ശീ ഇസം വിശ്വാസ വൈകല്ല്യങ്ങളിലെ വക്രീകരണങ്ങള്‍



     


|Irshad Tuvvur|
ഗോള ഗണത്തില്‍ മുസ്‌ലിം ഗണത്തെ സുന്നി ശീഈ എന്ന ലേബലിലാണ് എണ്ണുന്നത്. 80% സുന്നികളും 20% ശീഇകളും എന്നാണ് കണക്ക്. ഇറാഖ്, ഇറാന്‍, സൗദി, ബഹ്‌റൈന്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് ശീഇസം കൂടുതലായും കണ്ടുവരുന്നത്. അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ നേര്‍വിപരീത ആശയങ്ങളാണ് ശീഇസം പ്രചരിപ്പിക്കുന്നത്.

പദോല്‍പത്തി


        'ശീഅത്തു അലി' എന്ന അലി(റ) ന്റെ പാര്‍ട്ടി സംഘടന എന്നതില്‍ നിന്നാണ് ശീഇസം എന്നതിന്റെ പദവ്യാപ്തി. ശിയാക്കള്‍ എന്നവര്‍ അറിയപ്പെടുന്നു.

ഉത്ഭവം, വളര്‍ച്ച


അലി (റ) ന്റെ പിന്നില്‍ ഒരു വിഭാഗം അണിനിരക്കുകയും ഖലീഫ പദവിലേക്ക് ഉയര്‍ത്തി കാണിക്കുകയും ഇസ്‌ലാമിക ഖിലാഫത്തില്‍ വിഭിന്നത്ത് സൃഷ്ടിക്കുന്നതില്‍ വഴിമരുന്നായിട്ടുമായിരുന്നു തുടക്കം. യമനില്‍ നിന്നും വന്ന അബ്ദുല്ലാഹി ബ്‌നു സബ്ഹ് എന്ന ജൂതനാണ് ശീഇസത്തിന് ശില പാകുന്നത്. ആ സമയത്താണ് ഉസ്മാന്‍ (റ)ന്റെ കൊലപാതകം നടക്കുന്നത്. വതത്തിന് പിന്നാലെ കൊലയാളികളെ പുറത്ത് കൊണ്ട് വരണമെന്ന ആവശ്യം ശക്തമാവുകയും ഘാതകര്‍ക്കെതിരില്‍ നടപടി എടുക്കാന്‍ വേണ്ടി പത്‌നി ആയിശ (റ) ന്റെ നേതൃത്വത്തില്‍ ഒരു നിവേദക സംഘം ഖലീഫ അലി (റ) യിലേക്ക് പുറപ്പെട്ടു. വഴിയില്‍ വെച്ച് സംഘത്തെ  അലി (റ) ന്റെ സംഘം തടയകയും യുദ്ധത്തില്‍ കലാശിക്കുകയും ചെയ്തു. ഈ യുദ്ധമാണ് സിഫീന്‍ യുദ്ധമെന്ന പേരില്‍ അറിയപ്പെടുന്നത്. ഖലീഫ അലി (റ) ഖിലാഫത്തിനെ മുആവിയ (റ) എതിര്‍ക്കുകയും അവര്‍ക്കെതിരില്‍ യുദ്ധത്തിന് തയ്യാറാവുകയും യുദ്ധത്തില്‍ മുആവിയ്യ (റ)ന്റെ സംഘം ഖുര്‍ആന്‍ കുന്തത്തില്‍ ഉയര്‍ത്തി വന്നതോടെ അലി (റ)  സൈനത്തോട് സന്ധിയോടെ പിരിയാന്‍ ആവിശ്യപ്പെട്ടു. ഈ തീരുമാനം ചിലരെ ചൊടിപ്പിച്ചു. അവര്‍ അലി (റ) നെ കൊലപ്പെടുത്തി. ഇതിന്റെയൊക്കെ പര്യവസാനം വളര്‍ന്ന് വരുകയായിരുന്നു ശീഈ പ്രസ്ഥാനം.

ലക്ഷ്യം


ഉമര്‍ (റ) ന്റെ കാലത്തും ഉസ്മാന്‍ (റ) ന്റെ കാലത്തും ഇസ്‌ലാം ദ്വിഗ് വിജയങ്ങളോടെ ലോകത്ത് വ്യാപിച്ച് തുടങ്ങി വിശാല പ്രവിശ്യകളായിരുന്ന റോം, പേര്‍ഷ്യ ഇസ്‌ലാമിന്റെ പരുതിയില്‍ വരുകയും ഇസ്‌ലാം ജനഹൃദ്യമാവുകയും ചെയ്തപ്പോള്‍ ഇസ്‌ലാമിനെ നാമാവശേഷമാക്കാന്‍ ജൂതര്‍ ചെയ്ത ഗൂഢ തന്ത്രമാണ് ശീഇസം. ഇസ്‌ലാമിന്റെ പതനം അഭ്യന്തരം വഴി തകര്‍ക്കുക എന്നതു കൂടി വെച്ചാണ് ശീഇസത്തിന്റെ സൃഷ്ടി. പുറമെ നിന്ന് ഇസ്‌ലാമിസം നടിക്കുകയും അകത്ത് പച്ചക്കള്ളവും നിറച്ച് വെച്ചതാണ് ശീഇസം.


ശീഇസം ; വര്‍ത്തമാനം


ഇറാന്‍ കേന്ദ്രീകരിച്ചുള്ള പ്ലാറ്റ് ഫോമാണ് അവരുടെ മുഖ്യ ആസ്ഥാനം. ഖുമൈനിയുടെ ലക്ഷക്കണക്കിന് സുന്നികളുടെ കൂട്ടകൊലയിലൂടെ രാജ്യം പിടിച്ചെടുത്ത് ആധിപത്യം സഷ്ടിച്ച് അതിന്റെ മറവില്‍ തീര്‍ത്ത ഇറാനിയന്‍ വിപ്ലവമാണ് ആധുനിക ശീഇസത്തിന്റെ അടിത്തറ. ശീഇസം എന്ന വിശ്വാസ ധാരക്കുപ്പുറത്ത്് മുളച്ച് പൊന്തിയ ഇസ്‌ലാമിക രാഷ്ട്രീയമാണ് അവര്‍ നിരത്തിവെച്ചത്.
ഇറാഖില്‍ ശീഇസത്തിന്റെ വൈരിയായ സദ്ദാം ഹുസൈനെ അമേരിക്കയുമായി ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നു. 
സുന്നിസത്തിന്റെ വേരറുക്കാന്‍ ലോകത്തിന്റെ പല കോണിലേക്ക് ശീഇസം വ്യാപിപ്പിക്കുന്നു. സൈബര്‍ വിങ്ങുകളില്‍ നിറഞ്ഞ് നിന്നും ശീഇസം ലോകത്ത് വ്യാപനം തീര്‍ത്തു. പലരും ആകൃഷ്ടരായി പെട്ട്‌പോയി. ഇറാനില്‍ 25% സുന്നികള്‍ ഇന്നുമുണ്ട്. അവര്‍ക്ക് നിസ്‌കരിക്കാന്‍ സുന്നിപള്ളികള്‍ പോലുമില്ല എന്നാല്‍ 1% മാത്രമുള്ള ജൂതര്‍ക്ക് 25 ഓളം സനഗോഗുകളുണ്ട്. ശീഇസത്തിന്റെ നഗ്ന സത്യങ്ങളാണ് ഇത് വെളിപ്പെടുത്തുന്നത്. സുന്നിസത്തോടുള്ള വൈര്യമാണ് ഇതിലേക്ക് നയിച്ചത്. ഇറാനിലെ ശീഇസത്തിന്റെ പ്രബോധന ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് ഇസ്‌റാഈല്‍ സാറ്റ്‌ലൈറ്റുകളാണ്.
ഇറാനിലെ പല യുനിവേഴിസിറ്റികളിലും വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റേറ്റ്‌മെന്റടക്കം സൗജന്യ വിദ്യാഭ്യാസം നല്‍കി മറുഭാഗത്ത് ശീഇസത്തിന്റെ കൊടിയുമായി സ്വദേഷത്ത് പോയി ശീഇസത്തിന്റെ വളര്‍ച്ചക്കായി മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നു. ഇന്ത്യനേഷ്യയില്‍ കഴിഞ്ഞ അഞ്ച് ആണ്ടുകള്‍ക്ക് മുമ്പ് ശീഇകള്‍ അപൂര്‍വ്വമായിരുന്നു എന്നാല്‍ ഇന്ന് 50 ലക്ഷത്തോളം ശീഈ ആശയക്കാരാണ് രാജ്യത്ത് ആകെയുള്ളത്. അത് വിദ്യഭ്യാസത്തിന്റെ വിപ്ലവം കൊണ്ട് സാധിച്ചതായിരുന്നു. 
സൗദി, ഖത്തര്‍, ഒമാന്‍, ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ ഒട്ടനവധി രാജ്യങ്ങളില്‍ അവര്‍ക്കിന്ന് വ്യക്തമായ ഇടമുണ്ട്. മാത്രമല്ല ഭരണസിരാ കേന്ദ്രങ്ങളിലും മറ്റും വ്യക്തമായ സ്വാധീനം കൂടിയുണ്ട്. 

ശീഇസം ; വിശ്വാസ വൈകല്യങ്ങള്‍ 


വിശ്വാസാചാരങ്ങളില്‍ ഗുരുതരമായ വീഴ്ചയാണ്അവരില്‍ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. അത് തീവ്ര നിലപാടുകളും ആശയങ്ങളുമാണ് ഗുരുതരവീഴ്ചയിലേക്ക് അവരെ എത്തിച്ചത്. വിഭാഗീയതര്‍ക്ക് മുന്നില്‍ പല ആശയങ്ങളും വിഭിന്ന മാവുന്നു. വിശ്വാസാചാരങ്ങളിലെ വീഴ്ച വന്‍ പ്രത്യാഘാതങ്ങളിലേക്കാണ് ഇവരെ നയിക്കുന്നത്. പരിശുദ്ധ ഖുര്‍ആനിനേയും    ഖുലഫാഉറാഷിദീങ്ങളേയും നിശിതമായി വിമര്‍ശിക്കുന്നു. പരിശുദ്ധ ഖുര്‍ആനില്‍ إنّ علينا جمعه എന്ന സൂക്തത്തെ إنّ على جمعه قرانه എന്നാക്കി علينا എന്നതിനെ علي എന്നാക്കി نا  എന്നതിനെ സുന്നികള്‍ കൂട്ടിചേര്‍ത്തതാണെന്നും അവര്‍ വിശ്വസിക്കുന്നു. ശഹാദത്ത് കലിമയില്‍  علي  എന്ന് കൂട്ടി ചേര്‍ത്ത്‌വച്ചു ബാങ്കില്‍ ومولناعلي  എന്നതും അവരുടെ കൂട്ടിചേര്‍ക്കലാണ്. ആദം നബി (അ) അര്‍ഷില്‍ മുഹമ്മദ് (സ) പേര് മാത്രമല്ല അലി (റ) ന്റെ പേര് കൂടി കണ്ടിരുന്നു എന്നതും ചരിത്ര വികൃതം തന്നെ. നബിയുടെ നുബൂവത്തിനെ എതിര്‍ത്തു. ജിബ്‌രീല്‍ (അ) ന് തെറ്റ്പറ്റി പോയെന്നും മാറി പോയതാണെന്നും അവര്‍ വാധിക്കുന്നു. അവരുടെ കിത്താബുകളില്‍ ജിബ്‌രീല്‍ (അ) ന് തെറ്റ് പറ്റിയെന്നും നബിയുടെ മേല്‍ വഹീയ്യ് മാറിഇറക്കുകയായിരുന്നുവെന്നുമുള്ള ഗുരുതരമായ ആശയങ്ങളാണ് അവര്‍ പ്രചരിപ്പിക്കുന്നത്. 
മാത്രമല്ല, ഖുര്‍ആന്‍ അപൂര്‍ണമാണെന്നും അവര്‍ വാധിക്കുന്നു. യഥാര്‍ത്ഥ ഖുര്‍ആന്‍ ഇമാം മഹ്ദിയുടെ കയ്യിലാണെന്നും അവര്‍ വിശ്വസിക്കുന്നു. 
യഥാര്‍ത്ഥ ഖുര്‍ആന്‍ ന്യൂനതയും ആകാശത്ത് പിടിച്ച് വെക്കുകയും ചെയ്തു. അവരുടെ വിശ്വാസത്തില്‍ യഥാര്‍ത്ഥ ഖുര്‍ആന്‍ مصحف فاطمي   യാണ്. സ്വഹാബാക്കളെയും ഖുലഫാഉറാഷിദീങ്ങളെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു. അലി (റ) ന് അവര്‍ സര്‍വ്വ ആധിപത്യം വരെ കല്‍പ്പിക്കുകയുണ്ടായി. അലി (റ)ന് നാലാം ഖലീഫ സ്ഥാനം നല്‍കിയതില്‍ അവര്‍ക്ക് ശക്തമായ അരിശമുണ്ടായിരുന്നു. ആ ഒളിയമ്പുകളെല്ലാം അവര്‍ സ്വഹാബത്തിനും മൂന്ന് ഖുലഫാഉറാഷിദീങ്ങള്‍ക്കുമെതിരെ അഴിച്ച് വിടുകയാണ് ചെയതത്.
നിസ്‌കാരങ്ങള്‍ക്ക് ശേഷം അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍(റ), മുആവിയ്യ(റ), ആയിശ (റ) എന്നിവരെ ശപിക്കുകയാണെങ്കില്‍ അല്ലാഹു അവരിലേക്ക് അടുക്കും(ഫറൂഉല്‍ കാഫി). എത്ര ഗുരുതരമായ ആശയങ്ങളാണ് അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത്യുന്നത സ്ഥാനീയരായ, സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്തയറിയിച്ച ഖുലഫാഉറാഷിദീങ്ങളും നബി പത്‌നി മാരും സ്വഹാബിമാരും മഹാ ഭാഗ്യവന്മാരാണ്. പക്ഷെ അവര്‍ പറയുന്ന ആശയ വൈകല്യങ്ങള്‍ കാരണമായിട്ട് ردّة വരെ സംഭവിച്ചേക്കാവുന്നതല്ലേ....! 

സമാപ്തം


ഖുര്‍ആന്‍ സ്വഹാബത്തും ഇജ്മാഇനെയും അവര്‍ നിശിദ്ധമായി വിമര്‍ശിക്കുന്നു. അവരുടെ വികല ആശയങ്ങള്‍ വലിയ തോതില്‍ വിശ്വാസികള്‍ക്കിടയില്‍ ദ്രുവീകരണം സൃഷ്ടിക്കുന്നുണ്ട്. 
വിശ്വാസി സമൂഹം ഇവരുടെ ഗുരുതര വീഴ്ചകള്‍, വികലാശയങ്ങളും വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണ്ട് അവരുടെ ചതിക്കുഴിയില്‍ പലരൂപത്തിലായി നമുക്ക് ചുറ്റും മറഞ്ഞ് കിടപ്പുണ്ട്. അഹ്‌ലുസുന്നത്തി വല്‍ജമാഅത്തില്‍ നിന്നും വ്യതിചലിക്കാതെ സത്യത്തിന്റെ മാര്‍ഗത്തില്‍ അടിയുറച്ച് നില്‍ക്കാന്‍ നാം തയ്യാറാവേണ്ടതുണ്ട്. 

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget