Latest Post

           
             ഈ കഴിഞ്ഞ പ്രളയ കെടുതിയില്‍ ആത്മ സമര്‍പ്പണത്തിന്റെ പുതു ചരിത്രമാണ് എസ്.കെ.എസ്.എസ്.എഫിന്റെ (സന്നദ്ധ) വിഭാഗമായ വിഖായ വിങ് കാഴ്ച്ചവെച്ചത്. ദുരിത ബാധിതര്‍ക്കും ഒറ്റപെട്ടവര്‍ക്കും താങ്ങായി സംരക്ഷണത്തിന്റെ കവാടങ്ങള്‍ തുറക്കുകയുമണവര്‍. ദുരന്ത മുഖങ്ങളില്‍ ആതുരാലയങ്ങളിലെ മരണമണി മുഴക്കം കേള്‍ക്കാന്‍ സാധ്യതയുള്ള അഷ്ടദിക്കുകളില്‍ തളരുന്ന ശരീരങ്ങള്‍ക്ക് ആശ്വാസമേകുകയുമായിരുന്നു ആ കാവല്‍ ഭടന്മാര്‍. അപകട മേഖലകളില്‍ സധൈര്യത്തോടെ സമാധനത്തോടെ സ്വാന്തനത്തിന്റെ കൈകളുമായി ദുരിത ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. വിശക്കുന്നവന്റെ വിളികേള്‍ക്കാനും ഭയക്കുന്നവന്റെ ഭാഗമാവാനും നിലനിളിക്കുന്നവരുടെ നിസ്സാഹായതയില്‍ അവരുടെ കൂടെ നില്‍ക്കാനും ഞങ്ങള്‍ എന്നും നിങ്ങളോടൊപ്പമുണ്ട് സമാശ്വാസത്തിന്റെ മാതൃകാപരമായ സേവനത്തിന് സഘടിക്കുകയായിരുന്നു സമസ്തയുടെ മക്കള്‍. വിജ്ഞാനം വിനയത്തിന്റെ മാര്‍ഗത്തിലൂടെ സേവനത്തിന്റെ പാദയിലൂടെ കൈ മാറുകയായിരുന്നു. കാലങ്ങള്‍ക്ക് മുമ്പ് (മുസ്ലിംകള്‍) കേരള സമൂഹത്തിന് നല്‍കിയ സൗഹൃദത്തിന്റെയും സംസ്‌കാര രൂപീകരണത്തിന്റെയും പിന്നാംപുറമാണ് ഇത്തരത്തിലുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളെന്ന് വിലയിരുത്താം. പണത്തിന്റെയും ലൗകികതയുടെയും ആര്‍ഭാടത്തിന്റെയും ഇടയില്‍ കേരളത്തിന്റെ മാനുഷിക ഇടപഴകലുകള്‍ ലവലേഷം താറുമാറാക്കുകയായിരുന്നു. എന്നാല്‍ ഈ കാലവര്‍ഷത്തിന്റെ കെടുതിയിലുണ്ടായ നൂറ്റാണ്ടിന്റെ പ്രളയം നാം മനുഷ്യര്‍ എല്ലാവരും സമന്മാരാണെന്ന ബോധവും നാം ദൈവത്തിന്റെ തുല്യ സ്രഷ്ടികളാണെന്ന തിരിച്ചറിവുമുണ്ടായി. നാഥന്റെ സഹായത്തോടെ ഇതിലകപ്പെട്ട ദുരിതബാധിതരെ നമുക്ക് സേവിക്കാന്‍ കഴിഞ്ഞു എന്നുള്ളത് ഒരു സുദിര്‍ഹമായ കാര്യം തന്നെയാണ് പ്രളയകെടുതിയില്‍ അകപെട്ടവര്‍ക്ക് അടിയന്തര സഹായം സജ്ജമാക്കാന്‍ മറ്റു രക്ഷാപ്രവത്തന ദൗത്യ നിര്‍വഹണങ്ങള്‍ക്കൊപ്പം ഒരുമിച്ചുനിന്നു  ജാതിമതവര്‍ഗഭേതമന്യേ വേര്‍തിരിവില്ലാതെ സഹജീവികളോടുള്ള സൗഹൃദ ഇടപെടലായിരുന്നു അവര്‍ നിതാനം ചെയ്തത്. ഇങ്ങനെ പറയുമ്പോള്‍ സത്യത്തില്‍ മനസ്സില്‍ ഓര്‍മിക്കുന്നത് റസൂല്‍ കരീ(സ)യുടെ പരിശുദ്ധ അര്‍ഥ വാക്യങ്ങളാണ്. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണകാണിക്കുക എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണകാണിക്കും വാസ്ത്തവത്തില്‍ സമസ്തയുടെ കര്‍മ ധീരരായ ചുണക്കുട്ടികള്‍ തീര്‍ത്തും കര്‍മോത്സുകരായി കൈരളിക്ക് മികച്ച മാതൃകയാണ് കാണിച്ചത് സകല പാര്‍ട്ടികളും സഘടനകളും അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രൗണ്ഡിക്കും രാഷ്ടീയ പുരോകതിക്കും വിനിയോകിക്കുമ്പോഴും വികായ നിര്‍വഹിക്കുന്ന സ്വല്‍കര്‍മങ്ങളെ നാം വിസ്മരിക്കരുത് കാരണം രാജ്യ സേവനത്തിന് വേണ്ടി മുന്‍ കേരളാമുഖ്യമന്ത്രി കേരളത്തിന് സമര്‍പ്പിച്ചത് 25000 വികായ വളന്റിയേസിനെയാണ് രാഷ്ട രക്ഷക്ക് ഒരു കരുതാലാണിത് സേവനങ്ങളുടെ വിവിത തലങ്ങള്‍ അന്യേശിച്ചറിയുമ്പോഴെ വിഖായയുടെ പ്രസക്തി ബോധ്യപെടൂ. സംഘടനയെ നെഞ്ചിലേറ്റുന്ന ഞമ്മള്‍ പോലും വിഖായയുടെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നില്ല എന്നതാണ് വാസ്തവം. വലിയ നെട്ടലോടെ അനുഭവിച്ച ഈനൂറ്റാണ്ടിലെ പ്രളയം ജനജീവിതം വളരെ ദുസ്സഹമാക്കി കേരളത്തിന് ഇനി കരകയറാന്‍ ത്യാഗോജല പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. ഉറ്റവരും ഉടയരും കിടപ്പാടവും നഷ്ടപെട്ടവര്‍ എല്ലാം ഉപേക്ഷിച്ച് ഓടേണ്ടിവന്നവര്‍ മനസാക്ഷി മരവിച്ചവര്‍ ഇങ്ങനെ കേരളത്തിന്റെ സ്ഥിതി ഗതി വളരെ അടിത്തട്ടിലിലേക്ക് താഴ്ന്നു ദുരുദാശ്വാസ ക്യാമ്പുകളില്‍ എല്ലാവരും സമന്‍മാരായി മനുഷ്യന്റെ ക്ഷമയും സ്‌നേഹവും വിനയവും സേവനവും തിരിച്ചറിഞ്ഞ ഒരു സന്ദര്‍ഭവുമായി ഒരുപാട് സാഹായഹസ്ത്തങ്ങള്‍ സന്നദ്ധ സംഘനയുടെ സേവനങ്ങള്‍ ആരെയും വിസ്മരിക്കുന്നില്ല മത്സ്യതൊഴിലാളികളുടെ രക്ഷാ പ്രവര്‍ത്തനം വളരെ അഭിമാനര്‍ഹമായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി ദേശീയ ദുരന്ത സേനക്കും അഗ്‌നി ശമന സേനക്കും പോലിസിനും എത്തിപെടാന്‍ സാധിക്കുന്നതിനും മുമ്പ് നാട്ട്കാരുടെ സഹായതോടെ വിഖായയെ പോലുള്ള സേവകരാണ്  രക്ഷാ പ്രവര്ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് വയനാട് ജില്ലയില്‍ കാണാന്‍ സാധിച്ചത് അത്തരത്തിലുള്ള ഒന്നാണ് വീടുകളെല്ലാം ക്‌ളീന്‍ ചെയ്ത് വേണ്ട അത്യാവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുത്തു മത-ഭേതമന്യേ 100 വീടുകള്‍ സമസ്തയുടെ മക്കള്‍ നിര്‍മിച്ച് കൊടിക്കുന്നിണ്ട്പ്ര ളയം നന്നായി നക്കിതുടച്ച തെക്കന്‍ കേരളത്തില്‍ മലബാര്‍ ജില്ലകളില്‍ നിന്ന് പ്രത്യേക വിഖായ വാളണ്ടിന്റയേസ് അവിടെ ക്യാമ്പ് ചെയ്താണ് അവിടെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.പ്രളയം കൊടികിലേക്ക് വഴിമാറിയപ്പോള്‍ അവിടുത്തേ സേവലങ്ങള്‍ക്ക് ന്യൂന പക്ഷ മന്ത്രി നല്‍കിയത് ഉംറ ചെയ്യാനുള്ള സുവര്‍ണാവസരമായിരുന്നത്രേ വിഖായ എന്ന പദത്തിന്റെ അര്‍ത്ഥമായ ''സുരക്ഷ''യാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്‌.

                                                               |Shuaib Mukkam|                  


|Usthad Shareef Faizy Kulathur|
  പന്ത്രണ്ടോളം വരുന്ന ഉപശാഖകള്‍ ഉള്ള ആഴമേറിയ വിജ്ഞാന ശാസ്ത്രമാണ് അറബി വിജ്ഞാന ശാസ്ത്രം. ഇല്‍മുല്ലുഗഃ (ഭാഷാ ശാസ്ത്രം), ഇല്‍മുസ്സ്വര്‍ഫ്(പദരൂപാകൃതി ശാസ്ത്രം),ഇല്‍മുല്‍ ഇശ്തിഖാഖ് (ശബ്ദോല്‍പത്തി ശാസ്ത്രം), ഇല്‍മുന്നഹ്‌വ്(വ്യാകരണം), ഇല്‍മുല്‍ മആനി(സാഹിതീ മീമാംസ), ഇല്‍മുല്‍ ബയാന്‍ (ശൈലീ ശാസ്ത്രം), ഇല്‍മുല്‍ അറൂള്(കാവ്യ ശാസ്ത്രം),ഇല്‍മുല്‍ ഖാഫിയഃ,ഇല്‍മുല്‍ ഖത്വ്, ഇല്‍മുല്‍ ഇന്‍ശാഅ്,ഇല്‍മുല്‍ ഇല്‍മു ഖര്‍ളിശിഅ്ര്‍, ഇല്‍മുല്‍ മുഹാളറാത്ത് എന്നിവയാണ് പ്രസ്തുത ഉപശാഖകള്‍. ഇവയില്‍ പ്രഥമ ഗണനീയമാണ് ഇല്‍മുല്‍ ബലാഗഃ.

     ഇതിന് കാരണമായി പണ്ഡിതന്മാര്‍ പറയുന്നത് ഇപ്രകാരമാണ്: ഏതൊരു വിജ്ഞാന ശാഖയുടെയും സ്ഥാനം നിര്‍ണയിക്കപ്പെടേണ്ടത് അതാത് വിജ്ഞാന ശാഖകള്‍ കൊണ്ട് എന്ത് മനസ്സിലാക്കപ്പെടുന്നു എന്നത് അടിസ്ഥാനമായിരിക്കണം. സാഹിത്യത്തില്‍ ഖുര്‍ആന് പകരമാക്കാന്‍ മറ്റൊരു ഗ്രന്ഥത്തിനും  സാധിച്ചിട്ടില്ല എന്നതിന് അഭിപ്രായാന്തരമില്ല. ഖുര്‍ആന്റെ അവതരണം തന്നെ സാഹിത്യ സാമ്രാട്ടുകള്‍ക്കിടയിലായിരുന്നുവല്ലോ. സാഹിത്യത്തില്‍ പ്രഥമ സ്ഥാനം അലങ്കരിച്ചിരുന്ന അറബികളെ ഖുര്‍ആന്‍ അതിനുസമാനമായി ചെറിയ സൂക്തമെങ്കിലും കൊണ്ട്‌വരാന്‍ വെല്ലുവിളിച്ചെങ്കിലും ഖുര്‍ആന്റെ വെല്ലു വിളിക്കുമുമ്പില്‍ അവര്‍ക്കുത്തരമില്ലായിരുന്നു. ഖുര്‍ആദന്‍ പരിപൂര്‍മായി മനസ്സിലാക്കല്‍ മനുഷ്യ കഴിവിനതീതമാണെങ്കിലും ഖുര്‍ആന്റെ ഗാഢതയും അമാനുഷികതയും ഗ്രഹിക്കണമെങ്കില്‍ ഇല്‍മുല്‍ ബലാഗഃ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് ഇല്‍മുല്‍ ബലാഗഃ മറ്റു ഉപശാഖകള്‍ക്കിടയില്‍ ഗണനീയമായത്.
   ഇല്‍മുല്‍ ബലാഗഃ യഥാര്‍ത്ഥത്തില്‍ മൂന്ന് ഉപശാഖകളുടെ സംഗമമാണ്. ഇല്‍മുല്‍ മആനീ(സാഹിതീ മീമാംസ) ഇല്‍മുല്‍ ബയാന്‍(ശൈലീ ശാസ്ത്രം) ഇല്‍മുല്‍ ബദീഅഃ(അലങ്കാര ശാസ്ത്രം) എന്നിവയാണവ. ഇല്‍മുല്‍ ബദീഅയെ സ്വതന്ത്ര ഉപശാഖയായി ഗണിച്ചവരും ഇല്‍മുല്‍ മആമനിയുടെ ഇല്‍മുല്‍ ബയാന്റെയും അനുബന്ധഘടകമായി ഗണിച്ചവരും സാഹിത്യകാരന്മാര്‍ക്കിടയിലുണ്ട്.
    സന്ദര്‍ഭോചിതമായി വാചകത്തെ കൊണ്ട്‌വരുന്നതിന്റെ പ്രേരകങ്ങളെ കുറിച്ച് പഠിപ്പിക്കപ്പെടുന്ന ശാസ്ത്ര ശാഖയാണ് ഇല്‍മുല്‍ മആനി. സാഹിത്യകാരന്മാര്‍ എട്ട് അധ്യയങ്ങളിലായി ഇതിനെ ക്ലിപ്തമാക്കിയിട്ടുണ്ട്.ഒരു വാചകത്തെ വിത്യസ്ഥ ശൈലിയിലും രൂപത്തിലും പ്രയോഗിക്കാന്‍ ശേഷി നല്‍കുന്നതാണ് ഇല്‍മുല്‍ ബയാന്‍. സര്‍വ്വ വ്യപിയായി ഉപയോഗിക്കപ്പെടുന്ന ആലങ്കാരികപ്രയോഗങ്ങളും വ്യംഗാര്‍ത്ഥ പ്രയോഗങ്ങളുമെല്ലാം ഇതില്‍ പെട്ടതാണ്. പ്രയോഗിക്കാനുദ്ദേശിക്കപ്പെടുന്ന ബാഹ്യവു ആന്തരികവുമായി എങ്ങനെ ഭംഗി നല്‍കപ്പെടാം എന്നതിനെ കുറിച്ചാണ് ഇല്‍മുല്‍ ബദീഅഃ യില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അതിനാല്‍ തന്നെ പ്രസ്തുത വാചകം ഇല്‍മുല്‍ മആനിയോടും ഇല്‍മുല്‍ ബയാനോടും യോജിച്ചിട്ടുണ്ടോ എന്ന് പരിഗണിച്ചതിന് ശേഷം മാത്രമാണ് ഇല്‍മുല്‍ ബദീഅയെ പരിഗണിക്കപ്പെടുക.
    ഇല്‍മുല്‍ ബദീഅഃ സ്വതന്ത്രമായും അല്ലാതെയും നിരവധി രചനകള്‍ നടന്നിട്ടുണ്ട്.ഹിജ്‌റ 296 ല്‍ വഫാത്തായ അബുല്‍ അബ്ബാസ് അബ്ദുല്ലാഹിബ്‌നുല്‍ മുഅതസിന്റെ ' കിതാബുല്‍ ബദീഅ് ' ആണ് ഇല്‍മുല്‍  ബദീഅഃയില്‍ വിരചിതമായ പ്രഥമ ഗ്രന്ഥം. ഹിജ്‌റ 274 ലാണ് അദ്ദേഹം ഇതിന്റെ രചനയില്‍ ഏര്‍പ്പെടുന്നത്.

  ക്രോഡീകരണം

  ഇല്‍മുല്‍ ബലാഗഃ ഒരു വിജ്#ാന ശാഖയായി രൂപപ്പെടുന്നത് അല്ലാമാ അബ്ദുല്‍ ഖാഹിര്‍ ജുര്‍ജാനിയുടെ അസ്‌റാറുല്‍ ബലാഗഃയോടെയാണെന്നാണ് പ്രബലാഭിപ്രായം. ജാഹിളിന്റെ (മ:ഹിജ്‌റ 255) 'അല്‍ ഖയ്യിമുല്‍ ബയാനി വത്തബ്‌യീന്‍' എന്ന ഗ്രന്ഥത്തോടയാണെന്നും സകാകിയുടെ മിഫ്താഹുല്‍ ഉലൂമിലൂടെയാണെന്നും അഭിപ്രായാന്തരങ്ങളുണ്ട്. ഏതായാലും ഇല്‍മുല്‍ ബദീഅഃയില്‍ പ്രത്യേകമായി ആദ്യം വിരചിതമായത് അബുല്‍ അബ്ബാസ് അബ്ദുല്ലാഹിബ്‌നുല്‍ മുഅ്ത്തസിന്റെ കിത്താബുല്‍ ബദീആണ്. 

വികാസം

 അബ്ബാസി ഭരണകാലത്തിന്റെ രണ്ടാം ഘട്ടത്തോടെ അറബീ ഗദ്യ-പദ്യ സാഹിത്യങ്ങള്‍ക്ക് പുതുയുഗം പിറക്കുകയായിരുന്നു. ഹിജ്‌റ നാലാം നൂറ്റാണ്ടോടു കൂടിയാണ് ഇല്‍മുല്‍ ബലാഃഗയുടെ അറബിക് സാഹിത്ത്യവും വികസിക്കുന്നത്.

  ആലങ്കാരിക പ്രയോഗങ്ങല്‍ കൊണ്ടും വ്യംഗാര്‍തഥ പ്രയോഗങ്ങള്‍ കൊണ്ടും നിര്‍ഭരമായ രചനകള്‍ ഈകാലഘട്ടത്തിനു പുതുമയായിരുന്നു. സന്ദര്‍ഭോചിതമായി ചില വാക്യത്തെ വ്യത്യസ്ത ശൈലികളില്‍ ബാഹ്യവും ആന്തരികവുമായ ഭംഗിയില്‍ രൂപകല്‍പന ചെയ്ത രചനകള്‍ വ്യാപിച്ചു. ഇവ്വിധമുള്ള രചനകള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖരായിരുന്നു ഇബ്‌നുല്‍ അമീദ്(മ:ഹി-360)ബ്‌നു ഉബാദ്(മ:385) അബൂമന്‍സൂറുസ്സആലബീ(350-429)എന്നിവര്‍.
   കൂട്ടത്തില്‍ സആലബി പ്രത്യേകം പരാമര്‍ശിക്കപെടേണ്ടവവരാണ്. അദ്ധേഹത്തിന്റെ മാസ്റ്റര്‍ പീസായ 'സിമാറുല്‍ ഖുലൂബ്' അറബി സാഹിത്യത്തിന് നല്‍കിയ സംഭാവന അനല്‍പമാണ്. ഇല്‍മുല്‍ ബലാഗഃയില്‍ പ്രത്യേക രചനകളിലൊന്നിലും  സആലബി അറിയപ്പെട്ടിട്ടില്ലെങ്കിലും ഇല്‍മുല്‍ ബലാഗഃ സര്‍വ്വവും സമ്മേളിച്ച നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും വിരചിതമായിട്ടുണ്ട്. അദ്ദേഹത്തിന് ശേഷം രചിക്കപ്പെട്ട ഒട്ടുമിക്ക ഗ്രന്ഥങ്ങളിലും അദ്ദേഹത്തിന്റെ രസകരമായ ശൈലി പ്രകടമായിരിന്നു.
    ഇല്‍മുല്‍ ബലാഗഃ യില്‍ പ്രത്യേക പഠനം നടത്തിയ പ്രമുഖനാണ് അല്ലാമ അബ്ദുല്‍ ഖാഹിര്‍ അല്‍ ജുര്‍ജാനി (മ: ഹിജ്‌റ 474). ദലാഇലുല്‍ ഇഅ്ജാസ്, അസ്‌റാറുല്‍ ബലാഗഃ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ രചനകള്‍.ഇല്‍മുല്‍ ബലാഗഃയുടെ വാള്വിഅ് ഇദ്ദേഹമാണ്.

സകാകിയും മിഫ്താഹുല്‍ ഉലൂമും

 ഇല്‍മുല്‍ അറബിയിലെ സുപ്രസിദ്ധ ഗ്രന്ഥമായ മിഫ്താഹുല്‍ ഉലൂം വിരചിതമായത് ഇമാം സകാകിയിലൂടെയാണ്. അല്ലാമാ സിറാജുദ്ദീല്‍ അബൂ യഅ്കൂബ് യൂസുഫുസ്സകാകി (ഹി: 555-625) എന്നാണ് പൂര്‍ണ നാമം. കൊല്ലപണിക്കാരനായ തന്റെ പിതാമഹനിലേക്ക് ചേര്‍ത്തിപറഞ്ഞത് കൊണ്ടാണ് കൊല്ലപണിക്കാരന്‍ എന്നര്‍ത്തില്‍ സകാകി എന്ന നാമത്തില്‍ അദ്ദേഹം പ്രസിദ്ധനായതെന്ന് ഇമാം സുയൂത്വി പറഞ്ഞിട്ടുണ്ട്. ഇല്‍മുല്‍ ബലാഗഃ യുടെ വികാസം പൂര്‍ണ്ണമാകുന്നത് യഥാര്‍ത്ഥത്തില്‍ സകാകിയുടെ മിഫ്താഹുല്‍ ഉലൂമിനെ മൂന്ന ഭാഗങ്ങിലാക്കി തിരിച്ചാണ് അദ്ദേഹം രചന നടത്തിയിട്ടുള്ളത്. ഒന്നാം ഭാഗത്തില്‍ ഇല്‍മുസ്സ്വര്‍ഫും രണ്ടില്‍ ഇല്‍മുന്നഹ്‌വും മൂന്നില്‍ ഇല്‍മുല്‍ ബലാഗഃയുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. മിഫ്താഹുല്‍ ഉലൂമിന്റെ വിവിധ ഭാഗങ്ങള്‍ക്ക് വിത്യസ്ത വ്യാഖ്യാനങ്ങളുണ്ടെങ്കിലും പ്രസ്തുത ഗ്രന്ഥത്തെ ആദ്യമായി ആദ്യാവസാനം വ്യഖ്യാനിച്ചത് മൗലാ ഹുസാമുദ്ദീന്‍ ഖവാരസ്മി ആണ്. ഹിജ്‌റ 742 മുഹറം മാസത്തിലാണ് വ്യാഖ്യാന രചനയില്‍ നിന്ന അദ്ദേഹം വിരമിക്കുന്നത്.

   അതേ സമയം നിരവധി പണ്ഡിതന്മാര്‍ മിഫ്താഹുല്‍ ഉലൂമിലെ മൂന്നാം ഭാഗത്തെ ചെറു ഗ്രന്ഥമാക്കുകയും വ്യഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാമാ ഖുതുബുദ്ദീന്‍ ശീറാസി (മ:710),അല്ലാമാ സഅ്‌റുദ്ദീന്‍ തഫ്താസാനി(മ:ഹി:792),സയ്യിദ് ശരീഫ് ജുര്‍ജാനി(മ:ഹി:816)എന്നിവരുടെയുമാണ് പ്രസ്തുത വ്യഖ്യാന ഗ്രന്ഥങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത്. എന്നാല്‍ മിഫ്താഹിന് രചിക്കപ്പെട്ട ചെറു ഗ്രന്ഥങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ഖതീബ് ഖസ്‌വീനിയുടെ 'തല്‍ഖീസുല്‍ മിഫ്താഹ്് ' ആണ്. പ്രസിദ്ധമായ ഡമസകസ് പള്ളിയിലെ ഖതീബായിരുന്നത് കൊണ്ട് ഖത്വീബ് എന്ന പേരിലാണദ്ദേഹം അറിയപ്പെടുന്നത്.  അല്ലാമാ ജലാലുദ്ദീന്‍ മുഹമ്മദ് ബ്‌നു അബ്ദുറഹ്മാനി ബ്‌നു ഉമറല്‍ ഖസ്‌വീനി എന്നാണ് പൂര്‍ണ നാമം.

തഫ്താസാനിയും മുത്വവ്വലും പിന്നെ മുഖ്തസറും

     അല്‍ അല്ലാമത്തുന്നഹ്‌രീര്‍ (നെഞ്ചുറപ്പുള്ള പണ്ഡിതന്‍ ) വിശേഷിക്കപ്പെടുന്ന മഹാനാണ് സഅ്ദുദ്ദീന്‍ തഫ്താസാനി. മസ്ഊദ് ബ്‌നു ഉമര്‍ (ഹി:712-792)എന്നാണ് പൂര്‍ണ്ണനാമം. മിഫ്താഹുല്‍ ഉലൂമിന് ഖത്വീബ് ഖസ്‌വീനി ചുരിക്കിയെഴുതിയ സല്‍ഖീസുല്‍ മിഫ്താഹിന്റെ വ്യാഖ്യാനങ്ങളാണ് മുത്വവ്വലും മുഖ്തസറും. ഖസ്വീനിയുടെ തല്‍ഖീസിന് നീണ്ട ആറ് വര്‍ഷം കൊണ്ട് തഫ്താസാനി ഇമാം ബൃഹത്തായ ഒരു വ്യാഖ്യാനം രചിച്ചു. ഹിജ്‌റ 748ല്‍ സമാപിച്ച പ്രസ്തുത ഗ്രന്ഥത്തിന് അല്‍ ഇസ്വ്ബാഹ് എന്ന് നാമകരണം ചെയ്തു. ഇതാണ് മുത്വവ്വല്‍ എന്ന പേരില്‍ വിശ്രുതമായത്.

   മുത്വവ്വല്‍ രചിക്കപ്പെട്ടുവെങ്കിലും അക്കാലഘട്ടത്തിലെ വിജ്ഞാന കുതുകികളായ ഇമാമവറുകളോട് മുത്വവ്വലിനെ ഒന്നുകൂടി ചിരുക്കി രജിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇതിന് പ്രഥാനമായും അവര്‍ ഉന്നയിച്ചത് രണ്ട് കാരണങ്ങളായിരുന്നു മുത്വവ്വലിനെ വേണ്ട വിധം വേണ്ട വിധം അദ്ധ്യപനം നടത്താന്‍ ശേഷിയുള്ളവര്‍ ഇല്ല എന്നതും സാഹിത്യ മോഷ്ടാകള്‍ മുത്വവ്വലിനെ മറപിടിച്ച് പ്രശസ്തി നേടുന്നു എന്നതുമാണ്  പ്രസ്തുത കാരണങ്ങള്‍  അവ ഇല്ലാതാക്കാന്‍ മുത്വവ്വലിനെ വീണ്ടും ചുരുക്കി എഴുതുക എന്നതാണ് പരിഹാരം എന്നും അവര്‍ നിര്‍ദേശിച്ചു. പ്രസ്തുത കാരണങ്ങലെ വളരെ ഭംഗിയായി ഇമാമവറുകള്‍ നിരാകരിച്ചുവെങ്കിലും അവരുടെ നിര്‍ബന്ധാഭ്യര്‍ത്ഥനക്ക് മുമ്പില്‍ ഇമാമവറുകള്‍ വഴങ്ങുകയായിരുന്നു. അങ്ങനെ എട്ട് വര്‍ഷത്തിന് ശേഷം രണ്ടാമതൊരിക്കല്‍ കൂടി തല്‍ഖീസുല്‍ മിഫ്താഹില് വ്യാഖ്യാനം രചിച്ചു. പ്രസ്തുത ഗ്രന്ഥമാണ് മുഖ്തസ്വര്‍ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചത്.
  മുത്വവ്വലും മുഖ്തസറും കൂടാതെ തല്‍ഖീസിന് അനവധി വ്യാഖ്യാനങ്ങള്‍ ഉണ്ട്. അല്ലാമാ ഖല്‍ഖാലി (മ:ഹി:745), അല്ലാമാ സുസ്‌നി(മ:ഹി:792) എന്നിവരുടെ വ്യഖ്യാനങ്ങള്‍ അവയില്‍ പ്രസിദ്ധമാണ്. മുത്വവ്വലിന്റെയും മുഖ്തസ്വറിന്റെയും ചിലഭാഗങ്ങളില്‍ ഖല്‍ഖാലിക്കെതിരെയും സുസ്‌നിക്കെതിരെയും അവരുടെ ഗ്രന്ഥങ്ങളിലെ പിശകുകള്‍ ചൂണ്ടികാണിച്ച് വ്യംഗമായി അേക്ഷപിക്കുന്നത് മുത്വവ്വലിനും മുഖ്തസ്വറിനും ഭംഗി വര്‍ദ്ധിപ്പിക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ്.

     ഇല്‍മുല്‍ ബലാഗഃയിലെ ഇന്ത്യന്‍ സംഭാവന

  ഇല്‍മുല്‍ ബലാഗഃയില്‍ ഇന്ത്യയില്‍ നിന്നും ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട് കൂട്ടത്തില്‍ ഏറ്റവും പ്രശസ്തമായത് പള്ളി ദര്‍സുകള്‍ ഉള്‍പ്പടെ മിക്ക മതകലാലയങ്ങളിലും പഠിപ്പിക്കപ്പെടുന്ന അല്‍-രിസാലത്തുല്‍ അസീസിയ്യഃയും അതിന്റെ വ്യഖ്യാനമായ നഫാഇസുമാണ്.

   ഇന്ത്യയുടെ അഭിമാന പുത്രനായ, മുഴുവന്‍ വിജ്ഞാന ശാഖകളിലും അഗാധ പ്രാവീണ്യം നേടിയ ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവിയാണ് (ഹി:1159-1270) പ്രസ്തുത ഗ്രന്ഥത്തിന്റെ രചയിതാവ് വിജ്ഞാന കുതുകികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചുവെന്നത് ഇതിന്റെ സ്വീകാര്യത അറിയിക്കുന്നതാണ്.
   അല്‍-രിസാനത്തുല്‍ അസീസിയ്യഃക്ക് വ്യഖ്യാനം രചിച്ചത് മഹാനായ ഇര്‍തളാ അലി ഖാന്‍ (ഹി:1109-1270) ആണ്. ചിശ്തിയ്യ ത്വരീകത്തിന്റെ ഖലീഫകൂടിയായിരുന്നു ഇര്‍തളാ. ഇല്‍മുല്‍ മന്‍ത്വിഖില്‍ അവലംബയോഗ്യമായ 'സുല്ലമുല്‍ ഉലൂമി' ന്റെ വ്യാഖ്യാനമായ കാളിയുടെ രചയിതാവ് ഖാളി മുബാറക്കിന്റെ പൗത്രനാണ് (മകളുടെ മകന്‍) ഇര്‍തളാ അഹമ്മദ് അലി ഖാന്‍. സാഹിത്യത്തില്‍ മികച്ച് നില്‍ക്കുന്ന നിരവധി പദ്യങ്ങള്‍ കൊണ്ട് വന്നതിലൂടെ നഫാഇസിന് ഭംഗി വര്‍ദ്ധിപ്പിച്ചു എന്നത് അവിതര്‍ക്കിതമാണ്.

പ്രധാന അവലംബങ്ങള്‍

1.കശ്ഫുളുന്നൂന്‍
2.അല്‍-ബഅ്‌സുല്‍ ഇസ്ലാമി
3.ഹാശിയതു ദ്ധസൂഖി
4.ദര്‍സ് കിതാബുകള്‍ ചരിത്രം സ്വാധീനം സ്വാദിഖ് ഫൈസി
അങ്ങനെ ഒരു ന്യുഇയര്‍ ആഘോഷിക്കാന്‍ പോവുകയണ് ലോക മുസ്ലീങ്ങള്‍. ഹിജ്റ വര്‍ഷമാണ് നമ്മുടെ ഔദ്യോഗിക കലണ്ടര്‍. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ ജീവിതത്തിലെ നിര്‍ണായക സംഭവമായ ഹിജറയെ ആസ്പദമാക്കിയും അനുസരിച്ചുമാണ് ഹിജ്റ വര്‍ഷം തയ്യാറാക്കിയിട്ടുള്ളത്. അറേബ്യ ഒന്നടങ്കം ഇസ്‌ലാമിന്നധീനപ്പെടുകയും കാലനിര്‍ണയത്തിന് പുതിയ അവലംബം ആവിശ്യമായി വരികയും ചെയ്തപ്പോള്‍ വിശദമായ കൂടിയാലോചനയിലൂടെ രണ്ടാം ഖലീഫ ഉമര്‍(റ) തന്റെ ഭരണകാലത്ത് ഹിജ്റയെ അടിസ്ഥാനമാക്കാന്‍ നിര്‍ദ്ദേശിച്ചത്. ചന്ദ്രനെ ആസ്പദക്കിയത് കൊണ്ട് ചാന്ദ്രിക കലണ്ടര്‍ എന്നും അറിയപ്പെടുന്നു. ഓരോ ന്യൂഇയറും മനുഷ്യന് ആത്മവിചാരണ നടത്താനുള്ള സന്ദേശമാണ് നല്‍കുന്നത്. അല്ലാതെ മദ്യപിച്ച് കൂത്താടാനല്ല. മുസ്്ലീംങ്ങളായ നാം ഇംഗ്ലീഷ് കലണ്ടറിന്റെ ന്യൂഇയര്‍ അല്ല ആഘോഷിക്കേണ്ടത്.

ഹിജ്റ കലണ്ടറിലെ പ്രഥമ മാസമാണ് മുഹറം. നിഷിദ്ധമാക്കപ്പെട്ടത് എന്നര്‍ത്ഥം വരുന്ന മുഹറം യുദ്ധം ഹറാമാക്കിയ മാസമാണ്. മുഹറം അള്ളാഹുവിന്റെ മാസമാണ് (ഹദീസ്). ഇബ്്ലീസിന് സ്വര്‍ഗം നിഷിദ്ധമാക്കപ്പെട്ടതും ആദം നബിയുടെ തൗബ സ്വീകരിച്ചതും ഇദ്രീസ് നബി(അ)നെ നാലാനാക്കാശത്തേക്ക് ഉയര്‍ത്തിയതും നൂഹ് നബി(അ)ന്റെ കപ്പല്‍ കരക്കണിഞ്ഞതും ഇബ്്റാഹീം നബി(അ)നെ അള്ളാഹുവിന്റെ ഖലീലായി തിരഞ്ഞെടുത്തതും നംറൂദിന്റെ തീകുണ്ഠാരത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതും യഅ്ഖൂബ് നബിയുടെ കാഴ്ച തിരിച്ചു കിട്ടിയതും യൂനുസ് നബി മത്സ്യ വയറ്റില്‍ നിന്ന് രക്ഷപ്പെട്ടതും സുലൈമാന്‍ നബിക്ക് രാജാധികാരം ലഭിച്ചതും മൂസാ നബിയെയും കൂട്ടാളികളെയും ഫിര്‍ഔന്റെ കിങ്കരന്‍മാരില്‍ നിന്ന് രക്ഷപ്പെടത്തിയതും ഫിര്‍ഔനെയും കൂട്ടാളികളെയും ചെങ്കടില്‍ മുക്കികൊന്നതും ദാവൂദ് നബിയുടെ തൗബ സ്വീകരിച്ചതും ഈസാ നബിയെ ആകാശത്തേക്കുയര്‍ത്തയതും മുഹമ്മദ് നബി(സ)യെ പാപ സുരക്ഷതരായി പ്രഖ്യാപിക്കപ്പെട്ടതും മുഹറം പത്തിനായിരുന്നു എന്ന് ചരിത്രം പറയുന്നു. മുഹറം 9,10 നും നോമ്പനുഷ്ഠിക്കല്‍ വളരെയധികം സുന്നത്തുള്ളതാണ്. മുഹറം പത്തിലെ നേമ്പ് ഒരു വര്‍ഷത്തെ ദോഷം പൊറുപ്പിക്കുമെന്ന് ഹദീസില്‍ സ്ഥിപ്പെട്ടു വന്നിട്ടുണ്ട്. മറ്റെരു പ്രധാനപ്പെട്ട മാസമാണ് റബീഉല്‍ അവ്വല്‍. നബി(സ) ജനിച്ച മാസമാണിത്. മറ്റെരു മാസമാണ് പുണ്യങ്ങളുടെ പൂക്കാലമായ റമളാന്‍. അവസാന മാസമായ ദുല്‍ഹിജ്ജ ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗ സ്മരണകള്‍ ഓര്‍ത്തു കോണ്ടുള്ള ബലിപെരുന്നാളും ഹജ്ജ് കര്‍മ്മവുമാണ്. എന്നാല്‍ ഇന്നത്തെ സമൂഹം ഈ ന്യൂഇയറിന് മറക്കുകയാണ്.

സമയം മനുഷ്യ ജീവിതത്തില്‍ അത്യാവശ്യമാണ്. സമയവുമായി ബന്ധപ്പെട്ട ജീവിതമാണ് മനുഷ്യന്റെത്. ആയുസ്സിന് മണക്കൂറുകളായും ദിവസങ്ങളായും ആഴ്ചകളായും മാസങ്ങളായും വര്‍ഷങ്ങളായും നോക്കുമ്പോള്‍ ആകെ കുറച്ച് ദിവസമാണ് മനുഷ്യന് ലഭിക്കുന്നത്. എന്നിട്ടെന്താ പടച്ചോനെ ഞാന്‍ ഏതു നിമിഷവും മരിക്കാം എന്ന ബോധം അപ്പോള്‍ അവന്‍ മറക്കുകയാണ്.

അള്ളാഹു പറയുന്നു: അക്കൂട്ടര്‍ മരണമടുത്താല്‍ എന്റെ രക്ഷിതാവേ നീയെങ്ങാനും അവധി പിന്തിച്ചാല്‍ ഞാന്‍ സ്വദഖ ചെയ്യാം, ഞാന്‍ സ്വാലിഹങ്ങളില്‍പ്പെട്ടവനാവാം, ഏതെരു നഫ്സിനെയും അല്‍പ്പംതന്നെ അള്ളാഹു പിന്തിക്കുകയില്ല. (മൂനാഫിഖൂന്‍ 11,12)

നബി(സ) പറഞ്ഞു: ആരോഗ്യവും ഒഴിവുസമയവും എന്ന മഹത്തായ രണ്ട് അനുഗ്രഹങ്ങളില്‍ അധികപേരും വഞ്ചിക്കപ്പെട്ടിരിക്കുന്നു (ഹദീസ്). പണം കൊണ്ട് ക്ലോക്ക് വാങ്ങാം, പക്ഷേ സമയം വാങ്ങാന്‍ കഴിയില്ല എന്നാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. ഈ പുതുവത്സര പുലരി നമുക്ക് ആത്മവിചാരണ നടത്താനും നന്മകള്‍ പ്രവര്‍ത്തനും അള്ളാഹുവിലേക്ക് ഖേദിച്ച് മടങ്ങാനും നാഥന്‍ ഭാഗ്യം നല്‍കട്ടെ ....


                                                           |Muhammed Mashood Kumaramputhur|    പുതിയൊരു വര്‍ഷം കടന്നുവരുകയാണ്. പിന്നിട്ട കാലത്തിലെ പ്രവൃത്തികളെ എടുത്തുനോക്കി വിശാല വിചാരണ നടത്തേണ്ട സമയമാണിത്. കാരണം നബി(സ) പറഞ്ഞുവല്ലൊ :' പരലോക വിചാരണക്ക് മുമ്പ് നിങ്ങളുടെ ശരീരങ്ങളെ നിങ്ങള്‍ വിചാരണ ചെയ്യുക. അതുപോലെ കര്‍മ്മങ്ങളെ വിലയിരുത്തുകയും ചെയ്യുക'. ഇക്കാലമത്രയും നമ്മുടെ ആരാധനകളുടെ അവസ്ഥ എന്തായിരുന്നുവെന്ന് ചിന്തിക്കുകയും നാഥനോട് ഖേദിച്ചിമടങ്ങുകയും ചെയ്യേണ്ട അവസരമാണിത്. ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയിട്ടും നാഥനോട് അടുക്കാന്‍ നമുക്ക് കഴിഞ്ഞോ എന്ന് മനസ്സിലാക്കാന്‍ സാധിക്കേണ്ടതുണ്ട്.
യഥാര്‍ത്ഥത്തില്‍ നാഥന്‍ എന്തിനാണ് നമ്മളെ സൃഷ്ടിച്ചിട്ടുള്ളത്? വിശുദ്ധ ഖുര്‍ആന്‍ പറയുന്നു : ' എനിക്ക് ആരാധന അര്‍പ്പിക്കാന്‍ വേണ്ടിയിട്ടല്ലാതെ മനുഷ്യവര്‍ഗത്തെയും ഭൂതവര്‍ഗത്തെയും നാം സൃഷ്ടിച്ചിട്ടില്ല(അദ്ദാരിയാത് 56). നമ്മള്‍ ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം ആരാധനയാവുകയാണ് വേണ്ടത്. അതിനുള്ള മാര്‍ഗം അല്ലാഹു തന്നെയാണ്. അവന്റെ മാര്‍ഗത്തില്‍ പ്രവേശിക്കുക, ഉദ്ദേശം ശുദ്ധിയുള്ളതാവുക. ഈ സന്ദര്‍ഭത്തില്‍ ഹൃദയത്തിനാണ് വലിയ പങ്കുള്ളത്. ഹൃദയസാന്നിദ്ധ്യം ഇവിടെ അനിവാര്യമാണ്. കാരണം ഉദ്ദേശങ്ങള്‍ (നിയ്യത്തുകള്‍) അല്ലാഹുവിന്റെ തൃപ്തിയാണ് എന്നുള്ളതാണ്. ആരാധനകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നിസ്‌കാരം. ഈ നിസ്‌കാരം മതത്തിന്റെ സ്തംഭവും ദൃഢവിശ്വാസത്തിന്റെ കെട്ടുകയറുമാകുന്നു. ആരാധനകളുടെ ശിരോഭാഗവും , അനുസരണാപരമായ പ്രവൃത്തികളില്‍ പ്രധാനവുമാകുന്നു. കര്‍മശാസ്ത്രത്തില്‍ ഇമാം ഗസ്സാലി(റ) രചിച്ചിട്ടുള്ള ബസീത്ത്,ഒസീത്ത്,വജീസ് എന്നീ ഗ്രന്ഥങ്ങളില്‍ നിസ്‌കാരത്തിന്റെ മൂലതത്വങ്ങളും അതിന്റെ സര്‍വ്വശാഖകളും വിശദീകരിച്ചിട്ടുണ്ട്. കര്‍മശാസ്ത്രത്തില്‍ അപൂര്‍വ്വമായും, അസാധാരണമായും ഉണ്ടാവാറുള്ള അതിന്റെ അതിന്റെ അതിന്റെ ശാഖകളെ വിശദീകരിക്കുവാന്‍ ഇമാം ഗസ്സാലി(റ) കൂടുതല്‍ ശ്രദ്ധയും തിരിച്ചുവിട്ടിട്ടുണ്ട്. ഫത്‌വ നല്‍കുന്നവന് അതില്‍ നിന്ന് സഹായം തേടാനുള്ള ഒരു ഖജനാവാകുവാനനും അഭയത്തിനായി ഓടിയെത്തുന്നവന് ഒരു ലക്ഷ്യമാകുവാനും വേണ്ടിയാണെന്ന് ഇമാമവര്‍കള്‍ പറഞ്ഞിട്ടുണ്ട്.
   ഇത്തരത്തിലുള്ള നിസ്‌കാരത്തെ നാമെങ്ങനെയാണ് സമീപിക്കുന്നത്? അല്ലാഹു പറയുന്നു: 'എന്നെ സ്മരിക്കാന്‍ വേണ്ടി നിങ്ങള്‍ നമസ്‌കരിക്കുക' 'നീ അശ്രദ്ധരാല്‍ ആയിപ്പോകരുത് ' എന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്. ' നിങ്ങള്‍ മസ്തിച്ചവരായ അവസ്ഥയില്‍ നിസ്‌കരിക്കരുത്.നിങ്ങള്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നത് വരെ!' എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. ഇതിന്റെ അര്ത്ഥം പലവക ഉദ്ദേശങ്ങളാലുള്ള മസ്താവലാണെന്നും അല്ല ഇഹലോക ബന്ധത്തെ പ്രേമിക്കുന്നതിനാലുള്ള മസ്താവലാണെന്നും പറയപ്പെട്ടിട്ടുണ്ട്. അപ്പോള്‍ നമ്മുടെ ആരാധന കര്‍മങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് നിര്‍വ്വഹിച്ചത്. നബി(സ) പറഞ്ഞിരിക്കുന്നു : ' ആരെങ്കിലും രണ്ടു രകഅത്ത് നിസ്‌കരിച്ചത് ഇഹലോക സംബന്ധമായ കാര്യങ്ങളെപ്പറ്റി അവന്റെ മനസ്സില്‍ ചിന്തിക്കാതെയാണെങ്കില്‍ അവന്റെ കഴിഞ്ഞുപോയ തെറ്റുകളെല്ലാം പൊറുക്കപ്പെടും'.
     നിസ്‌കാരം ഒരു ഉദാഹരണം മാത്രം. ബാക്കി എത്രയെത്ര കര്‍മങ്ങളാണ് നമ്മുടെ ശരീരം നിര്‍വ്വഹിച്ചിട്ടുള്ളത്. അവിടെ ചിന്തിക്കേണ്ടത്. തികഞ്ഞ ഹൃദയസാന്നിദ്ധ്യത്തോടുകൂടെ എത്രകണ്ട് അല്ലാഹുവിനുവേണ്ടി നമ്മള്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിട്ടുണ്ട് എന്നതാണ്. നശ്വരമായ ഈ ഭൂവില്‍ നാഥന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ വാങ്ങിച്ച് അവന് നന്ദിചെയ്യാതെ പോകരുത്. ഒരു വര്‍ഷംകൂടി വിടപറയുമ്പോള്‍ നമ്മുടെ ചിന്തകള്‍ അല്ലാഹുവിന്റെ സാമീപ്യത്തിലേക്കെത്താനുള്ളതായിരിക്കണം. കാരണം, നിഴലുപോലെ മരണം ഏതുസമയത്തും നമ്മളെ പിടികൂടും. അതുകൊണ്ടാണ് സ്വയം വിചാരണ ചെയ്യാന്‍ പറയുന്നത്. ഒരുപാട് മുന്‍ഗാമികള്‍ ഇതിന് വലിയ പ്രാധാന്യം കല്‍പിച്ചിരുന്നു. പക്ഷെ ചിന്തിക്കാനുള്ള ശേഷിയുണ്ടായിട്ടും നാമത് ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബഹുവന്ദ്യനായ ശൈഖ് അബ്ദുറഹ്മാന്‍ അദ്ദാരിമി അന്നഖ്ശബന്തി(ഖ:സി) അവര്‍കള്‍ പറയുന്നു : 'നീ ഒറ്റപ്പെടുന്നതിന് മുമ്പ് രക്ഷപ്പെടുക'. ഇതിന്റെ വിശാലമായ അര്‍ത്ഥത്തിലേക്ക് കടന്നുചെല്ലുമ്പോള്‍ എവിടെയാണ് മാറ്റം അനിവാര്യമെന്ന മനസ്സിലാകും. കര്‍മ്മങ്ങളില്‍ ഇഹ്‌സാന്‍ വേണം. സൂഫിസത്തിന്റെ കാതലാണത്. അവസരങ്ങള്‍  തന്നെ തേടിവന്നിട്ടും അതിനെ പരിഗണിക്കാതെ പോയതുകാരണം ഖേദിക്കേണ്ടിവന്ന ഒരുപാടാളുകളുടെ ജീവിതം നമുക്ക് പകരുന്നത് ഗുണകാംക്ഷയാണ്. നിസ്സാരമായ ഈ ലോകത്ത് ആരുടെയോ സ്വീകാര്യത ലഭിക്കാന്‍ വേണ്ടി അത്വധ്വാനം ചെയ്യുക എന്നത് ശരിയല്ല. മുതനബ്ബി തന്റെ കവിതയില്‍ പറയുന്നു :
    ' ശപിക്കട്ടെ നാഥനീ ലോകത്തെ
     ഒട്ടക സവാരിക്കാരനു കാലുകുത്താന്‍
     ഇതൊരു ചീത്തസ്ഥലം
     മാന്യതയുള്ളവര്‍ക്കിവിടെ പീഢനം മാത്രം'
ഇതുപോലെ കര്‍മ്മങ്ങളെ തെറ്റിന്റെ മാര്‍ഗത്തിലാക്കി നടന്നകന്ന കാലങ്ങള്‍ ഇവിടെ ഓര്‍ക്കണം. ഒര്‍ക്കുന്നത് റബ്ബിനോട് വിനയാന്വിതനായി പാപമോചനമഭ്യര്‍ത്ഥിക്കാന്‍ വേണ്ടിയാവണം. നാം പിന്തുടരേണ്ടത് പ്രവാചക കാലഘട്ടത്തെയാണ്. കാരണം, നബി(സ) പറഞ്ഞത് 'കാലഘട്ടങ്ങളില്‍വെച്ച ഏറ്റവും നല്ലത് എന്റെ കാലഘട്ടമാണ്' . അത്തരംത്തിലൂടെ വിജയം നേടാന്‍ നമുക്ക് സാധിക്കും. ഗ്രന്ഥങ്ങള്‍ കൂടെയുണ്ടായത് യാതൊരു പ്രയോജനവും ഇല്ല. പ്രശസ്ത കവി കുഞ്ചന്‍ നമ്പ്യാര്‍ അതിനെക്കുറിച്ച് പറയുന്നത്
    'ഗ്രന്ഥം കരത്തിലുണ്ടായാല്‍ മതിയല്ല
     ചന്തത്തിലര്‍ത്ഥം ഗ്രഹിച്ചേ ഫലം വരൂ
     അന്ധനായുള്ളവന്‍ ദീപം കരത്തിങ്ക-
      ലേന്തി നടന്നാല്‍ വഴിയറിഞ്ഞീടുമോ?'
   ഒരുപാട് ഗ്രന്ഥങ്ങള്‍ വായിച്ചും പഠിച്ചും വളര്‍ന്ന ആളുടെ പക്കല്‍ അതനുസരിച്ചുള്ള കര്‍മ്മങ്ങള്‍ ഇല്ലായെങ്കില്‍ അതുകൊണ്ട് എന്തുപകാരമാണുള്ളത്? ഇമാം ഗസ്സാലി(റ) പറയുന്നത് 'കര്‍മ്മങ്ങളില്ലാത്ത അറിവ് ഭ്രാന്താണ്' എന്നാണ്. നാം പ്രവര്‍ത്തിക്കേണ്ടവരാണ്. കാരണം, ഈ ലോകം 'പരലോകത്തേക്കുള്ള കൃഷിയിടമാണ്'. ഇവിടെ അധ്വാനിച്ച് അതിന്റെ ഫലം വാങ്ങുകയാണ് അല്ലാഹുവിന്റെ കോടതിയില്‍. 'മുഹറം' അടുത്തെത്തുമ്പോള്‍ സര്‍വ്വപാപങ്ങളില്‍ നിന്നും നാഥനോട് പാപമോചനം തേടി ഹൃദയ ശുദ്ധിയുള്ളവരായി പുതുസമയങ്ങളെ വരവേല്‍ക്കാനും കര്‍മ്മങ്ങളെ ഇഖ്‌ലാസോടുകൂടെയുള്ളതുമാക്കി മാറ്റണം. നാഥന്‍ തുണക്കട്ടെ 


                                                                                                                            Alsif Chittur


       അഹ്‌ലുബൈത്ത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് നബി കുടുംബമാണ്. അഹ്‌ലുല്‍ ബൈത്ത്, ആലുമുഹമ്മദ് ഈ അര്‍ത്ഥത്തിന്‍ ഉപയോകിക്കപ്പെടുന്നു. പ്രവാചക കുടുംബത്തിന്റെ പവിത്രത അടയാളപ്പെടുന്നതാണ് ഉദ്ദേഷിക്കപ്പെടുന്നത.് പ്രസ്തുത സൂക്തം അവതരിച്ചപ്പോള്‍ അലി (റ),ഫാത്തിമ (റ), അസന്‍ (റ), ഹുസൈന്‍(റ) എന്നിവരെ നബി (സ) ഒരു വസ്ത്രം കൊണ്ട് മൂടി ഇപ്രകാരം പ്രാര്‍ത്ഥിച്ചു 'ഇവര്‍ എന്റെ അഹ്‌ലുബൈത്ത് ആകുന്നു ഇവരില്‍ നിന്ന് അഴുക്കുകള്‍ നീക്കുകയും ഇവരെ പരിശുദ്ധമാക്കുകയും ചെയ്യേണമെ' (അഹമദ്) മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം നബി(സ) സുബഹി നിസ്‌കാരത്തിന് പള്ളിയില്‍ പോകുമ്പോള്‍ ഫാത്തിമ (റ) യുടെ വീടിനരികില്‍ എത്തിയാല്‍ ഇങ്ങനെ പറയുമായിരുന്നു. 'അഹ്‌ലുല്‍ ബൈത്ത് നിസ്‌കാരം നിര്‍വഹിക്കുക . നബികുടുംബംായ നിങ്ങളില്‍ നിന്ന് മാലിന്യം ശുദ്ധീകരിക്കാനും നിങ്ങളെ സമ്പൂര്‍ണമായി ശുദ്ധീകരിക്കാനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. 'സൈദ്ബ്‌നു അര്‍ഖം (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു. നബി(സ)ഒരു ദിവസം ഞങ്ങളോട് ഉപദേശിക്കാന്‍ എഴുനേറ്റു നിന്നു.ശേഷം  ഇപ്രകാരം പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് രണ്ട് ഭാരമുള്ള രണ്ടുസംഗതികളെ ഉപേക്ഷിപ്പിച്ചുപോകുന്നു. അവയില്‍ ഒന്ന് അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആന്‍ ആണ്.  അതില്‍ സന്മാര്‍ഗവും പ്രകാശവുമുണ്ട് മറ്റൊന്ന് എന്റെ അഹ്‌ലുബൈത്താണ്' എന്നുവച്ചാല്‍ അന്ത്യനാള്‍വരെ അഹ്‌ലുബൈത്തും നിലനില്‍ക്കും എന്നും നമുക്ക് ഇതിലൂടെ മനസ്സിലാക്കാം .
       മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ വായിക്കാം 'അല്ലാഹു ഇസ്മാഈല്‍ സന്തതികളില്‍ നിന്നും കിനാനഃ ഗോത്രത്തേയും കിനാനയില്‍ നിന്ന് ഖുറൈശ് ഗോത്രത്തേയും ഖുറൈശ് ഗോത്രത്തില്‍ നിന്ന് ബനൂഹാശിമിനേയും ബനുഹാശിമില്‍ നിന്ന് എന്നെയും തിരഞ്ഞെടുത്തു'.(മുസ്ലിം ,തുര്‍മുദി) നബികുടുംബത്തിന് ഇസ്ലാം ചില പ്രത്യേക സവിശേഷ സ്ഥാനം നല്‍കിയിട്ടുണ്ട്. അവരുടെ മഹനീയ പതിവിക്ക് ചേരാത്തതിനാല്‍ സമ്പന്നരെ ശുദ്ദീകരിച്ച പദാര്‍ത്ഥമായ സകാത്തിന്റെ മുതല്‍. അവര്‍ക്ക് നിശിദ്ധമാക്കിയിട്ടുണ്ട് ഇത് ബോധിപ്പിക്കുന്ന ചില തിരുവചനങ്ങള്‍ നമുക്ക് വിശകലനം ചെയ്യാം . 'സ്വദഖ (നിര്‍ബന്ധ ദാനം ) മുഹമ്മദിന്റെ കുടുംബത്തിന് പറ്റിയതല്ല. അത് ജനങ്ങളുടെ അഴുക്കുകളാണ്.(മുസ്ലിം) ഒരിക്കല്‍ അലി(റ) ന്റെ മകന്‍ ഹസന്‍ (റ) സകാത്ത് വകയിലുള്ള കാരക്കയില്‍ നിന്ന് ഒരു കാരക്ക എടുത്ത് കഴിക്കാന്‍ നിന്നപ്പോള്‍ അവിട്ന്ന് നബി(സ)പറഞ്ഞു. ആ കാരക്ക നീ അത് വലിച്ചെറിയുക നാം സകാത്ത് ഭക്ഷിക്കുകയില്ല എന്ന് നിനക്കറിയില്ലെ ? (ബുഖാരി മുസ്ലിം) എന്നാല്‍ അഹ്‌ലുബൈത്തിന് ഹദിയയും ഭഹീമത്ത് സ്വത്തും സ്വീകരിക്കാം. സന്മാര്‍ഗ സമ്പത്തിന്റെ ഒരു വിഹിതം അവര്‍ക്ക് അവകാശപ്പെട്ടതാണ്. നിങ്ങള്‍ യുദ്ധത്തില്‍ നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്ന് അതിന്റെ അഞ്ചില്‍ ഒന്ന് അല്ലാഹുവിനും റസൂലിനും അടുത്തബന്ധുകള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിവോക്കര്‍ക്കുമുള്ളതാണ് നിങ്ങള്‍ മനസ്സിലാക്കുവിന്‍(അന്‍ഫാല്‍ 41).
         നിസ്‌കാരത്തില്‍ നബി (സ) യുടെ കുടുംബത്തിന് വേണ്ടി സ്വലാത്ത് ചൊല്ലുന്നത് സുന്നത്തായി നിശ്ചയിക്കപ്പെട്ടതില്‍ നിന്നും ഇസ്ലാം അവര്‍ക്ക് നല്‍കിയ മഹത്ത്വം സുതാര്യസ്പഷ്ടമാണ്. നബി(സ)കാലത്തും തുടര്‍ന്നും സ്വഹാബികള്‍ നബി(സ)യുടെ കുടുംബത്തിന് സ്‌നേഹാദരവോടെയാണ് പെരുമാറിയിരുന്നത്. അബൂബക്കര്‍ (റ) പറയുന്നു. അഹ്‌ലുല്‍ ബൈത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മുഹമ്മദ് നബി(സ) സൂക്ഷിക്കുക. (ബുഖാരി) മറ്റൊരിക്കല്‍ അദ്ദേഹം അലി (റ)യോട് പറഞ്ഞു. എന്റെ കുടുംബത്തേക്കാള്‍ നബി(സ) യുടെ കുടുംബത്തോട് ബന്ധം പുലര്‍ത്താനാണെനിക്കിഷടം .അഹ്‌ലുബൈത്തിനെ സ്‌നേഹിക്കല്‍ മുസ്ലിം സമൂഹത്തിന്റെ ബാധ്യതയാണ് അത് കൊണ്ട് തന്നെ നബി തങ്ങളുടെ കാലം മുതല്‍ ഇന്നുവരേയും അവരോടുള്ള സ്‌നേഹാദരവുകള്‍ മുസ്ലിം സമൂഹം കാലങ്ങളായി സംരക്ഷിച്ചു പോന്നു. വിശുദ്ധ ഖുര്‍ആനിന്റെ ആഹ്വാനം ശ്രദ്ധിക്കുക 'നബിയെ താങ്കള്‍ പറയുക ; അതിന്റെ പ്രബോധനത്തിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവിശ്യപ്പെടുന്നില്ല. എന്റെ കുടുംബത്തെ സ്‌നേഹിക്കലല്ലാതെ'. (വി.ഖു. 42;23) ഈ സൂക്തത്തിന്റെ വ്യഖ്യാനത്തില്‍ ഇബ്‌നു അബ്ബാസ് (റ) വിശദീകരിക്കുന്നതിങ്ങനെ ഈ സൂക്തം അവതരിപ്പിച്ചപ്പോള്‍ സ്വഹാബികള്‍ നബി(സ)യോട് ചോദിച്ചു . പ്രവാചകനെ നങ്ങള്‍ സ്‌നേഹിക്കണം അങ്ങയുടെ കുടുംബമേതാണ് എന്ന് ചോദിച്ചപ്പോള്‍ നബി തങ്ങള്‍ പറഞ്ഞു. അലി, ഫാത്വിമ അവരുടെ സന്തതികള്‍ അവരില്‍ സ്‌നേഹം വെക്കുക എന്നാല്‍ ഞാന്‍ അവരേയും സ്‌നേഹിക്കും .
      മുസ്ലിം(റ) അബൂ ഹുറാറയില്‍ നിന്നും ഉദ്ദരിക്കുന്ന ഹദീസ് ഇതിനോട് ചേര്‍ത്ത് വായിക്കാം . നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവെ ഈ രണ്ടുകുട്ടികളെയും ഞാന്‍ സ്‌നേഹിക്കുന്നു അതിനാല്‍ ഇവരെയും ഇവരെ സ്‌നേഹിക്കുന്നവരെയും നീ സ്‌നേഹിക്കേണമെ (മുസ്ലിം)
 അഹ്‌ലുല്‍ ബൈത്തിന്റെ അനുഗ്രഹീത തണലില്‍ നമുക്ക് ജീവിത യാത്ര തുടരാം.......


                                                                           Vahab Karuvarakkund
കാല ചക്രത്തിന്റെ അവിശ്രമ കറക്കം ഒരു പുതുവര്‍ഷത്തിനു കൂടി ജന്മം നല്‍കാനിരിക്കുകയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നിശ്ചയിക്കപ്പെട്ട ഐഹിക ജീവിതായുസ്സില്‍ നിന്ന് ഒരു വര്‍ഷം കൂടി തീര്‍ന്നിരിക്കുന്നു. അതെ നാം പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്.
 ന്യൂ ഇയര്‍ എന്ന് കേള്‍ക്കുമ്പോഴേക്ക് ഡിസംബര്‍ 31 ന് രാത്രി പന്ത്രണ്ട് മണിക്ക് ലോകത്തിന്റെ അഖില ദിക്കുകളില്‍ ഉണര്‍ന്നിരിക്കുന്ന പരിഷ്‌കൃതരെന്നവകാശപ്പെടുന്ന ബുദ്ധി ശൂന്യരുടെ നിരര്‍ത്ഥകമായ ആഘോഷ കോപ്രായങ്ങളും പടക്കം പൊട്ടിക്കലും മറ്റും ഓര്‍മ വരുന്ന ആധുനികതയുടെ മധ്യത്തില്‍ സത്യ വിശ്വാസിയുടെ ന്യൂ ഇയര്‍ മുഹറമിന്റെ ആരംഭത്തോടെയാണെന്ന് അവതരിപ്പിക്കപ്പെട്ടാല്‍ പുതു തലമുറ അതുള്‍ കൊള്ളാന്‍ പ്രാപ്തരാണോ എന്നത് സംശയാവഹമാണ്. ആര് ഉള്‍കൊണ്ടാലും തള്ളിയാലും ഒരു സത്യവിശ്വാസിയുടെ വര്‍ഷാരംഭം ദുല്‍ഹിജ്ജയുടെ സൂര്യാസ്തമയത്തോട് കൂടിയാണെന്നതാണ് വാസ്തവം.
ചില ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും പല കാരണങ്ങളാല്‍ മറ്റുള്ളവയേക്കാള്‍ മഹത്വം കല്‍പിക്കുന്ന രീതി ഇസ് ലാമിലും ഇതര ഇസങ്ങളിലുമുണ്ട്. അത്തരം മഹനീയ ദിന രാത്രങ്ങളില്‍ ആരാധനകള്‍ വര്‍ധിപ്പിക്കുന്നത് പ്രത്യേകം പുണ്ണ്യവുമായിരിക്കും. ഇസ് ലാം വളരെയധികം മഹത്വം കല്‍പിക്കുന്ന മാസമാണ് മുഹറം. യുദ്ധം നിശിദ്ധമാക്കപ്പെട്ട നാലു മാസങ്ങളില്‍ ഒന്നാമത്തേതാണ് മുഹറം മാസം. അല്ലാഹു (സു) പറയുന്നു, ആകാശ ഭൂമികള്‍ സൃഷ്ടിച്ച നാള്‍ മുതല്‍ അല്ലാഹുവിന്റെ വിധിയനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അതിനാല്‍ നാലെണ്ണം ശുദ്ധങ്ങളുമാണ്. അതാണ് ഋജുവായ മതം. അതിനാല്‍ അതിനാല്‍ അവയില്‍ നിങ്ങള്‍ സ്വയം അക്രമികളാകരുത് (തൗബ 36). ലോകത്തുള്ള എല്ലാ കലണ്ടറുകളിലും മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണെന്ന വസ്തുത ഈ വിശുദ്ധ വചനത്തെ അന്വര്‍ത്ഥമാക്കുന്നു.
അല്ലാഹുവിന്റെ മാസമെന്ന് വിശേഷിക്കപ്പെടുന്നുവെന്നതാണ് മുഹറമിന്റെ ഏറ്റവും വലിയ സ്രേഷ്ടത. അബൂ ദര്‍ (റ) വില്‍ നിന്ന് ഇമാം നസാഈ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം. ഒരു സ്വഹാബി ചോദിച്ചു, നബിയെ ഏത് മാസമാണ് ശ്രേഷ്ടം അപ്പോള്‍ നബി (സ) തങ്ങള്‍ പറഞ്ഞു നിങ്ങള്‍ മുഹറമെന്ന പേരില്‍ വിളിക്കുന്ന അല്ലാഹുവിന്റെ മാസമാണ് ശ്രേഷ്ടമായ മാസം. ഖുര്‍ആന്‍ അവതീര്‍ണ്ണമായ റമളാനാണ് ഏറ്റവും ശ്രേഷ്ടമായ മാസമെന്നതില്‍ തര്‍ക്കമില്ല. അപ്പോള്‍ മുഹറം ശ്രേഷ്ടമാസമെന്ന് പറഞ്ഞത് തെറ്റാണോ ? ഒരിക്കലുമല്ല, രണ്ടും ശ്രേഷ്ട മാസങ്ങളാണെന്നും ഇതും മറ്റുള്ള എല്ലാ മാസങ്ങളും അല്ലാഹുവിന്റേത് തന്നെയാണെന്നും നമുക്കറിയാം. എങ്കിലും മറ്റുള്ള മാസങ്ങള്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ മുഹറത്തിനുണ്ട്. പത്തു മക്കളുള്ള ഒരാള്‍ കൂട്ടത്തില്‍ ഒരുത്തനെ ചൂണ്ടി ഇവനെന്റെ കുട്ടിയാണെന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ അയാളുടേതല്ലെന്ന അര്‍ത്ഥമില്ലല്ലോ. മറിച്ച് ഇവനോട് പ്രത്യേക സ്‌നേഹമുണ്ടെന്ന് മനസ്സിലാക്കാം. അതിന് പല കാരണങ്ങളുമുണ്ടാകാം.
 റജബ് മാസത്തേയും അല്ലാഹുവിന്റെ മാസമെന്ന് വിശേഷിപ്പിക്കപ്പെട്ടതായി കാണാം. ചുരുക്കത്തില്‍ ഈ രൂപത്തില്‍ വിശേഷിപ്പിക്കപ്പെട്ട മാസങ്ങള്‍ക്ക് പ്രത്യേക ഹേതുവുണ്ട് എന്നാണ് ഹദീസുകള്‍ മനസ്സിലാക്കിത്തരുന്നത്. അവയില്‍ തന്നെ മഹത്വത്തില്‍ ഏറ്റ വ്യത്യാസങ്ങളുണ്ടാകാം. പക്ഷെ രണ്ടിനും മഹത്വമുണ്ടെന്ന കാര്യം അവിതര്‍ക്കമാണ്.
ഇസ് ലാമിക ചരിത്രത്തില്‍ സംഭവ ബഹുലമായ അധ്യായങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് മുഹറം. വിശിഷ്യാ മുഹറം പത്ത്. ആശൂറാഅ് എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. മഹാനായ മൂസാ (അ) യെ ഫിര്‍അൗനില്‍ നിന്നും രക്ഷപ്പെടുത്തി ഫിര്‍അൗനെയും കൂട്ടാളികളെയും ചെങ്കടലില്‍ മുക്കി നശിപ്പിച്ചത് മുഹറം പത്തിനായിരുന്നു. ഇതിന്റെ സ്മരണാര്‍ത്ഥം ജൂതന്മാര്‍ അന്ന് നോമ്പനുഷ്ടിക്കാറുണ്ടായിരുന്നു. ഇതറിഞ്ഞ നബി (സ) തങ്ങള്‍ മൂസാ നബിയെ സ്മരിക്കാന്‍ ഏറ്റവും കടപ്പെട്ടവര്‍ മുസ്‌ലിംകളാണെന്ന് പറയുകയും അന്നേ ദിവസം നോമ്പനുഷ്ടിക്കാന്‍ കല്‍പിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തെ പാപ മോചനം ഈ സുന്നത്ത് നോമ്പിന് വാഗ്ദാനം നല്‍കപ്പെട്ടിരിക്കുന്നു. അടുത്ത വര്‍ഷം ഞാന്‍ ജീവിക്കുമെങ്കില്‍ ഒമ്പതിന് കൂടി നോമ്പനുഷ്ടിക്കുമായിരുന്നുവെന്ന് നബി (സ) തങ്ങള്‍ പറഞ്ഞതായി ഹദീസില്‍ കാണാം. ഒമ്പതിന് നോമ്പനുഷ്ടിക്കുന്നതിന്റെ കാരണത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പത്തിന് മാത്രം നോമ്പനുഷ്ടിക്കുന്ന ജൂതരുടെ അനുഷ്ടാനത്തോട് എതിരാകാന്‍ വേണ്ടിയാണെന്നാണ് പ്രബലാഭിപ്രായം. മാസം തുടങ്ങിയത് നമ്മുടെ കണക്കില്‍ പിഴച്ചിട്ടുണ്ടെങ്കില്‍ ഒമ്പത് പത്തും പത്ത് പതിനൊന്നുമായിരിക്കും. ഒമ്പതിന് കൂടി നോമ്പനുഷ്ടിച്ചാല്‍ ആശൂറാഅ് നോമ്പ് ലഭിച്ചു എന്ന് നമുക്കുറപ്പിക്കാം. എന്ന് പറഞ്ഞവരുമുണ്ട്.
പ്രവാചക ചരിത്രങ്ങളിലെ നാഴികക്കല്ലുകളുടെ സ്മരണയാണ് ഓരോ മുഹറം പത്തും. ഇബ്‌ലീസിന് സ്വര്‍ഗം നിശിദ്ധമാക്കപ്പെട്ടതും ആദം നബി (അ) യുടെ തൗബ സ്വീകരിക്കപ്പെട്ടതും ഇദ്‌രീസ് നബി (അ) നാലാനാകാശത്തേക്ക് ഉയര്‍ത്തപ്പെട്ടതും ഇബ്‌റാഹീം നബി (അ) യെ നംറൂദിന്റെ തീ കുണ്ഡാരത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതും സുലൈമാന്‍ നബി (അ) ക്ക് രാജാധികാരം നല്‍കപ്പെട്ടതും ഈസാ നബി (അ)യെ ആകാശത്തേക്കുയര്‍ത്തിയതും നബി (സ) തങ്ങള്‍ക്ക് പാപ സുരക്ഷിതത്വം നല്‍കപ്പെട്ടതും പ്രവാചക പൗത്രന്‍ ഹുസൈന്‍ (റ) കര്‍ബലയുടെ മണ്ണില്‍ രക്ത സാക്ഷിത്വം വരിച്ചതും മുഹറം പത്തിനായിരുന്നു. ഹുസൈന്‍ (റ) വിന്റെ രക്ത സാക്ഷിത്വമൊഴിച്ചാല്‍ ബാക്കിയൊക്കെയും സത്യവിശ്വാസികള്‍ക്ക് അനുഗ്രഹങ്ങളുടെ കേദാരമാണ്. പാരത്രിക ലോകത്തെ ഉന്നതമായ സ്ഥാനത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആ രക്തസാക്ഷിത്വവും വിശ്വാസിക്ക് മഹത്തരം തന്നെ. എന്നാല്‍ ഹുസൈന്‍ (റ) രക്തസാക്ഷിയായ ദിവസമായത് കൊണ്ട് അന്നേ ദിവസം ദുഃഖാചരണം നടത്തുകയും ശരീരം മുറിപ്പെടുത്തി രക്തമൊലിപ്പിക്കുകയും സ്ത്രീകളും കുട്ടികളുമെല്ലാം തെരുവോരങ്ങളിലൂടെ ആര്‍ത്തനാദം മുഴക്കി, ആറാം നൂറ്റാണ്ടിലെ കാട്ടാള വര്‍ഗത്തിന്റെ അപരിഷ്‌കൃത ചെയ്തികളെ അനുസ്മരിപ്പിക്കും വിധം ശിയാക്കള്‍ നടത്തുന്ന പേക്കൂത്തുകള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല.
അതുപോലെ തന്നെ ഈ ദിവസത്തെ മഹത്വപ്പെടുത്താന്‍ നിരവധി ഹദീസുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. മുഹറം പത്തിന് സുറുമയിട്ടാല്‍ ആ വര്‍ഷം രോഗം സാധിക്കില്ലെന്നും അന്ന് കുടുംബങ്ങളുടെ മേല്‍ വിശാലത ചെയ്യല്‍ പ്രത്യേകം പുണ്ണ്യമാണെന്നുമൊക്കെ ഹദീസുകള്‍ കാണാം. ഇവയൊക്കെയും ശിയാക്കളുടെ നിര്‍മിതിയാണ്. പ്രത്യേകിച്ച് അവരില്‍ പെട്ട റാഫിളീങ്ങളുടെ. ഇവ അംഗീകരിക്കാന്‍ കഴിയില്ലെന്നും പച്ച കള്ളമാണെന്നും പണ്ഡിത ലോകം വിധിയെഴുതിയിട്ടുണ്ട്.
പുതു വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പോയ കാലത്തെ തന്റെ പ്രവര്‍ത്തികളെ നിരൂപിക്കുന്നതും ആത്മ വിചിന്തനം നടത്തുന്നതുംവിശ്വാസിക്ക് ഗുണകരമായിരിക്കും. പോരായ്മകളും പിഴവുകളും തിരുത്തുമെന്ന നിശ്ചയ ദാര്‍ഢ്യത്തോടെയായിരിക്കണം നാം പുതു പുലരിയെ വരവേല്‍ക്കേണ്ടത്.


                                                                Hafiz Muhammed Basheer 

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget