|Ali Karippur|
മനുഷ്യമനസിന് ആനന്ദം നല്‍കുന്നതും ബന്ധങ്ങള്‍ ഊഷ്മളതമാക്കുകയും ചെയ്യുന്ന ആഘോഷങ്ങളെ ഇഷ്ടപ്പെടാത്തതായി ആരും ഇല്ല. വിനോദവും കളിയും മനസ്സിന് ഉന്മേശം നല്‍കുന്നതായാല്‍ അല്‍പമെങ്കിലും ആനന്ദിക്കാന്‍ സമയം കണ്ടെത്തുന്നവനാണ് മനുഷ്യന്‍. ബന്ധങ്ങളെ ഊഷ്മളമാക്കുന്നതില്‍ ആഘോഷങ്ങള്‍ക്ക് ഇസ്‌ലാം പ്രാധാന്യം നല്‍കുന്നുണ്ട്. അതിര്‍ വരമ്പുകള്‍ ഉണ്ടെന്നു മാത്രം. മനുഷ്യനെ സൃഷ്ടിക്കപ്പെട്ടത് തന്നെ ആരാധിക്കാന്‍ വേണ്ടിയാണല്ലോ? അതിനാല്‍ അവന്റെ ചലന നിശ്ചലങ്ങള്‍ മുഴുവനും ഇലാഹീ ബന്ധത്തില്‍ അധിഷ്ടിതമാകണം. സന്താപ സല്ലാപ വേളയില്‍ റബ്ബിനെ ഓര്‍ത്തുകൊണ്ടാകണം. അവനാണ് വിശ്വാസി. ആഘോഷങ്ങളും ആനന്ദങ്ങളും അവനില്‍ ഇലാഹി ചിന്തകള്‍ക്ക് വഴി ഒരുങ്ങതാവണം. അഥവാ ആഘോഷങ്ങളിലും അതീയതയുറ്റി നില്‍ക്കണം. ആത്മീയതയുടെ അടയാളങ്ങളായ ധാനധര്‍മ്മം, പ്രാര്‍ത്തന, തസ്ബീഹ് ,തഹ്‌ലീല്‍, സിലത്തുറഹ്മ് എന്നിങ്ങനെയുള്ള നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ മുഴികികെണ്ടാണ് വിശ്വാസി ആഘോഷങ്ങളെ വരവേല്‍ക്കേണ്ടത്.
ഇസ്‌ലാമില്‍ രണ്ട് ആഘോഷങ്ങളാണ് ആധരിക്കപ്പെട്ടത്. ഒന്ന് ആത്മസംസ്‌കരണത്തിനായ് കാരുണ്യവാന്‍ തന്ന 30 ദിനരാത്രങ്ങള്‍ക്ക് ശേഷമുള്ള ചെറിയ പെരുന്നാള്‍. രണ്ട് ആത്മ സമര്‍പണത്തിന്റെ മഹിത ചരിത്രം സ്മരിപ്പിക്കുന്ന ബലിപെരുന്നാള്‍ സ്രഷ്ടാവിലേക്ക് അടുക്കാന്‍ അടിമ ചെയ്യുന്ന കര്‍മങ്ങളില്‍ ശ്രേഷ്ടമായ നോമ്പ് പോലും നിശിദ്ധമാക്കപ്പെട്ട ഈ ദിനങ്ങള്‍ ആഘോഷിക്കാന്‍ വേണ്ടി തന്നെയുള്ളതാണ് പക്ഷേ... ഈ ആഘോഷത്തിന്‍ നിറവും മണവും നഷ്ടപ്പെട്ട ആധുനികതയില്‍ പെരുന്നാള്‍ ദിനങ്ങള്‍ക്ക് നിറം മങ്ങുകയാണ്. കാരണം പുത്തന്‍ വസ്ത്രവും രുചികരമായ ഭക്ഷണവും ലഭ്യമാക്കുക എന്നതാണ് ആഘോഷമെന്ന വിദ്വാധാരണ നമ്മില്‍ വന്നു കൂടിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം കല്‍പിക്കുന്ന ആഘോഷങ്ങള്‍ വ്യക്തി ബന്ധങ്ങള്‍ക്കും സാമൂഹ്യ ബന്ധങ്ങള്‍ക്കും ദൃഢത നല്‍കാനുള്ളതാണ് സ്‌നേഹം പങ്ക് വെക്കാനുള്ളതാണ്. കുടുംബ ബന്ധങ്ങളും അയല്‍പക്ക ബന്ധങ്ങളും കൂട്ടിയുറപ്പിക്കാന്‍ കൂടിയുള്ളതാണ് ചെറിയ പെരുന്നാളിലും വലിയ പെരുന്നാളിലും ഇത്തരം ബന്ധങ്ങളില്‍ അധിഷ്ടിതമായ ആഘോഷങ്ങള്‍ക്ക് നാം സമയം കണ്ടെത്തണം. അതിലൂടെ നമുക്ക് ആത്മീയ നേട്ടം കൈവരിക്കാനാകും. സുഭിക്ഷമായ ഭക്ഷണവും പുത്തന്‍ ഉടയാടവും ഇന്നിന്റെ യുഗത്തില്‍ നിത്യ സംഭവമാണ്. പെരുന്നാള്‍ ദിനത്തില്‍ താനും കുടുംബവും പരിപൂര്‍ണ്ണ സന്തോഷത്തില്‍ കഴിയുമ്പോള്‍ വകയില്ലാത്ത അയല്‍വാസി പട്ടിണി കിടക്കരുത് എന്ന നിര്‍ബന്ധം കൊണ്ടാണ് ഇസ്‌ലാം ഫിത്‌റ് സകാത്ത് നിര്‍ബന്ധമാക്കിയത്.
മാത്രമല്ല ആരും സംസ്‌കാരത്തിന്റെ ദിനരാത്രങ്ങള്‍ക്ക് പരിസമാപ്തിയായി വന്നെത്തുന്ന ഈദുല്‍ ഫിത്‌റ് റമളാനിന്റെ സുന്നത്ത് ദിനങ്ങള്‍ വിടപറയുമ്പോള്‍ നൊമ്പരപ്പെടുന്ന വിശ്വാസി ഹൃദയങ്ങള്‍ക്ക് സന്തോഷം നല്‍കാനുള്ളതാണ്. അഥവാ ആത്മാവിനെ സംസ്‌കരിച്ചവനാണ് ഈ ദിനത്തിന്റെ ആഘോഷം തിരിച്ചറിയാനാകൂ. പരകോടി മാലാഖമാര്‍ ഭൂമിയില്‍ വന്നിറങ്ങി പവിത്രമാവുന്ന പെരുന്നാളിന്റെ രാവും പകലും പ്രാര്‍ത്തന കൊണ്ട് ധന്യമാവുകയാണ്.
ദുനിയാവിലെ പെരുന്നാള്‍ ആഖിറത്തെ ഓര്‍മപ്പെടുത്തുന്നതാണെന്ന് പറയപ്പെട്ടിട്ടുണ്ട്. സന്തോഷത്തോടെ ഒന്നിച്ച് ഭക്ഷണം കഴിച്ചും സ്‌നേഹം പങ്ക് വെച്ചും വാഹനത്തില്‍ യാത്രചെയ്തും ചിരിച്ചും കളിച്ചും ഉല്ലസിക്കുന്നവരെ അന്നുകാണാം. അതേ സമയം ഉറ്റവര്‍ അകന്ന പട്ടിണിയില്‍ വേദനയുടെ കൈപ്പുരുചിയില്‍ മുഖം വെളുപ്പിക്കാന്‍ കഴിയാത്തവരെയും നമുക്ക് കാണാം. ഇതു തന്നെയല്ലേ പരലോകത്തെയും അവസ്ഥ. ചിലമുഖങ്ങള്‍ വെളുക്കുകയും ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ദിനം. അനുവദിച്ച സമയത്ത് സല്‍കര്‍മ്മങ്ങള്‍ വര്‍ത്തിച്ച് പരലോകത്തേക്ക് സമ്പാദിച്ചവന്‍ അന്ന് സന്തോഷിക്കും. മറിച്ചുള്ളവര്‍ ദുഃഖിക്കുകയും ചെയ്യും . ഈദിന്റെ രഹസ്യമായ ഈ സന്ദേശങ്ങള്‍ ഉള്‍കൊണ്ട് ആഭാസങ്ങള്‍ക്ക് വേണ്ടി ആദരിക്കപ്പെടേണ്ട ആഘോഷങ്ങളെ മാറ്റിവെക്കാതെ ആത്മീയതയില്‍ അധിഷ്ടിതമാവാന്‍ നാം തയ്യാറാവണം.
Post a Comment
Note: only a member of this blog may post a comment.