സലാം - 2019 മര്‍ഹബന്‍ - 2020


|Alsif Chittur|

   വിടപറയുകയാണ് ഒരു വര്‍ഷം. ഓര്‍മ്മകളുടെ അറകളില്‍ ഒരുപാട് സമ്മാനങ്ങള്‍ വിതറിയിട്ടാണ് 2019 യാത്ര പറയുന്നത്. ഉറ്റവരും ഉടയവരും തുടങ്ങി പലരും ആറടി മണ്ണില്‍ തല ചായ്ച്ചുറങ്ങുകയാണ്. കര്‍മ്മവും വാചകങ്ങളും ജീവിതവും ഇവിടെ വിലയിരുത്തപ്പെടുകയാണ്. വിദ്ധ്വേഷമില്ലാത്ത, വൈരാഗ്യമില്ലാത്ത സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹാനുഭൂതിയുടെയും ഹര്‍ഷാരവങ്ങള്‍ മന്ദമാരുതനായ് തഴുകിയെത്തുകയാണ്. അതോടൊപ്പം വ്യഥയും, വിവേചനവും ഋതുഭേതങ്ങള്‍ പോലെ വന്നടുത്തു. 2019 വിടപറയുമ്പോള്‍ പരിചിന്തനത്തിന്റെ വാതായനങ്ങള്‍ മാടിവിളിക്കുകയാണ്. ഒരു പുതിയ ലോകത്തേക്ക് സര്‍വ്വസജ്ജമായ പരിവര്‍ത്തനത്തിലൂടെ നിറപുഞ്ചിരിയോടെ കാലെടുത്തു വെക്കണം.
ദിശാസൂചികകളായി ഒരുപാട് അനുഭവങ്ങള്‍ നമുക്കുമുന്നിലുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ പരതുമ്പോള്‍ സങ്കോചവും സ്‌നേഹവും അതിലുപരി ആശങ്കകള്‍ അധികമായി വെളിപ്പെടുന്ന അവസ്ഥയിലാണ് ഈ അവസാന നിമിശം നില്‍ക്കുന്നത്. മറക്കാന്‍ ശ്രമിക്കുന്നവയാണ് പലതുമെങ്കിലും അറിയാതെ ആ നോവിന്റെ വിതുമ്പല്‍ ശ്രവണേന്ദ്രിയങ്ങളെ പിന്തുടരുന്നുണ്ട്. ഒരുപാട് വീടുകളില്‍ ഇനിയും സന്തോഷത്തിവന്റെ വെട്ടം പടര്‍ന്നിട്ടില്ല. പ്രളയം മറക്കാതെ എത്തിയപ്പോള്‍ മുന്‍ കാലത്തെക്കാള്‍ ഭീതിപടര്‍ത്തുകയും അതിലുപരി മനുഷ്യ ഐക്യത്തിന്റെ പാരസ്പര്യ ബോധത്തിന്റെ മുകുസോദാഹരണം വിഭാവനം ചെയ്തു. പാതാറും കവളപ്പാറയും ഒരു വശത്ത് സങ്കടം പറയുമ്പോള്‍ നൗഷാദിനെ പോലുള്ള മഹാ മനസ്‌കരെ ലോകം അറിഞ്ഞതും സ്മരണീയമാണ്.
വര്‍ഷാവസാനം രാജ്യ കണ്ടത് പ്രതിഷേധ പ്രകടനങ്ങളുടെ ജ്വാലകളെയാണ്. മതേതരത്വവും ജനാധിപത്യവും  രാജ്യത്തിന്റെ ജീവനാഡിയാണെന്ന്് പ്രഖ്യാപിക്കാന്‍ ഐക്യപ്രകടനങ്ങള്‍ സാധ്യമായിട്ടുണ്ട്. മതങ്ങള്‍ പറയുന്ന സമാധാനാന്തരീക്ഷം രാജ്യം ഏറ്റെടുത്തത് ഏകസ്വരത്തിലൂടെയായിരുന്നു. 'നിങ്ങള്‍ പരസ്പരം സൂക്ഷമതയിലും നന്മയിലും സഹായിക്കുക' എന്ന പരിശുദ്ധ ഖുര്‍ആന്റെ വചനം നെഞ്ചിലേറ്റിയ  മുസല്‍മാന് ഒരിക്കലും തിന്മയുടേയോ അക്രമത്തിന്റെയോ വാഹകരാവാന്‍ സാധിക്കില്ല. 'ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനമുണ്ടെന്ന്' പഠിപ്പിച്ച ക്രൈസ്തവന് പ്രകോപനത്തിന്റെ ആഴത്തെ ഇഷ്ടപ്പെടാന്‍ സാധിക്കില്ല. ' മാ വിദ്ധുഷാവഹൈ' എന്ന തത്വം ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന ഹൈന്ദവന് വിദ്ധ്വേഷമെന്തെന്ന് ചിന്തിക്കാന്‍ പോലും തുനിയില്ല. സര്‍വ്വ മതങ്ങളും പ്രചരിപ്പിക്കുന്നത്. സമാധാനമാണ്, പാരസ്പര്യബോധമാണ്. 2019 പകര്‍ന്ന് നല്‍കുന്ന ഏറ്റവും വലിയ സന്ദേഷം ഒരുമയാണ്. ഐക്യബോധമാണ്. പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഐക്യത്തിന് സാധ്യക്കുമെന്ന് പൗരത്വ ഭേതകതി നിയമത്തിനെതിരെയും ഭാരതീയ പൗരത്വ പട്ടികക്കെതിരെയും നടക്കുന്ന  പ്രതിഷേധങ്ങള്‍ പ്രകമാക്കുന്നു. ഭരണഘടന വിരുദ്ധതക്കെതിരെ രാജ്യത്തെ ജനങ്ങള്‍ ഒരുമിക്കുന്ന കാഴ്ചയോടെയാണ് 2019 സമാപ്പിക്കുന്നത്.
ഒരു പുതുവത്സരം കൂടി സമാഗതമായിരിക്കുന്നു. നഷ്ടപ്പെട്ടു പോയതിനെ തിരിച്ചുപിടിക്കാനുള്ള സമരമാണ് ഇനി നടക്കേണ്ടത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഹൃദയാന്തരങ്ങളില്‍ പരിവര്‍ത്തനം ഉണ്ടാകണം. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യബോധത്തിന്റെയും പുതിയ തിരിനാളങ്ങള്‍ പൂര്‍വ്വോപരി ശോഭയോടെ പ്രോജ്ജ്വലിക്കണം. നാടിന്റെ നന്മക്കായി ഒരുമിച്ച ദീരധേശാഭിമാനികളുടെ വഴിത്താരയില്‍ തെല്ലുവിത്യാസം കൂടാതെ അനുഗമിക്കണം. പാരമ്പര്യ മാതൃകകളെ പളുങ്കുപോലെ സംരക്ഷിക്കണം. മാനുഷീക മൂല്യങ്ങളെ  വിലമതിക്കണം. രാജ്യത്തിന്റെ അന്തസത്തയെയും പരിപാവനത്തെയും അംഗീകരിക്കുകയും പരിഗണിക്കുകയും വേണം.
പുതുവര്‍ഷം പുതു മോഡികളോടെ പുതിയ സംരഭങ്ങളുടെ തുടക്കമാവണം. നാടിനുപകരിക്കുന്ന കര്‍മ്മങ്ങള്‍ കൊണ്ട് ഹര്‍ഷ പൂരിതമാക്കണം. വ്യഥകളൊഴിവാക്കി വര്‍ണ്ണാഭമായ ജീവിതം കൊണ്ട് നന്മയുള്ള നാളെയെ സൃഷ്ടിക്കാന്‍ സാധിക്കണം. 

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget