|Irshad Tuvvur|
അദ്ധ്യാത്മിക മേഖലയിലെ മികച്ച ഏടാണ് സൂഫിസം. അല്ലാഹുവിന്റെ സാമീപ്യത്തെ കാംക്ഷിച്ച് ഇഹലോകത്തോടുള്ള അത്യാഗ്രഹങ്ങളെ അടിച്ചൊതുക്കി നിറ സമൃതിയോടെ ഇലാഹീ ചിന്തകളാല്‍ സമ്പുഷ്ടമാക്കുന്ന ഒരു ജീവിത ശൈലിയാണ് സൂഫിസം. ഇഹലോകത്തെ പാടെ വിപാടനം എന്നല്ല മറിച്ച് മാതൃക പരമായ ജീവിതശൈലിയെ സുകൃത സ്മരണിയിലൂടെ ഇലാഹീ സ്മരണയിലേക്ക് എത്തിക്കുക എന്നതാണ് സൂഫിസം അര്‍ത്ഥമാക്കുന്നത്.
ആധുനിക ലോകത്തെ മാനവിക മനങ്ങളിലെ ദുര്‍മേദസ്സുകളെ ഉഛാടനം ചെയ്ത് തികഞ്ഞ ഒരു മുസ്ലിം എന്ന സവാക്യമാകും സൂഫിസത്തിന് ശരിയാവുക. സൂഫിസത്തിന്റെ സരണിതലങ്ങളെ എഴുത്തുകള്‍ കൊണ്ടും ആശയങ്ങള്‍ കൊണ്ടും തിട്ടപ്പെടുത്തി സ്‌കെയില്‍ ചെയ്യല്‍ അസാധ്യമാണെന്നിരിക്കെ സൂഫിസത്തിന്റെ ഉപരിപ്ലവമായ ആശയലോകത്തെ എടുത്ത് കാണിക്കുകയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
സൂഫിസത്തിന്റെ അര്‍ത്ഥ വ്യാപ്തി
സൂഫിസത്തിന്റെ അര്‍ത്ഥ വ്യാപ്തി വിശകലനം ചെയ്യുമ്പോള്‍ വിവിധ പദ നിഷ്പത്തികള്‍ ചൂണ്ടിക്കാണിക്കാനാവും. സൂഫി എന്നത് കര്‍ത്താവിനെയും സൂഫിസം എന്നത് കര്‍മത്തേയും സൂചിപ്പിക്കുന്നു. ഭാഷാ പണ്ഡിതര്‍ തന്നെ വിവിധ ഉറവിടങ്ങള്‍ എടുത്തുദ്ധരിക്കുന്നുണ്ടെങ്കിലും മുഖ്യമായി ഗണിക്കാനുള്ളത് അഹ്‌ലുസുഫയെയാണ്. നബി (സ) ക്ക് മുമ്പ് തന്നെ സൂഫിസം ഉണ്ടായിരുന്നു എന്ന വാദവും കുറവല്ല. ജാഹിലിയ്യാ കാലത്ത് കഅ്ബാലയം പരിചരിക്കുന്ന സുഫ് എന്ന വിഭാഗം ഉണ്ടായിരുന്നു. ഗൗസ് ബ്‌നു മുറ എന്നവര്‍ക്ക് മക്കളുണ്ടാകാന്‍, കഅ്ബാലയത്തില്‍ അവരുടെ മാതാവ് ഗൗസിന്റെ തലയില്‍ ഒരു രോമ തുണികെട്ടിയിരുന്നു. അവരില്‍ നിന്ന് ലോപിച്ച് വന്നതാണ്. പക്ഷെ അതിലേക്കാള്‍ മുന്‍ഗണന സുഫ എന്ന പദനിഷ്പത്തിയിലേക്ക് തന്നെയാണ് ഭാഷാ ഭണ്ഡിതര്‍ നല്‍കാറുള്ളത്. നബിയുടെ കാലത്തെ മസ്ജിദുന്നബവിയുടെ ഓരം ചേര്‍ന്ന് ജീവിച്ച സ്വഹാബികളിലേക്ക് ചേര്‍ത്തിയാണത്.
മറ്റൊരിഭിപ്രായം സ്വഫ് എന്നതാണ്. നിസ്‌കാരത്തില്‍ അടങ്ങിയൊതുങ്ങി ചിട്ടക്കെട്ടുന്നവരാണ് സൂഫികള്‍ എന്ന് അര്‍ത്ഥം സങ്കല്‍പിച്ചവരും കുറവല്ല.
സ്വഫാഅ്, സ്വഫ്‌വത് എന്ന മൂലധാതുവില്‍ നിന്നാണ് സൂഫി എന്നതും ഇമാം ഖുറൈശി അഭിപ്രായപ്പെടുന്നു. ശുദ്ധത, തെളിമ, പെണ്‍മ എന്നഅര്‍ത്ഥത്തില്‍ ഹൃദയം ശുദ്ധിയും ഭക്തിയും നിറഞ്ഞവരാണവര്‍ എന്നതാണവരുടെ അഭിപ്രായം.
രോമ വസ്ത്രം എന്നര്‍ത്ഥത്തിലുള്ള 'സ്വൂഫ്' എന്നതാണ് പദനിശ്പത്തി എന്നഭിപ്രായപ്പെട്ടവരമുണ്ട്. ഇമാം അബ്ന്നസര്‍ സറാജ്, ഇബ്‌നുവല്‍ദൂന്‍ തുടങ്ങിയ പ്രമുഖര്‍ ആ വാദക്കാരാണ്. സൂഫികള്‍ രോമവസ്ത്രം ധരിച്ച് നടക്കുകയും നാഥന്റെ സവിധം തേടിയുള്ള യാത്രകളിലൊക്കെ രോമക്കുപ്പായം അവരുടെ കൂടെപ്പിറപ്പാവുന്നതു കൊണ്ടുമാണ് സൂഫി എന്ന് വിളിക്കുന്നതെന്നാണ് അവരുടെ അഭിപ്രായം.
രോമ വസ്ത്രം എന്നര്‍ത്ഥത്തിലുള്ള സ്വൂഫ് പദനിഷ്പത്തി എന്നഭിപ്രായപ്പെട്ടവരുമുണ്ട്. ഇമാം അബ്ന്നസര്‍ സറാജ്, ഇബ്‌നുല്‍ ഖല്‍ദൂന്‍ തുടങ്ങിയ പ്രമുഖര്‍ ആവാദക്കാരാണ്. സൂഫികള്‍ രോമ വസ്ത്രം ധരിച്ച് നടക്കുകയും നാഥന്റെ സവിധം തേടിയുള്ള യാത്രകളിലൊക്കെ രോമക്കുപ്പായം അവരുടെ കൂടെപ്പിറപ്പാവുന്നത് കൊണ്ടുമാണ് സൂഫി എന്ന് വിളിക്കുന്നെത് എന്നതാണ് അവരുടെ അഭിപ്രായം.
അര്‍ത്ഥവും സാരാംശവും പദനിശ്പത്തിയും പലതാണെങ്കിലും ഉദ്ദേശശുദ്ധി പരമായ ലക്ഷ്യം മാത്രമായിരുന്നു എന്ന് അബ്ദുല്‍ ഖാദര്‍ ഈസ (റ) വിവരിക്കുന്നുണ്ട്. സ്വാഭാവത്തിന്റെയോ ഇഹ്‌സാനിന്റെയോ ഇസ്ലാമിന്റെയോ ഏത് ഭാഗത്ത് കൂടെ വീക്ഷിക്കുകയാണെങ്കിലും അത്യാന്തിക ലക്ഷ്യം അല്ലാഹുവിലേക്കുള്ള സമീപ്യമായിരുന്നു.

സൂഫിസത്തിന്റെ വളര്‍ച്ച
ഇസ്‌ലാമിന്റെ ആദ്യ കാലങ്ങളില്‍ തന്നെ സൂഫികള്‍ ഉണ്ടായിരുന്നു എന്നാണ് അബ്ദുല്‍ ഖാദര്‍ ഈസ തന്റെ ഹഖാഇഖു അനി തസ്വവ്വുഫ് എന്ന് ഗ്രന്ഥത്തില്‍ പറയുന്നത്. പക്ഷേ അവര്‍ സൂഫി എന്ന ലേഭലില്‍ അറിയപ്പെട്ടിരുന്നില്ല. കാരണം അത്തരമൊരു നാമകരണത്തിന്റെ ആവിശ്യമില്ല എന്നതിലുപരി അവരെല്ലാം വറഇന്റെയും തഖ്‌വയുടെയും സുഹ്ദിന്റെയും ജീവിതാത്മാക്കളായിരുന്നു അവര്‍.
അത് പോലെ തന്നെയായിരുന്നു സ്വഹാബിമാരും, നബി ജീവിതമായിരുന്നു അവരുടെ കേന്ദ്രം. അവരുടെ പര്‍ണ്ണ ശാലയും ശൈഖുല്‍ മാശാഇഖും എല്ലാം നബി ജീവതമായിരുന്നു. പക്ഷേ അവരാരും അത്തരമൊരു നാമകരണത്തില്‍ അറിയപ്പെട്ടില്ല. അവര്‍ ശുദ്ധീകരിക്കപ്പെട്ടവരായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളും ചുറ്റുപ്പാടും അത്തരമൊരു ആശയത്താല്‍ സമ്പുഷ്ടമായിരുന്നു.
മുഹമ്മദ് ബ്‌നു ഇസ്ഹാഖ് ബ്‌നു യാസര്‍ തന്റെ മക്കാ ചരിത്രത്തില്‍ മക്കയില്‍ ആരോരുമില്ല ആ കഅ്ബയില്‍ ഒരു ത്വവാഫ് ചെയ്യുന്ന ചരിത്രം ഉദ്ധരിക്കുന്നുണ്ട്. ഇതിനെ ആധാരമാക്കി അബുന്നസര്‍ സറാജ് ത്വൂസി നബി ആഗമനത്തിന് മുമ്പ് തന്നെ സൂഫിസം ഉണ്ടായിരുന്നു എന്ന് ഉദ്ധരിക്കുന്നുണ്ട്.
ചുരുക്കത്തില്‍ സ്വഹാബികള്‍ തന്നെയാണ് സൂഫിസത്തിന്റെ മൂര്‍ത്തിരൂപങ്ങള്‍ എന്നാണ് അബ്ദുല്‍ ഖാദര്‍ ഈസ ഉദ്ധരിക്കുന്നത്. പ്രകടമായ സൂഫി ചിന്തകളും അദ്ധ്യാത്മിക രൂപങ്ങളും അവരില്‍ പ്രകടമായില്ല. പക്ഷെ ഹൃദയ ശുദ്ധിയും ജീവിത വിശുദ്ധിയും അവര്‍ തന്നെയായിരുന്നു തസ്വവ്വുഫിന്റെ ആചാര്യന്മാര്‍.
സ്വഹാബത്തിന്റെ കാലഘട്ടത്തിന് ശേഷം ആദ്യമായി സൂഫി എന്ന നാമത്തിന് അര്‍ഹരായത് അബൂഹാശിമും(റ),ജാബിര്‍ ബ്‌നു ഹയ്യാന്‍ (റ) വുമാണെന്നാണ് മഅ്മൂന്‍ രാജാവിന്റെ സന്നിധിയിലെത്തിയ അഭൂ ഹാശിം സൂഫി ജീവിതത്തിന്റെ വക്താവ് എന്ന് മഅ്മൂന്‍ സന്നിധിയില്‍ വെച്ച് പ്രസ്താവിക്കുന്നത് ഇബ്‌നുല്‍ ഖല്‍ദൂന്‍ ഉദ്ധരിക്കുന്നുണ്ട്.
സൂഫിസത്തിന്റെ നിര്‍വജനങ്ങള്‍
മഹത്തുക്കള്‍ ഒരുപാട് നിര്‍വജനങ്ങള്‍ സൂഫിസത്തിന് നല്‍കിയിട്ടുണ്ട്. ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സ്വാരി പറയുന്നു. ശാശ്വത വിജയത്തിന് വേണ്ടിയുള്ള സ്വഭാവ ശാരീരിക ശുദ്ധീകരത്തെ കുറിച്ചറിയലാണ് തസ്വവ്വുഫ്.
ശൈഖ് അഹ്മദ് സറൂഖി പറയുന്നു ഹൃദയ ശുദ്ധീകരണവും അല്ലാഹു എന്ന ചിന്തയില്‍ തനിപ്പിക്കലുമാണ് എന്ന് തന്റെ ഖവാഇദുതസവ്വുഫ് എന്ന കിത്താബില്‍ പരാമര്‍ശിക്കുന്നു. ഇമാം ജുനൈദ് തിരുസുന്നത്തിന്റെ പ്രയോഗികതയും ദുസ്വഭാവങ്ങളെ വിപാടനം ചെയ്യലുമാണ് എന്ന് തസ്വവ്വുഫിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. ജുനൈദ് (റ) വിന്റെ ഭാഷയില്‍ തിരുസുന്നത്തിന്റെ പ്രയോഗിക ജീവിതത്തിന്റെ നിലനിര്‍ത്തലാണ് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.
ഇമാം അബൂ ഹസന്‍ ശാദുലി (റ) ഹൃദയ ശുദ്ധീകരണവും സാരീരിക ചിട്ടപ്പെടുത്തലും വിര്‍ദുകളും അല്ലാഹുവിന്റെ വിധിന്യായങ്ങളാണ് എന്ന് തന്റെ നൂറുതഹ്ഖീഖ് എന്ന കിതാബില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പണ്ഡിതരില്‍ ചിലര്‍ രേഖപ്പെടുത്തുന്നു. സ്വഭാവമാണ് തസ്വവ്വുഫ്. സല്‍സ്വഭാവ ശാക്തീകരണത്തിലൂടെയാണ് തസ്വവ്വുഫ് കരസ്ഥമാക്കാന്‍ സാധിക്കുന്നത്.
പണ്ടിതര്‍ രേഖപ്പെടുത്തിയ തസ്വവ്വുഫിന്റെ നിര്‍വജനങ്ങള്‍ മുഴുവനും ഐഹിക ജീവിതത്തില്‍ നിന്നും പാരത്രിക ജീവതത്തിലേക്കുള്ള ഒളിച്ചോട്ടവും നാഥന്റെ സംപ്രീതിയെ അന്യേഷിക്കലുമാണെന്ന് കാണിക്കാന്‍ കഴിയുന്നു.
സ്വബ്‌റ്, തവക്കുല്‍, ഇഖ്‌ലാസ്, ഭയം, ഭക്തി, സ്‌നേഹം തുടങ്ങിയവ യെല്ലാം നാഥന്റെ മുമ്പില്‍ സമര്‍പ്പിക്കുന്ന സംജ്ഞ വിട്ട് വേണം തസ്വവ്വുഫിനെ വായിക്കാന്‍.
തൃപ്തി, സഹനം, സൂചന, ഗുര്‍ബത്ത് (അന്യത), രോമ വസ്ത്ര ധാരണം, യാത്ര, ദാരിദ്രം എന്നീ എട്ട് സ്വഭാവങ്ങളാണ് ജുനൈദുല്‍ ബഗ്ദാദി (റ) തന്റെ കശ്ഫുല്‍ മഹ്ശൂബില്‍ രേഖപ്പെടുത്തുന്നത്.
ആന്തരിക ജ്ഞാനം (മഅ്‌രിഫത്തുന്നഫ്‌സ്) ആത്മ സംസ്‌കരണം എന്നിവയിലൂടെയല്ലാതെ സൂഫിസത്തിലേക്ക് എത്താന്‍ കഴിയുകയില്ലെന്നും പണ്ഡിതര്‍ രേഖപ്പെടുത്തുന്നുണ്ട്.
മഅ്‌രഫത്തുന്നഫ്‌സിന് വേണ്ടിയുള്ള ത്വരയും അന്യേഷണവുമാണ് സൂഫിസമെന്ന് ഇമാം ഗസ്സാലി (റ) നിര്‍വചിക്കുന്നുണ്ട്. ഇതേ ആശയക്കാരാണ് ഇബ്‌നു അറബിയ്യഅബ്ദുല്‍ അന്‍സാരിയ്യ (റ) യും.
ലോകത്ത് ഇത്തരമൊരു ആശയത്തിന്റെ മേല്‍ കെട്ടിപ്പടുത്ത ഒരു സ്വതസിദ്ധ ശൈലിയാണ് സൂഫിസം അര്‍ത്ഥമാക്കുന്നത്. കോലം കെട്ടല്‍ എന്ന പ്രതിഷ്ഠം സൂഫിസത്തിന് അന്യമാണ്.
ചരിത്രത്തിലെ സൂഫി ലോകം
മുഹമ്മദ് നബി (സ)ക്ക് മുമ്പ് തന്നെ സൂഫിസം എന്ന ആശയതലങ്ങള്‍ ഉണ്ടായിരുന്നു എന്നഅഭിപ്രായം മാറ്റിവെച്ചാല്‍ പരമപ്രധാനമായും സൂഫിസത്തെ അടയാളപ്പെടുത്തിയത് നബി ജീവിതത്തിലൂടെയായിരുന്നു. ആ ജീവിതം പകര്‍ത്തിയ സ്വഹാബത്ത് അവിടുത്തെ സൂഫി ജീവിതം അതുപോലെ അനുധാവനം ചെയ്തു. സൂഫിസത്തിന്റെ മുഖ്യധാര നാമങ്ങളും ശൈലികളും അവരില്‍ അന്തര്‍ഹനീയമായിരുന്നു. നാല് ഖലിഫമാര്‍ തന്നെയായിരുന്നുസ്വഹാബിമാരില്‍ പ്രമുഖര്‍. എണ്ണമറ്റ ത്വരീഖത്തുക്കാര്‍ മുഴുവന്‍ അലി (റ)ലൂടെയാണ് വ്യാപിച്ചത്. നബ്ശബന്തി ത്വരീഖത്ത് അബൂബക്കര്‍ (റ) യിലൂടെയുമാണ്.
സഅ്ദുബ്‌നു അബീ വഖാസ് (റ), സല്‍മാനുല്‍ ഫാരിസ് (റ), അമ്മാര്‍ ബ്‌നു യാസര്‍ (റ), അബൂ ഹുറൈറ (റ), അഭൂദ്ദര്‍റാഅ്, ബ്‌നു അബ്ബാസ് (റ) ഇവരൊക്കെ വിവിധമേഖലകളില്‍ സ്ഥാനമലങ്കരിച്ചപ്പോഴും സൂഫിസത്തിന്റെ അത്യുന്നത പദവികള്‍ താണ്ടിയവരായിരുന്നു. പ്രവാചക ജീവിതവും സ്വഹാബി കാലഘട്ടം കഴിഞ്ഞ ശേഷം താബിഈങ്ങള്‍ക്കിടയില്‍ ഒരു വന്‍ പ്രകാശനം തന്നെ സൂഫി മേഖലയില്‍ കാഴ്ചവെച്ചു.
അനുചരന്‍ കാണിച്ച വഴിയെ ആ സൂഫി പാത പിന്തുടര്‍ന്നവരായിരുന്നു താബിഈങ്ങള്‍. ക്രിസ്താപ്തം എട്ടാം നൂറ്റാണ്ടില്‍ കൂഫയം ബസ്വറയും ഖുറാസാനുമായിരുന്നു സൂഫിചിന്തയുടെ പ്രഭവ കേന്ദ്രങ്ങള്‍. ഇമാം ഹസനുല്‍ ബസരി(ഹി-101), മാലിക് ബ്‌നു ദീനാര്‍(ഹി-140), ഹബീബ് ഹജ്മി(ഹി-134), ഇബ്‌റാഹീമുബ്‌നു അദ്ഹം(ഹി-159),സുഫ്‌യാനു സൗരി (ഹി-161),അബ്ദുല്ലാഹി ബ്‌നു മുബാറക്ക്(ഹി-85), റാബിഅത്തുല്‍ അദവിയ്യ അല്‍ ബസരിയ്യ(ഹി-184) തുടങ്ങിയ പ്രമുഖരായിരുന്നു അന്നത്തെ സൂഫികള്‍. അവരൊക്കെ ജീവിതത്തില്‍ കാണിച്ച ശുദ്ധതയും തെളിമയും കാത്ത് സൂക്ഷിച്ചവരായിരുന്നു. ഇവരില്‍ പ്രമുഖരായിരുന്നു ഹസനുല്‍ ബസരി (റ), അലി (റ) ന്റെ ശിഷ്യന്‍ കൂടിയായിരുന്നു. നൂറോളം പരം ആത്മീയാചാര്യരോടൊപ്പം ജീവിക്കുകയും സ്വഹാബത്തിന്റെ ജീവിത ശുദ്ധത ജീവിതത്തില്‍ പച്ച കുത്തിയവരായിരുന്നുഅവര്‍. തനിക്ക് രോഗം വന്നപ്പോള്‍ വൈദ്യ സഹായം തേടുന്നതിലുപരി നബി കാവ്യമെഴുതി ജീവിതം തവക്കുലാക്കിയ ഒരു പ്രമുഖ സൂഫിയായിരുന്നു ഇമാം ബൂസൂരി (റ).
കൊട്ടാരിത്തിലെ സുഖ സൗകര്യ വശ്യാഢംഭരങ്ങളെല്ലാം നിരസിച്ച് ഏകാന്ത ജീവിതത്തില്‍ കഴിഞ്ഞ് കൂടിയ ഇബ്രാഹിം ബ്‌നു അദ്ഹം (റ)ലും നമുക്ക് കാണാനാകുന്നത് ഐഹിക ജീവിതത്തില്‍ നിന്നും ഒളിച്ചോടി നാഥനിലേക്ക് ഒരുങ്ങിതയ്യാറാക്കുകയായിരുന്നു. കൂലിപ്പണി ചെയ്ത് ജീവിക്കുകയും ഖനാഇന് ഉത്തമ ഉദാഹരണമായി ജീവിക്കുകയും ചെയ്തു.
സുഫ്‌യാനു ബ്‌നു സൗരി (റ), ബൂസൂരി (റ)നെപോലെ അഗാധജ്ഞാനമുള്ളവരായിരുന്നു. അബ്ബാസി ഭരണകൂടത്തിന്റെ ,സ്ഥാനമാനങ്ങള്‍ വേണ്ടന്ന വെച്ച് സുഫിയാന്‍ (റ) ഒരുപാട് പ്രതിസന്ധികള്‍ ജീവിതത്തില്‍ തരണം ചെയ്തു.
അവരൊക്കെ താബിഈങ്ങളില്‍ പ്രമുഖരായിരുന്നു. അവരൊക്കെ കാഴ്ച വെച്ച തസവ്വുഫിന്റെ സമുന്നതമായ സ്ഥാനങ്ങള്‍ നമുക്ക് ഉദാത്ത മുതൃകയാണ്. അവരൊക്കെ വെട്ടിതെളിച്ച സൂഫി പാത ഇന്നും പ്രശോഭിച്ച് നില്‍ക്കുന്നു എന്ന് പരമമായ സത്യമാണ്.
ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ശഫീഖ് ബല്‍ഖി (റ) ന്റെ തവക്കുല്‍ സമ്പന്ധിച്ചചരിത്രങ്ങള്‍ സൂഫി ജ്ഞാനത്തിന് എന്നും മുതല്‍കൂട്ടാണ്. അബൂ യസീദ് ബിസ്താമിയുടെ ഫനാഅ് (റ) വും സൂഫി ചരിത്രത്തിലെ മികച്ച ഏടുകളായി എണ്ണുന്നു. ഹാരിസ് മുഹാസബി ദാര്‍ശനിക സൂഫിസത്തിന്റെ പ്രോദ്ഘാടകനായിട്ടാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ രിയാഉല്‍ ലി ഹുഖൂലില്ലാഹ് എന്ന ഗ്രന്ഥം സൂഫി മേഖലക്ക് മികച്ച സംഭാവനയാണ് അര്‍പിച്ചത്. ക്രിസ്താബ്ദും പത്താം നൂറ്റാണ്ടിലെ പ്രമുഖ സൂഫി വര്യനായിരുന്നു ജുനൈദുല്‍ ബഗ്ദാദി (റ)(ഹി-298). വഴിയെ വരുന്ന എല്ലാ സൂഫിയാക്കള്‍ക്കും ഗുരുവായിരുന്നു മഹാനവറുകള്‍. തത്വ ജ്ഞാനത്തിലും, കര്‍മ്മ ശാസ്ത്രത്തിലും മറ്റു വിവിധ ഫന്നുകളിലും അഗാധ ജ്ഞാനമായിരുന്നു ശൈഖ് ജുനൈദ്(റ).
ഉന്മാദവസ്ഥയേക്കാള്‍ (സക്‌റ്) സുബോധാവസ്ഥ (സഹ്‌വ്) അദ്ദേഹം പ്രാധാന്യം നല്‍കിയത്. ഉന്മാദാവസ്ഥ ആത്മനിയന്ത്രണവും ആത്മബോധവും നഷ്ടപ്പെടുത്തുമെന്ന് അവര്‍ വാധിച്ചു. ഈ വിഷയത്തനെതിരായിരുന്നു ഹല്ലാജിന്റെ സൂഫിസം. പണ്ഡിതവേശധാരിയായി തന്നെ ജീവിക്കാന്‍ ജുനൈദുല്‍ ബാഗ്ദാദി തയ്യാറായി. ഖുര്‍ആനിക ജീവിതത്തിലൂടെ പ്രവാചക ജീവിതം കൈമുതലാക്കിയ മഅ്‌രിഫത്തിന്റെ ഉന്നിദ്ര ഭാഗമായിരുന്നു അവരുടേത്. ഇബ്‌റാഹിം അല്‍ ഖവ്വാസ് (ഹി-291), അബുല്‍ ഹസന്‍ അസൂരി(ഹി-298), ഉമര്‍ ബ്‌നു ഉസ്മാന്‍(ഹി-298), അബുന്നസര്‍ സറാജ് എന്നിവരും പത്താംനൂറ്റാണ്ടിലെ വജ്രശോഭിത സൂഫി താരങ്ങളായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സൂഫിസത്തിന്റെ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇവരുടെ കാലത്ത് സാധിച്ചു. വിശ്വ വ്യഖ്യാത സൂഫിഗ്രന്ഥങ്ങള്‍ തന്നെ ഇവരൊക്കെ രചിച്ച സമര്‍പ്പിച്ചതും സൂഫി മേഖലക്ക് ഉന്നത സ്ഥാനമാണ് നല്‍കിയത്.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ സൂഫി ഉത്ഥാനത്തിന് പുതിയ ഒരു ഏടാണ് ഇമാം ഗസ്സാലി (റ), എന്നിവര്‍ നല്‍കിയത്. പാണ്ഡിത്യത്തിന്റെ അനുപമ വ്യക്തി കൂടിയായിരുന്നു ഗസ്സാലി (റ). നൂറ് കണക്കിന് കിത്താബുകള്‍ അദ്ദേഹം രചിച്ചുണ്ട്. തന്റെ സത്യാന്യേഷണ സംഭവങ്ങളുടെ ബ്യഹത്ത് ഗ്യന്ഥമാണ്.
ഇഹ്യാ ഉലൂമദ്ദീന്‍ എന്ന വിശ്വ വിഖ്യാതമായ ക്ലാസിക്കല്‍ ഗ്രന്ഥം സൂഫി ചിന്തകള്‍ക്ക് എന്നും മുതല്‍ കൂട്ടാണ്. ഖുര്‍ആനിക നബി ജീവിതത്തിന്റെ പിന്‍ബലത്തില്‍ രചിച്ച തന്റെ ഗ്രന്ഥങ്ങളെല്ലാം തസവ്വുഫ് ചരിത്രത്തിലെ മികച്ച ഏടുകളായി ഗണിക്കാന്‍ കഴിയും.
അതിലുപരി സൂഫി എന്ന സംജ്ഞതക്ക് ജനമദ്ധ്യേകൂടുതല്‍ ജനശ്രദ്ധ നേടി കൊടുക്കുന്നതില്‍ അദ്ദേഹത്തിന്റെ ജീവിതത്തിന് കഴിഞ്ഞു എന്നുള്ളതും ശ്രദ്ധേയമാണ്.
എന്നാല്‍ ശൈഖ് ജീലാനി (റ)(ഹി-561) കാര്‍മ്മിക രംഗത്ത് സൂഫിസത്തെ കൊണ്ട് വന്ന പ്രതിഭ കൂടിയായിരുന്നു. ഖന്‍ഖാന്‍ ജീവിതങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജസ്വലത കൈവന്നതും അവിടുത്തെ ആത്മീയ നിറ പകിട്ടുകള്‍ കൊണ്ടായിരുന്നു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ അനുയായികളുള്ള ത്വരീഖത്തിലൊന്ന് ശൈഖ് ജീലാനിയുടെ ഖാദിരി ത്വരീകത്താണ്. സൂഫി ലോകത്തെ ഔനിത്യ നാമങ്ങളുടെ ഉടമ കൂടിയായിരുന്നു അവര്‍. ഖുത്ബുല്‍ അക്താബ്, ഗൗസ് തുടങ്ങി നാമങ്ങളുടെ രാജകീയരുമാടിരുന്നു അവര്‍.
തുടങ്ങി വിഖ്യാത സൂഫി വിരചിക ഗ്രന്ഥങ്ങള്‍ സൂഫി ലോകത്തോടുള്ള സംഭാവന കൂടിയാണ്. പ്രഭാശണ മാര്‍ഗമായിരുന്നു തസ്വവ്വഫിന്റെ തുടര്‍ മന്നോട്ടുള്ള ഗമനങ്ങള്‍ക്ക് അധികവും ഉപയോഗിച്ചിരുന്നത്.
12-13 സൂഫി ലോകത്തിന്റെ സുവര്‍ണ കാലഘട്ടം എന്ന് പറയുവാനുള്ള കാരണം തലയെടുപ്പുള്ള തസവ്വുഫിന്റെ ആചാര്യന്മാര്‍ തന്നെയാണ്. മാത്രമല്ല ഖാദിരിയ്യ, നഖ്ശബന്തിയ്യ, യസ്സാവിയ്യ, ഖസാനിയ്യ, സുഹ്‌റ വര്‍ദീയ്യ, രിഫാഇയ്യ തുടങ്ങി ത്വരീഖത്തിന്റെ ആഭിര്‍ഭാവം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ സുവര്‍ണ ചരിതം കൂടുതല്‍ പ്രയോഗിതമാണത്.
13-ാം നൂറ്റാണ്ടിലെ പ്രമുഖ തസ്വവ്വുഫിന്റെ പ്രഭവ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ സ്ഥാനമലങ്കരിച്ചു. ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ) ന്റെ അധ്യാത്മീക മേഖലകള്‍ കൂടുതല്‍ നിറം നല്‍കിയത് ഭാരതീയര്‍ക്കായിരുന്നു. തസ്വവ്വുഫിന്റെ അഭിവാജ്യ അധ്യായങ്ങള്‍ അധ്യായങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പഠിപ്പിച്ച് കൊടുക്കുന്നതില്‍ വിജയഗാഥ രചിച്ചവരാണവര്‍. ഇന്ത്യയിലെ സുല്‍ത്താനായി ഇന്നും വാഴ്ത്തുന്നതും ഇന്ത്യയില്‍ സംസ്‌കാരത്തിലെ സര്‍വ്വാഗീകൃത ആശ്രമ കേന്ദ്രമായി മാറിയതും സൂഫി ജീവിതത്തിലെ പ്രകാശ ധാരകളകള്‍ കൊണ്ടായിരുന്നു.
അതേക്കാലക്കാരായിരുന്നു ജലാലുദ്ദീന്‍ റൂമി(ഹി-671) യും ഇബ്‌നു അറബിയും(ഹി-637) സൂഫി ലോകത്തെ ക്ലാസിക്കല്‍ കൃതികള്‍ക്കിരുവരും പിറവി കൊടുത്തു എന്നതും ശ്രദ്ധേയമാണ്. റൂമിയുടെ മസ്‌നവിയും ഇബ്‌നു അറബിയുടെ സൂഫി പ്രായണത്തിന്റെ സമസ്യങ്ങളെ തകര്‍ത്തെറിഞ്ഞ് തസവ്വുഫിന്റെ കാതലായ ഭാഗങ്ങള്‍ സമൂഹസമഷ്യം അവതരിപ്പിച്ച മസ്‌നവിയുടെ ആത്മീയ ധാര ഇന്നും ലോകത്ത് വിശ്വ വിഖ്യാതമായ കൃതിയായി എണ്ണുന്നു ഇബ്‌നു ഫരീദ്(632)ഫഖ്‌റുദ്ദീന്‍.
ഇമാം ബൂസ്വൂരി (603) തുടങ്ങിയവരും അക്കാലത്തെ പ്രമുഖരായിരുന്നു. അവിടുന്നങ്ങോട്ട് പതിനെട്ടാം നൂറ്റാണ്ട് വരെ വിരചിതമായ സൂഫികള്‍ ധാരാളമുണ്ടായിരുന്നു. അവനില്‍ പ്രധാനിയായിരുന്നു ശൈഖ് അഹമ്മദ്(ഹി-971). അവരൊക്കെയും സൂഫിസത്തിന്റെ പാതയില്‍ അതുല്യമായ സംഭാവന അര്‍പിച്ചവരായിരുന്നു.
കേരളീയ പരിസരത്തിലെ സൂഫിസത്തിന്റെ വില
സൂഫി പ്രസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ ജീവിത സത്യങ്ങളെ കാണിച്ചു തന്ന ഒരു വലിയ സമൂഹം തന്നെ കേരളീയ സൂഫിസത്തിന്റെ പരിസരത്തിലുണ്ട്. കേരളത്തില്‍ എത്തിയ ആദ്യ സ്വഹാബിമാരാണ് സൂഫിസത്തിന് ശില പാകിയത്. കേരളീയ സാഹചര്യത്തില്‍ ഒട്ടുമിക്ക ചരിത്രങ്ങളിലും സൂഫി പങ്ക് ഏറെയാണ്. കെട്ടും മട്ടും ചമഞ്ഞ് ദൂരങ്ങള്‍ ചുറ്റുന്ന സൂഫികള്‍ എന്നതിലുപരി സാമൂഹിക പരിസരത്ത് നിന്ന് സാംസ്‌കാരിക ഇടപ്പെടലില്‍ കൂടി സൂഫിസം പ്രചരിപ്പിച്ചവരായിരുന്നു. വിവിധ ത്വരീഖത്തുകളുടെ പ്രചരണം ഇവിടെ സൂഫി സാന്നിധ്യം കൂടുതല്‍ ഊര്‍ജസ്വലമാക്കി. സൈനുദ്ദീന്‍ മഖ്ദൂം, മമ്പുറം തങ്ങള്‍, ഉമര്‍ ഖാസി, ആലി മുസ്ലിയാര്‍, വരക്കല്‍ മുല്ല കോയ തങ്ങള്‍, ഖാസി മുഹമ്മദ്, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍, ശംസുല്‍ ഉലമ തുടങ്ങയ ഒട്ടനവധി വഹത്തുക്കള്‍ സൂഫിസത്തിന് മുന്‍ പന്തിയില്‍ നിന്നു. ഒരു സൂഫി ലേബല്‍ ചമഞ്ഞ് നടത്തുക എന്നതിലുപരി, സാമൂഹിക മത സാംസ്‌കാരിക ഇടങ്ങളില്‍ വ്യക്തി മുദ്രപതിപ്പിച്ചു. തസ്വവ്വുഫിന്റെ ആധികാരികത വെളിപ്പെടുത്തുക കൂടി ചെയ്യുകയുമായിരുന്നു. കേരളത്തില്‍ അവരുടെയൊക്കെ അദ്ധ്യാത്മിക ചലനം കൊണ്ടാണ് ഇത്രത്തോളം ബഹുമുഖ ചരിത്രം സൂഫിസത്തിന് നേടി കൊടുക്കാന്‍ സാധിച്ചത്. ധാരാളം മഹത്തുക്കള്‍ ഇന്നു മുണ്ട്. അവരില്‍ പ്രധാനികളാണ് മുകളില്‍ ചേര്‍ത്തുവച്ചത്. സൂഫിസം ഒരു പ്രസ്ഥാനം എന്നതിലുപരി ജീവിത വൈവിധ്യങ്ങളിലെ സൂഫിസമാണ് കേരളത്തിലെ സൂഫിസം.
ആത്മീയ സദസ്സുകള്‍, പ്രഭാഷണ പരമ്പരകള്‍, ഉറുദികള്‍, ദിക്‌റ് ഹല്‍ഖകള്‍ തുടങ്ങിയവയൊക്കെയും കേരളിത്തിലെ സൂഫിസത്തിന്റെ മുഖ ചിത്രങ്ങളായി എണ്ണാനായി കഴിയും. വെറുമൊരു കൊട്ടിഘോഷം എന്നതല്ല ആദ്ധ്യാത്മികത്വത്തിന്റെ മികച്ച ഏടുകള്‍ തന്നെ കൂട്ടിച്ചേര്‍ക്കാന്‍ കേരളീയ പരിസരത്തില്‍ സൂഫിസത്തിന് കഴിഞ്ഞു. മമ്പുറം തങ്ങളും ഇതിനൊരു ഉദാത്ത മാതൃകരായിയെന്ന് കാണാന്‍ കഴിയും. തന്റെ ജീവിത വഴികള്‍ തന്നെ സൂഫി ചിന്തകളാല്‍ സമ്പുഷ്ടമായിരുന്നു. മാഹാന്‍ ഒരിക്കലും ജനമധ്യ വിപാടനം ഒഴിവാക്കിയല്ല സൂഫിസം ജീവിതത്തില്‍ സന്നി വേഷിപ്പിച്ചത്. ഈ സമൂഹിക ചുറ്റുപാടില്‍ നിന്ന് തന്നെയായിരുന്നു തന്റെ വീഥി. ബ്രിട്ടീഷ് കാരോടുള്ള വൈഥികത വിശ്വാസികളുടെ മനസ്സില്‍ ഊട്ടിയുറപ്പിച്ചും മത സൗഹാര്‍ദത്തിന്റെ കാരണം സൂഫിസത്തിന്റെ യഥാര്‍ത്ഥ സത്ത ആവോളം ജീവിതത്തില്‍ ഗ്രഹിച്ചുയെന്ന് തന്നെയാണ്. അത്തരമൊരു. വായനില്‍ സൂഫിസം ജന സാമൂഹികതയില്‍ അരികുവല്‍ക്കരിക്കുന്നത് കേദകരം തന്നെ. ശൈഖ് ജീലാനി(റ),ചിശ്തി (റ)യുടെ ഉദാത്ത സാന്നിധ്യം എടുത്തു കാണിച്ചത് സൂഫി ജീവിതത്തിന്റെ അടിവരയലാണ്. മക്കസാമൂഹിക ചുറ്റുപാടില്‍ അത്തരമൊരു വ്യാഖ്യാനം നല്‍കാന്‍ മടിക്കുന്നവര്‍ ഉപരിതല ഇസ്‌ലാമിനെ നോക്കി പഠിച്ചതുകൊണ്ടാണ്. ഇസ്‌ലാമിക പ്രഭാവത്തിന്റെ മുഖ്യ കാര്യ ദര്‍ശികള്‍ പ്രവാചകര്‍ക്ക് ശേഷം സൂഫികളാണ് എന്ന പരമാര്‍ത്ഥത്തിലേക്കാണ് വെളിച്ചം വീശുന്നത്. തമസ്സിന്റെ കരിമ്പടകള്‍ മാറ്റി തസ്വവ്വുഫിന്റെ തല്ലജങ്ങള്‍ കത്തിച്ചുവെച്ചപ്പോള്‍ പ്രശോഭിതമായത് ഇസ്ലാമിന്റെ പ്രൗഡിയുടെ ഗോപുരങ്ങളായിരുന്നു.
മഖ്ദൂമിയന്‍ പരമ്പരവും മികച്ച ഏടുകളാണ് സൂഫി പാരമ്പര്യത്തില്‍ തുന്നി ചേര്‍ത്തത്. വൈജ്ഞാനിക തലത്തില്‍ തന്നെ സൂഫി നിര്‍ദേശങ്ങള്‍ കൊണ്ട് മികച്ച മാതൃക സൃഷ്ടിച്ചവരാണ് മഖ്ദൂമിയര്‍. സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമയുടെ മഴുവന്‍ പണ്ഡിതന്മാരും സൂഫിസത്തിന്റെ മികച്ച അദ്ധ്യായങ്ങളായിരുന്നു.
കേരളീയ സാഹചര്യത്തിലെ സാമൂഹികമായ ഈ ഐക്യവും അച്ചടക്കവും പണിത് വെക്കുന്നതില്‍ സൂഫിസത്തിന്റെ പങ്ക് വ്യക്തമാണ്. സൂഫിസം അരികവല്‍കരിച്ച് ആക്ഷേപിക്കുന്നവര്‍ക്ക് മമ്പുറവും പൊന്നാനിയും വരക്കലും തുടങ്ങിയ ഒട്ടനവധി മസാറുകളും നേരിന്റെ സൂഫി അടയാളമായി ഉന്തി നില്‍ക്കുന്നത് അവര്‍ക്ക് തലവേദനയാണ്. കേരളിത്തലെന്നല്ല ഭാരതീയ സംസ്‌കാരത്തിലും സൂഫി സാന്നിദ്ധ്യമാണ് മത സൗഹാര്‍ദത്തിന്റെയും അച്ചടക്ക മനോഭാവത്തിന്റയും വിത്തിറക്കിയെന്നതില്‍ പക്ഷാന്തരമില്ല.