Latest Post


| Muhammed Favas Akambadam |

നവയുഗത്തിൽ സോഷ്യൽ മീഡിയകളിലും മറ്റും ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ്  'യുക്തിവാദം'
പലപ്പോഴും സമൂഹത്തിൽ യുക്തി- ഭൗതിക വാദങ്ങൾ നിരത്തി ഇസ്ലാമിന്റെ മഹിതമായ ആശയാദർശങ്ങളെ കരിവാരിത്തേക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ വ്യക്തമായ ധാരണകളും പഠനങ്ങളും നടത്തിയിട്ടില്ലാത്ത ഭൂരിപക്ഷം വരുന്ന ജനങ്ങളും ഇത്തരം വാദങ്ങൾ കണ്ണടച്ച് വിശ്വസിക്കുകയും അതിൽ അകപ്പെടുകയും ചെയ്യുന്നു എന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തരം ഘട്ടത്തിൽ നേരായ പഠനങ്ങളിലൂടെയും  വീക്ഷണങ്ങളിലൂടെയും യാതാർത്ഥ്യത്തെ ഉൾക്കൊള്ളാൻ സാധിച്ചവർക്ക് യുക്തി -ഭൗതിക വാദങ്ങൾ പൊള്ളയാണെന്ന്  മനസ്സിലാക്കാനും  വിശ്വാസ തീരത്ത് തന്നെ  അടിയുറച്ചു നിൽക്കാനും സാധ്യമായിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ ഇസ്ലാമിനെ കരിവാരിത്തേക്കാനും വേട്ടയാടാനും മാത്രമായി ഇസ്ലാമോഫോബിയകളുടെ വലിയൊരു സംഘം തന്നെ ഇന്ന് പ്രവർത്തനാസജ്ജമായി നിലകൊള്ളുന്നുണ്ട്. വിക്കി ഇസ്ലാം പോലോത്ത ഇസ്ലാംവിരുദ്ധ പോർട്ടലുകളും സൈറ്റുകളും മാത്രം എടുത്ത് പരിശോധിച്ചാൽ തന്നെ ഇസ്ലാം വിരുദ്ധത നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കേവലം ഭൗതിക വാദങ്ങൾ മറയാക്കി ഇസ്ലാമിനെ ക്രൂരമായി വേട്ടയാടുന്നവർ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനിറ്റിക്കെതിരെയൊ, മറ്റു മതവിഭാഗങ്ങൾക്കെതിരെയൊ ഇത്തരം വിക്കി ക്രിസ്ത്യാനിറ്റി, വിക്കി ഹിന്ദുത്വം, വിക്കി ബുദ്ധിസം തുടങ്ങിയ യാതൊരു പോർട്ടലുകൾക്കും തുടക്കം കുറിച്ചതായി കേട്ടുകേൾവി പോലും ഇല്ലാത്തതും ഇസ്ലാം വിരോധത്തിന്റെ ആഴം കൂടുതൽ മനസ്സിലാക്കി തരുന്നതാണ്.

നവനാസ്തിക ചിന്താഗതികൾക്ക് ഊടും പാവും നൽകി ഭൗതികവാദങ്ങൾ പ്രചരിപ്പിക്കുന്നവർ ഇന്ന് യഥാർത്ഥത്തിൽ സ്വയം കണ്ണടച്ചിരുട്ടാക്കുക എന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഖുർആനിക ഭ്രൂണശാസ്ത്രത്തെയും മറ്റും വിമർശിച്ച് സമൂഹ മധ്യേ മണിക്കൂറുകൾ നീണ്ട പഠന ക്ലാസുകൾ നടത്തുന്നവർ പ്രാഥമികമായി ചെയ്യേണ്ടത് വിമർശന വിധേയമാക്കാൻ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളെ പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക എന്നതാണ്. എന്നാൽ അത്തരത്തിലുള്ള യാതൊരു ഒരുക്കങ്ങളും ഇല്ലാതെ എല്ലാത്തിനെയും വിമർശിച്ച് ഇദംപ്രഥമമായ തരത്തിൽ പുതിയ കണ്ടെത്തലുകൾ നടത്തി, അതിനെ പ്രചരിപ്പിക്കുക എന്നത് ഒരു നിലക്കും സ്വീകരിക്കാൻ സാധിക്കുകയില്ല.

പ്രശസ്ത ഗ്രീക്ക് എഴുത്തുകാരനും ദീനീ പ്രബോധകനുമായ ഹംസ ട്ടട്ടസ്, ടൊറന്റോ യൂണിവേഴ്സിറ്റി ഭ്രൂണ ശാസ്ത്ര ഗവേഷകൻ ക്വീത് മൂർ തുടങ്ങിയവരുടെ ഗ്രന്ഥങ്ങൾ പഠനവിധേയമാക്കി എന്നും അതിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ അവർ തന്നെ തിരുത്തിയിട്ടുണ്ടെന്നുമുള്ള വ്യാജപ്രചരണങ്ങൾ നിരത്തി ജനങ്ങളെ വിഡ്ഢികളാക്കുന്ന ഒരു വിഭാഗം ഇസ്ലാമിക വിരോധത്തിനടിമപ്പെട്ട് എത്രത്തോളം അന്ധൻമാരായിരിക്കുന്നു എന്നത് മനസ്സിലാക്കാൻ ഇവരുടെ ഇത്തരം പ്രവർത്തനങ്ങൾ തന്നെ ധാരാളം.

പരിശുദ്ധ ഖുർആൻ മുന്നിൽ വെക്കുന്ന നിയമ നിർദ്ദേശങ്ങൾ പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് സാക്ഷ്യം വഹിച്ച് ദീനിൽ നില നിന്ന് പോരുന്ന വിശ്വാസികൾ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നവരാണെന്ന് വാതോരാതെ നാടുനീളെ പ്രസംഗിച്ചു നടക്കുന്നവർ പരിശുദ്ധ ദീനിന്റെ യഥാർത്ഥമായ ആശയാദർശങ്ങളും വിശുദ്ധ മതഗ്രന്ഥമായ ഖുർആൻ ശരീഫിലെ ഒരേടെങ്കിലും യഥാർത്ഥമായി പഠിച്ച് മനസ്സിലാക്കാൻ തുനിഞ്ഞിരുന്നുവെങ്കിൽ, അതിലെ  ഒരു വചനമെങ്കിലും ഇരുളടയാത്ത മനസ്സിൽ സ്വീകരിച്ചിരുന്നുവെങ്കിൽ മഹിതമായ ദീനിനെതിരെ കൊഞ്ഞനം കുത്താൻ അവർക്ക് സാധിക്കുമായിരുന്നില്ല എന്നതാണ് വാസ്തവം.
ഇസ്ലാമിക വൈരുദ്ധ്യത നിഴലിച്ചു നിൽക്കുന്ന ലേഖനങ്ങൾ തിരഞ്ഞെടുത്ത്  അതിലെ പൊള്ളയായ വാദങ്ങൾ മാത്രം കോപ്പി-പേസ്റ്റ് ചെയ്യുന്ന 'യുക്തി പണ്ഡിതന്മാർ' യഥാർത്ഥത്തിൽ വിശ്വാസി സമൂഹത്തിന്റെ ചിന്തകളും മതവാദങ്ങളും എന്താണെന്ന് പോലും മനസ്സിലാക്കാതെ അർത്ഥഗർഭമില്ലാത്ത വിമർശന പഠനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്ലാമിനെ വേണ്ടവർക്ക് സ്വീകരിക്കാനും അല്ലാത്തവർക്ക് തള്ളിക്കളയാനുമുള്ള അവകാശം ഇസ്ലാം നൽക്കുന്നുണ്ട്. എന്നാൽ മുന്നേ സൂചിപ്പിച്ചതുപോലെ നിയമ നിർദ്ദേശങ്ങൾ അനുസരിച്ച് ജീവിക്കാൻ തയ്യാറാണെന്ന് സാക്ഷ്യംവഹിച്ച ഏതൊരു വ്യക്തിക്കും അത് പാലിക്കൽ നിർബന്ധമാണ്. അത് ദീനിൽ എന്നല്ല ഭൗതിക കാര്യങ്ങളിലും അങ്ങനെ തന്നെയാണ്. എന്നാൽ ഇവിടെയും ചിന്താ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നവർ മനസ്സിലാക്കേണ്ടത് ചിന്തകൾക്കും അതിന്റെതായ പരിധികളുണ്ടെന്നും എല്ലാം ചിന്തിച്ചു മാത്രം കണ്ടെത്തുക എന്നത് പ്രായോഗികമല്ലാ എന്ന യാഥാർത്ഥ്യവുമാണ്. 

മനുഷ്യ സംസ്കരണത്തിനായി ഇറക്കിയ ഗ്രന്ഥത്തിൽ മാനുഷിക ജീവിതത്തിലെ ഇടനാഴികൾ ഏറെയും ചർച്ച ചെയ്യപ്പെടുമ്പോൾ അതിനെയും ഭൂമിശാസ്ത്രപരമായും, ഗോളശാസ്ത്രപരമായും മാത്രം ചിന്തിച്ച് സ്വയം അന്ധരാകുന്നവരോട് തർക്കിച്ചു ജയിക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ വിജയം. 
മനുഷ്യമനസ്സുകളിൽ ഇളക്കം സൃഷ്ടിച്ച് വ്യതിചലനങ്ങൾക്ക് വഴിയൊരുക്കുന്ന 'യുക്തി ബോധം' പോലും വേണ്ടവിധത്തിൽ ഇല്ലാത്ത കപട വാദികൾ ഏതൊരർത്ഥത്തിലാണ് സമൂഹത്തിൽ ഭൗതിക- മത  വാദങ്ങളിൽ താരതമ്യ പഠനം നടത്തുന്നതെന്ന്   ഉത്തരമില്ലാത്ത ചോദ്യമാണ്. പരിശുദ്ധ ഖുർആൻ വ്യക്തി നിർമ്മിതമാണെന്ന് പറഞ്ഞു മുന്നേ വന്നവർക്ക് മുമ്പിൽ വെല്ലുവിളി ഉയർത്തിയ ഒരു വലിയ ചോദ്യമുണ്ട്... 
"ഇതിനോട് കിടപിടിക്കുന്ന ഒരു വചനക്കെങ്കിലും കൊണ്ടു വരാൻ തയ്യാറുണ്ടോ...?" എന്ന് .
എന്നാൽ ഇതേ വെല്ലുവിളിക്ക് ഇന്നും ഉത്തരം നൽകാൻ സാധിക്കാത്ത പക്ഷവും പുതിയ വാദങ്ങളും ചിന്തകളും നിരത്തി നിങ്ങൾ ആരെയാണ് പൊട്ടന്മാരാക്കുന്നത്? 
ഇഖ്‌റഇന്റെ സന്ദേശങ്ങൾ ആശയ ചോർച്ചയില്ലാതെ  ജനഹൃദയങ്ങളിൽ പകർന്നുനൽകിയ ലോക നായകരുടെ അനുയായികളെയോ...? 
ഇസ്ലാമിനെ എത്രത്തോളം ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്നുവോ അതിനനുസരിച്ച് ഇസ്ലാമിന്റെ വളർച്ച ധൃതഗതിയിൽ ആവുന്നുണ്ടെന്ന് ഇത്തരം ഇസ്ലാം വിരോധികൾ മനസ്സിലാക്കിയാൽ നന്ന്. വർഷങ്ങൾക്കപ്പുറം  വിമർശകർക്കു മുമ്പിൽ കൂടുതൽ അസൂയാ പരമായ രീതിയിൽ ഇസ്ലാം വളർച്ചയുടെ ഉത്തുംഗതയിൽ എത്തുമെന്ന് ആധുനിക പഠനങ്ങളും തെളിയിച്ച് കൊണ്ടിരിക്കുന്നു. അതിനെല്ലാം പുറമേ കാല്പനികമായ മൂല്യങ്ങളിലൂടെ നേടിയെടുത്ത അടിയുറച്ച വിശ്വാസവും, ആത്മീയ പരമായ ഉൾവെളിച്ചവും സമംചേർന്ന്  ഇസ്ലാമിക വ്യതിചലനങ്ങളെ മനസ്സിലാക്കി ദീനീ സംരക്ഷണ വീഥികളിൽ പ്രോഢ്ജ്വലിച്ച് മൺ മറഞ്ഞതും, ജീവിച്ചിരിക്കുന്നതുമായ  പണ്ഡിത മഹത്തുക്കളുടെ പിന്മുറക്കാരായി ഇന്നും ഈ കേരളക്കരയിൽ സമസ്ത എന്ന മഹിതമായ പണ്ഡിത പ്രസ്ഥാനത്തിന്റെ കീഴ്ഘടകമായി പ്രവർത്തിച്ച് യഥാർത്ഥമായ ദീനിന്റെ ആശയാദർശങ്ങൾ വരച്ചു കാണിച്ചു മുന്നേറുന്ന 'ഇബാദിന്റെയും' 'ഇസ്തിഖാമ' യുടെയും നട്ടെല്ലുള്ള നായകൻമാർക്കും പിന്നണി കൾക്കും മുമ്പിൽ നാസ്തിക ചിന്താഗതികൾക്ക് ചൂട്ടുപിടിക്കുന്ന ഇത്തരം കപട വാദികൾ ഉത്തരമില്ലാതെ മുട്ടുമടക്കേണ്ടി വരുന്നുണ്ടെന്നും, ഇതിവിടം നിലനിൽക്കുന്ന കാലത്തോളം ദീനി വെളിച്ചം അസ്തമിക്കില്ലെന്നും  വിശ്വാസി സമൂഹം മനസ്സിലാക്കി മുന്നേറാൻ സന്നദ്ധരാവണം.


| ശഫീഖ് വാക്കോട് |
       പ്രിയ പിതാവ് വാക്കോട് ഉസ്താദിൻ്റെ കൂടെ സമസ്തയുടെ മുശാവറ യോഗത്തിനും മറ്റു യോഗങ്ങൾക്കും മിക്ക ദിവസങ്ങളിലും ഉസ്താദ് കൂടെ ഉണ്ടായിരുന്നു. ഉപ്പയുടെ കൂടെ അധിക ദിവസവും ഞാനായിരുന്നതിനാൽ എന്നോട് നല്ല സ്നേഹമായിരുന്നു.ഇടക്ക് കയ്യിൽ കാശൊക്കെ നൽകി ദുആ ചെയ്യാനൊക്കെ ആവിശ്യപ്പെട്ടിരുന്നു. എവിടുന്ന് കണ്ടാലും മോനേ എന്തൊക്കെ വിശേഷം നിൻ്റെ അസുഖമൊക്കെ സുഖായില്ലേ എന്നന്വേഷിക്കാത്ത ദിനം ഞാനോർക്കുന്നില്ല.

       വീട്ടിൽ നിന്നും സമസ്തയുടെ യോഗത്തിന് പുറപ്പെട്ടാൽ നേരെ ചെല്ലുന്നത് എം.എം ഉസ്താദിൻ്റെ വീട്ടിലേക്കാണ്. നിറ പുഞ്ചിരിയുമായി വീട്ടുമുറ്റത്ത് ഞങ്ങളേയും പ്രതീക്ഷിച്ച് ഉസ്താദ് നിൽപ്പുണ്ടാവും .ചായ കുടിപ്പിക്കാൻ കരുതിയിട്ടുണ്ടെങ്കിൽ നിർബന്ധിപ്പിച്ച് കുടിപ്പിക്കും. അല്ലെങ്കിൽ യാത്ര ആരംഭിക്കും.

     കാറിൽ കയറി അവിടെ എത്തുമ്പോഴേക്കും സമസ്തയുടേയും നേതാക്കളുടേയും പല അനുഭവ ചരിത്രങ്ങൾ ഉസ്താദ് പങ്കു വെക്കലുണ്ട്.ഉസ്താദ് പല നാടുകളിലേക്കും പ്രബോധനത്തിന് പോയപ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങൾ കൂട്ടത്തിലുണ്ടാവും.ശംസുൽ ഉലമയാണ് ഉസ്താദിനെ മുശാവറയിലെടുത്തത്." എടോ, നിന്നെ ഞാൻ മുശാവറയിലെടുക്കാണ്". ഉസ്താദേ ഞാൻ അതിന് യോഗ്യനല്ല." പിന്നെ ആരെയെടോ അവിടുന്ന് എടുക്കുവാ " .തൃശൂർ ജില്ലയിൽ നിന്നാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഹൈദ്രൂസ് ഉസ്താദിൻ്റെ വഫാത്തിന് ശേഷം ശംസുൽ ഉലമയാണ് അദ്ധേഹത്തെ മുശാവറയിൽ എടുക്കുന്നത്.

      പിതാവിനോട് വല്ലാത്ത സ്നേഹ ബന്ധമായിരുന്നു.എല്ലാ കാര്യങ്ങളും പിതാവ് ഉസ്താദിനോടും ഉസ്താദ് പിതാവിനോടും മുശാവറ ചെയ്യലുണ്ട്.ഉപ്പാക്ക് ഇടക്ക് ചായ കുടിക്കേണ്ടി വരുമെന്ന് ഉസ്താദ് മനസ്സിലാക്കിയതിനാൽ ഇടവിട്ട് എന്നോട് മെല്ലെ പറയും.ഉപ്പാക്ക് ചായ കുടിക്കേണ്ടി വരും. നമ്മുക്ക് ഒരു കടയുടെ അടുത്ത് നിറുത്തണം. ചായക്കടയുടെ അടുത്ത് നിറുത്തിയാൽ ഉസ്താദിന് ആവിശ്യമുണ്ടെങ്കിൽ ഉപ്പയുടെ കൂടെ ചായ കുടിക്കാൻ പോവും.അല്ലെങ്കിൽ കാറിൽ ദിക്റുകൾ ചൊല്ലിയിരിക്കും. പലപ്പോഴും കോഴിക്കോടിൽ നിന്നും തിരിച്ചു വരുമ്പോൾ മോങ്ങത്ത് എത്തുന്നതിൻ്റെ മുമ്പ് ഒരു ചായക്കടയുണ്ട്.പല തര എണ്ണക്കടികളും ഓർഡർ ചെയ്ത് കഴിക്കും. മുളക് ബെജി കഴിക്കുമ്പോഴൊക്കെ പറയും ഇതൊക്കെ കഴിക്കുന്നത് നല്ലതാണ്.
     വഴിയിൽ വെച്ച് മൂന്നു കിലോയുടെ ഓറഞ്ച് ഉസ്താദിൻ്റ വീട്ടിലേക്കും അതുപോലോത്ത ഒന്ന് ഉസ്താദിൻ്റെ വക എൻ്റെ വീട്ടിലേക്കും വാങ്ങും.
തിരിച്ച് വീട്ടിലേക്ക് എത്തുന്നതിൻ്റെ മുമ്പെ ഭാര്യയോട് വിളിച്ച് പറയും.ഞാനും വാക്കോട് ഉസ്താദും മോനും വരുന്നുണ്ട്. ചായ ഉണ്ടാക്കിക്കോ.
ചിലപ്പോഴൊക്കെ ഭാര്യയോട് ചില തമാശ  പറഞ്ഞ് കളിയാക്കിയിട്ട് ഞങ്ങളോട് പറയും .ഇവരെ ഇങ്ങനെയൊക്കെ കളിയാക്കുന്നത് ഒരു രസമാണ്.
അവസാന നാളുകളിലൊക്കെ ഫൈസിമോനെ എന്നാണ് എന്നെ വിളിച്ചിരുന്നത്. ഇനി ആ മോനെ എന്ന വിളി കേൾക്കില്ലല്ലോ എന്നോർക്കുമ്പോൾ കണ്ണ് നിറയുന്നു.
   നാഥൻ സ്വർഗത്തിൽ ഒരുമിച്ച് സംഗമിക്കാനുള്ള സൗഭാഗ്യം നൽകട്ടെ... ആമീൻ | ശഫീഖ് വാക്കോട് | 
ഉപ്പയാണ് എന്റെ ഹീറോ. പത്താം ക്ലാസ് വരെ എന്റേതായ ജീവിതമായിരുന്നു എനിക്ക്.പത്താം ക്ലാസിൻ ശേഷം ദർസിൽ ചേർത്തിയപ്പോൾ ജീവിതത്തിൻ ചെറിയ മാറ്റം വരുത്തി. ചില കാര്യങ്ങളിലെല്ലാം ഉപ്പയുടെ ജീവിതം പകർത്തിയെടുക്കാൻ തീരുമാനിച്ചു.പരസ്പര സ്നേഹം, സ്വ ദു:ഖം മറച്ചുവെച്ച് മറ്റുള്ളവരുടെ സന്തോഷത്തിൻ വേണ്ടി പ്രവർത്തിക്കുക, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതിൽ നിന്ന് പരമാവധി മാറി നിൽക്കുക, ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥ കാണിക്കുക ഇങ്ങനെ ഒരുപാട് പകർത്തുവാനുണ്ട് ഉപ്പയുടെ ജീവിതത്തിൽ നിന്ന്.

സമസ്ത എന്ന് പറഞ്ഞാ ഉപ്പാക്ക് ജീവനാണ്. ജീവിതത്തിന്റെ നല്ലൊരു ശതമാനം ഉപ്പ സമസ്തക്ക് വേണ്ടി ചിലവഴിച്ചു. എനിക്ക് തോന്നുന്നു മുശാവറയല്ലാത്ത സമസ്തയുടെ മുഴുവൻ യോഗത്തിലും ഉപ്പ ഉണ്ടാവാറുണ്ടായിരുന്നു. മുശാവറയിൽ എത്തിയതോടെ അതിലും പങ്കാളിയായി.
എഴുത്താണ് ഉപ്പയുടെ ജീവിതം. പേനയാണ് കൂടെ പിറപ്പ്. ചില ദിനങ്ങളിൽ രാത്രി 12 മണിക്ക് ഉറങ്ങാൻ പോവുമ്പോഴും സുബ്ഹിക്ക് എണീക്കുമ്പോഴും ഉപ്പ എഴുതുകയായിരിക്കും. വായനയിലൂടെ മാത്രമേ എഴുത്തുകാരനാവാൻ സാധിക്കുകയൊള്ളു എന്ന് വീട്ടിലെ അലമാറകളിലുള്ള പുസ്തകങ്ങൾ കണ്ടാൽ വ്യക്തമാകും. ഇന്നും മുടങ്ങാതെ വായന കൊണ്ട് നടക്കുന്നു. ദർസ് പഠനം രണ്ട് വർഷം പിന്നിട്ട് അമാനത്ത് ഉസ്താദിന്റെ ദർസിൽ നിന്ന് കെ.ടി ഉസതാദിന്റെ ദർസിൽ എത്തിയതിൻ ശേഷം തുടങ്ങിയതാണ് ഈ എഴുത്ത്.നല്ല ലേഖനം എഴുതിയതിൻ അമാനത്ത് കോയണ്ണി മുസ്ലിലിയാരുടെ അനുമോദനവും സമ്മാനവുമായിരിക്കാം ഉപ്പാനെ ഈ നിലയിൽ എത്തിച്ചത്.കൂടാതെ കെ.ടി ഉസ്താദിന്റെ ശിഷ്യത്വവും ഉപ്പാനെ ഉന്നതതലങ്ങളിൽ എത്തിച്ചു.

മനസ്സ് നിറയേ സ്നേഹമാണ് ഉപ്പാക്ക്.വീട്ടുകാരായാലും കുടുംബക്കാരായാലും ശിഷ്യൻമാരായാലും സ്നേഹം വേണ്ടതിലതികം നൽകി. കുടുംബത്തിലെയെന്നല്ല ദിനീ കാര്യങ്ങളിൽ നാട്ടിലെ അവസാന വാക്ക് ഉപ്പയുടേതാണ്. ആദർശത്തിൽ ഒരാളുടെ മുന്നിലും അടിയറവ് വെക്കരുതെന്ന് ഉപ്പജീവിതത്തിലൂടെ കാണിച്ച് തന്നു. അൽ മുഅല്ലിം മാസികക്കും മറ്റു ലേഖനങ്ങൾക്കുവേണ്ടിയും ഈ പ്രായത്തിൽ ഉറക്കമൊഴിച്ച് കഷ്ടപ്പെടുന്നത് കാണുമ്പോൾ മനസ്സ് വേദനിക്കാറുണ്ട്‌. കാറിൽ സഞ്ചരിക്കുമ്പോൾവരെ ലേഖനം എഡിറ്റ് ചെയ്യുന്ന ഉപ്പയെ കണ്ടിട്ടുണ്ട്. എഴുത്ത് നിറുത്തിയ പല എഴുത്തുകാരോടും നമ്മുടെ അറിവിനെ മറ്റുള്ളവർക്ക് അറിയിച്ച് കൊടുക്കുന്നതിൽ മടികാണിക്കരുതെന്ന് ഉപദേശിക്കുമായിരുന്നു. മറ്റു ള്ളവരുടെ കഴിവ് കണ്ട് അവരെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഉപ്പ മികവ് കാണിച്ചു.ഹംസ റഹമാനിയെ പോലുള്ളവരെ സമൂഹത്തിൻ സമർപ്പിക്കുന്നതിന് പിന്നിൽ ഉപ്പയാണെന്നത് റഹ് മാനി ഉസ്താദ് തന്നെ പല വേദികളിൽ പറഞ്ഞിട്ടുണ്ട്. തന്നെ പോലെ തന്റെ ശിഷ്യന്മാരേയും മികച്ച എഴുത്തുകാരാക്കി. 

പത്താം ക്ലാസ് കഴിഞ്ഞതിൻ ശേഷം മികച്ച ദർസ് അന്വേഷിക്കുകയും ആലത്തൂർപടി ദർസിൽ ചേർക്കുകയും ചെയ്തു. ജീവിതത്തിൽ നല്ലൊരു ഉപ്പയെ കിട്ടിയത് പോലെ സ്നേഹനിധിയായ നല്ലൊരു ഉസ്താദിനേയും ഉപ്പ തന്നെ സമ്മാനിച്ചു. ദർസിനെ വളരെ സ്നേഹിച്ച വ്യക്തിത്വമാണ് ഉപ്പ. പഴയ മോലിയാരാവാനാണ് ഉപ്പയുടെ താൽപര്യം. പല കോളേജുകളിലേക്കു ക്ഷണിച്ചെങ്കിലും ദർസ് നടത്തി മരിക്കാനാണ് ആഗ്രഹമെന്ന് ഉപ്പ പറയാറുണ്ട്.

കെ-ടി. ഉസ്താദിനെ ജീവൻ തുല്യം സ്നേനിച്ചു.ഉസ്താദിന്റെ മരണം വാപ്പയെ വല്ലാതെ വിഷമിപ്പിച്ചു. എന്നാലും ഇന്ന് ഉപ്പ ഓരോ തീരുമാനമെടുക്കുമ്പോഴും കെ .ടി ഉസ്താദിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചായിരിക്കും. ഒരുപാട് കാലം ഉപ്പയുടെ തണലിൽ ജീവിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ.  Muhammed Salih |

ഞാനൊരു മുസ്ലിമാണ്, ഇസ്ലാം എനിക്ക് അനുവദനീയമാക്കിയ രണ്ട് ആഘോഷ ദിനങ്ങൾ ഈദുൽ ഫിത്വറും ഈദുൽ അദ്ഹയുമാണെന്നിരിക്കെ ഇതര മതസ്ഥരുടെ ആരാധനാപരമായ ആഘോഷങ്ങളിൽ ഈ സമയം വരെ ഭാഗവാക്കായിട്ടില്ല, അത് കൃസ്തുമസായാലും ഓണമായാലും അങ്ങനെ തന്നെ. ادخلو في السلم كافة (സമ്പൂര്‍ണമായും ഇസ്ലാമിൽ പ്രവേശിക്കുക) എന്ന ഖുർആനിന്റെ കൽപ്പനക്ക് കീഴടങ്ങി ജീവിക്കുന്ന മുസ്ലിമിന് ശിർക്ക് വന്നു ചേരുന്ന ഇതര മതസ്ഥരുടെ ആരാധനാ ബന്ധിതമായ ആഘോഷങ്ങൾ നിഷിദ്ധമാണ് എന്ന മതവിധി തന്നെ കാരണം.

ഓരോ ശ്വാസത്തിലും 'അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതരാണ്' എന്നുരുവിടുന്ന മുസ്ലിമിനെ സംബന്ധിച്ചടത്തോളം ചീള് രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നവർ എന്ത് പറയുന്നുവെന്നതല്ല മറിച്ച്, ആത്യന്തികമായി അല്ലാഹുവും അവസാന പ്രവാചകൻ മുഹമ്മദ് (സ)യും സ്വഹാബയും ഫുഖഹാഉം പഠിപ്പിച്ച മാതൃക എന്ത് എന്നതാണ് നോക്കി കാണുന്നത്. അത് കൊണ്ട് തന്നെ കപട മതേതര മാപ്ലമാർ... അത് സായിബോ സഖാവോ ആവട്ടെ, നിങ്ങളുടെ രാഷ്ട്രീയക്കളരിയിലെ കുഴച്ചു വെച്ച മൈദമാവ് നിലപാടിനനുസരിച്ച് ഇസ്‌ലാമിനെ മാറ്റി മറിക്കണമെന്ന് ശാഠ്യം പിടിക്കുന്നത് ചുരുങ്ങിയ പക്ഷം ഒരു മാതിരി മറ്റേ പരിപാടി (ഭാസിസം) ആണ്.

നമ്മുടെ ബല്യ പെരുന്നാളിന് തക്ബീർ ചൊല്ലി ബലി (ഉദ്ഹിയത്) അറുക്കുമ്പോൾ അയൽവാസിയായ കൃഷ്ണേട്ടനും ജോസഫ് ഇച്ചായനും അതിൽ പങ്കെടുക്കാനുള്ള വിസമ്മതത്തിന്റെ അവരുടെ മതനിഷ്ഠ പോലെ സമാനമാണ്, ഹൈന്ദവ സുഹൃത്തുക്കൾ അവരുടെ ഇഷ്ട ദേവനെ ഓണപ്പാട്ട് പാടി അത്തപ്പൂക്കളമിട്ട് വിളിക്കുമ്പോൾ അല്ലെങ്കിൽ പുൽക്കൂട്ടിലെ കൃസ്തുവെന്ന നസറാനികളുടെ ദൈവത്തിന്റെ ജന്മദിനം അവരാഘോഷിക്കുമ്പോൾ മുസ്ലിമിനും ഉള്ളൂവെന്നത് സ്യൂഡോ സെക്യുലർ
കോ(യ)മാളിമാർ എന്നാണ് ഒന്ന് മനസ്സിലാക്കുക ! പിന്നെ മാനവ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന തരത്തിൽ അനുവദനീയമായ എന്ത് ഭക്ഷണം, വസ്ത്രം, റിലീഫ് ഫണ്ടുകൾ ആര് പങ്ക് വെച്ചാലും ആവശ്യക്കാർ സ്വീകരിക്കട്ടെ.

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഒരു സംഘി അമ്പല പ്രതിഷ്ഠയിൽ മലം വാരിയെറിഞ്ഞപ്പോൾ ഉണരാത്ത മതേതര കുളിര്, കശ്മീരിൽ സർക്കാർ ഇന്ത്യക്കാരെ പുറംലോകമറിയാത്ത ക്രൂരതക്കിരയാക്കുമ്പോൾ പൂക്കാത്ത മതേതര കോൾമയിര്, പന്നി പെറ്റുപെരുകും പോലെ മുസ്ലിം താത്തമാർ പെറ്റു പെരുകുന്നുവെന്ന ഇന്ദ്രിയം വറ്റിയ പ്രസ്താവന വന്നപ്പോൾ ഓടിക്കൂടി ലൈവിൽ വരാത്ത പൊതു ബോധം ഒരുഭാഗത്തും സവർണ്ണന്റെ ഓണസദ്യയിൽ അവർണ്ണന് ഉണ്ണാനിരിക്കാൻ ഇടമില്ലാത്തതിൽ ആർപ്പോ ഹിർറോ ഇട്ട് വികാരം കൊള്ളാൻ ഇന്നും അണ്ടിക്കുറപ്പില്ലാത്ത മുതലക്കുഞ്ഞുങ്ങൾ മറുഭാഗത്തും ഇരിക്കുമ്പോൾ തന്നെ, സ്വാമിയും പാതിരിയും ചുള്ളിക്കാടും വെടിപ്പായി പറഞ്ഞു വെച്ച ഓണാഘോഷത്തെ പറ്റി മുസ്ലിം പ്രഭാഷകനായ സിംസാറുൽ ഹഖ് ഹുദവി പറയുമ്പോൾ മാത്രം ഉന്മാദ ചിത്തരാകുന്നുണ്ടെങ്കിൽ ഉത്തരം ഒന്നേയുള്ളു തെണ്ടിപ്പരിശകളേ, നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലെ വർഗീയതയുടെ പിശാച് ഉറഞ്ഞുതുള്ളി പുറപ്പെടുകയാണ്.

2015ലോ 19ലോ ആവട്ടെ, ആഘോഷങ്ങളിലെ അതിരും ഇസ്ലാമിക പാഠവും വിശദീകരിച്ച സിംസാറുൽ ഹഖിനെ മുക്തകണ്ഠം അഭിനന്ദിക്കുന്നു. മതേതര മുഖം നഷ്ടപ്പെടുമെന്ന് ഭയന്ന് لااله الا الله (അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല) യുടെ അർത്ഥം പോലും പറയാൻ മടിച്ച് അമ്പലനടകളിൽ പോയി പ്രസാദം ഏറ്റുവാങ്ങി മതേതരത്വം പുഷ്പിക്കുന്ന മുസ്ലിം നാമധാരികളായ രാഷ്ട്രീയ നപുംസകങ്ങൾക്കിടയിൽ സുൽത്താനുൽ ഹിന്ദിന്റെ ഇസ്‌ലാം  വിശദീകരിക്കാൻ ആൺകുട്ടികൾ ഇനിയുമുണ്ടാവും. ചൊറിയുന്നവർ മാറിയിരുന്ന് അസ്കിത തീർക്കുക.Suhail Wafy |

വാഫി വിദ്യാര്‍ത്ഥി കാലത്തെ ഫെസ്റ്റോര്‍മ്മകളില്‍ ഗൃഹാതുരഭാണ്ഡവും പേറി വിധികര്‍ത്താവിന്റെ കസേരയിലിരുന്ന് കലാസ്വാദനത്തിന്റെ തീരത്തായിരുന്നു കഴിഞ്ഞ ഒരു ദിനം മുഴുവന്‍ കഴിച്ചുകൂട്ടിയത്.

അതും കഴിവുറ്റ ഒത്തിരി പണ്ഠിതശ്രേഷ്ഠര്‍ക്ക് ജന്‍മം നല്‍കിയ ആലത്തൂര്‍പടി ദര്‍സില്‍.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ദര്‍സ് വിദ്യാര്‍ത്ഥി യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന വ്യക്തി എന്ന നിലയില്‍ തന്നെ ഇത്തവണത്തെ ഫെസ്റ്റ് സംഘാടനം ഏറെ ആകര്‍ഷണീയത നിറഞ്ഞതായി അനുഭവപ്പെട്ടു.

ടെക്‌നിക്കല്‍ സംവിധാനങ്ങള്‍ ഏറെ ഉപയോഗപ്പെടുത്തി ഒത്തിരി പുതുമകള്‍ തീര്‍ക്കാന്‍ സംഘാടകര്‍ക്കായി എന്നതാണ് ഏറെ ശ്രദ്ദേയം.

വ്യത്യസ്ത കലാമാമാങ്കളില്‍ ടെക്- സ്റ്റേജുകളും സംവിധാനങ്ങളും കണ്ടുവരാറുണ്ടെങ്കിലും ഒരു ദര്‍സീ പരിസരത്തുനിന്നും ഇത്തരം പുതുമകള്‍ തീര്‍ക്കാന്‍ സാധിച്ചതില്‍ ഏറെ പ്രതീക്ഷയുണ്ട്.

സംഘാടകര്‍ക്ക് ഹൃദ്യാഭിനന്ദനങ്ങള്‍,,,

കിതാബ്പഠനത്തിലെ മികവിനൊപ്പം തന്നെ കാലത്തെ വായിച്ചറിഞ്ഞ് ടെക്‌നിക്കല്‍ സംവിധാനങ്ങളിലും പ്രാഗല്‍ഭ്യം തെളിയിക്കുന്ന അനേകം വിദ്യാര്‍ത്ഥികളെ കാണാനിടയായി.

വര്‍ഷാവര്‍ഷം വിദ്യാര്‍ത്ഥി യൂണിയന്‍ തയ്യാറാക്കി പബ്ലിഷ് ചെയ്യുന്ന പുസ്തകങ്ങളുടെ ഡിജിറ്റല്‍ ഡിസൈനിംഗ്,കവര്‍ മോഡലിംഗ് ,ടൈപ്പിംഗ് എന്നിവയെല്ലാം അതിമനോഹരമായി ചെയ്തിരിക്കുന്നു ഈ തലപ്പാവുധാരികള്‍ ,,

ഒരുപക്ഷെ കേരളത്തിലെ തലയെടുപ്പുള്ള മതകലാലയങ്ങളില്‍ പോലും കണ്ടുശീലിക്കാത്ത പല നൂതനരീതികള്‍ക്കും സാക്ഷ്യമാവുകയാണ് ഈ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഇടപെടലുകള്‍ എന്ന് ചുരുക്കം.

ഭാഷാ മല്‍സരങ്ങളും ഡിജിറ്റല്‍ മല്‍സരങ്ങളും ഏറെ മികവ് പുലര്‍ത്തുന്നവയായിരുന്നു.

അവസാനമല്‍സര ഇനം അറബി കാവ്യകേളിയില്‍ മല്‍സരിച്ചത് മല്‍സരാര്‍ത്ഥികള്‍ മാത്രമായിരുന്നില്ല എന്ന പ്രതീതി......

അവര്‍ക്കൊപ്പം ശ്രോതാക്കളും അദ്ധ്യാപകരും 
പങ്ക് ചേരുന്നതിലെ ആവേശം ,,,

മൊത്തം മനോരകാഴ്ചകള്‍,,,

പ്രിയ അനിയന്‍മാരുടെ പരിപാടികള്‍ പലതും വീക്ഷിക്കുമ്പോള്‍ പ്രതീക്ഷയായിരുന്നു അകം നിറയെ.

പാട്ടും പറച്ചിലും വിഷയാധിഷ്ഠിതമായി അവതരിപ്പിക്കുന്നത് കാണാന്‍ ഏറെ കൗതുകം.

പ്രത്യാശയുടെ പുതുവെളിച്ചങ്ങള്‍ പിറവിയെടുക്കുന്നതിലെ സൗന്ദര്യം നേരിട്ടാസ്വദിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം.

കാതുകള്‍ കൂര്‍പ്പിച്ച് ,
മനസ്സിന്റെ വാതിലുകള്‍ തുറന്നിട്ട് ,കണ്ണു ചിമ്മാതെ കണ്ടിരുന്നു മിക്കതും.

സുന്ദരം!

മനോഹരം!

സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍!
 
Noushad Rahmani |
മേൽമുറി ആലത്തൂർപടി ദർസ് ഫെസ്റ്റ് വിധി നിർണ്ണയത്തിലായിരുന്നു രണ്ട് ദിവസം. പാരമ്പര്യത്തിന്റെ തനിമയും മഹിമയും ഒട്ടും ചോരാതെ കാലത്തിന്റെ മാറ്റങ്ങളുൾക്കൊണ്ട് ഇരുന്നൂറിലധികം വിദ്യാർത്ഥികളുമായി മുന്നേറുന്ന കേരളത്തിലെ അപൂർവ്വം ദർസുകളിലൊന്നാണ് ആലത്തൂർപടി ദർസ്.

പ്രസ്തുത ദർസ് വിദ്യാർത്ഥികളുടെ കഴിവിനെ കുറിച്ച് പലപ്പോഴായി കേൾക്കാറുണ്ടെങ്കിലും അടുത്തറിയാൻ പറ്റിയ രണ്ട് ദിവസങ്ങൾ നന്നായി ആസ്വദിച്ചു. കേരളത്തിലെ ഉന്നത മതകലാലയങ്ങളോട് കിടപിടിക്കുന്ന മത്സരങ്ങൾ കാഴ്ച വെക്കാനിവർക്ക് സാധിക്കുന്നുവെന്നത് നിസ്സാര കാര്യമല്ല. ഒരു പള്ളിയുടെ അകമുറികളിലിരുന്ന് അവരുടെ വിദ്യാർത്ഥി സംഘടന പടുത്തുയർത്തിയ സൗകര്യങ്ങൾ വളരെയേറെയാണ്. ആ തണല് കൊണ്ടാവണം അറബിയും മലയാളവും ഉർദുവും ഇംഗ്ലീഷും കൈയ്യിലെടുത്ത് അമ്മാനമാടാനവർക്ക് പ്രാപ്തിയുണ്ടായത്. വളരെ മനോഹരമായി തയ്യാറാക്കിയ വിദ്യാർത്ഥി സംഘടനയുടെ ഒാഫീസിൽ നിറയെ മെമെന്റോകളും ട്രോഫികളുമാണ്. ആ തൂവെള്ള വസ്ത്രധാരികളുടെ കഴിവുകൾക്ക് കാലം നൽകിയ അംഗീകാരം.
കഴിഞ്ഞ വർഷം, വിദ്യാർത്ഥികൾ തയ്യാറാക്കിയ എക്സിബിഷൻ വിലയിരുത്താനുള്ള അവസരവും ലഭിച്ചിരുന്നു. സ്കൂൾ ശാസ്ത്രമേളയെ വെല്ലുന്ന ശാസ്ത്ര, വിജ്ഞാന, കൗതുക പ്രദർശനം കണ്ട് ഏറെ അത്ഭുതപ്പെട്ടു. ദർസീ കിതാബുകളിൽ നിന്ന് കണ്ണെടുക്കാൻ നേരം ലഭിക്കാത്തവർക്കെങ്ങനെ ഇത്രയും മനോഹരമായി സംഘടിപ്പിക്കാനാവുന്നുവെന്നത് കുഴക്കുന്ന ചോദ്യം തന്നെ.
പുറമെ നിന്ന് നോക്കിയാൽ മറ്റു പള്ളികളെപ്പോലെ ഒരു പള്ളി. എന്നാൽ അതിനുള്ളിൽ ബഹുമുഖ പ്രതിഭകളുടെ പരിശീലനച്ചൂടാണ്. പുറമെയുള്ള ശാന്തത ഗർഭം ധരിച്ചിരിക്കുന്നത് നിപുണതയുടെ പുണ്ണ്യങ്ങളെയാണ്.
സമുദായമേ, നിരാശപ്പെടേണ്ട. പ്രതീക്ഷയുടെ വിഹായസ്സിൽ ഇനിയും നക്ഷ്രത്രങ്ങൾ ശേഷിപ്പുണ്ട്. അതോർക്കുമ്പോൾ മനസ്സിലേക്കാരോ തണുപ്പൂതുന്നതു പോലെ... എന്തൊരാശ്വാസം....
ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget