Latest Post


| ശഫീഖ് ദാരിമി വെള്ളിക്കൽ |

"രാവിലെ മുതൽ ബഹുമാനപ്പെട്ട
സമസ്തക്ക് വേണ്ടി
പ്രവർത്തിച്ചതിന്റെയും പറഞ്ഞതിന്റെയും
ഹഖ്, ജാഹ്, ബറകത്ത് കൊണ്ട്......".
ഇന്നലെ നടന്ന 
SKJM അറുപതാം വാർഷിക
സന്ദേശ ജാഥാ സ്വീകരണ
സമ്മേളനത്തിലെ
സമാപന ദുആയിൽ
അഭിവന്ദ്യരായ വാക്കോട്
ഉസ്താദ് പ്രാർത്ഥിച്ച
വാക്കുകളാണിത്.
ഹൃദയത്തിൽ തട്ടിയ 
വല്ലാത്ത വാക്കുകൾ.
അകം നിറയെ 
ആലോചനയുടെ
അലകടൽ തീർക്കേണ്ടതാണ്
അഹദവനോടുള്ള
പ്രാർത്ഥനയിൽ കോർത്ത് വെച്ച
ഈ പ്രയോഗം...
...........................................
ഇരുകരമുയർത്തി
നാഥനോടുള്ള തേട്ടത്തിൽ
ആദ്യം ഓതി വെച്ച
ഖുർആൻ വചനത്തിനോടും
മുന്നേ ചൊല്ലി വെച്ച
സ്വലാത്തിന്റെ മധുരാമൃതിനോടും
ചേർത്ത് വെക്കാൻ പാകത്തിൽ 
ആദരവിന്റെ അഴക് ഇഴകിച്ചേർന്ന 
പുണ്യങ്ങളിലൊന്നായി 
സമസ്തയെ അറിഞ്ഞ
ഇഖ്ലാസിന്റെ ഇരവുകൾ.
ദീനിന്റെ നേർവഴിയായ
സമസ്തയെ അടുത്തറിഞ്ഞത് കൊണ്ട്
അകം നിറച്ച ബഹുമാനത്തിന്റെ
നിറം വരച്ച വാക് പ്രയോഗങ്ങൾ
എത്ര സുന്ദരവും സുഖവും പകരുന്നു.
......................................................
നിഷ്കപടമായ മനസ് കൊണ്ട്
ആത്മീയോന്നതിയുടെ
വഴിയും വഴിയടയാളവുമായി
സമസ്തയെ കണ്ടെത്തിയ
ഒരു മനുഷ്യന്റെ
ശുദ്ധ ഹൃദയത്തിന്റെ
തെളിയൊളിവിൽ 
നിന്നും നിർഘളിച്ചതാണ് ആ
നിഷ്കളങ്ക പ്രാർത്ഥന.
..........................................
ഭൗതിക ലാഭങ്ങൾക്കും
സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള
'ഇട'ത്താവളമായല്ല
ആഖിറ നേട്ടങ്ങളുടെയും
പാരത്രിക വിജയങ്ങളുടെയും
അഭയസ്ഥാനമായാണ്
അവരൊക്കെ
സമസ്തയെക്കണ്ടതും
സമസ്തയെ കൊണ്ട് നടക്കുന്നതും.
അന്നന്നത്തെ
കാര്യലാഭങ്ങളുടെ
പറ്റ് ബുക്ക് നോക്കി
അരികുപറ്റിയതല്ല,
നാളെയുടെ കാര്യങ്ങളെ
നേട്ടത്തിന്റെ കണക്ക് ബുക്കിൽ
വരവ് ചേർക്കാൻ
സ്വന്തം ചേർന്ന് നിന്നതും 
മറ്റുള്ളവരെ ചേർത്ത് നിർത്തിയതുമാണ്
അവർ സമസ്തയോട്.
.............................................
സ്ഥലകാല സാഹചര്യങ്ങൾക്കനുസരിച്ച്
ഉപയോഗപ്പെടുത്താനുള്ളതല്ല
അവർക്ക് സമസ്തയോടുള്ള
മുഹബ്ബത്ത്. 
ഒന്നാമതും രണ്ടാമതും മൂന്നാമതും 
നിഷ്കാമ കർമികളായ
ധർമ്മ നായകരുടെ
അകളങ്ക മാനസങ്ങളിൽ
സമസ്തക്കാണ് എന്നും
എപ്പോഴും സ്ഥാനവും 
വലിപ്പവുമുള്ളത്.
സമസ്തക്ക് വേണ്ടിയുള്ള
പ്രവർത്തനങ്ങളും സംസാരങ്ങളും
ചിന്തകൾ പോലും
ദീനീ കർമ്മങ്ങളാണവർക്ക്.
അവർക്ക് സമസ്ത ദീനാണ്.
'ഇടം' നേടാനുള്ള ഉപകരണമല്ല,
ഇടതേടാനുള്ള  ഉപകാരമാണ്
അവർക്ക് സമസ്ത...
.
അത് കൊണ്ട് തന്നെയാണ്
ആദരവിന്റെ
അറ്റമില്ലാത്ത അഭിനിവേശം
അവരുടെ അകതാരിൽ
പൂത്തുലഞ്ഞു നിൽക്കുന്നത്.
സ്നേഹമസൃണമായ 
മനസ് കൊണ്ട് 
സമസ്തയെ അവർ അനുഭവിക്കുന്നത്.
അങ്ങനെയാണ് 
ഇലാഹിനോടുള്ള തേട്ടത്തിന്റെ
സ്വീകാര്യതക്ക് സമസ്തക്ക് വേണ്ടിയുള്ള
കർമ്മങ്ങൾ പോലും
കോർത്ത് വെക്കാനുള
തസ്ബീഹ് മണികളാവുന്നത്....

അത് അനുഭവിക്കാനും വേണം ഭാഗ്യം.

അല്ലാഹു തൗഫീഖ് നൽകട്ടെ
ആമീൻ



|Suhail Aarattuppuzha|

നഷ്ടങ്ങളില്ലാത്ത പ്രണയത്തെ തേടി
അലയുമ്പോള്‍
ഹൃദയത്തില്‍ തണുപ്പൂതുന്ന ഒരു
പ്രണയത്തിന്റെ പ്രവിശാല സഹാറയുണ്ട്
അനുരാഗത്തിന്റെ അതിരുകളില്ലാത്ത ആശി
ഖീങ്ങള്‍ അലിഞ്ഞിറങ്ങുന്ന ആനന്ദ നഗരി
മദീന.....
വിലാപങ്ങളില്ലാത്ത.... വിരഹത്തിന്റെ കണ്ണീരൊ
ലിക്കാത്ത വിശുദ്ധ പ്രണയത്തിന്റെ മുല്ല പൂക്കുന്ന
പ്രണയ നഗരി.
അത് ഒഴുകുന്ന പുഴപോലെ ഹൃദയത്തിന്റെ
വരണ്ടുപോയ വിള നിലങ്ങളില്‍ ഇശ്ഖിന്റെ പൂമൊട്ടുകള്‍
കോര്‍ത്ത് കൈമാറ്റത്തിന്റെ പ്രണയം തൂകി.....
സഞ്ചാര പഥത്തിലാണ്.....
ഇശ്‌ഖെഴുതുമ്പോള്‍ ഹബീബ് വരികളില്‍
കവിത കോര്‍ക്കുന്നത് എന്റെ ഹൃദയത്തില്‍
ഉറവയെടുത്ത പ്രണയാവിഷ്‌കാരത്തിന്റെ നീര്‍ചോല
യില്‍ നിന്നാവണം
ആ കുളിര്‍ പെയ്ത്തില്‍ കരകവിഞ്ഞൊഴുകുന്ന 
പ്രേമത്തിന്റെ കണ്ണുനീര്‍ തുള്ളികള്‍
നിലത്തേക്കുതിര്‍ന്നിറങ്ങുമ്പോഴും ആ മണ്ണിന് മദീനയുടെ
ഗന്ധമായിരുന്നു.




|Swalih Alappuzha|


മദീന.....
അലങ്കരിക്കാന്‍ അതിരുകള്‍ തേടുമ്പോള്‍
അനന്തമാകുന്ന വര്‍ണനയുടെ സഹാറപോലെ
കരയിലെ കാഴ്ചയില്‍ അദൃശ്യമാകുന്ന
കടലിന്റെ അതിര്‍വരമ്പുകള്‍ പോലെ
എന്റെ വരികളെ അത് തളര്‍ത്തിക്കളയുന്നു
ഇഷ്‌ക്കിന്റെ ഖിസ്സ പറയുമ്പോള്‍
രാവുകളെല്ലാം നിമിശങ്ങളുടെ ദൃതിയില്‍
കാഴ്ചകള്‍ക്കപ്പുറത്തേക്ക് മറയുന്നു
പകലോ..... അറിയാതെ അസ്തമയമെഴുതുന്നു.
മോഹങ്ങളെയെല്ലാം ദിക്ക് തെറ്റാതെ
ഞാന്‍ മദീനയിലേക്ക് പറഞ്ഞ് വിടാറുണ്ട്
ചിലപ്പോഴെന്നെ തഴുകുന്ന കാറ്റിനോട്
മദീനിലെ മലര്‍വാടിയോട്
പറയാന്‍ സലാം കൊടുത്തയക്കാറുണ്ട്
അത് മദീനയില്‍ ചെന്ന് ഖുബ്ബയെ തുഴുകുമ്പോള്‍
അനുരാഗമെല്ലാം അലകടലായ്
കണ്ണിലേക്കിറങ്ങിവരും
പിന്നെ അതൊരു പേമാരിയായ്
നിലക്കാത്ത തോരാ മഴയായ്
എന്റെ കവിള്‍ തടത്തിലേക്ക്
ഒളിച്ചിറങ്ങുന്നത് ഞാന്‍ അറിയുമായിരുന്നു.....



  |Ali Karippur|

നുഷ്യമനസിന് ആനന്ദം നല്‍കുന്നതും ബന്ധങ്ങള്‍ ഊഷ്മളതമാക്കുകയും ചെയ്യുന്ന ആഘോഷങ്ങളെ ഇഷ്ടപ്പെടാത്തതായി ആരും ഇല്ല. വിനോദവും കളിയും മനസ്സിന് ഉന്മേശം നല്‍കുന്നതായാല്‍ അല്‍പമെങ്കിലും ആനന്ദിക്കാന്‍ സമയം കണ്ടെത്തുന്നവനാണ് മനുഷ്യന്‍. ബന്ധങ്ങളെ ഊഷ്മളമാക്കുന്നതില്‍ ആഘോഷങ്ങള്‍ക്ക് ഇസ്‌ലാം പ്രാധാന്യം നല്‍കുന്നുണ്ട്. അതിര്‍ വരമ്പുകള്‍ ഉണ്ടെന്നു മാത്രം. മനുഷ്യനെ സൃഷ്ടിക്കപ്പെട്ടത് തന്നെ ആരാധിക്കാന്‍ വേണ്ടിയാണല്ലോ?  അതിനാല്‍ അവന്റെ ചലന നിശ്ചലങ്ങള്‍ മുഴുവനും ഇലാഹീ ബന്ധത്തില്‍ അധിഷ്ടിതമാകണം. സന്താപ സല്ലാപ വേളയില്‍ റബ്ബിനെ ഓര്‍ത്തുകൊണ്ടാകണം. അവനാണ് വിശ്വാസി. ആഘോഷങ്ങളും ആനന്ദങ്ങളും അവനില്‍ ഇലാഹി ചിന്തകള്‍ക്ക് വഴി ഒരുങ്ങതാവണം. അഥവാ ആഘോഷങ്ങളിലും അതീയതയുറ്റി നില്‍ക്കണം. ആത്മീയതയുടെ അടയാളങ്ങളായ ധാനധര്‍മ്മം, പ്രാര്‍ത്തന, തസ്ബീഹ് ,തഹ്‌ലീല്‍, സിലത്തുറഹ്മ് എന്നിങ്ങനെയുള്ള നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ മുഴികികെണ്ടാണ് വിശ്വാസി ആഘോഷങ്ങളെ വരവേല്‍ക്കേണ്ടത്. 
ഇസ്‌ലാമില്‍ രണ്ട് ആഘോഷങ്ങളാണ് ആധരിക്കപ്പെട്ടത്. ഒന്ന് ആത്മസംസ്‌കരണത്തിനായ് കാരുണ്യവാന്‍ തന്ന 30 ദിനരാത്രങ്ങള്‍ക്ക് ശേഷമുള്ള ചെറിയ പെരുന്നാള്‍. രണ്ട് ആത്മ സമര്‍പണത്തിന്റെ മഹിത ചരിത്രം സ്മരിപ്പിക്കുന്ന ബലിപെരുന്നാള്‍ സ്രഷ്ടാവിലേക്ക് അടുക്കാന്‍ അടിമ ചെയ്യുന്ന കര്‍മങ്ങളില്‍ ശ്രേഷ്ടമായ നോമ്പ് പോലും നിശിദ്ധമാക്കപ്പെട്ട ഈ ദിനങ്ങള്‍ ആഘോഷിക്കാന്‍ വേണ്ടി തന്നെയുള്ളതാണ് പക്ഷേ... ഈ ആഘോഷത്തിന്‍ നിറവും മണവും നഷ്ടപ്പെട്ട ആധുനികതയില്‍ പെരുന്നാള്‍ ദിനങ്ങള്‍ക്ക്  നിറം മങ്ങുകയാണ്. കാരണം പുത്തന്‍ വസ്ത്രവും രുചികരമായ ഭക്ഷണവും ലഭ്യമാക്കുക എന്നതാണ് ആഘോഷമെന്ന വിദ്വാധാരണ നമ്മില്‍ വന്നു കൂടിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം കല്‍പിക്കുന്ന ആഘോഷങ്ങള്‍ വ്യക്തി ബന്ധങ്ങള്‍ക്കും സാമൂഹ്യ ബന്ധങ്ങള്‍ക്കും ദൃഢത നല്‍കാനുള്ളതാണ് സ്‌നേഹം പങ്ക് വെക്കാനുള്ളതാണ്. കുടുംബ ബന്ധങ്ങളും അയല്‍പക്ക ബന്ധങ്ങളും കൂട്ടിയുറപ്പിക്കാന്‍ കൂടിയുള്ളതാണ് ചെറിയ പെരുന്നാളിലും വലിയ പെരുന്നാളിലും ഇത്തരം ബന്ധങ്ങളില്‍ അധിഷ്ടിതമായ ആഘോഷങ്ങള്‍ക്ക് നാം സമയം കണ്ടെത്തണം. അതിലൂടെ നമുക്ക് ആത്മീയ നേട്ടം കൈവരിക്കാനാകും. സുഭിക്ഷമായ ഭക്ഷണവും പുത്തന്‍ ഉടയാടവും ഇന്നിന്റെ യുഗത്തില്‍ നിത്യ സംഭവമാണ്. പെരുന്നാള്‍ ദിനത്തില്‍ താനും കുടുംബവും പരിപൂര്‍ണ്ണ സന്തോഷത്തില്‍ കഴിയുമ്പോള്‍ വകയില്ലാത്ത അയല്‍വാസി പട്ടിണി കിടക്കരുത് എന്ന നിര്‍ബന്ധം കൊണ്ടാണ് ഇസ്‌ലാം ഫിത്‌റ് സകാത്ത് നിര്‍ബന്ധമാക്കിയത്. 
മാത്രമല്ല ആരും സംസ്‌കാരത്തിന്റെ ദിനരാത്രങ്ങള്‍ക്ക് പരിസമാപ്തിയായി വന്നെത്തുന്ന ഈദുല്‍ ഫിത്‌റ് റമളാനിന്റെ സുന്നത്ത് ദിനങ്ങള്‍ വിടപറയുമ്പോള്‍ നൊമ്പരപ്പെടുന്ന വിശ്വാസി ഹൃദയങ്ങള്‍ക്ക് സന്തോഷം നല്‍കാനുള്ളതാണ്. അഥവാ ആത്മാവിനെ സംസ്‌കരിച്ചവനാണ് ഈ ദിനത്തിന്റെ ആഘോഷം തിരിച്ചറിയാനാകൂ. പരകോടി മാലാഖമാര്‍ ഭൂമിയില്‍ വന്നിറങ്ങി പവിത്രമാവുന്ന പെരുന്നാളിന്റെ രാവും പകലും പ്രാര്‍ത്തന കൊണ്ട് ധന്യമാവുകയാണ്. 
ദുനിയാവിലെ പെരുന്നാള്‍ ആഖിറത്തെ ഓര്‍മപ്പെടുത്തുന്നതാണെന്ന് പറയപ്പെട്ടിട്ടുണ്ട്. സന്തോഷത്തോടെ ഒന്നിച്ച് ഭക്ഷണം കഴിച്ചും സ്‌നേഹം പങ്ക് വെച്ചും വാഹനത്തില്‍ യാത്രചെയ്തും ചിരിച്ചും കളിച്ചും ഉല്ലസിക്കുന്നവരെ അന്നുകാണാം. അതേ സമയം ഉറ്റവര്‍ അകന്ന പട്ടിണിയില്‍ വേദനയുടെ കൈപ്പുരുചിയില്‍ മുഖം വെളുപ്പിക്കാന്‍ കഴിയാത്തവരെയും നമുക്ക് കാണാം. ഇതു തന്നെയല്ലേ പരലോകത്തെയും അവസ്ഥ. ചിലമുഖങ്ങള്‍ വെളുക്കുകയും ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ദിനം. അനുവദിച്ച സമയത്ത് സല്‍കര്‍മ്മങ്ങള്‍ വര്‍ത്തിച്ച് പരലോകത്തേക്ക് സമ്പാദിച്ചവന്‍ അന്ന് സന്തോഷിക്കും. മറിച്ചുള്ളവര്‍ ദുഃഖിക്കുകയും ചെയ്യും . ഈദിന്റെ രഹസ്യമായ ഈ സന്ദേശങ്ങള്‍ ഉള്‍കൊണ്ട് ആഭാസങ്ങള്‍ക്ക് വേണ്ടി ആദരിക്കപ്പെടേണ്ട ആഘോഷങ്ങളെ മാറ്റിവെക്കാതെ ആത്മീയതയില്‍ അധിഷ്ടിതമാവാന്‍ നാം തയ്യാറാവണം.

|മുഹമ്മദ് ഫവാസ് അകമ്പാടം|

      പ്രവാചകാനുരാഗത്തിന്റെ സ്‌നേഹദൂതുമായ് വന്നണഞ്ഞ റബീഇന്റെ മറ്റൊരു വസന്തം കൂടെ യാത്രയാവാനിരിക്കുകയാണ്.
പ്രവാചകനുരാഗികള്‍ക്ക് എപ്പോഴും ചുറ്റിനും നിറവസന്തം തന്നെയാണ്. ആ പച്ച ഖുബ്ബയും, മദീനയിലേക്കുള്ള യാത്രയും, നേര്‍ക്കാഴ്ചക്ക് ഭാഗ്യം ലഭിച്ചില്ലെങ്കിലും സ്വപ്നലോകത്തെങ്കിലും തിരുവദനം ദര്‍ശിക്കാം എന്ന അടങ്ങാത്ത  മോഹവും തുടങ്ങി പ്രത്യാശകളും പ്രതീക്ഷകളും എല്ലാം നിറഞ്ഞു നില്‍ക്കുന്ന സ്‌നേഹത്തിന്റെ നിറവസന്തം. റബീഇന്റെ ശോഭയും ആഷിഖീങ്ങളുടെ സ്‌നേഹ സമര്‍പ്പണത്തിന്റെ പ്രകടനങ്ങളുമെല്ലാം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്റെ പ്രഭാതത്തെ പ്രശോഭിതമാക്കിയപ്പോള്‍ ലോകം ഒരു നിമിഷം സ്തംഭിച്ചു പോയിട്ടുണ്ടാവും ! നൂറ്റാണ്ടുകള്‍ക്ക് മുന്നേ ചരിത്ര പിറവിയില്‍ സ്തംഭിച്ച് പോയതുപോലെ. ഒപ്പം മുസ്ലിം നാമം അലങ്കാരമാക്കി കപട പ്രവാചക സ്‌നേഹം കൊണ്ട് നടക്കുന്ന വഹാബിയന്‍ ചിന്താഗതിക്കാരും.



     കാരണം വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും പ്രവര്‍ത്തിയിലൂടെ മറുപടി പറഞ്ഞ് ഭൂമിയിലെ ഓരോ മണ്‍തരികളെയും ഹര്‍ഷപുളകിതമാക്കി മുന്‍വര്‍ഷങ്ങളെക്കാള്‍ പതിന്മടങ്ങ് രാജ്യങ്ങളായ രാജ്യങ്ങളിലെല്ലാം നടന്ന മീലാദ് റാലിയും തുടര്‍ പരിപാടികളും നമ്മള്‍ മനസ്സുനിറയെ കണ്ടവരും ആസ്വദിച്ചവരുമാണ്. എന്നാല്‍ അവിടെയും സന്തോഷവും ആനന്ദവും ലഭിക്കാതെ പോയ അനവധി ഹതഭാഗ്യവാന്മാര്‍ നമ്മുക്കിടയില്‍ ജീവിച്ചു കൊണ്ടിരിക്കുന്നു എന്നത് സങ്കടകരം തന്നെ. ലോകം മുഴുവന്‍ തങ്ങളുടെ പ്രിയ നേതാവിന്റെ ജന്മദിനത്തില്‍ സന്തോഷം പങ്കുവെക്കുമ്പോഴും മനപൂര്‍വ്വം അതെല്ലാം വേണ്ടെന്നു വെച്ച് എല്ലാം വിമര്‍ശനങ്ങളിലൂടെ മാത്രം നോക്കി കാണുന്ന ഒരു വിഭാഗം പിശാചിന്റെ തൃപ്തി നേടിയെടുക്കാനാണോ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്ന് പോലും തോന്നിപ്പോവുകയാണ്.




      ഇബ്‌നു അബ്ദുല്‍ വഹാബിന്റെ പിന്മുറക്കാരാണെന്ന പ്രഖ്യാപനങ്ങളുമായ്  എല്ലാത്തിനെയും കണ്ണടച്ച് ഇരുട്ടാക്കും വിധേനയുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും ഇവിടം വിലപ്പോവില്ലെന്ന് ഓരോ വാഹാബിയന്‍ ചിന്താഗതിക്കാരും തിരിച്ചറിയേണ്ട സമയം എത്രയോ അതിക്രമിച്ചിരിക്കുന്നു. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ വാഴ്ത്തിപ്പാടുന്നത് ശിര്‍ക്കാണെന്നും, ദീന്‍ വിലക്കിയതാണെന്നും പറഞ്ഞു നടക്കുന്നവര്‍ക്ക് പരിശുദ്ധ ഗ്രന്ഥത്തിലൊ മറ്റോ അതിന് പോന്ന തെളിവുകള്‍ നിരത്താന്‍ ഒരുനിലക്കും സാധ്യമല്ല, എന്നതിലുപരി എത്രത്തോളം അതിനെ എതിര്‍ത്ത് നില്‍ക്കുന്നുവോ അതിനനുസരിച്ച് സ്‌നേഹത്തിന്റെയും, സ്‌നേഹ പ്രകടനങ്ങളുടെയും ശക്തിയും ഒഴുക്കും ലോകം മുഴുവന്‍ വ്യാപിക്കുകയാണെന്നും അഭിമാനപൂര്‍വ്വം നമുക്ക് പറയാന്‍ സാധിക്കും.




     പ്രവാചക സ്‌നേഹത്തിനായി സമര്‍പ്പിതജീവിതം കാഴ്ച വെച്ച്, ത്യാഗങ്ങള്‍ സഹിച്ച് മാതൃകാപരമായ ജീവിതം സമ്മാനിച്ച അബൂബക്കറോ, ഉമറോ (റ) തുടങ്ങിയ പ്രമുഖ സഹാബി വര്യരോളം എത്താന്‍ നമുക്ക് സാധ്യമല്ല, എങ്കിലും സ്‌നേഹ പ്രകടനത്തിന്റെയും സമ്പാദനത്തിന്റെയും സന്ദര്‍ഭങ്ങളും അവസരങ്ങളും നമുക്ക് ഉപയോഗപ്പെടുത്താനും അതിലൂടെ ആത്മനിര്‍വൃതിയടയാനും സാധിക്കും. അതാണ് കുറച്ചു ദിവസങ്ങള്‍ക്കു മുന്നേ ചരിത്രത്താളുകളില്‍ അടയാളപ്പെടുത്തിയതും. 

തൗഹീദിന്റെ പലവിഷയങ്ങളിലും അടച്ചാക്ഷേപിക്കലുകളും വിമര്‍ശനങ്ങളും കൊണ്ട് വന്നെങ്കിലും  കാലക്രമേണ അതിലെല്ലാം മാറ്റതിരുത്തലുകള്‍ കൊണ്ടുവന്ന് അംഗീകരിക്കലിലേക്ക് എത്തിച്ചേരുന്ന വിമര്‍ശനവാദികള്‍ സ്റ്റേജ് കെട്ടിയൊ, സമൂഹമാധ്യമങ്ങളിലൂടെയൊ വലിയ തോദിലുള്ള മീലാദ് വിമര്‍ശനങ്ങള്‍ക്കൊ, എതിര്‍പ്പുകള്‍ക്കൊ മുതിര്‍ന്നില്ലെന്നും അവര്‍ക്കതിന് സാധ്യമായില്ലെന്നും കാലത്തിന്റെ പ്രയാണത്തില്‍ അവര്‍ ഇതും അംഗീകരിക്കുമെന്നതിലേക്കുള്ള സൂചന കൂടിയാണ് നല്‍കുന്നത്. അല്ലാതെ അവര്‍ക്കു മുന്‍മ്പില്‍ വേറെ വഴികളൊന്നുമില്ലതാനും. 



       അവര്‍ ആദ്യമാദ്യം എല്ലാത്തിനെയും എതിര്‍ക്കുകയും മുന്‍ഗാമികളെ തള്ളി പറയുകയും ചെയ്യുന്നുവെങ്കിലും പതിയെ പതിയെ അതെല്ലാം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുമെന്നത് ഒരു അറിയപ്പെട്ട കാര്യമായതിനാല്‍ ഈ വിഷയത്തിലും അങ്ങനെതന്നെ അനുമാനിക്കാം.

സ്വയം അന്ധരായി നഷ്ടപ്പെടുത്തി കളയുന്ന ഓരോ അവസരങ്ങളെയും ഓര്‍ത്ത് ദുഃഖിതരാവാതിരിക്കാന്‍ ഹൃദയത്തിലെ കറുത്ത കെട്ടഴിച്ച് ലോകത്തെ ദര്‍ശിക്കാന്‍ വിമര്‍ശന പ്രസ്ഥാനക്കാര്‍ തയ്യാറാവുകയും, സത്യം സത്യമായി അംഗീകരിക്കുകയും ചെയ്താല്‍ ഒരുപക്ഷേ, 'സലഫി പള്ളികളില്‍ നിന്നും പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഈരടികള്‍ ഉയരുന്നതിന് ' സാക്ഷികളാവാന്‍ നാം അധികം കാത്തിരിക്കേണ്ടി വരില്ല.



|അല്‍സ്വഫ് ചിറ്റൂര്|

ഒരു കയർ 
രണ്ടു ജീവൻ
ഒരു ചെറു കയറിൽ
ഒതുക്കി നിർത്തിയെന്നയവർ..
ആരോടു പറയാൻ
ജീവനില്ലല്ലോ..!

എന്തിനായിരുന്നു..?

നിസ്സഹായതയുടെ വേലികൾ
ഞാൻ നന്നായറിഞ്ഞു

വേദന എന്നെ മാത്രമല്ല കാർന്നത്
ഈ ലോകത്തെ കാണാൻ കൊതിച്ച
എന്റെ പൈതലെ കൂടിയാണ്
അതെന്തു ചെയ്തു നിങ്ങളോട്..?

മനുഷ്യത്ത്വം മരവിച്ചു പോയോ..?
മാനവാ വേണ്ടായിരുന്നു...
എന്റെ കുഞ്ഞിനെ ഓർത്തെങ്ങിലും
എന്റെ രോദനം കണ്ടപ്പോഴെങ്കിലും
ആ കയർ ഒഴിവാക്കാമായിരുന്നു...

ഓടിച്ചിരുന്നെങ്കിൽ മാറിപോകുമായിരുന്നു
നിനക്കൊരു ക്ലേശമാകാതെ
മനസ്സകം കറുത്തുപോയോ..?
മറുപടി വേണമെനിക്ക്...

എന്റെ രോദനം കേട്ടവരോട്
നീ പറയണം അണമുറിയാതെ
കാരണം, ഇനിയൊന്നിനും
എന്റെ അവസ്ഥ ഭവിക്കരുത്

ഇത്, വെറും വാക്കുകളല്ല
എന്റെ രോദനമാണ്...
തൃണവൽക്കരിക്കുകയാണെങ്ങിൽ
എന്നപ്പോലുള്ളവർ ഇനിയും
ചെറുകയറിൽ കുരുങ്ങിത്തീരും.

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget