Latest Post


|Thasnim Jawad|


ഒട്ടുമിക്ക മുസ്‌ലിം കമ്മ്യൂണിസ്റ്റ്കാരും അടിസ്ഥാനത്തെ കുറിച്ചുള്ള അജ്ഞതക്കാരണമോ കമ്മ്യൂണിസത്തെ ക്കുറിച്ചുള്ള അറിവുണ്ടെങ്കില്‍ ഇസ്‌ലാമിന്റെ കുറവ് കാരണമോ ആണ് കമ്മ്യൂണസ്റ്റായിരിക്കുന്നത്. കേരളത്തില്‍ ഇന്നോളം നടന്ന ഇസ്‌ലാമന്യ പ്രതിഭാസങ്ങളും വിദ്യാഭ്യാസ മേഖലകളിലും മറ്റു വികസന പ്രര്‍ത്തനങ്ങളിലും സംഭവിച്ച മലബാര്‍ പ്രദേശങ്ങളോടും വിശിഷ്യ മലപ്പുറത്തിനോടും കാണിച്ച അവഗണനയും അമാഞതയും  ഉദ്ദരിച്ച് പേജുകളുടെ   രാഷ്ട്രീയ വല്‍കരണത്തിന് ഉദ്ദേശിക്കുന്നില്ല. അനുകൂലികള്‍ തികച്ചും ആക്ഷേപരാര്‍ഹരല്ല എന്ന ഉത്തമ ബോധത്തോടുകൂടിയാണ് കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ആശയങ്ങളെ ഇവിടെ തുറന്നു കാട്ടുന്നു.
മാര്‍ക്കിസം എന്നാല്‍  ഭൗതിക   തീവ്രവാധങ്ങളുടെ  സമ്മിശ്ര സാമൂഹിക ശാഖയാണ്. 19-ാം നൂറ്റാണ്ടിലെ ജീവിത ശൈലികളില്‍ നിന്നും സാമൂഹ്യ അവസ്ഥകളില്‍ നിന്നും ഉടലെടുത്ത അതൃപ്തിയും വെറുപ്പുമാണ് കാള്‍മാക്‌സിനെയും ഇങ്ങനെയൊരു സംഘാടനത്തിലേക്ക് നയിച്ചത്.
പഠന കാലം തൊട്ടേ മാക്‌സ് തികഞ്ഞ ഭൗതികവാദിയും നിരീശ്വര വാദിയുമായിരുന്നു. ഭൗതിക പ്രപഞ്ചത്തിന്റെ ഉത്ഭവം അതിന്റെ തന്നെ ഭാഗമായ ചില നിയമങ്ങള്‍ക്ക് വിധേയമാണെന്നും ദൈവത്തിന്റെയോ മറ്റു ശക്തികളുടെയോ നിയന്ത്രണത്തിലല്ലെന്നും ഭൗതിക വാദികള്‍ കരുതുന്നു. മാത്രമല്ല ആത്മാവ്, ദൈവം, എന്നിവ വെറും സങ്കല്‍പമാണെന്നും കരുതുന്നു. എന്നാല്‍ മനുഷ്യശരീരത്തിലെ പ്രോട്ടീനുകളുടെ ആകെത്തുകയാണ് ആത്മാവ് എന്നാണ് എംഗല്‍സ് നിര്‍വചിക്കുന്നത്. പൂരിപക്ഷത്തിന്റെ വേദനകളെ ലഘൂകരിക്കാനുള്ള മനശാസ്ത്ര പരമായ ഒരു മിഥ്യ സങ്കല്‍പമാണ് മതമെന്ന് കമ്മ്യൂണിസം വിശ്വസിക്കുന്നു.
മുസ്‌ലിംകള്‍ക്കിടയില്‍ ആരാണ് നിരീശ്വര പ്രചരണം നടത്തേണ്ടത് ? പ്രസിദ്ധമായ ഒരു ചോദ്യം തന്നെയാണിത്.
അവര്‍ക്കിടയില്‍ നിരീശ്വര പ്രചരണം നടത്തുന്നവര്‍ അവരവരുടെ സമുദായത്തില്‍ തന്നെപെട്ടവര്‍ അല്ലെങ്കില്‍ അതു ഫലവത്താകില്ല. കാരണം തങ്ങളുടെ മതത്തെ മാത്രമാണിവര്‍ കുറ്റപ്പെടുത്തുന്നതെന്ന്  തെറ്റിധരിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നിരീശ്വര പ്രവാചകന്‍ അതേ സമുദായത്തില്‍ പെട്ടവനും അവരവരുടെ ഭാഷ സംസാരിക്കുന്നവരും ആയിരിക്കല്‍ അനിവാര്യമാണ്. സോവിയറ്റ് കമ്മ്യൂണിസ്റ്റ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള എത്തീസ് അക്കാദമി 1967ല്‍ പ്രസിദ്ധീകരിച്ച ഒരു കൃതിയിലെ വരികളാണ്.
കമ്മ്യൂണിസം മതത്തിനെതിരല്ലെന്ന ചിലരുടെ ധാരണ തിരുത്താന്‍ ഇതുതന്നെ ധാരാളം. കാരണം കമ്മ്യൂണിസം ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്നതിലുപരി ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങള്‍ക്കു നിരക്കാത്ത ഒരു ആദര്‍ശ ധാര മുന്നില്‍ വെക്കുന്നുണ്ട്.
മാത്രമല്ല, സോവിയറ്റ് റഷ്യയുടെ പത്തില്‍ ഒമ്പത് പ്രദേശവും മുസ്‌ലിം ഭരണ പ്രദേശങ്ങളായിരുന്നു. 'മാവറാഅന്നഹ്‌റ് ' എന്നറിയപ്പെടുന്ന ചിരിത്ര പ്രസിദ്ധമായ ടുര്‍ക്കുമാന്‍ ഇവയില്‍ ഒരു റിപ്പബ്ലിക്കായിരുന്നു. ഇവിടെ മാത്രം റഷ്യന്‍ സേന 1934 ല്‍ ഒരു ലക്ഷത്തില്‍ പരം മുസ്‌ലിംകളെ ക്രൂരമായി വധിച്ചു. മുസ്‌ലിംകളുടെ കൃഷി ഭൂമികള്‍ കയ്യേറി അമുസ്‌ലിംകള്‍ക്ക് നല്‍കിയതിനാല്‍ ഒരുപാട്‌പേര്‍ പട്ടിണി കിടന്നു. മുപ്പത് ലക്ഷം പേര്‍ മരണപ്പെട്ടു.
1937-39 കാലഘട്ടങ്ങളില്‍ അഞ്ചു ലക്ഷം മുസ്‌ലിംകളെ അറസ്റ്റ് ചെയ്തു. അതിലൊരു വിപാഗത്തെ ക്രൂരമായി വധിച്ചു. ശേഷിച്ചവരെ നാടുകടത്തി.
ഇമാം, ബൂഖാരി , മുസ്‌ലിം, തഫ്താസാരി, ഫാറാബി, സമഖ്ഷരി, ഇബ്‌നു സീന തുടങ്ങി ഒട്ടേറെ പണ്ഡിതന്മാരെയും മാഹാത്മാക്കളെയും ലോകത്തിന് സമ്മാനിച്ച ടുര്‍ക്കുമാന്‍ കമ്മ്യൂണിസത്തിന്റെ പിടിയിലമര്‍ന്നതോടെ ഇസ്‌ലാമിന്റെ കരങ്ങള്‍ ബന്ധിതമായി.
  മാവോ വാദികളുടെ ക്രൂരതയുടെ തനി രൂപമായിരുന്നു നിരവധി മുസ്‌ലിംകളെ അവര്‍ അരിഞ്ഞു വീഴ്ത്തിയത്. സ്വദേശികളായ മുസ്‌ലിംകളെ പുറത്താക്കി ചൈനക്കാരെ അവിടെ കൂടിയിരുത്തി. അവരവരുടെ സ്വത്തുക്കള്‍ മുഴുവനും കണ്ടു കെട്ടി. അവര്‍ തുര്‍ക്കിസ്ഥാന്‍ പുറത്ത് പോവുന്നത് കര്‍ശനമായി നിരോധിച്ചു. അന്യ രാജ്യക്കാരെ അങ്ങോട്ട് കടത്തി വിട്ടതുമില്ല. പുറം ലോകം തുര്‍ക്കിസ്ഥാനെ കുറിച്ച് ഒന്നും അറിയാതിരിക്കാനായിരുന്നു അത്. പള്ളികളും മതപഠന കേന്ദ്രങ്ങളും മിക്കതും അടച്ചിട്ടു. ചിലത് സിനിമ തിയേറ്ററുകളായി മാറ്റപ്പെട്ടു. ചിലത് പൂര്‍ണമായി നിലം പരിശാക്കി. ഇങ്ങനെ നീണ്ടുപോകുന്നു ഇസ്‌ലാമിന്റെ മേലിലുള്ള കമ്മ്യൂണിസത്തിന്റെ കരള ഹസ്തങ്ങള്‍. ഈ ജനാധിപത്യ രാജ്യത്തിന്റെ ചെറിയ ശതമാനം ഭാഗങ്ങളിലാണെങ്കിലും രഹസ്യമായി നടന്ന്്് വരുന്നത്് ഇതിന്റെ തുടര്‍ച്ച പതിവുകളാണ്. അത് പരസ്യമാവാതിരിക്കാന്‍ അവര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നുണ്ട്്.
മുസ്‌ലിംകളെ വീഴ്ത്താന്‍ മുസ്‌ലിംകളെ തന്നെ ഉപയോഗപ്പെടുത്തുന്ന രഹസ്യ അജണ്ഡയിലാണ് മലബാറിന്റെ പലഭാഗങ്ങളും ചുവക്കാന്‍ തുടങ്ങിയത്. മാറ്റി നിര്‍ത്തലിന്റെയും  അരികുവല്‍ക്കരണത്തിന്റയും ഫോക്കസില്‍ നിന്ന് ഇസ്‌ലാം ഇവരുടെ കണ്ണില്‍ അന്യമല്ല. സമകാലിക ഉദ്ധ്യോഗസ്ഥലം മാറ്റത്തിലും വികസനങ്ങളിലും സമീപരീതികളിലും ചിന്തിക്കുന്നവര്‍ക്ക് തിരുത്തേണ്ട ചില ധാരണകള്‍  തിരുത്താനാകും. 








|Abdul Basith Elamkulam|
 

തളിരായ് പൊടിച്ചും
തണലായ് പടര്‍ന്നും
ഓരോ ഋതുവിലും
സ്വപ്‌ന കവാടങ്ങള്‍
സൃഷ്ടിച്ച സഖ്യം
പുണ്യ സമസ്ത
ഉള്‍വരതയിലുണര്‍ന്നവര്‍
അതിരിന്‍ അലങ്കിലാണ്ടവര്‍
ഗര്‍ഭപാത്രത്തില്‍ നീറി
തീറെഴുതിയെടുത്ത തലമുറ
കവര്‍ന്ന പച്ചപ്പുകള്‍
ഉടലാളുന്ന ശക്തി
ഉറവ പൊട്ടിയൊലിച്ച്
ശരീരം ഒരടയാളമാകുന്നു
ഉരുകുന്ന പകലുകള്‍
ഉറയുന്ന രാത്രികള്‍
മുറിച്ചു മാറ്റിയ വാക്കുകള്‍
മരച്ചുവട്ടിലെ നിഴലുകള്‍
പുകയുന്ന പകലറുതികള്‍
ചേക്കേറും കിളികള്‍ക്കും
ഉടലില്‍ പടര്‍ന്നുകയറും
പരാഗങ്ങള്‍ക്കും
കരിഞ്ഞുണങ്ങും വരെ
അഭയമായി മാറുന്നു.
ഉല്‍പതിഷ്ണുക്കള്‍
വഞ്ചന കുത്തി വെക്കെ
വറ്റി വരളും മണ്ണില്‍
അടിവേരിളകുമ്പോള്‍
വീണ്ടും തളിര്‍ക്കുവാന്‍
മഴ മണം പടര്‍ന്നെങ്കില്‍.....!





 |Abdul Basith Elamkulam|

ആട്ട്....
കുത്ത്....
തൊഴി....
ഭാണ്ഡത്തിന്‍ ഭാരം പേറിയവര്‍,
കരുണ....
സ്‌നേഹം....
അഭയം....
തൊട്ടു തീണ്ടാത്ത ജീവശവം,
ഇവരുടെ പേരെത്ര അഭയാര്‍ത്ഥി.
ഉള്‍ വരതയിലുണര്‍ന്നവര്‍,
അതിരിന്‍ അലകിലാണ്ടവര്‍,
ഗര്‍ഭ പാത്രത്തില്‍ നീറി,
തീറെഴുതിയെടുത്ത തലമുറ
ഓരോ തളിരിലും
അണുപാത കേറി വിലസി
ജീവിതം ഒരു അടയാളമായ്
മാറുന്നു.
ജന്മനാട്ടില്‍ പോലും
ഇവര്‍ കേവലം
ഇത്തിക്കണ്ണികള്‍ മാത്രം
സഹായം തീര്‍ത്തിടേണ്ട
നിയമവും
അധികാരിയും
ഇവര്‍ക്ക് മുന്നില്‍
തലതിരിച്ച് മാറുന്നു.
വറ്റി വരളും മണ്ണില്‍
അടിവേരിളകുമ്പോള്‍
വീണ്ടും തളിര്‍ക്കുവാന്‍
മഴ മണം പടര്‍ന്നെങ്കില്‍........!


|Irshad Tuvvur|


 അദ്ധ്യാത്മിക മേഖലയിലെ മികച്ച ഏടാണ് സൂഫിസം. അല്ലാഹുവിന്റെ സാമീപ്യത്തെ കാംക്ഷിച്ച് ഇഹലോകത്തോടുള്ള അത്യാഗ്രഹങ്ങളെ അടിച്ചൊതുക്കി നിറ സമൃതിയോടെ ഇലാഹീ ചിന്തകളാല്‍ സമ്പുഷ്ടമാക്കുന്ന ഒരു ജീവിത ശൈലിയാണ് സൂഫിസം. ഇഹലോകത്തെ പാടെ വിപാടനം എന്നല്ല മറിച്ച് മാതൃക പരമായ ജീവിതശൈലിയെ സുകൃത സ്മരണിയിലൂടെ ഇലാഹീ സ്മരണയിലേക്ക് എത്തിക്കുക എന്നതാണ് സൂഫിസം അര്‍ത്ഥമാക്കുന്നത്.
    ആധുനിക ലോകത്തെ മാനവിക മനങ്ങളിലെ ദുര്‍മേദസ്സുകളെ ഉഛാടനം ചെയ്ത് തികഞ്ഞ ഒരു മുസ്ലിം എന്ന സവാക്യമാകും സൂഫിസത്തിന് ശരിയാവുക. സൂഫിസത്തിന്റെ സരണിതലങ്ങളെ എഴുത്തുകള്‍ കൊണ്ടും ആശയങ്ങള്‍ കൊണ്ടും തിട്ടപ്പെടുത്തി സ്‌കെയില്‍ ചെയ്യല്‍ അസാധ്യമാണെന്നിരിക്കെ സൂഫിസത്തിന്റെ ഉപരിപ്ലവമായ ആശയലോകത്തെ എടുത്ത് കാണിക്കുകയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

സൂഫിസത്തിന്റെ അര്‍ത്ഥ വ്യാപ്തി


    സൂഫിസത്തിന്റെ അര്‍ത്ഥ വ്യാപ്തി വിശകലനം ചെയ്യുമ്പോള്‍ വിവിധ പദ നിഷ്പത്തികള്‍ ചൂണ്ടിക്കാണിക്കാനാവും. സൂഫി എന്നത് കര്‍ത്താവിനെയും സൂഫിസം എന്നത് കര്‍മത്തേയും സൂചിപ്പിക്കുന്നു. ഭാഷാ പണ്ഡിതര്‍ തന്നെ വിവിധ ഉറവിടങ്ങള്‍ എടുത്തുദ്ധരിക്കുന്നുണ്ടെങ്കിലും മുഖ്യമായി ഗണിക്കാനുള്ളത് അഹ്‌ലുസുഫയെയാണ്. നബി (സ) ക്ക് മുമ്പ് തന്നെ സൂഫിസം ഉണ്ടായിരുന്നു എന്ന വാദവും കുറവല്ല. ജാഹിലിയ്യാ കാലത്ത് കഅ്ബാലയം പരിചരിക്കുന്ന സുഫ് എന്ന വിഭാഗം ഉണ്ടായിരുന്നു. ഗൗസ് ബ്‌നു മുറ എന്നവര്‍ക്ക് മക്കളുണ്ടാകാന്‍, കഅ്ബാലയത്തില്‍ അവരുടെ മാതാവ് ഗൗസിന്റെ തലയില്‍ ഒരു രോമ തുണികെട്ടിയിരുന്നു. അവരില്‍ നിന്ന് ലോപിച്ച് വന്നതാണ്. പക്ഷെ അതിലേക്കാള്‍ മുന്‍ഗണന സുഫ എന്ന പദനിഷ്പത്തിയിലേക്ക് തന്നെയാണ് ഭാഷാ ഭണ്ഡിതര്‍ നല്‍കാറുള്ളത്. നബിയുടെ കാലത്തെ മസ്ജിദുന്നബവിയുടെ ഓരം ചേര്‍ന്ന് ജീവിച്ച സ്വഹാബികളിലേക്ക് ചേര്‍ത്തിയാണത്.
    മറ്റൊരിഭിപ്രായം സ്വഫ് എന്നതാണ്. നിസ്‌കാരത്തില്‍ അടങ്ങിയൊതുങ്ങി ചിട്ടക്കെട്ടുന്നവരാണ് സൂഫികള്‍ എന്ന് അര്‍ത്ഥം സങ്കല്‍പിച്ചവരും കുറവല്ല.
    സ്വഫാഅ്, സ്വഫ്‌വത് എന്ന മൂലധാതുവില്‍ നിന്നാണ് സൂഫി എന്നതും ഇമാം ഖുറൈശി അഭിപ്രായപ്പെടുന്നു. ശുദ്ധത, തെളിമ, പെണ്‍മ എന്നഅര്‍ത്ഥത്തില്‍ ഹൃദയം ശുദ്ധിയും ഭക്തിയും നിറഞ്ഞവരാണവര്‍ എന്നതാണവരുടെ അഭിപ്രായം.
    രോമ വസ്ത്രം എന്നര്‍ത്ഥത്തിലുള്ള 'സ്വൂഫ്'  എന്നതാണ് പദനിശ്പത്തി എന്നഭിപ്രായപ്പെട്ടവരമുണ്ട്. ഇമാം അബ്ന്നസര്‍ സറാജ്, ഇബ്‌നുവല്‍ദൂന്‍ തുടങ്ങിയ പ്രമുഖര്‍ ആ വാദക്കാരാണ്. സൂഫികള്‍ രോമവസ്ത്രം ധരിച്ച് നടക്കുകയും നാഥന്റെ സവിധം തേടിയുള്ള യാത്രകളിലൊക്കെ രോമക്കുപ്പായം അവരുടെ കൂടെപ്പിറപ്പാവുന്നതു കൊണ്ടുമാണ് സൂഫി എന്ന് വിളിക്കുന്നതെന്നാണ് അവരുടെ അഭിപ്രായം.
    രോമ വസ്ത്രം എന്നര്‍ത്ഥത്തിലുള്ള സ്വൂഫ് പദനിഷ്പത്തി എന്നഭിപ്രായപ്പെട്ടവരുമുണ്ട്. ഇമാം അബ്ന്നസര്‍  സറാജ്, ഇബ്‌നുല്‍ ഖല്‍ദൂന്‍ തുടങ്ങിയ പ്രമുഖര്‍ ആവാദക്കാരാണ്.  സൂഫികള്‍ രോമ വസ്ത്രം ധരിച്ച് നടക്കുകയും നാഥന്റെ സവിധം തേടിയുള്ള യാത്രകളിലൊക്കെ രോമക്കുപ്പായം അവരുടെ കൂടെപ്പിറപ്പാവുന്നത് കൊണ്ടുമാണ് സൂഫി എന്ന് വിളിക്കുന്നെത് എന്നതാണ്  അവരുടെ അഭിപ്രായം.
    അര്‍ത്ഥവും സാരാംശവും പദനിശ്പത്തിയും പലതാണെങ്കിലും ഉദ്ദേശശുദ്ധി പരമായ ലക്ഷ്യം മാത്രമായിരുന്നു എന്ന് അബ്ദുല്‍ ഖാദര്‍ ഈസ (റ) വിവരിക്കുന്നുണ്ട്. സ്വാഭാവത്തിന്റെയോ ഇഹ്‌സാനിന്റെയോ  ഇസ്ലാമിന്റെയോ ഏത് ഭാഗത്ത് കൂടെ  വീക്ഷിക്കുകയാണെങ്കിലും അത്യാന്തിക ലക്ഷ്യം അല്ലാഹുവിലേക്കുള്ള സമീപ്യമായിരുന്നു.


സൂഫിസത്തിന്റെ വളര്‍ച്ച


    ഇസ്‌ലാമിന്റെ ആദ്യ കാലങ്ങളില്‍ തന്നെ സൂഫികള്‍ ഉണ്ടായിരുന്നു എന്നാണ് അബ്ദുല്‍ ഖാദര്‍ ഈസ തന്റെ ഹഖാഇഖു അനി തസ്വവ്വുഫ് എന്ന് ഗ്രന്ഥത്തില്‍ പറയുന്നത്. പക്ഷേ അവര്‍ സൂഫി എന്ന ലേഭലില്‍ അറിയപ്പെട്ടിരുന്നില്ല. കാരണം അത്തരമൊരു നാമകരണത്തിന്റെ ആവിശ്യമില്ല എന്നതിലുപരി അവരെല്ലാം വറഇന്റെയും തഖ്‌വയുടെയും സുഹ്ദിന്റെയും ജീവിതാത്മാക്കളായിരുന്നു അവര്‍.
    അത് പോലെ തന്നെയായിരുന്നു സ്വഹാബിമാരും, നബി ജീവിതമായിരുന്നു അവരുടെ കേന്ദ്രം. അവരുടെ പര്‍ണ്ണ ശാലയും ശൈഖുല്‍ മാശാഇഖും എല്ലാം നബി ജീവതമായിരുന്നു. പക്ഷേ അവരാരും അത്തരമൊരു നാമകരണത്തില്‍ അറിയപ്പെട്ടില്ല. അവര്‍ ശുദ്ധീകരിക്കപ്പെട്ടവരായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളും ചുറ്റുപ്പാടും അത്തരമൊരു ആശയത്താല്‍ സമ്പുഷ്ടമായിരുന്നു.
    മുഹമ്മദ് ബ്‌നു ഇസ്ഹാഖ് ബ്‌നു യാസര്‍ തന്റെ മക്കാ ചരിത്രത്തില്‍ മക്കയില്‍ ആരോരുമില്ല ആ കഅ്ബയില്‍ ഒരു ത്വവാഫ് ചെയ്യുന്ന ചരിത്രം ഉദ്ധരിക്കുന്നുണ്ട്. ഇതിനെ ആധാരമാക്കി അബുന്നസര്‍ സറാജ് ത്വൂസി നബി ആഗമനത്തിന് മുമ്പ് തന്നെ സൂഫിസം ഉണ്ടായിരുന്നു എന്ന് ഉദ്ധരിക്കുന്നുണ്ട്.
    ചുരുക്കത്തില്‍ സ്വഹാബികള്‍ തന്നെയാണ് സൂഫിസത്തിന്റെ മൂര്‍ത്തിരൂപങ്ങള്‍ എന്നാണ് അബ്ദുല്‍ ഖാദര്‍ ഈസ ഉദ്ധരിക്കുന്നത്. പ്രകടമായ സൂഫി ചിന്തകളും അദ്ധ്യാത്മിക രൂപങ്ങളും അവരില്‍ പ്രകടമായില്ല. പക്ഷെ ഹൃദയ ശുദ്ധിയും ജീവിത വിശുദ്ധിയും അവര്‍ തന്നെയായിരുന്നു തസ്വവ്വുഫിന്റെ ആചാര്യന്മാര്‍.
    സ്വഹാബത്തിന്റെ കാലഘട്ടത്തിന് ശേഷം ആദ്യമായി സൂഫി എന്ന നാമത്തിന് അര്‍ഹരായത് അബൂഹാശിമും(റ),ജാബിര്‍ ബ്‌നു ഹയ്യാന്‍ (റ) വുമാണെന്നാണ് മഅ്മൂന്‍ രാജാവിന്റെ സന്നിധിയിലെത്തിയ അഭൂ ഹാശിം സൂഫി ജീവിതത്തിന്റെ വക്താവ് എന്ന് മഅ്മൂന്‍ സന്നിധിയില്‍ വെച്ച് പ്രസ്താവിക്കുന്നത് ഇബ്‌നുല്‍ ഖല്‍ദൂന്‍ ഉദ്ധരിക്കുന്നുണ്ട്.

സൂഫിസത്തിന്റെ നിര്‍വജനങ്ങള്‍


    മഹത്തുക്കള്‍ ഒരുപാട് നിര്‍വജനങ്ങള്‍ സൂഫിസത്തിന് നല്‍കിയിട്ടുണ്ട്. ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സ്വാരി പറയുന്നു. ശാശ്വത വിജയത്തിന് വേണ്ടിയുള്ള സ്വഭാവ ശാരീരിക ശുദ്ധീകരത്തെ കുറിച്ചറിയലാണ് തസ്വവ്വുഫ്.
    ശൈഖ് അഹ്മദ് സറൂഖി പറയുന്നു ഹൃദയ ശുദ്ധീകരണവും അല്ലാഹു എന്ന ചിന്തയില്‍ തനിപ്പിക്കലുമാണ് എന്ന് തന്റെ ഖവാഇദുതസവ്വുഫ് എന്ന കിത്താബില്‍ പരാമര്‍ശിക്കുന്നു. ഇമാം ജുനൈദ് തിരുസുന്നത്തിന്റെ പ്രയോഗികതയും ദുസ്വഭാവങ്ങളെ വിപാടനം ചെയ്യലുമാണ്  എന്ന് തസ്വവ്വുഫിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. ജുനൈദ് (റ) വിന്റെ ഭാഷയില്‍ തിരുസുന്നത്തിന്റെ പ്രയോഗിക ജീവിതത്തിന്റെ നിലനിര്‍ത്തലാണ് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.
    ഇമാം അബൂ ഹസന്‍ ശാദുലി (റ) ഹൃദയ ശുദ്ധീകരണവും സാരീരിക ചിട്ടപ്പെടുത്തലും വിര്‍ദുകളും അല്ലാഹുവിന്റെ വിധിന്യായങ്ങളാണ് എന്ന് തന്റെ നൂറുതഹ്ഖീഖ് എന്ന കിതാബില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
    പണ്ഡിതരില്‍ ചിലര്‍ രേഖപ്പെടുത്തുന്നു. സ്വഭാവമാണ് തസ്വവ്വുഫ്. സല്‍സ്വഭാവ ശാക്തീകരണത്തിലൂടെയാണ് തസ്വവ്വുഫ് കരസ്ഥമാക്കാന്‍ സാധിക്കുന്നത്.
    പണ്ടിതര്‍ രേഖപ്പെടുത്തിയ തസ്വവ്വുഫിന്റെ നിര്‍വജനങ്ങള്‍ മുഴുവനും ഐഹിക ജീവിതത്തില്‍ നിന്നും പാരത്രിക ജീവതത്തിലേക്കുള്ള ഒളിച്ചോട്ടവും നാഥന്റെ സംപ്രീതിയെ അന്യേഷിക്കലുമാണെന്ന് കാണിക്കാന്‍ കഴിയുന്നു.
    സ്വബ്‌റ്, തവക്കുല്‍, ഇഖ്‌ലാസ്, ഭയം, ഭക്തി, സ്‌നേഹം തുടങ്ങിയവ യെല്ലാം നാഥന്റെ മുമ്പില്‍ സമര്‍പ്പിക്കുന്ന സംജ്ഞ വിട്ട് വേണം തസ്വവ്വുഫിനെ വായിക്കാന്‍.
    തൃപ്തി, സഹനം, സൂചന, ഗുര്‍ബത്ത് (അന്യത), രോമ വസ്ത്ര ധാരണം, യാത്ര, ദാരിദ്രം എന്നീ എട്ട് സ്വഭാവങ്ങളാണ് ജുനൈദുല്‍ ബഗ്ദാദി (റ) തന്റെ കശ്ഫുല്‍ മഹ്ശൂബില്‍ രേഖപ്പെടുത്തുന്നത്.
    ആന്തരിക ജ്ഞാനം (മഅ്‌രിഫത്തുന്നഫ്‌സ്) ആത്മ സംസ്‌കരണം എന്നിവയിലൂടെയല്ലാതെ സൂഫിസത്തിലേക്ക് എത്താന്‍ കഴിയുകയില്ലെന്നും പണ്ഡിതര്‍ രേഖപ്പെടുത്തുന്നുണ്ട്.
    മഅ്‌രഫത്തുന്നഫ്‌സിന് വേണ്ടിയുള്ള ത്വരയും  അന്യേഷണവുമാണ് സൂഫിസമെന്ന് ഇമാം ഗസ്സാലി (റ) നിര്‍വചിക്കുന്നുണ്ട്. ഇതേ ആശയക്കാരാണ് ഇബ്‌നു അറബിയ്യഅബ്ദുല്‍ അന്‍സാരിയ്യ (റ) യും.
    ലോകത്ത് ഇത്തരമൊരു ആശയത്തിന്റെ മേല്‍ കെട്ടിപ്പടുത്ത ഒരു സ്വതസിദ്ധ ശൈലിയാണ് സൂഫിസം അര്‍ത്ഥമാക്കുന്നത്. കോലം കെട്ടല്‍ എന്ന പ്രതിഷ്ഠം സൂഫിസത്തിന് അന്യമാണ്.

ചരിത്രത്തിലെ സൂഫി ലോകം


    മുഹമ്മദ് നബി (സ)ക്ക് മുമ്പ് തന്നെ സൂഫിസം എന്ന ആശയതലങ്ങള്‍ ഉണ്ടായിരുന്നു എന്നഅഭിപ്രായം മാറ്റിവെച്ചാല്‍ പരമപ്രധാനമായും സൂഫിസത്തെ അടയാളപ്പെടുത്തിയത് നബി ജീവിതത്തിലൂടെയായിരുന്നു. ആ ജീവിതം പകര്‍ത്തിയ സ്വഹാബത്ത് അവിടുത്തെ സൂഫി ജീവിതം അതുപോലെ അനുധാവനം ചെയ്തു. സൂഫിസത്തിന്റെ മുഖ്യധാര നാമങ്ങളും ശൈലികളും അവരില്‍ അന്തര്‍ഹനീയമായിരുന്നു. നാല് ഖലിഫമാര്‍ തന്നെയായിരുന്നുസ്വഹാബിമാരില്‍ പ്രമുഖര്‍. എണ്ണമറ്റ ത്വരീഖത്തുക്കാര്‍ മുഴുവന്‍ അലി (റ)ലൂടെയാണ്  വ്യാപിച്ചത്. നബ്ശബന്തി ത്വരീഖത്ത് അബൂബക്കര്‍ (റ) യിലൂടെയുമാണ്.
    സഅ്ദുബ്‌നു അബീ വഖാസ് (റ), സല്‍മാനുല്‍ ഫാരിസ് (റ), അമ്മാര്‍ ബ്‌നു യാസര്‍ (റ), അബൂ ഹുറൈറ (റ), അഭൂദ്ദര്‍റാഅ്, ബ്‌നു അബ്ബാസ് (റ) ഇവരൊക്കെ വിവിധമേഖലകളില്‍ സ്ഥാനമലങ്കരിച്ചപ്പോഴും സൂഫിസത്തിന്റെ അത്യുന്നത പദവികള്‍ താണ്ടിയവരായിരുന്നു. പ്രവാചക ജീവിതവും സ്വഹാബി കാലഘട്ടം കഴിഞ്ഞ ശേഷം താബിഈങ്ങള്‍ക്കിടയില്‍ ഒരു വന്‍ പ്രകാശനം തന്നെ സൂഫി മേഖലയില്‍ കാഴ്ചവെച്ചു.
    അനുചരന്‍ കാണിച്ച വഴിയെ ആ സൂഫി പാത പിന്തുടര്‍ന്നവരായിരുന്നു താബിഈങ്ങള്‍. ക്രിസ്താപ്തം എട്ടാം നൂറ്റാണ്ടില്‍ കൂഫയം ബസ്വറയും ഖുറാസാനുമായിരുന്നു സൂഫിചിന്തയുടെ പ്രഭവ കേന്ദ്രങ്ങള്‍. ഇമാം ഹസനുല്‍ ബസരി(ഹി-101), മാലിക് ബ്‌നു ദീനാര്‍(ഹി-140), ഹബീബ് ഹജ്മി(ഹി-134), ഇബ്‌റാഹീമുബ്‌നു അദ്ഹം(ഹി-159),സുഫ്‌യാനു സൗരി (ഹി-161),അബ്ദുല്ലാഹി ബ്‌നു മുബാറക്ക്(ഹി-85), റാബിഅത്തുല്‍ അദവിയ്യ അല്‍ ബസരിയ്യ(ഹി-184) തുടങ്ങിയ പ്രമുഖരായിരുന്നു അന്നത്തെ സൂഫികള്‍. അവരൊക്കെ ജീവിതത്തില്‍ കാണിച്ച ശുദ്ധതയും തെളിമയും കാത്ത് സൂക്ഷിച്ചവരായിരുന്നു. ഇവരില്‍ പ്രമുഖരായിരുന്നു ഹസനുല്‍ ബസരി (റ), അലി (റ) ന്റെ ശിഷ്യന്‍ കൂടിയായിരുന്നു. നൂറോളം പരം ആത്മീയാചാര്യരോടൊപ്പം ജീവിക്കുകയും സ്വഹാബത്തിന്റെ ജീവിത ശുദ്ധത ജീവിതത്തില്‍ പച്ച കുത്തിയവരായിരുന്നുഅവര്‍. തനിക്ക് രോഗം വന്നപ്പോള്‍ വൈദ്യ സഹായം തേടുന്നതിലുപരി നബി കാവ്യമെഴുതി ജീവിതം തവക്കുലാക്കിയ ഒരു പ്രമുഖ സൂഫിയായിരുന്നു ഇമാം ബൂസൂരി (റ).
    കൊട്ടാരിത്തിലെ സുഖ സൗകര്യ വശ്യാഢംഭരങ്ങളെല്ലാം നിരസിച്ച് ഏകാന്ത ജീവിതത്തില്‍ കഴിഞ്ഞ് കൂടിയ ഇബ്രാഹിം ബ്‌നു അദ്ഹം (റ)ലും നമുക്ക് കാണാനാകുന്നത് ഐഹിക ജീവിതത്തില്‍ നിന്നും ഒളിച്ചോടി നാഥനിലേക്ക് ഒരുങ്ങിതയ്യാറാക്കുകയായിരുന്നു. കൂലിപ്പണി ചെയ്ത് ജീവിക്കുകയും  ഖനാഇന് ഉത്തമ ഉദാഹരണമായി ജീവിക്കുകയും ചെയ്തു.
    സുഫ്‌യാനു ബ്‌നു സൗരി (റ), ബൂസൂരി (റ)നെപോലെ അഗാധജ്ഞാനമുള്ളവരായിരുന്നു. അബ്ബാസി ഭരണകൂടത്തിന്റെ ,സ്ഥാനമാനങ്ങള്‍ വേണ്ടന്ന വെച്ച് സുഫിയാന്‍ (റ) ഒരുപാട് പ്രതിസന്ധികള്‍ ജീവിതത്തില്‍ തരണം ചെയ്തു.
    അവരൊക്കെ താബിഈങ്ങളില്‍ പ്രമുഖരായിരുന്നു. അവരൊക്കെ കാഴ്ച വെച്ച തസവ്വുഫിന്റെ സമുന്നതമായ സ്ഥാനങ്ങള്‍ നമുക്ക് ഉദാത്ത മുതൃകയാണ്. അവരൊക്കെ വെട്ടിതെളിച്ച സൂഫി പാത ഇന്നും പ്രശോഭിച്ച് നില്‍ക്കുന്നു എന്ന് പരമമായ സത്യമാണ്.
    ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ശഫീഖ് ബല്‍ഖി (റ) ന്റെ തവക്കുല്‍ സമ്പന്ധിച്ചചരിത്രങ്ങള്‍ സൂഫി ജ്ഞാനത്തിന് എന്നും മുതല്‍കൂട്ടാണ്. അബൂ യസീദ് ബിസ്താമിയുടെ  ഫനാഅ് (റ) വും സൂഫി ചരിത്രത്തിലെ മികച്ച ഏടുകളായി എണ്ണുന്നു. ഹാരിസ് മുഹാസബി ദാര്‍ശനിക സൂഫിസത്തിന്റെ പ്രോദ്ഘാടകനായിട്ടാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ രിയാഉല്‍ ലി ഹുഖൂലില്ലാഹ് എന്ന ഗ്രന്ഥം സൂഫി മേഖലക്ക് മികച്ച സംഭാവനയാണ് അര്‍പിച്ചത്. ക്രിസ്താബ്ദും പത്താം നൂറ്റാണ്ടിലെ പ്രമുഖ സൂഫി വര്യനായിരുന്നു ജുനൈദുല്‍ ബഗ്ദാദി (റ)(ഹി-298). വഴിയെ വരുന്ന എല്ലാ സൂഫിയാക്കള്‍ക്കും ഗുരുവായിരുന്നു മഹാനവറുകള്‍. തത്വ ജ്ഞാനത്തിലും, കര്‍മ്മ ശാസ്ത്രത്തിലും മറ്റു വിവിധ ഫന്നുകളിലും അഗാധ ജ്ഞാനമായിരുന്നു ശൈഖ് ജുനൈദ്(റ).
     ഉന്മാദവസ്ഥയേക്കാള്‍ (സക്‌റ്) സുബോധാവസ്ഥ (സഹ്‌വ്) അദ്ദേഹം പ്രാധാന്യം നല്‍കിയത്. ഉന്മാദാവസ്ഥ ആത്മനിയന്ത്രണവും ആത്മബോധവും നഷ്ടപ്പെടുത്തുമെന്ന് അവര്‍ വാധിച്ചു. ഈ വിഷയത്തനെതിരായിരുന്നു ഹല്ലാജിന്റെ സൂഫിസം. പണ്ഡിതവേശധാരിയായി തന്നെ ജീവിക്കാന്‍ ജുനൈദുല്‍ ബാഗ്ദാദി തയ്യാറായി. ഖുര്‍ആനിക ജീവിതത്തിലൂടെ പ്രവാചക ജീവിതം കൈമുതലാക്കിയ മഅ്‌രിഫത്തിന്റെ ഉന്നിദ്ര ഭാഗമായിരുന്നു അവരുടേത്. ഇബ്‌റാഹിം അല്‍ ഖവ്വാസ് (ഹി-291), അബുല്‍ ഹസന്‍ അസൂരി(ഹി-298), ഉമര്‍ ബ്‌നു ഉസ്മാന്‍(ഹി-298), അബുന്നസര്‍ സറാജ് എന്നിവരും പത്താംനൂറ്റാണ്ടിലെ വജ്രശോഭിത സൂഫി താരങ്ങളായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സൂഫിസത്തിന്റെ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇവരുടെ കാലത്ത് സാധിച്ചു. വിശ്വ വ്യഖ്യാത സൂഫിഗ്രന്ഥങ്ങള്‍ തന്നെ ഇവരൊക്കെ രചിച്ച സമര്‍പ്പിച്ചതും സൂഫി മേഖലക്ക് ഉന്നത സ്ഥാനമാണ് നല്‍കിയത്.
    പന്ത്രണ്ടാം നൂറ്റാണ്ടില്‍ സൂഫി ഉത്ഥാനത്തിന് പുതിയ ഒരു ഏടാണ് ഇമാം ഗസ്സാലി (റ), എന്നിവര്‍ നല്‍കിയത്. പാണ്ഡിത്യത്തിന്റെ അനുപമ വ്യക്തി കൂടിയായിരുന്നു ഗസ്സാലി (റ). നൂറ് കണക്കിന് കിത്താബുകള്‍ അദ്ദേഹം രചിച്ചുണ്ട്. തന്റെ സത്യാന്യേഷണ സംഭവങ്ങളുടെ ബ്യഹത്ത് ഗ്യന്ഥമാണ്.
     ഇഹ്യാ ഉലൂമദ്ദീന്‍ എന്ന വിശ്വ വിഖ്യാതമായ ക്ലാസിക്കല്‍ ഗ്രന്ഥം സൂഫി ചിന്തകള്‍ക്ക് എന്നും മുതല്‍ കൂട്ടാണ്. ഖുര്‍ആനിക നബി ജീവിതത്തിന്റെ പിന്‍ബലത്തില്‍ രചിച്ച തന്റെ ഗ്രന്ഥങ്ങളെല്ലാം തസവ്വുഫ് ചരിത്രത്തിലെ മികച്ച ഏടുകളായി ഗണിക്കാന്‍ കഴിയും.
    അതിലുപരി സൂഫി എന്ന സംജ്ഞതക്ക് ജനമദ്ധ്യേകൂടുതല്‍ ജനശ്രദ്ധ നേടി കൊടുക്കുന്നതില്‍ അദ്ദേഹത്തിന്റെ ജീവിതത്തിന് കഴിഞ്ഞു  എന്നുള്ളതും ശ്രദ്ധേയമാണ്.
    എന്നാല്‍ ശൈഖ് ജീലാനി (റ)(ഹി-561) കാര്‍മ്മിക രംഗത്ത് സൂഫിസത്തെ കൊണ്ട് വന്ന പ്രതിഭ കൂടിയായിരുന്നു. ഖന്‍ഖാന്‍ ജീവിതങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജസ്വലത കൈവന്നതും അവിടുത്തെ ആത്മീയ നിറ പകിട്ടുകള്‍ കൊണ്ടായിരുന്നു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ അനുയായികളുള്ള ത്വരീഖത്തിലൊന്ന് ശൈഖ് ജീലാനിയുടെ ഖാദിരി ത്വരീകത്താണ്. സൂഫി ലോകത്തെ ഔനിത്യ നാമങ്ങളുടെ ഉടമ കൂടിയായിരുന്നു അവര്‍. ഖുത്ബുല്‍ അക്താബ്, ഗൗസ് തുടങ്ങി നാമങ്ങളുടെ രാജകീയരുമാടിരുന്നു അവര്‍.
    തുടങ്ങി വിഖ്യാത സൂഫി വിരചിക ഗ്രന്ഥങ്ങള്‍ സൂഫി ലോകത്തോടുള്ള സംഭാവന കൂടിയാണ്. പ്രഭാശണ മാര്‍ഗമായിരുന്നു തസ്വവ്വഫിന്റെ തുടര്‍ മന്നോട്ടുള്ള ഗമനങ്ങള്‍ക്ക് അധികവും ഉപയോഗിച്ചിരുന്നത്. 
    12-13 സൂഫി ലോകത്തിന്റെ സുവര്‍ണ കാലഘട്ടം എന്ന് പറയുവാനുള്ള കാരണം തലയെടുപ്പുള്ള തസവ്വുഫിന്റെ ആചാര്യന്മാര്‍ തന്നെയാണ്. മാത്രമല്ല ഖാദിരിയ്യ, നഖ്ശബന്തിയ്യ, യസ്സാവിയ്യ, ഖസാനിയ്യ, സുഹ്‌റ വര്‍ദീയ്യ, രിഫാഇയ്യ തുടങ്ങി ത്വരീഖത്തിന്റെ ആഭിര്‍ഭാവം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ സുവര്‍ണ ചരിതം കൂടുതല്‍ പ്രയോഗിതമാണത്.
    13-ാം നൂറ്റാണ്ടിലെ പ്രമുഖ തസ്വവ്വുഫിന്റെ പ്രഭവ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ സ്ഥാനമലങ്കരിച്ചു. ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ) ന്റെ അധ്യാത്മീക മേഖലകള്‍ കൂടുതല്‍ നിറം നല്‍കിയത് ഭാരതീയര്‍ക്കായിരുന്നു. തസ്വവ്വുഫിന്റെ അഭിവാജ്യ അധ്യായങ്ങള്‍ അധ്യായങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പഠിപ്പിച്ച് കൊടുക്കുന്നതില്‍ വിജയഗാഥ രചിച്ചവരാണവര്‍. ഇന്ത്യയിലെ സുല്‍ത്താനായി ഇന്നും വാഴ്ത്തുന്നതും  ഇന്ത്യയില്‍ സംസ്‌കാരത്തിലെ  സര്‍വ്വാഗീകൃത ആശ്രമ കേന്ദ്രമായി മാറിയതും സൂഫി ജീവിതത്തിലെ പ്രകാശ ധാരകളകള്‍ കൊണ്ടായിരുന്നു.
    അതേക്കാലക്കാരായിരുന്നു ജലാലുദ്ദീന്‍ റൂമി(ഹി-671) യും ഇബ്‌നു അറബിയും(ഹി-637) സൂഫി ലോകത്തെ ക്ലാസിക്കല്‍ കൃതികള്‍ക്കിരുവരും പിറവി കൊടുത്തു എന്നതും ശ്രദ്ധേയമാണ്. റൂമിയുടെ മസ്‌നവിയും ഇബ്‌നു അറബിയുടെ സൂഫി പ്രായണത്തിന്റെ സമസ്യങ്ങളെ തകര്‍ത്തെറിഞ്ഞ് തസവ്വുഫിന്റെ കാതലായ ഭാഗങ്ങള്‍ സമൂഹസമഷ്യം അവതരിപ്പിച്ച മസ്‌നവിയുടെ ആത്മീയ ധാര ഇന്നും ലോകത്ത്  വിശ്വ വിഖ്യാതമായ കൃതിയായി എണ്ണുന്നു ഇബ്‌നു ഫരീദ്(632)ഫഖ്‌റുദ്ദീന്‍.
    ഇമാം ബൂസ്വൂരി (603) തുടങ്ങിയവരും അക്കാലത്തെ പ്രമുഖരായിരുന്നു. അവിടുന്നങ്ങോട്ട് പതിനെട്ടാം നൂറ്റാണ്ട് വരെ വിരചിതമായ സൂഫികള്‍ ധാരാളമുണ്ടായിരുന്നു. അവനില്‍ പ്രധാനിയായിരുന്നു ശൈഖ് അഹമ്മദ്(ഹി-971). അവരൊക്കെയും സൂഫിസത്തിന്റെ പാതയില്‍ അതുല്യമായ സംഭാവന അര്‍പിച്ചവരായിരുന്നു.


കേരളീയ പരിസരത്തിലെ സൂഫിസത്തിന്റെ വില


    സൂഫി പ്രസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ ജീവിത സത്യങ്ങളെ കാണിച്ചു തന്ന ഒരു വലിയ സമൂഹം തന്നെ കേരളീയ സൂഫിസത്തിന്റെ പരിസരത്തിലുണ്ട്. കേരളത്തില്‍ എത്തിയ ആദ്യ സ്വഹാബിമാരാണ് സൂഫിസത്തിന് ശില പാകിയത്. കേരളീയ സാഹചര്യത്തില്‍ ഒട്ടുമിക്ക ചരിത്രങ്ങളിലും സൂഫി പങ്ക് ഏറെയാണ്. കെട്ടും മട്ടും ചമഞ്ഞ് ദൂരങ്ങള്‍ ചുറ്റുന്ന സൂഫികള്‍ എന്നതിലുപരി സാമൂഹിക പരിസരത്ത് നിന്ന് സാംസ്‌കാരിക ഇടപ്പെടലില്‍ കൂടി സൂഫിസം പ്രചരിപ്പിച്ചവരായിരുന്നു. വിവിധ ത്വരീഖത്തുകളുടെ പ്രചരണം ഇവിടെ സൂഫി സാന്നിധ്യം കൂടുതല്‍ ഊര്‍ജസ്വലമാക്കി. സൈനുദ്ദീന്‍ മഖ്ദൂം, മമ്പുറം തങ്ങള്‍, ഉമര്‍ ഖാസി, ആലി മുസ്ലിയാര്‍, വരക്കല്‍ മുല്ല കോയ തങ്ങള്‍, ഖാസി മുഹമ്മദ്, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍, ശംസുല്‍ ഉലമ തുടങ്ങയ ഒട്ടനവധി വഹത്തുക്കള്‍ സൂഫിസത്തിന് മുന്‍ പന്തിയില്‍ നിന്നു. ഒരു സൂഫി ലേബല്‍ ചമഞ്ഞ് നടത്തുക എന്നതിലുപരി, സാമൂഹിക മത സാംസ്‌കാരിക ഇടങ്ങളില്‍ വ്യക്തി മുദ്രപതിപ്പിച്ചു. തസ്വവ്വുഫിന്റെ ആധികാരികത വെളിപ്പെടുത്തുക കൂടി ചെയ്യുകയുമായിരുന്നു. കേരളത്തില്‍ അവരുടെയൊക്കെ അദ്ധ്യാത്മിക ചലനം കൊണ്ടാണ് ഇത്രത്തോളം ബഹുമുഖ ചരിത്രം സൂഫിസത്തിന് നേടി കൊടുക്കാന്‍ സാധിച്ചത്. ധാരാളം മഹത്തുക്കള്‍ ഇന്നു മുണ്ട്. അവരില്‍ പ്രധാനികളാണ് മുകളില്‍ ചേര്‍ത്തുവച്ചത്. സൂഫിസം ഒരു പ്രസ്ഥാനം എന്നതിലുപരി ജീവിത വൈവിധ്യങ്ങളിലെ സൂഫിസമാണ് കേരളത്തിലെ സൂഫിസം.
    ആത്മീയ സദസ്സുകള്‍, പ്രഭാഷണ പരമ്പരകള്‍, ഉറുദികള്‍, ദിക്‌റ് ഹല്‍ഖകള്‍ തുടങ്ങിയവയൊക്കെയും കേരളിത്തിലെ സൂഫിസത്തിന്റെ മുഖ ചിത്രങ്ങളായി എണ്ണാനായി കഴിയും. വെറുമൊരു കൊട്ടിഘോഷം എന്നതല്ല ആദ്ധ്യാത്മികത്വത്തിന്റെ മികച്ച ഏടുകള്‍ തന്നെ കൂട്ടിച്ചേര്‍ക്കാന്‍ കേരളീയ പരിസരത്തില്‍ സൂഫിസത്തിന് കഴിഞ്ഞു. മമ്പുറം തങ്ങളും ഇതിനൊരു ഉദാത്ത മാതൃകരായിയെന്ന് കാണാന്‍ കഴിയും. തന്റെ ജീവിത വഴികള്‍ തന്നെ സൂഫി ചിന്തകളാല്‍ സമ്പുഷ്ടമായിരുന്നു. മാഹാന്‍ ഒരിക്കലും ജനമധ്യ വിപാടനം ഒഴിവാക്കിയല്ല സൂഫിസം ജീവിതത്തില്‍ സന്നി വേഷിപ്പിച്ചത്. ഈ സമൂഹിക ചുറ്റുപാടില്‍ നിന്ന് തന്നെയായിരുന്നു തന്റെ വീഥി. ബ്രിട്ടീഷ് കാരോടുള്ള വൈഥികത വിശ്വാസികളുടെ മനസ്സില്‍ ഊട്ടിയുറപ്പിച്ചും മത സൗഹാര്‍ദത്തിന്റെ കാരണം സൂഫിസത്തിന്റെ യഥാര്‍ത്ഥ സത്ത ആവോളം ജീവിതത്തില്‍ ഗ്രഹിച്ചുയെന്ന് തന്നെയാണ്. അത്തരമൊരു. വായനില്‍  സൂഫിസം ജന സാമൂഹികതയില്‍ അരികുവല്‍ക്കരിക്കുന്നത് കേദകരം തന്നെ. ശൈഖ് ജീലാനി(റ),ചിശ്തി (റ)യുടെ ഉദാത്ത സാന്നിധ്യം എടുത്തു കാണിച്ചത് സൂഫി ജീവിതത്തിന്റെ അടിവരയലാണ്. മക്കസാമൂഹിക ചുറ്റുപാടില്‍ അത്തരമൊരു വ്യാഖ്യാനം നല്‍കാന്‍ മടിക്കുന്നവര്‍ ഉപരിതല ഇസ്‌ലാമിനെ നോക്കി പഠിച്ചതുകൊണ്ടാണ്. ഇസ്‌ലാമിക പ്രഭാവത്തിന്റെ മുഖ്യ കാര്യ ദര്‍ശികള്‍ പ്രവാചകര്‍ക്ക് ശേഷം സൂഫികളാണ് എന്ന പരമാര്‍ത്ഥത്തിലേക്കാണ് വെളിച്ചം വീശുന്നത്. തമസ്സിന്റെ കരിമ്പടകള്‍ മാറ്റി തസ്വവ്വുഫിന്റെ തല്ലജങ്ങള്‍ കത്തിച്ചുവെച്ചപ്പോള്‍ പ്രശോഭിതമായത് ഇസ്ലാമിന്റെ പ്രൗഡിയുടെ ഗോപുരങ്ങളായിരുന്നു.
    മഖ്ദൂമിയന്‍ പരമ്പരവും മികച്ച ഏടുകളാണ് സൂഫി പാരമ്പര്യത്തില്‍ തുന്നി ചേര്‍ത്തത്. വൈജ്ഞാനിക തലത്തില്‍ തന്നെ സൂഫി നിര്‍ദേശങ്ങള്‍ കൊണ്ട് മികച്ച മാതൃക സൃഷ്ടിച്ചവരാണ് മഖ്ദൂമിയര്‍. സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമയുടെ മഴുവന്‍ പണ്ഡിതന്മാരും സൂഫിസത്തിന്റെ മികച്ച അദ്ധ്യായങ്ങളായിരുന്നു. 
    കേരളീയ സാഹചര്യത്തിലെ സാമൂഹികമായ ഈ ഐക്യവും അച്ചടക്കവും പണിത് വെക്കുന്നതില്‍ സൂഫിസത്തിന്റെ പങ്ക് വ്യക്തമാണ്. സൂഫിസം അരികവല്‍കരിച്ച് ആക്ഷേപിക്കുന്നവര്‍ക്ക് മമ്പുറവും പൊന്നാനിയും വരക്കലും തുടങ്ങിയ ഒട്ടനവധി മസാറുകളും നേരിന്റെ സൂഫി അടയാളമായി ഉന്തി നില്‍ക്കുന്നത് അവര്‍ക്ക് തലവേദനയാണ്. കേരളിത്തലെന്നല്ല ഭാരതീയ സംസ്‌കാരത്തിലും സൂഫി സാന്നിദ്ധ്യമാണ് മത സൗഹാര്‍ദത്തിന്റെയും അച്ചടക്ക മനോഭാവത്തിന്റയും വിത്തിറക്കിയെന്നതില്‍ പക്ഷാന്തരമില്ല.


                      



ശൈഖുനാ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ |

പഴമയുടെ തനിമ നിലനിർത്തിക്കൊണ്ട് ഏകീകൃത സിലബസും പൊതു പരീക്ഷയുമായി  സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീന്റെ കീഴിൽ കേരളത്തിലെ പള്ളി ദർസുകൾ മുന്നേറുകയാണ്. ശവ്വാൽ രണ്ടാം വാരം തുടങ്ങുന്ന അടുത്ത അധ്യയന വർഷത്തിൽ ആയിരക്കണക്കിന് പുതിയ വിദ്യാർത്ഥികൾ ദർസിൽ പഠിക്കാനെത്തും. പല ദർസുകളിലും റമാളാനിനു മുമ്പെ അഡ്മിഷൻ പൂർത്തിയായതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്. വിവിധ കാരണങ്ങളാൽ കൂടുതൽ വിദ്യർത്ഥികളെ സ്വീകരിക്കാൻ മഹല്ലുസാരഥികൾ അനുവദിക്കാത്ത ദർസുകളുമുണ്ട്.
ആവശ്യമായ ഭൗതിക പഠനങ്ങൾ ഉൾപെടുത്തി കാലോചിതമായ മാറ്റങ്ങളോടെയാണ് പള്ളി ദർസുകൾ പ്രവർത്തിക്കുന്നത്്. മുൻവർഷത്തെക്കാൾ ഇൗ അധ്യയന വർഷം കൂടുതൽ പഠിതാക്കൾ ദർസുകളിലെത്തിയിട്ടുണ്ട്. അടുത്ത വർഷം ഇനിയും കൂടാനാണ് സാധ്യത. ജംഇയ്യത്തുൽ മുദരിസ്സീൻ സ്റ്റേറ്റ് കമ്മറ്റി കഴിഞ്ഞ ശഅ്ബാനിൽ നടത്തിയ പൊതു പരീക്ഷയിൽ മുന്നൂറോളം ദർസുകളിൽ നിന്നായി ഏഴായിരത്തിൽപരം വിദ്യാർത്ഥികൾ പരീക്ഷയെഴുതി.

സമന്വയ സ്ഥാപനങ്ങളിൽ നൽകപ്പെടുന്ന എല്ലാ വിദ്യാഭ്യാസവും നമ്മുടെ അനേകം ദർസുകളിൽ സംവിധാനിച്ചിട്ടുണ്ട്. കാര്യക്ഷമമായ മതപഠനവും ദിശാബോധത്തോടെയുള്ള ഭൗതിക പഠനവും നൽകുന്നതോടൊപ്പം ദർസുകളിൽ ഉസ്താദുമാരുടെ പ്രത്യേക ശ്രദ്ധയും ശിക്ഷണവും ലഭിക്കുന്നതിനാൽ കൂടുതൽ ആത്മ സംസ്കരണത്തോടെ ദർസ് വിദ്യാർത്ഥി വളർന്നുവരുന്നു. ഇൗ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ രക്ഷിതാക്കൾ മക്കളെ പള്ളി ദർസിലേക്കയച്ച് പഠിപ്പിക്കാൻ താൽപര്യപ്പെടുന്നവരാണ്. മത ബിരുദം നൽകപ്പെടുന്ന പ്രമുഖ സ്ഥാപനങ്ങളിലെ റാങ്ക് ജേതാക്കളിലധികവും പള്ളി ദർസിൽ നിന്നു വന്നവരാണ്. അവരിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവരുമുണ്ട്. 




ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ കേരളത്തിലെ ആദ്യത്തെ പള്ളി കൊടുങ്ങല്ലൂരിൽ സ്ഥാപിതമായതുമുതൽ നമ്മുടെ പളളിദർസിന്റെ ചരിത്രമാരംഭിച്ചു. പതിനാലുനൂറ്റാണ്ട് കാലമായി മതവിജ്ഞാനത്തിന്റെ വിളക്കുമാടമായി, ഇസ്ലാമിക സംസ്കാരത്തിന്റെ ഉരുക്കു കോട്ടയായി, അറബിഭാഷയുടെയും സാഹിത്യത്തിന്റെയും അഭയസ്ഥാനമായി പള്ളിദർസുകൾ അന്തസ്സോടെ ജൈത്രയാത്ര തുടരുകയാണ്. അല്ലാഹു തആല തന്റെ പ്രകാശം ഉൗതികെടുത്താൻ ശ്രമിക്കുന്നവരിൽ നിന്ന് എക്കാലവും അതിനെ സംരക്ഷിച്ചുകൊണ്ടിരിക്കും.

പള്ളിദർസ് നബി(സ്വ)യുടെയും ഖുലഫാഉറാശിദിന്റെയും ചര്യയാണ്. പള്ളിയിൽ താമസവും ചുറ്റുമുള്ള വീടുകളിൽ നിന്ന് ഭക്ഷണവും ഒരുക്കുന്ന ദർസ് സമ്പ്രദായത്തിന്റെ ആദ്യമാതൃക കാണിച്ചു തന്നത് നബി(സ്വ)യാണ്. ദർസില്ലാത്ത പള്ളികളിൽ ശ്മശാനമൂകത അനുഭവപ്പെടുമ്പോൾ ദർസുള്ളവ ഇൽമും ഇബാദത്തും കൊണ്ട് സദാസജീവമായിരിക്കും. ശ്രേഷ്ഠമായ മതവിജ്ഞാനം പഠിക്കാനും പഠിപ്പിക്കാനും ഏറ്റവും അനുയോജ്യമായ സ്ഥലം അല്ലാഹുവിന്റെ ഭവനമായ പള്ളിയാണ്. പള്ളി താമസത്തിനും ചുറ്റുമുള്ള വീടുകൾ ഭക്ഷണത്തിനും ഉപയോഗപ്പെടുത്തുമ്പോൾ വിദ്യാർത്ഥികളുടെ സൗകര്യങ്ങൾക്ക് വേണ്ടിയുള്ള ഭാരിച്ച ചെലവുകൾ കുറഞ്ഞുകിട്ടും. പള്ളിയുടെ ആത്മീയാന്തരീക്ഷം മതപഠനത്തിന് കൂടുതൽ അനുയോജ്യമാണ്. ജനസമ്പർക്കത്തിനും പ്രായോഗിക പരിശീലനത്തിനും ദർസിൽ ധാരാളം അവസരങ്ങളുണ്ട്.

ദർസ് സുന്നത്ത് ജമാഅത്തിന്റെ ഉരുക്കുക്കോട്ടയാണ്. പുത്തൻ പ്രസ്ഥാനക്കാർ ഇൗ രൂപത്തിൽ ദർസ് നടത്തുന്നില്ലെന്ന് മാത്രമല്ല ദർസിനേയും അതിന്റെ ആളുകളെയും ലോകം തിരിയാത്തവരായി ചിത്രീകരിക്കുന്നവരും പരിഹസിക്കുന്നവരുമാണ്. പാരമ്പര്യ നടപടി ക്രമങ്ങൾ മുറപോലെ നിലനിർത്താൻ ദർസ് മുഖ്യ പങ്ക് വഹിക്കുന്നു. അക്കാരണത്താലാണ് നവീനവാദികൾ ദർസ് സമ്പ്രദായത്തെ നശിപ്പിക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നത്. കഥയറിയാതെ ചിലർ അവരുടെ ശൈലി സ്വീകരിച്ച് ദർസിനെ പരോക്ഷമായി നിരുത്സാഹപ്പെടുത്താറുണ്ട്. പള്ളിയിൽ ഒരുമിച്ച് കൂടി ഖുർആൻ പാരായണവും പഠനവും നടത്തുന്നവരെ കുറിച്ച് നബി(സ) അരുൾ ചെയ്തു. ‘അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുന്നവരായും അത് അവർക്കിടയിൽ പഠനം നടത്തുന്നവരായും പള്ളിയിൽ ഒരുമിച്ച് കൂടിയ ജനതയുടെ മേൽ സമാധാനം ഇറങ്ങുകയും കാരുണ്യം പൊതിയുകയും മലക്കുകൾ അവരെ വലയം ചെയ്യുകയും അവരെ കുറിച്ച് സമീപസ്ഥരോട് പറയുകയും ചെയ്യാതിരിക്കില്ല’. (മുസ്ലിം)

ഗാഢവും ആത്മാർത്ഥവുമായ ഗുരു ശിഷ്യ ബന്ധം, ധാർമിക ബോധം, അച്ചടക്കം, പക്വത, ജനസമ്പർക്കം എന്നിവയെല്ലാം കൂടുതൽ ലഭ്യമാക്കുന്നത് ദർസുകളിൽ നിന്നാണ്. മറ്റൊരു സംവിധാനവും ദർസിന് പകരമാവില്ല. ദർസിന് പകരം ദർസ് മാത്രം.

മഖ്ദൂമുമാർ, കോഴിക്കോട് ഖാസിമാർ, യമൻ, ബുഖാറ എന്നിവിടങ്ങളിൽ നിന്നെത്തിയ സയ്യിദന്മാർ, ഉമർ ഖാസി, ഒൗക്കോയ മുസ്ലിയാർ, ഖുതുബി, കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ(റ) തുടങ്ങി മൺമറഞ്ഞ ആയിരക്കണക്കിന് മഹാപണ്ഡിതന്മാർ ദർസിലൂടെ വളർന്നുവന്നവരും ദർസ് പ്രസ്ഥാനത്തെ വളർത്തിയവരുമാണ്. പരമ്പരാഗതമായി ദർസ് നടത്തപ്പെട്ടിരുന്ന ചില പള്ളികളിൽ ദർസിന്റെ പ്രതാപം അസ്തമിച്ചെങ്കിലും മറ്റുചില പള്ളികളിൽ പൂർവ്വോപരി ദർസ് പ്രസ്ഥാനം ശക്തിപ്പെടുകയും പുതിയ നിരവധി ദർസുകൾ സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1991 ലെ കണക്കനനുസരിച്ച് കേരളത്തിൽ 1074 ദർസുകളിലായി 1099 മുദരിസുമാരുടെ കീഴിൽ 31471 പേർ പഠനം നടത്തിയിരുന്നു (അവലംബം കേരള മുസ്ലിം ഡയറക്ടറി). എന്നാൽ 2007 ലെ കണക്ക് പ്രകാരം ദർസുകളുടെ എണ്ണം 356, മുദരിസുമാർ 371, വിദ്യാർത്ഥികൾ 12245 (ചന്ദ്രിക 2008 ആഗസ്റ്റ് 26). ഇടക്കാലത്ത് വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുവന്നെങ്കിലും ഇപ്പോൾ പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്.

പ്രവാചകരുടെ അനന്തരാവകാശികളായ ആത്മീയ പണ്ഡിതന്മാരെ വാർത്തെടുക്കലാണ് പള്ളി ദർസിന്റെ മുഖ്യലക്ഷ്യം. അതോടൊപ്പം ദർസ് നടത്തപ്പെടുന്ന മഹല്ലിലെ മുഴുവനാളുകൾക്കും മുസ്ലിമായി ജീവിക്കാനാവശ്യമായ മതപഠനത്തിന് ദർസ് അവസരമൊരുക്കുന്നു. നാട്ടുകാരായ വിദ്യാർത്ഥികൾ പ്രായഭേദമന്യേ വിവിധ സമയങ്ങളിൽ ദർസിലെത്തി മതവിജ്ഞാനം കരസ്ഥമാക്കുന്നു. അതുപോലെ ഫിഖ്്ഹ്, തസ്വവ്വുഫ്, ഹദീസ്, തഫ്സീർ തുടങ്ങിയ വിഷയങ്ങളിൽ നാട്ടുകാരായ കാരണവന്മാരും മറ്റ് മുതിർന്ന വ്യക്തികളും പള്ളിയിൽ വന്ന് സബ്ഖ് ശ്രദ്ധിക്കാറുണ്ട്. തൽഫലമായി ദർസ് നടന്നുവരുന്ന പള്ളി മഹല്ലുകളിൽ ഇസ്ലാമിക ചരിത്രം, അനന്തരാവകാശ മസ്അലകൾ, മയ്യിത്ത് പരിപാലന മുറകൾ എന്നിങ്ങനെ വ്യക്തിപരവും സാമൂഹികവുമായ വിഷയങ്ങളിൽ പരിജ്ഞാനം നേടിയ "ദർസി’കളായ അനേകം സാധാരണക്കാർ വളർന്നുവന്നു. ജീവിതം മുഴുവൻ മുതഅല്ലിമായി മരിക്കാനാഗ്രഹിച്ച മതവിദ്യാർത്ഥികൾ പൊന്നാനിയിലും മറ്റ് വലിയ ദർസുകളിലുമുണ്ടായിരുന്നതായി ചരിത്രത്തിൽ കാണാം.

ആദ്യകാലത്ത് വാമൊഴിയായിട്ടാണ് മത വിജ്ഞാനങ്ങളെല്ലാം കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. പിന്നീട് ഗ്രന്ഥരചനയാരംഭിച്ചപ്പോൾ അവ അടിസ്ഥാനപ്പെടുത്തിയുള്ള അധ്യാപനമാരംഭിച്ചു. ഫഖ്രിയ്യ, നിളാമിയ്യ സിലബസ്സുകളാണ് ഇന്ന് ദർസുകളിൽ അവലംബിക്കുന്നത്. ദീനീ വിഷയങ്ങളും അതിന്റെ സഹായക വിഷയങ്ങളും സ്വായത്തമാക്കാൻ ആവശ്യമായതെല്ലാം അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻകാല പണ്ഡിതന്മാർ എല്ലാ വിഷയങ്ങളിലും കഴിവുള്ളവരായതിനാൽ ഒാരോ വിഷയങ്ങളിലും അവർ പഠിച്ച ആധികാരിക ഗ്രന്ഥങ്ങളെത്തന്നെയാണ് അവലംബിക്കേണ്ടത്. ഭാഷാപഠനം, ചരിത്രം എന്നിവയിൽ പുതിയ ഗ്രന്ഥങ്ങൾ സിലബസുകളിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. 

കേരള മുസ്ലിംകളിൽ ഇന്ന് കാണുന്ന എല്ലാ മത സാംസ്കാരിക പുരോഗതിയുടെയും അടിസ്ഥാനം പള്ളി ദർസുകളാണ്. കേരളത്തിലെ വിവിധ ജനങ്ങൾക്കിടയിൽ സൗഹൃദവും എെക്യവും നിലനിർത്തുന്നതിലും ദിശാബോധത്തോടെ മുസ്ലിംകളെ സംഘടിപ്പിക്കുന്നതിലും നിസ്സീമമായ പങ്ക് വഹിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപിച്ചത് പ ള്ളി ദർസിലൂടെ വളർന്ന് വന്ന പണ്ഡിത മഹത്തുക്കളാണ്. കേരളത്തിൽ മതവിധി നൽകുന്നവരെല്ലാം ദർസിന്റെ സന്തതികളാണ്. മാത്രമല്ല ദർസ്, ഖുതുബ, ഖളാഅ് എന്നിവ നിർവ്വഹിക്കുന്നതിൽ ഭൂരിഭാഗവും ഇപ്പോഴും പ ള്ളിദർസിന്റെ സന്തതികളാണ്. ദർസിലൂടെ വളർന്ന് വന്നവരാണ് സമന്വയ സ്ഥാപനങ്ങളുടെ ഉപജ്ഞാതാക്കൾ ഇപ്പോഴും അവരുടെ മുഖ്യ സാരഥികൾ ദർസിന്റെ സന്തതികളാണ്. ദർസിലൂടെ വളർന്ന് വന്നവർ ദർസീ പ്രസ്ഥാനത്തെ ആക്ഷേപിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതും ശരിയല്ല. ഇന്നത്തെ സംവിധാനങ്ങളെല്ലാം സ്ഥാപിക്കപ്പെടും മുമ്പ് എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും മറ്റും ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾ നടത്തിയവരെല്ലാം പള്ളി ദർസിൽ പഠിച്ചവരായിരുന്നു. വാദപ്രതിവാദങ്ങളിലൂടെ ദീനിന്റെ ശത്രുക്കളെ ആശയപരമായി പ്രതിരോധിച്ചതും മാസങ്ങൾ നീണ്ടുനിൽക്കുന്ന വയള് പരമ്പരയിലൂടെ സാധാരണക്കാർക്ക് വിജ്ഞാനം പകർന്നതും അവരായിരുന്നു.

ഭാഷാ പഠനത്തിന്റെ അഭാവത്തിൽ പഴയകാല ദർസുകളെ ആക്ഷേപിക്കരുത് ഏതാനും മാസങ്ങൾ കൊണ്ട് ഏതു ഭാഷയും സ്വായത്തമാക്കാൻ ബുദ്ധിയുള്ളവർക്ക് പ്രശ്നമില്ല. എന്നാൽ വിഷയാധിഷ്ടിതമായി പഠനം നടത്തിയിരുന്ന മുൻഗാമികൾ ഭാഷാ പഠനത്തിന് വേണ്ടി കൂടുതൽ സമയം നഷ്ടപ്പെടുത്തിയിരുന്നില്ല. കിതാബുകളിലുള്ള ആഴമേറിയ പഠനമാണവർ നേടിയത്. അതിനിടയിലും നൈസർഗികമായി ഭാഷാ നൈപുണ്യം നേടിയ നിരവധി പണ്ഡിതന്മാർ കേരളത്തിൽ ഉണ്ടായിട്ടുണ്ട്.

ഗുരുവും ശിഷ്യന്മാരും പള്ളിയിൽ ഒരുമിച്ച് താമസിച്ച് പഠിക്കുന്നതിനാൽ പ്രാചീനകാലംമുതൽ നിലവിലുള്ള ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായമാണ് ദർസ്. വിവിധ നിലവാരത്തിലുള്ള വിദ്യാർത്ഥികളെ ചേർത്ത് അവരുടെ കഴിവുകൾ പരമാവധി വളർത്തിയെടുത്ത് ഇസ്ലാമിക സേവനത്തിന് ദർസിലൂടെ സജ്ജരാക്കുകയാണ് മുദരിസ്. വ്യക്തിത്വ വികാസമാണതിന്റെ കാതൽ. വെറും മാർക്കിന്റെ അടിസ്ഥാനത്തിൽ യോഗ്യത നിർണയിക്കാതെ വിദ്യാർത്ഥിയുടെ കഴിവുകൾ വളർത്തിയെടുക്കാൻ സഹായിക്കലാണ് ദർസിലെ ശിക്ഷണം. വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി ഭൗതിക കലാലയങ്ങൾ നടപ്പാക്കിയ എസ്. എസ്. എ (സർവ ശിക്ഷാ അഭിയാൻ) സംവിധാനം പോലെ. മുദരിസ് ഒരു വിദ്യാർത്ഥി ദർസിൽ ചേർന്നതുമുതൽ സദാ നിരീക്ഷിച്ച് അവന്റെ കഴിവുകൾ വളർത്തിയെടുക്കുകയും പോരായ്മകൾ പരിഹരിക്കുകയും ചെയ്യുന്നു. ദർസിൽ നിന്ന് പുറത്ത് വരുന്നവരിൽ ഒന്നിനും കൊള്ളാത്തവരായി ആരുമുണ്ടാവില്ല. മാത്രമല്ല ഏത് മന്ദബുദ്ധിക്കും ഗ്രഹിക്കാൻ കഴിയുന്ന വിധം വിശദീകരണങ്ങളോടെ ആവർത്തിച്ച് പഠിപ്പിക്കുന്ന രീതിയാണ് ദർസ് പാരമ്പര്യത്തിൽ അവലംബിച്ചു വരുന്നത്. ചെറിയ വിദ്യാർത്ഥികൾക്ക് ദർസ് നടത്താൻ ഏൽപിച്ചും വായിച്ചോതിക്കൊടുത്തും വലിയ വിദ്യാർത്ഥികൾക്ക് ദർസിൽ നിന്നു തന്നെ ഭാവിയിൽ ദർസു നടത്താനുള്ള പരിശീലനവും സാധ്യമാണ്. മുഇൗദ് എന്ന ഒരു തസ്തിക തന്നെ കിതാബുകളിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. അഥവാ വായിച്ചോതിക്കൊടുക്കുന്നവൻ.
അങ്ങിനെ മുദരിസ്, മുഫ്തി, ഖാസി, വാഇള്, കാതിബ്, ഖതീബ്, മുഅല്ലിം, മുഅദ്ദിൻ എന്നീ സേവനങ്ങൾക്ക്് പറ്റുന്നവരെല്ലാം ദർസിലൂടെ വളർന്നുവരേണ്ടതുണ്ട്. കാലികമായ പരിഷ്കാരങ്ങൾ നടപ്പാക്കി പള്ളിദർസിനെ കൂടുതൽ സജീവമാക്കാൻ മുദരിസുമാരും മഹല്ല് ഭാരവാഹികളും ശ്രമിക്കുന്നതോടൊപ്പം രക്ഷിതാക്കൾ മക്കളെ മതസേവകരാക്കാനുദ്ദേശിക്കുന്നുവെങ്കിൽ മതവിദ്യയും പ്രയോഗികജ്ഞാനവും ആത്മസംസ്കരണവും കൂടുതൽ സാധ്യമാകുന്ന പള്ളിദർസുകളിലെത്തിക്കണം. കേരളത്തിൽ സ്തുത്യർഹമായ നിലയിൽ നടന്നു വരുന്ന നമ്മുടെ ശരീഅത്ത് കോളേജുകളും മറ്റ് സ്ഥാപനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നത് പോലെ പള്ളിദർസുകളെ പ്രോത്സാഹിപ്പിക്കാൻ നാം ബാധ്യസ്ഥരാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.

Courtesy: Suprabhaatham Daily


| Sayyid Munavvar Ali Shihab Thangal |

കഴിഞ്ഞയാഴ്ച്ച കണ്ണൂരിൽ കണ്ണങ്കണ്ടി ഷോറൂം ഉൽഘാടന ചടങ്ങിന്ന് പോയതായിരുന്നു.അവിടെയുള്ള ചിലരൊക്കെ എന്റെ കൂടെ സെൽഫി എടുക്കുന്നുണ്ടായിരുന്നു.കണ്ടു നിന്ന കണ്ണങ്കണ്ടി പരീത്ക്കയുടെ പാർട്ണർ സലാംക്ക കണ്ണ് നിറച്ചു കൊണ്ടു പറഞ്ഞു 'ഇത് ഉപ്പയ്ക്കുള്ളതാട്ടോ,ഇത് ഓർക്ക് കൊടുക്കണംട്ടോ'..

ഞാനുൾപ്പെടെ ഞങ്ങളെല്ലാവരും ഉറച്ച് വിശ്വസിക്കുന്നു! ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഈ സ്നേഹവും ആദരവും അത് ബാപ്പയെ സ്നേഹിച്ച് കൊതി തീരാത്ത ജനതയുടേതാണ് എന്ന്. അവരുടെ ഹൃദയങ്ങളിലുള്ള ബാപ്പയുടെ സ്നേഹ സ്മരണകളാണ് അവർ ഞങ്ങളോടും പ്രകടിപ്പിക്കുന്നതെന്ന്..

ബാപ്പയുടെ അഭാവം ഞങ്ങളനുഭവിക്കുന്ന പോലെ അദ്ദേഹത്തിന്റെ സ്നേഹ ജനങ്ങളും അനുഭവിക്കുന്നു. ഞങ്ങളുടെ വീടിന്റെ പൂമുഖത്ത് വന്ന് വിതുമ്പി മടങ്ങുന്നവർ നിരവധി പേരുണ്ട്. ആ വിതുമ്പൽ കാണുമ്പോൾ നിയന്ത്രിക്കാനാവാതെ ഞങ്ങളും പൊട്ടിപോവുന്നു..
ബാപ്പ മരിച്ച് കുറച്ച് മാസങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ നിന്നും ഇടക്കൊക്കെ വന്നുകൊണ്ടിരുന്ന ഭാര്യയും ഭർത്താവും വീട്ടിൽ വന്നു. ഞാൻ പുറത്തിരിക്കുന്നുണ്ടായിരുന്നു.അവർ വന്ന് എന്നെ അഭിവാദ്യം ചെയ്തിട്ട് അവിടെ വരാന്തയിൽ നിന്നു. എന്നോട് ഒന്നും സംസാരിച്ചില്ല. കുറച്ച് കഴിഞ്ഞ് ഞാൻ വീട്ടിനുള്ളിലേക്ക് വന്നപ്പോൾ അവരും പിറകെ വന്നു. അപ്പോഴും അവർ ആരെയോ തിരയുകയാണ്. വീണ്ടും ബാപ്പയുടെ റൂമിനടുത്തൊക്കെ പോയി തിരിച്ചു വന്നു എന്നോട് 'തങ്കൾ എവിടെയിറുക്കെ' എന്ന് ചോദിച്ചു '
ഞാൻ പറഞ്ഞു. തങ്ങളില്ല, തങ്ങൾ ഇറന്തു പോയി (മരണപ്പെട്ടു )എന്ന്.പെട്ടൊന്ന് അവരാകെ തകർന്നതു പോലെ, അവിടെയിരുന്ന് അവർ പൊട്ടിക്കരഞ്ഞു.കരഞ്ഞുകൊണ്ട്, തീരാത്ത സങ്കട ഭാരത്താൽ അവരെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.ഇങ്ങനെ ബാപ്പയുടെ മരണശേഷവും പലരും വീട്ടിൽ വരുന്നു.ബാപ്പയുടെ സാന്നിദ്ധ്യം ഓർത്തെടുക്കുന്നു. ആ ഓർമ്മകളിൽ കണ്ണീർ തൂവുന്നു.മരിച്ച് വർഷങ്ങൾക്കിപ്പുറവും ഇതാവർത്തിക്കുന്നു. ഇത് കാണുമ്പോൾ,വ്യത്യസ്ത മനുഷ്യരുമായി എത്രമാത്രം ആഴത്തിലുള്ള ആത്മീയ ബന്ധമാണ് പ്രിയപിതാവ് പുലർത്തിയിരുന്നതെന്ന് പലപ്പോഴും ഓർത്ത് പോവാറുണ്ട്. ആളുകളുമായി കാര്യ കാരണങ്ങളിൽ മാത്രം ഒതുക്കപ്പെട്ടിരുന്ന ഒരു ബന്ധമായിരുന്നില്ല അത്. അതിനപ്പുറത്തെ, ആത്മീയതലം ഓരോ ബന്ധങ്ങളിലും പിതാവും ജനങ്ങളുമായി നിലനിന്നിരുന്നതാണ് അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമകൾ ഇന്നും അവർ മനസ്സിൽ താലോലിക്കാനുള്ള കാരണം. അതിരുകളും ഉപാധികളുമില്ലാത്ത സ്നേഹം ജനങ്ങൾക്ക് പകർന്നു നൽകിയാണ് അദ്ദേഹം കാലത്തിന്റെ മറുതീരത്തേക്ക് യാത്രയായത്.ഈ പരിശുദ്ധ മാസത്തിലടക്കം അത്തരത്തിലുള്ള നിരുപാധികമായ സ്നേഹം പരസ്പരം പങ്കിടാൻ നമുക്ക് കഴിയുന്നുണ്ടോ എന്നത് ചിന്തിക്കണം. നിബന്ധനകളും കാപട്യങ്ങളുമില്ലാത്ത സമ്പൂർണ്ണമായ സ്നേഹത്തിന്റെ വാഗ്ദാക്കളായി ഓരോ മനുഷ്യനും മാറുമ്പോൾ മാത്രമാണ് സമാധാനപൂർണ്ണമായ ലോകം ഉണ്ടാവുന്നത്. സർവ്വശക്തൻ അതിനായി നമ്മെ അനുഗ്രഹിക്കട്ടെ..

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget