Articles by "കാലികം"

ഹാഫിള്


അമീന്‍ നിഷാല്‍

✍🏻ഹാഫിള് അമീന്‍ നിഷാല്‍

    ഭാരതത്തിൻ്റെ പ്രഥമ പ്രധാന മന്ത്രിയും രാഷ്ട്ര ശില്പിയുമാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. മഹാത്മാഗാന്ധിയുടെ വലംകൈയായി നിലകൊണ്ട, രാജ്യത്തിൻ്റെ  സ്വാതന്ത്ര്യത്തിനായി അഹോരാത്രം പോരാടിയ നെഹ്റു സ്വാതന്ത്ര്യാനന്തരം ഉറച്ച നിലപാടുകളുടെയും ധീരമായ നടപടികളിലൂടെയും ദീർഘവീക്ഷണത്തോടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചു. മതേതരവാദി,ജനാധിപത്യ വാദി,രാഷ്ട്രതന്ത്രജ്ഞൻ, ശാസ്ത്രജ്ഞൻ, എഴുത്തുകാരൻ തുടങ്ങിയ മേഖലകളിലെല്ലാം അറിയപ്പെട്ട നെഹ്റുവിൻ്റെ ജന്മദിനം കുട്ടികളെ ഏറെ സ്നേഹിച്ചതിനാൽ രാജ്യം ശിശുദിനം ആയി കൊണ്ടാടുന്നു.എന്നാൽ രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികൾ നെഹ്റുവിനെ  ഇകഴ്ത്താനും അദ്ദേഹത്തിൻ്റെ സംഭാവനകളെ വിലകുറച്ചു കാണിക്കാനുമാണ് ശ്രമിക്കുന്നത്.തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ചരിത്രത്തെ വളച്ചൊടിച്ചും മാറ്റിഴെഴുതിയും  സംഘപരിവാർ അക്ഷീണം പ്രയത്നിക്കുമ്പോൾ മോദി ഇന്ത്യയിൽ നെഹ്റു വിസ്മരിപ്പിക്കപ്പെട്… ഭാരതത്തിൻ്റെ പ്രഥമ പ്രധാന മന്ത്രിയും രാഷ്ട്രശില്പിയുമാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു.മഹാത്മാഗാന്ധിയുടെ വലംകൈയായി നിലകൊണ്ട് രാജ്യത്തിൻ്റെ  സ്വാതന്ത്ര്യത്തിനായി അഹോരാത്രം പോരാടിയ നെഹ്റു, സ്വാതന്ത്ര്യാനന്തരം ഉറച്ച നിലപാടുകളിലൂടെയും ധീരമായ നടപടികളിലൂടെയും ദീർഘവീക്ഷണത്തോടെയും രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചു.മതേതരവാദി,ജനാധിപത്യ വാദി,രാഷ്ട്രതന്ത്രജ്ഞൻ,ശാസ്ത്രജ്ഞൻ,എഴുത്തുകാരൻ,വാഗ്മി തുടങ്ങിയ മേഖലകളിലെല്ലാം അറിയപ്പെട്ട നെഹ്റുവിൻ്റെ ജന്മദിനം കുട്ടികളെ ഏറെ സ്നേഹിച്ചതിനാൽ രാജ്യം ശിശുദിനം ആയി കൊണ്ടാടുന്നു.എന്നാൽ രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികൾ നെഹ്റുവിനെ  ഇകഴ്ത്താനും അദ്ദേഹത്തിൻ്റെ സംഭാവനകളെ വിലകുറച്ചു കാണിക്കാനുമാണ് ഇന്ന് ശ്രമിചുകൊണ്ടിരിക്കുന്നത്.തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ചരിത്രത്തെ വളച്ചൊടിച്ചും മാറ്റിഴെഴുതിയും  സംഘപരിവാർ അക്ഷീണം പ്രയത്നിക്കുമ്പോൾ മോദി ഇന്ത്യയിൽ നെഹ്റു വിസ്മരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. എങ്കിലും ജനാധിപത്യ മൂല്യങ്ങൾക്കും സാമ്പത്തിക,തൊഴിൽ മേഖലകൾക്കുമെല്ലാം വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യം ഏറ്റവും കൂടുതൽ തേടുന്നത് നെഹ്റുവിനെയാണ്.


പ്രഥമ പ്രധാനമന്ത്രി


ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ജവഹർലാൽ നെഹ്റു രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.1947 ഓഗസ്റ്റ് 14 ൻ്റെ അർദ്ധരാത്രിയിൽ പാർലമെൻറിൻ്റെ ദർബാർ ഹാളിൽ നെഹ്റു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചരിത്രപ്രസിദ്ധമായ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. "വർഷങ്ങൾക്കു മുമ്പ് വിധിയുമായി നാം ഒരു കരാറിൽ ഏർപ്പെട്ടിരുന്നു.അത് നിറവേറ്റാനുള്ള സമയം എത്തിയിരിക്കുന്നു.ഈ അർദ്ധരാത്രിയിൽ ലോകം മുഴുവൻ ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതു ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്.." എന്ന് തുടങ്ങുന്ന ആ പ്രസംഗം 'വിധിയുമായുള്ള കൂടിക്കാഴ്ച' എന്ന പേരിൽ ചരിത്രത്തിലിടം നേടി.പിറ്റേന്ന് കാലത്ത് എട്ടര മണിക്ക് നെഹ്റു രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.യഥാർത്ഥത്തിൽ കോൺഗ്രസ് പ്രവർത്തക സമിതിയിലെ മിക്ക അംഗങ്ങളും നെഹ്റുവിനെക്കാൾ മുതിർന്ന സർദാർ പട്ടേലിനെയാണ് പ്രധാനമന്ത്രിയായി തീരുമാനിച്ചിരുന്നത്.എന്നാൽ ഗാന്ധിജി നെഹ്റുവിൻ്റെ പേര് നിർദ്ദേശിക്കുകയും എല്ലാവരും അത് അംഗീകരിക്കുകയുമായിരുന്നു.നൂറ്റാണ്ടുകൾ നീണ്ട അടിമത്വം സമ്മാനിച്ച കെടുതികളിൽ നിന്നും വിഭജനത്തെ തുടർന്നുണ്ടായ  രക്തരൂക്ഷിതവും സങ്കീർണവുമായ സാഹചര്യങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ നെഹ്റുവിനെ പോലെ അടിയുറച്ച മതേതര ജനാധിപത്യ വീക്ഷണമുള്ള ഒരാൾക്കെ കഴിയൂ എന്ന ഉറച്ച ബോധ്യം ഗാന്ധിക്കുണ്ടായിരുന്നു.


മതേതര വീക്ഷണം

        1949 നവംബർ 7 ന്  അന്നത്തെ ആർ.എസ്.എസ് സർസംഘ് ചാലകായിരുന്ന എം.എസ് ഗോൾവാർക്കർ മുംബൈയിൽ തൻ്റെ ഒരു ലക്ഷം അനുയായികളെ  സംഘടിപ്പിച്ചുകൊണ്ട് ഹിന്ദു സംസ്കാരത്തിൻ്റെ നന്മയും മേന്മയും ഉയർത്തിക്കാട്ടി,രാജ്യം ആ ഒരു സംസ്കാരം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെയും അനിവാര്യതയെയും ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രസംഗിച്ചു.കൃത്യം ഒരാഴ്ച കഴിഞ്ഞ് നവംബർ 14 ന് തന്റെ അറുപതാം ജന്മദിനത്തിൽ നെഹ്റു അതേ മൈതാനത്ത് അതേ മൈക്രോഫോണിലൂടെ ആറു ലക്ഷം പേരെ സാക്ഷിനിർത്തി  'മതമൗലികവാദത്തിനെതിരെ മതേതരത്വവും ഏകാധിപത്യത്തിനെതിരെ ജനാധിപത്യവുമാണ് നമ്മുടെ ആയുധം' എന്ന് ഉറക്കെ പ്രഖ്യാപിച്ചു.അതായിരുന്നു ജവഹർലാൽ നെഹ്റുവിൻ്റെ മതേതര നിലപാട്.തികഞ്ഞ മതേതരവാദിയായിരുന്നു അദ്ദേഹം വർഗീയതയോട് ഒരിക്കലും രാജിയായില്ല.അത്തരം വർഗീയ പ്രവണതകൾ രാജ്യത്തിൻ്റെ സമൂല നാശത്തിന് ഇടയാക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.തന്റെ മതേതര നിലപാടുകളിൽ നിന്ന് അദ്ദേഹം ഒരിഞ്ചു പോലും പുറകോട്ട് പോയില്ല.സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി ഒരിക്കൽ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചിരുന്നുവെങ്കിൽ നെഹ്റു ഒരിക്കലും വഴിതെറ്റി പോലും അവിടെ പോയില്ല.സ്വാതന്ത്ര്യ സമരകാലത്ത് തന്നെ കോൺഗ്രസിനുള്ളിലെ തിലകൻ - പട്ടേൽ ഹിന്ദുത്വ ലൈനിനെ സമർത്ഥമായി പ്രതിരോധിക്കാൻ നെഹ്റുവിനായി.ആർ.എസ്.എസുകാർ ആയുധം ഉപേക്ഷിച്ചാൽ അവർക്ക് കോൺഗ്രസിൽ അംഗത്വം നൽകണമെന്ന് ചിലർ വാദിച്ചപ്പോൾ അന്ന് അതിനെ എതിർത്തത് നെഹ്റുവിനെയും സുഭാഷ് ചന്ദ്രബോസിനെയും പോലെയുള്ള കോൺഗ്രസിലെ യുവനിരയായിരുന്നു. 


       പിന്നീട് സ്വാതന്ത്രരാനന്തരം അഭയാർത്ഥി പ്രവാഹത്തെ തുടർന്നുണ്ടായ പ്രതിസന്ധിഘട്ടത്തിൽ മന്ത്രിസഭയിലെ ചില അംഗങ്ങൾ മതാടിസ്ഥാനത്തിൽ അഭയാർത്ഥികളെ പരസ്പരം കൈമാറണമെന്ന് വാദിച്ചപ്പോൾ 'ഹിന്ദു അല്ലാത്തതിന്റെ പേരിൽ ഒരാളെയും രാജ്യത്തുനിന്ന് പുറത്താക്കില്ലെന്നും അങ്ങനെ സംഭവിക്കുന്ന പക്ഷം അത് രാജ്യത്തിൻ്റെ സർവ്വനാശത്തിനിടയാക്കുമെന്നും'  പ്രഖ്യാപിച്ച നെഹ്റു അത്തരം നീക്കങ്ങൾക്കെതിരെ അകത്തുനിന്നും പുറത്തുനിന്നും താൻ പോരാടുമെന്നും യാതൊരു അർത്ഥശങ്കകൾക്കുമിട നൽകാതെ വ്യക്തമാക്കി.പിന്നീട് രാജ്യത്തിൻ്റെ ഭരണഘടന രൂപീകരണത്തിലും നെഹ്റുവിയൻ ചിന്തകൾ വലിയ പങ്കു വഹിച്ചു.1931 ലെ കറാച്ചി കോൺഗ്രസ് സമ്മേളനത്തിൽ അവകാശങ്ങളെയും മൗലികാവകാശങ്ങളെയും കടമകളെയും കുറിച്ച് നെഹ്റു അവതരിപ്പിച്ച 14 ഇന പദ്ധതികളാണ് പിന്നീട് ഭരണഘടനയിലെ മൗലികാവകാശങ്ങളായി ഇടംപിടിച്ചത്.ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദിന്റെ അസ്തിത്വത്തിനെതിരെ സ്വാതന്ത്രരാനന്തരം ആദ്യമായി അപശബ്ദം ഉയർന്നത് നെഹ്റുവിൻ്റെ കാലത്തായിരുന്നു.അന്ന് രാത്രിയുടെ മറവിൽ ചില വർഗീയ കോമരങ്ങൾ പള്ളിക്കുള്ളിൽ വിഗ്രഹം കൊണ്ടുപോയിട്ടപ്പോൾ ആ വിഗ്രഹമെടുത്ത് യമുനനദിയിലെറിയാനായിരുന്നു അന്നത്തെ ഫൈസാബാദ് കളക്ടറോട് നെഹ്റു ആവശ്യപ്പെട്ടത്.വർഷങ്ങൾക്ക് ശേഷമിന്ന് രാജ്യത്തിൻ്റെ അധികാര കസേരയിലിരിക്കുന്ന അതേ വർഗ്ഗീയ ശക്തികൾ പള്ളി പൊളിക്കുകയും പകരം അമ്പലം പണിയാനിരിക്കുകയും ചെയ്യുന്ന വേളയിൽ നെഹ്റുവിൻ്റെ പിൻഗാമികൾ എന്നവകാശപ്പെടുന്നവർ വരെ അതിനെ മത്സരിച്ചു പ്രകീർത്തിക്കുകയും ഐക്യത്തിന്റെ പ്രതീകമായി വാഴ്ത്തുകയും ചെയ്യുമ്പോൾ മതേതര ബോധമുള്ള രാജ്യതെ ഏതൊരു പൗരനും ഏറ്റവും കൂടുതൽ നഷ്ടത്തോടെ ഓർത്തിരിക്കുക ജവഹർലാൽ നെഹ്റുവിനെ ആയിരിക്കും.


ജനാധിപത്യ വീക്ഷണം

        1947 ൽ ഇന്ത്യസ്വാതന്ത്രമാ കുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ച്  ധാരാളം ആശങ്കകൾ ഉണ്ടായിരുന്നു.ആയിരക്കണക്കിന് ജാതികളും മതങ്ങളുമടങ്ങിയ നൂറു കണക്കിന് നാടുരാജ്യങ്ങളിലായി നിലകൊള്ളുന്ന കോടിക്കണക്കിന് ജനങ്ങളടങ്ങിയ ഒരു രാജ്യത്തെ ജനാധിപത്യ പ്രക്രിയയിലേക്ക് മാറ്റുക എന്നത് വളരെ ശ്രമകരമായ ഒരു ദൗത്യം തന്നെയായിരുന്നു.എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറുന്നതാണ് ലോകം പിന്നെ കണ്ടത്.ഇന്ത്യ ക്കൊപ്പം സ്വാതന്ത്ര്യം നേടിയ മിക്ക രാജ്യങ്ങളും ഏകാധിപത്യത്തിനും പട്ടാള അട്ടിമറികൾക്കും വിധേയമായപ്പോഴും ഇന്ത്യ സുസ്ഥിരമായൊരു ഭരണക്രമത്തിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തി.ഏറ്റവും നല്ലൊരു  പാർലമെന്റ് ഭരണരീതി ഇന്ത്യയിൽ തുടക്കം കുറിക്കപ്പെട്ടു.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ച് ഫെഡറലിസം കാത്തുസൂക്ഷിച്ചു.വിമർശകരുടെ വായ അടിപ്പിച്ചുകൊണ്ട് വളരെ നീതിപൂർവ്വമായ തെരഞ്ഞെടുപ്പുകൾ രാജ്യത് നടന്നു. അതുപോലെ ലോകനിലവാരത്തിലുള്ള പ്രധാന ജനാധിപത്യ രാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥകളോടും  മാധ്യമലോകത്തോടും കിടപിടിക്കാവുന്ന നീതി ന്യായവ്യവസ്ഥയും മാധ്യമ ലോകവും ഇന്ത്യയിൽ നിലനിന്നു.അഭിമാനകരമായ ഈ ജനാധിപത്യം മുന്നേറ്റത്തിനും വ്യവസ്ഥക്കും രാജ്യം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനോടാണ്.

        

          ഒരു അടിയുറച്ച ജനാധിപത്യ വിശ്വാസിയായിരുന്ന ജവഹർലാൽ നെഹ്റു ജനാധിപത്യത്തിന്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തി പിടിച്ചു ക്കൊണ്ട് തന്നെയായിരുന്നു രാജ്യത്തെ മുന്നോട്ട് നയിച്ചത്.അതുകൊണ്ട് തന്നെയാണ് അദ്ദേഹം രാഷ്ട്ര ശില്പിയായി  മാറിയതും. വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും ഉൾക്കൊള്ളാനും പ്രതിപക്ഷത്തെ ബഹുമാനിക്കാനു മുള്ളൊരു വിശാല മനസ്സ് നെഹ്റുവിന് ഉണ്ടായിരുന്നു.പ്രതിപക്ഷം ഇല്ലാതെ ജനാധിപത്യമില്ലെന്ന്  അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പാർലമെൻറിൽ കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷം ഉണ്ടായിട്ടും തന്റെ എതിരാളികളായ പ്രതിപക്ഷ നേതാക്കളെ വളരെ അദ്ദേഹം മന്ത്രിസഭയിൽ ഉൾപ്പെടുത്തി.കോൺഗ്രസ് പിന്നോകക്കാരെ പരിഗണിക്കുന്നില്ല എന്നും പറഞ്ഞ് പാർട്ടി വിട്ട അംബേദ്കർ ആയിരുന്നു നെഹ്റു മന്ത്രിസഭയിലെ നിയമ മന്ത്രി.മാത്രമല്ല ഭരണഘടന രൂപീകരണസമിതിയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായും അംബേദ്കറെ നെഹ്റു നിയമിച്ചു.എന്തിനേറെ പറയുന്നു നെഹ്റുവിന്റെ ബദ്ധ ശത്രു അന്നത്തെ ഹിന്ദുമഹാസഭ നേതാവ് ശ്യാമപ്രസാദ് മുഖർജി വരെ വ്യവസായ മന്ത്രിയായി  മന്ത്രിസഭയിൽ ഉണ്ടായിരുന്നു.ഇന്ന് രാജ്യം ഭരിക്കുന്ന മോദി സർക്കാർ പ്രതിപക്ഷത്തിന് പുല്ലുവില പോലും കൽപ്പിക്കാതെ ചൂടപ്പം പോലെ ബില്ലുകൾ പാസാക്കുകയും ഇതേ കോൺഗ്രസിന് രണ്ട് സീറ്റ് കുറഞ്ഞതിന്റെ പേരിൽ പ്രതിപക്ഷ പാർട്ടി പദവി ചോദിച്ചിട്ടും നൽകാതിരിക്കുകയും ചെയ്യുമ്പോൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു  വിരോധഭാസമായെ നമുക്കതിനെ കാണാനാകൂ.


വിദേശനയം

     വിദേശരംഗത്ത് ചേരിചേരാ നയമമായിരുന്നു നെഹ്റു സ്വീകരി ചിരുന്നത്.ലോകരാജ്യങ്ങൾ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്കെന്നും പ്രത്യേക സ്ഥാനവും സ്വീകാര്യതയും നേടിത്തന്നത്  നെഹ്റുവിന്റെ ഈ നയങ്ങൾ കൊണ്ടാണ്.വ്യക്തിപരമായി ലോക നേതാക്കൾക്കിടയിൽ ഉയർന്ന സ്ഥാനം നേടാനും നെഹ്റുവിന് കഴിഞ്ഞിരുന്നു.സ്വാതന്ത്ര്യസമരകാലത്ത് തന്നെ പല ലോകരാജ്യങ്ങളും സന്ദർശിച്ചിരുന്ന നെഹ്റു ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് അവരോടെല്ലാം പിന്തുണയും ഐക്യവും സഹകരണവും ആവശ്യപ്പെടുകയും  ചെയ്തിരുന്നു.അടിയുറച്ച ജനാധിപത്യവാദിയും സോഷ്യലിസ്റ്റ് ആയിരുന്ന നെഹ്റു നാസിസത്തെയും ഫാസിസത്തെയും അങ്ങേയറ്റം വെറുത്തു.അവരുമായി യാതൊരുവിധത്തിലുള്ള സഹകരണം അദ്ദേഹം പുലർത്തിയില്ല. ലോകരാജ്യങ്ങൾ  സന്ദർശിക്കുന്നതിനിടയിൽ 1939-ൽ നെഹ്റുവിനെ ബെനിറ്റോ മുസ്സോളിനി ഇറ്റലിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും നെഹ്റു ആ ക്ഷണം നിരസിക്കുകയാണണ്ടായത്.അതുപോലെ ഫലസ്തീന്റെ മണ്ണ് കയ്യേറാനുള്ള  സാമ്രാജ്യ നീക്കങ്ങൾക്കെതിരെ നെഹ്റു  ശക്തമായി പ്രതികരിച്ചിരുന്നു.ഫലസ്തീന്റെ  മണ്ണ്  അറബികൾക്ക് അവകാശപ്പെട്ടതാണെന്ന് 1938 ൽ തന്നെ പ്രഖ്യാപിച്ച മഹാത്മാഗാന്ധിയും നെഹ്റുവും ആ വിഷയത്തിലെ ഇന്ത്യൻ നിലപാട് തുടക്കത്തിലെ വ്യക്തമാക്കിയിരുന്നു.


       എന്നാൽ ഇന്ന് ഈ നിലപാടുകളിൽ  നിന്നെല്ലാം വ്യതിചലിച് അമേരിക്കക്കും ഇസ്രായേലിനുമൊപ്പം കൂട്ടുകൂടാൻ വല്ലാത്ത ആവേശം കാണിക്കുന്ന മോദി ഇക്കാലമത്രയും പീഡിതർക്കൊപ്പം നിലകൊണ്ട ഇന്ത്യയുടെ വിദേശനയത്തിനും മഹത്തായ പാരമ്പര്യങ്ങൾക്കുമാണ് തുരങ്കം വെക്കുന്നത് എന്നത് ഏറെ ദുഃഖകരമാണ്.നിഗൂഢമായ താല്പര്യങ്ങൾ മുൻനിർത്തിയുള്ള ഇത്തരം നീക്കങ്ങൾ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സൽ പേരിന് കളങ്കം ചാര്‍ത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.ലോകം മുഴുവൻ ചുറ്റിക്കറങ്ങുന്ന മോദിക്ക് ഇന്ത്യയുടെ അയൽപക്ക രാജ്യങ്ങളുമായി പോലും നല്ല ബന്ധമില്ല.ചൈനയുമായും പാക്കിസ്ഥാനുമായുള്ള ബന്ധമെല്ലാം മുമ്പൊന്നുമില്ലാത്ത വിധം വഷളായി.അറബ് രാജ്യങ്ങളുമായി ഉണ്ടായിരുന്ന സൗഹൃദങ്ങളിലും വിള്ളൽ വീണുകൊണ്ടിരിക്കുന്നു.ഇവിടെയാണ് ജവഹർലാൽ നെഹ്റു പിന്തുടർന്ന വിദേശ നയത്തെ നാമറിഞ്ഞിരിക്കേണ്ടത്.അമേരിക്ക നേതൃത്വം കൊടുത്ത മുതലാളിത്ത ചേരിയിലേക്കും സോവിയറ്റ് യൂണിയൻ നേതൃത്വം കൊടുത്ത സോഷ്യലിസ്റ്റ് ചേരിയിലേക്കും ഇന്ത്യക്ക് ക്ഷണം ലഭിച്ചിരുന്നു.എന്നാൽ യുദ്ധവും സംഘർഷവും ഇല്ലാത്ത ലോകത്ത് മാത്രമേ ശാന്തിയും സമാധാനവും ഉണ്ടാകൂ എന്ന് ഉറച്ചു വിശ്വസിച്ച ജവഹർലാൽ നെഹ്റു രണ്ടു പേരോടും ബൈ പറഞ്ഞു.തുടർന്ന് യൂഗോസ്ലോവിയയുടെ മാർഷൽ ടിറ്റോ,ഈജിപ്തിന്റെ ഗമാൽ അബ്ദുൽ നാസർ,ഇന്ത്യാനേഷ്യയുടെ അഹമ്മദ് സുകാർണോ തുടങ്ങിയവരോടൊപ്പം ചേർന്ന് ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകി.അങ്ങനെ മൂന്നാംകിട രാജ്യങ്ങളുടെ ഒരു വലിയ സഖ്യം തന്നെ രൂപീകരിക്കാനും ലോകരാജ്യങ്ങളുമായി എന്നും സമാധാനപരമായ സഹവർത്തിത്വം കാത്തുസൂക്ഷിക്കാനും ഇന്ത്യക്കായി.സാമ്രാജ്യത്വവും കോളനിവൽക്കരണവും അവസാനിപ്പിക്കലും എല്ലാവിധത്തിലുമുള്ള വർണ്ണ വംശീയ വിവേചനങ്ങൾ ഇല്ലായ്മ ചെയ്യലുമാണ് ചേരിചേരാ പ്രസ്ഥാനത്തിൻ്റെ മുഖ്യലക്ഷം."ചേരിചേരാ പ്രസ്ഥാനം ലോകരാജ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കലല്ല; മറിച്ച് സജീവമായി ഇടപെടലാണെന്ന നെഹൃവിയൻ  വീക്ഷണം പ്രസ്ഥാനത്തിൻ്റെ നിലപാട് വ്യക്തമാക്കുന്നതാണ്.


സംഘ്പരിവാറിന് അനഭിമിതൻ


    നെഹ്റുവിൻ്റെ മതേതര വീക്ഷണമാണ് ഇന്ത്യയെ മറ്റൊരു 'സംഘിസ്ഥാൻ' ആയി മാറ്റാതിരുന്നത് എന്നും, നെഹ്റുവിൻ്റെ ജനാധിപത്യ ബോധം കൊണ്ടാണ് ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും ഏകാധിപത്യത്തിനും സൈനിക അട്ടിമറികൾക്കും വിധേയമായപ്പോഴും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലകൊണ്ടത് എന്നും, നെഹ്റുവിൻ്റെ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയെ മറ്റൊരു ആഫ്രിക്കയായി മാറ്റാതിരുന്നത് എന്നും,നെഹ്റു സ്വീകരിച്ച വിദേശനയം ആണ് ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് എന്നും സവിശേഷമായ ഒരു സ്ഥാനം നേടിക്കൊടുത്തത് എന്നും നിസ്തർക്കമായ കാര്യമാണ്.ഇതുകൊണ്ടൊക്കെ തന്നെയാണ് ഇന്ന് രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്ക് നെഹ്റു അനഭിമിതനായതും. ഇന്ന് രാജ്യം അകപ്പെട്ടിരിക്കുന്ന  സാമ്പത്തികതകർച്ചക്കും തൊഴിലില്ലായ്മക്കും വരെ നെഹ്റുവിനെയാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. കാശ്മീർ പ്രശ്നത്തിന്റെ പേരിലും ചൈന -  പാക്കിസ്ഥാൻ ബന്ധങ്ങളിൽ വിള്ളൽ വീഴുമ്പോഴുമെല്ലാം നിരന്തരം പഴി കേൾക്കുന്നതിന് നെഹ്രുവിന് തന്നെ.


      യഥാർത്ഥത്തിൽ സംഘപരിവാർ സ്വപ്നം കണ്ട ഇന്ത്യയുടെ നേർവിപരീതമായിരുന്നു നെഹ്റു പടുത്തുയർത്തിയ ഇന്ത്യ.നെഹ്റുവിൻ്റെ ജനാധിപത്യ മതേതര വീക്ഷണങ്ങളോടൊ സാമ്പത്തിക,വിദേശ നയങ്ങളോടോ ഒട്ടും തന്നെ അവർക്ക് യോജിപ്പില്ല.നെഹ്റു പ്രഥമ പ്രധാനമന്ത്രിയായതുകൊണ്ടാണ് ഇന്ത്യയിൽ മതേതരത്വം നിലനിന്നത് എന്നും,അഞ്ച് പതിറ്റാണ്ട് കാലത്തോളം തങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും ഭരണസിരാ കേന്ദ്രങ്ങളുടെയും  പടിക്ക് പുറത്തായതെന്നും സംഘപരിവാറിന് നന്നായിയറിയാം.അതിനാൽ തന്നെ ഇപ്പോൾ പഠിക്കകത്ത്  കയറിയ അവർ നെഹ്റുവിനെ തള്ളിപ്പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിൽ ഒട്ടും തന്നെ അതിശയോക്തി കാണേണ്ടതില്ല.




✍🏻ഹാഫിള് അമീന്‍ നിഷാല്‍

(അയോധ്യ വെറുമൊരു സൂചന മാത്രമാണ്, കാശിയും മധുരയും ബാക്കിയുണ്ട്...)

        1992 ഡിസംബർ ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്ത ശേഷം സംഘപരിവാർ ശക്തികൾ രാജ്യത്ത് ഉയർത്തിവിട്ട മുദ്രാവാക്യമായിരുന്നു ഇത്.വാരാണസിയിലെ  ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്നും പ്രാർത്ഥനക്കും പൂജ നടത്താനും അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ നൽകിയ ഹർജി ക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ തള്ളിക്കൊണ്ടും കേസിൽ വാദം തുടരുമെന്നും അറിയിച്ചുകൊണ്ടുള്ള ഉത്തർപ്രദേശ് ഹൈക്കോടതി വിധിയോടെ  രാജ്യം വീണ്ടുമൊരു മന്ദിർ മസ്ജിദ് ചർച്ചയിലേക്കും വിവാദത്തിലേക്കും കടന്നിരിക്കുകയാണ്.ബാബരിയിൽ പരീക്ഷിച്ച് വിജയിച്ച കുതന്ത്രം വീണ്ടും ആവർത്തിക്കാൻ അധികാരത്തിന്റെ ബലത്തിൽ സംഘപരിവാർ കച്ചകെട്ടിയിറങ്ങുമ്പോൾ രാജ്യത്തെ മതേതര സമൂഹം വലിയ ആശങ്കയുടെയും ഭീതിയോടെ യുമാണ് സമകാലിക സാഹചര്യങ്ങളെ നോക്കിക്കാണുന്നത്.

സംഘ് വാദങ്ങളും അർത്ഥ ശൂന്യതയും

     മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസീബ് ആണ് 1669 ൽ ഉത്തർപ്രദേശിലെ വരാണസി പട്ടണത്തിൽ ഗ്യാൻവാപി മസ്ജിദ് പണി കഴിപ്പിക്കുന്നത്.രാജ്യത്തെ പ്രസിദ്ധ ഹൈന്ദവ തീർഥാടന ക്ഷേത്രമായ കാശി വിശ്വനാഥ ക്ഷേത്രത്തോട് തൊട്ടുരുമ്മിയാണ് മസ്ജിദ് നിലകൊള്ളുന്നത്.ഔറംഗസീബ് ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചതെന്നും പള്ളിയുടെ രൂപഘടനയും ശിവ ലിംഗം കണ്ടെത്തിയതും പ്രസ്തുത വാദത്തിന് തെളിവാണെന്നുമാണ് സംഘപരിവാർ വാദം.ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത തീർത്തും അടിസ്ഥാന രഹിതമായൊരു ആരോപണമാണത്.അക്കാലത്തെ വാരണസി തച്ചൻമാർ അന്നവിടെ ലഭ്യമായ നിർമ്മാണ വസ്തുക്കളുപയോഗിച്ച് പ്രാദേശിക ജോലിക്കാരെ കൊണ്ടാണ് പള്ളിയുടെ നിർമ്മാണം നിർവഹിച്ചത്.ഇതിന് കുറച്ചൊക്കെ ക്ഷേത്രത്തിന്റെ രൂപസാദൃശ്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്.പിന്നെ കണ്ടെത്തിയത് ഒരിക്കലും ഒരു ശിവലിംഗമല്ല.മറിച്ച്, പള്ളിയിൽ അംഗസ്നാനം ചെയ്യുന്ന ജലധാരയിലെ  ഒരു ശിലാനിർമിതി മാത്രമാണത്.              

            ഇനി ചരിത്രത്തിലേക്ക് വന്നാൽ ഔറംഗസീബ് ക്ഷേത്രം തകർത്തതിനെ സ്ഥിരീകരിക്കുന്ന  യാതൊരു ചരിത്ര രേഖയോ തെളിവോ തന്നെ ലഭ്യമല്ല.പള്ളി നിർമ്മിച്ചു എന്നു മാത്രമാണ് ചരിത്രം; ബാബരിയിലെ പോലെ തന്നെ.'ബാബർ ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചത് എന്നതിന് ചരിത്രപരമായി തെളിവില്ല' എന്നായിരുന്നല്ലോ പള്ളി നിന്നിടത്ത് ക്ഷേത്രം നിർമ്മിക്കാൻ ഉത്തരവിട്ട 2020 ഓഗസ്റ്റ് 5 ലെ അവസാന വിധിയിലും സുപ്രീം കോടതി പറഞ്ഞത്. മാത്രമല്ല,പള്ളി നിർമാണം കഴിഞ്ഞ്, കൃത്യമായി പറഞ്ഞാൽ 1780 ലാണ് അഹല്യഭായ് റാണി ഇപ്പോഴത്തെ കാശി വിശ്വനാഥ ക്ഷേത്രം പണിയുന്നത്.അതിനും ശേഷമാണ്  ക്ഷേത്രപരിസരത്തായി ചെറുതും വലുതുമയ ധാരാളം ക്ഷേത്രങ്ങൾ നിർമിക്കപ്പെടുന്നതും വാരാണസി ഒരു ക്ഷേത്രനഗരമായി മാറുന്നതും.അതു പോലെ പള്ളി നിർമാണം കഴിഞ്ഞ് രണ്ടര നൂറ്റാണ്ടിലധികം കാലം മുസ്ലീങ്ങൾ മുഗളരുടെ കീഴിലും, ബ്രിട്ടീഷുകാരുടെ കീഴിലുമായി  ആരാധന കർമങ്ങൾ നിർവഹിച്ചു പോന്നിട്ടുണ്ട്.' 'നാനാത്വത്തിൽ ഏകത്വ' മെന്ന ഇന്ത്യൻ ദേശീയതയുടെ ഏറ്റവും മനോഹരമായ ആശയത്തിന്റെ മകുടോദാഹരണമായിരുന്നു ഒരൊറ്റ കോമ്പൗണ്ടിനുള്ളിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഗ്യാൻ വാപി മസ്ജിദും കാശി വിശ്വനാഥ് ക്ഷേത്രവും.പള്ളിയുടെ മേൽ ആദ്യമായി സംഘ് പരിവാർ അവകാശമുന്നയിക്കുന്നത് 1931 ലാണ്. എന്നാൽ സംഘ്പരിവാർ നൽകിയ ഹരജിയിൽ ബ്രിട്ടീഷ് കാലത്തെ വാരാണസി സിവിൽ കോടതി വിധി മുസ്ലികൾക്കനുകൂലമായിരുന്നു.അതു പള്ളിയല്ലാതെ മറ്റൊന്നുമല്ലെന്നും ആർക്കും അതിന്മേൽ അവകാശമുന്നയിക്കാൻ അർഹതയില്ലെന്നുമാണ് അന്ന് കോടതി തീർത്തു പറഞ്ഞത്.

1991 ലെ ആരാധനാലയസംരക്ഷണ നിയമവും പ്രസക്തിയും

    1984 ൽ ഡൽഹിയിൽ ചേർന്ന 558 ഹിന്ദു പുരോഹിതന്മാരുടെ യോഗം ബാബരി മസ്ജിദ്,ഗ്യാൻവാപി , മധുരയിലെ ഈദ്ഗാഹ്  മസ്ജിദ് എന്നിവയ്ക്ക് മേൽ അവകാശമുന്നയിക്കാൻ തീരുമാനിച്ചു.ആ വർഷം തന്നെ പൊതു തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലൊതുങ്ങിയ ബിജെപി തങ്ങളുടെ പ്രവർത്തന ശൈലിയും അജണ്ടയും കൂടുതൽ തീവ്ര ഹിന്ദുത്വത്തിലേക്ക് മാറ്റാനും തീരുമാനിച്ചു.തുടർന്നങ്ങോട്ട് ബിജെപിയുടെയും ആർഎസ്എസ്,വിഎച്ച്പി,ബജ്റംഗ്ദൾ തുടങ്ങിയ തീവ്ര ഹിന്ദുത്വ സംഘടനകളുടെയും മുഖ്യ അജണ്ടയായി 'ക്ഷേത്രങ്ങളുടെ പുനർനിർമ്മാണം' മാറി. പള്ളികൾ തകർത്ത് ക്ഷേത്രങ്ങൾ പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രചണ്ഡ പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും നടത്തി.സാധ്വി ർതംബരയും വിനയ് കത്യാറുമെല്ലാം വിഷലിപ്തമായ വാക്കുകളിലൂടെ ഹൈന്ദവ വികാരം ആളിക്കത്തിച്ചു.അദ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര നടന്നു.പലയിടത്തും സംഘർഷങ്ങളും വർഗീയ കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു.അപകടവും വെല്ലുവിളിയും നിറഞ്ഞ ഈ സാഹചര്യത്തിലാണ് മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനായിരുന്ന ജി.എം ബനാത്ത്‌വാലയുടെ പരിശ്രമഫലമായി 1991ലെ ആരാധനാലയ സംരക്ഷണ നിയമം രാജ്യത്ത് നിലവിൽ വരുന്നത്.അന്ന് പാർലമെന്റ് അംഗമായിരുന്ന ബനാത്ത്‌വാലയാണ് ലോക്സഭയിൽ  നിയമം അവതരിപ്പിച്ചത്.

    വിവിധമതങ്ങളിലധിഷ്ഠിതമായതും അല്ലാത്തതുമായ രാജവംശങ്ങളുടെയും,ഫ്രഞ്ച് - ബ്രിട്ടീഷ് പോലെയുള്ള കൊളോണിയൽ ശക്തികളുടെ കീഴിൽ നൂറ്റാണ്ടുകൾ കഴിഞ്ഞ് പോയ ഇന്ത്യ മഹാരാജ്യത്ത് നിരവധി ക്ഷേത്രങ്ങളും പള്ളികളും മറ്റു ആരാധനാലയങ്ങളുമെല്ലാം തകർക്കപ്പെട്ടിട്ടുണ്ട്;ഒരു പരിധിവരെ അന്യായമായി തന്നെ.എന്നാൽ അതിന്റെ പേരിൽ രാജ്യത്തെ ജനങ്ങൾ സ്വാതന്ത്ര്യാനന്തരവും പരസ്പരം തർക്കിക്കുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും തീർത്തും ദൗർഭാഗ്യകരമാണ്.ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുകയും മതേതര സ്വഭാവത്തിന് ഭീഷണിയാവുകയും ചെയ്യുമെന്നതിൽ യാതൊരു സംശയവുമില്ല.അതിനാൽ ഇത്തരം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങളെ ചെറുക്കാൻ രാജ്യത്ത് ഒരു പൊതുനിയമം അത്യാവശ്യമാണ്.

        അതാണ് 1991 ലെ ആരാധനാലയ സംരക്ഷണനിയമത്തിലൂടെ രാജ്യത്ത് സാധ്യമായത്.ഇന്ത്യയിലെ   ആരാധനാലയങ്ങളുടെ 'കട്ട്‌ ഓഫ് ഡേറ്റ്' രാജ്യത്തിന്റെ സ്വാതന്ത്രദിനമാക്കുകയായിരുന്നു ഈ നിയമത്തിലൂടെ ചെയ്തത്.1947 ഓഗസ്റ്റ് 15 ന് രാജ്യം സ്വാതന്ത്രമാകുമ്പോൾ ആരാധനാലയം ഏതു മതവിഭാഗത്തിന്റെ കൈവശമായിരുന്നോ,അവർക്കായിരിക്കും തുടർന്നുള്ള അവകാശവും എന്നതാണ് നിയമത്തിന്റെ കാതലായ വശം.ഇതുപ്രകാരം ഏതെങ്കിലുമൊരു ആരാധനാലയത്തിന്റെ മേൽ മറ്റൊരു വിഭാഗം അവകാശമുന്നയിച്ചാൽ ആ ആരാധനാലയത്തിന് സംരക്ഷണമുറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെയും നിയമപാലകരുടെയും മേൽ നിഷിപ്തമായി.ഇത്തരം കേസുകൾ വന്നാൽ കോടതികളവ പരിഗണിക്കാൻ പോലും പാടില്ലെന്നും നിയമം അനുശാസിക്കുന്നുണ്ട്.കേസ് നടക്കുകയായിരുന്നതിനാൽ ബാബരി മസ്ജിദിനെ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു നിയമം പ്രാബല്യത്തിൽ വന്നത്.ഈ നിയമത്തിന്റെ ബലത്തിലാണ് 1991 ഒക്ടോബറിൽ വിഎച്ച്പി നൽകിയ ഹരജിയിൽ 1998 ൽ വിധി വന്നപ്പോൾ കോടതി തള്ളിക്കളഞ്ഞത്.വിഎച്ച്പി റിവിഷൻ ഹർജി നൽകിയെങ്കിലും അലഹബാദ് ഹൈക്കോടതി കേസ് നടപടികൾ സ്റ്റേ ചെയ്യുകയായിരുന്നു. 2019 വിജയശങ്കർ രസ്തോഗി എന്നയാൾ ക്ഷേത്ര ഭൂമി കൈവശപ്പെടുത്തിയാണ് പള്ളി നിർമിച്ചതെന്ന് അവകാശപ്പെട്ട് വാരാണസി  സിവിൽ കോടതിയെ സമീപിച്ചു.ഇതിനെതുടർന്ന് പള്ളിക്കുള്ളിൽ ആർക്കിയോളജിക്കൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടെങ്കിലും വിധിക്കെതിരെ അർജുമൻ ഇൽതിസാമിയ കമ്മിറ്റിയും ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും നൽകിയ അപ്പീലിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന പ്രകാശ് പാഡിയ സർവ്വേ തടഞ്ഞു .അതുപോലെ 2020 ജൂണിൽ വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘ് ആരാധനാലയ സംരക്ഷണ   നിയമത്തിലെ ചില പ്രസക്ത ഭാഗങ്ങൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ വിഷയത്തിൽ നോട്ടീസ് പോലും നൽകേണ്ടതായിരുന്നു കോടതിയുടെ തീരുമാനം.തുടർന്ന് പള്ളിക്കുള്ളിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന വിഗ്രഹങ്ങൾ മുമ്പാകെ പൂജ നടത്താൻ അനുവദിക്കണമെന്നാ വശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ വാരാണസി സിവിൽ കോടതിയിൽ ഹരജി ഫയൽ ചെയ്തത്.ഈ ഹരജിയിലാണ് കഴിഞ്ഞ മേയിലെ    വിവാദമായ അഭിഭാഷ സർവ്വേ നടന്നത്. അതിനെതിരെ  ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് നൽകിയ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് വന്നിരിക്കുന്നത്.

  സംഘ് കുതന്ത്രങ്ങളിലെ  ഒളിയജïകള്‍

       2019 ലെ പൊതുതെരെഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ,മാര്‍ച്ചിലാണ് 600 കോടിയുടെ കാശി വിശ്വനാഥ കോറിഡോറിന് പ്രധാന മന്ത്രി നരേന്ദ്രമോദി തറക്കല്ലിടുന്നത്.ക്ഷേത്രത്തിനു ചുറ്റുമുള്ള പള്ളിയുള്‍പ്പടെയുള്ള സ്ഥലങ്ങളടങ്ങിയ 45,000 ചതുരശ്ര അടി ഭൂമി ഏറ്റെടുത്ത് മാത്രമേ ഈ ഭീമന്‍ ക്ഷേത്രപദ്ധതി യാഥാര്‍ത്യമാകൂ.ഇതുമായി ബന്ധപ്പട്ട് പ്രധാന മന്ത്രി ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയില്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള 300  വീടുകളും കെട്ടിടങ്ങളും മാത്രമല്ല,ഗ്യാന്‍ വാപിപള്ളിയുമുണ്ടായിരുന്നില്ല! അതായത് ക്ഷേത്ര വികസനത്തോടപ്പം അധികപ്പറ്റായ 'പള്ളി പൊളി' യും മോദിയുടെയും സം ഘ്പരിവാറിന്റെയും  പദ്ധതിയിലുണ്ടെന്ന് വ്യക്തം.ഇതിനെ ബലപ്പെടുത്തുന്ന കാര്യങ്ങളാണ് ഗ്യാന്‍വാപിയെ ലക്ഷ്യം വെച്ചുള്ള പുതിയ നീക്കങ്ങളില നിഗൂഢതകള്‍ സൂചിപ്പിക്കുന്നതും.

         ഗ്യാൻവാപിയുമായി ബന്ധപ്പെട്ട് നിലവിൽ കോടതികളിൽ ഉള്ള കേസുകളിൽ ഹർജിക്കാർ ഭൂരിഭാഗവും വാരാണസിക്ക് പുറത്തു നിന്നുള്ളവരാണ്.5 ലക്ഷം മുസ്‌ലിംകൾ വസിക്കുന്ന വാരാണസിയിൽ ഹിന്ദുക്കളുമായോ മറ്റു വിഭാഗങ്ങളുമായോ മുസ്ലിംകൾക്ക് യാതൊരു പ്രശ്നവുമില്ല.കേസുകളും മറ്റു കോലാഹലങ്ങളും നടക്കുന്നതിനിടയിൽ തന്നെയാണ് ക്ഷേത്ര കോറിഡോറത്തിനായി പള്ളിയുടെ സ്ഥലം മുസ്‌ലിംകൾ ക്ഷേത്രകമ്മിറ്റിക്ക് വിട്ട് നൽകിയത്.അതുപോലെ ക്ഷേത്രത്തിലെ രണ്ട് സന്യാസിമാർ സംഘപരിവാർ ശിവലിംഗമാണ് എന്ന് ആരോപിക്കുന്ന മസ്ജിദിലെ ജലധാരയെ പറ്റി ഒരു അഭിമുഖത്തിൽ പറഞ്ഞത് "തങ്ങൾ കുട്ടിക്കാലം മുതൽ കാണുന്നതാണ് അതെ ന്നും,അത് ശിവലിംഗവുമായി കണക്കാക്കാനാകില്ലെന്നുമാണ്".

      RSS ന് കീഴിലുള്ള 'വിശ്വ വേദിക് സംഘടൻ സംഘ' മാണ് ഹർജിക്കാർക്ക് വേണ്ട സഹായം ചെയ്യുന്നത്.ഡൽഹിയിലെ കുതുബ് മിനാർ വിഷ്ണു ക്ഷേത്രമാക്കണമെന്നും മധുരയിലെ ഷാഹീ ഈദ് ഗാഹ് മസ്ജിദ് പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് സമരം ചെയ്യുന്നതും കേസും മറ്റും നടത്തുന്നതും ഇതേ സംഘടന തന്നെ.അതുപോലെ കേസിലെ ഹർജിക്കാരായ അഞ്ച് സ്ത്രീകളിൽ ലക്ഷ്മിദേവിയുടെ ഭർത്താവ് സോഹൻലാൽ ആര്യ വാരാണസിയിലെ മുതിർന്ന വി.എച്ച്.പി ഭാരവാഹിയുമാണ്.1985 ൽ ഇതേ ആവശ്യം ഉന്നയിച്ച് കോടതിയിൽ ഹർജി നൽകിയതിന് പിന്നിലും ഇതേ സോഹൻലാലായിരുന്നു.മാത്രമല്ല കേസ് നൽകിയ അഞ്ച് സ്ത്രീകളും സാധാരണക്കാരാണ്.എന്നാൽ ഇവർക്കായി വാദിക്കുന്നത് വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകരാണ്  എന്നതും കേസിനു പിന്നിലെ നിഗൂഢതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.കേസിലെ മറ്റൊരു ഹർജിക്കാരനായ സുന്ദർശൻ ടി.വി യുടെ എഡിറ്റർ ആയ സുരേഷ് ചവ്ഹാൻകെയാകട്ടെ,മുസ്ലീങ്ങൾക്കെതിരെ വംശഹത്യ നടത്താൻ ആഹ്വാനം ചെയ്തതിന്റെ പേരിൽ കേസ് നേരിടുന്നയാളാണ്.

അധികാരത്തിലേക്കുള്ള ടിക്കറ്റ്

        ബി.ജെ.പി സർക്കാരും സംഘപരിവാറും രാജ്യത്തെ ഇപ്പോൾ വീണ്ടുംമെരു മന്ദിർ - മസ്ജിദ് തർക്കത്തിലേക്ക് തള്ളിവിട്ടതിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്.ഇന്ത്യയിലെ ജനങ്ങൾക്ക് വമ്പൻ വാഗ്ദാനങ്ങൾ നൽകിയായിരുന്നു 2014 ൽ മോദി ഗവൺമെന്റ് അധികാരത്തിലേറിയത്.കോർപ്പറേറ്റുകളെയും മാധ്യമങ്ങളെയും ഉപയോഗിച്ച് മോദിക്കും 'ഗുജറാത്ത് മോഡൽ' നും വീര പരിവേഷവും പബ്ലിസിറ്റിയും ആവോളം നേടികൊടുത്തു.മോദിയെ രാജ്യത്തെ തകർച്ചയിൽ നിന്ന് കരകയറ്റുന്ന നായകനായും ഗുജറാത്ത് മോഡൽ രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്കെല്ലാമുള്ള 'ഒറ്റമൂലി'യായും ചിത്രീകരിച്ചു.തൊഴിൽദാന,പെട്രോൾ വില വാഗ്ദാനങ്ങൾ കൊണ്ട് പ്രചാരണം കൊഴുപ്പിച്ചു.ഒരുവേള വിദേശത്തേക്കൊഴുക്കുന്ന കള്ളപ്പണങ്ങൾ പിടിച്ചെടുത്ത് ഇന്ത്യയിലെ ഓരോ പൗരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം വീതം ഇട്ടുതരുമെന്ന് വരെ തട്ടിവിട്ടു.ഇങ്ങനെ തങ്ങളുടെ കഷ്ടകാലം മാറുന്നുവെന്നും 'അച്ചേ ദിന്‍' വരുന്നുവെന്നും കരുതിയ ജനങ്ങൾ അവസാനം വോട്ട് ചെയ്ത് ബി.ജെപി.യെ ഇന്ദ്ര പ്രസ്ഥത്തിന്റെ അധികാരസ്ഥാനത്തേറ്റി .                               

             എന്നാൽ എട്ടു വർഷങ്ങൾക്കിപ്പുറം രാജ്യത്തിന്റെ അവസ്ഥയിന്ന് അങ്ങേയറ്റം പരിതാപകരമാണ്.നോട്ട് നിരോധനം,ജി.എസ്.ടി തുടങ്ങീ തെറ്റായ നയങ്ങൾ കാരണം രാജ്യത്തിന്റെ സാമ്പത്തിക നില തകർന്നു.രൂപയുടെ മൂല്യം ഇടിഞ്ഞു,പണം പെരുപ്പം വർധിക്കുകയും ആവശ്യസാധനങ്ങളുടെ വിലക്കയറ്റം അനിയന്ത്രിതമാവുകയും ചെയ്തു.തൊഴിലില്ലായ്മ രൂക്ഷമായി,പെട്രോൾ,  ഇന്ധന വില ദിനംപ്രതി കുതിച്ചുയർന്നു കൊണ്ടിരിക്കുന്നു.കർഷക രോഷം പ്രക്ഷോഭമായി മാറി.'ഊരു തെണ്ടലിൽ' മോദി റെക്കോർഡിട്ടെങ്കിലും ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യശ്ശസ്സിന് പലകുറി മങ്ങലേറ്റു.പാക്കിസ്ഥാൻ,ചൈന എന്നീ അയൽ  രാഷ്ട്രങ്ങളുമായുള്ള ബന്ധം മുമ്പെങ്ങുമില്ലാത്ത വിധം വഷളായി.

      സാഹചര്യങ്ങളുടെ നിചസ്ഥിതി ഇങ്ങനെയൊക്കെയായിരിക്കെ മറ്റൊരു ബാബരി സൃഷ്ടിക്കൽ ബി.ജെ.പിക്ക് അനിവാര്യമായിരിക്കുന്നു;പ്രത്യേകിച്ചും 2024ലെ പൊതുതെരഞ്ഞെടുപ്പ്  അടുത്തുകൊണ്ടിരിക്കുമ്പോൾ.മന്ദിർ മസ്ജിദ് പ്രശ്നങ്ങൾ എന്നും ബിജെപിക്ക് അധികാരത്തിലേക്കുള്ള ടിക്കറ്റ് ആണ്.പ്രധാനപ്പെട്ട മുസ്ലിം പള്ളികൾ മുമ്പ് ക്ഷേത്രങ്ങൾ ആയിരുന്നുവെന്നും അവ തിരിച്ചുപിടിച്ച് ക്ഷേത്രങ്ങളാക്കി പുനർ നിർമ്മിക്കുമെന്നുമുള്ള പ്രചാരണം ബിജെപി നടത്തും.അങ്ങനെ മുസ്ലിം വിരുദ്ധ - ഹിന്ദു ഏകീകരണ വോട്ടുകൾ ബിജെപിക്ക് ലഭിക്കും.ഇന്നലെകളിൽ ബാബരി അതായിരുന്നു ബിജെപിക്ക് നൽകിയത്.ഇന്ന് ഗ്യാൻവാപിയിലൂടെ ബിജെപി പ്രതീക്ഷിക്കുന്നതും മറ്റൊന്നല്ല.സ്വാഭാവികമായും നാളെയുടെ വിഷയങ്ങളായി മധുര മസ്ജിദും കുതുബ് മിനാറും താജ്മഹലും വഴിയേ വരും...




✍🏻ല്‍ഫാസ് നിസാമി ചെറുകുളം

  പ്രകടന പരതയിൽ അതിരു കടന്ന ബഹുസ്വരതയും മതേതരത്വവും മുസ്‌ലിംങ്ങൾക്കിടയിൽ സൃഷ്ടിച്ച ആഘാതം ചെറുതല്ല. അതിനാൽ തന്നെ, ഈ അടുത്ത വർഷങ്ങളിലായി ഇളവുകൾ തേടിയുള്ള നെട്ടോട്ടത്തിലാണ് സമുദായം. പാലിൽ നിന്നും വേർതിരിക്കപ്പെട്ട വെണ്ണയേക്കാളുപരി ഇസ്‌ലാമിക വിധി വിലക്കുകൾ ഇവിടെ അവിതർക്കിതമായി വ്യക്തമായിട്ടും അവ അംഗീകരിക്കാൻ വൈമനസ്യം കാണിക്കുന്നതാണ് കഷ്ടം. കേരളീയർ ഒരു ഓണത്തെ കൂടി വരവേൽക്കാനിരിക്കെ, തീർത്തും ഹൈന്ദവ വിശ്വാസത്തിൽ നിന്നും ഐതീഹ്യത്തിൽ നിന്നും പരിണമിച്ച ഓണത്തെ - അവരേക്കാളുപരി ഊഷ്മളതയോടെ വരവേൽക്കാൻ സമുദായം മുന്നിടുന്നത് എത്ര മാത്രം ലജ്ജാവഹമാണ്. ആരാണീ പ്രവണതക്ക് ചുക്കാൻ പിടിക്കുന്നതെന്ന ചോദ്യത്തിനു മുമ്പിൽ മൗനിയാവാനേ പലപ്പോഴും സാധ്യമാവുന്നുള്ളൂ. തീവ്ര മതേതരത്വ ബോധമാണ് അതിന് ഉത്തരമെങ്കിൽ സ്വത്വം നശിച്ചു പോകുന്നതിന് വലിയ വില നൽകേണ്ടി വരും. മതങ്ങൾ പരസ്പരം സൗഹാർദ്ദത്തിൽ ആവില്ലെന്നും മനുഷ്യ സൗഹാർദ്ദമേ സാധ്യമാവൂ എന്നുമുള്ള സത്യം ഇനിയും തിരിച്ചറിയാതെ പോവരുത്. അല്ലെങ്കിൽ പാരത്രിക ലോകത്ത് വെച്ച് പരിശുദ്ധ പ്രവാചകർ (സ) ശുപാർശ ചെയ്യുന്നവരിൽ പല മുസ്‌ലിം നാമധാരികളേയും കണ്ടില്ലെന്നു വരാം ...


ഐതീഹ്യങ്ങളിലെ ഓണം


       നൂറ്റാണ്ടുകൾക്ക് മുമ്പ്, "തൃക്കാക്കര" യിലാണ് ഓണം വിരചിതമാവാൻ ഇതിവൃത്തമായ സംഭവം അരങ്ങേറിയതെന്ന് ഹിന്ദു പുരാണങ്ങളിലും ഐതീഹ്യങ്ങളിലും കാണാം. ഭഗവാന്റെ "തൃക്കാൽ" വെച്ച "കര" യാണ് പിന്നീട് "തൃക്കാക്കര" യായത് എന്നതും ഓണവും ആ നാടും തമ്മിലുള്ള അഭേദ്യ ബന്ധവും ഹൈന്ദവ ആചാര്യന്മാർ വ്യക്തമാക്കുന്നുണ്ട്. കേരളീയർ കേട്ടു പഠിച്ച ഒരു പാട് കെട്ടുക്കഥകൾ ഓണത്തിനു പിന്നിൽ ഉണ്ടെങ്കിലും അവരുടെ  "ശ്രീമത് ഭാഗവതം" എന്ന സംസ്കൃത ശ്ലോക പ്രമാണത്തിൽ പറയുന്നത്, പ്രധാന വാമനാവതാര ക്ഷേത്രമായ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ ഭഗവാനെ വീട്ടിൽ കൊണ്ടു വന്നു ആരാധിക്കുന്ന ദിവസമാണ് തിരുവോണ ദിവസം. അസുര ചക്രവർത്തിമാരിൽ നിന്നും വിഭിന്നമായി നല്ല രീതിയിൽ ഭരിച്ച മഹാബലിയെ സ്വർഗ്ഗത്തേക്കാൾ ഉന്നത സ്ഥാനത്തെത്തിക്കാൻ വേണ്ടിയാണ് ഭഗവാൻ വാമനനായി അവതരിച്ച് മൂന്ന് അടി മണ്ണ് വേണമെന്ന് ആവശ്യപ്പെട്ടത്. ആകാശവും ഭൂമിയും മറ്റുമെല്ലാം രണ്ടടിയിൽ തന്നെ അളന്നെടുത്ത ഭഗവാൻ, മഹാബലിയെ പ്രസ്തുത സ്ഥലത്തേക്കയച്ചു. ചിങ്ങം മാസത്തിലെ "തിരുവോണ" നക്ഷത്രം പിറക്കുന്ന നാളിൽ തന്റെ ദാസന്മാരെ വന്നു കണ്ടു കൊള്ളാൻ ആ ഉത്തമ രാജാവിന് വരവും നൽകി. ഈ സംഭവമാണ് 

ശ്രോണായാം ശ്രവണദ്വാദശ്യാം മുഹൂർത്തേടഭിജിതി പ്രഭുഃ

സർവേ നക്ഷത്രതാരാദ്യശ്ചക്രുസ്തജ്ജന്മ ദക്ഷിണം.

[ ശ്രീമത് ഭാഗവതം - അഷ്ടമ സ്കന്ധം : 5 ]

എന്ന് തുടങ്ങുന്ന ശ്ലോകത്തിലൂടെ പ്രതിപാദിക്കുന്നത്.

  

  ഓണാഘോഷമെന്ന പേരിൽ യതാർത്ഥത്തിൽ ആ ദിവസം കൊണ്ടാടുന്നത് തൃക്കാക്കരയപ്പനെ വീട്ടിൽ കൊണ്ടുപോയി പൂജിക്കലാണ്. അതിലൂടെ മഹാബലിയും സ്മരിക്കപ്പെടുന്നു. അതിനാൽ, യതാർത്ഥ ഇസ്‌ലാം മത വിശ്വാസിക്ക് എങ്ങനെയാണ് ഓണമാഘോഷിക്കൽ ഭൂഷണമാവുക..? എത്ര തന്നെ അതിന് വേണ്ടി ചരട് വലിക്കപ്പെട്ടാലും കണ്ണടച്ച് ഇരുട്ടാക്കാൻ ഉത്ബുദ്ധരായ സമുദായം മുതിരരുത്.


 ശരീഅത്ത് എന്ത് പറയുന്നു


     സത്യവിശ്വാസികളോടാണ് മതത്തിന്റെ വിധി വിലക്കുകൾ സംവദിക്കുന്നത്. മറ്റുള്ളവർ സത്യവും ധർമ്മവും നീതിയും ബോധ്യമായാലും അതിന് മുഖം കൊടുക്കണമെന്നില്ല. ഓണം, ക്രിസ്തുമസ് തുടങ്ങിയ ഇതര മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കുകൊള്ളുന്നതിന് കൃത്യമായ അതിർത്തി ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. "നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം" [109 - 06] എന്ന ഖുർആനിന്റെ സമീപനം ഇവിടെ ഇരുത്തി ചിന്തിപ്പിക്കുന്നു. "ഒരാൾ ഒരു ജനതയെ അനുകരിക്കുന്ന പക്ഷം അവൻ അവരിൽ പെട്ടവനാണ്"[ അബൂ ദാവൂദ്] , " നാമല്ലാത്തവരെ അനുകരിക്കുന്നവൻ നമ്മിൽ പെട്ടവനല്ല. നിങ്ങൾ യഹൂദരോടും ക്രിസ്ത്യാനികളോടും അനുകരിച്ച് പ്രവർത്തിക്കരുത്" [തിർമുദി] - പരിശുദ്ധ നബി (സ) യുടെ ഈ മഹത് വചനങ്ങൾ ഇത്തരം ആഘോഷങ്ങൾക്ക് മുതിരുന്നവരെ തടയിടുന്നു.

        മാത്രമല്ല, ശാമുകാരുടെ "നൈറൂസ്" എന്ന ആഘോഷത്തെ സംബന്ധിച്ച് ബഹുമാനപ്പെട്ട ഇബ്നു ഹജർ ഹൈതമി (റ) വിന്റെ ഫതാവൽ കുബ്റയിൽ വിസ്തരിച്ച ഫത്‌വകൾ ഇവിടേയും ബാധകമാകുന്നു. കുഫ്റിൽ സാദൃശ്യപ്പെടുക എന്ന ഉദ്ദേശത്തോടെ ആഘോഷിച്ചാൽ കാഫിറാകുന്നതാണ്. കുഫ്റിൽ സാദൃശ്യത ഉദ്ദേശിച്ചില്ല - പക്ഷെ, അവരുടെ ആഘോഷത്തിൽ സാദൃശ്യപ്പെടുന്നു എന്ന് ഉദ്ദേശിച്ചാൽ കാഫിറാകില്ലെങ്കിലും കുറ്റക്കാരനാകും. സാദൃശ്യത തീരെ തന്നെ ഉദ്ദേശിക്കാതെ അവരുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടാൽ നിർബന്ധമായും എതിർക്കപ്പെടേണ്ടതുമാണ് [ഫതാവൽ കുബ്റ - 4 /239 ] .ചുരുക്കത്തിൽ, ഇസ്‌ലാം മത വിശ്വാസികൾ ഈ വിധ ആഘോഷങ്ങൾ വെടിയൽ  അനിവാര്യമാണ്. എങ്കിലും, ആഘോഷങ്ങളുടെ ഭാഗമായിട്ട്  അവർ തയ്യാറാക്കിയ വിഭവങ്ങളിലേക്ക് ക്ഷണിക്കപ്പെട്ടാൽ ക്ഷണം സ്വീകരിക്കുന്നത് പ്രശ്നമില്ല. പക്ഷേ, അവർക്ക് സമ്മാനങ്ങൾ നൽകലും ആശംസ നേരലും പാടില്ലാത്തതാണ്. കാരണം, അവരുടെ മതാചാരത്തെ നാം അംഗീകരിച്ചു എന്ന ചിന്ത അവർ സത്യത്തിലാണെന്ന ഉൾനാട്യത്തിലേക്ക് അവരെ നയിക്കുക വഴി തിന്മയിൽ സഹായിക്കലാവുമത്. നിങ്ങൾ പരസ്പരം ശത്രുതയിലും തിന്മയിലും സഹായിക്കരുതെന്നാണ് [5:2] ഖുർആനിക അധ്യാപനം.


ഉത്സവക്കെണി 


  പരിപൂർണ്ണ ഇസ്‌ലാം മത വിശ്വാസിക്ക് ഓണം, വിഷു, ക്രിസ്തുമസ് തുടങ്ങിയ ആഘോഷോത്സവങ്ങൾ കെണിയായിരിക്കുകയാണ്. മക്കളുടെ വിദ്യാഭ്യാസത്തിൽ വരെ ഭയാനകരമായ കൈയ്യൊപ്പാണ് ഇത്തരം ഉത്സവങ്ങൾക്കുള്ളത്. പൂക്കളം ഇടലും ക്രിസ്തുമസ് ട്രീ ഒരുക്കലും മുണ്ടും സെറ്റ് സാരിയും മാവേലിയും സാന്താക്ലോസും തിരുവാതിരയുമെല്ലാം ഗ്രെയ്ഡ് മാർക്കിന് മാനദണ്ഡമാവുമ്പോൾ ,  മക്കനയിട്ട ഫാത്വിമയും തൊപ്പിയിട്ട മുഹമ്മദും - പൊട്ട് തൊട്ട ശ്രീകൃഷ്ണനും കുരുശുമാലയിട്ട കന്യാമറിയവുമാവുന്നത് നെഞ്ചിടിപ്പോടെയല്ലാതെ എങ്ങനെയാണ്‌ നോക്കികാണാനാവുക.? 

  അതോടൊപ്പം, പെരുന്നാൾ ദിനത്തിൽ അമുസ്‌ലിംങ്ങളിൽ നിന്ന് ഒരാളും തൊപ്പിയിട്ട ഫോട്ടോ സ്കൂൾ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാറില്ലെന്നത് ചേർത്ത് വായിക്കേണ്ടതാണ്. ഉത്സവങ്ങളും ഇസ്‌ലാമിനെതിരെയുള്ള ഒളിയജണ്ടയാണോ എന്ന് സംശയിച്ചു പോകുന്നു.ങ്ങൾ ഏത് തന്നെ മാറി മാറി വന്നാലും പ്രതിസ്ഥാനത്ത് ഇസ്‌ലാം മാത്രമാണെന്നത് ഇസ്‌ലാമിന്റെ സത്യത്തെയാണ് വിളിച്ചോതുന്നത്.

  മുൻഗാമികൾ ജീവനർപ്പിച്ച് നേടിത്തന്ന ഈ പവിത്രത നമ്മുടെ കരങ്ങളാൽ കളങ്കപ്പെടാൻ പാടില്ല. വീട് മുതൽ നാട് വരെയും ചെറുപ്പം മുതൽ വലുപ്പം വരെയും തുടക്കം മുതൽ ഒടുക്കം വരെയും മതം മാത്രം മുഖമുദ്രയാക്കിയ ഒരാളും ഈ വിധ പ്രതിസന്ധികളിൽ കുലുങ്ങുകയില്ല. എന്ന് മാത്രമല്ല, കാലം കാതോർക്കുന്ന ദിശാബോധം നൽകാൻ അവൻ പ്രാപ്തനായിരിക്കും. അത്തരക്കാരിൽ നിന്ന് അറിയാതെ പോലും വീഴ്ച വരാൻ പാടില്ല. പോസിറ്റീവ് എനർജിയുള്ളവരിൽ പോലും ഒരു പണ്ഡിതന്റെയോ മത വിദ്യാർത്ഥിയുടെയോ "ഓണാംശംസ സ്റ്റാറ്റസ് " ഉത്തേജിപ്പിക്കുന്ന നെഗറ്റീവ് എനർജി അതി തീവ്രമാവും. സത്യം സത്യമായി മനസ്സിലാക്കാനും ശരിയെ ശരിയായി നിലനിർത്താനും നാം പ്രതിജ്ഞാബദ്ധരാണ്. ധർമ്മം അധർമ്മത്തിന് വഴിമാറരുത്…

 



✍🏻ഹാഫിള് മുഹമ്മദ് സിനാന്‍ വെട്ടം


    ഇന്ത്യയിലേക്ക് ആദ്യമായി കടന്നുവന്ന അധിനിവേശ ശക്തികളായ പോർച്ചുഗീസുകാരുടെ കൊളോണിയൽ താല്പര്യങ്ങൾ ആദ്യമേ തിരിച്ചറിഞ്ഞ് ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയ മലബാറിലെ ധീര ദേശാഭിമാനികളാണ് കുഞ്ഞാലിമരക്കാർമാർ.കുഞ്ഞാലിമരക്കാർമാർ എന്നറിയപ്പെടുന്നവർ ധാരാളം പേരുണ്ടെങ്കിലും അവരിൽ പ്രധാനികൾ കൂട്ട്യാലി മരക്കാർ,കുട്ടി പോക്കർ,പട്ടുമരക്കാർ, മുഹമ്മദലി മരക്കാർ എന്നീ നാലു പേരാണ്.കോഴിക്കോട് സാമൂതിരിയുടെ നാവിക തലവന്മാരായിരുന്ന ഇവർ ചരിത്രത്തിൽ യഥാക്രമം കുഞ്ഞാലി ഒന്നാമൻ,രണ്ടാമൻ, മൂന്നാമൻ,നാലാമൻ എന്നറിയപ്പെടുന്നു.അക്കാലത്തെ ഏറ്റവും വലിയ നാവിക ശക്തികളായ പറങ്കിപ്പടക്കെതിരെ ചെറുവള്ളങ്ങളും ആയുധങ്ങളും ഉപയോഗിച്ച് ഒരു നൂറ്റാണ്ട് കാലത്തോളം കുഞ്ഞാലിമാർ നടത്തിയ പോരാട്ടങ്ങൾ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആവേശം ജനിപ്പിക്കുന്ന ഒരദ്ധ്യായം തന്നെയാണ്.

 കുടുംബം


 കൊച്ചിയിലെ വ്യാപാര പ്രമുഖർ ആയിരുന്നു മരക്കാർ കുടുംബം.കൊച്ചിയിലെ രാജാക്കന്മാർ പോർച്ചുഗീസുമായി സഖ്യത്തിൽ ഏർപ്പെട്ടപ്പോൾ മരക്കാർ കുടുംബത്തിന്റെ സമുദ്ര വാണിജ്യ പ്രവർത്തനങ്ങൾ ഇല്ലാതായി.അതിനെ തുടർന്ന് മരക്കാർ കുടുംബത്തിലെ മുഹമ്മദലി മരക്കാറും മറ്റു പ്രമുഖരും തങ്ങളുടെ അനുയായികളോടൊപ്പം കൊച്ചി വിട്ട് കോഴിക്കോടത്തി.ഭരണാധികാരിയായിരുന്ന സാമൂതിരിയെ കണ്ട് പോർച്ചുഗീസുകാരുമായുള്ള യുദ്ധത്തിൽ തങ്ങളുടെ കപ്പലുകളും മറ്റു സഹായങ്ങളും വാഗ്ദാനം ചെയ്തു.തുടർന്ന് സാമൂതിരി മുഹമ്മദ് അലി മരക്കാർക്ക് 'കുഞ്ഞാലി' എന്ന സ്ഥാനപ്പേര് നൽകുകയും ഒരു നാവികസേന രൂപീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.വിശ്വസ്തൻ,പ്രിയങ്കരൻ എന്നൊക്കെയാണ് 'കുഞ്ഞാലി' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

      തുടർന്നു ഗുജറാത്ത് മുതൽ സിലോൺ വരെയുള്ള കടലോ രങ്ങളിൽ തമ്പടിച്ച് മരക്കാർ പറങ്കികളെ നിരന്തരം ശല്യപ്പെടുത്തി.ചെറിയ ചെറിയ യുദ്ധങ്ങളിൽ പറങ്കികളെ പരാജയപ്പെടുത്താൻ മുഹമ്മദ് അലി മരക്കാർക്ക് കഴിഞ്ഞെങ്കിലും ഈ യുദ്ധങ്ങൾ മരക്കാർ സംഘത്തിന് കനത്ത ആൾനാശവും ധനനഷ്ടവും ഉണ്ടാക്കി.ഒടുവിൽ സിലോണിൽ വച്ച് നടന്ന ഒരു പോരാട്ടത്തിൽ കുഞ്ഞാലിമരക്കാർ ചതിയിൽ പെടുകയും പോർച്ചുഗീസുകാരാൽ കൊല്ലപ്പെടുകയും ചെയ്തു.

 പോർച്ചുഗീസ് ക്രൂരതകൾ


 പതിനാറാം നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും വലിയ നാവിക ശക്തികൾ ആയിരുന്നു പറങ്കികൾ.വാസ്കോഡഗാമ കോഴിക്കോട് എത്തി ഒരു നൂറ്റാണ്ടിനകം എല്ലാ ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളും പാശ്ചാത്യ ശക്തികളുടെ കീഴിലാവുകയോ മേൽക്കോയ്മ അംഗീകരിക്കുകയോ ചെയ്തു.സ്വേച്ഛാധിപതങ്ങളായ പോർച്ചുഗലുകാർക്ക് വലിയ കപ്പലുകളും ആയുധങ്ങളുമുണ്ടായിരുന്നു.നാവികശക്തിയിൽ പറങ്കികളെ  വെല്ലുവിളിക്കാൻ പോന്ന ഒരു സൈന്യം അന്നുണ്ടായിരുന്നത് തുർക്കിയിലെ ഉസ്മാനികൾക്ക് മാത്രമായിരുന്നു.മെഡിറ്ററേനിയൻ കടലിൽ തുർക്കികളുടെ ഖൈറുദ്ധീൻ ബാർബറോസയുടെ വെല്ലുവിളി കഴിഞ്ഞാൽ പറങ്കികൾക്ക് പിന്നീട് ലോകത്ത്  കടലിൽ എതിരാളികൾ  ഉണ്ടായിരുന്നത് മലബാറിലെ മരക്കാർമാർ മാത്രമായിരുന്നു.

      വിജയലഹരിയിൽ പോർച്ചുഗലുകാർ സംസ്കാര ശൂന്യരായി.കുട്ടികളെ ആട്ടുകല്ലും അമ്മിക്കല്ലുമുപയോഗിച്ച് ചതച്ചുകൊല്ലാൻ പറങ്കിക്കപ്പിത്താൻ അസ്വാഡോ അമ്മമാരെ നിർബന്ധിച്ചു.പിന്നെ കുട്ടികളുടെ തലയ റുത്തു,കുന്തമുനയിൽ കുത്തിയെടുത്ത് അവരുടെ ദയനീയ കരച്ചിൽ കേട്ട് സന്തോഷിച്ചു.കുട്ടികളുടെ കരച്ചിൽ പോർച്ചുഗലിലെ ഒരു പക്ഷിയുടെ കരച്ചിൽ പോലെ ആയതുകൊണ്ട് അതാസ്വദിക്കാനാണത്രേ ആ ക്രൂരത കാട്ടിയത്.ശ്രീലങ്കയിലെ  പാലത്തിൽനിന്ന് ആളുകളെ വെള്ളത്തിലേയ്ക്കു തള്ളിയിട്ട്,അവരെ മുതലകൾ കടിച്ചു കീറിത്തിന്നുന്നത് കണ്ട് ആഹ്ലാദിച്ചു.

   പോർച്ചുഗീസ് ക്രൂരതകളുടെ പാരമ്യതയാണ് കേരളത്തിൽ കണ്ടത്.ഇസ്ലാമിനെ ആരംഭം മുതൽ തന്നെ ശത്രുതയിലാണ് പറങ്കികൾ കണ്ടിരുന്നത്.ഹിന്ദുമതം നിന്ദ്യത അർഹിക്കുന്ന അന്ധവിശ്വാസം മാത്രമായിരുന്നു അവർക്ക്.കടൽകൊള്ളസാധാരണമായിരുന്നു.1502 ൽ ഗാമയുടെ കേരളത്തിലേക്കുള്ള   രണ്ടാം വരവ് സാമൂതിരിയെ ശിക്ഷിക്കാനും ഇന്ത്യ കീഴടക്കാനുമുള്ള പോർച്ചുഗീസ് രാജാവിന്റെ  കല്പനയോടുകൂടിയായിരുന്നു.കണ്ണൂരിനടുത്ത് മാടായിയിൽ വച്ച് ഹജ്ജ് യാത്ര ചെയ്തു തിരിച്ചു വരുന്നവരുടെ ഒരു കപ്പൽ ഗാമ പിടിച്ചെടുത്തു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 240 യാത്രക്കാർ ഉണ്ടായിരുന്നു.ജീവനുവേണ്ടി സ്ത്രീകൾ സ്വന്തം സ്വർണാഭരണങ്ങൾ അടക്കം കയ്യിലുള്ളതെല്ലാം കൊടുക്കാൻ തയ്യാറായി.അതവഗണിച്ചു യാത്രക്കാരെ മുഴുവൻ കൂട്ടിക്കെട്ടി ഗാമയും കൂട്ടരും കപ്പലിന് തീയിട്ടു.പറങ്കീ ക്രൂരകൃത്യങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്.മാത്രമല്ല കേരളത്തിലെത്തിയ  പിൽക്കാല പറങ്കി സൈന്യാധിപൻമാരെ അപേക്ഷിച്ചു ഗാമ ഭേദപ്പെട്ട മനുഷ്യമൃഗമായിരുന്നു." ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂ പോർച്ചുഗീസുകാർ മുസ്ലിംങ്ങളോട് ചെയ്ത ക്രൂരതകളെ പറ്റി തന്റെ തുഹ്ഫത്തുൽ മുജാഹിദീനിൽ പറയുന്നു:"അവർ മുസ്ലിംകളുടെ സ്വത്തുക്കൾ കൊള്ളചെയ്തു.അവരുടെ പള്ളി കളും പട്ടണങ്ങളും തീവെച്ചു നശിപ്പിച്ചു,കപ്പലുകൾ പിടിച്ചെടുത്തു.ഖുർആ നും മറ്റു വേദഗ്രന്ഥങ്ങളും ചവിട്ടി മെതിക്കുകയും തീവയ്ക്കുകയും ചെയ്തു.ഹാജിമാരെ കൊല്ലുകയും മറ്റു മുസ്ലിംകളെയും ക്രൂരപീഡനത്തിനിരയാക്കുകയും നബിയെ അവഹേളിക്കുകയും ചെയ്തു...ചിലരെ ശരീരത്തിൽ തീവച്ചു പീഡി പ്പിച്ചു.ചിലരെ അടിമകളായി വിറ്റു.ഉന്നത കുടുംബങ്ങളിൽപെട്ട എത്രയെത്ര മുസ്ലിം സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി.അവരിൽ ജനിക്കുന്ന കുട്ടികളെ ക്രിസ്ത്യാനികളാക്കി.എത്രയോ സയ്യിദന്മാരെയും പണ്ഡിതന്മാരെയും കുലീനരെയും പിടിച്ചു ദേഹോപദ്രവം ചെയ്തു കൊന്നു.എത്രയോ ഹീനവും ക്രൂരവുമായ കൃത്യങ്ങൾ അവർ ചെയ്തു.അതു വിവരി ക്കാൻ നാവു പൊങ്ങില്ല;പറയാൻ വെറുപ്പുള്ള സംഗതികളാണവയെല്ലാം.. "

 പടയോട്ടപ്പരമ്പരകൾ


          മുഹമ്മദലി മരക്കാരുടെ മരണശേഷം കുട്ട്യാലി മരക്കാർ  സാമൂതിരിയുടെ തലവനായി നിയമിതനായി.ഇദ്ദേഹമാണ് 'കുഞ്ഞാലിമരക്കാർ ഒന്നാമൻ' എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നത്.വൻനാവികവ്യൂഹങ്ങളുള്ള പറങ്കികളോട് നേരിട്ട് യുദ്ധം ചെയ്യുന്നത് ആത്മഹത്യാപരമാണെന്ന് മനസ്സിലാക്കിയ കുട്ട്യാലി തന്റെ നാവികരെ ഗറില്ല യുദ്ധങ്ങൾ അഭ്യസിപ്പിച്ചു.'പറവകൾ' എന്നു വിളിക്കുന്ന 30 മുതൽ 40 വരെ ആളുകൾ തുഴയുന്ന ചെറു ബോട്ടുകൾ ആയിരുന്നു പറങ്കികൾക്കെതിരെ കുട്ട്യാലിയുടെ തുറുപ്പുചീട്ട്.ശത്രുക്കപ്പലുകളെ ഓർക്കാപുറത്ത് അക്രമിക്കുന്ന ഈ 'പറവകൾ' മുഖേന മരക്കാർ പറങ്കികളുടെ നിരവധി കപ്പലുകൾ തകർക്കുകയും പിടിച്ചെടുക്കുകയും ചെയ്തു.പറങ്കി ചരക്ക് കപ്പലുകൾക്ക് വലിയ സൈനിക സന്നാഹത്തോടുകൂടിയ ല്ലാതെ സമുദ്രയാത്ര നടത്താൻ പറ്റാത്ത അവസ്ഥ സംജാതമായി.ഇന്ത്യയിലെ പോർച്ചുഗീസുകാരുടെ ആസ്ഥാനമായിരുന്നു ഗോവയുമായുള്ള മലബാറിലെ പറങ്കികളുമായുള്ള ബന്ധവും വിച്ഛേദിച്ചു.കോഴിക്കോട് നിന്നും പുറങ്കടലിലേക്കുള്ള ചരക്ക് കപ്പലുകൾ  പറങ്കികളിൽ നിന്ന് കുട്ട്യാലി സംരക്ഷിക്കുകയും ചെയ്തു.പോർച്ചുഗീസ് നാവികനായിരുന്നു അൽബുക്കർക്ക് ഒരിക്കൽ "ശക്തമായ സൈന്യം കോഴിക്കോട് വേണമെന്നും അതില്ലാഞ്ഞാൽ ലോകത്ത് തനിക്കറിയാവുന്ന മറ്റാരെക്കാളും ശക്തമായ മാപ്പിളമാർ  ആക്രമിക്കുമെന്നും പറഞ്ഞു പോർച്ചുഗൽ രാജാവിന് കത്തെഴുതി.1528 ൽ പോർച്ചുഗീസുകാർ കുട്ട്യാലിയെ തടവുകാരനാക്കിയിരുന്നെങ്കിലും മകൻ കുഞ്ഞാലി അദ്ദേഹത്തെ മോചിപ്പിച്ചു.ഏകദേശം 30 വർഷത്തോളം പറങ്കികളുടെ അറബിക്കടലിലെ സ്വൈര്യവിഹാരത്തിന് തടസ്സം സൃഷ്ടിച്ച കുട്ട്യാലി 1531ൽ വധിക്കപ്പെട്ടു.

          തുടർന്ന് അദ്ദേഹത്തിന്റെ പുത്രൻ കുട്ടി പോക്കർ (കുഞ്ഞാലി രണ്ടാമൻ) സാമൂതിരിയുടെ നാവികത്തലവനായി.40 കൊല്ലത്തോളം അദ്ദേഹം പറങ്കികളെ വിറപ്പിച്ചു.ശത്രു സേനക്ക് തുല്യനാണയത്തിൽ തിരിച്ചടി നൽകിയ അദ്ദേഹം ഒരു വർഷത്തിനുള്ളിൽ പറങ്കികളുടെ 50 കപ്പൽ വരെ പിടിച്ചടക്കുകയുണ്ടായി.1538 ൽ ഒരു പോർച്ചുഗീസ് ക്യാപ്റ്റൻ രാജാവിനെ ഇങ്ങനെ അറിയിച്ചു:"ഒരു തുറമുഖത്ത് നിന്ന് പുറപ്പെട്ട 150 പേരുള്ള സംഘം കഴിയുന്നത്ര നാഷനഷ്ടങ്ങൾ വരുത്തുന്നു,ഞാൻ അവരുടെ പിറകെ പോകുമ്പോൾ മറ്റൊരു സംഘം  വേറൊരിടത്തുനിന്നും   പുറപ്പെട്ടു മറ്റേതെങ്കിലും  സ്ഥലത്ത് നാശനഷ്ടങ്ങളുണ്ടാക്കുന്നു.എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കാനാവുന്നില്ല".

        മരക്കാരെ നേരിടാൻ ഗോവയിൽ നിന്ന് പോർച്ചുഗീസ് നാവികർ മാറിമാറി വന്നുകൊണ്ടിരുന്നു.സിലോണിലെ രാജാവിനെതിരെ കലാപം നടത്തിയിരുന്ന അവിടുത്തെ രാജകുമാരനെ സഹായിച്ചുകൊണ്ട് സിലോണിലെ കോട്ടയിൽ ഒരു താവളവും മരക്കാർ തരപ്പെടുത്തി.ഈ യുദ്ധങ്ങളിൽ കുഞ്ഞാലിയും കൂട്ടാളികളും പ്രദർശിപ്പിച്ച ശൂരതയും ധൈര്യവും പോർച്ചുഗീസ് ചരിത്രകാരന്മാരുടെ കൂടി പ്രശംസ പിടിച്ചു പറ്റുന്നവയായിരുന്നു.1566 ൽ പോർച്ചുഗീസുകാർക്കെതിരെ മരക്കാർ നേടിയ ഒരു വിജയത്തെ സൈനുദ്ദീൻ മഖ്ദൂം തന്റെ മുജാഹിദീനിൽ വിവരിക്കുന്നതിങ്ങനെയാണ് "17 ഓടങ്ങളിൽ നിറയെ നാവികരുമായി കുട്ട്യാലിയുടെ നേതൃത്വത്തിൽ ചാലിയത്തിനടുത്ത്   പറങ്കികളുടെ ഒരു വലിയ കപ്പൽ നശിപ്പിച്ചിരുന്നു.അതിലാകട്ടെ പടനായകന്മാരുൾപ്പെടെ ആയിരം  പേരാണ് ഉണ്ടായിരുന്നത്.പിറ്റേ വർഷം മംഗലാപുരം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന മറ്റൊരു കപ്പലും കുഞ്ഞാലി തകർത്തു.അവരുടെ കോട്ടക്ക് നേരെ വെടിയുതിർക്കുകയും  ചെയ്തു.അവസാനം 1571ൽ കണ്ണൂർ തീരത്ത് വെച്ച് പോർച്ചുഗീസ് നാവികൻ മെനസിസിന്റെ 40 കപ്പലുമായി നടന്ന ഏറ്റുമുട്ടലിൽ കുഞ്ഞാലി രണ്ടാമൻ കൊല്ലപ്പെട്ടു.തുടർന്ന് പട്ടുമരക്കാർ മൂന്നാം കുഞ്ഞാലിയായി നിയമിതനായി.

 ചാലിയം വിജയവും കോട്ടക്കൽ മരക്കാർ കോട്ടയും



         ഒരു നൂറ്റാണ്ട് കാലം നിലനില് മരക്കാർമാരുടെ പോരാട്ടങ്ങളിൽ ഏറ്റവും പ്രശസ്തമായ വിജയമാണ് 1571ൽ പറങ്കികളിൽ നിന്നും ചാലിയം കോട്ട തിരിച്ചുപിടിച്ചത്. പട്ടു മരക്കാരുടെ നേതൃത്വത്തിലുള്ള സൈന്യത്തിൽ മുസ്ലിംകൾക്കു പുറമേ  ധാരാളം നായർ പടയാളികളും ഉണ്ടായിരുന്നു. നാലുമാസത്തോളം ദീർഘിച്ച കനത്ത ഉപരോധമാണ് മരക്കാരുടെ നേതൃത്വത്തിൽ നടന്നത്.കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നും അയച്ചിരുന്ന സാമഗ്രികൾ പിടിച്ചടക്കുകയും കോട്ടയിലേക്കുള്ള സഹായങ്ങൾ തടയുകയും ചെയ്തു.കോട്ടയിൽ ഉള്ളവർ സഹായം ലഭിക്കാതെ നായയേയും മറ്റു മൃഗങ്ങളെയും ഭക്ഷിച്ചു.1571 നവംബർ മാസത്തിൽ മരക്കാർ കോട്ട പിടിച്ചടക്കി.ഈ വിജയത്തോടെ പോർച്ചുഗീസുകാരുടെ മലബാറിലെ ആധിപത്യ ശ്രമങ്ങൾക്ക് കുഞ്ഞാലിയും കൂട്ടരും കനത്ത ആഘാതമേൽപ്പിച്ചു.ചാലിയം വിജയത്തെ പ്രകീർത്തിച്ചു കൊണ്ട് കോഴിക്കോട് ഖാളി ആയിരുന്ന ഖാളി മുഹമ്മദ് രചിച്ച കാവ്യമാണ് ഫത്ഹുൽ മുബീൻ (വ്യക്തമായ വിജയം).ചാലിയം വിജയത്തെ തുടർന്ന് സാമൂതിരി ഒരു കോട്ട കെട്ടാൻ മരക്കാർക്ക് അനുവാദവും നൽകി. അതാണ് 'കോട്ടക്കൽ മരക്കാർ കോട്ട'. മാത്രമല്ല നായർപടനായകന്മാർക്ക് അനുവദിച്ചു കൊടുത്തിരുന്ന പ്രത്യേകമായ അധികാരാവകാശങ്ങൾ കുഞ്ഞാലി മൂന്നാമനും സാമൂതിരി നൽകുകയും ചെയ്തു.

 സാമൂതിരി- പോർച്ചുഗീസ് സന്ധി 


       ഒരു നൂറ്റാണ്ട് കാലത്തോളം മലബാറിൽ നിന്നും പറങ്കികളെ  സമർത്ഥമായി പ്രതിരോധിച്ച സാമൂതിരി - മരക്കാർ  ബന്ധത്തിൽ 1580 ഓടെ വിള്ളൽ വീണു തുടങ്ങി.കോട്ടക്കലിലെ മരക്കാർ കോട്ട പറങ്കികളെ പരിഭ്രാന്തരാക്കിയിരുന്നു.സാമൂതിരിയുമായി ഏതെങ്കിലും വിധത്തിൽ സൗഹൃദം ഉണ്ടാക്കിയാൽ മാത്രമേ മരക്കാർ പടയിൽ നിന്ന് രക്ഷപ്പെടാനാവുമെന്ന് പറങ്കികൾ മനസ്സിലാക്കി.തുടർന്ന് പറങ്കികൾ സാമൂതിരിയെ കണ്ട് പൊന്നാനിയിൽ ഒരു കോട്ട കെട്ടാനുള്ള അനുവാദം ചോദിച്ചു.നിരന്തര യുദ്ധം കാരണം തളർന്ന സാമൂതിരി അത നുവദിച്ചു.ഇതു മലബാറിന് ഭീഷണിയാവുമെന്ന് കുഞ്ഞാലി സാമൂതിരിയെ താക്കീത് ചെയ്തെങ്കിലും സാമൂതിരി ചെവി കൊണ്ടില്ല.സാമൂതിരിയും മുസ്ലിങ്ങളും തമ്മിലുള്ള ബന്ധത്തിന് ഇതോടെ വിള്ളൽ വീണു.പോർച്ചുഗീസ് രാജാവ് 1582ലെ സന്ധി പ്രകാരം തടവുകാരെ ഗോവയിലേക്കോ കൊച്ചിയിലേക്കോ കൈമാറണമെന്നും പൊന്നാനിയിലെ പോർച്ചുഗീസ് കോട്ട കേന്ദ്രീകരിച്ച് മരക്കാർ മൂന്നാമന്റെ കോട്ട തകർക്കണമെന്നും ഉത്തരവിട്ടു.1591ൽ ഫാദർ ഫ്രാൻസിസ്കോ ഡ കോസ്റ്റ് എന്ന പാതിരിയുടെ സഹായത്തോടെ  സാമൂതിരിയുമായി മറ്റൊരു സന്ധിയിൽ കൂടി എത്താൻ പറങ്കികൾക്ക് സാധിച്ചു.
       പൊന്നാനിയിൽ പോർച്ചുഗീസുകാർ കെട്ടിയ കോട്ടയും ശത്രുപാളവുമായുള്ള സാമൂതിരിയുടെ ബന്ധവും മരക്കാർ നാവിക ശക്തിക്കെതിരെ ഉയർന്ന് വന്ന പുതിയ വെല്ലുവിളിയായിരുന്നു.എന്നാൽ വടകരയിലെ പുതുപ്പണത്ത് ഒരു പുതിയ കേന്ദ്രം പടുത്തുയർത്താൻ കുഞ്ഞാലിക്കു കഴിഞ്ഞു.1595 കുഞ്ഞാലി മൂന്നാമൻ മരണപ്പെട്ടു.

 നാലാമന്റെ  രക്തസാക്ഷിത്വവും പോരാട്ടങ്ങളുടെ അന്ത്യവും


 1895ൽ കോട്ടക്കൽ വച്ച് മുഹമ്മദ് അലി കുഞ്ഞാലി മരക്കാർ നാലാമനായി ചുമതലേറ്റു.സാമൂതിറിയുമായി തകർന്നു കൊണ്ടിരുന്ന ബന്ധങ്ങൾ നാലാമന്റെ കാലത്ത് അതിന്റെ പാരമ്യതയിലെത്തി.കുഞ്ഞാലിയുടെ കടലിലെ ശക്തി  വർദ്ധിച്ചതിനാൽ സാമൂതിരി കോട്ടക്കൽ കേന്ദ്രത്തെ ഒരു ഭീഷണിയായി തന്നെ പരിഗണിച്ചു.ഈ ഭിന്നത മൂർച്ഛിക്കുവാൻ പറങ്കികൾ ശ്രമിക്കുകയും ചെയ്തു.സാമൂതിരിയുടെ മേൽക്കോയ്മ കുഞ്ഞാലി അംഗീകരിക്കുന്നില്ലെന്നും രാജകീയ പദവികൾ അദ്ദേഹം സ്വീകരിച്ചു എന്നും അവർ പ്രചരിപ്പിച്ചു.അവസാനം തന്റെ നാവികത്തലവനെതിരെ പോർച്ചുഗീസുകാരുമായി സാമൂതിരി ഒരു കരാറിലെത്തി.ഉടമ്പടി പ്രകാരം  കടൽ വഴിയും കര വഴിയും കുഞ്ഞാലിയുടെ കോട്ടയെ ആക്രമിക്കാൻ ഇരു കൂട്ടരും ധാരണയിലെത്തി.
  
  1599 മാർച്ച്‌ 5 ന് വാസ്കോഡഗാമയുടെ പൗത്രനായ ലൂയി ഡി ഗാമയുടെ നേതൃത്വത്തിലുള്ള പറങ്കിപടയും സാമൂതിരിയുടെ സൈന്യവും മരക്കാർ കോട്ടക്ക് എതിരെ ആക്രമണം തുടങ്ങി. കുഞ്ഞാലി വളരെ ശക്തമായി തിരിച്ചടിച്ചു. പ്രമുഖർ അടക്കം ധാരാളം പോർച്ചുഗീസ് നാവികർ കൊല്ലപ്പെട്ടു.മരക്കാർക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ   ലൂയി ഗാമക്ക് കൊച്ചിയിലേക്ക് പിന്മാറേണ്ടി വന്നു.പറങ്കികൾക്ക് അപ്രതീക്ഷിതമായി  നേരിട്ട ഈ  പരാജയത്തെ പരാമർശിച്ച്  ഫെറിയ വൈ സുസ രേഖപ്പെടുത്തിയത് 'ഏഷ്യയിൽ പോർച്ചുഗീസ് ശക്തിക്ക് നേരിട്ട ഏറ്റവും വലിയ മാനഭംഗം' എന്നാണ്.

        തുടർന്ന് ക്യാപ്റ്റൻ ഫുർത്തദോവിന്റെ നേതൃത്വത്തിൽ ശക്തമായ സൈന്യവുമായി  പറങ്കികൾ തിരിച്ചുവന്നു. കടലിൽ നിന്നും കരയിൽ നിന്നും സംഘടിതവും ശക്തവുമായ ആക്രമണം തുടങ്ങി.കോട്ട നാലുഭാഗത്തുനിന്നും വളയപ്പെട്ടതിനാൽ കുഞ്ഞാലിക്ക് പിടിച്ചു നിൽക്കാനായില്ല.കോട്ടക്കകത്തുള്ളവർ അധികവും കൊല്ലപ്പെട്ടതോടെ  കീഴടങ്ങുന്നതാണ് കരണീയമെന്ന് കുഞ്ഞാലി തീരുമാനിച്ചു.അങ്ങനെ ജീവന് രക്ഷ നൽകാമെന്നുള്ള  ഉപാധിയിൽ സാമൂതിരിക്ക് മുന്നിൽ ആയുധം വെച്ച് കീഴടങ്ങാൻ കുഞ്ഞാലിയും കൂട്ടാളികളും തയ്യാറായി.അങ്ങനെ 1600 മാർച്ച് 16ആം തീയതി കുഞ്ഞാലി വാളുവെച്ച് സാമൂതിരിക്ക് മുന്നിൽ  വെച്ച് കീഴടങ്ങി. അവസരം കാത്തിരുന്ന ഫർത്താദോ ഉടനെ കുഞ്ഞാലിയെ ബലമായി പിടിച്ചു വിലങ്ങു വച്ചു.മാർച്ച്‌ 25 ന് ഫുർത്താദോ കുഞ്ഞാലിയെയും 40 തടവുകാരെയും കൊണ്ട് ഗോവയിലേക്ക് കൊണ്ട് പോയി തടവിലാക്കി. അവിടെവച്ച് പാതിരിമാർ മതം മാറിയാൽ ജീവൻ രക്ഷിക്കാമെന്ന വാഗ്ദാനങ്ങളുമായി കുഞ്ഞാലിയെയും അനുചരന്മാരെയും സമീപിച്ചു.എന്നാൽ ആ ശ്രമങ്ങളെല്ലാം പാഴായി. അവസാനം ഫ്രഞ്ച് ഗില്ലറ്റിൻ മാതൃകയിൽ ഉണ്ടാക്കിയ ഗില്ലറ്റിൽ ഒരു വലിയ ജനക്കൂട്ടത്തിനു മുമ്പാകെ കുഞ്ഞാലിയെന്ന ധീരനായകനെ  പോർച്ചുഗീസ് ഗവൺമെന്റ്  തൂക്കിലേറ്റി.എന്നിട്ടും അരിശം തീരാതെ കുഞ്ഞാലിയുടെ തലവെട്ടി ഉപ്പിട്ട് കുന്തത്തിൽ കുത്തി കണ്ണൂരിൽ കൊണ്ടുവന്ന് പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചു.കുഞ്ഞാലി നാലാമന്റെ  രക്തസാക്ഷിത്വത്തോടെ ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന മലബാറിന്റെ ചരിത്രത്തിലെ ധീരമായ ഒരു ചെറുത്തുനിൽപ്പിനും അന്ത്യം കുറിച്ചു.

 


✍🏻ഹാഫിള് അമീന്‍ നിഷാല്‍

    ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ഐതിഹാസികവും മഹത്തരവുമായ സ്വാതന്ത്ര്യ സമരമാണ് നമ്മുടെ ഭാരതത്തിന്റെ സ്വാതന്ത്രസമരം.വിവിധ മത- ജാതി വര്‍ഗ്ഗക്കാരായ കോടാനക്കോടി ദേശസ്‌നേഹികളായ ഭാരതീയരുടെ ഒത്തൊരുമിച്ചു നിന്നു കൊണ്ടുള്ള ത്യാഗോജ്വലമായ പോരാട്ടങ്ങളാണ് നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അടിമത്തത്തില്‍ നിന്നും നമ്മെ  മോചിപ്പിച്ചത്.ഗാന്ധിജിയുടെ അഹിംസ സമര രീതിയും ഇന്ത്യക്കാര്‍ വെച്ചു പുലര്‍ത്തിയ ദേശീയബോധവുമാണ് ലോകത്തിലെ മറ്റു സ്വാതത്ര പോരാട്ടങ്ങളില്‍ നിന്നും വിപ്ലവങ്ങളില്‍ നിന്നും നമ്മുടെ സ്വാതന്ത്ര്യ സമരത്തെ  വേര്‍തിരിക്കുന്നതും. എന്നാല്‍ ആദ്യം ബ്രിട്ടീഷുകാരും  പിന്നീട് കാലങ്ങളായി രാജ്യത്തെ ഹിന്ദുത്വ ഫാസിസ്റ്റുകളും മുസ്ലിംകളുടെ സ്വാതന്ത്രസമരത്തിലെ സംഭാവനകളെ വില കുറച്ചു കാണിക്കാന്‍ തീവ്രമായി ശ്രമിച്ചിട്ടുണ്ട്.സമര ചരിത്രത്തെ വളച്ചൊടിച്ചു  കൊണ്ടുള്ള നീചമായ പ്രചാരണങ്ങള്‍ വ്യാപകമായി നടന്നിട്ടുണ്ട്.ഫാസിസം അതിന്റെ എല്ലാവിധ തീവ്രതയോടു   കൂടിയും കളം വായുന്ന സമകാലിക ഇന്ത്യയില്‍ മുസ്ലിംകളുടെ അസ്ഥിത്വം വരെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ വിസ്മൃതിയിലാണ്ടുപോയ നമ്മുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ചരിത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത ഏറിവരികയാണ്.

 കുഞ്ഞാലിമരക്കാര്‍മാരും ആദ്യകാല സമരവും 


 ഇന്ത്യയിലേക്ക് ആദ്യമായി കടന്നുവന്ന അധിനവേശ ശക്തികളായ പറങ്കികളുടെ വൈദേശികാധിപ ത്യത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ന ടത്തിയവരാണ് കുഞ്ഞാലിമരക്കാർ മാര്‍.ജന്മ നാടിനു വേണ്ടി വീരേതിഹാസം രചിച്ച കുഞ്ഞാലിമാരില്‍ ചരിത്രത്തിലിടം പിടിച്ചത് മുഹമ്മദ് മരക്കാര്‍,കുട്ടി അലി മരക്കാര്‍,പട മരക്കാര്‍,മുഹമ്മദ് മരക്കാര്‍ എന്നി നാലുപേരാണ്.സാമൂതിരി രാജാവിന്റെ നാവികതലവന്‍മാരായിരുന്നു ഈ ധീര യോദ്ധാക്കള്‍.സര്‍വ്വവിധ സജ്ജീകരണങ്ങളോടും കൂടിയ അക്കാലത്തെ ഏറ്റവും വലിയ നാവിക ശക്തികളായിരുന്ന പറങ്കികള്‍ക്കെതിരെ ചെറു വള്ളങ്ങളും ആയുധങ്ങളുമുപയോഗിച്ച് കുഞ്ഞാലിമാരുടെ നാവികപ്പട നടത്തിയ വിരഗാഥ സ്വാതന്ത്രസമരത്തിലെ ആവേശം ജനിപ്പിക്കുന്ന ഒരധ്വായം തന്നെയാണ്.ഒരു നൂറ്റാണ്ടു കാലത്തോളം നീണ്ടുനിന്ന കുഞ്ഞാലിമാരുടെ പേ രാട്ടങ്ങള്‍ പറങ്കികളെ ശരിക്കും വെള്ളം കുടിപ്പിച്ചു.അതില്‍ ഏറ്റവും പ്രശസ്തമായതാണ് 1571 ല്‍ പറങ്കികളില്‍ നിന്നും ചാലിയം കോട്ട പിടിച്ചെടുത്തത്.ഇതിനെ തുടര്‍ന്ന് സാമൂതിരി കുഞ്ഞാലി മൂന്നാമന് പ്രതിഫലമായി ഒരു കോട്ട കെട്ടാന്‍ അനുവാദം നല്‍കി.അതാണ് 'കോട്ടക്കല്‍ മരക്കാര്‍ കോട്ട'.എന്നാല്‍ ചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ രംഗങ്ങളാണ് പിന്നീട് അരങ്ങേറിയത്.കുഞ്ഞാലിമാരെ കൊണ്ട് പൊറുതിമുട്ടിയ പറങ്കികള്‍ അവസാനം ചതിപ്രയോഗത്തിലൂടെ അവരെ കീഴ്‌പ്പെടുത്തുകയായാരുന്നു.സാമൂതിരിയെ കുതന്ത്രത്തിലൂടെ വശീകരിച്ച അവര്‍ കുഞ്ഞാലി നാലാമനെ പിടികൂടുകയും ഗോവയില്‍ കൊണ്ടുപോയി വധിക്കുകയും ചെയ്തു.എന്നിട്ടും അരിശം തീരാതെ അവര്‍ കുഞ്ഞാലിയുടെ തല ഉപ്പിലിടുകയും കണ്ണൂരില്‍ കൊണ്ടുവന്ന് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.


 മൈസൂര്‍ കടുവ ടിപ്പുസുല്‍ത്താന്‍ 

         കച്ചവട ആവശ്യാര്‍ത്ഥം ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷുകാരുടെ

കൊളോണിയല്‍ താല്‍പര്യങ്ങളെ ആദ്യമേ തിരിച്ചറിഞ്ഞ് തന്റെ അവസാന ശ്വാസം വരെ മാതൃരാജ്യത്തിനായി പടപൊരുതിയ  ഭാരത

ത്തിന്റെ ധീരപുത്രനാണ് ശഹീദേ മില്ലത്ത് ടിപ്പുസുല്‍ത്താന്‍.മൈസൂര്‍ ഭരണാധികാരികളായിരുന്ന ടിപ്പുവും പിതാവ് ഹൈദര്‍ അലിയും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്നു.അക്കാലത്തെ നാട്ടുരാജ്യങ്ങെല്ലാം ബ്രിട്ടീഷ് പാവകളായി മാറിയപ്പോഴും അസാമാന്യ ധീരതയോടെയും കറകളഞ്ഞ രാജ്യ സ്‌നേഹം കൊണ്ടും ടിപ്പു നടത്തിയ ഒറ്റയാന്‍ പോരാട്ടം സ്വാതന്ത്രസമരത്തിലെ തുല്യതയില്ലാത്ത ഒരധ്യായം തന്നെയാണ്.  "ഒരു ദിവസം സിംഹത്തെ പോലെ ജീവിക്കുന്നതാണ്  നൂറ്

കൊല്ലം കുറുക്കനെ പോലെ ജീവിക്കുന്നതിനേക്കാള്‍ മഹത്തരമായിട്ടുള്ളത് '  എന്ന തന്റെ തന്നെ ആപ്തവാക്യം അന്വര്‍ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍.


        ടിപ്പുവും പിതാവ് ഹൈദരാലിയും നാല് ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങളിലാണ് ബ്രിട്ടീഷുകാരുമായി  ഏറ്റുമുട്ടിയത്.ഇതില്‍ ഒന്നും രണ്ടും യുദ്ധങ്ങളില്‍ മൈസൂർ പട ബ്രിട്ടീഷുകാരെ നിശേഷം പരാജയപ്പെടുത്തി.റോക്കറ്റ് ഉപയോഗിച്ച് യുദ്ധം നടത്തിയ ലോകത്തെ ആദ്യ ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ.ടിപ്പുവിനെ ഒറ്റയ്ക്ക് നേരിടാന്‍ കഴിയാതിരുന്ന ബ്രിട്ടീഷുകാര്‍ പലപ്പോഴും അക്കാലത്തെ മറ്റു പ്രബല രാജവംശങ്ങളായ നൈസാമികളോടും മഹാരാഷ്ട്രരോടും കൂട്ടു ചേര്‍ന്നാണ് ടിപ്പുവിനെ എതിരിട്ടിരുന്നത്.എന്നിട്ടും പിടിച്ചുനില്‍ക്കാനാവാതെ  വന്നപ്പോള്‍ ടിപ്പുവിന്റെ ഏറ്റവുമടുത്ത വിശ്വ സ്തരെയും മന്ത്രിമാരെയും   വിലക്കുവാങ്ങി ബ്രിട്ടീഷുകാര്‍   സുല്‍ത്താനെ  കെണിയില്‍ പെടുത്തുകയായിരുന്നു.അങ്ങനെ 1799 മെയ് 31ന് തന്റെ വിശ്വപ്ര സിദ്ധമായ ശ്രീരംഗപട്ടണം കോട്ടയില്‍ വെച്ച് നടന്ന നാലാം ആംഗ്ലോ മെസൂര്‍ യുദ്ധത്തില്‍ വച്ച് ടിപ്പുസുല്‍ത്താന്‍ രക്തസാക്ഷിത്വം വരിച്ചു.അപ്പോള്‍ അന്നത്തെ ബ്രിട്ടീഷ് സൈനിക തലവനായിരുന്ന ജനറല്‍ ഹാരിസണ്‍ ആനന്ദ നൃത്തം ചവിട്ടിക്കൊണ്ട് പറഞ്ഞുവത്രേ 'ഇന്ത്യ  ഇന്ന് നമ്മുടേതായി'.


 ഒന്നാം സ്വാതന്ത്ര്യ സമരവും മുസ്ലിംകളും

  

ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യൻ ജനത നടത്തിയ ആദ്യ ബഹുജന മുന്നേറ്റമാണ് 1857 ലെ ഒന്നാം സ്വാതന്ത്ര സമരം.ബ്രിട്ടീഷുകാരുടെ ആയുധശക്തിക്കും അടിച്ചമർത്തലിനും 

മുന്നില്‍ സമരം പരാജയപ്പെട്ടുവെങ്കിലും രാജ്യത്ത് ഹിന്ദു മുസ്ലിം ഐക്യം രൂപപ്പെട്ടതും ഇന്ത്യക്കാര്‍ക്കിടയില്‍ ദേശീയബോധം വളര്‍ന്നതം സമരത്തിന്റെ ഏറ്റവും വലിയ നേട്ടം തന്നെയായിരുന്നു.ഈ ബഹുജന പ്രക്ഷോഭത്തിലും മുസ്ലിംകള്‍ സജീവമായി പങ്കെടുക്കുകയും മാതൃരാജ്യത്തിനായി അനേകം ത്യാഗങ്ങള്‍ സഹിക്കുകയും ധീര രക്തസാക്ഷിത്വം വരിക്കുകയും ചെയ്തിട്ടുണ്ട്.മീററ്റിലെ പട്ടാളക്യാമ്പില്‍ മംഗള്‍ പാണ്ഡെ തുടങ്ങിവച്ച ശിപായി ലഹള ഡല്‍ഹിയിലെത്തിയപ്പോള്‍ സമരക്കാര്‍ തങ്ങളുടെ നേതാവായി തെരഞ്ഞെടുത്തത് അന്നത്തെ മുഗള്‍ ഭരണാധികാരിയായ ബഹദൂര്‍ ഷാ സഫറിനെ ആയിരുന്നു.ജാതി ഭേദമന്യേ അവര്‍ ബഹദൂര്‍ഷയെ ഇന്ത്യയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു.ഒരു മാസത്തിനകം കാണ്‍പൂര്‍,അവധ്, ലഖ്‌നൗ,അലഹബാദ്, ഝാന്‍സി എന്നിവിടങ്ങളിലേക്കെല്ലാം സമരം വ്യാപിച്ചു.ഇവിടങ്ങളിലെല്ലാം രക്തരൂക്ഷിതമായ കലാപങ്ങളും യുദ്ധങ്ങളും അരങ്ങേറി.എന്നാല്‍ ബ്രിട്ടീഷുകാരുടെ സൈനിക ശക്തിക്കും ആധുനിക യുദ്ധസജ്ജീകരണങ്ങള്‍ക്കും മുന്നില്‍ സമരക്കാര്‍ക്ക് അധികകാലം പിടിച്ചുനില്‍ക്കാനായില്ല.ഉത്തരേന്ത്യയെയാകെ ഏകദേശം ഒരു വര്‍ഷക്കാലം പിടിച്ചുക ലുക്കിയ കലാപത്തെ ബ്രിട്ടീഷുകാര്‍ ക്രൂരമായി അടിച്ചമര്‍ത്തി.ഡല്‍ഹി തിരിച്ചുപിടിച്ച ബ്രിട്ടീഷുകാര്‍ ബഹദൂര്‍ ഷാ രണ്ടാമനെ പിടികൂടുകയും അദ്ദേഹത്തെയും കുടുംബത്തെയും റങ്കൂണിലേക്ക് നാടുകടത്തുകയും ചെയ്തു.പോകുമ്പോള്‍ അദ്ദേഹം ഒരു പിടി ഇന്ത്യന്‍ മണ്ണും തന്റെ കൈവശം വെച്ചിരുന്നു.തന്റെ മാതൃരാജ്യത്തെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം കൊള്ളണമെന്ന അദ്ദേഹത്തിന്റെ അഭിലാഷമായിരുന്നു അതിന്റെ കാരണം! ബര്‍മ്മയിലെ തടവറയില്‍ വെച്ച് നിരവധി പീഡനങ്ങളും

യാതനകളുമാണ് ബഹദൂര്‍ഷക്ക് നേരിടേണ്ടി വന്നത്.അദ്ദേഹത്തിന്റെ സ്വന്തം മക്കളുടെ തലവെട്ടി ഭക്ഷണ തളികയിലാക്കി ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന് കൊണ്ടുപോയി കൊടുത്തിരുന്നുവത്രെ.ഒടുവില്‍ അവിടെവെച്ച് തന്നെ 1862 ല്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

       അതുപോലെ അവധ് പ്രവിശ്യയില്‍ സമരത്തിന് നേതൃത്വം കൊടുത്തത് മൗലവി അഹമ്മദുല്ലയും ലഖ്‌നോവില്‍ ബീഗം ഹസ്രത്ത് മഹലും ആയിരുന്നു.വെള്ളക്കാര്‍ക്കെതിരെ ശക്തമായ സമരം നയിച്ച മൗലവിയെ ബ്രിട്ടീഷുകാരുടെ പാരിതോഷികം സ്വീകരിച്ച് പവനിലെ രാജാവ് ചതിച്ചു കൊലപ്പെടുത്തുകയായിരുന്നു.അവധിലെ അവസാന ഭരണാധികാരിയായ വാജിദ് അലി ഷായുടെ ഭാര്യയായിരുന്നു ബീഗംഹസ്രത്ത് മഹല്‍.1856 ല്‍ വാജിദലിയെ കൊല്‍ക്കത്തയിലേക്ക്നാടുകടത്തിയ ബ്രിട്ടീഷുകാര്‍ ഉത്തര്‍പ്രദേശിലെ നിരവധി ഭാഗങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു.1857 ല്‍ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചപ്പോള്‍ ബീഗം ഹസ്രത്ത് മഹല്‍ അവധിനെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ചേര്‍ക്കുന്ന ശ്രമങ്ങള്‍ക്കെതിരെ പോരാടി.രാജാ ജയ്‌ലാല്‍ സിംഗിന്റെ സഹായത്തോടെ ബീഗം ഹസ്രത്ത് മഹല്‍ ലക്‌നോവിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും തന്റെ മകന്‍ ബിര്‍ജിസ് ഖദ്‌റയെ അവിടുത്തെ ഗവര്‍ണറായി പ്രഖ്യാപിക്കുകയം ചെയ്തു.എന്നാല്‍ ബ്രിട്ടീഷ് സൈന്യം ലഖ്‌നോ തിരിച്ചു പിടിച്ചതോടെ ബീഗം ഹസ്രത്ത് മഹല്‍ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതയായി.ശേഷം നാനാസാഹിബിന്റെ കൂടെ ചേര്‍ന്ന് പ്രവര്‍ത്തിച്ച ബീഗം  ജഹാന്‍പൂര്‍ ആക്രമണത്തിന്റെ സമയത്ത് ഫൈസാബാദ് മൗലവിയുടെ കൂടെ ചേര്‍ന്നും പ്രവര്‍ത്തിച്ചു.ഒടുവില്‍ ബ്രിട്ടീഷുകാര്‍ സമരത്തെ അടിച്ചമര്‍ത്തിയപ്പോള്‍ പിടിക്കപ്പെടുമെന്നുറപ്പായ ബീഗം ഹസ്രത്ത് വെള്ളക്കാര്‍ക്ക് പിടി കൊടുക്കാതെ നേപ്പാളില്‍ അഭയം തേടുകയായിരുന്നു.അവിടെവെച്ച് തന്നെ 1872 ല്‍ ആയിരുന്നു അന്ത്യം.

       ദില്ലിയിലെ വിമതശിപായിമാരുടെ മുഖ്യസൈന്യാധിപനായിരുന്നു ജനറല്‍ ബഖ്ത് ഖാന്‍.ഡെല്‍ഹിയിലെ പരാജയത്തിനുശേഷം ബഖ്ത് ഖാന്‍ അവധിലേക്ക് നീങ്ങി.അവിടെ ബീഗം ഹസ്രത് മഹലിനൊപ്പം ബ്രിട്ടീഷ് സൈനത്തിനെതിരെ പോരാടി.അവധ് ബ്രിട്ടീഷ് നിയന്ത്രണത്തിലായതോടെ ഹസ്രത് മഹലിനോടോപ്പം  നേപ്പാളിലേക്ക് കടന്നു.കാണ്‍പൂരില്‍ നാനാ സാഹിബിനും താന്തിയാതോപിക്കുമൊപ്പം ധീരമായി പോരാടിയ അസീമുല്ലാ ഖാന്‍,ബറേലി, റോഹിന്‍ഗണ്ഡ് കലാപങ്ങള്‍ക്ക് നേത്യത്വം കൊടുത്ത ഖാന്‍ ബഹാദൂര്‍ ഖാന്‍,അലഹബാദില്‍ സമരത്തിന് നേതൃത്വം നല്‍കിയ ലിയാക്കത്ത് അലി,ബഹദൂര്‍ഷാ സഫറിന്റെ പത്‌നി സീനത്ത് മഹല്‍,കാണ്‍പൂരില്‍ സ്ത്രീ റെജിമെന്റ് രൂപീകരിച്ചു ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുകയും 25 ആം വയസ്സില്‍ ബ്രീട്ടീഷുകാര്‍ വെടിവച്ച് കൊല്ലുകയും ചെയ്ത അസീസന്‍ ബീഗം തുടങ്ങി പുരുഷന്‍മാരും സ്ത്രീകളുമായി ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ വീരേതിഹാസം രചിച്ച മുസ്ലിംകള്‍ നിരവധിയാണ്.മുസ്ലിമായതിന്റെ പേരില്‍ അവരില്‍ പലരും ചരിത്രത്തിന്റെ വിസ്മൃതിയിലാണ്ട് പോയെന്ന് മാത്രം.


 ഗാന്ധി യുഗത്തിലെ മുസ്ലിം പങ്ക് 

      രാജ്യത്തിന്റെ സ്വാതന്ത്രസമരപോരാട്ടങ്ങളിലെ ഏറ്റവും നിര്‍ണായകമായ ഗാന്ധിയുഗത്തില്‍ ദേശസ്‌നേഹികളായ മുസ്ലിംകള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്,ഖിലാഫത്ത് പ്രസ്ഥാനം തുടങ്ങി സംഘടനകളുടെ ഭാഗമായും അല്ലാതെയും സമര മുന്നേറ്റങ്ങളുടെയും പോരാട്ടങ്ങളുടെയും ഭാഗവാക്കായ മുസ്ലിംകള്‍ അനവധിയാണ്.1885 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ സ്ഥാപക നേതാക്കളിലൊരാളും സംഘടനയുടെ മൂന്നാമത്തെ പ്രസിഡണ്ടുമായിരുന്നു  ബദറുദ്ദീന്‍ ത്വയബ്ജി.ഹിന്ദുക്കളില്‍ നിന്നും മുസ്ലീങ്ങളില്‍ നിന്നും പിന്തുണ നേടുന്നതിനായി പ്രവര്‍ത്തിക്കുകയും കോണ്‍ഗ്രസിന്റെ ദേശീയ വ്യാപ്തി കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്ത ത്വയബ്ജി,1887-88 കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി രിക്കെ,മുസ്ലീം സമുദായത്തെ ഒന്നിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

          അദ്ദേഹത്തിന്ശേഷം,റഹ്മത്തുള്ള സായാനി,സയ്യിദ് മുഹമ്മദ് ബഹാദൂര്‍,സയ്യിദ് ഹസ്സന്‍ ഇമാം,ഹക്കീം അജ്മല്‍ ഖാന്‍,മുഹമ്മദലി ജൗഹര്‍,അബ്ദുല്‍കലാം ആസാദ് തുടങ്ങി മുസ്ലിം നേതാക്കളും സ്വാതന്ത്ര സമര കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ

പദവി അലങ്കരിച്ചിട്ടുണ്ട്.ഇതില്‍ അബ്ദുല്‍ കലാം ആസാദ് മൂന്ന് തവണ കോണ്‍ഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.'ക്വിറ്റ് ഇന്ത്യ ' സമരമടക്കം സ്വാന്ത്ര്യലബ്ധിക്കു തൊട്ടുമുമ്പ് നിരവധി സമര പോരാട്ടങ്ങള്‍ അരങ്ങേറിയ 1941- 46 കാലഘട്ടവും ഇതില്‍പ്പെടും.ഗാന്ധിയുടെയും നെഹ്‌റുവിന്റേയും വലംകയ്യായി പ്രവര്‍ത്തിച്ച അദ്ദേഹം ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ശക്തനായ വക്താവും ആയിരുന്നു.ഇന്ത്യ പാക്ക് വിഭജനത്തെ ശക്തമായി എതിര്‍ത്തിരുന്ന അദ്ദേഹം സ്വാതന്ത്രാനന്തരം നെഹ്‌റു മന്ത്രിസഭയില്‍ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.


         മറ്റൊരു പ്രശസ്ത സ്വാതന്ത്രസമരസേനാനിയാണ് അതിര്‍ത്തി ഗാന്ധി' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍.ഗാന്ധിയുടെ പ്രിയ സുഹൃത്തും തികഞ്ഞ അഹിംസാ വാദിയുമായിരുന്ന അദ്ദേഹം സ്ഥാപിച്ച 'ഖുദായ്ഖിദ്മത് ഘര്‍'(ദൈവത്തിന്റെ ദാസന്മാര്‍)ബ്രിട്ടീഷുകാര്‍ക്കെതിരായി അഹിംസയിലധിഷ്ഠിതമായ സമരങ്ങളില്‍ സുപ്രധാന പങ്കു വഹിച്ചിരുന്നു.

 

         കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ സംഘടനകളില്‍ പ്രധാനപ്പെട്ടതാണ് ഖിലാഫത്ത് പ്രസ്ഥാനം.തുര്‍ക്കി ഖിലാഫത്തിനെതിരായ ബ്രിട്ടന്റെ നീക്കത്തിനെതിരെ ഒരു പ്രതിഷേധം എന്ന നിലയിലാണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭം കുറിക്കപ്പെട്ടതെങ്കിലും പിന്നീട് അത് ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള ശക്തമായ മുന്നേറ്റമായി മാറി.1920 ല്‍ കോണ്‍ഗ്രസ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ ഇരു സമരങ്ങളും ഒന്നിച്ചുകൊണ്ടുപോകാന്‍ ഗാന്ധിജി തീരുമാനിച്ചു.രാജ്യത്ത് കോണ്‍ഗ്രസ് - ഖിലാഫത്ത് സംയുക്ത സമ്മേളനങ്ങള്‍ നടന്നു.ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ചു നിന്നുകൊണ്ടുള്ള വലിയ സമരങ്ങള്‍ രാജ്യത്ത് അരങ്ങേറി.മൗലാനാ മുഹമ്മദലിയും ഷൗക്കത്തലിയും ആയിരുന്നു ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്.ഏറ്റവും ശക്തമായ ഖിലാഫത്  സമരങ്ങള്‍ അരങ്ങേറിയത് കേരളത്തിലായിരുന്നു.1921 ഓഗസ്റ്റ് 18 ന് ഗാന്ധിജിയും മൗലാന മുഹമ്മദലിയും കോഴിക്കോട് കടപ്പുറത്ത് വെച്ച്  കോണ്‍ഗ്രസ് ഖിലാഫത് സംയുക്ത സമ്മേളനത്തെ അഭിസംബോധന് ചെയ്ത് പ്രസംഗിച്ചു.ആലി മുസ്ലിയാരുടെയും വാരിയംകുന്നത്ത് കു ഞ്ഞഹമ്മദാജിയുടെയുമൊക്കെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ മേഖലകളില്‍ അതിശക്തമായ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളും പോരാട്ടങ്ങളും അരങ്ങേറി.ഒരുപക്ഷേ ഇന്ത്യയില്‍ ഒരിടത്തും ഒരുകാലത്തും ബ്രിട്ടീഷ് പട്ടാളത്തിനെതിരെ മലബാര്‍ സമരത്തോളം ശക്തമായ പ്രാദേശിക സമരം നടന്നിട്ടുണ്ടാകില്ല.ഒരുഘട്ടത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി കേന്ദ്രമായി ' മലയാളരാജ്യം' എന്ന പേരില്‍ സ്വതന്ത്ര ഭരണകൂടം വരെ നിലവില്‍ വന്നിരുന്നു.ബ്രിട്ടീഷ് പട്ടാളത്തിനെതിരെ ഇന്ത്യയിലെ സിവിലിയന്മാര്‍ നടത്തിയ ഏക യുദ്ധമായ 'പൂക്കോട്ടൂര്‍ യുദ്ധം' ഈ സമരങ്ങളുടെ ഭാഗമായി ഉണ്ടായതാണ്.ബ്രിട്ടിഷ് പട്ടാളം വളരെ ക്രൂരമായാണ് സമരക്കാരെ നേരിട്ടത് 'വാഗണ്‍ ട്രാജഡി' പോലെയുള്ള ഒരുപാട് കൂട്ടക്കൊലകള്‍ സമരത്തിന്റെ ഭാഗമായി അരങ്ങേറി.


         നിസ്സഹകരണ പ്രസ്ഥാനം,സിവില്‍ നിയമലംഘനപ്രസ്ഥാനം,ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങി ഗാന്ധി യുഗത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പ്രധാനപ്പെട്ട മൂന്ന് ബഹുജന സമരങ്ങളിലും മുസ്ലിംകള്‍ സജീവമായി പങ്കെടുത്തു.1930 ലെ ഉപ്പുസത്യാഗ്രഹത്തില്‍ ദണ്ഡി യാത്രക്കുശേഷം ഗാന്ധിജിയെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന്റെ നേത്യത്വം ഏറ്റെടുത്തത് അബ്ബാസ് തിയാബ്ജി ആയിരുന്നു ആ വര്‍ഷം തന്നെ ലണ്ടനില്‍ വെച്ച് നടന്ന ഒന്നാം വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യയെ പ്ര തിനിധീകരിച്ചുകൊണ്ട് മൗലാന മുഹമ്മദലി ജൗഹര്‍ പങ്കെടുത്തു.ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വച്ച് അന്നത്തെ ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ് അഞ്ചാമന്റെ മുഖത്തുനോക്കി അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു.തുടര്‍ന്ന് അദ്ദേഹം അവിടെവെച്ച് നടത്തിയ പ്രസംഗം ചരിത്ര പ്രസിദ്ധമാണ്: "എന്റെ രാജ്യത്തിനു നിങ്ങള്‍ സ്വാതന്ത്ര്യം തരുന്നത് വരെ അവിടേക്ക് മടങ്ങിപ്പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്വതന്ത്ര്യമില്ലാത്ത ഒരു രാജ്യത്ത് ജീവിക്കുന്നതിനേക്കാളുപരി ഞാനിഷ്ടപ്പെടുന്നത് വിദേശ രാജ്യത്ത് മരിക്കാനാണ്. ഒന്നുകില്‍ നിങ്ങള്‍ എന്റെ നാടിന് സ്വാതന്ത്ര്യം നല്‍കുക, അല്ലെങ്കില്‍ എനിക്കിവിടെ ആറടി മണ്ണ് നല്‍കുക".


          1942 ലെ ക്വിറ്റ് ഇന്ത്യ സമരം ഗാന്ധിജിയുടെ നേത്യത്വത്തില്‍ ആയിരുന്നെങ്കിലും ആ മുദ്രാവാക്യം ഗാന്ധിജിയുടെ സംഭാവനയായിരുന്നില്ല. കോണ്‍ഗ്രസ് നേതാവും അക്കാലത്തെ ബോംബെ മേയറുമായിരുന്ന യൂസഫ് മെഹ്രലിയാണ് യഥാര്‍ത്ഥത്തില്‍ 'ക്വിറ്റ് ഇന്ത്യ' എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചത്. അതുപോലെ പ്രസിദ്ധമായ 'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് മുസ്ലിംലീഗ് നേതാവും ഉറുദു കവിയുമായിരുന്ന ഹസ്‌റത്ത് മൊഹാനി ആണ്. ഇന്ത്യയില്‍ ഇന്നും പ്രശസ്തമായ ' സാരേ ജഹാം സേ അച്ഛാ' എന്ന ഉറുദു ദേശഭക്തി ഗാനത്തിന്റെ രചയിതാവ് അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ ആണ്.1925 ലെ പ്രസിദ്ധമായ കക്കോരി തീവണ്ടി കൊള്ളയില്‍ പ്രതിചേര്‍ക്കപ്പെട്ട് ഇരുപത്തിയഞ്ചാം വയസ്സില്‍ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ ധീര വിപ്ലവകാരിയാണ് അശ്ഫാഖുല്ലാ ഖാന്‍.സുഭാഷ് ചന്ദ്രബോസിന്റെ ഐഎന്‍എയില്‍ അംഗമാവുകയും ഇരുപത്തിയാറാം വയസ്സില്‍ തൂക്കിലേറ്റപെടുകയും ചെയ്ത വ്യക്തിയാണ് വക്കം അബ്ദുല്‍ ഖാദര്‍ തൂക്കിലേറ്റപ്പെടും മുമ്പ് അദ്ദേഹം തന്റെ കുടുംബത്തിന് അയച്ച കത്തിലെ അവസാന വരികള്‍ ഇങ്ങനെയായിരുന്നു:"വന്ദ്യനായ പി താവേ,വാത്സല്യനിധിയായ ഉമ്മ,ഏറ്റവും പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,എനിക്കൊരു ആശ്വാസവചനവും നിങ്ങളോടു പറയാനില്ല.ഞാന്‍ നിങ്ങളെ വിട്ടുപിരിയുന്നു നമുക്ക് പരലോകത്ത് വീണ്ടും കാണാം.ഞാന്‍ എത്രത്തോളം ധൈര്യത്തോടും സമാധാനത്തോടും കുടിയാണ് മരിച്ചത് എന്ന് ദൃക്‌സാക്ഷികളില്‍നിന്ന് ഒരിക്കല്‍ അറിയുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കാതിരിക്കില്ല. തീര്‍ച്ചയായം അഭിമാനിക്കുകതന്നെ ചെയ്യും. ഞാന്‍ നിര്‍ത്തട്ടെ..

 



✍🏻ഹാഫിള് അമീന്‍ നിഷാല്‍

    നൂറ്റാണ്ടുകൾ നീണ്ടുനിന്ന കേരള മുസ്ലിങ്ങളുടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും അതിജീവന വഴിയിലും മുൻകാല മുസ്ലിം പണ്ഡിതന്മാർ  നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. സമുദായത്തിന് ആത്മീയ നേതൃത്വം നൽകിയ അതേ പണ്ഡിതർ തന്നെയായിരുന്നു ഇക്കാലമത്രയും ഉമ്മത്തിന്റെ ഭൗതിക -  രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരമായതും പോരാട്ട ഭൂമികകളിൽ നേതൃത്വപരമായ പങ്ക് വഹിച്ചവരും.പറങ്കികളുടെയും ബ്രിട്ടീഷുകാരുടെയും ചൂഷണത്തിനും മർദ്ദകഭരണത്തിനുമെതിരെ ധീരമായി പ്രതികരിക്കുകയും ജനങ്ങളെ അണിനിരത്തുകയും ചെയ്തവരായിരുന്നു ഇവിടുത്തെ പണ്ഡിത നേതൃത്വം.തങ്ങളുടെ മിഹ്റാബുകളെയും തൂലികകളെയും അവർ കൊളോണിയൽ   ശക്തികൾക്കെതിരെ നിരന്തരം ചലിപ്പിച്ചു.അവരിൽ നിരവധി പേർ മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിക്കുകയും നാടുകടത്തപ്പെടുകയും വരെ ചെയ്തു.എന്നാൽ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ,അതിശക്തമായ  അധിനിവേശവിരുദ്ധ സമരങ്ങൾ അരങ്ങേറിയ കേരളത്തിൽ സമരത്തിന്റെ മുൻപന്തിയിൽ നിന്ന  മുസ്ലിം പണ്ഡിതന്മാരുടെ പങ്ക് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളത് ദുഃഖ സത്യം തന്നെയാണ്.


 പറങ്കികളും മഖ്ദൂമി പണ്ഡിതന്മാരും

  

അധിനിവേശ ശക്തികൾക്കെതിരായ പോരാട്ടങ്ങളിൽ മുസ്ലിം പണ്ഡിതന്മാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്.അതിൽ ആദ്യം പറയേണ്ടത് മഖ്ദൂമുമാരുടെ സംഭാവന തന്നെയാണ്.പറങ്കികളുടെ ആധിപത്യ  ശ്രമങ്ങൾ കൊടുമ്പിരി കൊള്ളുകയും വംശീയ ഉന്മൂലനം ലക്ഷ്യങ്ങളോടെ മുസ്ലിംകളെയും ഭരണാധികാരിയായ സാമൂതിരിയും ആക്രമിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന നിർണായക സന്ധ്യയിൽ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ അറബിയിൽ രചിച്ച സമരകാവ്യമാണ് തഹ്രീളു അഹ്ലിൽ ഈമാൻ അലാ ജിഹാദി അബദത്തിസ്സുൽബാൻ . കേരളത്തിൽ അന്ന് നിലവിലുണ്ടായിരുന്ന എല്ലാ മഹല്ലുകളും നേരിട്ട് സന്ദർശിച്ച് അവിടങ്ങളിലെ ജനങ്ങളെ പോർച്ചുഗീസ് ആധിപത്യം അവസാനിപ്പിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചു.അദ്ദേഹത്തിന്റെ സമരകാവ്യവും പ്രസംഗങ്ങളും സൃഷ്ടിച്ച തിരിച്ചറിവിലാണ് ആത്മീയ ബന്ധമുണ്ടായിരുന്ന കുഞ്ഞാലി മരക്കാർ കുടുംബം സമരസജ്ജരായി കൊച്ചിയിൽ നിന്ന് കോഴിക്കോട്ട് എത്തിയത്.

       പോർച്ചുഗീസ്കാർക്കെതിരായ പോരാട്ടത്തിൽ സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ പുത്രൻ ഷെയ്ഖ് അബ്ദുൽ അസീസ് മഖ്ദൂമും പ്രമുഖ പങ്കു വഹിച്ചു.സംഭവബഹുലമായ ചാലിയം യുദ്ധത്തിൽ സാമൂതിരിയോടൊപ്പം നിന്നു പോരാളികളെ നയിച്ചത് കോഴിക്കോട് ഖാളി കൂടിയായിരുന്ന അബ്ദുൽ അസീസ് ആയിരുന്നു.അതുപോലെ പറങ്കികളിൽ നിന്നും ചാലിയം കോട്ട പിടിച്ചെടുത്തതിനെ പ്രകീർത്തിച്ചു കൊണ്ട് ഖാളി മുഹമ്മദ് രചിച്ച കൃതിയാണ് 'ഫതഹുൽ മുബീൻ'(വ്യക്തമായ വിജയം).

    

      പറങ്കികൾക്കെതിരെ ശക്തമായി നിലകൊണ്ട മറ്റൊരു പണ്ഡിതനാണ് രണ്ടാം മഖ്ദൂം എന്നറിയപ്പെടുന്ന അഹമ്മദ് സൈനുദ്ദീൻ മഖ്ദൂം.പ്രസംഗത്തിലും രചനയിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന മഖ്ദൂം രണ്ടാമൻ മലബാർ കീഴടക്കാൻ എത്തിയ പോർച്ചുഗീസുകാർക്കെതിരെ സാമൂതിരിയെ സഹായിക്കുകയും പറങ്കികൾക്കെതിരെ പ്രാദേശിക മുസ്ലീങ്ങളെയും ഇതര മുസ്ലിം രാജാക്കന്മാരുടെയും കൂട്ടായ്മ ഉണ്ടാക്കുവാൻ യത്നിക്കുകയും ചെയ്തു.കേരളത്തിലെ ആദ്യകാല ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദീൻ (പോരാളികൾക്കുള്ള പാരിതോഷികം) എന്ന ഗ്രന്ഥത്തിന്റെ രചന മഹാനവർകളാണ് നിർവഹിച്ചത്.അക്രമികളായ പോർച്ചുഗീസുകാർക്കെതിരെ മുസ്ലിങ്ങളെ വിശുദ്ധ സമരത്തിന് (ജിഹാദ്) ആഹ്വാനം ചെയ്തു കൊണ്ടാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത്.മാത്രമല്ല,സാമൂതിരിക്ക് വേണ്ടി ഇന്ത്യയിലെയും വിദേശത്തേയും മുസ്ലിം ഭരണാധികാരികളുമായി നയതന്ത്ര ബന്ധങ്ങൾ പുലർത്തിയിരുന്നതും മഖ്ദൂം രണ്ടാമൻ ആയിരുന്നു.


 ബ്രിട്ടീഷുകാരെ വിറപ്പിച്ച മമ്പുറം തങ്ങന്മാർ 


മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി ചെറുത്തുനിന്നവരിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് മമ്പുറം സയ്യിദ് ബാ അലവി തങ്ങൾ.തന്റെ ശിഷ്യരായ ഉണ്ണി മൂസ,അത്തൻ കുരുക്കൾ,ചെമ്പൻ പോക്കർ തുടങ്ങിയവർക്ക് ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടവീര്യം പകർന്നത് തങ്ങൾ ആയിരുന്നു.ബ്രിട്ടീഷ് വിരുദ്ധ ഫത് വകൾ അടങ്ങിയ തങ്ങളുടെ കൃതിയാണ് സൈഫുൽ ബത്താർ.ബ്രിട്ടീഷുകാർക്കെതിരെ മുസ്ലിങ്ങൾ എല്ലാം ഒരുമിച്ച് നിൽക്കണമെന്നും ശത്രുവിൻ്റെ പക്ഷത്ത് നിൽക്കുന്നവർ ഇസ്ലാമിന്റെ പക്ഷത്ത് അല്ലെന്നും പ്രഖ്യാപിക്കുന്ന ഈ കൃതി മാപ്പിള പോരാളികളെ ശക്തിപ്പെടുത്തിയിരുന്നു.ബ്രിട്ടീഷുകാർക്കെതിരെ മുസ്ലിംകളുടെ സമീപനം വ്യക്തമാക്കുന്ന ഈ കൃതിയുടെ അപകടം മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ഗ്രന്ഥം നിരോധിക്കുകയുണ്ടായി.അതുപോലെ അക്കാലത്ത് ബ്രിട്ടീഷുകാർക്കെതിരെ നടന്ന മുട്ടിച്ചിറ,ചേറൂർ കലാപങ്ങളിൽ തങ്ങളവർകൾക്ക് നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നതായി ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നേരിട്ട് പങ്കെടുത്തിട്ടില്ല,മറിച്ച് പോരാളികൾക്ക് ആശിർവാദം നൽകുകയാണ് ചെയ്തത് എന്നാണ് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടത്.ചേറൂർ കലാപത്തിലേറ്റ മുറിവാണ് തങ്ങളുടെ മരണത്തിനിടയാക്കിയതെന്നും വിലയിരുത്തപ്പെടുന്നു.തങ്ങളെ അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചിരുന്നെങ്കിലും തങ്ങളുടെ ജനപിന്തുണ ഭയന്ന് പിന്മാറുകയായിരുന്നു.


       അതുപോലെ മമ്പുറം തങ്ങളുടെ മകനായ സയ്യിദ് ഫസൽ പൂക്കോയ തങ്ങളും അധിനിവേശത്തിനെതിരായ പോരാട്ടങ്ങളിൽ ശക്തമായി നിലകൊണ്ടു.'ഉദ്ദത്തുൽ ഉമറാ' എന്ന ബ്രിട്ടീഷ് വിരുദ്ധ കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്.എന്നാൽ 1851ൽ അന്നത്തെ മലബാർ ജില്ലാ കളക്ടർ എച്ച്.വി കോണാലി ഈ കൃതിയെ നിരോധിച്ച് വിജ്ഞാപനമിറക്കി.അതുപോലെതന്നെ ജുമുആ പ്രഭാഷണങ്ങളിലും മറ്റും മഹാനവർകൾ ബ്രിട്ടീഷുകാർക്കെതിരെ നിലകൊള്ളാൻ ജനങ്ങളെ പ്രേരിപ്പിച്ചതും,ജന്മികൾക്കെതിരെ കുടിയാന്മാരെ സഹായിച്ചതും,ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ ആഹ്വാനം ചെയ്തുകൊണ്ട് കയ്യെഴുത്ത് പ്രതികൾ മലബാറിലെ പള്ളികൾ കേന്ദ്രീകരിച്ചു വിതരണം ചെയ്തതും ബ്രിട്ടീഷ് സർക്കാരിനെ പ്രകോപിക്കുന്നവയായിരുന്നു.ബ്രിട്ടീഷുകാർക്കെതിരെ ഏറ്റുമുട്ടി മരണപ്പെട്ട ചേറൂർ രക്തസാക്ഷികളെ പുണ്യാളന്മാരായി ചിത്രീകരിച്ച് അവരുടെ മഖ്ബറകളിൽ തങ്ങൾ ആരംഭിച്ച ചേരൂർ നേർച്ച സർക്കാരിനെതിരെയുള്ള കലാപ മുന്നറിയിപ്പായിട്ടാണ് കളക്ടർ കനോലി വിലയിരുത്തിയത്.മദ്രാസ് ഗവൺമെൻറ് സെക്രട്ടറിക്ക് അയച്ച കത്തിൽ ജില്ലാ കളക്ടർ എച്ച്. വി കോണോലി പറയുന്നത് ഇങ്ങനെയാണ്: (ഫസൽ പൂക്കോയ തങ്ങൾ ) എല്ലാവിധത്തിലും അപകടകാരിയാണ്.പോലീസുകാർ അദ്ദേഹത്തിന് എതിരെ നിസ്സഹായരാണ്. അദ്ദേഹം സാമ്രാജ്യത്വത്തിനുള്ളിലെ സാമ്രാജ്യമാണ്". അവസാനം മമ്പുറം തങ്ങളുടെ സ്വാധീനശേഷി അറിയാവുന്ന കളക്ടർ നേരിട്ട് നടപടിയെടുക്കുന്നതിന് പകരം തങ്ങൾ അവർകളെ അനുനയിപ്പിച്ച് നാടുകടത്താനാണ് തീരുമാനിച്ചത്.ഇങ്ങനെ 1852 മാർച്ച്  19ന് തന്റെ ബന്ധുക്കളോടൊപ്പം തങ്ങൾ മക്കയിലേക്ക് യാത്ര തിരിച്ചു.മാപ്പിളമാരുടെ മനസ്സിലെ ഏറ്റവും വലിയ മുറിവ് മമ്പുറം തങ്ങളുടെ  ഈ നാടുകടത്തൽ ആയിരുന്നു.അത് ബ്രിട്ടീഷുകാരുടെ ചതിയായിരുന്നുവെന്ന് മനസ്സിലാക്കിയ മാപ്പിളമാർ നാല് വർഷത്തിനുശേഷം കളക്ടർ കോണോലി സായിപ്പിനെ കോഴിക്കോട്ടുള്ള അദ്ദേഹത്തിന്റെ വസതിയിൽ കടന്നു വെട്ടിക്കൊലപ്പെടുത്തി.


 നികുതിനിഷേധം നടത്തിയ ഉമർഖാളി 


മമ്പുറം തങ്ങന്മാരുടെ കാലത്ത് തന്നെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മറ്റൊരു പണ്ഡിതനാണ് മഹാനായ വെളിയംകോട് ഉമർഖാളി.മഹാത്മാഗാന്ധി നികുതി നിഷേധസമരം തുടങ്ങുന്നതിന് ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാർക്കെതിരെ നികുതി നിഷേധ സമരം നടത്തിയ  മഹാനാണവർ.ബ്രിട്ടീഷുകാർ ജനങ്ങളിൽ നിന്നും അമിതമായും,അന്യായമായും നികുതി ഈടാക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു.അല്ലാഹുവിന്റെ ഭൂമിക്ക് കരം ചുമത്താൻ ബ്രിട്ടീഷുകാർക്ക് അവകാശമില്ല എന്നായിരുന്നു മഹാനവർകളുടെ വാദം.ഇതിനെ തുടർന്ന് ചാവക്കാട് കോടതിയിലേക്ക് വിളിച്ചു വരുത്തപ്പെട്ട ഉമർ ഖാസി ജഡ്ജിയായ തുക്കുടി സായിപ്പിൻറെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി.തുക്കുടിയുടെ കല്പനപ്രകാരം ഉമർ ഖാളിയെ ജയിലിലടച്ചുവെങ്കിലും അദ്ദേഹം ജയിലിൽ നിന്ന് അത്ഭുതകരമാം വിധം രക്ഷപ്പെട്ടു.


 ഖിലാഫത്ത് സമരനായകൻ  ആലി മുസ്ലിയാർ 


മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും 1921 ലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെയും  അമരക്കാരനായിരുന്നു നെല്ലികുത്ത് ആലി മുസ്‌ലിയാർ.മുസ്ലിംകളുടെ ആഗോള നേതൃത്വമായിരുന്ന തുർക്കിയിലെ ഉസ്മാനി ഭരണകൂടത്തെ തകർക്കാനുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ ഒരു പ്രതിഷേധം എന്ന നിലക്കാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന് ഇന്ത്യയിൽ ആരംഭം കുറിക്കപ്പെട്ടതെങ്കിലും ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള ശക്തമായ മുന്നേറ്റവുമായി പ്രസ്ഥാനം മാറി.1920 ൽ കോൺഗ്രസ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ ഇരു സമരങ്ങളും ഒന്നിച്ചു കൊണ്ടു പോകാൻ ഗാന്ധിജി തീരുമാനിച്ചു.തുടർന്ന് ഗാന്ധിജിയുടെയും മൗലാന മുഹമ്മദലി,ഷൗക്കത്തലി തുടങ്ങി ഖിലാഫത്ത് നായകരുടെയും നേതൃത്വത്തിൽ  രാജ്യത്തുടനീളം കോൺഗ്രസ് - ഖിലാഫത് സംയുക്ത സമ്മേളനങ്ങൾ നടന്നു.


       ഏറ്റവും ശക്തമായ ഖിലാഫത്ത് സമരങ്ങൾ അരങ്ങേറിയത് കേരളത്തിലായിരുന്നു.ഖിലാഫത്തിനെ സംരക്ഷിക്കുന്നതിന് പുറമേ ഭൂവുടമകളായ ജന്മിമാർ ബ്രിട്ടീഷുകാരുടെ ഒത്താശയോടെ നടപ്പിലാക്കിയ ചൂഷണാത്മകമായ നികുതിനയങ്ങൾ ഉൾപ്പെടെയുള്ള സമീപനങ്ങൾക്കെതിരെ പാവപ്പെട്ട കർഷകകുടിയാന്മാർക്കിടയിൽ ഉടലെടുത്ത പ്രതിഷേധവും സമരം ആളിക്കത്താൻ ഹേതുവായിരുന്നു.കുടിയാന്മാരിൽ ഭൂരിഭാഗവും മുസ്ലിംകൾ ആയിരുന്നു. 1921 ഓഗസ്റ്റ് 18ന് ഗാന്ധിജിയും മൗലാന മുഹമ്മദലിയും കോഴിക്കോട് കടപ്പുറത്ത് വെച്ച് കോൺഗ്രസ് ഖിലാഫത്ത് സംയുക്ത സമ്മേളനത്തെ അഭിസംബോധനം ചെയ്തു പ്രസംഗിച്ചു.തുടർന്ന് ആലി മുസ്ലിയാരുടെയും വാരിയകുന്നത് കുഞ്ഞഹമ്മദാജിയുടെമൊക്കെ നേതൃത്വത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മലബാർ മേഖലകളിൽ അതിശക്തമായ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളും പോരാട്ടങ്ങളും അരങ്ങേറി.ഒരുപക്ഷേ ഇന്ത്യയിൽ ഒരിടത്തും ഒരുകാലത്തും ബ്രിട്ടീഷ് പട്ടാളത്തിനെതിരെ മലബാർ സമരത്തോളം ശക്തമായ ഒരു പ്രാദേശിക സമരം നടന്നിട്ടുണ്ടാകില്ല.അന്ന് തിരൂരങ്ങാടി പള്ളിയിൽ മുദരിസ് ആയിരുന്ന ആലി മുസ്ലിയാർ സമരത്തിന്റെ മുന്നണി പോരാളിയായി മാറി.തികഞ്ഞ ദേശാഭിമാനിയായിരുന്ന ആലി മുസ്ലിയാർ വെള്ളക്കാരെയും കോളനി ഭരണത്തെയും    ശക്തമായി എതിർത്തു. ഹിന്ദുക്കൾ അടക്കമുള്ള സമുദായത്തിന്റെ നാനാതുറയിലുള്ളവക്കിടയിലും ആലി മുസ്ലിയാർക്ക് സ്വീകാര്യത ഉണ്ടായിരുന്നു.ഗാന്ധിജിയുടെ അഹിംസ സമരത്തിൽ വിശ്വാസമർപ്പിച്ച മുസ്ലിയാർ നിസാഹകരണത്തിലൂന്നിയ സമരരീതിയാണ് പിന്തുടർന്നത്.ആക്രമണത്തെ ഇഷ്ടപ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല.സംഘടനാപരമായി തിരൂരങ്ങാടിയിലെ ഖിലാഫത്ത് കമ്മിറ്റിയുടെ ഉപാധ്യക്ഷൻ ആയിരുന്നു മുസ്ലിയാർ എങ്കിലും ചെമ്പ്രശേരി തങ്ങളും വാരിയംകുന്നത്തുമടക്കമുള്ള മറ്റു പ്രദേശങ്ങളിലെ ഖിലാഫത്ത് നായകരും  ആലി മുസ്ലിയാരുടെ ശിഷ്യരോ അനുയായികളോ ആയിരുന്നു.


     ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ  ഖിലാഫത് സമരങ്ങൾ ശക്തമായ  ജനപിന്തുണയുടെ ബലത്തിൽ  ഒരു ഘട്ടത്തിൽ തിരൂരങ്ങാടി ആസ്ഥാനമായി 'മലയാള രാജ്യം' എന്ന പേരിൽ സ്വതന്ത്ര ഭരണകൂടം വരെ സ്ഥാപിച്ചിരുന്നു.ബ്രിട്ടീഷ് പട്ടാളത്തിനെതിരെ ഇന്ത്യയിലെ സിവിലിയന്മാർ നടത്തിയ ഏക യുദ്ധമായ പൂക്കോട്ടൂർ യുദ്ധം ഈ സമരങ്ങളുടെ ഭാഗമായി ഉണ്ടായതാണ്.ബ്രിട്ടീഷ് പട്ടാളം വളരെ ക്രൂരമായാണ് സമരക്കാരെ നേരിട്ടത്.വാഗൺ ട്രാജഡി പോലെയുള്ള ഒരുപാട് കൂട്ടക്കൊലകൾ സമരത്തിന്റെ ഭാഗമായി അരങ്ങേറി.1921ൽ ആലി മുസ്ലിയാരെ ലക്ഷ്യമാക്കി വന്ന ഹിച്കോക്കിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം തിരൂരങ്ങാടി പള്ളി വളഞ്ഞു.പള്ളിക്കുനേരെ വെടിയുതീർക്കാൻ തുടങ്ങിയതോടെ    ആലി മുസ്ലിയാരും  അനുയായികളും കീഴടങ്ങി.തുടർന്ന് കോഴിക്കോട്ടുവെച്ച് കോടതിയിൽ വിചാരണ പ്രഹസനം.1922 ഫെബ്രുവരി 2 തിയ്യതി മുസ്ലിയാരെ തൂക്കിക്കൊല്ലാൻ ആയിരുന്നു കോടതി വിധിച്ചത്.എന്നാൽ ബ്രിട്ടീഷ് പൈശാചികർക്ക് അതിന് സാധിച്ചില്ല.തൂക്കിലേറ്റപ്പെടുന്നതിനു മുമ്പ് രണ്ട് റക്അത്ത് നിസ്കരിക്കാൻ സമയം ചോദിച്ച മുസ്ലിയാർ അവസാനത്തെ റക്അത്തിൽ സുജൂദിൽ കിടന്നുകൊണ്ട് തന്റെ അന്ത്യശ്വാസം വലിക്കുകയായിരുന്നു...

 


✍🏻അഹ്മദ് സഫ്‌വാന്‍ ചിത്താരി


''കരളുരുകുന്ന ചരിത്രമിതാ..

കഥനമേറും ചിത്രമിതാ..

കര്‍ബല തന്‍ കിസ്സയിതാ..

കണ്ണീരിലെഴുതിയ കാവ്യമിതാ.. ''


കര്‍ബലയുടെ കരളലിയിപ്പിക്കുന്ന ചരിതങ്ങള്‍ സ്മരിക്കപ്പെടുമ്പോള്‍ യേശുദാസിന്റെ കഥനമേറുന്ന പാട്ടിന്റെ വരികളാണ് ഓര്‍മ വരുന്നത്. അന്ത്യ പ്രവാചകര്‍(സ്വ)യുടെ പേരമകന്‍ സയ്യിദ് ഹുസൈന്‍(റ) കര്‍ബലയുടെ മണ്ണില്‍ വീര രക്തസാക്ഷിത്വം വഹിച്ചത് മുസ്ലീം ലോകത്തിന് എന്നും മറക്കാന്‍ കഴിയാത്ത അനുഭവമാണ്. ചരിത്ര താളുകളില്‍ വേദനാജനകമായ ദുരന്തമായി ഇത് എന്നും അവശേഷിക്കും. ഹിജ്റ 60 മുഹര്‍റം പത്തിനായിരുന്നു ഈ സംഭവം നടന്നത്.


എല്ലാ വര്‍ഷവും മുഹര്‍റം പത്ത്  ശകുനമായും പ്രത്യേക ദു:ഖാചരണമായുമെല്ലാം ഇസ്ലാമില്‍ പെട്ട ചില വിഭാഗങ്ങള്‍ ആചരിക്കാറുണ്ട്. യഥാര്‍തത്തില്‍ ഇത് ഇസ്ലാമികമായി യാതൊരുവിധ ബന്ധവുമില്ലാത്തതാണെന്ന് നാം അടിവരയിട്ട് മനസ്സിലാക്കണം. ഇതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ശിയാ ഭരണകൂടത്തിനും അത് അനുവര്‍ത്തിക്കുന്ന വിശ്വാസികള്‍ക്കുമാണ് എന്നതാണ്. അവരാണ് സ്വശരീരത്തെ വ്രണപ്പെടുത്തുന്നതും പ്രയാസപ്പെടുത്തുന്നതുമായ ഇത്തരം ചടങ്ങുകളും കോപ്രായങ്ങളും നടത്തി പരിശുദ്ധ ദീനിനെ അപകീത്തിപ്പെടുത്തുന്നത്. 


സ്വഹാബി വര്യരായ മുആവിയാ(റ) വഫാത്തായതിന് ശേഷം മകന്‍ യസീദ് ഭരണമേറ്റ രീതിക്കെതിരെ ഹുസൈന്‍(റ) ഉള്‍പ്പെടെ അഞ്ച് പ്രമുഖ സ്വഹാബിമാര്‍ ശക്ത മായി രംഗത്തുവന്നിരുന്നു. ഖിലാഫത്തിനെ കുടുംസ്വത്താക്കിയെന്നായിരുന്നു അവരുടെ വാദം. മദീനയിലായിരുന്ന ഹുസൈന്‍(റ)വും കുടുംവും താമസിച്ചിരുന്നത്. പിന്നീട് കുടുംസമേതം മക്കയിലെത്തി. മക്കയിലായിരിക്കെ ഇറാഖില്‍ നിന്നും പ്രത്യേകിച്ച് കൂഫയില്‍ നിന്നുമെല്ലാം നിരവധി എഴുത്തുകള്‍ അദ്ദേഹത്തിനെ തേടിവരുകയുണ്ടായി. പെട്ടന്ന് കൂഫയിലെത്തണമെന്നും തങ്ങളുടെ ഖലീഫയാകണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. അങ്ങനെ ബൈഅത്ത്  ചെയ്യാമെന്ന് അവര്‍ വാഗ്ദാനം നല്‍കുകയുണ്ടായി. 


നിചസ്ഥിതിയറിയാനും ആവശ്യമാണെങ്കില്‍ ജനങ്ങളെ സംഘടിപ്പിക്കാനുമായി  പിതൃവ്യ പുത്രന്‍ മുസ്ലിമുബ്നു അഖീലിനെ കൂഫയിലേക്കയച്ചു. അവിടെയെത്തിയ  മുസ്ലിം ഹുസൈന്‍(റ)നെ കാത്തുനില്‍കുകയാണന്ന് മനസ്സിലാക്കി. ഇക്കാര്യം അദ്ദേഹം ഹുസൈന്‍(റ)നെ അറിയിച്ചു. പക്ഷേ ഹുസൈന്‍(റ) യാത്രയെ അബ്ബാസ്(റ)വും മറ്റു പല പ്രമുഖരും എന്നല്ല, കുടുംബം പോലും എതിര്‍ത്തെങ്കിലും അത് വകവെക്കാതെ കുടുംാംഗങ്ങളും സേവകരുമടങ്ങുന്ന നൂറോളം പേരുമായി അദ്ദേഹം പുറപ്പെട്ടു.


ഇതിനിടെ കൂഫയിലെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞിരുന്നു. ഗവര്‍ണറായിരുന്ന നുഅ്മാനെ മാറ്റി, തന്റെ  വിശ്വസ്തനും കര്‍ക്കശക്കാരനുമായ ഉബൈദുബ്നു സിയാദിനെ ഉടനടി യസീദ് നിയമിച്ചു. ഇതിനിടെ യസീദ് ഹുസൈന്‍(റ)ന്റെ പ്രതിനിധിയായെത്തിയ മുസ്ലിമിനെ പിടികൂടി വധിച്ചു. 

 ഇതോടെ മരണ ഭീതിയിലായ ഹുസൈന്‍(റ)ന്റെ അനുകൂലികള്‍ കൂറുമാറി ഇബ്നു സിയാദിനോടൊപ്പം ചേര്‍ന്നു. ഇതൊന്നുമറിയാതെയായിരുന്നു ഹുസൈന്‍(റ) കൂഫ യാത്ര ചെയ്തിരുന്നത്. 


വഴിമദ്ധ്യേ ഉമറുബ്നു സഅ്ദിന്റെ നേത്രത്തിലുള്ള ഇബ്നു സിയാദിന്റെ സൈന്യം ഹുസൈന്‍(റ) യും സംഘത്തേയും തടഞ്ഞു. തനിക്കു കത്തെഴുതിയവരെ വിളിച്ച് ഹുസൈന്‍(റ) കാര്യം ബോധ്യപ്പെടുത്തിയെങ്കിലും അവര്‍ നിശബ്ദരായി നില്‍കുക മാത്രമാണുണ്ടായത്. സൈന്യത്തിന്റെ അവിശ്വാസത്തിനു മുന്നില്‍ കീഴടങ്ങിയതിനാല്‍, മക്കയിലേക്ക് തിരിച്ചു പോകുന്നതിനോ ഡമസ്‌കസില്‍ ചെന്ന് യസീദിനെ കാണുന്നതിനോ അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചപ്പോള്‍ അവര്‍ ചെവി കൊണ്ടില്ല. മറിച്ച്, തന്റെ മുന്നില്‍ ഹാജരാക്കാനും യസീദിനെ ഖലീഫയായി അംഗീകരിക്കാനുമായിരുന്നു  ഉത്തരവ്. എന്നാല്‍ മരണമാണ് അതിനേക്കാള്‍ നല്ലതെന്ന ദൃഢ പ്രതിജ്ഞയെടുക്കുയിരുന്നു ഹുസൈന്‍(റ). അതോടെ യുദ്ധം അനിവാര്യമായി വന്നു. സൈന്യം അവര്‍ക്ക് വെള്ളവും ഭക്ഷണവും തടയുകയുണ്ടായി. ഒടുവില്‍ ഹിജ്‌റ 60 മുഹറം പത്തിന് ഇബ്നു സിയാദിന്റെ പട്ടാളം വിവരിക്കാന്‍ കഴിയാത്ത വിധം കൊടും ക്രൂരത ആ കുടുബത്തോട് കാണിക്കുകയായിരുന്നു. ഹുസൈന്‍(റ)ന്റെ മക്കളായ അലി, ഖാസിം, അബൂക്കര്‍ എന്നിവരും അബ്ദുല്ല, ഉസ്മാന്‍, ജഅ്ഫര്‍, മുഹമ്മദ് തുടങ്ങിയവരും വധിക്കപ്പെടുകയായിരുന്നു. സ്ത്രീകളെ മക്കയിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. ഹുസൈന്‍(റ)ന്റെ ഇളയ മകന്‍ സൈനുല്‍ ആബിദീന്‍ മാത്രമാണ് അന്ന് ആ പരമ്പരയില്‍ ബാക്കിയാത്.   


ക്ഷണിച്ചു വരുത്തി ഹസ്രത് അലി(റ)ന്റെ വീര പുത്രനെ വഞ്ചിക്കുമ്പോള്‍, കൂടെ നിന്നവര്‍ പ്രവാചകര്‍(സ്വ) യുടെ കുടുംബത്തോടാണ് തനി ക്രൂരത കാണിക്കുന്നതെന്ന് വിസ്മരിച്ചു കളഞ്ഞു. തത്ഫലമായി കര്‍ബലാ രണാങ്കണം നിമിഷ നേരം കൊണ്ട് രക്തത്തിന്റെ കളമായി രൂപാന്തരപ്പെട്ടു . മായാത്ത ഓര്‍മ്മകളുടെയും കഥനത്തിന്റെ കരളലിയിപ്പിക്കുന്ന രോധനത്തിന്റെ ചിഹ്നമായി ഹുസൈന്‍(റ)ന്റെ രക്ത സാക്ഷിത്വവും കര്‍ബലയും ചരിത്രത്തിന്റെ ഏടുകളില്‍ തുന്നിച്ചേര്‍ക്കപെട്ടു. സര്‍വ്വ ശക്തന്‍ അവരോടൊന്നിച്ച് സ്വര്‍ഗീയ ലോകത്ത് നമ്മെ ഏവരേയും ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ...





മധുവൂറും ഓര്‍മ്മകള്‍ സമ്മാനിച്ച

കലാലയ മുറ്റവും,

ത്രിവര്‍ണ പതാകയാല്‍ നിറഞ്ഞ ക്ലാസ് മുറികളും,

സ്വതന്ത്രരായി ഈണത്തില്‍ 

പാടിയ ദേശീയ ഗാനവും,

ഒരിലകുമ്പിളില്‍ കുഞ്ഞികൈകളാല്‍ 

പങ്കിട്ടെടുത്ത പാല്‍പായസവും

പുതു നന്മയാല്‍ വെണ്മയേകിയ

തൂവെള്ള കുപ്പായവും,

വയല്‍ വരമ്പിലൂടെ പതാകയാല്‍

തിമിര്‍ത്തോടിയ ബാല്യങ്ങളും,

മഹാമാരിയുടെ അന്ധകാരത്താല്‍

പ്രഹസനത്തില്‍ ചേര്‍ത്ത്

ബന്ധനസ്ഥരായി...

ആധുനികതയുടെ ഓണ്‍ലൈന്‍ അഴികളില്‍.!!


മുഹമ്മദ് ജാസിം ആദൃശ്ശേരി


     
      ✍🏻  സയ്യിദ് അമീറുദ്ധീൻ നിസാമി
    
                20/03/2019 വ്യഴാഴ്ച്ച... സമയം 11:30 AM ഹൈദരാബാദ് ജാമിഅ നിസാമിയ്യയിലെ ഓഡിറ്റോറിയത്തിന്റെ  താഴ്ഭാഗത്ത് പരീക്ഷാഹാളിൽ ബുഖാരി ശരീഫ് പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു. പെട്ടെന്നായിരുന്നു പരീക്ഷ ചുമതലയുള്ള ഉസ്താദ് ഇംതിയാസ്‌ സാഹിബിന്റെ വരവ്. പരീക്ഷാഹാളിൽ എത്തിയ അദ്ദേഹം ഉർദുവിൽ എന്തൊക്കെയോ പറയുന്നു. ശ്രദ്ധിച്ചപ്പോൾ ഇരുപത്തിരണ്ടാം തീയതി നടക്കാനിരിക്കുന്ന പരീക്ഷയും കൂട്ടി ശനിയാഴ്ച രണ്ട് പരീക്ഷ ഉണ്ടായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കേട്ടപ്പോൾ എന്തോ ഒരു പന്തികേട് തോന്നിയെങ്കിലും കൂടുതൽ ആലോചിച്ച് സമയം കളയാതെ പരീക്ഷ പേപ്പറിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു. പിന്നീട് 21/03/2020 ന് പരീക്ഷ കഴിഞ്ഞ് വൈകുന്നേരം അഞ്ചു മണിക്ക് റൂമിൽ എത്തിയപ്പോഴാണ് അറിയുന്നത് ബാക്കിയുള്ള പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട് എല്ലാവരും നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. അഞ്ചുമണിക്ക് റൂമിലെത്തിയ അവസാനവർഷക്കാരായ ഞാനും എന്റെ സുഹൃത്തുക്കളും മടക്കയാത്രയ്ക്ക് ഒരുങ്ങിയിട്ടില്ലയിരുന്നു. മാത്രമല്ല ഞങ്ങൾ മുമ്പേ എടുത്തുവെച്ച റിട്ടേൺ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയും വേണമായിരുന്നു. അതിനാൽ  ഞങ്ങൾ നാളെ കഴിഞ്ഞ് തിങ്കളാഴ്ച നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. യഥാർത്ഥത്തിൽ കോവിഡ് '19 എന്ന മഹാ വൈറസിന്റെ  വ്യാപനത്തിന്റെ  ഗൗരവം ഞങ്ങൾ പൂർണ്ണമായി തിരിച്ചറിഞ്ഞിരുന്നില്ല. അന്ന് രാത്രി 9:30 നുള്ള ട്രെയിനിൽ ഭൂരിഭാഗം വിദ്യാർത്ഥികളും നാട്ടിലേക്ക് തിരിച്ചു. റൂം ശൂന്യമായി... ഞങ്ങൾ പതിനെട്ട് മലയാളി വിദ്യാർത്ഥികൾ മാത്രം.
പിന്നീട് സംഭവിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.
                     ഒറ്റദിവസംകൊണ്ട് കാര്യങ്ങൾ ആകെ തകിടം മറിഞ്ഞു കർഫ്യൂ  പ്രഖ്യാപിക്കൽ, ലോക്ക് ടൗൺ,  ഗതാഗത മാർഗ്ഗങ്ങളെല്ലാം റദ്ദ് ചെയ്തു. ഞങ്ങൾ ശരിക്കും ലോക്കായി. പക്ഷേ വലിയ മാനസിക പ്രയാസം ഒന്നും ഞങ്ങൾക്ക് അനുഭവപ്പെട്ടില്ല. ആദ്യഘട്ട ലോക്ക് ടൗൺ  പ്രഖ്യാപിച്ചപ്പോൾ വലിയ നിരാശയൊന്നും  ഞങ്ങളിൽ പലർക്കും ഉണ്ടായിരുന്നില്ല. പക്ഷേ ഒരു അറ്റമില്ലാതെ നീണ്ടു  പോയപ്പോൾ വിരസമായി തുടങ്ങിയിരുന്നു. നാട്ടിലേക്ക് പോകാൻ പല മാർഗങ്ങളും അന്വേഷിച്ചു ഒന്നും പ്രായോഗികമല്ലെന്ന്  തിരിച്ചറിയലോടു കൂടി എല്ലാ ശ്രമങ്ങളും ഉപേക്ഷിച്ച് ഹൈദരാബാദിൽ തന്നെ നിൽക്കാൻ ഞങ്ങൾ നിർബന്ധിതരായി.നാട്ടിലെ ജനപ്രതിനിധികളെയും ഉത്തരവാദിത്തപ്പെട്ട പല ഉദ്യോഗസ്ഥരെയും നിരന്തരം വിളിച്ചു കൊണ്ടിരുന്നു, അവരിൽ നിന്ന് കാര്യമായ പ്രതികരണങ്ങളൊന്നും ലഭിച്ചില്ല. എല്ലാം ശാന്തമാകുന്നത് വരെ നിങ്ങൾ അവിടെ തന്നെ നിന്നോളൂ അതാണ് സുരക്ഷിതത്വം എന്ന് ചിലർ പറഞ്ഞു. നാട്ടിലേക്ക് പോകാനുള്ള എല്ലാ ആലോചനകളും അതോടെ എടുത്തു വെച്ചു.ഏതായാലും ഓരോ ദിവസവും ശരവേഗത്തിൽ കടന്ന് പോയിക്കൊണ്ടിരുന്നു. സ്മാർട്ട്ഫോണിന്റെ  സാന്നിധ്യം വിരസമായി തുടങ്ങിയ ദിവസങ്ങളെ തള്ളി നീക്കാൻ ഞങ്ങളെ ഏറെ സഹായിച്ചു . ഉറങ്ങിയും ഫോണിൽ ചെലവഴിച്ചും ആദ്യദിനങ്ങൾ മുന്നോട്ടുപോയി സമയം വെറുതെ ഉറങ്ങി തീർക്കണ്ടായെന്ന് തോന്നിയപ്പോൾ ഞങ്ങൾ എന്നും രാവിലെ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. കോളേജിലെ റെഗുലർ വിദ്യാർഥികളായ ഉറുദു കുട്ടികളുടെ ബാറ്റും ബോളും ചോദിച്ചുവാങ്ങി എന്നും കളി തന്നെ. ഇതുവരെ ബാറ്റും ബോളും തൊട്ടു നോക്കാത്തവരും വലിയ താൽപര്യം കാണിച്ചത് എല്ലാവർക്കും പ്രചോദനമായി. എല്ലാവർക്കും  ഹരമായി മാറി. ഇടയ്ക്കിടെ കോളേജിലെ വലിയ വിദ്യാർത്ഥികൾ ഞങ്ങളോട് മത്സരത്തിന് വരികയും കളിക്കുകയും ചെയ്തു. എല്ലാ കളിയിലും ഞങ്ങളുടെ ടീമിന്  തന്നെയായിരുന്നു വിജയം.കേരളം തെലങ്കാനയെ തോൽപ്പിച്ചു എന്നമട്ടിൽ വലിയ സന്തോഷത്തോടെയായിരുന്നു എന്നും കളിക്കളത്തിൽ നിന്ന് മടങ്ങാറ് .കളി മാത്രമല്ല പഠനങ്ങളിലും പലരും ഏർപ്പെട്ടു, ഉന്മേഷം ലഭിക്കാൻ ചർച്ചകളും മത്സരങ്ങളും സമാജങ്ങളും സംഘടിപ്പിക്കൽ പതിവായിരുന്നു.രാത്രി, പാട്ടും പറച്ചിലുമായി സമയം ഒരുപാട് നീളുമായിരുന്നു. ആത്മീയാനന്ദത്തിന് വേണ്ടി  ഹദ്ദാദ് റാത്തീബും മങ്കൂസ് മൗലിദും ബുർധ ബൈത്തുകളും ഇടംപിടിച്ചിരുന്നു. എല്ലാം കൊണ്ടും മനോഹരമായ ദിനരാത്രങ്ങൾ ഞങ്ങൾ അനുഭവിച്ചു കൊണ്ടിരുന്നു.
             പിന്നീടങ്ങോട്ട് മനസ്സും ശരീരവും ഹൈദരാബാദിലെ വിശാലമായ നിസാമിയ്യ ക്യാമ്പസിൽ ഇറക്കി വെക്കുകയായിരുന്നു. സാധാരണ എക്സാമിന് ഒരാഴ്ച മുമ്പ് വന്ന് എക്സാം കഴിഞ്ഞ ഉടനെ തിരിച്ചു പോകാറായിരുന്നു പതിവ്. ഇപ്പോൾ ഒരുപാട് ദിവസങ്ങൾ ലഭിക്കുകയായിരുന്നു. ക്യാമ്പസിലെ ഓരോ, മുക്കും,  മൂലയും ജീവനക്കാരെയും,  ജീവിത ശൈലികളെയും എല്ലാം മനസ്സിലാക്കാൻ അത് ഞങ്ങളെ സഹായിച്ചു. പുറത്തു കടകളെല്ലാം അടച്ചിട്ടിരിക്കുന്നു, നിറയെ പോലീസ്, ഇതൊന്നുമറിയാതെ സന്തോഷവും കളിയും ചിരിയുമായി ക്യാമ്പസിനുള്ളിൽ ഞങ്ങൾ കഴിഞ്ഞുകൂടി ഹൈദരാബാദിലെ ഭക്ഷണരീതി മടുപ്പ് പിടിപ്പിച്ചിരുന്നു, ഞങ്ങൾ റൂമിൽ ചില ചെറിയ ഭക്ഷണവിഭവങ്ങളൊക്കെ  ഉണ്ടാക്കുമായിരുന്നു മറ്റാരുമറിയാതെ ഗ്രില്ലഡ് ചിക്കൻ  ഉണ്ടാക്കിയത്  ഒരു വല്ലാത്ത രസകരമായ അനുഭവമായിരുന്നു. അതിനിടെ പ്രതീക്ഷിക്കാതെയായിരുന്നു റമദാനിന്റെ  കടന്നുവരവ്. നാട്ടിലെ പോലെയുള്ള ആത്മീയ നിർവൃതിയൊന്നുമില്ലായിരുന്നു. എങ്കിലും എല്ലാവിധ ബഹുമാനത്തോടും കൂടി റമദാനിനെ  ഞങ്ങൾ വരവേറ്റു. ഓരോ ദിവസവും ഞങ്ങൾ വ്യത്യസ്ത പലഹാരങ്ങൾ റൂമിൽ ഉണ്ടാക്കിയിരുന്നു. കാന്റീനിൽ നിന്ന് ഈത്തപ്പഴം, തണ്ണിമത്തൻ, ഹൈദരാബാദ് സ്പെഷ്യൽ  പരിപ്പ് വേവിച്ചത് തുടങ്ങിയ വിഭവങ്ങൾ കൊണ്ട് നോമ്പ് തുറന്ന ഉടനെ റൂമിൽ വച്ച് ഒരു വിശാലമായ നോമ്പു തുറ ഉണ്ടാകുമായിരുന്നു. നിഷ്കളങ്കമായ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും  മധുരം ഞങ്ങൾ ആസ്വദിക്കുമായിരുന്നു.എല്ലാ ദിവസവും ഒരുമിച്ച് തന്നെ രാത്രി നിസ്കാരങ്ങൾ നിർവഹിക്കും. ഇതിനെല്ലാം ഇടയിൽ വീട്ടുകാരുടെ ദുഃഖത്തോടെയുള്ള ഫോൺകോളുകൾ കൈകാര്യം ചെയ്യാനായിരുന്നു വലിയ പ്രയാസം. ഇവിടെ നോമ്പ് തുറയുടെയും, അത്താഴത്തിന്റെയും സമയമായാൽ വലിയ സൈറൺ മുഴങ്ങാറാണ് പതിവ് കൗതുകത്തോടെ ഞങ്ങളത്  കേൾക്കുമായിരുന്നു.ചിലർ ഫോണിൽ റെക്കോർഡ് ചെയ്തു വെക്കുകയും ചെയ്തിരുന്നു. 
            എല്ലാം കഴിഞ്ഞ് അവസാനം നാട്ടിലേക്ക് പോകാനുള്ളതെല്ലാം ശെരിയാവുമ്പോൾ ഞങ്ങൾ നല്ല ഒരു ക്രിക്കറ്റ് ടീം ആയി മാറിയിരുന്നു. പലരും നല്ല പാചകവും പഠിച്ചിരുന്നു. മാത്രമല്ല ഒരുപാട് അനുഭവജ്ഞാനവും, ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനും, സാഹചര്യത്തിനനുസരിച്ച് മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്താനുമുള്ള പരിശീലനവും ഞങ്ങൾ നേടി കഴിഞ്ഞിരുന്നു. കെഎംസിസിയുടെ സഹായത്തോടെ ബസ്സ് മാർഗ്ഗമായിരുന്നു  നാട്ടിലേക്കുള്ള ഞങ്ങളുടെ യാത്ര. യാത്ര ദിവസം രാവിലെ തന്നെ ഞങ്ങൾ എല്ലാ ഒരുക്കങ്ങളും നടത്തി മാസ്ക്കും സാനിറ്റൈസറും ഗ്ലൗസും ഭക്ഷണവും തുടങ്ങി യാത്രക്ക് വേണ്ട എല്ലാം ഒരുക്കി വെച്ചു. അധികം വൈകാതെ ഞങ്ങൾ ക്കുള്ള ബസ് ക്യാമ്പസിന്റെ അടുത്ത് എത്തിച്ചേർന്നു. മധുരമുള്ള ഒരുപാട് അനുഭവങ്ങൾ നൽകി ഞങ്ങളെ മാറോടു ചേർത്തു പിടിച്ച് സ്നേഹിച്ച ക്യാമ്പസി നോട് അവസാനമായി വിട പറഞ്ഞു... നാട്ടിലേക്ക് പോകുന്ന സന്തോഷമുണ്ടെങ്കിലും എവിടെയൊക്കെയോ ചില മൂകതകൾ കെട്ടി നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ബസ്സിനടുത്തേക്ക് നടന്നു നീങ്ങി നിസാമിയ്യ അധികൃതരും വാഹനത്തിനടുത്തെത്തി  ഞങ്ങളുടെ യാത്രയുടെ വിശദാംശങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അങ്ങനെ ഹൈദരാബാദിനോട്‌ വിടപറഞ് ഞങ്ങളുടെ യാത്ര ആരംഭിച്ചു... ബസ് മുഖേന ഇത്ര ദീർഘമായ യാത്ര ആദ്യമായിട്ടായിരുന്നു ഞങ്ങളിൽ പലർക്കും.  വൈകാതെ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തി ഇപ്പോഴിതാ റൂം ക്വറന്റൈൻ.... ജനൽ പാളികളിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ആ മനോഹരമായ ഓർമ്മകൾ ഒരുപാട് സന്തോഷങ്ങൾ നൽകുന്നു.....

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget