Articles by "കവിതകള്‍"


 | Suhail Arattupuzha | 


ചൂടേറ്റുറഞ്ഞ മരുഭൂമിതന്‍ താപവും
നീരാഴിതന്‍ നിലക്കാത്തൊരാ ശാന്തിയും
കാരുണ്യദാഹവും പേറി നടന്നൊരു
കാട്ടാളരില്‍ സ്‌നേഹ ദിവ്യപ്രകാശം
പരത്തി ഉദിച്ച പ്രവാചകാ
വന്നിവിടം വാഴ്ന്ന് പോയ ഹിറ്റ്‌ലറും
ഗോള്‍വാക്കറും സീസറും
കഴിഞ്ഞില്ലവര്‍ക്ക് നല്‍കുവാനൊരു
രാഗം പകരുന്ന വാക്കുകള്‍
പിറന്ന് വീണിരുപത്തിയൊന്നാം നൂറ്റാ-
ണ്ടിനിക്കരെ എങ്കിലും
ഉള്ളില്‍ പെരുകുന്നൈാരായിരം സ്‌നേഹാദി-
ഹ്ലാദത്തിനുള്ളിലൂടാനന്തം പിറക്കവെ
വിളിക്കുമെന്നെങ്കിലുമെന്ന പ്രതീക്ഷയില്‍
കഴിയുന്നു കാലവും പേറി ഈപഥയാത്രികനിങ്ങനെ



| Shareef  |
എന്നെ ഞാനാക്കിയ എന്റെ ഗുരു മന്ദിര-
ത്തിന്റെ സുവര്‍ണ്ണ പടിയുറങ്ങുമ്പോള്‍ എന്‍-
മനവും ഹൃദയവും ഇന്ന് വാവിട്ട് കരയുകയാണ്..
ഓര്‍മകള്‍ക്കും അനുഭവാ നൈര്‍മല്ല്യങ്ങള്‍ക്കും 
ഒരായിരം ചിരിയും ദുഃഖവും നല്‍കിയ ഈ-
എന്‍ ഗുരു സവിധമില്‍.... എന്‍ മനം-
നെട്ടോട്ടമോടുകയാ.. വാക്കുകളും എഴുത്തും
ഇന്ന് കരയുകയാണ്, വാവിട്ട് കരയുകയാണ്..
ഹൃദ്യം നിറഞ്ഞ അനുഭവനാമ്പുകള്‍ ഇന്നതില്‍
തളിരിടുകയും പുഷ്പിക്കുകയും ഗന്ധിക്കുകയും
ചെയ്യുന്നു.. വിറയുന്ന കൈകളാല്‍...
അനുഭവമെന്ന പുഷ്പ ഗന്ധിയില്‍ ഇന്ന്
മനസ്സാറാട്ട് നടത്തുന്നു.. ശലഭമെന്ന എന്‍ മനം-
ഇന്നതില്‍ കരയുന്നു.. അതില്‍ കയറി ഒച്ച വയ്ക്കുന്നു..
ആര്‍ത്തട്ടഹസിക്കുന്നു.. മനന മൂകനായിരിക്കുന്ന
എന്‍ തലയില്‍ തലോടീട്ടവന്‍ മൃദു- മയത്തിലെന്നെ
സമാധാനിപ്പിച്ച് പറയുന്നു..മയത്തില്‍ എന്നോടവന്‍
ഓതുന്നു.. ഗുരു ദര്‍പ്പണത്തിന്റെ നവ്യോപദേശ-
മാണിന്നെനിക്ക് തണലും തെന്നലും നല്‍കുന്നത്..
കാറ്റും കോളും പെട്ട് അലയുന്ന നനകയില്‍ 
രക്ഷകന്റെ കൈയ്യായ്.. എന്നെയിന്ന് തലോടുന്നു..
ഒരായിരം ഓര്‍മ്മകള്‍ക്കു മുമ്പില്‍ ഓര്‍ക്കുന്ന-
ഒപ്പുമായ്.. ഞാനിന്ന് പടിയിറങ്ങുന്നു....
കാലമേ.. നിനക്ക് നന്ദി.. ഒരായിരം കൃതജ്ഞത

x




| Alsif Chittur |

എന്‍ മിഴികള്‍ നിറഞ്ഞൊഴുകിയത്
നീ കാണുന്നില്ലെയോ?
എങ്ങനെ കാണുവാനാണ്
നിന്‍ മുന്നില്‍ ഞാന്‍ വെറുമൊരു
ചിരിക്കുന്ന കോമാളിയല്ലേ
നീ പറയും  കുസൃതികള്‍ക്കു-
മുന്നില്‍ തലകുലുക്കും വെറുമൊരു

ഋുജുമാനസനാം കൂട്ടുക്കാരന്‍
ഒരുനാള്‍ ഞാന്‍ നിശ്ചലനായി
ഒരു തുള്ളി വെള്ളത്തിനായി
കിടക്കുന്ന നേരത്ത്
ഒരു സ്പൂണ് വെള്ളവുമായ്
നീ കടന്നു വരുന്നതും കണ്ട്
ശ്വാസം നിലക്കുന്ന സമയത്തിനരികെ
വിതുമ്പി പാടുന്ന പാമരന്‍ ഞാനെ
സ്വര്‍ഗ വാതില്‍തന്‍ ഞാന്‍
നില്‍ക്കുന്ന നേരത്ത്
കൈ പിടിക്കാന്‍ നീയുണ്ടാകുമെന്നോര്‍ത്ത്
മരണമേ നീ എന്നെ മാടിവിളിച്ചെങ്കില്‍
മടിക്കാതെ പോരാം ഞാന്‍

നിന്‍ മാറിടത്തിലേക്കായ്‌


|Jasim Adrssery|

ഇത് കവിതയല്ല.....

തൂലികയില്‍ പതിഞ്ഞ ഛായമാണ്.

മഷി പുരണ്ട കിനാക്കളില്‍

പതിഞ്ഞ സ്വപ്‌നമാണ്.....

കുഞ്ഞു മനസ്സില്‍ വിഷം.

ചീറ്റിയ കുഞ്ഞു കിടാവിന്റെ.

തേങ്ങലാണ്......



ഇത് കഥയല്ല.....

കഥയുടെ പാഠമാണ്

ഇത് കവിയല്ല.......

പൗരന്റെ ഹൃദയമാണ്



നീതിക്ക് വേണ്ടി അലയുന്നു നാം

നീതി പീഠം എവിടെയാണ്.......

വാക്കു പാലിക്കാത്ത പീഠമല്ല.

മനുഷ്യത്വമെന്ന  പീഠമാണ്‌




ഭാരതമേ....

എവിടെ നിന്‍  രക്ഷ?

ഭാരതത്തിന് രക്ഷയേകൂ.......

ഭാരതം പൗരന്റെ

ജീവനാണ്..........








| Swalahudheen Cholod |  
ഓ..മനുഷ്യാ....
ഓ..മനുഷ്യാ....
നീ..എവിടേക്കാണ് യാത്ര പോകുന്നത് 
വൃത്തിയായി... സെന്റെടിച്ച്...
മുടിയൊക്കെ ക്രോപ്പ് ചെയത്...
ഇന്‍ചെയ്ത്... ഗ്ലാസും വെച്ച...

നിന്നെ ആരോ വിളിക്കുന്നുണ്ട്...
പിന്നില്‍ നിന്നും...
തിരിഞ്ഞ് നോക്കൂ...

ഒരു യാത്രാ ഇടവേളയില്‍...
നീ എന്തൊക്കെ കാണിച്ചു...
ഇതൊക്കെ ആര്‍ക്കുവേണ്ടിയാണ്...

അവനെ കുന്തത്തില്‍ കുത്തി...
തീ നാളങ്ങള്‍ അവനിലേക്കൂതി...
അവനെ ഞെരുക്കി അമര്‍ത്തി...
ഇതൊന്നുമറിയാതെ മറ്റൊരു കബര്‍
സ്വര്‍ഗ്ഗത്തിലേക്ക് വാതില്‍ തുറക്കുന്നുണ്ടായിരുന്നു.

................................................................................................

ദര്‍സ് 
ദര്‍സ് ഒരു വടവൃക്ഷമാണ്
അതെനിക്ക് തണല്‍ തരുന്നു
ഫലപുഷ്ടമായ പഴങ്ങള്‍ തരുന്നു
ശക്തമായ കാറ്റില്‍ നിന്നും സുരക്ഷയും 
അതെ 
അവിടം ഒരു സ്വര്‍ഗ്ഗമാണ് 
................................................................................................................

വായന 

ഖുര്‍ആന്‍ എന്നോട് വായിക്കാന്‍ പറഞ്ഞു
നാഥന്റെ നാമത്തിലായ്...
ഞാന്‍ പലതും വായിച്ചു. 
ശാസ്ത്രവും ലോകവും സമൂഹവും...
അതെ. വായന മുരടിക്കുന്നില്ല..
നാം വായിക്കണം കാണുന്നെതെന്തും
കിട്ടുന്നതെല്ലാം.. നന്മയിലാക്കാന്‍..
കിട്ടുന്നതെല്ലാം.. നന്മയിലാക്കാന്‍
നല്ല ഭാവി തീര്‍ക്കാന്‍.
................................................................................................................

മാര്‍ഗ്ഗദര്‍ശികള്‍ 

അനുഭവങ്ങളുടെ ആയിരം മിഴി
നീര്‍ കണങ്ങളെക്കൊണ്ട്
താരാട്ട് കട്ടിലും പണിത് ഇരുട്ടിന്‍
എനിക്ക് വെളിച്ചമേകുന്ന
മെഴുകുതിരിയാണെന്‍ 'മാതാവ്'

ഞാനറിയാതെ പുലരിയിലും
സന്ധ്യാസ്തമയങ്ങളിലും പ്രതീക്ഷകള്‍
നിഴല്‍പ്പോലെ കൂടെയാണ്
എന്‍ 'രക്ഷിതാവ്'

അമ്മിഞ്ഞപ്പാലും അറിവിന്റെ മാധുര്യവും
ഒന്നെന്ന് ദര്ശിച്ച എന്‍ മനതാരില്‍ 
മാര്‍ഗ്ഗ ദര്‍ശിയായ വെള്ളി വെളിച്ചമാണ്
എന്റെ 'ഉസ്താദ്' 

എന്നെ എനിക്കറിയാന്‍ ഇല്‍മിന്റെ 
ലഹരിയിലേക്ക് മികവ് ചാര്‍ത്തിയ
കണ്ണാടി ചെപ്പാണ് എന്‍ 'സൂഹൃത്ത്' 

നന്മയും തിന്മയും വേര്‍തിരിച്ചറിയാന്‍ 
അന്ധകാരം ചേക്കേറിയ എന്‍ മനതാരില്‍ 
വെള്ളി വെളിച്ചം വിതറിയ സ്വര്‍ഗ്ഗ പൂങ്കാവനമാണ്
എന്റ 'ദര്‍സ്'
................................................................................................................

എഴുത്തിന്റെ വേഗത
അക്ഷരങ്ങള്‍ കൂട്ടിവെച്ചപ്പോള്‍ 
ഒരിക്കലും പ്രസിദ്ധീകരണമാകുമെന്ന് നിനച്ചില്ല.
ഇപ്പോള്‍ ആരൊക്കെയോ 
വാങ്ങി വായിക്കുന്നു...അന്ന്
ഏതോ ഒരു ഭ്രാന്തിന്‍ തിമിര്‍പ്പില്‍ 
എഴുതി വെച്ചത് ഇത്രയും കൈയ്യടി
നേടുമെന്ന് നിനച്ചില്ല.

കലാ സാഹിതിയുടെ പുരസ്‌കാരം 
തേടിവരുമെന്നൊരിക്കലും നിനച്ചില്ല.
ഇന്നാരൊക്കെയോ ഫോണ്‍ വളിക്കുന്നു
ഒപ്പിടാന്‍ ഉദ്ഘടിക്കാന്‍ കര്‍മ്മത്തിനായ് 

ഞാന്‍ വീണ്ടും എഴുതുകയാണ് 
അനശ്വരതയില്‍ ആണ്ടിറങ്ങുന്ന 
ആത്മീയതയെക്കുറിച്ച്....



ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget