ദര്‍വേശ്



|Alsaf Chittur|

ഏകാന്ത പതികരായ്
ഏകനെ തേടി
ഏതോ ദിക്കിലേക്ക്
ഏകരായ് അലഞ്ഞവര്‍....!

അനുരാഗ തീവ്രതയില്‍
അഹദിനെ ഏറ്റിയോര്‍
അല്ലലില്ലാതെ....
ആയുസ്സ് നീക്കിവര്‍....!

ഇഷ്ടഭോജനം
ഇനി വേണ്ടെന്നു വെച്ചു
ഇഷ്ടമുള്ള തേകനാണെന്നും
ഇടതടവില്ലാതെ മൊഴിഞ്ഞവര്‍....!

വര്‍ണ്ണ്യമില്ലാതെ...
വചസ്സുകള്‍ തിങ്ങി
വഹ്ദാനിയ്യത്തിന്റെ രാഗങ്ങള്‍
വാക്കോ ചുരുക്കി വെച്ചു....!

ദീര്‍ഘ ദൂരം സഞ്ചരിച്ചു
ദൈര്‍ഘ്യം ദുഷ്‌കരമായില്ല
ദുനിയാവും പരിത്യജിച്ചു
ദേഹയെ ആശ്വസിപ്പിച്ചു

ജ്ഞാന ജീവാമൃതമായ
ജഗത്പതിയെ അറിഞ്ഞവര്‍
ജീവന്റെ അംശവും, അതിലപ്പുറവും
ജവാബായ ഭരമേല്‍പ്പിച്ചവര്‍

ഭയമില്ലവര്‍ക്കൊരു ഖല്‍ബിനെയും
ഭാരമതേറിയില്ലവര്‍ക്കതൊരിക്കലും
ഭീരുത്വം തൊട്ടു തീണ്ടിയില്ല
ഭാഗങ്ങളില്‍ നാഥനുണ്ടല്ലോ....!

നിത്യശാന്തിതേടി
നിത്യവും ദിക്‌റിലായ്
നിസാരം എന്ന് വിളിച്ചവര്‍
നാം തേടും ഐഹികത്തെ

പാപഭാരങ്ങള്‍ ഭയപ്പെടുത്തുന്നു
പശ്ചാതാപം പതിവാക്കി
പതറിയില്ല വാക്കുകള്‍
പരിപാലകനെ സ്മരിക്കുമ്പോള്‍

മനുഷ്യര്യമെന്ന ഇരുട്ടില്‍ നിന്ന്
മോചിതനായ് നടന്നവര്‍
മറകള്‍ നീക്കി മുന്നോട്ട് ഗമിച്ചു
മന്നാന്റെടുക്കലെത്തി നിന്നു

ഹൃദയം നിറച്ചുവെച്ച
ഹാര്‍ദവ പരിമളം
ഹരമായ് ഉയര്‍ന്നുവന്നു
ഹര്‍ഷമായ് പരന്നൊഴുകി

സസ്‌നേഹം സര്‍വ്വാതിപതിയോട്
സര്‍വ്വവും സമര്‍പ്പിച്ചു
സ്വശരീരവും മറ്റുള്ളതും
സാഷ്്ടാംഗത്തിലായ് എപ്പോഴും....!




Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget