Latest Post



|Ali Karippur|

  കാരുണ്യവാനായ അല്ലാഹുവിന്റെ അനന്തര ഫലമായാണ് നാം ഓരോരുത്തരും ഭക്ഷണ കഴിക്കുന്നത്. അല്ലാഹു പടച്ച എന്തൊക്കെ ജീവജലങ്ങളുണ്ടോ അതിനൊക്കെയുള്ള വിഭവം അവന്‍ ഈ പ്രഞ്ചത്തില്‍ നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ജീവോല്‍പത്തി മുതല്‍ പ്രപഞ്ചാന്ത്യം വരെയുള്ള മുഴുവന്‍ ജീവികള്‍ക്കുമുള്ള ഭക്ഷണം റാസിഖായ അല്ലാഹുവാണ് നല്‍കുന്നത്. ആഴക്കടലിനടിയില്‍ നീന്തി കളിക്കുന്ന ചെറു മത്സ്യത്തിനും കൊടും വനത്തിലെ ആകാശ പറവകള്‍ക്കും അവന്‍ തന്നെയാണ് ഭക്ഷണം നല്‍കുന്നത്. അവന് ആരാധിക്കാന്‍ വേണ്ടി സ്രഷ്ടക്കപ്പെട്ട മനുഷ്യ ജിന്ന് വര്‍ഗത്തിനും വഴിപ്പെട്ടാലും ഇല്ലെങ്കിലും റബ്ബ്് കണക്കാക്കിയ അന്നം നല്‍കുക തന്നെ ചെയ്യും. ജീവന്റെ നിലനില്‍പിനാവിശ്യമായ ഭക്ഷണത്തെ ഇഷ്ടപെടാത്തവരായ അല്ലെങ്കില്‍ ഉപയോഗിക്കാത്തവരോ ആയ ആരും തന്നെ ഇല്ല. വളരുന്ന വൃക്ഷത്തിനും ജന്മ കൊണ്ട ജീവിക്കും ഭക്ഷണം അനിവാര്യമാണ്. ആര് ഭയപ്പെട്ടാലും പടച്ചതമ്പുരാന്‍ കണക്കാക്കിയ ഭക്ഷണം നല്‍കപ്പെടുക തന്നെ ചെയ്യും.
ചരിത്രത്തിന്റെ ഇന്നലെ കളില്‍ കാണപ്പെടാത്ത വിചിത്രമായ സംസ്‌കാരത്തിലേക്കാണ് ആധുനിക മനുഷ്യന്‍ ഭക്ഷണ മേഖലയില്‍ നീങ്ങി കൊണ്ടിരിക്കുന്നത്. ജീവന്റെ നില നില്‍പ്പിനും ആരോഗ്യപരമായ ജീവിതത്തിനും വേണ്ടിയാണ് ഭക്ഷണം കഴിക്കേണ്ടത്. എന്നാല്‍ ജീവിക്കാന്‍ വേണ്ടി ആഹരിക്കുക എന്ന ആശയത്തില്‍ നിന്നും ആഹരിക്കാന്‍ വേണ്ടി ജീവിക്കുക എന്ന  ഇരുണ്ട ആശയത്തിലേക്ക് മനുഷ്യന്‍ എത്തി ചേര്‍ന്നിരിക്കുകയാണ്. പകലന്തിയോളം വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണം രാത്രിയില്‍ കൂട്ടുകാര്‍കൊപ്പം പ്രകാശത്തില്‍ കുളിച്ച ഹോട്ടലുകളിലും ഫാസ്റ്റ് ഫുഡ് സെന്ററുകളിലും ചെന്ന ഗ്യാസാക്കുക ദുരവസ്ഥഥ ഇന്ന് എന്നും വളര്‍ന്നിരിക്കുകയാണ്.
രാത്രി ഭക്ഷണം  ഇശാഇന് ശേഷം എന്ന വചനം എത്ര പ്രസക്തമാണ്. നമ്മുടെ നാട്ടില്‍ ഇശാഇന് ഉടനെയെങ്കിലും ഭക്ഷണം കഴിച്ച് നേരത്തെ ഉറങ്ങുന്ന പതിവ് ഉണ്ടായിരുന്നു. 3 പതിറ്റാണ്ട് മുമ്പ് തുറക്കപ്പെട്ട ഗള്‍ഫിന്റെ വാതിലിലൂടെ കയറിയിറങ്ങിയ ഗള്‍ഫുക്കാരന്‍ അറബ് നാട്ടിലെ പണത്തിന്റെ കൊഴുപ്പില്‍ അര്‍ദ്ധരാത്രി അങ്ങാടി പശുക്കളാവുന്ന അറബ് കുമാരി കുമാരന്മാരുടെ പക്കലില്‍ നിന്നും ഇങ്ങ് മലയാളികളിലേക്കെത്തിച്ചതാണീ തിരു സുന്നത്തിനും നമ്മുടെ സംസ്‌കാരത്തിനും എതിരായ വൃത്തികേട്. അറബികള്‍ക്കാവട്ടെ  പടിഞ്ഞാറുക്കാരില്‍ നിന്നും ലഭിച്ചതാണ്.





എന്തെങ്കിലും  വെറൈറ്റി തേടുന്ന മനുഷ്യന്‍ പുതുമ തേടി ഭക്ഷണത്തിലും പലതും കാട്ടി കൂട്ടി തുടങ്ങി.  ധരിക്കുന്ന വസ്ത്രത്തിനും അന്തിയുറങ്ങന്ന വീടിനും സഞ്ചരിക്കുന്ന വാഹനത്തിനും ആര്‍ഭാടവും അഭിവാനവും ഒരുമിപ്പിച്ച്  അതിരുവിട്ട ഫാഷന്‍ നല്‍കുമ്പോള്‍ സ്വയം ഭ്രാന്തനായി മാറുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. ഭക്ഷണത്തിിന്റെ നിറത്തിനും രുചിക്കും ഐറ്റത്തിനും മോഡി കൂട്ടി ഇന്ന് ഭ്രാന്തിന്റെ ഉത്തംഗതയില്‍ നാം ചെന്നെത്തുകയും ചെയ്തു. അതിന്റെ ഒടുക്കത്തെ ഉദാഹരണമാണ് തീന്‍ മേശയില്‍ പതഞ്ഞ് പൊന്തുന്ന ' ഫുള്‍ജാര്‍ സോഡ ' ആഭാസകരവും അനാരോഗ്യകരവും ഒപ്പം വിശുദ്ധ ദീനിന്റെ നിര്‍ദേശത്തെ പുറം കാല്‌കൊണ്ട് ചവിട്ടുകയും ചെയ്യുന്ന ഈ സംസ്‌കാരത്തെ എന്നെന്നേക്കുമായി പിഴുതെറിയാന്‍ നമുക്ക് കഴിയണം. നബി (സ) തങ്ങള്‍ പറയുന്നു : നിറപകിട്ടാര്‍ന്ന ഭക്ഷണപാനീയം കഴിച്ചും കളര്‍ ഡ്രസ് ധരിച്ചും സൊറ പറയുന്ന ഒരു വിഭാഗം എന്റെ സമുദായത്തില്‍ നിന്നും വരും. അവര്‍ എന്റെ സമുദായത്തിന്റെ നാശകാരികളാണ്'. അല്ലാഹുതന്ന പണം മിതത്തോടെ ഉപയോഗിക്കുന്നതിനു പകരം കൂള്‍ബാറുകള്‍ക്കും ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങള്‍ക്കും വളരുവാനുള്ള ചാലക ശക്തിയായി മാറുന്നു. ചൂടാറിയ ശേഷം മിതമായ രൂപത്തില്‍ കൈ കഴുകി ഇരുന്ന് ഭക്ഷിക്കാന്‍ നിര്‍ദേശിക്കുന്ന ദീനിന്റെ മാര്‍ഗത്തെ തൊട്ട് പുറം തിരിഞ്ഞിരുന്ന് ഒടുക്കം സര്‍വ്വ വിധം സൗകര്യമുള്ള വന്‍കിട ഹോസ്പിറ്റലുകളുടെ വളര്‍ച്ചയുടെ സഹായിയായി ആരും തിരിഞ്ഞു നോക്കാനില്ലാത്ത നിത്യ രേഗത്തിനടിമപ്പെടുന്ന ഒരു സങ്കീര്‍ണ ജീവിതത്തിലേക്ക് തിരിയാന്‍ വേമ്പല്‍ കൊള്ളുന്ന ആധുനിക മുസല്‍മാനുള്ള ശക്തമായ മുന്നറിയിപ്പാണ്. മുത്ത് റസൂല്‍(സ) അരുളിയ വര്‍ണ വൈവിധ്യമുള്ള പാനീയങ്ങളും ഭക്ഷണങ്ങളും വസ്ത്രവും ശീലമാക്കുന്ന മോഡല്‍ ജീവികള്‍ ഇന്ന് സമൂഹത്തില്‍ പിറന്നിരിക്കുന്നു. വാക്കും നാക്കും പേജും പേനയും ഈ  ദുരവസ്ഥക്കെതിരെ നാം ഉപയോഗിക്കുന്നതോടൊപ്പം നമ്മിലോ നമ്മുടെ അഹ്‌ലുകാരിലോ അത്തരക്കാര്‍ ഉണ്ടാവുന്നതിനെ നാം ജാഗ്രതയോടെ കാണണം. കാരണം അവര്‍ ഉമ്മത്തിന്റെ വിനാശകാരികളാണ്.


|Fawas Akambadam|

മണ്ണും മനുഷ്യനും എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നുണ്ടെന്ന് പറയാതെ തന്നെ നമുക്ക് അറിയുന്ന കാര്യമാണ്. 'പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കൂല ' എന്ന പഴമക്കാരുടെ ഉറച്ച വിശ്വാസങ്ങള്‍ക്കുമേല്‍ നാം പടുത്തുയര്‍ത്തിയ പലതും ഇന്നും ആസ്വധിക്കുന്നുണ്ടെങ്കിലും പലതും വഴിയെ പടിയിറങ്ങികൊണ്ടിരിക്കുന്ന സാഹചര്യമാണിന്നുള്ളത്.
മണ്ണിന്റെ മണവും സ്പര്‍ശനവും ഏറ്റ് വളരേണ്ട ബാല്യത്തിന്റെ കാല്‍പാദങ്ങള്‍ ഇന്ന് പാശ്ചാത്യന്റെ സാംസ്‌കാരങ്ങള്‍ കടമെടുത്ത് കൊണ്ടിരിക്കുകയാണ്. തീര്‍ത്തും സങ്കടകരമായ രീതിയില്‍ ഇന്ന് മണ്ണിന് മീതെ റെഡിമെയ്ഡ് പുല്‍മൈതാനങ്ങള്‍ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ്. എപ്പോഴും ട്രെന്റുകളുടെ ഒഴുക്കിനനുസരിച്ച് നീന്തി കൊണ്ടിരിക്കുന്ന സമൂഹം ഈ വിഷയത്തില്‍ തിരിച്ചറിയാതെ പോയ അനവധി യഥാര്‍ത്ഥ്യങ്ങളുണ്ട്. 
മണ്ണിനെ അറിഞ്ഞ് നഗ്നപാദങ്ങള്‍ കൊണ്ട് മണ്ണില്‍ കളിച്ചും അധ്വാനിച്ചും വളര്‍ന്ന ജനസമൂഹം ഇന്നത്തെ സാഹചര്യങ്ങളില്‍ തീര്‍ത്തും മനം നീറുന്നവരാണ്. മണ്ണറിഞ്ഞ് മണ്ണിനെ അറിഞ്ഞ് നേടിയെടുത്ത ചേറും ചളിയും പുരണ്ട കഠിനാധ്വാനങ്ങള്‍ക്കും, കായിക ക്ഷമതയുമെല്ലാം പറഞ്ഞറിയിക്കാനാവാത്ത വിധം ആവേശം നിലനിന്നിരുന്നു. എന്നാല്‍ കാലം ഇങ്ങത്തിനില്‍ക്കുമ്പോള്‍ അതെല്ലാം വിസ്മരിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. 
ഇതിന്റെയെല്ലാം ഭാഗമായ 'ടര്‍ഫ് ' സംസ്‌കാരം അത്രമേല്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തി കൊണ്ടിരിക്കുന്ന  ഒരു സാഹചര്യമാണ് നമുക്കിന്ന് കാണാന്‍ സാധിക്കുന്നത്. നാട് നീളെ ടര്‍ഫുകള്‍ ഉയര്‍ന്ന് വന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഈ കൊച്ചു നാടും അതിന്റെ ഭാഗമാകാനിരിക്കുകയാണ്.
ഇത്തരത്തില്‍ മണ്ണില്‍ നിന്നും സംസ്‌കാരങ്ങള്‍ പുല്‍മൈതാനങ്ങളിലേക്ക് പറിച്ച് നടുന്നവര്‍ എന്ത് ലാഭത്തിനാണ് ഇത്തരം അര്‍ത്ഥ ശൂന്യമായ ചിന്തകള്‍ തേടി അലയുന്നത് ? എന്തൊക്കെ തന്നെ ആയാലും മലയാള മണ്ണിന്റെ സൗന്ദര്യവും ആകര്‍ശണീയതവുമെല്ലാം എന്നും മണ്ണും, മലകളും, പുഴകളും ഒക്കെ ഉള്‍കൊള്ളുന്ന വിശാലമായ കൊച്ചു ലോകം തന്നെയായിരിക്കും. ടര്‍ഫ് സംസ്‌കാരങ്ങള്‍ മുന്നേ പിന്തുടര്‍ന്ന് വരുന്ന ഇതര രാഷ്ട്രങ്ങളില്‍ അവരുടെ സംസ്‌കാരവും ശൈലികളും അതിനു യോജിക്കുന്ന തരത്തിലായിരിക്കും. അതിനെയെല്ലാം അനുകരിച്ച് നാമെന്തിനാണ് നമ്മുടെ മൂല്യങ്ങള്‍ മണ്ണിട്ട് മൂടുന്നത്. അത്തരം പ്രവര്‍ത്തനങ്ങളിലൂടെ നാം നഷ്ടപ്പെടുത്തുന്നത്. സുന്ദരവും, ആസ്വാധനവും ആക്കേണ്ടബാല്യക്കാലങ്ങള്‍ ആണെന്ന് നാം മനസ്സിലാക്കണം. 
മലപ്പുറത്തിന്റെ ഫുട്‌ബോള്‍ഭ്രാന്ത് ഏതൊരാള്‍ക്കും സുഭരിചിതമാണ്. പാടത്തും പറമ്പിലുമെല്ലാം കളിച്ചും കഠിനാധ്വാനം ചെയ്തും വളര്‍ന്ന് വന്നിരുന്ന സമൂഹത്തില്‍ ഉടനടി വന്ന മാറ്റം പഴമകളെ പതിയെ തട്ടി മാറ്റുകയാണ്.  അതോടൊപ്പം കായിക ക്ഷമതയുടെ ആരംഭഘട്ടം മുതല്‍ തന്നെ സൗകര്യങ്ങള്‍ ഏറിയ പുല്‍മൈതാനങ്ങള്‍ വഴിയാവുമ്പോള്‍ കാലം ഏറെ കഴിയുമ്പോള്‍ മണ്ണിനോട് കഥപറഞ്ഞ് സന്ധ്യനേരങ്ങളെയും ഒഴിവ് ദിനങ്ങളെയും അതില്‍ ചിലവഴിച്ച് വളര്‍ന്ന കാല്‍പാദങ്ങള്‍ നമുക്ക് അത്ഭുതമായി തോന്നിയേക്കാം. സൗകര്യങ്ങള്‍ എത്രവളര്‍ന്ന് വന്നാലും അന്തരീക്ഷത്തിന്റെയും മണ്ണിന്റെയും സൗകര്യം സ്പര്‍ശനവും ഏറ്റ് കളിച്ച് വളര്‍ന്നിരുന്ന പാടത്തേയും, പറമ്പിലേയും ഒഴിഞ്ഞ സ്ഥലങ്ങള്‍ സമ്മാനിച്ച ഫീലിംഗ് നല്‍കാന്‍ ഏത് ആധുനിക സംവിധാനങ്ങള്‍ക്കാണ് സാധിക്കുക. ഇന്ന് രാപകലുകള്‍ ടര്‍ഫില്‍ ചിലവഴിക്കുന്ന സമൂഹം ഇത്തരം കാഴ്ചപ്പാടുകള്‍ കുറച്ചെങ്കിലും മാറ്റി നിര്‍ത്തി ആ പഴയ കാലഘട്ടം തിരെഞ്ഞെടുക്കാനും മണ്ണിനെയും പ്രകൃതിയെയും അറിഞ്ഞ് മാനുഷിക മൂല്യങ്ങള്‍ സ്വീകരിച്ച് യഥാര്‍ത്ഥ മനുഷ്യനായ്  മാറാന്‍ തയ്യാറാവണമെന്ന ഒരു വലിയ സന്ദേശം നാം ഇതില്‍ നിന്നും ഉള്‍ക്കൊള്ളണം.



നാളെ ഒരു വീട്ടിൽ ഒരു കല്യാണം നടക്കുന്നുണ്ട്..
വീട്ടുകാർ അവസാനവട്ട ഒരുക്കത്തിലാവും.
ദൂരെയുള്ള ബന്ധുക്കളൊക്കെ വന്നുത്തുടങ്ങിക്കാണും..!
വന്നവർ ആദ്യം ചോദിക്കുക കല്യാണചെക്കൻ
എവിടെയെന്നാകും..
അവൻ ചെളിയിൽ ആണെന്ന് പറഞ്ഞാൽ കേട്ടവർ എന്ത് കരുതും..!?
അവനു വട്ടാണ്..!
അതെ,
നാളെ ഷാജഹാൻറെ കല്യാണമാണ്.
ഷാജഹാൻ തിരക്കിലുമാണ്
തൻറെ കല്യാണവുമായി ബന്ധപ്പെട്ട തിരക്കിലല്ലാ
ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മണ്ണിലും,വെള്ളത്തിലും ചെളിയിലും,
എല്ലാം മാറ്റിവച്ച് അവൻ ഓടി നടക്കുകയാണ്.
നാളെ അത്തറിന്റെ മണമുള്ള പുതിയപ്പിളക്കുപ്പായം ഇട്ടു നിക്കാഹിനിരിക്കേണ്ടവൻ..
സേവനം സാധനയാക്കിയ ഒരു കർമ്മ സംഘത്തിലെ പോരാളിയാണവൻ..
'വിഖായ' അവനെ പോലെ ഇരുപാട് പേരെ പ്രചോദിപ്പിക്കുകയാണ്..
മലപ്പുറം ജില്ലയിലെ ചാപ്പനങ്ങാടി മേഖലയിലെ പടപ്പറമ്പ് യൂണിറ്റിലെ വിഖായയുടെ കരുത്തുറ്റ പ്രവർത്തകൻ...
ആ മണവാട്ടി ഭാഗ്യമുള്ളവളാണ്..
അവൾ പുണ്യം ചെയ്തവളാണ്‌.. അത്കൊണ്ടാണ് അവൾ ഷാജഹാന്റെ കയ്യിലെത്തുന്നത്...!
💜🧡💙💛💚❤️
അള്ളാഹു അവന് റാഹത്തുള്ള
കുടുംബ ജീവിതം നൽകി അനുഗ്രഹിക്കട്ടെ....
എല്ലാവരുംടെയും സ്നേഹവും പ്രാർത്ഥനയും
ഉണ്ടാകട്ടെ..
 ബശീർ ഫൈസി ദേശമംഗലം 



സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ ബ്രോഡ് വേയിലെ ആ 'തെരുവ്' കച്ചവടക്കാരനാണ്..
എന്ത് കൊണ്ടായിരിക്കാം ഇത്രമാത്രം അദ്ദേഹം കൊണ്ടാടപെട്ടത്..
എന്ത് കൊടുക്കുന്നു എന്നതിനേക്കാൾ ആര് കൊടുക്കുന്നു എന്നത് ചിലപ്പോഴെങ്കിലും പ്രസക്തമാകുന്നുണ്ട്.
അദ്ദേഹം ഉണ്ടായിട്ട് കൊടുത്തയാളല്ല.
ഇല്ലായ്മയുടെ വറുതിയിൽ,ദിനം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന തെരുവ് കച്ചവടക്കാരനാണ്.
എറണാംകുളം ബ്രോഡ്‌വേയിലെ ഫുട്പാത്തിലെ ആൾ തിരക്കിൽ തുച്ഛ ലാഭത്തിനു വസ്ത്രം വിൽക്കുന്ന ആൾക്ക് രാവിളുമ്പോൾ കിട്ടുന്ന ലാഭം നമുക്കൂഹിക്കാനാവും.
വലിയ വസ്ത്ര വ്യാപാര ശാലകൾ നടത്തുന്ന കച്ചവടം പോലെ അല്ല അത്.
ഇന്ന് വിറ്റാൽ നാളെ കഴിയാം എന്ന പരിമിതമായ ജീവിതം,
ജീവിച്ചു തീർക്കുന്ന ആ മനുഷ്യൻ നമ്മെ തോല്പിച്ചിരിക്കുന്നു.
ചോദ്യങ്ങൾക്കു മുന്നിൽ അയാൾ എത്ര നിസ്സംഗമായാണ് മറുപടി പറയുന്നത്..!?
മിഡീയകൾ ക്കു മുന്നിൽ അയാൾക്കു വേണമെങ്കിൽ കുറച്ചു അഭിനയിക്കാമായിരുന്നു.
പക്ഷെ,
വിദൂരത്തെവിടയോ ഒരാൾ ഒരു തുണിക്കഷ്ണത്തിനു കാത്തിരിക്കുന്നു എന്ന ചിന്തകൾ അയാളെ ധൃതി പിടിപ്പിച്ച പോലെയായിരുന്നു വാരി വാരി ചാക്കിൽ നിറക്കുന്ന ആ ആവേശം..
അതുകൊണ്ടു ഞാൻ
ഈ വരികളിൽ എവിടെയും താങ്കളുടെ പേര് ബോധപൂർവ്വം പറയുന്നില്ല..
കാരണം താങ്കൾക്കു ഒരൊറ്റ പേരെ പറയാനാവൂ
മനുഷ്യൻ..!!!!
താങ്കളേക്കാൾ വലിയ സംഭാവനകൾ ഒരുപക്ഷെ ഇനിയും പ്രഖ്യാപിക്കപ്പെടും,
അല്ലങ്കിൽ നമ്മുടെ നാട്ടിലെ നന്മ വറ്റാത്ത സമ്പന്നരായവർ ലക്ഷങ്ങൾ ദുരി താശ്വാസത്തിനു നൽകുകയും ചെയ്യും.
പക്ഷെ അപ്പോഴും താങ്കളുടേത് വിലമതിക്കാനാവാത്തതാണ്.
അതെ,
ഉണ്ടായിട്ട് കൊടുത്ത ഔദാര്യമല്ല താങ്കൾ..
ഇല്ലാതെ കൊടുത്ത കാരുണ്യമാണ്..
ഒരിക്കൽ പോലും കാണാത്ത മനുഷ്യ..
എന്നങ്കികും നേരിൽ കാണുകയാണെങ്കിൽ എനിക്ക് താങ്കളെ ഒന്ന് ചേർത്തു പിടിച്ചു ആ കവിളിൽ ഒരുമ്മ വെക്കണം..
💜🧡💙💛💚
അല്ലാതെ ഈ സ്നേഹത്തിനു പകരം താരാൻ കഴിയില്ല.
വരും ബ്രോഡ്വേയിൽ നിങ്ങളെ കാണാൻ ഞാനും സുഹൃത്തുക്കളും,
എന്നല്ല ഒരുപക്ഷെ ആ വീഡിയോ കണ്ടവർ പലരും..
പകരം തരാനല്ല.
ഫുട്പാത്തിലെ ദൈവത്തെ കാണാൻ..!!
'മരിച്ചു പോകുമ്പോൾ ഒന്നും കൊണ്ട് പോകില്ലല്ലോ..'
എന്ന ആ മറുപടിയുണ്ടല്ലോ,
എവിടയൊക്കെയോ ആയിരം പ്രഹര ശേഷിയോടെ പതിക്കുന്നുണ്ടത്...!!
ഒട്ടും ഫേബ്രിക്കേറ്റഡ് അല്ലാതെ മനസ്സു കൊണ്ടാണ് താങ്കൾ അത് പറയുന്നത് എന്ന് ആ ശരീര ഭാഷ മനസ്സിലാക്കിത്തരുന്നുണ്ട്.
ഇന്ന് താങ്കളുടെ ജീവിതത്തിലെ മറക്കാനാവാത്ത പെരുന്നാളാകും എന്നറിയാം..
അങ്ങിനെ താങ്കൾ ആഘോഷം പോലും ആരാധനയാക്കി മാറ്റിക്കളഞ്ഞു...
ബ്രോഡ്വേയിലേ മനുഷ്യാ,
മലയാളത്തിന്റെ നന്ദി!
ആവർത്തനം കൊണ്ട് അർത്ഥം നഷ്ടപ്പെട്ട
'നന്ദി'
എന്ന രണ്ടക്ഷരം പകരമാവില്ലന്നറിയാം
പ്രാർത്ഥന പകരം തരുന്നു.
കാലം നിങ്ങള്ക് വേണ്ടി നന്മകൾ കാത്തു വെക്കട്ടെ..!!
കടപ്പാട്: ഉസ്താദ് ബഷീർ ഫൈസി ദേശമംഗലം  
*******************





|Shafeeque Vakkod|

ഞാൻ കണ്ടു.
പാതാർ എന്ന ഗ്രാമം.
ഹോ...!
ഭയാനകരം.
ആശ്ചര്യത്തോടെ കുറേ സമയം ഞാൻ നോക്കി നിന്നു.
പാതാറെന്ന ഗ്രാമം ഞാൻ മുമ്പ് കണ്ടിട്ടില്ല.
എങ്കിലും ഒരു ഗ്രാമത്തെ ഞാൻ സങ്കൽപ്പിച്ചപ്പോൾ അതിനു ആവിശ്യമായതൊന്നും ഇപ്പോൾ പാതാറിലില്ല.
വീടുകളെല്ലാം ഉരുൾ പൊട്ടലിൽ തകർന്നടിഞ്ഞിരിക്കുന്നു.
വീടുകൾ സ്ഥിതി ചെയ്ത തൽസ്ഥാനത്ത് വലിയ പാറകളും  മരത്തടികളും അടിഞ്ഞ് കൂടിയിരിക്കുന്നു.
അപകടസ്ഥലത്തിലേക്കു പോകുന്ന വഴിക്ക് ഉരുൾ പൊട്ടുന്ന ഭീകര കാഴ്ച കണ്ട ഒരു വ്യക്തിയെ സന്ദർഷിച്ചു.
അദ്ധേഹത്തിൻ്റെ മകൻ കാറിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കാർ അൽപം പിറകോട്ട് നീങ്ങി.കാർ മുമ്പോട്ട് തള്ളി നീക്കുന്നതിനിടയിൽ ക്ഷീണത്താൽ ഒന്ന് എണീറ്റു നോക്കുമ്പോഴാണ് ഉരുൾ പൊട്ടുന്ന ഭീകര കാഴ്ച ഇദ്ധേഹം കാണുന്നത്.റബ്ബറുകൾ കടപുഴകി ഒഴുകി വരുന്നു. വലിയ പാറകൾ വരുന്നു.ജീവൻ കൊണ്ട് ഓടുന്നതിനിടക്ക് മക്കളെ ഓർമ വന്ന് തിരിച്ച് വീട്ടിൽ എത്തിയപ്പോഴേക്കും സ്ഥിതിഗതിയാകെ മാറി. വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാതെ സ്തംഭിച്ചു നിന്ന്.വീടിൻ്റെ പിറക്കു വശം നശിച്ചെങ്കിലും ജീവൻ തിരിച്ചു കിട്ടില്ലെന്നുറപ്പിച്ച സന്ദർഭത്തിൽ അള്ളാഹുവിൻ്റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടു.മനോഹരമായ വീട് നശിച്ചു.പുതുതായി നിർമിക്കുന്ന അദ്ധേഹത്തിൻ്റെ കെട്ടിടം പൂർണമായി നശിച്ചു.ഇദ്ധേഹത്തിനു തന്നെ ഒരു കോടിയുടെ മുകളിൽ നഷ്ടം.
ഒരു ചെറു തോട് മാത്രമുള്ള പാതാർ ആ കുത്തിയൊഴുക്കിൽ വീടുകളും കെട്ടിടങ്ങളും നികത്തിയെടുത്ത് ഒരു പുഴയായി മാറിയിരിക്കുന്നു.
പാതാർ പള്ളിയുടെ പിറക് ഭാഗം നശിച്ചിരിക്കുന്നു.
ഒരു നിമിഷം കൊണ്ട് സർവ്വതും നശിച്ചവർ.ഇന്ന് പാതാറില്ല.പുതിയൊരു പാതാറിനെ വാർത്തെടുക്കേണ്ടതുണ്ട്.
പ്രതീക്ഷകൾ നഷ്ടപ്പെട്ട ഈ ഗ്രാമ വാസികൾക്ക്‌ നല്ലൊരു മാർഗം നാഥൻ കാണിച്ച് കൊടുക്കട്ടെ... ആമീൻ.







കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും സമസ്ത കാസര്‍കോട് ജില്ല സെക്രട്ടറിയുമായ ശൈഖുനാ ഖാസിം മുസ്‌ലിയാര്‍ വഫാത്തായി. അല്‍പ്പം മുമ്പായിരുന്നു അന്ത്യം.
ഉപ്പള മൂസോഡി തൈവളപ്പ് നിരവധി വീടുകളും പള്ളിയും കടലെടുത്ത സ്ഥലം സന്ദര്‍ശിച്ച് സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍ക്കൊപ്പം മടങ്ങുന്നതിനിടെ ക്ഷീണം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫാത്തിബി. മക്കള്‍: ഹന്‍സാര്‍, അല്‍ത്താഫ്, നസീഫ, നസീല.

വഫാത്തിന്റെ അൽപ സമയം മുമ്പ് 





ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget