല്‍ കുറ്റംപറയാനാവില്ല.
എന്നാല്‍ ഈ ഭീതി നിറഞ്ഞ അന്തരീക്ഷത്തിലും രാജ്യത്തിന്റെ പ്രിതിപക്ഷത്തിന്റെ അവസ്ഥയും മോദിസര്‍ക്കാറിന്റെ ദേശ വിരുദ്ധ നയങ്ങളെ ചെറുക്കുന്നതില്‍ അവര്‍ക്കാണിക്കുന്ന അലംഭാവവും അകന്യകവും അങ്ങേയറ്റം അപലപനീയമാണ്. യു.എ.പി.എ ബില്ലിനെ മുഖ്യ എതിര്‍കക്ഷി പാര്‍ട്ടിയായ കൊണ്‍ഗ്രസ്സ് പിന്തണച്ചതും കാശ്മീര്‍ വിഭചനത്തെ ബി.എസ്.പിയും എ.എ.പിയും പിന്തുണച്ചതും അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്. രാജ്യത്തിന്റെ ഇന്നത്തെ പ്രതിപക്ഷത്തിന്റെ അവസ്ഥക്കാണുമ്പോള്‍ നാസിസത്തിന്റെ വേരുകള്‍ ശക്തിപ്രാപിച്ച് വന്നു എന്നതാണ് കാഴ്ചയില്‍ ലഭിക്കുന്നത്. എന്നാല്‍ നാസിസവും ഭീകരതയില്‍ മദനം പാലിച്ച ജര്‍മന്‍ ചിന്തകാരന്മാരെയും എഴുത്തുക്കാരന്മാരെയും പരിഹസിച്ചുകൊണ്ട് ജര്‍മന്‍ ബുദ്ധിജീവി പാസ്റ്റര്‍ നിമോയ്‌ളര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മവരികയാണ്. ഒന്നാമതായി അവര്‍ ജൂതന്‍മാരുടെ നേരെ ചെന്നു. ഞാന്‍ ഒന്നും മിണ്ടിയില്ല. കാരണം നാനൊരു ജൂതനല്ലായിരുന്നു. പിന്നീടവന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ തിരിഞ്ഞു. അപ്പോഴും ഞാനൊന്നും പറഞ്ഞില്ല. കാരണം നാനൊരു കമ്മ്യൂണിസ്റ്റായിരുന്നില്ല. പിന്നീടവര്‍ കത്തോലിക്കകള്‍ക്കെതിരെ തിരിഞ്ഞു. അപ്പോഴും ഞാനൊന്നും ഉരിയാടിയില്ല. കാരണം ഞാനൊരു കത്തോലിക്കക്കാരിനായിരുന്നില്ല. ഒടിവിലവര്‍ എന്റെ നേര്‍ക്ക് വന്നു. പക്ഷെ ആരും പ്രതികരിച്ചില്ല. നിയമങ്ങള്‍ സ്വതറവാട്ടില്‍ വരുമ്പോഴേ അവര്‍ ഈ നിലപാട് തിരിച്ചറയൂ. അസറുദ്ധീന്‍ ഉവൈസിയുടെ ഈ വചനങ്ങള്‍ ഇത്രകണ്ട് ഫലിക്കുന്നുമെന്നത് അത്ഭുജനകമാണ്.

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget