Latest Post


പ്രവിശാലാമായ അറ്റമില്ലാത്ത മഹാസമുദ്രമാണ് മുഹമ്മദ് നബി(സ).
ലോകത്തെ സകല സമുദ്രങ്ങളിലെയും ജലം മഷിതുള്ളിയായി ഉപയോഗിച്ചാലും പ്രകീര്‍ത്തനം ഒരിക്കലും തന്നെ എഴുതി തീര്‍ക്കാന്‍ കഴിയാത്തതാണ്.أحمدഎന്ന മുത്ത് നബിയുടെ പേരില്‍ തന്നെ സൃഷ്ടികളില്‍ അത്യുല്‍കൃഷ്ടനാണെന്ന് സൂചിപ്പിക്കുന്നുണ്ട്.ഏറ്റവും കൂടുതല്‍ സ്തുതിച്ചവന്‍ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. ഏറ്റവും കൂടതല്‍ സ്തുതിക്കണമെങ്കില്‍ ആദ്യത്തെ സൃഷ്ടിയാകണമല്ലോ.മാത്രമല്ലأحمد എന്ന നാമം തുടങ്ങുന്നത്ألف  കൊണ്ടാണ് . ألف എന്നുള്ളത് അറബീ അക്ഷരങ്ങളുടെ കൂട്ടത്തില്‍ ഒന്നാമത്തെ സൃഷ്ടി മുഹമ്മദ് നബി(സ)യാണെന്ന് ഈ അലിഫ് സൂചിപ്പികുന്നുണ്ടന്ന  محمد الرسول الله  എന്ന ആയത്തിന്റെ തഫ്‌സീറില്‍ ഇമാം إسمعاعيل الحق (റ)രേഖപ്പെടത്തിയിട്ടുണ്ട്.മുഹമ്മദ് മുസ്ത്ഥഫ(സ)മറ്റു മുഴുവന്‍ പ്രവാചകന്മാരേക്കാളും ശ്രേഷ്ടതയുണ്ട് മഹാനായ ആദം നബി (അ)മിനെ മലാഇക്കത്തുല്‍ കിറാമില്‍ നിന്നുംسجود .വാങ്ങികൊടുത്തു കൊണ്ട് ആദരിച്ചു.എന്നാല്‍ നബി(സ)തങ്ങളെ صلاةലൂടെയാണ് ആദരിച്ചത്.
   إن الله وملائكته يصلون على  النبي നബി(സ) മേലില്‍ അല്ലാഹുവും അവന്റെ മലാഇക്കത്തും صلاة ചൊല്ലുന്നു.سجودലൂടെ ആദരിക്കുകയാണെങ്കില്‍ കുറഞ്ഞ കാലമാണ് ഉണ്ടാവുക. എന്നാല്‍ صلاة    എക്കാലത്തും നില നില്‍ക്കുന്നു. കാരണംيصلون  എന്ന مضارع ആയ  فعل استمرار   ന്റെ മേലില്‍ ആയിരിക്കും.[ഒരു സെക്കന്റും മുറിയാന്‍ പാടില്ല].
    ഇങ്ങനെ ാെരുപാട് നി തങ്ങളെ കുറിച്ച് പറയാനുണ്ട്. പുണ്യ റബീഉല്‍ അവ്വല്‍ പ്രവാചകരുടെ പ്രകീര്‍ത്തനം കൊണ്ട് അനുഗ്രഹീതമായ മാസമാണ്. മഹാനായ പ്രവാചകന്‍(സ) ലോകത്തിന് സമര്‍പ്പിച്ച മഹത്തായ സംസ്‌കാരവും സുന്ദരമായ സന്ദേശങ്ങളും ഹൃദയത്തിന്റെ കൈ നിവര്‍ത്തി സ്വീകരിച്ച് അതിയായ സ്‌നേഹം വെച്ച് പുലര്‍ത്തി ജീവിക്കേണ്ടവരാണ് ഓരോ വി്ശ്വാസികളും. പുണ്യ നബി(സ)യെ സ്‌നേഹിക്കാതെ അത് പ്രകടിപ്പിക്കാതെയും നമ്മുടെ ഈമാന്‍ പൂര്‍ത്തിയാവില്ല എന്ന് വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തും വളരെ വ്യക്തമായിട്ട് നമ്മെ പടിപ്പിക്കുന്നു. സൂറത്തുല്‍ 'അഹ്‌സാബി' ല്‍  അല്ലാഹു പറയുന്നു::  أنفسهمالنبي أولى بالمؤمنين    വിശ്വസി       സമൂഹത്തെ സംബന്ധിച്ചിടത്തോളം സ്വന്തം ജീവനേക്കാള്‍ മുത്ത് നബിക്ക് പ്രധാന്യം കല്‍പിക്കേണ്ടവരാണ്. മുന്‍ കാലചരിത്രങ്ങളുടെ വെളിച്ചത്തില്‍ നുക്ക് അത് മനസ്സിലാക്കാം. മഹാനായ ഖുബൈബ് (റ) ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍  ദീനിന്റെ ശത്രുക്കള്‍ അദ്ദേഹത്തെ തൂക്കിലേറ്റാന്‍ ഒരുങ്ങുമ്പോള്‍ ഖുബൈബ്(റ) നോട് അവര്‍ പറഞ്ഞത്. മുഹമ്മദിനെ തള്ളി പറഞ്ഞാല്‍ നിനക്ക് സുഖസുന്ദരമായി ജീവിക്കാം എന്നായിരുന്നു. അതിന് ഖുബൈബ്(റ) വിന്റെ മറുപടി എന്നെ നിങ്ങള്‍ ഇഞ്ചിഞ്ചായി വെട്ടിമുറിച്ച് ഇവിടെ ചിതറിയാട്ടാലും എന്റെ ഹബീബ് മുഹമ്മദ് മുസ്തഫാ (സ) തങ്ങളുടെ കാലില്‍ ഒരു ചെറുമുള്ള് തളക്കുന്നത് പോലും എനിക്ക് സഹിക്കാന്‍ കഴിയില്ല എന്നായിരുന്നു. മരിക്കേണ്ടിവന്നാലും നബിയോടുള്ള സ്‌നേഹം മറച്ച് വെക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതുപോലെ എത്രയോ സംഭവങ്ങള്‍ ഇസ്ലാമിക ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും. ഉഹ്ദിന്റെ പോര്‍ക്കളത്തില്‍ മല മുകളില്‍ നിന്ന് മഴ പോലെ വര്‍ഷിക്കുന്ന അമ്പ്കള്‍ക്ക് നേരെ നെഞ്ച് കാട്ടിയാണ് 'സ്വഹാബാ കിറാം' കാത്ത് രക്ഷിച്ചത്. അങ്ങനെ എഴുപത് ചില്ലറ അമ്പുകള്‍ ദേഹത്ത് പതിച്ചവരുണ്ടായിരുന്നു. നബി(സ)തങ്ങള്‍ വഫാത്തായി എന്നുകേട്ടപ്പോള്‍ പടച്ചവനെ നീ എന്റെ കണ്ണിന്റെ കാഴ്ച എടുത്തു കളയണമെ എന്ന പ്രാര്‍ത്തിച്ചതിനെ തുടര്‍ന്ന് കാഴ്ച നഷ്ടപെടുകയും പിന്നീട് നബി തങ്ങളെ കുറിച്ചുള്ള ഓര്‍മകളുമായി അന്ധരായി കഴിഞ്ഞ കൂടിയ സ്വഹാബികള്‍ ഉണ്ടായിരുന്നു. നബി(സ) വഫാത്തായ ശേഷം ബിലാല്‍ (റ)ഉറക്കെ ബാങ്ക് വിളിക്കാന്‍ കഴിയാതിരുന്നത് അവിടത്തോടുള്ള ഇഷ്ഖിന്റെ കടുപ്പം കൊണ്ടായിരുന്നു.
      അത്‌കൊണ്ട് അവരെ പോലെ നമുക്കും നബിയെ കളങ്കമില്ലാതെ സ്‌നേഹിക്കാന്‍ കഴിയണം. സ്‌നേഹി്ക്കപ്പെടാന്‍ എന്തെക്കെ മാനദണ്ഡങ്ങളുണ്ടോ അതെല്ലാം സമ്മേളിച്ച മഹാനാണ് പ്രവാചകന്‍ (സ)എന്നാല്‍ ഇന്ന് സമൂഹത്തില്‍ ചില അല്‍പന്മാര്‍ കടന്ന് വന്ന് നബി(സ)സാധാരണ മനുഷ്യനാണെന്നും നബിയോടുള്ള സ്‌നേഹ പ്രകടനത്തിന്റെ ഭാഗമായി നാം നടത്തുന്ന മൗലിദ് പാരായണം ശിര്‍ക്കാണെന്നും പറയുന്നു. പരിശുദ്ധ ദീനിന്റെ യഥാര്‍ത്ഥ ചരിത്രം അവര്‍ പഠിച്ചിട്ടില്ല. ഇസ്ലാമിന്റെ ശത്രുകളുടെ വ്യാജ വ്യാഖ്യാനങ്ങളില്‍ വഞ്ചിതരാകാതെ മുത്ത് നബി(സ)തങ്ങളെ ജീവിത തുല്ല്യം സ്‌നേഹിക്കാന്‍ നമുക്ക് കഴിയണം.

                                                                                                                               Hafiz Mubashir

                                                                                                                       ശക്തിപ്പെടുന്ന ഹിന്ദുത്വ ഭീകരത രാജ്യത്തെ ന്യൂനപക്ഷാവകാശങ്ങളെ കാറ്റില്‍ പറത്തുകയാണെന്നു വെക്ത്വമാക്കുകയാണ് സമകാലിക സാഹജര്യങ്ങള്‍. സംഘികളെ കയറൂരിവിട്ടുകൊണ്ട് രാജ്യത്തെ സമാധാനന്തരീക്ഷം അണച്ചുകളയുന്നതിന് അജണ്ടകള്‍ മെനയുകയാണ് മോദി സര്‍ക്കാര്‍. ഫാസിസം ഫണം വിടര്‍ത്തുന്ന സാഹജര്യത്തില്‍ ബാബരി മസ്ജിദ് വീണ്ടും ചര്‍ച്ചയാവുകയാണ്.
ഭാരതീയ ആശയാദര്‍ശങ്ങള്‍ തല്ലിയുടച്ച് മതേതരത്വ വാദങ്ങളെ കാറ്റില്‍ പറത്തി വര്‍ഷങ്ങളുടെ പഴക്കം ചെന്ന ബാബരി തര്‍ക്കവിശയം വീണ്ടും ഇവിടെ ഊതി വീര്‍പ്പിക്കുകയാണ്.   രാജ്യത്തിന്റെ അഭിമാനത്തിനു കനത്ത പ്രഹരമേല്‍പ്പിച്ചവര്‍ പ്രായശ്ചിത്തം ചെയ്യുന്നതിന് പകരം തെരെഞ്ഞെടുപ്പുകളില്‍ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള ഉപാധിയായി പ്രസതുത സംഭവത്തെകാണുന്നു വെന്നതാണ് ഏറെ ഖേദകരം. ഇന്ത്യയുടെ മഹിതമായ പാരമ്പര്യം നിലനിര്‍ത്തേണ്ട ഭൂരിപക്ഷം ജനതയും ഇന്ന് വര്‍ഗീയ ഫാസിസ്റ്റ് കോമരങ്ങളുടെ നിലപാടുകളില്‍ ഉറച്ചുപോയതും നീതി മറന്ന കോടതി മുഖത്തിന്റെ മന്ദഗതിയും തികച്ചും നിരാശയിലാഴ്ത്തുന്നത് തന്നെ
ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അന്ത സത്തയെ ചോദ്യം ചെയ്യുന്ന രീതിയില്‍ പൈതൃകത്തെ പുറംകാലുകൊണ്ട് തട്ടിതെറിപ്പിക്കുന്ന പുതിയതരം വര്‍ഗീയ വിഷം ഇന്നലെ കളിലെ ചരിത്രതാളുകളെ പോലും മാറ്റിയെഴുത്തുന്നു എന്നതാണ് യാതാര്‍ഥ്യം.അസഹിഷ്ണുതയെ കൂടപ്പിറപ്പാക്കിയ വര്‍ഗീയവാദികള്‍. കണ്ണടച്ച് ഇരുട്ടാക്കി  ഇന്ത്യതന്നെ കാവിപൂശുന്ന ദൗത്യസാക്ഷാത്കാരത്തിലാണ്ട് പേയിരിക്കുന്നു. വളര്‍ന്നു വരുന്ന ഭാരതീയ സമൂഹത്തെ പൈതൃക വീതിയില്‍ നിന്നും കാതങ്ങള്‍ക്കപ്പുറത്തേക്ക് പറിച്ചെറിയപ്പെട്ടു എന്നതാണ് യതാര്‍ഥ്യം. ഈ ഇരട്ടചങ്ക് നയത്തിന്റെ ഉല്‍പന്നം തന്നെയാണ് കെട്ടിചമച്ച ബാബരിയുടെ പുതിയ ചരിത്രവും.
മുഗള്‍ഭരണത്തിന് തുടക്കമിട്ട മുഹമ്മദ് ളഹീറുദ്ദീന്‍ ബാബറുടെ നിര്‍ദ്ദേശ പ്രകാരം 1528ല്‍ അദ്ദേഹത്തിന്റെ സുബേദാര്‍ മീര്‍ബാഖി അയോദ്ധ്യയില്‍ നിര്‍മിച്ച പള്ളിയാണ് ചരിത്രപ്രസിദ്ധമായ ബാബരി മസ്ജിദ്. ഇന്ത്യക്കാരെ ഭിന്നിപ്പിച്ച് ലഹളകുട്ടുന്നതിന്നതില്‍  പ്രത്യേക ആനന്ദം കണ്ടെത്തിയിരുന്ന ബ്രട്ടീഷുകാര്‍ തന്നെയാണ് ബാബരിയെ തീരാവേദനയിലേക്ക് തള്ളിവീഴ്ത്തുന്നതിനുള്ള വിത്ത് പാകിയത്.
ഹിന്ദു-മുസ്ലീം വിഭാഗങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ എച്ച്. ആര്‍. നെവില്‍ ഒരു പുതിയ കഥ കെട്ടിചമക്കുകയായിരുന്നു. എഡി 1528ല്‍ ബാബര്‍ അയോദ്ധ്യയിലെത്തി ഒരാഴ്ച്ച താമാസിച്ചെന്നും അദ്ദേഹം അവിടെ ഉണ്ടായിരുന്ന പുരാതന ക്ഷേത്രം നശിപ്പിച്ചെന്നും ക്ഷേത്രം പെളിച്ച് ആ ഭാഗത്താണ് പുതിയ പള്ളി നിര്‍മിച്ചതൊന്ന് നെവില്‍ അടിവരയിട്ട് പറഞ്ഞു. ഈ കെട്ടുകഥ ഇരുകൈകളും നീട്ടി സ്വീകരിച്ച ആര്‍.എസ്.എസ് തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ സംഘര്‍ഷാസ്ത്രങ്ങള്‍ തൊടുത്തു വിടുകയായിരുന്നു. പള്ളിയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചും പള്ളി കുബ്ബ തകര്‍ത്തും വര്‍ഗീയത അഴിച്ചുവിട്ടപ്പോള്‍ ആയിരങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചു.
ചരിത്രം യാതനകളുടെ കാലഘട്ടം എന്ന് വിശേഷിപ്പിച്ച ഈ സംഘര്‍ഷയുഗത്തെ പാരമ്പര്യമായി ഇന്നും ആര്‍.എസ്.എസ് കഴുകന്‍മ്മാര്‍ മിനുക്കി തേച്ച് കൊണ്ട് നടക്കുന്നു. ആര്‍.എസ്.എസ് എന്ന രാഷ്ടീയ കക്ഷിയെ ഗവണ്‍മെന്റ് നിരോധിച്ചപ്പോള്‍ പുനര്‍ജന്മമായി ബി.ജെ.പി എന്ന നാമകരണത്താല്‍ വീണ്ടുമവര്‍ ഉടലെടുത്തു. ഹിന്ദുത്വം വാദിക്കുന്ന ഈ കക്ഷി ഇന്നും വര്‍ഗീയവിഷം  ചീറ്റി രാജ്യത്തെ ഭീതിയിലായിത്തികൊണ്ടിരിക്കുന്നു. ഇന്നും ബി.ജെ.പി എന്ന ആട്ടിന്‍ തോലണിഞ്ഞ ആര്‍.എസ്.എസ് ചെന്നായ വര്‍ഗം ഇന്നും രാഷ്ടീയ മേല്‍കോയ്മകുള്ള കച്ചിത്തുരുമ്പായ് ബാബരിയെ കാണുന്നു.
ജനാധിപത്യ വിശ്വാസികളുടെ ഹൃദയത്തിലെ തീരാവേദനയായി അവശേഷിക്കുന്ന അയോദ്ധ്യ സംഭവത്തില്‍ കോടതിയുടെ ഭാഗത്ത് നിന്നുള്ള നീതിക്കായുള്ള പ്രതീഷ ഇപ്പേയും തുടരുക തന്നെയാണ്. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്നും ബാബരി മസജിദ് യാഥാസ്ഥാനത്ത് പുനസ്ഥാപിക്കുമെന്നും  നമുക്ക് പ്രതീക്ഷിക്കാം                                                                 Abdul Basith Elamkulam 

അന്ന് നേരെത്തെ കിടന്നു ..
ദീർഘ ശ്വാസോച്ഛാസത്തോടെ
ഉറക്കിലേക്ക് വഴുതി
മുമ്പിൽ എന്തൊക്കെയോ
പിരിമുറുക്കങ്ങൾ
വലിഞ്ഞു  കേറുന്നു 
ഏതോ അർദ്ധ രാത്രിയിൽ
സ്വപ്നം ഇല്ലാതെ
ഭീതിയുടെ നിഴലിൽ
തലയിണ വെക്കുന്നു
രാത്രി ശബ്ദങ്ങൾ
നിഴൽപ്പേടിയായിരിക്കുന്നു
രാത്രികൾക്ക് പഴയ
സുഗന്ധമില്ലാതായിരിക്കുന്നു
ചീവീടും നനചീറും രാശ്വാനവും
അതിരുകളില്ലാതെ ഒച്ചവെക്കുന്നു
കുണുങ്ങി നിന്ന് മൂടിപ്പുതക്കുമ്പോഴും
ആരോ വാതിൽ ...
മുട്ടി വിളിക്കുന്ന പോലെ
കണ്ഠമിടറുന്നു ,
വാക്കുകൾ അന്യാമാവുന്നു 
നാക്ക് ഉൾവലിഞ്ഞു
അണ്ണാക്കിൽ ഒട്ടിപിടിക്കുന്നു
അട്ടഹസിക്കാൻ നോക്കുമ്പോൾ
എന്നെ ആരോ ഞെക്കി കൊല്ലുന്നു
വിയർത്തു രക്തം ഛർദിക്കുന്നു
മാരണം
കാലൻ അടുത്തേയ്ക്ക് വന്നു
ശ്വാസം മുട്ടിച്ചു
കഴുത്തു പിരിച്ചു ...

എണീക്കടാ ...
ആ ആക്രോശത്തിന്റെ
വാക്കുകളിൽ ഞാൻ   
ഞാൻ ഡയറിയിലെഴുതി
"കാളരാത്രി"  അടുത്തായിട്ട് മഹാനായ ശഹീദ് ടിപ്പുസുല്‍ത്താന്‍(റ) അടക്കമുള്ള ചില പ്രത്യേക മത പശ്ചാത്തലമുള്ള വീര പുരുഷന്‍മാരെ തല തിരിഞ്ഞ് ചിത്രീകരിക്കാന്‍ ചില മനുഷ്യ മനസ്സുകള്‍ ശ്രമിക്കുന്നു. വളരെ വ്യക്തമായ തരത്തിലും ഹിംസകനുമായിട്ടാണ് ഇത്തരത്തിലുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ ചില സംഘടിത ശക്തികള്‍ അപകീര്‍ത്തപ്പെടുത്തുന്നത്. അതിനു വേണ്ട സംഘടിത നീക്കങ്ങള്‍ വളരെ ലളിതമായി നടക്കുന്നു. സൈബര്‍ സെല്ലില്‍ പോലും ഇത്തരത്തിലുള്ള ധാരാളം വീഴ്ച്ചകള്‍ കാണാന്‍ സാധിക്കുന്നു. ഉദാഹരണത്തിന് ഗൂഗ്‌ളിനോട് നിങ്ങളൊന്നു ചോദിച്ചു നോക്കൂ. 'ആരാണ് ടിപ്പുസുല്‍ത്താന്‍' എന്ന് നമുക്ക് കിട്ടുന്ന വിവരം അദ്ദേഹത്തെ വികലമാക്കിയും പക്ഷാപാതമായും ചിത്രീകരിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുക. എനിക്ക് മഹാനവറുകളുടെ ചരിത്രം നേരത്തെ തന്നെ കേള്‍ക്കാന്‍ സാധിച്ചിരുന്നു. എങ്കിലും സൈബര്‍ ലോകത്ത് നിന്ന് എനിക്ക് ലഭിച്ച വിവരമനുസരിച്ച് ചിലയാളുകള്‍ അദ്ദേഹത്തിന്റെ  ചരിത്ര പാഠത്തെ പഠിച്ച് നല്ല രീതിയില്‍ സംസാരിക്കുന്നു. വേറൊരു കൂട്ടര്‍ അദ്ദേഹത്തിന്റെ പടയോട്ടത്തെയും ഭരണ പരിഷ്‌കാരങ്ങളെയും കുറ്റപ്പെടുത്തുന്നു. പക്ഷേ അദ്ദേഹത്തെ വീര പുരുഷനായി അവതരിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ നടക്കുന്നത് മോശമായി ചിത്രീകരിക്കുന്നതാണ്. വര്‍ഗീയതയും വിദ്വേശവും കുത്തി നിറച്ച അനവധി വരികള്‍ സൈബര്‍ ലോകത്ത് കാണാന്‍ സാധിക്കുന്നു. പ്രത്യേകിച്ച് മലബാറിലെ ടിപ്പുവിന്റേയും ഹൈദറലിയുടേയും തേരോട്ടത്തെ വളരെ സ്‌ഫോടകാത്മകമായിട്ടാണ് കാണപ്പെടുന്നത്. സമൂഹ്യ ദ്രുവീകരണത്തിന് കുഴലൂതുന്ന സംഘപരിവാര്‍ ഇതൊരു അജന്‍ഡയായി നടപ്പില്‍ വരുത്തുന്നു. കര്‍ണാടകയിലെ നല്ല ദേശ സ്‌നേഹികള്‍ സര്‍ക്കാറിന്റെ  പിന്തുണയോടെ അവിടുത്തെ ഹജ്ജ് ഹൗസിന് ടിപ്പുവിന്‍െ പേര് നാമകരണം ചെയ്യാന്‍ തീരുമാനത്തില്‍ വിവാദമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നാമം സ്മരണമായി ഉയര്‍ത്തുന്നതില്‍ കര്‍ണാടകയില്‍ വീണ്ടും കലഹം പുകഞ്ഞിരിക്കുകയാണെന്നാണ് വാസ്തവം.  ഒരോ ടിപ്പു ജയന്തി വരുമ്പോഴും ഇങ്ങനെ തന്നെയാണ് ഇവിടെ. ചില ഗ്രാമീണ മേഖലകളില്‍ തര്‍ക്കങ്ങളും ഏറ്റു മുട്ടലുകളും സര്‍വ്വസാധാരണമാണ്. മൈസൂര്‍ സിംഹത്തെ കര്‍ണാടകക്കാരന് തന്നെ രണ്ട്  ചേരികളിലായി വിലയിരുത്തുന്നു. സത്യത്തില്‍ ആരായിരുന്നു ടിപ്പു? അദ്ദേഹത്തിന്റെ പോരാട്ട വീര്യം ആരോടായിരുന്നു?അദ്ദേഹത്തിന്റെ ഭരണം കൊണ്ട് ജനങ്ങള്‍ക്ക് ലഭിച്ചത് നേട്ടമോ കോട്ടമോ? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി വസ്തു നിഷ്ഠമായി പഠിക്കുന്നതിനു പകരം ചരിത്രത്തില്‍ അനേകം കള്ളകഥകളും അവര്‍ണ്ണങ്ങളും നല്‍കിക്കൊണ്ടാണ് മഹാനായ ടിപ്പുവിന്റെ അസ്ഥത്വത്തെ അവര്‍ പണപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ ബാല്യവും വിദ്യാഭ്യാസ ജീവിതവും ചരിത്രാന്വേഷികള്‍ക്ക് അത്ഭുതമായിരുന്നു. ഹൈദറാലിയുടെ ആണ്‍ മക്കളില്‍ ഇളയവനായിരുന്നു ടിപ്പു. അദ്ദേഹത്തിന്റെ പേരിനു പിന്നില്‍ തന്നെ ഒരു വലിയ്യിന്റെ കറാമത്തുണ്ടായിരുന്നു.   വളരെ ഇടത്തരം കുടുംബമായിരുന്നു ടിപ്പുവിന്റേത്. അദ്ദേഹത്തിന്‍െ പിതാവ് ഹൈദറാലി സേനാതിപനായിരുന്നു. അദ്ദേഹത്തിന്റെ മികവ് കാരണം പിന്നീട് നിലവിലുള്ള സ്ഥാനത്ത് നിന്ന് ഹൈദറാലി മൈസൂര്‍ രാജാവാകുകയുണ്ടായി. പിന്നെ കൊട്ടാരത്തിലുള്ള ജീവിതത്തിലായിരുന്നു വിദ്യയുടെ തുടക്കം. പ്രധാനമായും രണ്ട് ഗുരുക്കന്മാരായിരുന്നു ടിപ്പുവിന്.അതീവ ബുദ്ധി ശാലി ആയിരുന്ന ടിപ്പു അറബി ഭാഷയിലും ഇതര കലകളിലും നൈപുണ്യം നേടുന്നതിനു പുറമേ ഹൈന്ദവ വേദങ്ങളും അഭ്യസിച്ചിരിന്നു.
കന്നട അറബി സംസ്‌കൃതം തുടങ്ങിയ ഭാഷക്കു പുറമേ ഇഗ്ലീഷ് പേര്‍ഷ്യന്‍ ഫ്രഞ്ച് ഭാഷകളിലും മികവ് തെളിയിച്ചിരുന്നു. ഇസ്ലാമിക മത മൂല്യങ്ങളേ ഒരു വിട്ടു വീഴ്ച്ചയും കൂടാതെ ജീവിതത്തില്‍ കൊണ്ട് വരാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇവിടെയൊന്നും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തേയും ജീവിതരീതികളെയും കുറിച്ചൊന്നും ചര്‍ച്ച ചെയ്യപ്പെടാതെ പൊയത് ചരിത്രത്തില്‍ ഒരു വീഴ്ച്ച തന്നെയാണ്.
മാത്രമല്ല ടിപ്പു ചിന്തകനും ദാര്‍ശനികനുമായിരുന്നു കര്‍ണാടകയുടെ ഏറ്റവും ഉന്നത മായ ഒരു സ്ഥാനത്താണ് അദ്ദേഹം പ്രതിധ്വനം ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ സ്വന്തം നാട്ടുകാര്‍ക്ക് വേണ്ട വിധത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലന്ന് മാത്രം. ടിപ്പുവിനെ കുറിച്ച് ആദ്യ കാലങ്ങളില്‍ എഴുതപ്പെട്ട കൃതികളില്‍ മനപ്പൂര്‍വം അദ്ദേഹത്തിനെതിരില്‍ അന്യയങ്ങള്‍ കുറിക്കപ്പെട്ടിട്ടുണ്ട്്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യന്‍ കമ്പനിക്ക് ഇന്ത്യയില്‍ പ്രത്യേകിച്ച് ദക്ഷിണ ഇന്ത്യന്‍ ഭാഗങ്ങളില്‍ അവരുടെ കടന്നു കയറ്റത്തിന് തലവേദന സൃഷ്ടിച്ചത് ടിപ്പുവിന്റെ ധീരമായ പടയോട്ടങ്ങളായിരുന്നു. അതുകാരണത്താല്‍ അദ്ദേഹത്തെ തുരത്താനും രാജ്യസ്‌നേഹിയും പരിഷ്‌കര്‍ത്താവുമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മുഴുക്കെയും കളങ്കപ്പെടുത്താനും ബ്രട്ടീഷ് ചരിത്രകാരന്മാര്‍ സ്വീകരിച്ചത് അദ്ദേഹത്തെ വ്യക്തി ഹത്യ നടത്തുക എന്നുള്ള നയമായിരുന്നു. നൂതന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി അവര്‍ നന്നായി ഇതിന് വേണ്ടി ശ്രമിച്ചു. മാത്രമല്ല ഇന്ത്യയിലെ ഒരുപറ്റം എഴുത്തുക്കാര്‍ പോലും ചരിത്രവക്രീകരണത്തിനെ ഏറ്റെടുത്തു പ്രചരിപ്പിച്ചു. അദ്ദേഹത്തെ രാജ്യ ദ്രോഹിയായി ചിത്രീകരിക്കുന്നതില്‍ മലയാളത്തിലെ എഴുത്തുക്കാരനായ സര്‍ദാര്‍ ടി. എം പണിക്കര്‍ പോലുള്ളവര്‍ രംഗത്തു വന്നു എന്നതാണ് ഖേദകരം. ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ ടിപ്പുവിനെതിരുള്ള ചരിത്ര വിശദീകരണം ഫ്രഞ്ച് ചരിത്ര രേഖകളിലും കണ്ടെത്തലുകളിലൂടെ ചോദ്യം ചെയ്യപ്പെട്ടു.
കേരളത്തില്‍ ഇന്നും അദ്ദേഹത്തെ കുറിച്ച് ശരിയായ ഡാറ്റകള്‍ നല്‍കാന്‍ മടിക്കുന്നവര്‍ ഉണ്ട് . യഥാര്‍ത്ഥത്തില്‍ മഹാത്മ ഗാന്ധിജിക്കു മുമ്പ് തന്നെ സജീവമായ ഇന്ത്യന്‍ സ്വാതന്ത്ര സമരം രംഗത്ത് ഉണ്ടായിരുന്ന ശഹീദ് ടിപ്പു സുല്‍ത്താനാണ് ഇന്ത്യയുടെ രാഷ്ട്ര പിതാവിനര്‍ഹന്‍. ഇത് ഗാന്ധിജിയെ ഇകഴ്ത്താന്‍ വേണ്ടി പറയുന്നതല്ല. ചരിത്ര പശ്ചാതലം അങ്ങനെയാണ് മനസ്സിലാക്കിതരുന്നത്. ഇങ്ങനെയുള്ള ഈ വ്യക്തിത്വത്തെ കേരളത്തിലെ ചരിത്ര സാമൂഹികപാഠങ്ങളില്‍ ചരിത്രകാരന്മാര്‍ തെറ്റായ വിശദീകരമാണ് നല്‍കുന്നത്. സാമുതിരിയുമായുള്ള കോഴിക്കോട്ടെ നല്ല ബന്ധത്തെ വിമര്‍ശനരൂപത്തില്‍ അവതരിപ്പിക്കുന്നത് ഇതിനൊരുദാഹരണമാണ്. എങ്കിലും ആ പരിശുദ്ധാത്മാവിനെ അര്‍ഹമായ രീതിയില്‍ ആദരിക്കുന്ന ഒരു ജനത കര്‍ണാടകയിലടക്കമുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുമുണ്ടെന്നത് വാസ്തവമാണ്. ചരിത്രത്തെ ഉള്ളറിയാതെ വിഴുങ്ങുന്ന ഏര്‍പ്പാട് വിവരമുള്ള മുസ്ലിമിനും ഇതര മതങ്ങളിലെ അഭ്യസ്തര്‍ക്കും ഒരിക്കലും ചെയ്യാന്‍ സാധിക്കില്ല. കാരണം ചരിത്ര ബോധമുളള ഒരു ജനസമൂഹം എന്നും ബാക്കിയാവേണ്ടത് ലോകത്തിന്റെ ആവശ്യകതയാണ്. സത്യത്തിന്റെ അടുക്കല്‍ ഈ ഊഹാപോഹങ്ങള്‍ക്ക് യാതൊരു വിധ വിലയുമില്ലെന്നും മിക്കതും തെറ്റാണന്നും ഖുര്‍ആന്റെ അധ്യാപനം പഠിപ്പിക്കുന്നു. ഡോ: ഗിരീഷ് കര്‍ണാടകിനെ പോലുള്ള അമുസ്ലിം എഴുത്തുക്കാര്‍ ടുപ്പു എന്ന ഭരണ പരിഷ്‌കര്‍ത്താവിനെ വളരെ ആവേശത്തോടെ അവതരിപ്പിക്കുകയുണ്ടായി. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തെക്കുറിച്ചുള്ള നാടകരചനയില്‍ ടിപ്പുവിന്റെ പങ്ക് വളരെ വ്യക്തമാക്കുന്നുണ്ടദ്ദേഹം. മലയാളക്കരയില്‍ ഏറെ വൈകിയാണെങ്കില്‍ പോലും പി. കെ ബാലകൃഷ്ണ എന്ന ചരിത്രകാരന്‍ ഡി. സി ബുക്‌സിന്റെ സഹായത്തോടെ 1957ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെ സുത്യര്‍ഹമായ രീതിയില്‍ കാര്യങ്ങള്‍ സമര്‍ത്ഥിക്കുന്നു. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ടിപ്പുവും മലബാറുമായുള്ള ബന്ധവും കേരളത്തിലടക്കം അദ്ദേഹം നടപ്പില്‍ വരുത്തിയ ഭരണ പരിഷ്‌കാരത്തെ വളരെ സ്പഷ്ടമായി ബാലകൃഷ്ണന്‍ ചര്‍ച്ച ചെയ്യുന്നു. പഴശ്ശി, ശിവജി, സമൂതിരി തുടങ്ങിയ രാജാക്കമ്മാരെ അഭിമാന പട്ടം ചാര്‍ത്തി ആദരിക്കുകയും ഒപ്പം ടിപ്പുവിനെപ്പോലുള്ള ധീര ദേശാഭിമാനികളെ കടന്നാക്രമിച്ചവര്‍ക്കുള്ള മലയാളത്തിലെ വക്രചരിത്രകാരന്മാര്‍ക്ക് അവരുടെ ഇരട്ടത്താപ്പന്‍ നയം വ്യക്തമാവുന്നു. പി.കെ ബാലകൃഷ്ണന്‍ പോലോത്ത അമുസ്ലിം ചരിത്രകാരന്മാരിലൂടെ തിരുത്തെഴുത്തിനും പുനര്‍വിചിന്തനത്തിനും അവസരം നല്‍ക്കുന്നുണ്ട്. ചരിത്രത്തില്‍ രണ്ടാമനായൊരു ടിപ്പുവുംക്കൂടി കടന്നു വന്നിട്ടുണ്ടായിരുന്നെങ്കില്‍ ബ്രിട്ടീഷിന്റെ കടന്നാക്രമണം ഒരുപാട് ചെറുത്ത് നീക്കാമായിരുന്നു. എന്നാല്‍ അങ്ങനെയുള്ള ഒരു സ്വതന്ത്ര സമര സേനാനി പിന്നീട് ഉദയം ചെയ്തിട്ടില്ല.
ഇന്ത്യയുടെ ധീരനായ ദേശാഭിമാനിയെ മാതൃകായോഗ്യമായ സമൂഹ്യ പരിഷ്‌കര്‍ത്താവിനെ വാണിജ്യ വ്യവസായിക സൈനികരംഗങ്ങളിലും നൂതനവും പ്രായോഗികവുമായ ഒട്ടേറെ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയ തന്ത്രശാലിയെ.... തന്റെ മന്ത്രിമാരില്‍ ഉന്നത സ്ഥാനങ്ങളില്‍ ഹൈന്ദവരെ നിയമിച്ച് , ക്ഷേത്രങ്ങള്‍ക്ക് ധനസഹായങ്ങള്‍ നല്‍കിയ, വൈദേശികാധിപത്യത്തിനെതിരെ എല്ലാ മതക്കാരും ഒന്നിച്ചിറങ്ങണമെന്നാഗ്രഹിച്ച, വിശാല ഹൃദയനും ശുദ്ധമനസ്‌കനുമായ ധീര ടിപ്പു സുല്‍ത്താനെയാണ്  വിമര്‍ശകര്‍ അറിയാതെ പോയത് ചരിത്രവക്രികരണത്തിന്റെ അകം പൊരുളായി എന്നും അവശേഷിക്കും.
                                                                                                                                        Suhaib Mukkam
അബൂബക്കര്‍ സിദ്ധീഖ് (റ)


പുണ്യ നബി (സ)യുടെ അനുചരില്‍ അത്യുല്‍കൃഷ്ടരും ഉമ്മത്തില്‍ ഏറ്റവും വലിയ സ്ഥാനവുമുള്ള സ്വഹാബിയാണ് ഖുലഫാഉറാശിദുകളില്‍ ഒന്നാമരായ അബൂബക്കര്‍ സിദ്ധീഖ് (റ). (സിദ്ധീഖ് എന്ന പേരില്‍ അറിയപ്പെടുന്ന മഹാനവര്‍കളുടെ) പൂര്‍ണ്ണനാമം അബൂബക്കര്‍ അബ്ദുള്ള എന്നാണ്. ഹിജ്‌റയുടെ 50 ആണ്ടുകള്‍ക്ക് മുമ്പ് ( AD573) മക്കയിലെ തിഹാമയില്‍ ഉസ്മാന്‍ (റ) (അബൂ ഖുഹാഫ) ന്റെയും സല്‍മബിന്‍ത് സഖ്ര്‍ (റ) )ന്റെയും മകനായി ജന്മം കൊണ്ടു. അബ്ദുറഹിമാന്‍, അബ്ദുള്ള, മുഹമ്മദ്, അസ്മാഅ്, ആഇശ, ഉമ്മുകുല്‍സും എന്നീ മക്കളുള്ള മഹാനവര്‍കള്‍ക്ക് ഉമ്മുറുമ്മാന്‍, അസ്മാഅ്, ഹബീബ, ഖതീല എന്നിവര്‍ ജീവിത പങ്കാളികളായിരുന്നു. പിതാവും മാതാവും സന്താനവും സഹധര്‍മ്മിണികളും സത്യ മതം പുല്‍കിയവരെന്ന സവിശേഷതയും സിദ്ധീഖ് (റ) നുണ്ട്.

ഉന്നതമായ കുടുംബത്തില്‍ പിറന്നു വീണ മഹാന്‍ തിരുനബി(സ)യുടെ നുബുവ്വത്തിന് മുമ്പേയുള്ള കൂട്ടുകാരനായിരുന്നു. ജാഹിലിയ്യത്തിന്റെ കൂരിരുട്ടില്‍ കിടന്ന് മദ്യവും മറ്റു അരാചകത്വവും അഭിമാന ചിഹ്നമായി കണ്ടിരുന്ന സമകാലികരില്‍ നിന്ന് അദ്ദേഹം ഏറെ അകലം പാലിച്ചു. വിനയവും സൗമ്യതയും നിറഞ്ഞ മുഖത്തോടെ ജനത്തെ സമീപിക്കുന്ന അദ്ദേഹം തികഞ്ഞ സത്യസന്ധനും അതിരറ്റ ധര്‍മ്മിഷ്ടരുമായിരുന്നു.

പുരുഷന്മാരില്‍ നിന്നും ആദ്യം സത്യമതം പുല്‍കിയ അബൂബക്കര്‍ (റ) അവിടന്ന് പറയുന്നതെന്തും ഉടന്‍ വിശ്വസിച്ചു. ഇത് അവിടത്തെ വേറിട്ടൊരു സവിശേഷതയായിരുന്നു. ഇസ്‌റാഅ് മിഅ്‌റാജിന്റെ യാത്ര വിശ്വാസികളില്‍ തന്നെ ചിലര്‍ക്ക് സംശയപ്പെടുത്തിയപ്പോള്‍ പോലും മുഹമ്മദ് നബി (സ) തങ്ങള്‍ അങ്ങനെ പറഞ്ഞെങ്കില്‍ ഞാനത് വിശ്വസിച്ചു എന്ന് പറഞ്ഞ് നബി (സ) തങ്ങളോടുള്ള തന്റെ വിശ്വാസത്തിനെ ജനങ്ങള്‍ക്കിടയില്‍ വിളംബരം ചെയ്യുകയായിരുന്നു അദ്ദേഹം. അതേ തുടര്‍ന്ന് സിദ്ദീഖ് (റ) (പരമസത്യസന്ധന്‍) എന്ന സ്ഥാനപ്പേര് നല്‍കപ്പെട്ടു.

പിറന്ന നാട് വിട്ട് മദീനയിലേക്ക് നടത്തിയ ഹിജ്‌റയുടെ കയ്പ്പുള്ള അനുഭവങ്ങളില്‍ മധുരമുള്ള ഓര്‍മ്മയായി നബി(സ) യുടെ കൂടെയുണ്ടായിരുന്നത് സിദ്ധീഖ് (റ) ആണ്. വിശുദ്ധ ഖുര്‍ആന്‍ പോലും പ്രതിബാധിച്ച ആ വിശേഷ ഹിജ്‌റയില്‍ മുത്ത് നബി (സ)യുടെ സേവകനായും സംരക്ഷകനായും സിദ്ധീഖ് (റ) കൂടെ ഉണ്ടായിരുന്നു. 'തന്റെ ജീവിതത്തില്‍ അനുവര്‍ത്തിച്ച മുഴുവന്‍ കര്‍മ്മങ്ങളും നിങ്ങള്‍ക്കുതരാം നിങ്ങള്‍ നബി (സ)യോടൊപ്പം ഹിജ്‌റ പോയതിന്റെ പ്രതിഫലം എനിക്ക് തരുമോ' എന്ന് ഒരിക്കല്‍ ഉമര്‍ (റ) അവിടുത്തോട് ചോദിച്ചുവെങ്കില്‍ എത്ര മഹത്തരമായിരിക്കും ആ ഹിജ്‌റയുടെ പ്രതിഫലം !

പ്രവാചകരോട് അതിരറ്റ പ്രണയമായിരുന്നു അവിടുന്ന് പുല്‍കിയിരുന്നത്. സത്യ മതത്തിന്റെ പരസ്യ പ്രചരണത്തിന് തുടക്കമിട്ട നേരത്ത് ശത്രു പ്രമുഖരില്‍ നിന്നുള്ള മര്‍ദ്ദനമേറ്റ് ബോധരഹിതനായ അദ്ദേഹം ഉണര്‍ന്നപ്പോള്‍ ഒരിറ്റ് വെള്ളം കുടിപ്പിക്കാന്‍ ഉമ്മയും കൂടെയുള്ളവരും തുനിഞ്ഞപ്പോഴും എന്റെ ഹബീബിന്റെ വിശേഷമറിയാതെ (ഒരു തുള്ളി വെള്ളം) വേണ്ടായെന്ന് തറപ്പിച്ച് പറയുകയായിരുന്നു. ഇത്തരത്തില്‍ മറ്റെന്തിനേക്കാളും ഹബീബിനെ ഇഷ്ടം വെച്ച അദ്ദേഹം ഇസ്‌ലാമിന്റെ പ്രചരണത്തിന് തിരുനബി (സ)ക്ക് മുമ്പില്‍ തന്റെ സമ്പത്തഖിലതും സമര്‍പ്പിച്ചു. 'അബൂബക്കറിന്റെ ധനം ഉപകാരപ്പെട്ടത് പോലെ മറ്റാരുടെ ധനവും ഉപകാരപ്പെട്ടിട്ടില്ല എന്ന് നബി (സ) പറയുകയുണ്ടായി. 'ബിലാല്‍ (റ), ആമിറുബ്‌നു ഹുറൈറ (റ) തുടങ്ങിയ ഒട്ടേറെ അടിമകളെ സ്വതന്ത്രമാക്കി. നിഴലില്ലാത്ത നബി (സ)യുടെ നിഴലായി കൂടെ നിന്ന സിദ്ധീഖ് (റ)വിന് അവിടുത്തെ വിയോഗം അസഹ്യമായെങ്കിലും അതെല്ലാം കടിച്ചമര്‍ത്തി കയ്യില്‍ വന്ന ഖിലാഫത്തിനെ മാന്യമായി ഏറ്റെടുത്തു. ഖലീഫയായി അടുത്ത ദിവസങ്ങളില്‍ തന്നെ കച്ചവട വസ്തുവുമായി അങ്ങാടിയിലേക്കിറങ്ങിയ സിദ്ധീഖ് (റ) നെ കണ്ട് സ്തബ്ധരായ സ്വഹാബത്തിന്റെ ഇടപെടലിന് ശേഷമാണ് ഉപജീവനത്തിന് പൊതു ഖജനാവില്‍ നിന്നും പണമെടുത്തത്. നബി (സ)യുടെ അടുക്കല്‍ നിന്നും ഒപ്പിയെടുത്ത സ്വഭാവ ഗുണങ്ങള്‍ തന്റെ ഖിലാഫത്തിന്റെ വേളയില്‍ പൂര്‍ണമായും അദ്ദേഹം പ്രകടിപ്പിച്ചു. നബി തങ്ങള്‍ക്ക് ശേഷം ഉമ്മത്ത് ഫിത്‌നയില്‍ അകപ്പെടുമോ എന്ന് ഭയപ്പെട്ടതിനാല്‍ മാത്രമാണ് അധികാരത്തിലേറിയത് എന്ന് അവിടുന്ന് പറയുകയുണ്ടായി.

ശക്തമായ തീരുമാനമായിരുന്നു സിദ്ധീഖ് (റ) ന്റേത്. മുത്ത് നബിയുടെ വിയോഗാനന്തരം രൂപപ്പെട്ട സക്കാത്ത് വിരോധികളെയും അസ്‌വദുല്‍ അന്‍സിയുടെ ചുവട് പിടിച്ച് നുബുവ്വത്ത് വാദികളായ മുസൈലിമത്തുല്‍ ഖദ്ദാബ്, സജാഹ് തുടങ്ങിയവരെ ധീരമായി നേരിട്ടു. ഇവരില്‍ മുസൈലിമ ലഖീതുബ്‌നു മാലിക്, വഹ്ശ് (റ) ന്റെയും ലഖീതിനെ ഇക്‌രിമ (റ) ന്റെ സൈന്യവും വധിച്ചു. മറ്റുള്ളവര്‍ പില്‍കാലത്ത് ഇസ്‌ലാമിലേക്ക് മടങ്ങി.
   
രിദ്ദത്  വാദം ഉമ്മത്തില്‍ സൃഷ്ടിച്ച അപകടം ചെറുതായിരുന്നില്ല. സക്കാത്ത് വിരോധികളെ നേരിടുന്നതിനിടെ ഉമര്‍ (റ) പോലും മയത്തിലായ നേരത്ത് നബി (സ)യുടെ കാലത്ത് നല്‍കിയിരുന്ന ഒട്ടക കയര്‍ തടഞ്ഞാല്‍ പോലും അതിനെ ഞാന്‍ നേരിടും എന്ന പ്രഖ്യാപനവുമായി യുദ്ധം നടത്തിയ സിദ്ധീഖ് (റ) ന്റെ തീരുമാനം തന്നെയായിരുന്നു ശരിയെന്ന് പില്‍കാലത്ത് തെളിയിക്കപ്പെട്ടു. നബി തങ്ങള്‍ സിറിയയിലേക്കയച്ച 18 തികയാത്ത ഉസാമ (റ) ന്റെ നേതൃത്വത്തിലുള്ള സംഘം നബി (സ)യുടെ വിയോഗത്താല്‍ മടങ്ങിയപ്പോള്‍ ഖലീഫയായ ശേഷം സിദ്ധീഖ് (റ) അതേ സംഘത്തെ തന്നെ പറഞ്ഞയക്കുകയും ശക്തരായ ഉമര്‍ (റ) നെ ഇവിടെ നിര്‍ത്തട്ടെ എന്ന സമ്മതം സേനാ നായകന്റെ ചെറുപ്പം നോക്കാതെ ചോദിച്ചതും ആ വിശാല മനസ്സിന്റെ വെണ്‍മയാര്‍ന്ന മുദ്രകളാണ്. തന്റെ അധികാര പരിധിയിലെ ഒരു പടു വൃദ്ധയെ ദിനവും തന്റെ കൈ കൊണ്ട് പരിചരിച്ച സിദ്ധീഖ് (റ)  സമുദായത്തിന്റെ നേതാവ് അവരുടെ ഖാദിമാണെന്നതിന്റെ അതുല്യമായ ഉദാഹരണമാണ്.

ഖുര്‍ആന്‍ ക്രോഡീകരണം നടത്താനും രിദ്ദത് വാദം, കള്ള പ്രവാചകത്വം, സകാത്ത് വിരോധം തുടങ്ങിയ അനൈക്യത്തിന്റെയും അവിശ്വാസത്തിന്റേയും ചിറകരിഞ്ഞ് പേര്‍ഷ്യാ റോമാ സാമ്രാജ്യത്തെ തകര്‍ത്ത് ഇസ്‌ലാമികാതിര്‍ത്തിക്ക്  വ്യാപ്തി നല്‍കാന്‍ കേവലം രണ്ട് വര്‍ഷവും രണ്ട് മാസവും നീണ്ടു നിന്ന ആ ഭരണത്തിന് സാധിച്ചു. രാജ്യത്തെ പത്ത് സംസ്ഥാനമായി തിരിച്ച് അവിടങ്ങളിലൊക്കെ അമീറുമാരെ നിയോഗിച്ചിരുന്നു. ഏതൊന്നും മറ്റുള്ളവരോട് അഭിപ്രായം തേടി മാത്രം ചെയ്തിരുന്ന ആ ഭരണത്തില്‍ വിശ്വാസികള്‍ സന്തുഷ്ടരായിരിക്കെ തന്റെ പിന്‍ഗാമിയായി ഉമര്‍ (റ)നെ  നിയോഗിച്ച് 'എന്റെ ഉമ്മത്തിലെ മുഴുവന്‍ ആളുകളുടേയും ഈമാന്‍ ഒരു തട്ടിലും സിദ്ധീഖ് (റ) ന്റെ ഈമാന്‍ മറ്റൊരു തട്ടിലും വെച്ചാല്‍ സിദ്ധീഖ് (റ) ന്റെ തട്ട് കനം തൂങ്ങുമെന്ന്' പുണ്യ നബി വിശേഷിപ്പിച്ച ആ മഹാന്‍ ഹിജ്‌റ 13 ജമാദുല്‍ ഊലയില്‍  തന്റെ അറുപത്തിമൂന്നാം വയസ്സില്‍ റൗളാശരീഫില്‍ ഹബീബ് (സ) യോടൊപ്പം ചേര്‍ന്നു 

ഉമര്‍ ബിന്‍ ഖത്താബ് (റ)

ഫാറൂഖ്; സത്യാസത്യങ്ങള്‍ വേര്‍തിരിക്കുന്നവന്‍ എന്നര്‍ത്ഥം. ഖത്താബിന്റെയും ഹന്‍തമ ബിന്‍ത്  ഹിശാമ്ബ്‌നുല്‍ മുഗീറ  എന്നിവരുടെയും പുത്രനായി മക്കയില്‍ എഡി 583 ല്‍ ജന്മം കൊണ്ടു. ആദ്യകാലത്ത് ഇസ്‌ലാമിന്റെ കഠിനശത്രുവും പിന്നെ സത്യദീനിന്റെ ശക്തനായ പോരാളിയുമായി മാറിയ ഹസ്രത്ത് ഉമര്‍ (റ) വാണ് ഈ സ്ഥാനപ്പേരിനര്‍ഹന്‍.

ഉമ്മു കുല്‍സൂം മുലൈക്ക, സൈനബ്, ജുമൈല, ആത്തിക്ക, ഉമ്മു കുല്‍സൂം ബിന്‍ത് അലി എന്നിവര്‍ സഹധര്‍മ്മിണികളും ഉബൈദുള്ള, സൈദുല്‍ അക്ബര്‍, സൈദുല്‍ അസ്ഹര്‍, അബ്ദുല്ല (ഇബ്‌നു ഉമര്‍ (റ) എന്ന പേരില്‍ പ്രസിദ്ധരായ), ഹഫ്‌സ്വ (മുത്ത് നബിയുടെ സഹധര്‍മിണിയാവാന്‍ ഭാഗ്യം സിദ്ധിച്ച), അബ്ദുറഹിമാനുല്‍ അക്ബര്‍, അബൂ ശഹ്മ, അബ്ദുറഹിമാന്‍ അസ്ഹര്‍, ആസിം, ഇയാദ്, ഫാത്തിമ, റുഖിയ്യ എന്നിവര്‍ അവിടുത്തെ സന്താനങ്ങളുമാണ്.

ധീരതയുടെ പര്യായമായ ഉമര്‍ (റ) ഇസ്‌ലാമികാഘോഷം പരസ്യമായി. ഇസ്‌ലാം ആശ്ലേഷിച്ച ശേഷം ധീരതയുടെ പര്യായമായ ഉമര്‍ (റ) നബി തങ്ങളുടെ സമ്മത പ്രകാരം 40 അംഗങ്ങളുള്ള വിശ്വാസികളെ രണ്ട് വരിയായി നിര്‍ത്തി കഅ്ബ ലക്ഷ്യമാക്കി മാര്‍ച്ച് നടത്തി. നടുവില്‍ നബി (സ) യും ഇരു വരികളില്‍ ഉമര്‍ (റ) യും ഹംസ (റ) യും മുന്നില്‍ നിന്നു.  ഇതോടെയാണ് മഹാനവര്‍കള്‍ക്ക് ഫാറൂഖ് എന്ന സ്ഥാനപ്പേര് വന്നത്.

പരസ്യമായി ഹിജ്‌റ നടത്തിയ ഉമര്‍ (റ) ഇസ്‌ലാമിന്റെ വിജയ വേളകളിലെ നിര്‍ണ്ണായക സാന്നിധ്യമായി. അബൂബക്കര്‍ (റ) നേക്കാള്‍ 10 വര്‍ഷം ഇളയതായിരുന്നു ഉമര്‍ (റ) എങ്കിലും പരസ്പരം ശക്തമായ സ്‌നേഹ ബന്ധത്തിലായിരുന്നു. ഉമര്‍ (റ) ന്റെ നിലപാടിനെ ശരിവെച്ച് കൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ പോലും ഇറങ്ങിയിട്ടുണ്ട.് നിശ്ചയം അല്ലാഹു ഉമര്‍ (റ) ന്റെ നാവില്‍ സത്യത്തെ ചേര്‍ത്ത് വെച്ചിരിക്കുന്നുവെന്ന് ഒരിക്കല്‍ നബി (സ) പറയുകയുണ്ടായി. എനിക്ക് ശേഷം ഒരു പ്രവാചകന്‍ ഉണ്ടെങ്കില്‍ ഉമര്‍ (റ) ആണെന്നും നബി (സ) അവിടുത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

തന്റെ പിന്‍ഗാമികയെ പ്രഖ്യാപിച്ച്് മദീനയെ ദുഃഖത്തിലാക്കി വിട പറഞ്ഞ സിദ്ധീഖ് (റ) ന് ശേഷം ഉമര്‍ (റ) നിയോഗിക്കപ്പെട്ടു. നീതിയുടെ നിറകുടമായിരുന്നു അദ്ദേഹം. അശരണര്‍ക്ക് ആശ്രയിക്കാവുന്ന അത്താണിയാണ്. പുണ്യ നബിയുടെ സ്വഭാവ ഗുണങ്ങള്‍ സിദ്ധീഖ് (റ) വിനെ പോലെ ഉമര്‍ (റ) ലും തിളങ്ങി നിന്നു. ഈന്തപ്പന ഓലയില്‍ കിടന്ന റസൂല്‍ (സ)യെ പിന്‍ പറ്റി ഉമര്‍ (റ) വും കിടന്നത് അങ്ങനെയാണ്. നീണ്ട ദിനങ്ങള്‍ പട്ടിണിയില്‍ കിടന്നു.

ഭരണ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല. സത്യത്തിനും സാധുക്കളുടേയും മുമ്പില്‍ പുഞ്ചിരി തൂകി വിനയാന്വിതനായി നില്‍ക്കുന്ന അദ്ദേഹം അധര്‍മ വാഹകര്‍ക്ക് മുമ്പിലും അനീതിക്കുമുമ്പിലും കത്തുന്ന തീ ജ്വാലയായി പിശാച് പോലും ആ ഗമനം കൊണ്ടുള്ള വഴിയില്‍ നിന്ന് മാറി നിന്നു. തന്റെ അധികാര പരിതിയില്‍ നിലകൊള്ളുന്നവരില്‍ ആരെങ്കിലും നീതി ലഭിക്കാതെ പോവുന്നുണ്ടോയെന്ന് അറിയാന്‍ പാതിരാത്രിയില്‍ ലോകമുറങ്ങിയ നേരം ഗ്രാമ പ്രദേശങ്ങളിലും നടന്നിരുന്നു ആ ഖലീഫ.ഇത് പടച്ചവനോടുള്ള ഭയം കൊണ്ട് മാത്രമായിരുന്നെന്ന് നമുക്ക് മനസ്സിലാക്കാം.

വ്യവസ്ഥാപിതമായ ഇസ്‌ലാമിക ഭരണത്തിന് തുടക്കമിട്ട ഉമര്‍ (റ) വിന്റെ പേരില്‍ പില്‍കാലത്ത് അറിയപ്പെട്ട 'അവ്വലിയ്യത്തു ഉമര്‍ (റ)' ലോകം മാതൃകയായി സ്വീകരിച്ചിട്ടുണ്ട്. ഗാന്ധിജിയടക്കമുള്ള പല രാഷ്ട്ര നായകന്മാരും ആ ഭരണ വ്യവസ്ഥ ആഗ്രഹിച്ചു.

രാജ്യം ജില്ലകളും സംസ്ഥാനങ്ങളുമാക്കി തിരിക്കല്‍, പ്രധാനയിടങ്ങളില്‍ ഖാസിമാരെ നിയമിക്കല്‍, സൈനിക രജിസ്റ്റര്‍, പൊതുമുതല്‍ സംവിധാനം, ശമ്പള-പെന്‍ഷന്‍ പദ്ധതികള്‍, സൗജന്യ റേഷന്‍ തുടങ്ങിയ പരിഷ്‌കാരങ്ങള്‍ അദ്ദേഹം കൊണ്ട് വന്നു. സംഘടിത തറാവീഹ് പുനഃര്‍ സംഘടിപ്പിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്.

ഒരു കാലത്ത് തനിക്ക് പിറന്ന കുഞ്ഞ് പെണ്ണായതിനാല്‍ ജീവനോടെ കുഴിച്ച് മൂടിയ അതേ കൈ കൊണ്ട് തന്റെ രാജ്യത്തെ പാവപ്പെട്ട ഒരു പടു വൃദ്ധയുടെ മല മൂത്ര വിസര്‍ജ്ജനങ്ങള്‍ വൃത്തിയാക്കാന്‍ മാത്രം പരിവര്‍ത്തനം ചെയ്യപ്പെട്ട ആ ഹൃദയം പരലോക ചിന്തയില്‍  എപ്പോഴും തേങ്ങികൊണ്ടിരുന്നു.

ലളിതമായി ജീവിച്ച് ജ്ഞാനത്തെ സേവിച്ച് 10 വര്‍ഷവും 6 മാസവും നീണ്ട വിപ്ലവകരമായ ഭരണം കാഴ്ച വെച്ച് ഹിജ്‌റ 23 ദുല്‍ ഹിജ്ജ മാസത്തില്‍ തന്റെ 63 ാം വയസ്സില്‍ അബൂലുഅ്‌ലുഅയുടെ കുത്തേറ്റ് വീണ ആ നീതിയുടെ കൂട്ടുകാരന്‍ ലോകത്തോട് വിട പറഞ്ഞു. റൗളയില്‍ തിരുനബിയുടെ ചാരത്ത് അന്ത്യ വിശ്രമം കൊള്ളുന്നു.

ഉസ്മാന്‍ (റ)

ദുന്നൂറൈന്‍ അഥവാ ഇരട്ട പ്രകാശത്തിനുടയവന്‍, മക്കയില്‍ ധനാഢ്യനായ അഫ് വാന്റേയും അര്‍വായുടേയും മകനായി ഹിജ്‌റയുടെ 47 വര്‍ഷം മുമ്പ് പിറന്ന ഹസ്രത്ത് ഉസ്മാന്‍ (റ) വാണ് ഈ സ്ഥാനപ്പേരിനര്‍ഹന്‍. ബീവി റുഖിയ്യ (റ) ഉമ്മു കുല്‍സു (റ) ഫാഖിത ഫാതിമ, ഉമ്മുല്‍ ബനീന്‍, റംല, നാഇം എന്നിവര്‍ സഹധര്‍മ്മിണികളായിരുന്നു. അബ്ദുള്ള അക്ബര്‍, അംത്, ഉമര്‍, ഖാലിദ് അബാന്‍ എന്നിവര്‍ സന്താനങ്ങളും ഉണ്ടായിരുന്നു. ചെറുപ്രായത്തിലെ ഉത്കൃഷ സ്വഭാവത്തിനുടമയായ ഉസ്മാന്‍ (റ) അതീവ ലജ്ജയുടയവരും നബി തങ്ങളോട് ഏറെ സാദൃശ്യമുള്ളവരുമാണ്. ശത്രു ഭാഗത്ത് നിന്നും കഠിനമായ മര്‍ദ്ദനത്തിന് വിദേയനായ ആ ധനാഢ്യന്‍ തന്റെ ധനം നല്‍കി നബി തങ്ങളില്‍ നിന്ന് സ്വര്‍ഗം വാങ്ങിയവരാണ്്. മുത്ത് നബിയുടെ പ്രിയ പുത്രിമാര്‍ റുഖിയ്യ (റ) ഉമ്മു കുല്‍സും (റ) എന്നിവരെ വിവാഹം ചെയ്യാന്‍ അപൂര്‍വ്വ ഭാഗ്യമുണ്ടായി ഉസ്മാന്‍ തങ്ങള്‍ക്ക്. ഇതിനാലാണ് ദുന്നൂറൈനി എന്ന സ്ഥാനപ്പേര് ലഭിച്ചത്. മലക്കുകള്‍ പോലും മലക്കുകള്‍ പോലും ലജ്ജ കാണിക്കാറുണ്ടായിരുന്നു.

അവിടുത്തേടെന്ന് നബി (സ) ആഇശാ (റ) യോട് പറയുകയുണ്ടായി മസ്ജിദുന്നബവിയുടെ പുനരുദ്ദാരണം, മസ്ജിദുല്‍ ഹറം വിപുലീകരണം, ബിഅ്‌റു നുമ കിണര്‍, തുടങ്ങിയവയിലൊക്കെയും ഉസ്മാന്‍ (റ) വിന്റെ സംഭാവനയുണ്ടായി. ഏവരേയും വലിയ സ്‌നേഹത്തില്‍ കണ്ട മഹാന്‍ കൂട്ടുകുടുംബത്തേ ഊഷ്മളമാക്കിയുരുന്നെന്ന്  അലി (റ) പറയുന്നുണ്ട് സ്വര്‍ഗത്തിലെ എന്റെ കൂട്ടുകാരന്‍ എന്നാണ് നബി(സ) അവിടത്തെ വിശേഷിപ്പിച്ചത്.

മൂന്നാം ഖലീഫയായി സ്ഥാനമേറ്റ അദ്ദേഹത്തിനു കീഴില്‍ ത്വറാബല്‍സ്, അള്‍ജീരിയ, മൊറോക്കോ തുടങ്ങിയ ഇടങ്ങളില്‍ ഇസ് ലാമിന്റെ വെളിച്ചമെത്തിച്ചു. നാവിക സേന ആദ്യമായി ഉപയോഗിച്ചത് ഇസ് ലാമിന്റെ കീഴില്‍ അദ്ദേഹമാണ്. നിരവധി രാജ്യങ്ങള്‍ ഖിലാഫത്തിനു കീഴില്‍ കൊണ്ട് വന്നു.

ഖിലാഫത്തിന്റെ അവസാന വേളയില്‍ അനൈക്യങ്ങള്‍ രൂപപ്പെടുകയും ഹിജ്‌റ 35 ല്‍ ഈജിപ്തില്‍ നിന്നുള്ള ചിലര്‍ മഹാനവര്‍കളുടെ വീട് വളഞ്ഞു. നോമ്പ്കാരനായി ദാഹിച്ച് വലഞ്ഞ മഹാന് സ്വപ്‌നത്തിലൂടെ ജലവുമായി നബി (സ) വരുകയും വെള്ളം കുടിപ്പിക്കുകയും നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ നാളെ എന്റെ പക്കല്‍ വെച്ച് നോമ്പ് മുറിക്കുകയോ അല്ലെങ്കില്‍ ശത്രുക്കളെ സഹായിക്കുകയോ ആവാം എന്ന് പറയുകയും ചെയ്തു.

ജീവിക്കുന്നതിനേക്കാള്‍ അങ്ങയോടൊപ്പം എത്തുന്നതാണ് ഇഷ്ടമെന്ന് ഉസ്മാന്‍ (റ) മറുപടി നല്‍കി. ആ രാത്രിയില്‍ പാരായണാവസ്ഥയില്‍ ശത്രുക്കളുടെ കരങ്ങളാല്‍ ആ സ്വദഖയുടെ കൂട്ടുകാരന്‍ 12 വര്‍ഷത്തെ ഭരണ ശേഷം 83ാം വയസ്സില്‍ ഹിജ്‌റ 35 ല്‍ ദുല്‍ഹിജ്ജയിലെ വെള്ളിയാഴ്ചയില്‍ നോമ്പുകാരനായി രക്ത സാക്ഷിയായി. ജന്നത്തുല്‍ ബഖീഇലാണ് ഖബര്‍ ശരീഫ്

അലി (റ)

'ഞാന്‍ അറിവിന്റെ പട്ടണമാണെങ്കില്‍ അതിലേക്കുള്ള കവാടമാണ് അലി (റ)' ; മക്കയിലെ പ്രമാണി അബൂത്വാലിബിന്റേയും ഫാത്തിമയുടേയും മകനായി പിറന്ന ഹസ്രത്ത് അലി (റ) നെ നബി തങ്ങള്‍ ഇങ്ങനെയായിരുന്നു വിശേഷിപ്പിച്ചത്. ഫാത്വിമ (റ), ഖൗല ഉമ്മാമ(റ), അസ്മാഅ്(റ), റുഹയ്യ, ലൈല, ഉമ്മു ഹബീബ, ഉമ്മു സഈദ് എന്നിവര്‍ സഹധര്‍മ്മിണികളും ഹസന്‍, ഹുസൈന്‍, മുഹ്‌സിന്‍(റ), ഉമ്മു കുല്‍സൂം, സൈനബ്, മുഹമ്മദ് അക്ബര്‍, മുഹമ്മദ് ഔസ്വത്ത് തുടങ്ങി 15 മക്കളും ഉണ്ടായിരുന്നു.

അറിവിന്റെ സാഗരമായിരുന്ന അലി (റ) കുട്ടിയായിരിക്കെ തന്നെ ഇസ് ലാമിലേക്ക് കടന്ന് വന്നു. വിനയം സ്ഫുരിക്കുന്ന ആ മുഖത്ത് സ്‌നേഹവും ഗാംഭീര്യവും നിറഞ്ഞുനിന്നു. മുത്ത് നബിയുടെ പ്രിയ പുത്രി ഫാത്വിമ (റ) യുടെ സഹധര്‍മ്മിണിയായതിലൂടെ അഹ് ലുബൈത്തിന്റെ ഉപ്പയാവാന്‍ ഭാഗ്യമുള്ളവരായി. ദീനിന്റെ ആദ്യ പ്രബോധനം എങ്ങനെ തുടങ്ങണമെന്നതിന് എല്ലാവരേയും സത്കരിച്ച് തുടങ്ങാം എന്ന് പറഞ്ഞത് അലി (റ) ആയിരുന്നു.

പോരാട്ട ഭൂമികളിലും ധവള നക്ഷത്രമായിരുന്നു അലി (റ). ഇരുപത്തൊന്ന് വയസ്സ് മാത്രമുള്ള നേരത്താണ് ബദറില്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നത്. ഉഹ്ദിലും ഖൈബറിലും നായകത്വം വഹിച്ചും ധീരതയുടെ പര്യായമായി. പരിശുദ്ധ ഖുര്‍ആന്‍ അതിന്റെ അക്ഷരങ്ങളുടെ അര്‍ത്ഥമറിഞ്ഞ് ഹൃദ്യസ്ഥമാക്കിയ മഹാനവര്‍കള്‍ക്ക് തിരുനബിയെ 30 വര്‍ഷം പരിചരിക്കാന്‍ കഴിഞ്ഞത് അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള വഴിയായി. ദീനും വിജ്ഞാനവും കൂട്ടിനു കൂടിയ അദ്ദേഹം മത നിയമങ്ങളില്‍ മുഫ്തിയായി നിന്നു. പ്രിയതമ ഫാത്വിമ (റ) യേയും സന്താനങ്ങള്‍ ഹസന്‍ ഹുസൈനെയും അതിരറ്റ് സ്‌നേഹിച്ചു.

ഉസ്മാന്‍ (റ) വിന് ശേഷം ഇസ്‌ലാമിന്റെ നാലാം ഖലീഫയായി സ്ഥാനമേറ്റെടുക്കുന്ന നേരം ജനങ്ങളോട് അദ്ദേഹം പറഞ്ഞത് ഞാനെന്റെ അറിവനുസരിച്ചായിരിക്കും കാര്യങ്ങള്‍ പ്രവര്‍ത്തിക്കുക. അതിനു വിസമ്മതിച്ചാല്‍ ഞാനും ഒരു സാധാരണക്കാരനായി കഴിഞ്ഞ് കൂടുമെന്നായിരുന്നു.

പ്രത്യക്ഷത്തില്‍ ദുഷ്‌കരമായിരുന്ന പല ധീര തീരുമാനങ്ങളും അദ്ദേഹം മുഖം നോക്കാതെയെടുത്തു. മുആവിയ (റ) നെ പോലോത്ത പ്രശസ്തരെ പോലും ജമല്‍ യുദ്ധം പോലോത്തതില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചെതങ്കിലും വേണ്ടിവന്നപ്പോള്‍ പിന്മാറാന്‍ ദുല്‍ഫുഖാര്‍ വാളിന്റെ ഉടമസ്ഥന്‍ ഒരുക്കമായിരുന്നില്ല. അറബിയിലെ നഹ്‌വിന് അലി (റ) നല്‍കിയ സംഭാവന ആ ഭാഷയുടെ തിളക്കം കൂട്ടി.

ഒരിക്കല്‍ അലി (റ) നബി (സ) യമനിലേക്ക് അയച്ച നേരത്ത് മഹാന്‍ പറഞ്ഞു റസൂലെ ഞാന്‍ ചെറുപ്പക്കാരനാണ്. എങ്ങനെ വിധി പറയും ?       ഉടനെ നബി തങ്ങള്‍ اللهم اهد قلبه و ثبّت لسانه- എന്ന് ദുആ ചെയ്തു. അതിന് ശേഷം രണ്ടാള്‍ക്കിടയില്‍ വിധിക്കാന്‍ അലി (റ) പ്രയാസമുണ്ടായിട്ടില്ല. അലീ… നീ എന്റെ ഇരുലോകത്തേയും സഹോദരനാണ് എന്ന് നബി തങ്ങള്‍ ആ മഹാനുഭാവനോട് പറയുകയുണ്ടായി.

ഖവാരിജുകളും മറ്റും തുടങ്ങിയ വിഘടിത വാദികളുടെ വരവും ഖിലാഫത്ത് നിയമത്തിലെ അസാരഹ്യവും മുആവിയാ (റ) മായുള്ള അന്തരസ്സവും ആ ഭരണ കാലത്തെ നീറുന്ന പ്രശ്‌നങ്ങളായിരുന്നു. സങ്കീര്‍ണതയുടെ നടുവിലിരിക്കെ ഹിജ്‌റ 40 ാം മാസത്തില്‍  സ്വുബ്ഹ് നേരത്ത് ഇബ്‌നു മുല്‍ജിമിന്റെ വെട്ടേറ്റ് ആ വിജ്ഞാനത്തിന്റെ കൂട്ടുകാരന്‍ 4 വര്‍ഷവും 6 മാസവും നീണ്ട ഭരണ ശേഷം രക്തസാക്ഷിത്വം വഹിച്ചു. കൂഫയിലാണ് ഖബര്‍.                                                                                                                            |Ali Karippur|


 |Misbah Krakkunnu|

മാറി വരുന്ന ഓരോ വാരങ്ങളും ഭാരതീയ സംസ്‌കാരത്തിന്റെ തിരുത്തുകളിലേക്ക് വഴിതെളിയിക്കുകയാണ്. ഇത് പുലര്‍ത്തുന്നതായിരുന്നു കഴിഞ്ഞ 6 ന് പത്രമാധ്യമങ്ങളുടെ  പൂമുഖവാതിലില്‍ ഭാരതീയ സംസ്‌കാരങ്ങള്‍ക്ക് മേല്‍ പാശ്ചാത്യവല്‍കരണമെന്ന രാജ്യ തലവന്മാരുടെ സംസ്‌കാരം പണയം വെച്ച നിയമ പ്രദര്‍ശനം. സ്വവര്‍ഗരതി എന്ന വളരെ തരം താഴ്ന്ന ഒരു ചെയ്തി ഇനി ഭാരതത്തില്‍ കേന്ദ്രത്തിന്റെ നിയമക്കുടക്ക് കീഴില്‍ അഴിഞ്ഞാടാന്‍ സാഹചര്യം എത്തിയിരിക്കുകയാണ്. ഇരുവരുടേയും സമ്മതത്തോടുകൂടെ സ്വവര്‍ഗക്കാര്‍ക്ക് തങ്ങളുടെ ആവശ്യങ്ങളില്‍ രമിക്കാന്‍ സാഹചര്യം വന്നാല്‍ എന്തായിരിക്കും ഭാരതത്തിന്റെ ഭാവിമുഖം എന്ന് ഓര്‍ത്തെടുക്കാവുന്നതാണ്. 2000 ങ്ങള്‍ക്ക് പുറകെയാണ് ചില രാജ്യങ്ങള്‍ ഈ വര്‍ഗീയ ശാസത്തിന് തിരികൊളുത്തുന്നത്. എന്നാല്‍ ഈ അസംസ്‌കാരികതക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ ഇന്നലെകളില്‍ ചെവികൊടുത്തിരുന്നില്ല. ഇതിനായി മുന്നിട്ടിറങ്ങിയ അമേരിക്ക പോലോത്ത രാജ്യങ്ങളില്‍ ഏത് തരത്തിലാണ് ഇത് ബാധിച്ചത് എന്ന് ചരിത്ര ഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്. 1994 ല്‍ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നത് ഹെപ്പറ്റെറ്റിസ്, എയിഡ്‌സ് പോലോത്ത മാരക രോഗങ്ങള്‍ക്കടിമപ്പെട്ട് രാജ്യത്തെ 30 വയസ്സില്‍ താഴെയുള്ള 30% പൗരന്മാര്‍ മരണമടഞ്ഞു.(clinical psycharty newsoct 94) ഈ വാര്‍ത്തയാണ് സ്വവര്‍ഗരതി അംഗീകരിച്ച പല രാജ്യങ്ങളുടെയും ചരിത്രങ്ങള്‍ക്ക് പിന്നാമ്പുറം എന്ന് വ്യക്തമാണ്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായിരുന്ന കാലത്തെ വാര്‍ത്താമാധ്യമങ്ങള്‍ പോലും ഭാരതത്തില്‍ ഇത്തരം കേസുകളാല്‍ നിറഞ്ഞിരിക്കെ അത് ക്രിമിനല്‍ കുറ്റമല്ല എന്ന്  ഏറ്റ് പറയലിലൂടെ രാജ്യത്തെ ഉന്നത നീതിപീഠം ഇനി എന്തിനാണ് ഭാരതത്തെ അസംസ്‌കാരിക മണ്ഡലങ്ങളിലേക്ക് വലിച്ച് കൊണ്ടു പോകുന്നത് എന്ന് കണ്ടറിയേണ്ടിയിരിക്കുകയാണ്. സ്വവര്‍ഗ രതി അംഗീകരിക്കാതിരിക്കല്‍ യുക്തിക്ക് യോജിക്കാത്തതാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അവതരിപ്പിച്ചപ്പോള്‍ എതിര്‍ക്കാന്‍ നട്ടെല്ലുള്ളവര്‍ സുപ്രീം കോടതിയുടെ അകത്തളത്തില്‍ ഇല്ലാതെ പോയി. അദ്ദേഹം അധ്യക്ഷനായ അഞ്ചംഗസംഘം ഐക്യകണ്ഡേന അത് അംഗീകരിക്കുകയും ഇതുമായി ബന്ധപ്പെട്ട 377 ാം വകുപ്പിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കുകയും അത് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ സമ്മതത്തോട് കൂടെ രതിയിലേര്‍പ്പെടാം എന്നത് താല്‍പര്യത്തിനെ സൂചിപ്പിക്കുന്നു എന്നതാണ്. അപ്പോള്‍ നിബന്ധനയാക്കി നിശ്ചയിക്കപ്പെട്ടതായ സമ്മതത്തിന് പലരീതികളും ഇത്തരം ചിന്താഗതിയുള്ളവര്‍ സ്വീകരിക്കും. ഇത് തട്ടികൊണ്ട് പോകലിലും കൊലപാതകത്തിലും എത്തിക്കുന്നു. സമ്മതമില്ലാത്തവരോടും മൃഗങ്ങളോടും ഇത് ചെയ്യല്‍ കുറ്റകരമായി തുടരുമെങ്കില്‍ മൃഗങ്ങള്‍ തീരെയും സമ്മതമില്ലാത്ത ഇരകള്‍ ഭൂരിഭാഗവും ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയാറില്ല. അപ്പോള്‍ ഇവിടേയും സാഹചര്യങ്ങള്‍ നിഗൂഢതയിലേക്ക് എത്തിപ്പെടുന്നതാണ്. ഇത്തരം സാഹചര്യങ്ങള്‍ക്ക് വഴിതുറക്കുന്ന സ്വവര്‍ഗരതിയെ മുന്‍നിര്‍ത്തി ബെഞ്ച് കാര്യം ഗൗരവത്തോടെ അവതരിപ്പ്ിച്ചുണ്ടാക്കിയത് സ്വവര്‍ഗാനുരാഗികളും ഭിന്നലിംഗ വിഭാഗവും എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹരാണ് എന്നാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ അവകാശങ്ങള്‍ എന്നത് കൊണ്ട് ബെഞ്ച് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് യുക്തിക്ക് യോജിക്കുന്നില്ല. ഈ നിയമം ഭാരതത്തില്‍ പ്രചരിപ്പിക്കണമെന്നാണ് ബില്‍ പാസ്സാക്കിയ ആര്‍ എഫ് നരിമാന്‍ ആവശ്യപ്പെട്ടത്. സ്വവര്‍ഗാനുരാഗികളും ഭിന്നലിംഗ വിഭാഗവും ഇത് വരെ മുഖ്യധാരയില്‍ മാറ്റി നിര്‍ത്തപ്പെട്ടതിന് പൊതുസമൂഹം മാപ്പ് പറയണമെന്ന് സംഘത്തിലെ ഏക വനിതയായ ഇന്ദുമല്‍ ഹേതു ആവശ്യപ്പെട്ടു. ഇവര്‍ താല്‍പര്യപ്പെട്ടത് പ്രകാരം നിയമങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍ കൗമാരക്കാരായ മനുഷ്യരൂപങ്ങള്‍ കച്ചവടച്ചരക്കായി ഭാരതാത്മയുടെ വിവിധ ഭാഗങ്ങളില്‍ ഒഴുകി നടക്കും. കുട്ടികളെയും മറ്റും എത്തിച്ച് കൊടുക്കുന്ന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിന് സ്വാതന്ത്രം കിട്ടിയാല്‍ ഭാരതം അരക്ഷിതാവസ്ഥയിലേക്ക് കൂപ്പ് കുത്തും. അത് ഭാരതത്തിന്റെ അടിവേരിന് ശക്തി പകരേണ്ട യുവത്വങ്ങളെ ക്രമേണ ബാധിക്കുന്നവയാണ്.
ഭാരതത്തിന് പ്രകൃതി പീഢനത്തിന്റെ കേസുകള്‍ അപൂര്‍വ്വമല്ല എന്നിരിക്കെ ഇനി ഇത്തരം തീക്ഷ്ണനടപടികള്‍ക്ക് ഇവിടെ നടപ്പിലാക്കിയാല്‍ എന്തായിരിക്കും ഇവിടെ ജനങ്ങള്‍ ദര്‍ശിക്കേണ്ടിയിരിക്കുക എന്നതിനെ ഉത്തമ ബോധമുള്ളവരാണ് നാം. ഇത്തരം വകുപ്പുകള്‍ക്ക് ശിക്ഷ ജീവപര്യന്തം തടവോ പത്ത് വര്‍ഷം തടവും പിഴയുമോ ആണ്. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇത്തരം ഒരു നടപടി ഭാരതീയ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നില്ല. ഇത് മനസ്സിലാക്കിതരുന്നത് ഇത്തരം കാര്യങ്ങളുടെ അഭാവമല്ല മറിച്ച് നിയമ നിര്‍വ്വഹണത്തിന്റെ അഭാവമാണ്.
ഇത്തരം നടപടികള്‍ പരിശുദ്ധ ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ എതിര്‍ത്തതാണ്. മാത്രവുമല്ല, ഇത് ഇന്ത്യന്‍ പാരമ്പര്യം തന്നെ അംഗീകരിക്കാത്തതുമാണ്. ഇതുമായി ബന്ധപ്പെട്ട് സദൂം നിവാസികളും ലൂത്വ് നബിയും ചരിത്രഭാഗമായി പലഭാഗങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഖുര്‍ആന്‍ സൂചിപ്പിക്കുന്നു ( നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ ! നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ച് തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ട് കളയുകയുമാണോ) പ്രവാചകര്‍ (സ) പറഞ്ഞതായി ഇബ്്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ലൂത്വിന്റെ സമുദായം ചെയ്ത തിന്മ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ശപിക്കട്ടെ മൃഗങ്ങളെ കാമ വൃത്തിക്ക് വേണ്ടി ഉപയോഗിക്കുന്നവരെയും അല്ലാഹു ശപിക്കട്ടെ ഇത് പ്രവാചകന്‍ 3 പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞു. (തുര്‍മുദി, ഇബ്‌നുമാജ)
ഭാരതം ഇനിയും ദിശമാറി ഒഴുകേണ്ട മഹാസാഗരമാണ്. നാമാസമുദ്ര സാഗരത്തിലെ അംഗങ്ങളാണ്. സമുദ്രത്തിന്റെ സുരക്ഷിതാവസ്ഥ സമൂഹത്തിന്റേത് കൂടിയാണ്. അല്ലാഹു ഭാവിയെ നന്മവരുത്തി  അനുഗ്രഹിക്കട്ടെ                                                                            

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget