|Jasim Atharssery|
മൊബൈലില്‍ മുഖം പൂഴ്ത്തിയിരുന്നപ്പോഴാണ്
അമ്മ മരിച്ചത്
ആംബുലന്‍സിന്റെ ശബ്ദം കേള്‍ക്കാത്തതിനാല്‍
ഒടുവില്‍ അയല്‍ക്കാരനാണ് അവനെ
ഫോണ്‍ വിളിച്ചു വരുത്തിയത്
നാട്ടില്‍ പ്രളയം വന്നതും
പത്രക്കാരനു സൂര്യാഘാതമേറ്റതും
വാട്ട്‌സ് ആപ്പിലൂടെയാണ് ഞാന്‍ അറിഞ്ഞത്.
അജ്ഞാതമായ മിസ്‌ക്കാളുകള്‍
പ്രണയം കൊണ്ടുവരുന്നതും
നോക്കിയിരുന്നതിനാല്‍
ഉറ്റവെരെല്ലാം പിരിഞ്ഞു പോയത്
സുഹൃത്ത് പറഞ്ഞപ്പോഴാണ് അറിഞ്ഞത്
വൃക്ക നിലച്ച് പോയവര്‍ക്കും
കരള്‍ ദ്രവിച്ച് പോയവര്‍ക്കും വേണ്ടി
എന്നും ഛായ ചിത്രങ്ങള്‍ വരും
അവന്‍ മുടങ്ങാതെ ലൈക്കും ഷെയറും
ചെയ്യാറുണ്ട്
വൃക്കയോ....കരളോ....കിട്ടിയോ എന്തോ.....?
ആര്‍ക്കറിയാം
അജ്ഞാതമായ ആ വിളിയില്‍
സ്‌നേഹം ഒഴുകി വരുന്നതും കാത്ത്
പുരതിണ്ണയില്‍ അവനിരുന്നപ്പോള്‍.....പെട്ടെന്ന്
തെരുവില്‍ നിന്ന് സെറന്‍ മുഴക്കി ആമ്പുലന്‍സ്
വന്നു നില്‍ക്കവേ....
വെള്ളയില്‍ പൊതിഞ്ഞ ഉറ്റവരുടെ മരവിച്ച
ശരീരങ്ങള്‍
വരാന്തയിലേക്ക് ഇറക്കി അനുഗമിച്ചപ്പോള്‍
നെറ്റ് വര്‍ക്കില്ലാത്ത
അഞ്ചിതമാം പ്രണയം മറന്ന്
അവന്‍ തരിച്ച് നിന്നു...?
Post a Comment
Note: only a member of this blog may post a comment.