| മുഹമ്മദ് ഇര്‍ഷാദ് തുവ്വൂര്‍ |
രാത്രിയേറെ കഴിഞ്ഞിട്ടും
കവിതയെഴുതാന്‍ തുനിഞ്ഞില്ല...
കണ്ണിലും, മനമിലും
കോവിഡിന്റെ ഭീതിയാണ്.!
ഒരു തരം കറുത്തിരുണ്ട ഭയം
സര്‍വ്വതിലും വൈറസ് നിറച്ച് വെച്ചിരിക്കുന്നു
ഇന്നലെ വാങ്ങിയ നീല മഷിപ്പേന
മേശപ്പുറത്ത് കിടന്നു വിറക്കുന്നപ്പോലെ...
എഴുത്തു പുസ്തകം ശ്യൂന്യമായിക്കിടക്കുന്നു
നടുവിലൊരു ഗൗളി കാഷ്ഠിച്ചിരിക്കുന്നു
നീണ്ട് നിവര്‍ന്ന വടിയെടുത്ത് ഞാന്‍
തട്ടി ഒഴിവാക്കി, കത്തിച്ചിട്ടു......
കരിയുന്ന ആ ഗന്ധത്തിലും
കൊറോണപ്പേടി വമിക്കുന്നു....
ശൂന്യത വരച്ചിട്ട ഡയറിയില്‍
കഫന്‍ പുടവയുടെ
വര്‍ണ്ണങ്ങള്‍ ചുറ്റിവരിഞ്ഞിരിക്കുന്നു
ശ്മശാന ഭൂമിയിലിരുന്ന്
കവിതാശകലങ്ങള്‍ ആര്‍ത്തലക്കുന്നു
മുറിക്ക് മൂലയില്‍ നിന്നും
കരിഞ്ഞ വിശപ്പിന്റെ ഗന്ധം വമിക്കുന്നു.....
Post a Comment
Note: only a member of this blog may post a comment.