പെരുത്തിഷ്ടമാ ഈ ചെറിയ വലിയ മനുഷ്യനോട്
|Sayyid Ilyas|
കുറച്ചു കാലമായി സമസ്തയുടെയോ കീഴ് ഘടകങ്ങളുടെയോ സമ്മേളനം നടക്കുകയാണെങ്കിൽ ഇയാൾക്ക് ഒരേ ഡ്യൂട്ടിയാണ് ഉണ്ടാവാറ്.അത് സ്റ്റേജിലോ പേജിലോ നിറഞ്ഞു നിൽക്കുന്നതല്ല.നിവർന്ന് നിൽക്കാൻ നേരമില്ലാതെ ഊണും ഉറക്കവുമൊഴിച്ച് ദിവസങ്ങളോളം വലിയൊരു ടീമിനെയും കൂടെ നിർത്തി സമ്മേളനങ്ങളെ കുറ്റമറ്റതാക്കലും വിജയിപ്പിച്ചെടുക്കലുമാണ്.ആലപ്പുഴ സമ്മേളനത്തിൽ നിന്നും വ്യത്യസ്തമായി ഒന്നുകൂടി അടുത്തു നിൽക്കാൻ കൊല്ലത്ത് വെച്ച് അവസരമൊത്തപ്പോഴാണ് ആ സൗമ്യ സ്വഭാവത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും അകത്തെയറിയാൻ കഴിഞ്ഞത് , ചെയ്യുന്ന സേവനത്തിന് കൂലി നൽകയാണെങ്കിൽ കണക്കാക്കാൻ സാധ്യമല്ല.തീർത്തും നാഥന്റെ പ്രീതിക്കായ് ചെയ്ത പ്രവർത്തനങ്ങൾക്ക് സ്വർഗം പാരിതോഷികമായി സ്രഷ്ടാവ് നൽകട്ടെയെന്ന് പ്രാർത്ഥിക്കാം.
അണികൾക്ക് നൽകുന്ന ആർക്കും മാതൃകയാക്കാൻ പറ്റുന്ന പലവുരി ആവർത്തിച്ച് പറഞ്ഞ മനസ്സിൽ എന്നും ഓർത്തെടുക്കാവുന്ന ഉസ്താദിന്റെ നിർദ്ദേശം
(നിങ്ങൾ മറ്റൊരാളെയൊ പരസ്പരമൊ ചീത്ത പറയരുത് ആർക്കു വേണമെങ്കിലും എന്നെ ചീത്ത പറയാം )
കൊല്ലം സമ്മേളനം സന്തോഷത്തോടെ സമാപിച്ചപ്പോഴും പാതിരാവിൽ ചിരിച്ചും തമാശകൾ പറഞ്ഞും ആ നഗരിയും അതുമായി ബന്ധപ്പെട്ടവയും പഴയ രീതിയിൽ തിരിച്ചേൽപ്പിക്കാനുളള ഉത്തരവാദിത്ത നിർവ്വഹണത്തിലായിരുന്നു.
ഉസ്താദ് റഷീദ് ഫൈസി വെള്ളായിക്കോടിനെ കുറിച്ച് ഒരു കുറിപ്പ്
- കടപ്പാട -