|Jasim Adirssery|
ഇന്നന്റെ ഹൃദയത്തില്‍ സ്ഫുരിക്കുന്ന
ഓരോ ജലകണികകളാലും
ഞാന്‍ ആനന്ദത്താല്‍
കണ്ണീര്‍ പൊഴിച്ചപ്പോഴും
ജനങ്ങളില്‍ ഒരുവനാലും
മിഴിനീര്‍ തുടക്കാനാവില്ലെന്ന്
എന്‍ ഗാത്രം മൊഴിഞ്ഞപ്പോഴും
ജാലമായ് ഉയിരിന്റെ തുടിപ്പുകള്‍
കേഴുകയായിരുന്നുവോ.....?
ഒരു കുമ്പിള്‍ ജീവന്റെ തുടിപ്പുകള്‍
മൗനമായ് ഒഴുകുമ്പോഴും ആ സ്‌നേഹ
സ്പന്ദനം നിതാന്തമായ് ഒരു കുരിളില്‍
നിറഞ്ഞിരുന്നു.
നുരയും പതയുമല്ല
കാഴ്ചയുടെ മായാ ലോകമില്‍
നവ യൗവ്വനമായിരുന്നുവോ....നിങ്ങളെഞ്ഞിലൂടെ
കവര്‍ന്നെടുത്തത്....?
അഞ്ചിതമാം നല്ല ചെരുവകളാല്‍
ഞാന്‍ ഒഴുകിയപ്പോഴും
മാനവ ജനതയുടെ നയനങ്ങളില്‍
കാര്‍മേഘത്തില്‍ ഇരുട്ട് കൂടുമോയെന്ന്
എന്‍ മനം വിതുമ്പുന്നു
നിങ്ങളെന്നെ അമിതമായ്
അനഘമാക്കിയപ്പോള്‍
എരിഞ്ഞമര്‍ന്നത് പലരുടെയും
ജീവിതമാണെന്നറിയാന്‍
ഞാനേറെ വൈകിയിരുന്നു.
Post a Comment
Note: only a member of this blog may post a comment.