Latest Post



മുഹമ്മദ് ശഫീഖ് ഫൈസി വാക്കോട്‌

അറഫ: ചില പ്രഖ്യാപനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.ലോകത്ത് ഇന്നേവരെ ഒരാളും പ്രഖ്യാപിക്കാത്ത ചില മനുഷ്യവകാശ പ്രഖ്യാപനങ്ങളായിരുന്നവകൾ.മുഹമ്മദ് നബിയേയും ഇസ്‌ലാമിനേയും മോശപ്പെട്ട രീതിയിൽ സമൂഹത്തിനു മുമ്പിൽ ചിത്രീകരിക്കുന്നവർ ഈ പ്രഖ്യാപനങ്ങളൊന്നും കാണാത്തവരോ കണ്ടതായി നടിക്കാത്തവരോ യാവുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

 മനുഷ്യവകാശങ്ങൾ,വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക നീതി, സത്രീ സംരക്ഷണം, സാഹോദര്യ സ്നേഹം, അധർമത്തിനും അക്രമത്തിനുമെതിരെയുള്ള പോരാട്ടം തുടങ്ങീ സർവ്വ മേഖലയിലും തൊട്ടുണർത്തുന്ന ചരിത്ര പ്രസിദ്ധമായ പ്രസംഗമായിരുന്നു നബി തങ്ങൾ അറഫാ മൈതാനിയിൽ തൻ്റെ വിടവാങ്ങൽ പ്രസംഗത്തിലൂടെ നിർവ്വഹിച്ചത്.മനുഷ്യവകാശത്തിൻ്റെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളായിരുന്നവകൾ.അതിൻ്റെ ഓരോ വാക്കുകളും ഓരോ വരികളും ശാശ്വതമാക്കി സൂക്ഷിക്കപ്പെടേണ്ടതും സൂക്ഷിക്കപ്പെടുന്നതുമാണ്.

"നിങ്ങളുടെ ഈ ദിവസവും(അറഫാ ദിനം) നിങ്ങളുടെ ഈ മാസവും(ദുൽ ഹിജ്ജ) നിങ്ങളുടെ ഈ പട്ടണവും(മക്ക) എത്രമാത്രം പവിത്രമാക്കപ്പെട്ടിരിക്കുന്നുവോ അതുപോലെ ഓരോ വിശ്വാസിയുടേയും സ്വത്തും രക്തവും അഭിമാനവും പവിത്രമായി നിങ്ങൾ ഗണിക്കണം" എന്ന് അറഫാ മൈദാനിയിൽ സംഘമിച്ച ഒരു ലക്ഷത്തിൽ പരം വരുന്ന തൻ്റെ അനുയായികളോട് പ്രവാചകൻ (സ) പ്രഖ്യാപിച്ചു.അക്രമം രാജവാഴ്ച നടത്തുന്ന ആധുനികന് മുന്നിൽ ഈ പ്രഖ്യാപനം വലിയ പാഠമാണ്.നിസാര കാര്യങ്ങൾക്ക് വേണ്ടി വരേ അക്രമം അഴിച്ച് വിടുന്നവരാണിന്ന് അധിക പേരും.അനാവശ്യമായി രക്ത ചൊരിച്ചിലുകൾ ഉണ്ടാക്കി ആസ്വാധനം കണ്ടത്തുന്നവരിന്ന് നിരവധിയാണ്.

തനിക്ക് അവകാശമില്ലാത്ത മുതലുകളിൽ കൈ കടത്താൻ ശ്രമിക്കുന്ന നിരവധി ആളുകളെ കാണാൻ സാധിക്കും.ഭൂസ്വത്ത്,സാമ്പത്തിക ഇടപാടുകൾ തുടങ്ങീ നിരവധി ഘട്ടങ്ങളിൽ അന്യൻ്റെ സ്വത്തിൽ കൈ കടത്തരുതെന്ന മൂല്യബോധമുള്ള ഒരു സന്ദേശമാണ് നബി(സ) അറഫാ മൈതാനിയിൽ വെച്ച് പ്രഖ്യാപിച്ചത്.

ഒരു മനുഷ്യൻ്റെ അഭിമാനത്തിന് വലിയ വില കൽപിക്കണം.അത് സമൂഹത്തിൻ്റെ മുന്നിൽ പിച്ചി ചിന്തി അവൻ്റെ മാനസിക നില തെറ്റിപ്പിക്കരുത്.മനുഷ്യൻ്റെ സ്വകാര്യ നിമിഷങ്ങളെ ഒളി ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തത് സോഷ്യൽ മീഡിയകളിലൂടെ സമൂഹ മധ്യത്തിലേക്ക് എറിഞ്ഞ് കൊടുത്ത് അതിൽ നിന്നും ഒരു മനുഷ്യൻ്റെ അഭിമാനത്തെ വലിച്ചു കീറി ചിന്നഭിന്നമാക്കുന്ന ആധുനികൻ ഏറെ കാതോർക്കേണ്ട ഒരു പ്രഖ്യാപനമാണിത്. പലരും മറ്റുള്ളവരുടെ അഭിമാനത്തിന് കളങ്കം വരുത്താൻ വല്ല മാർഗങ്ങളുമുണ്ടോയെന്ന് ചികന്നന്വേഷിക്കുമ്പോൾ മറ്റൊരാളുടെ അഭിമാനത്തിന് കളങ്കം വരുത്തരുതെന്ന പ്രവാചകൻ്റെ വാക്കിന് സമൂഹത്തിന് മുന്നിൽ എത്രമാത്രം പ്രസക്തിയാർജിക്കുന്നുണ്ട്.

"നിങ്ങളെ വിശ്വാസമർപ്പിച്ച് വല്ലതും ഏൽപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് അതിനെ  തിരികെ നൽകണം". വിശ്വസ്തത മാനുഷിക ധർമവും വിശ്വാസിയുടെ ലക്ഷണവുമാണ്. പക്ഷെ ഈ മാനുഷിക ധർമം സമൂഹത്തിനു മുമ്പിൽ നിന്നും എടുത്ത് കളയപ്പെടുന്ന ഈ കാലഘട്ടത്തിൽ നബി തങ്ങളുടെ ഈ പ്രഖ്യാപനത്തിൻ്റെ പ്രസക്തി ഏറെ പ്രസക്തിയാർജിക്കുന്നതാണ്.ആർക്കും ആരേയും വിശ്വസിക്കാൻ സാധിക്കാത്ത ഒരു കാലഘട്ടമായി മാറിയിരിക്കുന്നു നവയുഗം. സാങ്കേതിക വിദ്യകൾക്ക് ചിറക് വെച്ചപ്പോൾ സ്വകാര സംഭാഷണങ്ങൾ വരേ വൈറലാക്കി തൻ്റെ ചാനലിൻ്റെ സബ്സ്ക്രേബ്സിൻ്റെ എണ്ണം വർദ്ധിപ്പിക്കാൻ  ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ആരെയാണ് നമുക്ക് വിശ്വസിക്കാൻ കഴിയുക.അവിടെയാണ് വിശ്വസ്തതയുടെ പ്രസക്തി പ്രവാചക വചനങ്ങളിലൂടെ സമൂഹ മധ്യേ തുറന്നു കാണിച്ച് കൊടുക്കേണ്ടത്.

" പലിശ നിഷിദ്ധമാക്കപ്പെട്ടിട്ടുണ്ട്". പലിശ കാരണം എത്ര പേരാണ് ബുദ്ധിമുട്ടുന്നത്. ഇതു കാരണം പണം തിരികേ നൽകാൻ സാധിക്കാതെ എത്ര പേരാണ് ആത്മഹത്വ ചെയ്യുന്നത്.വീടെല്ലാം പണയം വെച്ച് പലിശ മൂലം തിരിച്ചടക്കാൻ സാധിക്കാതെ തെരുവിലേക്കിറങ്ങുന്നവർ നിരവധിയാണ്.ബാങ്കിൻ്റെ സാമ്പത്തിക  സ്ഥിതി സമ്പന്നമാകുമ്പോൾ പാവപ്പെട്ടവൻ്റെ സാമ്പത്തിക സ്ഥിതി ദാരിദ്ര രേഖക്ക് താഴെ വരുന്നു എന്നതാണ് സത്യം. "നിങ്ങൾ മുടക്കു മുതൽ മാത്രം നൽകിയാൽ മതി, മുടക്ക് മുതലേയൊള്ളു നിങ്ങൾക്ക് വാങ്ങാൻ പറ്റുകയൊള്ളു എന്നും പലിശ നിശിദ്ധമാക്കപ്പെട്ടതാണ്" എന്ന് പ്രവാചകൻ പ്രഖ്യാപിക്കുമ്പോൾ അതല്ലേ ഏറ്റവും വലിയ മനുഷ്യവകാശ പ്രഖ്യാപനം. പലിശ രഹിത ബാങ്കുകളുടെ കടന്നു വരവെല്ലാം ഈ പ്രഖ്യാപനത്തിലൂടെ പാoമുൾകൊണ്ടു തന്നെയാണ്.

"മന: പൂർവ്വം കൊലപാതകം ചെയ്തവനെതിരെ പ്രതികാര നടപടി സ്വീകരിക്കണം.അശ്രദ്ധ കാരണത്താലാണെങ്കിൽ നൂറ്  ഒട്ടകത്തെ നൽകണം".കൊലപാതകങ്ങൾ ഇന്ന് സർവ്വ സാധാരണയായിരിക്കുന്നു.മനുഷ്യൻ്റെ രക്തത്തിന് ഒട്ടും വില കൽപിക്കാത്തവർ വാഴുന്ന കാലഘട്ടമാണിത്.സ്വന്തം പിതാവിനെ മകൻ കൊലക്കത്തിക്ക് ഇരയാക്കുന്ന കാലമാണിത്.കൊലപാതികൾക്ക് അനുയോജ്യമായ ശിക്ഷ ലഭിക്കാത്തതു കാരണമാണ് വീണ്ടും ഇവരെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ  ചെയാൻ തോന്നിപ്പിക്കുന്നത്.ഇസ്‌ലാമിക ഭരണ കൂടത്തിൻ്റെ കീഴിൽ മന:പൂർവ്വമായി ഒരു കൊലപാതകം ചെയത വനെ അതിൻ്റെ ശിക്ഷാ നടപടിയായി വധിക്കണമെന്നാണ് കൽപന.ഇക്കാരണത്താൽ തന്നെ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ മുന്നോട്ട് വരാൻ ഭൂരിപക്ഷവും ധൈര്യം കാണിക്കില്ല എന്നതാണ് സത്യം. ഇതു കാരണം അക്രമ രഹിതമായ ഒരു സാഹചര്യം വാർത്തെടുക്കാൻ സാധിക്കുന്നു.

" നിങ്ങളുടെ ഭാര്യമാർക്ക് നിങ്ങളോടും നിങ്ങൾക്ക് നിങ്ങളുടെ ഭാര്യമാരോടും ഒരുപാട് ബാധ്യതകളുണ്ട്.നിങ്ങളുടെ വിരിപ്പിൽ മറ്റൊരാളുമായി വ്യഭിചാരത്തിലേർപ്പെടാതിരിക്കലും നിങ്ങൾ വെറുക്കുന്നവരെ നിങ്ങളുടെ വീട്ടിൽ പ്രവേശിപ്പിക്കാതിരിക്കലും മോശപ്പെട്ട കാര്യങ്ങൾ ചെയ്യാതിരിക്കലുമെല്ലാം സ്ത്രീയുടെ മേൽ ബാധ്യതയാണ്. നിങ്ങൾക്ക് ഇഷ്ടപ്പെടാത്തത് ചെയ്താൽ കിടപ്പറയിൽ നിന്ന് വെടിയലും മുറിവാകാത്ത രൂപത്തിൽ അടിക്കലും അനുവദിനിയമാണ്.സ്ത്രീകളോട് നന്മയാലുള്ള വസിയ്യത്തിനെ നിങ്ങൾ സ്വീകരിക്കുക. അവർ നിങ്ങളുടെ ഭാര്യ മാത്രമാണ്. മറ്റൊന്നും അവളിൽ നിന്നും നിങ്ങൾക്ക് ഉടമപ്പെടുത്തിയിട്ടില്ല.അള്ളാഹുവിന് വിശ്വാസമർപ്പിച്ചാണ് നിങ്ങൾ അവരെ സ്വീകരിച്ചത്.അള്ളാഹുവിൻ്റെ വചനങ്ങളെ കൊണ്ടാണ് നിങ്ങൾക്ക് അവരെ അനുവദനീയമാക്കി തന്നത്"
സത്രീ സംരക്ഷിക്കപ്പെടേണ്ടവളാണ്. ഭർത്താവ് അവൾക്ക് വേണ്ട കടമകൾ നിറവേറ്റി കൊടുക്കാൻ ബാധ്യസ്തനാണ്.അവളുടെ ഭക്ഷണവും അവളുടെ വസ്ത്രവുമെല്ലാം ഭർത്താവിൻ്റെ ബാധ്യതയിൽ പെട്ടതാണ്. ഇണക്കവും പിണക്കവും ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ സാധാരണയാണ്. ഭർത്താക്കന്മാരുടെ കിടപ്പറകളുടെ ചാരിതാർത്ഥ്യം കാത്തു സൂക്ഷിക്കലും ഭർത്താവിൻ്റെ വീടും മക്കളേയും സംരക്ഷിക്കലുമെല്ലാം ഭാര്യയുടെ കടമയാണ്.

"അള്ളാഹുവിലുള്ള ഭക്തിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യൻ്റെ മഹത്വം ക്ലിപ്തപ്പെടുത്തുന്നത്.അല്ലാതെ അറബിക്ക് അനറിബിയേക്കാൾ മഹത്വമില്ല".സാമൂഹിക സമത്വത്തിന് വ്യക്തമായ മാതൃകയാണ് ഇസ്‌ലാം .വെളുത്തവന് കറുത്തവനേക്കാൾ മഹത്വമില്ലെന്ന് പഠിപ്പിച്ചു വർണ വിവേചനത്തേ കാറ്റിൽ പറത്തിയ മതമാണ് ഇസ്ലാം എന്നതും ഇതിനോട്  ചേർത്തി വായിക്കേണ്ടതാണ്.

പ്രവാചകൻ ഈ ലോകത്തിൽ നിന്നും വിടപറഞ്ഞ് പോവാൻ സമയമായിട്ടുണ്ടെന്ന് സൂചന ഈ അറഫാ പ്രസംഗത്തിലൂടെ നബി(സ) നൽകിയിരുന്നു.മക്കത്ത് വെച്ച് ശൈത്വാനെ ആരാധിക്കപ്പെടാത്തതിൽ അവൻ നിരാശനാണെങ്കിലും നിങ്ങൾ നിസാരമായി കാണുന്ന ആരാധന കർമങ്ങളിൽ അവനിക്ക് അനുസരിക്കപ്പെടലിനെ അവൻ തൃപ്തിപ്പെടും. അത് കൊണ്ട് നിങ്ങൾ അവനെ ഭയപ്പെടണമെന്ന് പ്രവാചകൻ ഈ പ്രസംഗത്തിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കഅബയുടെ സേവനം ചെയ്യുന്നതും സംസം വെള്ളം കുടിപ്പിക്കുന്നതുമൊഴികെയുള്ള ജാഹിലിയ പ്രവർത്തനങ്ങൾ നിഷിദ്ധമാക്കപ്പെട്ടിട്ടുണ്ട്, എനിക്ക് ശേഷം കുഫ്റിലേക്ക് മടങ്ങരുതെന്നും ഖുർആനും സുന്നത്തുമാണ് എനിക്ക് ശേഷം ഉപേക്ഷിച്ച്  പോവുന്നത് അതിനെ മുറുകെ പിടിച്ചാൽ നിങ്ങൾ വഴിപിഴച്ചു പോവില്ല എന്നിങ്ങനെയുള്ളതായിരുന്നു നബി തങ്ങളുടെ വിടവാങ്ങൽ പ്രസംഗം.

1 ) ജീവനും സ്വത്തിനുമുള്ള വില 
2 ) മതപ്രബോധനത്തിനുള്ള ബാധ്യത 
3 ) പ്രവൃത്തികളിലും വ്യവഹാരങ്ങളിലും ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്തബോധം 
4 ) പരോപകാര പ്രതിബദ്ധത 
5 ) സാമ്പത്തിക ചൂഷണത്തിനെതിരേയുള്ള മുന്നറിയിപ്പ് 
6 ) സാമൂഹിക സമത്വ സങ്കൽപ്പം 
7 ) സ്ത്രീ - പുരുഷ ബന്ധങ്ങളിലെ പവിത്രത 
8 ) ആരാധനാകർമങ്ങളുടെ സ്ഥാനവും പ്രാധാന്യവും  
9 ) ഇസ്ലാമിന്റെ ദർശനത്തിന്റെ സാർവകാലികത

തുടങ്ങീ നിരവധി സന്ദേശങ്ങളടങ്ങിയതായിരുന്നു അറഫാ മൈതാനിയിൽ വെച്ച് നബി(സ) നടത്തിയ വിടവാങ്ങൽ പ്രസംഗം." ഞാൻ നിങ്ങൾക്ക് എല്ലാം എത്തിച്ചു തന്നില്ലേ" എന്ന് ചോദിക്കുമ്പോൾ " അതേ " എന്ന് അനുചരന്മാർ മറുപടി പറയുന്നു."എങ്കിൽ ഇവിടെ സന്നിദ്ധരായവർ അല്ലാത്തവർക്ക് എത്തിച്ച് കൊടുക്കട്ടേ ". ഇതിനു ശേഷം സ്വഹാബത്ത് ലോകത്തിൻ്റെ നാനാ ദിക്കുകളിലേക്ക് സഞ്ചരിക്കുകയും അവിടേയെല്ലാം ഇസ്‌ലാമിക  പ്രഭ ചൊരിക്കുകയും ചെയ്തു.അറഫയിൽ നബി തങ്ങൾ നിർവ്വഹിച്ച ആ പ്രസംഗത്തിൻ്റെ പ്രസക്തി വർഷങ്ങൾ കഴിയുന്തോറും വർധിച്ചു  വരികയാണ് ചെയ്തത്.പ്രസംഗത്തിന് അഭിസംബോധനം ചെയ്യാൻ ഉപയോഗിച്ചത് "ഓ  ജനങ്ങളേ" എന്നാണ്."സത്യവിശ്വാസികളേ" എന്നല്ല. ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ മുഴുവനും സർവ്വ ജനങ്ങൾക്കുമുള്ളതാണെന്ന് ഈ അഭിസംബോധനത്തിൽ നിന്നും വ്യക്തമാണ്. അറഫാ പ്രഖ്യാപനങ്ങളുടെ സമകാലിക പ്രസക്തി ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.






അമീൻ നിഷാൽ അരീക്കോട്

            കേരള മുസ്ലിംകളുടെ ആധികാരിക പരമോന്നത പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. പരിശുദ്ധ ഇസ്ലാമിന്റെ യഥാർത്ഥ ആശയാദർശങ്ങൾ പ്രചരിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്ത്‌  കൊണ്ട് മുസ്ലിം ഉമ്മത്തിനെ മത സാമൂഹിക വൈജ്ഞാനിക രംഗങ്ങളിൽ പുരോഗതിയിലേക്കും ഉന്നമനത്തിലേക്കും  നയിക്കുക എന്ന മഹത് കർത്തവ്യമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. സമുദായത്തിന് നേരിന്റെ  ദിശ തെളിയിച്ചുകൊണ്ട് ഈ  സംഘശക്തിയുടെ പ്രയാണം ആദർശ വിശുദ്ധിയുടെ 9 പതിറ്റാണ്ടുകൾ പിന്നിട്ടു കൊണ്ട് ഒരു നൂറ്റാണ്ടിലേക്ക് കട ക്കുകയാണ്. 

 ആദർശ വിശുദ്ധിയുടെ 94 വർഷങ്ങൾ 


         1926 ലാണ്  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകൃതമാകുന്നത്. മലബാർ കലാപത്തെ തുടർന്ന് കേരള മുസ്ലിംകൾക്കിടയിൽ ഉടലെടുത്ത അരക്ഷിതാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് പ്രവാചകന്റെ കാലത്ത് തന്നെ പരിശുദ്ധ ഇസ്ലാമിന്റെ പ്രകാശമെത്തിയ കേരളത്തിൽ, കേരള മുസ്ലിംകൾ അക്കാലമത്രയും അനുവർത്തിച്ചുപോന്നിരുന്ന വിശ്വാസാനുഷ്ടാനങ്ങളെയും  ആചാരങ്ങളെയും തള്ളിപ്പറഞ്ഞു കൊണ്ടും കേരള മുസ്‌ലിംകളുടെ മേൽ ഒന്നടങ്കം ശിർക്കാരോപിച്ചു കൊണ്ടും പുത്തനാശയക്കാർ സമുദായത്തിൽ ചിത്രതക്ക് ഒരുമ്പിട്ടെറങ്ങി.

 മുസ്ലിംകളെ ആശയപരമായും രാഷ്ട്രീയപരമായും  ഭിന്നിപ്പിക്കുന്നതിനുവേണ്ടി ലോകാടിസ്ഥാനത്തിൽ തന്നെ ബ്രിട്ടീഷുകാരും സാമ്രാജ്യത്വ ശക്തികളും രൂപംകൊടുത്ത വഹാബിസം പോലെയുള്ള തീവ്ര സലഫി പ്രസ്ഥാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വർ തന്നെയായിരുന്നു കേരളത്തിലും അനൈക്യത്തിന്റെ വിത്തുപാകിയത്. ഈ ഒരു ദൗർഭാഗ്യകരമായ  സാഹചര്യത്തിൽ കാലഘട്ടത്തിന്റെ അനിവാര്യതയും ആവശ്യകതയും ആയിട്ടാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന മഹിത പ്രസ്ഥാനം രൂപീകൃതമാവുന്നത്.അത്കൊണ്ട് തന്നെ പരിശുദ്ധ ഇസ്ലാമിന്റെ വിശ്വാസങ്ങളെയും  ആചാരങ്ങളെയും അഹ്ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ യഥാർത്ഥ വിധികൾ അനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് സമസ്തയുടെ പ്രഥമവും മുഖ്യവുമായ ദൗത്യം. സമസ്തയെ മറ്റിതര  പ്രസ്ഥാനങ്ങളിൽ നിന്ന്  വ്യത്യാസമാക്കുന്നതും ഈ ആദർശ വിശുദ്ധിതന്നെ. മുഹമ്മദ് നബി (സ്വ)യും  സ്വഹാബത്തും താബിഉകളും 

        സച്ചിരതരായ മുന്ഗാമികളും കാണിച്ചുതന്ന ഒരു വഴിയിലൂടെ അതിന്റെ തുടർച്ച എന്ന നിലക്കാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നിലകൊള്ളുന്നത്. അതിനാൽ തന്നെ ഇതര പ്രസ്ഥാനങ്ങളെ പോലെ ആശയങ്ങളും നിലപാടുകളും മാറ്റിപറയേണ്ട ദുരവസ്ഥയോ അല്പംപോലും അപചയമോ  സമസ്ത നാളിതുവരെ നേരിട്ടില്ല. 

     രൂപീകരണ കാലം തൊട്ടു തന്നെ  സമസ്ത അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിനെതിരെയുള്ള കടന്നുകയറ്റത്തിനും  പ്രചാരണങ്ങൾക്കുമെതിരെ സമസ്ത ശക്തമായ പ്രതിരോധ കോട്ട കെട്ടുകയും അത്തരം അബദ്ധങ്ങളെകുറിച്ചും തെറ്റിദ്ധാരണങ്ങളെ കുറിച്ചും ജനങ്ങളെ ഉൽബുദ്ധരാക്കുകയും ചെയ്തു.ആദ്യ കാലങ്ങളിൽ സമസ്ത തുടർച്ചയായി നടത്തിയ ബഹുജന വാർഷിക സമ്മേളനങ്ങൾ പ്രധാനമായും ഈ ലക്ഷ്യം മുൻനിർത്തിയായിരുന്നു.വഹാബികളുടെ വികലമായ ആശയങ്ങളുടെ പാപ്പരത്വവും  പൊള്ളത്തരങ്ങളും തുറന്നുകാണിച്ച ഇത്തരം സമ്മേളനങ്ങൾ അഹ്ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ സത്യ പന്ഥാവിൽ ജനങ്ങളെ അടിയുറപ്പിച്ചു നിർത്തി. മുജാഹിദ്, ജമാഅത്ത്, തബ്ലീഗ് പോലെയുള്ള പുത്തൻ പ്രസ്ഥാനങ്ങൾക്കെതിരെയും കള്ള ത്വരീഖത്ത് കൾക്കെതിരെയും സമസ്ത ശക്തമായ നിലപാട് സ്വീകരിച്ചു.ഖാദിയാനികൾ ഇസ്ലാമിന് പുറത്താണെന്ന് പറയാൻ ലോകത്ത് ആദ്യമായി ആർജ്ജവം കാണിച്ചത് സമസ്ത യായിരുന്നയായിരുന്നു.

    തുടർന്ന് ബിദഇകൾക്കെതിരെ  പലതവണ ജനമധ്യയുള്ള  പരസ്യ സംവാദങ്ങളും ഖണ്ഡന പ്രസംഗങ്ങളും സമസ്തയുടെ ഉലമാക്കൾ നടത്തിയിട്ടുണ്ട്. 1933 നാദാപുരത്ത് നടന്ന ലിഖിതമായ വാദപ്രതിവാദം ആണ് കേരളത്തിൽ നടന്ന ആദ്യത്തേത്. തുടർന്ന് പൂനൂർ, താനാളൂർ, നന്തി,എടത്തറ,  കുറ്റിച്ചിറ, വാഴക്കാട് കൊട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ വാദപ്രതിവാദങ്ങൾ നടന്നു. പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ മുതൽ പതി അബ്ദുൽ ഖാദിർ മുസ്‌ലിയാരും വാണിയമ്പലം അബ്ദുറഹ്മാൻ മുസ്ലിയാരും ശംസുൽ ഉലമയും ഇ കെ ഹസ്സൻ മുസ്‌ലിയാരും ഒക്കെ നടത്തിയ ആദർശ പടയോട്ടം വഹാബികളെ കേരളത്തിൽ  നിന്ന് തുരത്തുകയും  കേരളത്തെ  അഹ്‌ലുസ്സുന്നത്തിവൽ ജമാഅത്തിന് വളക്കൂറുള്ള മണ്ണക്കി മാറ്റുകയും ചെയ്തു.ഒരു നൂറ്റാണ്ട് കാലം കിണഞ്ഞു പരിശ്രമിച്ചിട്ടും ബിദഈ പ്രസ്ഥാനങ്ങൾ  കേരളത്തിൽ ഇപ്പോഴും  നാമമാത്രമായി മാത്രം അവശേഷിക്കാൻ കാരണം സമസ്തയുടെ ഇത്തരം ശക്തമായ ആദർശ നിലപാടുകളും പോരാട്ടങ്ങളും ആണ്. Skssf ന്റെ ഇസതിഖാ  മയിലൂടെ ഇന്നും സമസ്ത ആ ദൗത്യം നിർവഹിച്ചു കൊണ്ടിരിക്കുന്നു.മംഗലാപുരം സംവാദവും ഈയിടെ  നടന്ന ആലപ്പുഴ, കോഴിക്കോട് സംവാദങ്ങളും ആദർശ സംരക്ഷണങ്ങളിൽ നിന്ന് സമസ്ത  ഒരിഞ്ച് പോലും പിന്നോട്ടില്ല എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നവയായിരുന്നു. 

 സാംസ്‌കാരിക വിദ്യാഭ്യാസ നവോത്ഥാനം


    ആദർശ പ്രചരണത്തിന് പുറമെ  സമുദായത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്ക് വേണ്ടിയും സമസ്ത അക്ഷീണം പ്രയത്നിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി കേരള മുസ്‌ലിംകൾക്ക്  മതപരമായും  സാമ്പത്തികപരമായും  രാഷ്ട്രീയപരവുമായിട്ടുള്ള  ഉയർന്ന നിലവാരവും വളർച്ചയും സമസ്ത കേരളത്തിൽ സാധ്യമാക്കിയ തുല്യതയില്ലാത്ത  നവോത്ഥാന സാംസ്കാരിക പ്രവർത്തനങ്ങൾ മൂലമാണ്. എന്നാൽ സമുദായത്തിൽ നവോത്ഥാനവും പുരോഗതിയും കൊണ്ടുവന്നത് തങ്ങളാണെന്ന് പുത്തനാശയക്കാർ അവകാശപ്പെടുന്ന ഒരു പ്രവണത കാലങ്ങളായു ണ്ട്. അവരുടെ ആ കുപ്രചരണം കേരള സർക്കാരിന്റെ സ്കൂൾ പാഠപുസ്തകങ്ങളിൽ വരെ കടന്നുകൂടിയിരിക്കുന്ന ഈ സാഹചര്യത്തിൽ സമസ്തയുടെ നവോത്ഥാനം ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.

     ഒരു  സമുദായത്തിന്റെ  സാംസ്കാരിക വളർച്ചയിൽ ആ സമുദായം വെച്ചുപുലർത്തുന്ന മതബോധത്തിന് പ്രധാന പങ്കുണ്ട്.ഇത് മനസ്സിലാക്കി തന്നെ സമസ്ത മത വിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രത്യേക ഊന്നൽ നൽകി. 1951 സെപ്തംബർ 17 ന് തുടക്കം കുറിച്ച ലോകത്ത് തന്നെ തുല്യതയില്ലാത്ത സമസ്തയുടെ മദ്രസ സംവിധാനം കേരളത്തിൽ ഒരു മത വിദ്യാഭ്യാസ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. 65 വർഷങ്ങൾക്കിപ്പുറം പതിനായിരത്തിലേറെ മദ്രസകളിൽ ആയി 12 ലക്ഷത്തോളം വിദ്യാർത്ഥികൾ ആണ് ഇന്ന് മദ്രസകളിലൂടെ മതവിദ്യ നുകരുന്നത്. കേരളത്തിനു പുറമെ തമിഴ്നാട്, കർണാടക, ബംഗാൾ പോലെയുള്ള ഇതരസംസ്ഥാനങ്ങളിലും  ഗൾഫ് രാജ്യങ്ങളിലും മലേഷ്യപോലുള്ള മറ്റു  മുസ്‌ലിം രാജ്യങ്ങളിലും ഇന്ന് സമസ്തക്ക്  മദ്രസകൾ ഉണ്ട്.

          അതുപോലെതന്നെ മതത്തെ ആഴത്തിൽ മനസ്സിലാക്കിയ മതപണ്ഡിതർ ഉയർന്നു വരുവാൻ വേണ്ടി സമസ്തക്ക് കീഴിലുള്ള മഹല്ലുകളിൽ മുസ്ലിംപാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും അടയാളമായ പള്ളിദർസുകൾ പ്രൗഢിയോടെയും  പരിശുദ്ധിയോടെയും കൂടി  നിലനിൽക്കുന്നു.കേരളമുസ്ലിം ഉമ്മത്തിന്റെ സംസ്കാര രൂപീകരണത്തിലും  ആത്‌മീയമുന്നേറ്റങ്ങളിലും  പ്രധാന ഘടകമായത് ഇത്തരം പള്ളിദര്സുകളും അവിടങ്ങളിൽ നിന്ന്  പഠിച്ചിറങ്ങിയ മഹാന്മാരുമാണ്. അതേസമയം തന്നെ ഇസ്ലാമിക പ്രബോധന  പ്രവർത്തനങ്ങൾ കാലോചിതമായി നടത്താൻ പ്രാപ്തരായ പണ്ഡിതരെ വാർത്തെടുക്കാനും ഇസ്ലാമിക വിദ്യാഭ്യാസത്തെ ലോക നിലവാരത്തിലേക്ക് ഉയർതാനും മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തെയും സമസ്ത പരിപോഷിപ്പിക്കുന്നു. ഇത്തരംസ്ഥാപനങ്ങളിലൂടെ മത വിദ്യാഭ്യാസത്തോടൊപ്പം തന്നെ ചരിത്രവും ശാസ്ത്രവും വിവിധ ഭാഷകളും  പഠിച്ച വിദ്യാർത്ഥികൾ കേരളത്തിനും സമസ്തക്കും അഭിമാനമായി ഇന്ന് ലോകോത്തര യൂണിവേഴ്സിറ്റികളിൽ ഉന്നത വിദ്യാഭ്യാസം നേടുകയും  ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ ഇസ്ലാമിക പ്രബോധകരായി വർത്തിക്കുകയും ചെയ്യുന്നു. 

      ഇത്തരം സ്ഥാപനങ്ങളിൽ ദാറുൽ ഹുദായിക്ക് കീഴിൽപ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ കേരളത്തിനകത്തും പുറത്തുമായി 7000ത്തോളം വിദ്യാർത്ഥികളും വളാഞ്ചേരി മര്കസിന് കീഴിൽ 90ഓളം  വാഫി സ്ഥാപനങ്ങളിലായി എണ്ണായിരത്തോളം വിദ്യാർത്ഥികളും ജാമിയ നൂരിയക്ക് കീഴിലെ 60 ഓളം  ജൂനിയർ കോളേജുകളിലായി 4500 ഓളം വിദ്യാർത്ഥികളും പഠിക്കുന്നു.

   അത് പോലെ തന്നെ കുട്ടികളെ ശൈശവത്തിൽ തന്നെ മതകീയ ചുറ്റുപാടിൽ വളർത്തുന്നതിന് വേണ്ടി അൽബിർ പ്രീസ്കൂളിനും സമസ്ത ഇപ്പോൾ തുടക്കം കുറിച്ചിട്ടുണ്ട്.സമസ്തക്ക് ഒരു നേഴ്സറി പോലും നടത്താനറിയില്ല എന്ന് അധിക്ഷേപിച്ചവർക്ക് മുമ്പിൽ പട്ടിക്കാട് MEA എൻജിനീയറിങ് കോളേജ് വരെ  സ്ഥാപിച്ചുകൊണ്ട് സമസ്ത അതിന്റെ വിദ്യാഭ്യാസ നവോത്ഥാനം തുടരുകയാണ്.

   സമസ്തയുടെ ഇത്തരം വിദ്യാഭ്യാസ നവോതാന ത്തിലൂടെയുണ്ടായ മതബോധ മാണ് കേരളമുസ്ലിംകളുടെ ഉന്നമനത്തിന് നിദാനം. ആ മതബോധമാണ് ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കാൻ കേരളമുസ്ലിംകളെ പ്രാപ്തമാക്കിയതും കേരളത്തിൽ മതസൗഹാർദ്ദമുണ്ടാക്കിയതും.തീവ്രവാദത്തോട് സമസ്ത ഒരിക്കലും രാജിയായില്ല.അത് കൊണ്ട് തന്നെ തീവ്രവാദത്തിന്റെ ഒരു കണികപോലും ഇന്നേവരെ സമസ്തക്ക് മേൽ ആരോപിക്കപ്പെട്ടില്ല. ബാബരി പ്രശ്നം കത്തിനിന്ന കാലത്ത് സമസ്ത സമൂഹത്തിൽ സമാധാനമുണ്ടാക്കാനും തീവ്ര ചിന്തയിൽ നിന്ന് മുസ്ലിം യുവതയെ സംരക്ഷിക്കാനും വേണ്ടി 'ശാന്തിയാത്ര' സംഘടിപ്പിച്ചു.അത്തരം സന്ദർഭങ്ങളിൽ സമസ്ത സ്വീകരിച്ച നിലപാടുകൾ പലപ്പോഴും  ഭരണകൂടത്തിന്റെയും നിയമപാലക്കാരുടെയും പ്രശംസക്ക് വരെ ഇടയാക്കിയിട്ടുണ്ട്.

     ശരീഅത് സംരക്ഷണത്തിനായും സമസ്ത ശക്തമായി നിലകൊണ്ടു.1985ലെ ഷാബാനു കേസ് മുതൽ വിവിധ ഘട്ടങ്ങളിൽ ശരീഅത്തിന്റെ കടക്കൽ കത്തി വെക്കാനുള്ള ചില ഗൂഡശക്തികളുടെ നീക്ക ങ്ങൾക്കെതിരെയെല്ലാം  സമസ്ത അവസരോചിതമായി തന്നെ പ്രതിരോധ മതിൽ തീർത്തു.ഇത്തരം ഘട്ടങ്ങളിൽ ഭിന്നതകൾ മാറ്റിവെച്ച് ഇതര മുസ്‌ലിം സംഘടനകളോടപ്പം സമസ്ത സമരരംഗത്തേക്ക് ഇറങ്ങിയപ്പോൾ സമുദായവും ഭരണകൂടവും ഒരേപോലെ സമസ്തയുടെ നിലപാടുകൾക്ക് കാതോർത്തു.യുക്തിവാദികളും മതത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര ചിന്താഗതിക്കാരും 'ദീൻ ഇലാഹി'ക്കാരും ശരീഅത്തിനെതിരെ ഉറഞ്ഞുതുള്ളാൻ കണ്ണിൽ എണ്ണയൊഴിച് കാത്തിരിക്കുന്ന ഇക്കാലത്തും സമസ്ത തന്നെയാണ് സമുദായത്തിന് പ്രതീക്ഷയും കാവലും.

    ഈ  മതബോധം തന്നെയാണ് ഭൂരിപക്ഷ കേരള മുസ്‌ലിംകളെ ഒരേ സാമൂഹ്യരാഷ്ട്രീയ ചേരിയിൽ അണിനിരത്തിയതും. അതുവഴി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി കേവലം ഒരു വോട്ട് ബാങ്ക് എന്നതിനപ്പുറം ഒരു രാഷ്ട്രീയ സമ്മർദ്ദ ശക്തിയായി മാറാനും കേരള മുസ്‌ലിംകൾക്ക് സാധിച്ചു.

 സമകാലിക പ്രസക്തി 

        ഫാഷിസം അതിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രമായ രീതിയിൽ കളം  വാഴുന്ന സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ സമസ്തയുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണ്. ചരിത്രത്തിന്റെ ഏതു കാലഘട്ടത്തിലും എവിടെയൊക്കെ മുസ്ലിംകൾക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടോ അപ്പോഴെല്ലാം സമുദായത്തിലെ ഭിന്നതയാണ് അതിന് ഒരു പരിധിവരെ ഹേതുവായത്. ഇസ്ലാമിനെ തകർക്കാൻ വേണ്ടി ശത്രുക്കൾ ഉപയോഗിച്ചതും ഈ 'ഡിവൈഡ് ആൻഡ് റൂൾ'എന്ന നയമാണ്. അതിന്റെ പരിണിതഫലമാണ് വഹാബിസം തൊട്ട് ഐഎസ് വരെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളും. എല്ലാ കാലത്തും ഇസ്ലാമിക പാരമ്പര്യത്തെയും മുൻഗാമികളായ മഹത്തുക്കളെയും തള്ളിപ്പറഞ്ഞും  ഇസ്ലാമിന്റെ മഹത്തായ ദര്ശനങ്ങൾക്കും പൊതുനേതൃത്വത്തിനും എതിരായിട്ടുമാണ് ഇത്തരം സംഘങ്ങൾ  ഉദയം ചെയ്തത്. ഇത് ലോക മുസ്‌ലിംകൾക്കിടയിൽ ഭിന്നിപ്പും അതുവഴി നഷ്ടവും മാത്രമാണ് സമ്മാനിച്ചത്. ഈ കൂട്ടർ തന്നെയാണ് മുസ്ലിം ലോകത്ത് എക്കാലത്തും നടന്നിട്ടുള്ള എല്ലാ കുഴപ്പങ്ങളുടെയും  ചിത്രതയുടെയും ഉത്തരവാദികളും. 
     അതേസമയം തന്നെ യഥാർത്ഥ ഇസ്ലാമിന്റെ  അഥവാ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ  ആശയാ ദർശങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ആത്മീയമായ ഒരു പാരമ്പര്യത്തിന്റെയും  നേതൃത്വത്തിന്റേയും  തണലിൽ ജീവിക്കുന്ന ഒരു വിഭാഗത്തെയും അന്നും ഇന്നും കാണാനാവും. അവർ ഇസ്ലാമിനെ സങ്കുചിതമായി കണ്ടില്ല; മറിച്ച് ഇസ്ലാമിന്റെ മഹത്തായ മാനവിക ദർശനങ്ങളും ബഹുസ്വരതയും ലോകത്ത് പ്രചരിപ്പിച്ചു.അത് ലോകത്ത്  സമാധാനവും സാഹോദര്യവും നിലനിർത്തി. ഇസ്ലാം  ഇ കാലമത്രയും നേടിയ വലിയ നേട്ടങ്ങളുടെയും വിജയങ്ങളുടെയുമെല്ലാം  പിന്നിൽ ഈ 'സൂഫി' ഇസ്ലാമാണ്. 
 ആ ഒരു പാരമ്പര്യത്തിലൂടെയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേരള മുസ്ലിം ഉമ്മത്തിനെ  നയിക്കുന്നതും. പൗരത്വ പ്രശ്നവും മറ്റുമായി രാജ്യത്ത് മുസ്‌ലിംകളുടെ നിലനിൽപ്പിന് തന്നെ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നാം ചെയ്യേണ്ടതും ഈ ആത്മീയ ചേരിയിൽ അണിനിരന്ന്  കൊണ്ട് നമ്മുടെ പാരമ്പര്യവും ഐക്യവും കാത്തുസൂക്ഷിക്കുക എന്നുള്ളതാണ്. നാം ഒരിക്കലും വികാരത്തിന് അടിമപ്പെടരുത്. എടുത്തു ചാടുന്ന ഒരു സമീപനവും നമ്മിൽ നിന്ന് ഉണ്ടാവാൻ പാടില്ല. അങ്ങിനെയെങ്കിൽ ആധുനിക ഇറാഖിന്റേയും  സിറിയയുടെയും നിർഭാഗ്യകരമായ ചരിത്രം നമുക്കും ആവർത്തിക്കേണ്ടി വരും. മറിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നമ്മുടെ മഹാന്മാരായ നേതാക്കളുടെ നിലപാടിനൊപ്പം അടിയുറച്ചു നിൽക്കുകയും അവർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ യഥാവിധി പാലിച്ചു കൊണ്ട് ആത്മീയമായ ഒരു ഊർജ്ജം കൈമുതലാക്കി സംയമനത്തോടുകൂടി നീങ്ങുകയുമാണ് വേണ്ടത്. അങ്ങിനെയെങ്കിൽ ചരിത്രത്തിലുടനീളം കാണാനാവുന്ന ശത്രുക്കൾക്കെതിരെയു ള്ള ഇസ്ലാമിന്റെ വിജയ് ചരിത്രം ആവർത്തിക്കാൻ നമുക്കുമാവും.







| മുഹമ്മദ് ആദില്‍ ഒ.സി |

                കോവിഡാനന്തരം ലോകം ഓൺലൈൻ യുഗത്തിന് പിറവി നൽകിയിരിക്കുന്നു.കോവിഡിനെ അതിജയിക്കാൻ ആവാത്ത ലോകം അതിനെ അതിജീവിക്കാനുള്ള തുരുത്ത ന്വേഷിക്കുകയാണ്. "കോവിഡിനൊപ്പം ജീവിക്കുക" എന്ന പുതിയ നയത്തിന്റെ കച്ചകെട്ടിയിരിക്കുകയാണിന്ന് ലോകം.പുതിയ ഭാവത്തിലും രീതിയിലുമാണ് ഇനിയുള്ള കാലം മനുഷ്യകുലത്തിന്റെ ചലനം. പുതിയ ചിന്ത, പുതിയ മാനം, പുതിയ സംസ്കാരം തുടങ്ങിയ വ്യത്യസ്തയിലേക്കാണ് കോവിഡ്കാലം നമ്മേകൊണ്ടെത്തിച്ചത്. ടെക്നോളജിയുടെ രുചി അറിയാത്തവന് പരാജയത്തിന്റെ കയ്പുനീർ രുചിക്കേണ്ടിവരുന്ന നവ യുഗം. മനുഷ്യന്റെ അതിജീവനത്തിനായുള്ള അന്യേഷണം ഓൺലൈനിന്റെ പാത  നമ്മളിലേക്ക് തുറന്നിട്ടിരിക്കുന്നു.ഉപ്പു മുതൽ കർപ്പൂരം വരെ ഓൺലൈനിനെ ആശ്രയിച്ചിരിക്കുന്ന ഈ കാലത്ത് അടഞ്ഞുകിടക്കുന്ന കലാലയ വാതിലുകളും അതിജീവനത്തിനായി മുട്ടുന്നത് ഓൺലൈനിന്റെ വാതായനങ്ങളാണ്. വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദവും സൂക്ഷിച്ചില്ലെങ്കിൽ ഇരുതലമൂർച്ചയുള്ള കഠാരയുമാണ് യഥാർത്ഥത്തിൽ ഓൺലൈൻ യുഗം. ഓൺലൈൻ  വിദ്യാഭ്യാസത്തിന്റെ പ്രതീക്ഷയും ആശങ്കയും വിലയിരുത്തപ്പെടേണ്ടതാണ്.

 ഓൺലൈൻ വിദ്യാഭ്യാസത്തിലെ പ്രതീക്ഷകൾ    


          വിദ്യാർത്ഥികൾക്ക് തന്റെ പാഠങ്ങൾ നല്ല രീതിയിൽ ശ്രവിക്കുവാനും ശ്രദ്ധിക്കുവാനും പറ്റും.എന്നതാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മുഖ്യ ഗുണം. മനസ്സിലാവാത്ത ഭാഗങ്ങൾ പലകുറി ആവർത്തിച്ചുകേൾക്കുവാനും നഷ്ടപ്പെട്ടുപോയ ക്ലാസുകൾ അധ്യാപകരിൽനിന്നു തന്നെ വിശദമായി കേൾക്കുവാൻ സാധിക്കും. അത്യാവശ്യ യാത്രകളിൽ ആണെങ്കിൽ പോലും തന്റെ പഠനം മുടങ്ങില്ല എന്നത് മറ്റൊരു പ്രധാന ഗുണമാണ്. ഹോസ്റ്റൽ ഫീസ് യാത്ര ചിലവ് ഭക്ഷണ ചെലവ് തുടങ്ങിയ ചെലവുകളെല്ലാം ഇല്ലാതാകുന്നതോടെ ആപേക്ഷികമായി ചെലവ് കുറഞ്ഞ വിദ്യാഭ്യാസ രീതി നിലവിൽ വരുംവഴി പണത്തിന്റെ ദൗർബല്യം മൂലം മുടങ്ങിക്കിടക്കുന്ന ഉന്നത വിദ്യാഭ്യാസം എന്ന സ്വപ്നം  സാക്ഷാൽക്കരിക്കപ്പെടും. പ്രഗൽഭരായ അധ്യാപകൻ മാരിൽ നിന്നും ലളിതമായ രീതിയിൽ മനസ്സിലാക്കാൻ പറ്റുന്ന വിദ്യാഭ്യാസസമ്പ്രദായം നിഖില ദിക്കുകളിൽ ഐത്തിക്കാൻ പറ്റുന്നത് വഴി ഉയർന്ന സ്കോർ കരസ്ഥമാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും. ക്ലാസ് നിശ്ചയിച്ച സമയത്ത് എന്തെങ്കിലും പ്രതിസന്ധി ഉണ്ടെങ്കിൽ മറ്റൊരു സമയം പൂർവ്വാധികം ഉത്സാഹത്തോടെയും താല്പര്യത്തോടെയും ക്ലാസുകൾ വീണ്ടെടുക്കും വഴി വിദ്യാർത്ഥിയുടെ മനസ്സഘർഷം ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.വിദ്യാർഥികളെ ലക്ഷ്യമിട്ട് കലാലയ തീരങ്ങളിൽ കാത്തിരിക്കുന്ന ലഹരി മാഫിയയുടെ ചതിക്കുഴിയിൽ നിന്നും, പൂവാലൻമാരിൽ നിന്നും വലിയ കവചമാണ് ഓൺലൈൻ വിദ്യാഭ്യാസം എന്നത് എടുത്തു പറയേണ്ട ഒരു ഗുണമാണ്! മറ്റു വിദ്യാഭ്യാസത്തിന്റെ കൂടെ തന്നെ ടെക്നോളജിക്കൽ അറിവുകൾ വിദ്യാർത്ഥിയിൽ ഉയർന്നുവരുന്നു എന്നത് ഓൺലൈൻ  വിദ്യാഭ്യാസത്തിന്റെ ഒരു പ്രത്യേകതയാണ്.

ൺലൈൻ വിദ്യാഭ്യാസത്തിലെ ആശങ്കകൾ 

 വിദ്യാർഥികൾ ഭൂരിഭാഗവും കൗമാരക്കാരായതിനാൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിയന്ത്രണങ്ങൾക്ക് അതീതമായി പലരീതിയിലുള്ള അശ്ലീല വീഡിയോകളും മറ്റും കാണാനുള്ള സാധ്യത വളരെ കൂടുതലാണ്.അതുവഴി വിദ്യാർത്ഥികൾ പലരീതിയിലുള്ള തെറ്റായ പ്രവണതകൾ  ഉള്ളവരും ക്രിമിനൽ ത്വരയുള്ളവരുമായി  മാറിയേക്കാം. എല്ലാവർക്കും സ്മാർട്ട്ഫോണുകളും, നെറ്റും ആവശ്യമാണ് എന്നത് ദരിദ്ര കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. രണ്ടും മൂന്നും കുട്ടികൾ ഉള്ള അത്തരം വീടുകളിലെ രക്ഷിതാവ് അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കുറച്ചൊന്നുമായിരിക്കില്ല.പ്രത്യേകിച്ച് എല്ലാ സംരംഭങ്ങളും മന്ദീഭവിച്ച്  നിൽക്കുന്ന ഈ ഘട്ടത്തിൽ. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പെരുകും  വഴി സമൂഹത്തിൽ അന്യവൽകരണവും ഒറ്റപ്പെടുത്തലും വർദ്ധിക്കും. സ്മാർട്ട് ഫോണിന്റെ അമിത ഉപയോഗവും ദുരുപയോഗവും തള്ളിക്കളയാനാവാത്ത സത്യം തന്നെ ഇത് കാരണം വിദ്യാർത്ഥികളിൽ ഏറെ പങ്കും വിഷാദരോഗത്തിന് അടിമപ്പെടും. കൗമാരക്കാരെ വലയിലാക്കാനും അതുവഴിഓൺലൈൻ ലഹരിമാഫിയ വളരുവാനും സജീവമാകാനും കാരണമാകും. കുട്ടികൾ കാണുന്നതും കാണിക്കുന്നതുമായ തെറ്റുകൾ സിംഹഭാഗവും മാതാപിതാക്കളോ, ഗുരുക്കൻമാരോ അറിയാൻ യാതൊരു വഴിയും ഇല്ലാതെയാകും. സൈബർ കുറ്റങ്ങളും കുറ്റവാളികളും അധികരിക്കും ഇത്തരം കുറ്റവാളികളുടെ കടന്നുകയറ്റം ലോക്ക് ഡൗണിൽ തന്നെ അഥവാ രക്ഷിതാവിനെ ഫോൺ ഉപയോഗിക്കുന്ന കൗമാരക്കാർക്കിടയിൽ കൂടുന്നത് പോലീസിന്റെ സൈബർ വിങ്ങും മറ്റും നമുക്ക് മുന്നറിയിപ്പ് നൽകിയതാണ്.അപ്പോൾ സ്വന്തം ഫോണുകൾ കൂടി ആയാൽ  ഇതിൽ ഭീമാൽകാരമായ ഒരു വർദ്ധനവ്  ഉണ്ടാകും എന്നതിൽ രണ്ടാമതൊരഭിപ്രായമില്ല.വിദ്യാർത്ഥികളിലെ  പഠിതാക്കൾ മാത്രമേ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയുള്ളൂ. മറ്റുള്ളവരിൽ പഠനം വെറും പ്രകടനപരതയായിട്ട് മാറുമെന്നതും ഏറെ പ്രാധാന്യമുള്ള ഒരു വിമർശനമാണ്. എന്നാൽ കുട്ടികളിൽ 25 ശതമാനത്തിന് താഴെ മാത്രമാണ് സ്വയം സന്നദ്ധരായി പഠിക്കുന്നത് എന്നത് പകൽ വെളിച്ചം പോലെ സർവാംഗീകൃത മാണ്.അപ്പോൾ ഇത്തരം ഓൺലൈൻ ക്ലാസുകൾ വെറും നാമമാത്രമായി ചുരുങ്ങാനാണ് സാധ്യത. മാത്രമല്ല വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാധ്യതക്ക് മങ്ങലേൽക്കും. വിദ്യാർത്ഥികളുടെ മുഖത്തുനോക്കി ക്ലാസ്സ് എടുക്കുന്നതിന്റെ അനുഭൂതിയും സംതൃപ്തിയും ഓൺലൈൻ വിദ്യാഭ്യാസത്തിന് അന്യമാണ്. വളരെ കുറച്ചു സമയം മാത്രമാണ് ഗുരു ശിഷ്യ ബന്ധത്തിന് അവസരം ലഭിക്കുന്നുള്ളൂ. അതുകാരണം ഗുരുശിഷ്യബന്ധത്തിന് വിള്ളൽ ഏൽക്കാം. മാത്രമല്ല ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഗുരുവിന് തന്റെ ശിഷ്യന്മാരെ തെറ്റുകൾ കാണാനോ ഉപദേശിക്കുവാനോ അവസരം ലഭിക്കുന്നില്ല. തന്റെ  പാഠഭാഗം കുറഞ്ഞ സമയം കൊണ്ട് എടുത്തു  തീർക്കാനാണ് അധ്യാപകൻ  ശ്രമിക്കുക  അതിനാൽ വിദ്യാഭ്യാസം കൊണ്ട് യഥാർത്ഥത്തിൽ ലക്ഷീകരിക്കുന്നമൂല്യബോധങ്ങളിലേക്ക് വിദ്യാർത്ഥി എത്തുന്നുണ്ടോ എന്നത് വിചിന്തന വിധേയമാണ്.

രക്ഷിതാക്കളോടും ഗുരുക്കന്മാരോടും  പിന്നെ സമൂഹത്തോടും

        സൂക്ഷിച്ചില്ലെങ്കിൽ അതിജീവനത്തിന്റെ കണ്ണിലെ വലിയ കരടായി ഓൺലൈൻ വിദ്യാഭ്യാസം മാറും എന്ന് ഉറപ്പാണ്. ഒരുപക്ഷേ ഗുണത്തെക്കാൾ കൂടുതൽ ദോഷം ആയിരിക്കും തിക്തഫലം. മുഴുവൻ സമയവും  രക്ഷിതാക്കളാണ് കുട്ടിയുടെ കൂടെ ഉണ്ടാവുക. അതിനാൽ കുട്ടി കൗമാരക്കാരനാണ് എന്നബോധത്തോടുകൂടി തന്നെ കാര്യങ്ങൾ ലളിതമായി നേരിടാൻ അവർ സന്നദ്ധരാകണം. പരിധിവിട്ട് സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അനുവദിക്കരുത്. കൃത്യമായ കണക്ക് വെക്കണം. ദിനേന ഉണ്ടാവുന്ന ക്ലാസും അത് പഠിക്കാനുള്ള സമയവും ഉത്സാഹത്തിന് ഗെയിമോ മറ്റോ എന്നതിൽ ഒതുക്കണം. ഒരു കാരണവശാലും തന്റെ കുട്ടിക്ക്  രാത്രി സമയങ്ങളിൽ ഫോൺ കൊടുക്കരുത്. അത് അവന്റെ ഉറക്കെത്തെയും ആരോഗ്യത്തെയും മോശമായി ബാധിക്കും. ഉറക്കില്ലാത്ത രാത്രികൾ മുശിപ്പുള്ള പകലുകൾ മാത്രമേ സമ്മാനിക്കുള്ളൂ അത് നിമിത്തം വിദ്യാർത്ഥിക്ക് ക്ല‍‍‍ാ‍സിൽശ്രദ്ധിക്കാൻ പറ്റാതെ വരും. പരമാവധി പകലുകളിൽ തന്നെ അന്നത്തെ ക്ലാസുകളും അനുബന്ധകാര്യങ്ങളും കൃത്യമായി ചെയ്തു തീർക്കാൻ ശ്രമിക്കണം. കുട്ടികൾക്ക് അവർക്ക് മടുപ്പോ, വെറുപ്പോ ഉണ്ടാകാത്ത രീതിയിൽ നിരീക്ഷിക്കണം. എന്തെങ്കിലും മോശത്തരം കണ്ടാൽ ഉപദേശിക്കരുത്. കാരണം കൗമാരക്കാർ ഉപദേശം തീരെ ഇഷ്ടപ്പെടാത്ത വരാണ്. സൗമ്യമായി ഉണർത്തി കൊടുത്താൽ മാത്രം മതി. മാതാപിതാക്കൾ മക്കളോട് കൂട്ടുകാരനെ പോലെ പെരുമാറൻ ശ്രദ്ധിക്കണം എന്നാൽ മക്കൾ എപ്പോഴും തുറന്ന് സംസാരിക്കും. സ്കൂളിലെ കളിയും മറ്റും ഇല്ലാത്തതിനാൽ മക്കളുടെ വ്യായാമത്തിലും രക്ഷിതാക്കൾ ശ്രദ്ധിക്കണം. കാരണം വ്യായാമമില്ലാതെ സദാ സമയവും പഠിക്കുന്നത് പഠിതാവിന് മടിയും മടുപ്പും ക്ഷണിച്ചുവരുത്തും. 
                                                   
         ഏറെനേരം ക്ലാസ്സുകൾ  കേൾക്കാൻ ഭൂരിഭാഗം  കുട്ടികൾക്കും വിരക്തിയാണ്. അതിനാൽ അധ്യാപകൻ കുറഞ്ഞ സമയത്ത് തന്റെ ക്ലാസ്   എടുത്തു തീർക്കുന്നതിലുപരി  ക്ലാസിന്റെതുടക്കത്തിൽ വിദ്യാർഥികളുടെ സുഖവിവരങ്ങൾ അന്വേഷിക്കുവാനും തമാശകൾ പറയാനുമുള്ള സമയം കണ്ടെത്തണം .ഡെക്കറേഷൻ വർക്കുകാർ, ടെക്സ്റ്റൈൽസ് തൊഴിലാളികൾ, ബസ് തൊഴിലാളികൾ തുടങ്ങി സിംഹഭാഗം തൊഴിലാളി സമൂഹവും സാമ്പത്തിക പിരിമുറുക്കത്തിൽ ഞെരിഞ്ഞമരുകയാണ്. അവരുടെ കുട്ടികൾക്ക് പുതിയ സ്മാർട്ട് ഫോൺ വാങ്ങി കൊടുക്കുവാൻ അല്ലെങ്കിൽ സമാനമായ സൗകര്യങ്ങൾ ഒരുക്കുവാനോനന്നേ പ്രയാസമായിരിക്കും. ആയതുകൊണ്ട് നിശ്ചിതസമയത്ത് വിദ്യാർത്ഥികൾ ഓൺലൈനിൽ വരികയും ക്ലാസിൽ  പങ്കെടുക്കുകയും ചെയ്യണമെന്ന ഷാട്യം ബന്ധപ്പെട്ടവർ ഒഴിവാക്കണം. പകരം വാട്സ്ആപ്പ് പോലൊത്ത സോഷ്യൽ മീഡിയകളിൽ ഒരു ഗ്രൂപ്പ് തുടങ്ങുകയും അതിൽ ക്ലാസ്സ് അപ്‌ലോഡ് ചെയ്യാം.  

          ഇങ്ങനെയാകുമ്പോൾ രക്ഷിതാക്കളുടെ ഫോൺ ഉപയോഗിക്കുന്നവർക്ക് രക്ഷിതാവിന്റെയും   മക്കളുടെയും സൗകര്യംപോലെ ക്ലാസുകൾ കേൾക്കാനാകും. കുട്ടികൾ ക്ലാസ്സുകൾ  കേൾക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ ഓരോ ദിവസത്തെ ക്ലാസ്സ് നോട്ട് കുട്ടികൾ അവരുടെ ഭാഷയിൽ തയ്യാറാക്കി രക്ഷിതാവിന്റെ പേരും ഒപ്പും താഴെ ചേർത്ത് പിറ്റേന്ന് ക്ലാസ് തുടങ്ങും മുമ്പ് അതെ ഗ്രൂപ്പിൽ  അപ്‌ലോഡ് ചെയ്യുന്ന രീതിയും, ഇടയ്ക്കിടെ രക്ഷിതാക്കളെ ഉൽ ബോധിപ്പിക്കുകയും  ചെയ്യാമല്ലോ, മാത്രമല്ല ഈ ഗ്രൂപ്പിൽ കുട്ടികളുടെ സംശയനിവാരണത്തിനൊപ്പം തന്നെ അധ്യാപക നിർദ്ദേശങ്ങളും, പരിധി വിടാതെയുള്ള തമാശകളും മറ്റും ചെറിയതോതിലെങ്കിലും കുട്ടികളിൽ കലാലയ ജീവിതത്തിലെ പ്രതീതി സൃഷ്ടിക്കാൻ  ഹേതുവാകും. സ്മാർട്ട് ഫോൺ ഉപയോഗത്തിന്റെ ദൂശ്യവശങ്ങളും, അതിലേക്ക് എത്തിപ്പെടാതിരിക്കാനുള്ള വഴികളും അധ്യാപകർ ഇടയ്ക്കിടെ തന്റെ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുക്കണം. ചിലപ്പോൾ  രക്ഷിതാക്കളുടെ മോട്ടിവേഷനേക്കാൾ വിദ്യാർത്ഥിയിൽ ഫലിക്കുക   തന്റെ അധ്യാപകരുടെ മോട്ടിവേഷനായിരിക്കും. ഓരോ കുട്ടിയുടേയും ജീവിതപശ്ചാത്തലം അധ്യാപകൻ അറിഞ്ഞിരിക്കണം, എന്തെങ്കിലും കാരണവശാൽ നോട്ട് തയ്യാറാകാതിരിക്കുകയോക്ലാസിന്റെ കാര്യത്തിൽ അമാന്തം  കാണിക്കുകയോ ചെയ്താൽ ന്യായ അന്യായങ്ങൾ മനസ്സിലാക്കി മാത്രമേ പ്രതികരിക്കാൻ പാടുള്ളൂ.

         യാതനകൾ  അനുഭവിക്കന്ന   വിദ്യാർത്ഥികളെ ഒരു പരിധിവരെ കൈപിടിക്കാൻ സമൂഹത്തിന് സാധിക്കും. രക്ഷിതാവിന്റെ കയ്യിലെ സാമ്പത്തിക ഞെരുക്കം മൂലം ഇത്തരം സാഹചര്യങ്ങളിൽ നിന്ന് പിന്തള്ളപ്പെടുന്നവരെ അന്വേഷിച്ചു കണ്ടെത്താനും തന്റെ വീട്ടിലോ പരിചയക്കാരിലോ പുതിയ ഫോൺ വാങ്ങിയതിന്റെ പേരിലോ മറ്റോ ഉപയോഗിക്കാത്ത ഫോണുകൾ ആവശ്യമെങ്കിൽ ചെറിയ അറ്റകുറ്റപ്പണിക്ക് ശേഷം അർഹതപെട്ടവരിലേക്കെത്തിക്കാൻ സമൂഹം വിചാരിച്ചാൽ കഴിയും. സാമ്പത്തിക ചിലവ് വഹിക്കാൻ നാട്ടിലിന്നേറേ സന്നദ്ധസംഘടനകൾ സുലഭമാണ്. മാത്രമല്ല അത്തരം കുട്ടികളുടെ ജീവിതപശ്ചാത്തലം അവരെ പഠനത്തിൽ നിന്ന് പിറകോട്ടടിപ്പിക്കാൻ സാധ്യത വളരെ കൂടുതലാണ്. അതിനാൽ അവരുടെ വീടുകൾ ഇടയ്ക്കിടെ സന്ദർശിക്കുവാനും, സുഖവിവരങ്ങൾ അന്വേഷിക്കാനും, പഠന പുരോഗതിക്ക് വേണ്ടി അവരെ  പ്രോത്സാഹിപ്പിക്കുവാനും, മാനസിക ഉത്സാഹം നല്കുവാനും പി.ടി.എ അംഗങ്ങളും മറ്റും തയ്യാറാവണം.         ഇത്തരം കാര്യങ്ങളിൽ ബന്ധപ്പെട്ടവർ ശ്രദ്ധ പുലർത്തിയാൽ തന്നെ ഓൺലൈൻ വൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസ രംഗം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുവാനും ഓൺലൈൻ വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമാക്കാനും നല്ല  രീതിയിൽ 
പ്രയോഗവൽക്കരിക്കാനും സാധിക്കും..!







സയ്യിദ് അമീറുദ്ധീൻ കാര്യവട്ടം


കോവിഡ് '19 ലോക വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്നു. ഓരോ ദിവസവും വൈറസ് ബാധിച്ചവരുടെ എണ്ണം വർധിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓരോ മണിക്കൂറിലും പ്രസ്തുത വൈറസ് കാരണം മരണങ്ങൾ സംഭവിക്കുന്നു.ഇന്ത്യയിൽ കോവിഡ് രോഗികൾ എട്ട് ലക്ഷമെത്തിയിരിക്കുന്നു. മരണം ഇരുപത്തൊന്നായിരത്തിലധികവും. ലോകത്തൊട്ടാകെയുള്ള കോവിഡ് രോഗികൾ ഒരു കോടി ഇരുപത്തിരണ്ട് ലക്ഷത്തിലധികമാണ്. ആറ് ലക്ഷത്തോളം മരണങ്ങളും ഇതിനോടകം നടന്നു കഴിഞ്ഞു.  ഇറ്റലി, അമേരിക്ക, ചൈന തുടങ്ങിയ വൻകിട രാഷ്ട്രങ്ങളിലെ ഭരണകൂടവും, ആരോഗ്യ വകുപ്പും നിസ്സഹായരായി നില്കുന്നത് നാം കാണുന്നു. വളരെ സങ്കീർണമായ ഘട്ടത്തിലൂടെയാണ്കാര്യങ്ങൾനീങ്ങിക്കൊണ്ടിരിക്കുന്നത്.വീണ്ടും ഒരു സമ്പൂർണ്ണ ലോക്ക്  ടൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നത്.  കോവിഡ് മുക്ത സംസ്ഥാന മായി മാറാൻ അടുത്തെത്തിയിരുന്ന നമ്മുടെ കൊച്ചു കേരളത്തിൽ ഇപ്പോൾ  ഓരോ ദിവസവും മുന്നൂറിലധികം  കേസുകളാണ്  റിപ്പോർട്ട് ചെയ്യപ്പെടുന്നത്.രോഗ പ്രതിരോധ പ്രവർത്തന ങ്ങളിൽ ലോകത്തിന് തന്നെ മാതൃകയായ നമ്മുടെ കേരളത്തിൽ ആറായിരത്തോളം    കേസുകളാണ്  ഇന്നലെവരെ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട സമ്പർക്കം മൂലമുള്ള കേസുകൾ 133 ണ്ണമാണ്. കാര്യങ്ങൾ നമ്മൾ മനസ്സിലാക്കിയ തിനേക്കാൾ ഗുരുതരമാണ്. അലസമായ മനോഭാവം  വലിയ ദുരന്തമായിരിക്കും സമ്മാനിക്കുക.
                 
               വൈറസിനെ ഇല്ലായ്മ ചെയ്യാൻ വേണ്ടിമാസങ്ങളോളം  ലോകം മുഴുവൻ അടഞ്ഞു കിടന്നു.  എന്നാൽ അതൊന്നും വേണ്ടത്ര ഫലം ചെയ്തില്ലെന്നാണ് യാഥാർത്ഥ്യം.മാസങ്ങൾ  പിന്നിടുമ്പോൾ ഇന്ന് തികഞ്ഞ ഭീതിയോടെ മനുഷ്യനും,  പ്രകൃതിയും കോവിഡിനൊപ്പം ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. കടുത്ത സുരക്ഷയുടെയും ജാഗ്രതയുടെയും ബലത്തിലാണെന്ന് മാത്രം. രാജ്യം ഭരിക്കുന്നവരുടെ മൗനം ഏറെ ആശങ്ക സൃഷ്ടിക്കുന്നു.  തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും കാരണം ഒരു മുഴം കയറിൽ അവസാനിക്കുന്ന ജീവിതങ്ങളേറെയാണ്. 

                എവിടെയും ആഘോഷങ്ങളില്ല, ഒത്തു ചേരലുകളില്ല, കൂട്ടമായ പ്രാർത്ഥനകളോ  പൊതുപരിപാടികളോ ഇല്ല,നിർബന്ധമായ ചടങ്ങുകളും, മതപരമായ കർമ്മങ്ങളും അതീവ ശ്രദ്ധയോടെ ലളിതമായ രൂപത്തിൽ  മാത്രം നടത്തുന്നു, മതപാഠ ശാലകളും,  വിദ്യലയങ്ങളും,  പൊതു നിരത്തുകളും ഭൂതകാല ഓർമകളിലേക്ക് കണ്ണോടിക്കുമ്പോൾ ഇപ്പോഴും നിശബ്ദമാണ്.  ഒരർത്ഥത്തിൽ വിശുദ്ധ ഭൂമികൾ ഇപ്പോഴും ശൂന്യമാണ്. അടഞ്ഞു കിടന്ന ആരാധനാലയങ്ങൾ ഇളവുകളോടെ തുറന്നിരിക്കുന്നു എങ്കിലും എല്ലാ വിശ്വാസികൾക്കും ഒരുപോലെ പ്രവേശിക്കാൻ സാധ്യമല്ല.  നിഷ്കളങ്കരായ വിശ്വാസികളും, പണ്ഡിത സമൂഹവും ഹൃദയം പൊട്ടുന്ന വേദനയോടെ എല്ലാം ഉൾകൊള്ളുന്നു.ജനജീവിതവും  ദൈനദിന പ്രവർത്തനങ്ങളും കോവിഡിനൊപ്പം സഞ്ചരിക്കുമ്പോൾ ഉറവിടമറിയാത്ത കോവിഡ് കേസുകൾ ഏറെ ഭീതിയും, ഭയവും വർദ്ധിപ്പിക്കുന്നു. നാം ആഹ്രഹിക്കുന്നത് പോലെ ലോകം പഴയ അവസ്ഥയിലേക്ക് മാറണമെങ്കിൽ മാസങ്ങളും, വർഷങ്ങളും വേണ്ടി വന്നേക്കാം. എന്നാൽ കർശനമായ സുരക്ഷയും, അതീവ ജാഗ്രതയും, കാര്യക്ഷമമായ പ്രതിരോധ പ്രവർത്തങ്ങളും ഒരു പക്ഷെ പെട്ടെന്നുള്ള ഒരു മാറ്റത്തിലേക്ക് സാധ്യമായേക്കാം. കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയുള്ള, വിവേകത്തോടെയുള്ള ചലനങ്ങളും പ്രാർത്ഥനയുമാണ് വേണ്ടത്. അതിജീവനത്തിനുള്ള പോരാട്ടത്തിലാണ് മനുഷ്യർ ജീവിച്ചിരിക്കലാണ് ഇപ്പോൾ പ്രധാനം. കരുതലാണ് ഇനിയും നമുക്ക് വേണ്ടത്, മനുഷ്യനായി മടങ്ങിയെത്താൻ മനുഷ്യത്വ ത്തോടെ വീട്ടിലിരിക്കാമെന്ന് ലോകം മുഴുവൻ ഒരേ സ്വരത്തിൽ പറഞ്ഞു കൊണ്ടിരിക്കുന്നു. 

            നഗ്ന നേത്രങ്ങൾക്ക് അവ്യക്തമായ കേവലം ഒരു വൈറസ് കാരണമാണിതെല്ലാം. മനുഷ്യൻ എത്ര നിസാരനാണെന്ന് ദൈവം വീണ്ടും ലോകത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നു.നിസാരമായ അളവ് മാത്രമേ ലോകത്ത് ഈ വൈറസിനൊള്ളു  പക്ഷെ അപ്പോഴേക്കും ലക്ഷകണക്കിന്  ആളുകളുടെ ജീവൻ എടുത്തു കഴിഞ്ഞിരിക്കുന്നു. നിയമങ്ങളുടെയും, സുരക്ഷയുടെയും വലയങ്ങൾക്കുള്ളിലൂടെ നീങ്ങുമ്പോഴും സമ്പർക്കം മൂലമുള്ള കോവിഡ് കേസുകൾ ചിലരുടെ പിഴവിനെയും, അശ്രദ്ധയെയുമാണ് സൂചിപ്പിക്കുന്നത് . ഈ നില തുടരുകയാണെങ്കിൽ നമ്മുടെ ആരോഗ്യ രംഗത്തിന് കൈകാര്യം ചെയ്യാവുന്നതിനപ്പുറത്തേക്ക് കാര്യങ്ങൾ കൈവിട്ട് പോകും. രോഗം ബാധിക്കുന്നവരെ പോയിട്ട് സീരിയസ് ആയവരുടെ ചികിത്സ വരെ സാധ്യമാവാതെ വരും. അപ്പോളുള്ള I. C. U വും,  വെന്റിലെറ്ററുമൊക്കെ ആർക്ക് കൊടുക്കണമെന്ന് തീരുമാനിക്കേണ്ടി വരും.

       കേരളത്തിലെ ചില ആരോഗ്യ നിരീക്ഷകർ ഗൗരവപൂർവ്വം സൂചിപ്പിക്കുന്ന കാര്യങ്ങൾ ചുവടെ കൊടുക്കുന്നു :-
Lock down നീട്ടി.. Lock down നീട്ടി ..എന്ന് കേൾക്കുന്നത് നമ്മുക്കിഷ്ടമല്ല.
വേണ്ട.എന്നാൽ ലോക് ഡൗൺ അല്ലാതെ നമ്മുക്ക് അതിജീവിക്കാൻ ഒരു മാർഗവുമില്ല.നൂറ്റിമുപ്പത് കോടി ആളുകൾ അധിവസിക്കുന്ന.താരതമ്യേന ചെറിയ ഒരു ഭൂപ്രദേശത്താണ് നാം ഉള്ളത്.കേരളത്തിൽ ഇപ്പോഴത്തെ നിലയിൽ നമ്മുടെ ആരോഗ്യരക്ഷാ സംവിധാനത്തിന് സുഗമമായി പ്രവർത്തിക്കാൻ കഴിയുന്നുണ്ട്.ഒരാൾക്ക് രോഗമുണ്ടെങ്കിൽ അപ്പോൾ 108 ആംബുലൻസ് വരും.വെൻറിലേറ്റർ സൗകര്യം ഉൾപ്പെടെ ഉള്ള ആശുപത്രിയിൽ കൊണ്ടുപോയി ചികത്സിക്കും..അസുഖം മാറ്റി വീട്ടിൽ കൊണ്ടു വന്നാക്കും. പരമാനന്ദം.

                  ഈ ഒരു സുരക്ഷിതത്വബോധം നമ്മളെ ചീത്തയാക്കുന്നുണ്ട്.. നമ്മുടെ ശ്രദ്ധ കുറയുന്നുണ്ട്..നമ്മൾ അലക്ഷ്യമായി നടക്കുന്നുണ്ട്..പോലീസിനെ പേടി ഉള്ളതുകൊണ്ട് മാത്രം അൽപ്പസ്വൽപ്പം ശ്രദ്ധിക്കുന്നുണ്ട് എന്ന് മാത്രം.കേരളത്തിൽ എത്ര 108 ആംബുലൻസ് ഉണ്ടാവും.?എത്ര ആശുപത്രികളിൽ വെൻ്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാവും.?ഒരു 500 പേർ ആണ് ഒരു ദിവസം കേരളത്തിലെ രോഗബാധിതർ എന്ന് കരുതുക. ആ ദിവസം നമ്മൾ ഒരു വിധം മാനേജ് ചെയ്തേക്കും.പിറ്റേ ദിവസം 1500 പേർക്കാണ് രോഗം എന്ന് കരുതുക.. അപ്പോൾ ആംബുലൻസ് വിളിക്കുമ്പോൾ നിങ്ങൾ ക്യൂവിലായിരിക്കും. പിറ്റേ ദിവസം രണ്ടായിരം പേരാണ് രോഗബാധിതർ എങ്കിലോ? നിങ്ങൾ കുറച്ചു ദിവസം ക്യൂവിൽ തന്നെ ആയിരിക്കും.നിങ്ങളുടെ ടേൺ വരുമ്പോൾ നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ആശുപത്രിയിലെത്തിക്കപ്പെടും. മരുന്ന് കിട്ടുമായിരിക്കാം. വെൻ്റിലേറ്റർ വേണ്ടിവന്നാൽ അപ്പോഴും നിങ്ങൾ ക്യൂവിൽ ആകും .നിങ്ങൾക്ക് 60 വയസ്സുണ്ട് എന്ന് കരുതുക.നിങ്ങളുടെ വെൻ്റിലേറ്റർ ഊഴം വരുമ്പോഴായിരിക്കും 25 വയസുള്ള ഒരു ചെറുപ്പക്കാരൻ ശ്വാസം കിട്ടാതെ ആശുപത്രിയിൽ എത്തിക്കപ്പെടുന്നത്.അപ്പോൾ ഒരു തിരഞ്ഞെടുപ്പ് വേണ്ടി വരും.60 വയസ്സുള്ള നിങ്ങളുടെ ജീവൻ രക്ഷിക്കണോ.?  അതോ 25 വയസ്സായ ആളുടെ ജീവൻ രക്ഷിക്കണോ?സ്വാഭാവികമായും നിങ്ങളുടെ ക്യൂവിലെ സീനിയോറിറ്റി പോകും.അപ്പോഴേക്കും ഒരു ദിവസം 5000 ആയിട്ടുണ്ടാകും രോഗികൾ..പിന്നെ ഫോൺ എടുത്താൽ എടുത്തു. എൻഗേജ്ഡ് ആയിരിക്കും മിക്കപ്പോഴും. അവസാനം കിട്ടുമ്പോഴോ? ചേട്ടൻ ഒരു പത്തു ദിവസം വീട്ടിൽ തന്നെ കിടക്ക്, പാരസെറ്റാമോൾ കിട്ടുമെങ്കിൽ കഴിക്ക്. പുറത്തിറങ്ങല്ലേ എന്ന നിർദ്ദേശം കിട്ടും.അതിൻ്റെ പിറ്റേ ദിവസം 20000 ആയിരിക്കും രോഗികൾ. പിന്നെ തിരഞ്ഞെടുത്ത രോഗികൾക്ക് മാത്രമാകും ചികിത്സ. നിങ്ങൾ പ്രയോറിട്ടി ഗ്രൂപ്പിൽ വരാൻ സാദ്ധ്യത കുറവാണ്.ഇങ്ങനെയൊക്കെ സംഭവിക്കുമോ?ഇങ്ങനെ തന്നെയാണ് എല്ലായിടത്തും സംഭവിച്ചിട്ടുള്ളത്.നിങ്ങൾ മാത്രമല്ല എല്ലാവരും ബുദ്ധിമുട്ടിലാണ്.ഒതുങ്ങുക..ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് ജീവൻ നിലനിർത്തുകയും രോഗബാധ വരാതെ പരമാവധി നോക്കുകയും ചെയ്യുക.തോറ്റു തുന്നം പാടിയ ഇടങ്ങളിൽ നിന്ന് ആളുകൾ വന്നു കൊണ്ടേയിരിക്കുന്നു..

          ഇത്രയും ദിവസം നിങ്ങൾ സൂക്ഷിച്ചു എങ്കിൽ വളരെ നല്ലത്. പക്ഷേ അതിൻ്റെ ഫലം ലഭിക്കണമെങ്കിൽ ഇനി സൂക്ഷിക്കണം.
പലതും ചോദിക്കാനുണ്ടാവും.?എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടാവില്ല.വേറേ മാർഗ്ഗമില്ല.

 അതായത് ആരാണ് ജീവിക്കേണ്ടത്, ആരെയാണ് മരണത്തിന് വിട്ട് കൊടുക്കേണ്ടത് എന്നുള്ള തീരുമാനങ്ങൾ ആരോഗ്യ രംഗത്തുള്ളവർക്ക് എടുക്കേണ്ടി വരും. സ്വന്തം കുടുംബത്തിന്റെ കാര്യം പോലും വിട്ട് സ്വന്തം ജീവൻ മാത്രം നിലനിറുത്താൻ ശ്രമിക്കുന്ന ഒരു മനൊ നിലയിലേക്ക് മനുഷ്യൻ മാറും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ക്വാറന്റീനിൽ ഇരിക്കുന്നവർ വരെ  സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച്പുറത്തിറങ്ങുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. രോഗവ്യാപനം ഇല്ലായ്മ ചെയ്യാൻ ഗവൺമെന്റും ആരോഗ്യവകുപ്പും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഇത്തരം ആളുകൾ ചെയ്യുന്നത് തികച്ചും  സാമൂഹിക ദ്രോഹം തന്നെയാണ്.

                   ഒറ്റപെട്ട ചില വീഴ്ചകൾ ഒഴിച്ചാൽ സുരക്ഷാ മാർഗങ്ങളും, പ്രതിരോധ പ്രവർത്തനങ്ങളും മുറപോലെ  നടക്കുന്നെണ്ടെങ്കിലും  എന്ത് കൊണ്ട് ഈ വൈറസിന്റെ വ്യാപനത്തിൽ കുറവ് സംഭവിക്കുന്നില്ല? അല്ലെങ്കിൽ എന്ത് കൊണ്ട് ഈ മഹാമാരി ലോകം വിട്ട് പോകുന്നില്ല .ഒരു വിശ്വാസി ചിന്തിക്കേണ്ട ചോദ്യമാണിത്. 

          നോക്കൂ...... വിശ്വാസികളായ നമുക്ക് മനുഷ്യത്വത്തിലേക്കും, സുകൃതങ്ങളിലേക്കും തിരിച്ചെത്താനും, നാഥന്റെ ഇച്ഛക്കനുസരിച് ജീവിക്കാനും ഇതെല്ലാം പ്രേരണയാവേണ്ടതുണ്ട്. വിപത്തുകൾ വരുമ്പോൾ മുൻഗാമികളായ പണ്ഡിതന്മാരും,   മഹാന്മാരും പഠിപ്പിച്ചുതന്ന മന്ത്രങ്ങളും,  കീർത്തനങ്ങളും,  മാലകളും വിശ്വാസികളുടെ സംസാരവും സ്വഭാവവുമായി മാറേണ്ടതുണ്ട്. എന്നാൽ അതെല്ലാം സ്റ്റാറ്റസുകളിലും,  സോഷ്യൽ മീഡിയകളിലുമായി  ഒതുങ്ങുന്നു എന്നതാണ് യാഥാർത്ഥ്യം. അതല്ലെങ്കിൽ ഇത്തരം ആത്മീയമായ പരിഹാരമാർഗങ്ങൾ ആത്മാർത്ഥമായി നിർവഹിക്കപ്പെടുന്നുണ്ടോയെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. നല്ലൊരു ശതമാനം ആളുകളും കാര്യഗൗരവത്തെ  ഗൗനിക്കുന്നില്ല. അവരിപ്പോഴും തമാശകളിലാണ്. കോവിഡ് '19ന്റെ ട്രോൾ വീഡിയോകളും,  ഓഡിയോകളും,  ഫോട്ടോകളും, കണ്ട്  ചിരിക്കുന്നു,  ആസ്വദിക്കുന്നു. നാളെ കോവിഡിനെ കുറിച്ച് എന്താണ് സ്റ്റാറ്റസ് ഇടേണ്ടത് എന്നാണ് അവരുടെ ചിന്ത.കോവിഡിന്റെ ഓരോ ദിവസത്തെയും വിവരങ്ങൾ കേൾക്കുമ്പോൾ ഹൃദയ വേദനയോടെ "ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ"എന്ന് പറയേണ്ടതിന് പകരം ആ വാർത്തകളെയും തമാശ രൂപത്തിൽ അവതരിപ്പിക്കുന്നവരുണ്ട്.   കറണ്ട് നിശ്ചലമായാൽപോലും പ്രയാസങ്ങളും മുസീബത്തും എത്തുമ്പോൾ ചൊല്ലേണ്ട ദിഖ്‌റ് ചൊല്ലണമെന്നാണ് പണ്ഡിത സമൂഹം നമ്മെ പഠിപ്പിച്ചത്.  കോവിഡ് വൈറസുകൾ സ്വന്തം വീടിന്റെ അകത്തെത്തുമ്പോഴേ ഇത്തരം ആളുകൾ കണ്ണ് തുറക്കുകയുള്ളൂ. എന്നാൽ ഇത്തരം സമീപനങ്ങൾ രംഗം കൂടുതൽ വഷളാക്കുകയേ  ചെയ്യൂ.  വിപത്തുകൾ വരുമ്പോൾ അവിടെയും തമാശകൾക്കും  ആസ്വാദനങ്ങൾക്കും ഇടം കണ്ടെത്തുന്നത് വിശ്വാസികൾക്ക് യോജിച്ചതല്ല. 

                  ഇമാം ശഅറാനി (റ )പറയുന്നു : മഹാനായ സയ്യിദ് അലി അൽ ഖവാസ് (റ ) ആർക്കെങ്കിലും ബലാഅ ഇറങ്ങിയാൽ  അയാളോട് രാത്രിയും പകലും ഇസ്തിഗ്ഫാർ അധിക രിപ്പിക്കാൻ പറയുമായിരുന്നു. മഹാനവർകൾ പലതവണ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആരെങ്കിലും മുസ്ലിങ്ങൾക്ക് പ്രയാസം  ഇറങ്ങിയ ദിനങ്ങളിൽ തമാശപറഞ്ഞ്  ചിരിക്കുകയോ, ഭാര്യയുമായി സംയോഗത്തിൽ ഏർപ്പെടുകയോ നല്ല സുഗന്ധം ഉപയോഗിച്ച് വസ്ത്രം ധരിക്കുകയോ ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് പോയി ആസ്വദിക്കുകയോ ചെയ്യുന്നുവെങ്കിൽ അവനും മൃഗവും സമമാണ് (ലത്വാഇഫുൽ മിനൻ 172, 171)    അഥവാ അത്തരം ആസ്വാദനങ്ങൾക്കുള്ള സമയമല്ല ഇത്തരം സന്ദർഭങ്ങൾ എന്ന് മഹാൻ നമ്മെ ഓർമ്മപ്പെടുത്തുകയാണ്. അല്ലാഹുവിന്റെ പരീക്ഷണം ഇറങ്ങിയിട്ടും തൗബ ചെയ്ത് നാഥനിലേക്കടുക്കാതെ തെറ്റുകൾ ചെയ്ത്,  ആസ്വാദനങ്ങൾക്ക് പ്രാധാന്യം നൽകുന്നവർ കരണമായിട്ടായിരിക്കും ഒരു പക്ഷെ ഈ പരീക്ഷണം നീങ്ങാതിരിക്കുന്നത്.

             അതുകൊണ്ട് വിശ്വാസികൾ കൂടുതൽ വിശാലമായി ചിന്തിക്കേണ്ടതുണ്ട്,  കാര്യത്തിന്റെ ഗൗരവം നഖശിഖാന്തം ഉൾക്കൊള്ളേണ്ടതുണ്ട്,  പണ്ഡിതൻമാരും,  സാദാത്തുക്കളും പറഞ്ഞുതരുന്ന മന്ത്രങ്ങളും, പരിഹാര മാർഗങ്ങളും   ഗവൺമെന്റും,  ആരോഗ്യ വകുപ്പും, നിർദ്ദേശിക്കുന്ന കാര്യങ്ങളും കൃത്യമായി ആത്മാർത്ഥമായി നിർവ്വഹിക്കേണ്ടതുണ്ട് നാഥൻ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്ന തികഞ്ഞ വിശ്വാസത്തോടെ പ്രാർത്ഥനകളിൽ നിരതരാ വേണ്ടതുണ്ട്.
അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ പ്രയാസങ്ങളും ദൂരീകരിച്ചു നൽകട്ടെ



✍🏻| അബ്ദുല്‍ ബാസിത്ത് ഏലംകുളം |

ഇന്ന് ജൂണ്‍ ഒന്ന്. വിദ്യയുടെ തിരുമുറ്റത്ത് നാം ഓരോരുത്തരും ആദ്യമായി കടന്നു ചെന്നതിന്റെ ഓര്‍മ്മദിനം. വര്‍ഷങ്ങളെത്രെ പിന്നിട്ടാലും കാര്‍മേഘങ്ങളെ സാക്ഷിയാക്കി നൃത്തം ചെയ്യുന്ന മയില്‍ പീലി വര്‍ണ്ണങ്ങള്‍. ആദ്യമായി ആ തിരുമുറ്റത്ത് ചെന്നു നിന്ന ദിവസം, ഇന്നലെ കഴിഞ്ഞ പോല്‍ ഇന്നും തികട്ടികൊണ്ടിരിക്കുന്നു. കളി ചിരി തമാശക്കിടയില്‍ നിലവിളികളും മുഴങ്ങി കേട്ട ഒരായിരം ഓര്‍മ്മകള്‍. പിടിവാശികള്‍ക്കും സങ്കടങ്ങള്‍ക്കുമെല്ലാം മരുന്നെന്ന രീതിയില്‍ വര്‍ണ്ണക്കടലാസുകളില്‍ പൊതിഞ്ഞ മധുര മിഠായികളും ബലൂണുകളും.ഇടവപ്പാതി തിമിര്‍ത്താടിയ നിമിഷങ്ങള്‍ തികച്ചും സന്തോഷ പൂരിതമായിരുന്നു. പുത്തന്‍ കുട നനയാതെ സൂക്ഷിച്ച് സ്വയം നനഞ്ഞ് കുതിര്‍ന്ന മുഹൂര്‍ത്തങ്ങള്‍. ഇടിമുഴക്കത്തില്‍ നിലവിളിക്കൂട്ടി ക്ലാസ് മുറിയുടെ മൂലയില്‍ ഒളിച്ചതുള്‍പ്പെടെ എല്ലാം ഇന്ന് അന്യമായിരിക്കുന്നു.


ഇടവപ്പാതി തിമിര്‍ത്തു തുടങ്ങി. വിദ്യയുടെ ആ മതില്‍ കെട്ടിന്‍ കവാടം തുറന്നു കണ്ടില്ല. അവിടം മൗനമാണ്. ആളനക്കമില്ലാത്ത ഭാര്‍ഗവീനിലയം. ആര്‍ക്കോ വേണ്ടി പൂത്ത് സ്വയം പൊഴിഞ്ഞ പൂമരം അവിടെയും ബാക്കി. ചുമരില്‍ കോരിയിട്ട ചിത്രങ്ങളുടെ മിക്ക ഭാഗങ്ങളും അടര്‍ന്നു വീണിരിക്കുന്നു. ബ്ലൈഡ് കൊണ്ട് ചുരണ്ടി ഡസ്‌കില്‍ വരച്ചതിനെല്ലാം കാവലെന്നോണം പൂപ്പല്‍ കൂട്ടിരിക്കുന്നുണ്ട്. ലോക്കിട്ട ഓര്‍മ്മകളിലേക്ക് തുന്നിച്ചേര്‍ക്കാന്‍ ഒന്ന് കൂടി .വേനലവധി താഴിട്ടു പൂട്ടിയപ്പോഴും കാത്തിരുന്നത് ഈ നിമിഷങ്ങള്‍ക്കായിരുന്നു.എന്നാല്‍, അറ്റമില്ലാത്ത ഈ കാത്തിരുപ്പിന് ഇനി എന്ന് വിരാമമിടും?. ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങള്‍.


ദിനംപ്രതി ഐ.ടി. മേഖല കുതിച്ചുയരുന്നതുകൊണ്ട് തന്നെ വിദ്യാഭ്യാസവും ഇന്ന് അതിലേക്ക് ചുരുങ്ങുകയാണ്. സാഹചര്യങ്ങള്‍ അതിലേക്ക് ചുരുക്കുകയാണെന്നാണ് വാസ്തവം. എങ്കിലും ആശങ്കയിലാണ്.ഇന്നിന്റെ യുഗത്തില്‍ കൊടുക്കല്‍ വാങ്ങലുകളും കമ്പോളങ്ങളുമെല്ലാം കേവലം സ്മാര്‍ട്ട് ഫോണില്‍ ഒതുങ്ങിക്കൂടിയിരിക്കുകയല്ലേ... ഈ സാഹചര്യത്തില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വിദ്യാഭ്യാസം പൊതു സമക്ഷം പരിചയപ്പെടുത്തുന്നതിലൂടെ പൈതൃകവും പാരമ്പര്യവും അന്യമായി മാറുമോ..?


നമ്മുടെ ഭാരതത്തിന് നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ വരമൊഴി കാലഘട്ടം മുതല്‍ തുടക്കമിട്ട വിദ്യാഭ്യാസ പാരമ്പര്യമുണ്ട്.ഗുരുകുല സമ്പ്രദായങ്ങളുടെ മഹത്തായ പൈതൃകം. വരമൊഴി കടന്ന് വന്നതോടുകൂടി ആ പാരമ്പര്യത്തിന് പത്തരമാറ്റിന്‍ തിളക്കം കൂടുകയായിരുന്നു. പരമ്പരകളായി നാം കൈമാറിപ്പോരുന്ന എഴുത്തോലകള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിദ്യ അഭ്യസിച്ച് തന്റെ ഗുരുവിന് സേവനം ചെയ്ത് ഗുരുശിഷ്യബന്ധത്തിന്റെ അര്‍ത്ഥ തലങ്ങള്‍ മനസ്സിലാക്കിയുള്ള ജീവിതം. അവിടെ, ഗുരു എന്ന പദം കേവലം രണ്ടക്ഷരങ്ങള്‍ക്കപ്പുറം സര്‍വ്വ ശിഷ്യഗണങ്ങള്‍ക്കും  ആത്മീയ പിതാവായിരുന്നു. അഭിനയ പ്രകടനപരതകള്‍ക്കോ സ്വാര്‍ത്ഥ മുഖങ്ങള്‍ക്കോ അന്യം നിന്ന തികച്ചും ആത്മീയ ശിക്ഷണം.


കാലത്തിന്റെ കുത്തൊഴുക്കില്‍ കാലാനുസൃതമായി സമൂഹവും ഒഴുകി.പള്ളിക്കൂട സമ്പ്രദായത്തിലേക്കും പില്‍ക്കാലത്ത് ഈ കാണുന്ന വിദ്യാലയ സമ്പ്രദായങ്ങളിലേക്കും സമൂഹം കുതിച്ചു.ഓരോ നിമിഷവും പുതിയ പുതിയ മാറ്റങ്ങള്‍ കൈ കൊണ്ടു. നാടോടുമ്പോള്‍ നടുവിലൂടെ എന്ന പഴമൊഴി യാതാര്‍ത്ഥ്യമാക്കും വിധം വിദ്യാഭ്യാസ സമ്പ്രദായം കുതിച്ചു കൊണ്ടേയിരുന്നു.ഇതിനിടെ, എവിടെയൊക്കെയോ കമ്പോള സംസ്‌കാരം വിദ്യാഭ്യാസ മേഖലയില്‍ കടന്നു കൂടുകയായിരുന്നു. ഒടുവില്‍, വിദ്യയും കച്ചവടവത്കരിക്കപ്പെട്ടു.ഗുരു-ശിഷ്യബന്ധത്തിനും മുറിവേല്‍ക്കപ്പെട്ടിരിക്കുന്നു. മൂല്യച്യുതിയാല്‍ ലക്ഷ്യം തെറ്റിയ ആട്ടിന്‍ പറ്റങ്ങളെ പോലെയാണ് വര്‍ത്തമാന ഗുരുക്കന്മാരും ശിഷ്യരും. കണ്ടാല്‍ ധ്യാനിച്ച് മാറി നില്‍ക്കേണ്ടതിനു പകരം അധ്യാപകര്‍ക്കു നേരെ ഗരോവോ വിളിക്കാനുള്ള പോര്‍ക്കളമായിരിക്കുന്നു കലാലയ അങ്കണം. കാമക്കണ്ണുള്ള, സ്വാര്‍ത്ഥതയുള്ള, ലാഭക്കൊതിയന്മാരായ അധ്യാപക വേഷധാരികള്‍ക്ക് മണ്‍മറഞ്ഞ മഹാമനീഷികളുടെ നിഷ്‌കളങ്കത മധുരിക്കുമോ എന്നറിയില്ല.


വിദ്യയും തന്ത്രവും ഒന്നിച്ച് പങ്കിട്ട് ഗുരു പ്രീതിക്കായ് മാത്രം മത്സരങ്ങള്‍ നടത്തിയിരുന്ന ഇന്നലെകള്‍ക്ക് വിഭിന്നമായി കലാലയ രാഷ്ട്രീയം അരങ്ങുവാഴുകയാണ്. വിദ്യതന്‍ പ്രാധാന്യം കേവലം വാചാലതയിലൊതുക്കി കലാലയങ്ങളെ രാഷ്ട്രീയ കളരിയാക്കി മാറ്റിയിരിക്കുന്നു.രാഷ്ട്രീയ നേതാക്കന്മാരുടെ കിങ്കരന്മാരായി വേഷമിട്ട് കൊലപാതകങ്ങളും അക്രമങ്ങളും  നാടുനീളെയുള്ള ക്യാമ്പസുകളില്‍ നാടകീയമായി അഴിച്ചുവിടുന്നത് സുലഭമാണ്. വിദ്യാഭ്യാസ സമുച്ചയങ്ങള്‍ ദിനംപ്രതി കെട്ടിപ്പടുക്കുമ്പോഴും വിദ്യകളുടേയും സര്‍ഗ്ഗവാസനകളുടേയും വളര്‍ച്ച നാമാവശേഷമാവുന്നു. ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗവിവേചനം ഖേദകരം തന്നെ. ആദ്യകാലങ്ങളില്‍ പുസ്തക താളുകളില്‍ നിറഞ്ഞിരുന്ന അയിത്ത നിര്‍മ്മാര്‍ജ്ജനങ്ങളുടെ സുഗന്ധമാസ്വദിച്ച കുഞ്ഞിളം മനസ്സുകളിലേക്ക് കാലങ്ങള്‍ക്കിപ്പുറം അതേ താളുകളിലൂടെ വെറികളുടെ ഭാഷ്യം കോരിയിടുന്നതിന് ഭാവികാലം വലിയ വില നല്‍കേണ്ടി വരും.


നാടിനെ സേവിക്കുന്ന വീടിനെ സ്‌നേഹിക്കുന്ന മുതിര്‍ന്നവരെ പരിപാലിക്കുന്ന ഇളയവരെ ലാളിക്കുന്ന ധര്‍മ്മ പോരാളിയും ഹിംസ വിരോധിയും മൂല്യബോധമുള്ളവനും നിഖില മേഖകളില്‍ സാന്ത്വന തലോടലുകള്‍ ദാനം ചെയ്യുന്നവനുമായിട്ട് എന്റെ കുഞ്ഞ് ലോക ജനതയ്ക്ക് മുമ്പില്‍ വെളിച്ചം വിതറുന്നവനാവണമെന്നാശിക്കുന്ന മാതാപിതാക്കള്‍,  വിദ്യാസമ്പാദനത്തിന്റെ ഉന്നത ലക്ഷ്യവും ഔന്നിത്യവും പൊതുവെയും മനസ്സിലാക്കി നല്‍കുകയും വെറികളെ അപഗ്രഥിച്ച് നെല്ലും പതിരും വേര്‍തിരിച്ച് ബോധ്യപ്പെടുത്തുകയുമാണ് സ്‌ക്രീനിന് മുമ്പില്‍ കണ്‍മണികളെ പ്രതിഷ്ഠിക്കുന്നതിന് മുമ്പ് ആദ്യമായി ചെയ്യേണ്ടത്.



| മുഹമ്മദ് ആമിര്‍ ഒ.സി മുക്കം |

സമീപകാലങ്ങളില്‍  ഭാരതം ദര്‍ശിച്ചിട്ടില്ലാത്ത വിധത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്‌ലാമോഫോബിയ ഇന്ത്യയില്‍ വളര്‍ന്നത്. വളര്‍ന്നതല്ല വളര്‍ത്തിയത് എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം. ഇതര സമുദായത്തില്‍പെട്ട ഒരു സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണത്തിനിടയില്‍ കേള്‍ക്കാനിടയായ ചില പരാമര്‍ശങ്ങളാണ് എത്രത്തോളം സമൂഹത്തില്‍ ഇസ്‌ലാമോഫോബിയ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കാരണമായത്. ഏതായാലും ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയെ കുറിച്ച് സംസാരിക്കുമ്പോഴും, ചര്‍ച്ചയ്ക്ക് വിധേയമാക്കുമ്പോഴും നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ്. അല്ലെങ്കിലും പശുവിന്റെ പേരിലും പൗരത്വ ഭേദഗതി ബില്ല് പാസാക്കിയും മറ്റും ഒരു വിഭാഗത്തിന്റെ തലയിലേക്ക് കുതിര കയറുന്ന മനുഷ്യത്വം മരവിച്ച ചില സങ്കുചിത ചിന്താഗതിക്കാര്‍ക്ക് വീണുകിട്ടിയ കച്ചിത്തുരുമ്പായിരുന്നു നിസാമുദ്ദീന്‍ സമ്മേളനം. ഈ ആരോപണത്തിന്റെ അകത്തളങ്ങളിലേക്കൊന്ന് ഇറങ്ങിച്ചെല്ലുകയാണെങ്കില്‍, ഇതെല്ലാം മനപ്പൂര്‍വ്വം ചില വര്‍ഗീയ ചിന്താഗതിക്കാര്‍ മഹിതമായ ഭാരതത്തിന്റെ മത മൈത്രിയെ തച്ചുതകര്‍ക്കാന്‍ വേണ്ടി പടച്ചുവിട്ട ചിലവ് കുറഞ്ഞ ജുഗുപ്‌സാവഹമായ കാര്യങ്ങളാണെന്ന് മനസ്സിലാകും. ഇവിടെ നിസാമുദ്ദീന്‍ സമ്മേളനവും അതില്‍ വിദേശികളടക്കം വലിയ ജനക്കൂട്ടം തന്നെ പങ്കെടുത്തുയെന്നതുമൊക്കെ യാഥാര്‍ത്ഥ്യമാണ്. പക്ഷേ ആ ദിവസം പരിശോധിച്ചു നോക്കിയാല്‍ ആ സമ്മേളനം നടന്നത് വൈറസ് ഭീതി വലിയതോതില്‍ ഭാരതത്തെ പിടികൂടാത്ത, ഡല്‍ഹികലാപ അരോചകങ്ങള്‍ അതിനെയെല്ലാം മറ സൃഷ്ടിച്ച അവസരത്തിലായിരുന്നു. വളരെ കൃത്യമായി പറഞ്ഞാല്‍ വിദേശികള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത സമ്മേളനം നടന്നത് മാര്‍ച്ച് 8 മുതല്‍ 10 വരെയുള്ള ദിവസങ്ങളിലായിരുന്നു. എന്നാല്‍ ആദ്യമായി പ്രധാനമന്ത്രി ജനത കര്‍ഫ്യു പ്രഖ്യാപിക്കുന്നത് മാര്‍ച്ച് 22 നാണ്. അന്ന് വൈകിട്ടാണ് ഡല്‍ഹിയില്‍ അവിടുത്തെ മുഖ്യമന്ത്രി ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇവിടെയാണ്, മാര്‍ച്ച് 22 ന് ശേഷം പ്രഖ്യാപിതമായ കര്‍ഫ്യൂ ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കാതെയാണ് വിദേശികള്‍ പങ്കെടുത്തത് എന്ന് പറയുന്നതിലെ വിരോധാഭാസം നാം മനസ്സിലാക്കേണ്ടത്. സമ്മേളനം നടക്കുമ്പോള്‍ യാതൊരു വിധത്തിലുള്ള വിലക്കോ നിരോധനമോ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാണ്. മാത്രമല്ല അധികൃതരില്‍നിന്ന് ലഭിച്ച പൂര്‍ണ്ണ അനുമതിയോടെ മാത്രമാണ് സമ്മേളനം നടന്നത്. അന്ന് അനുമതി നിഷേധിച്ചിരുന്നെങ്കില്‍ അവിടെ സമ്മേളനം നടക്കുമായിരുന്നില്ല.

ഇതില്‍ പങ്കെടുത്ത ചില വിദേശികള്‍ക്ക് പിന്നീട് രോഗം സ്ഥിതീകരിച്ചെന്ന് വാശി പിടിക്കുന്ന മന്ത്രി സ്ഥാനമലങ്കരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ചിന്താഗതിക്കാര്‍ മനസ്സിലാക്കേണ്ടത് ഒരിക്കലും അവരുടെ അഡ്രസ്സ് സ്വീകരിച്ചല്ല രോഗ വ്യാപനം നടന്നത് എന്നാണ്. വിദേശികള്‍ രോഗബാധിതര്‍ ആണെങ്കില്‍ എന്തുകൊണ്ട് ഇത്തരമൊരു സാഹചര്യത്തില്‍ അവരെ വിമാനത്താവളത്തില്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടില്ല. അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.

മാര്‍ച്ച് 21 നുണ്ടായ അപ്രതീക്ഷിതമായ തീവണ്ടി റദ്ദാക്കലും,  22 ലെ ജനതാ കര്‍ഫ്യൂവും, അന്ന് വൈകിട്ട് തന്നെയുള്ള ഡല്‍ഹിയിലെ ലോക് ഡൗണും എല്ലാം വന്നപ്പോഴേക്കും അവിടെയുള്ള പ്രതിനിധികള്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിപ്പോയി എന്നതാണ് സത്യം. പ്രതീക്ഷിക്കാതെയുള്ള ഇത്തരം തിരിച്ചടികള്‍ അവര്‍ക്ക് റോഡുമാര്‍ഗമെങ്കിലും സ്വദേശത്തേക്ക് പോകാമെന്ന അവസാന കവാടത്തിന്റെയും താഴികപ്പൂട്ടായിരുന്നു. അതുകൊണ്ടുതന്നെ മാര്‍ച്ച് 24 ന് വൈകീട്ട് നിസാമുദ്ദീന്‍ പോലീസ് സ്റ്റേഷന്‍ എസ്,എച്ച്, ഒ മര്‍കസ് ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആയിരത്തോളം പേര്‍ അവിടെ അകപ്പെട്ടു പോയിരുന്നു. അപ്പൊഴെല്ലാം മര്‍ക്കസില്‍ കുടുങ്ങിപ്പോയവരെ ഒഴിപ്പിച്ചു കൊണ്ടുപോകാന്‍ സഹായിക്കണമെന്ന് രേഖാമൂലം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെയും പോലീസിനെയും സമീപിക്കുകയും ഇവര്‍ക്ക് വേണ്ടി ഒരുക്കിയ 17 വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ കൈമാറുകയും ചെയ്തുവെങ്കിലും അനുമതി നല്‍കാതെ കെജിരിവാള്‍ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഉദാസീന നിലപാടാണ് സ്വീകരിച്ചതെന്നാണ് മര്‍ക്കസ് അധികൃതരുടെ വാദം.

ഇത്തരത്തില്‍ എല്ലാ മേഖലയില്‍ നിന്നുള്ള വിമര്‍ശനങ്ങളും കൊട്ടിയടച്ചതിനുശേഷവും ഇതിനെ രാഷ്ട്രീയ കഴുകക്കണ്ണുകളോടെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍, എല്ലാവരും നിസ്സഹായരായി പരസഹായം തേടുന്ന ഈ കൊറോണ കാലത്തും വര്‍ഗീയവാദികള്‍ അവസരമാക്കി എന്നതാണ് ആഗോളതലത്തില്‍ ഇത് പ്രതിഷേധത്തിനിടയാക്കാന്‍ കാരണമായത്. മാത്രമല്ല ഒരു പരിധി കഴിഞ്ഞപ്പോള്‍ ഇത്തരം കരാളഹസ്തരുടെ വര്‍ഗ്ഗീയ വിഷധൂളികള്‍ തബ്ലീഗുകാരെ വിട്ട് ഈ ഇന്ത്യ മഹാരാജ്യത്തെ 20 കോടിയിലധികം വരുന്ന മുസ്‌ലിം സമുദായത്തിനെതിരെ തിരിഞ്ഞു. മുസ്‌ലീങ്ങള്‍ രാജ്യത്ത് മനപൂര്‍വ്വം കോറോണ പരത്തി എന്ന് തുടങ്ങി, പാക് ചാരസംഘടനയായ ഐ.എസ്.ഐ തബ്ലീഗുകാരെ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ ഈ പകര്‍ച്ചവ്യാധി പകര്‍ത്തുകയായിരുന്നു എന്ന സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള അടിസ്ഥാനരഹിതമായ അസംബന്ധങ്ങള്‍ വരെ വിളിച്ചുകൂവി.അറബ് രാഷ്ട്രങ്ങളുടെ കനിവില്‍ ജീവിതോപാധി തേടിയിരുന്ന വര്‍ഗീയ വിഷം മൂര്‍ധന്യതയില്‍ എത്തിയ ചില സഘികള്‍ മുസ്ലീങ്ങള്‍ക്കെതിരെ ഉറഞ്ഞു തുള്ളുകയും സ്ഥലകാലബോധമില്ലാതെ തന്റെ അവിവേകം കാരണം ജോലി പോലും പണയപ്പെടുത്തി പാര്‍ട്ടിയുടെ കൈയ്യടി നേടി. മാന്യമായി ജോലി ചെയ്യുന്ന ഹൈന്ദവ സുഹൃത്തുക്കള്‍ക്ക് വരെ ദോഷകരമാകുന്ന തരത്തിലായിരുന്നു അവരുടെ കോപ്രായങ്ങള്‍ എന്നത് വളരെ സങ്കടകരമാണ്.                     

ഇതിന്റെ പ്രതിഫലനമെന്നോണം ഉത്തര്‍പ്രദേശിലെ ഒരു കാന്‍സര്‍ സെന്റര്‍ മുസ്‌ലിങ്ങള്‍ക്ക് ചികിത്സ വേണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വരെ നിര്‍ബന്ധമാക്കി. മുസ്‌ലിമീങ്ങളെ അകറ്റി നിര്‍ത്തണമെന്ന് പല നേതാക്കളും പെരുമ്പറ കൊട്ടി. അവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയോ നല്‍കുകയോ ചെയ്യരുതെന്ന് പ്രസ്താവനയിറക്കി. ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ പ്ലേഗ് പടര്‍ന്നപ്പോള്‍ യഹൂദരാണ് അതിനുത്തരവാദികള്‍ എന്ന് ഭരണകൂടം ആരോപിക്കുകയും അതോടെ പെരുവഴിയില്‍ കാണുന്ന ജൂതരെ കല്ലെറിഞ്ഞ് ഓടിച്ചത് പോലെ ഇവിടെ തബ്ലീഗുകാരെ തല്ലിക്കൊന്ന സംഭവം പോലുമുണ്ടായി.

ഇതിനായി അവര്‍ നവമാധ്യമങ്ങളെയും കോര്‍പ്പറേറ്റ് മാധ്യമങ്ങളെയും പരമാവധി ദുരുപയോഗം ചെയ്തു. ചില മാധ്യമങ്ങള്‍ മാധ്യമ ധര്‍മ്മത്തിന് തന്നെ പേരുദോശം സൃഷ്ടിച്ച് അവര്‍ക്ക് വെള്ളവും വളവും ആവോളം നല്‍കി എന്ന് പറയുന്നതാവും ശരി. രാജ്യത്ത് കൊറോണ പരത്താന്‍ മുസ്‌ലീങ്ങളോട് പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട് എന്ന് വ്യാപകമായി പ്രചരിപ്പിച്ചു. മറ്റുള്ളവരുടെ ഭക്ഷണത്തില്‍ തുപ്പാനും ഹിന്ദുക്കള്‍ ഉപയോഗിക്കുന്ന സാധനങ്ങളില്‍ തുപ്പുനീര്‍ കുടയാനും ആവശ്യപ്പെടുന്നതായി ഒരു യുവ പണ്ഡിതന്റെ വീഡിയോ 'ഇന്ത്യന്‍ ടിവി' ഏപ്രില്‍ 13 ന് സംപ്രേഷണം ചെയ്തു. വ്യാജ വാര്‍ത്തകളുടെ നിജസ്ഥിതി പുറത്തു കൊണ്ടുവരുന്ന ദൗത്യം ഏറ്റെടുത്ത 'ആള്‍ട്ട്‌ന്യൂസ് ' നടത്തിയ അന്വേഷണത്തില്‍ മനസ്സിലായത് ഫെയ്‌സ് സയ്യിദ് അലി എന്ന യുവ പണ്ഡിതന്‍ 2017 ഒക്ടോബര്‍ 25 ന് യൂട്യൂബിലൂടെ നല്‍കിയ പ്രസംഗത്തിന്റെ ഭാഗമാണത്. പൈശാചിക ബാധയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇടതുഭാഗത്ത് മൂന്നുതവണ തുപ്പണമെന്ന് പറഞ്ഞതാണ് കോവിഡ് പരത്താന്‍  എന്നാക്കി മാറ്റിയത്. ഭക്ഷണ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാന്‍ പ്ലേറ്റിലെ ഭക്ഷണമെല്ലാം നക്കി തുടച്ചു കഴിക്കുന്ന വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു വൃദ്ധന്റെ വീഡിയോയും, തന്റെ മാതാവും സഹോദരിയും കൊണ്ടുവന്ന ഭക്ഷണം കഴിക്കാന്‍ വിലക്കിയ പോലീസുകാരന്റെ മുഖത്തേക്ക് തുപ്പുന്ന വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കുറ്റവാളിയുടെ വീഡിയോയും എല്ലാം ഇത്തരത്തില്‍ ദുരുപയോഗം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മീഡിയ സ്‌കാനര്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ ഏപ്രില്‍ മാസത്തില്‍ മാത്രം 28 ഇസ്‌ലാമോഫോബിയ അക്രമസംഭവങ്ങളും മതസ്പര്‍ദ്ദ വളര്‍ത്തുന്ന 69 വ്യാജ വീഡിയോകളുമാണ് കണ്ടെത്തിയത്. ലോകരാഷ്ട്രങ്ങളെ നിയന്ത്രിക്കുന്ന യു.എന്‍ വരെ ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പുനല്‍കി. അമേരിക്കയിലെ മതസ്വാതന്ത്ര്യത്തിനുള്ള അന്താരാഷ്ട്ര കമ്മീഷന്‍ അതിക്രൂരമെന്ന് കുറ്റപ്പെടുത്തി. ഭാരത സര്‍ക്കാര്‍ ടെലികോം കമ്പനികള്‍ മുഖേന നല്‍കുന്ന മുന്നറിയിപ്പുകളില്‍ വരെ 'ടവ്വലുകള്‍ ഉപയോഗിക്കണമെന്ന' മുന്നറിയിപ്പിനു പകരമായി 'രോഗികള്‍ക്കടയില്‍ വിവേചനം പാടില്ല നമ്മുടെ പോരാട്ടം രോഗികളോടല്ല രോഗത്തോട് ആണ്' എന്നുള്ള മുന്നറിയിപ്പ് വരെ രാജ്യത്ത് ഒട്ടാകെയുള്ള ആളുകള്‍ ഫോണ്‍ വിളികള്‍ക്കുമുന്നേ ശ്രദ്ധിക്കാന്‍ തുടങ്ങി. അത്രയധികം ഭയങ്കരമായിരുന്നു കൊറോണ വൈറസിനേക്കാള്‍ ഭീകരമായ ഈ വിദ്വേഷ വൈറസിന്റെ വ്യാപനം.

എന്നാല്‍ ഇത്തരമൊരു പ്രതിസന്ധികള്‍ക്കിടയിലും മറ്റു പല സമ്മേളനങ്ങളും പരിപാടികളും സര്‍ക്കാര്‍ ഒത്താശയോടെ തന്നെ ഇന്ത്യയുടെ പല കോണിലും നടന്നിട്ടുണ്ട്. എന്നാല്‍ അതിലെല്ലാം കണ്ണടച്ചു ഇരുട്ടാക്കുന്ന നയമാണ് അധികൃതര്‍ സ്വീകരിച്ചത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപി അധികാരത്തില്‍ എത്തിയത്. മാര്‍ച്ച് 22 ന് പ്രഖ്യാപിച്ച ലോക് ഡൗണും ജനത കര്‍ഫ്യൂവുമെല്ലാം കാറ്റില്‍പറത്തി മാര്‍ച്ച് 23 നായിരുന്നു പ്രോട്ടോകോള്‍ പോലും ലംഘിച്ച് വലിയ ജനക്കൂട്ടം സംഘടിച്ച ശിവരാജ് സിംഗ് ചൗഹാന്റെ സത്യപ്രതിജ്ഞ. പ്രോട്ടോകോള്‍ പാലിക്കാന്‍ നിയമസഭ സമ്മേളനം ഇപ്പോള്‍ ചേരാന്‍ കഴിയില്ലെന്നകമല്‍നാഥ് സര്‍ക്കാറിന്റെ വാദം ഗവര്‍ണറും ബിജെപിയും സുപ്രീംകോടതിയും ചെവിക്കൊണ്ടില്ല. എന്നാല്‍ ഇത് കാരണം അവര്‍ നേരിടേണ്ടി വന്ന വളരെ ഭയാനകരമായ കാര്യങ്ങളായിരുന്നു പിന്നീട് രാജ്യം ദര്‍ശിച്ചത്. മന്ത്രിസഭ രൂപീകരിക്കാത്തത് കാരണം സംസ്ഥാനത്തെ ആരോഗ്യ കാര്യങ്ങള്‍ വിലയിരുത്താനും ലോക് ഡൗണ്‍ നിയ ന്തിക്കാനും ആരോഗ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഇല്ലാത്ത അവസ്ഥയായിരുന്നു. ഇവരുടെ അഭാവം വലിയ ദുരന്തത്തിന് സാക്ഷ്യംവഹിക്കുന്നതിലേക്ക് അവരെ എത്തിച്ചു. രോഗബാധിതരുടെ എണ്ണം മാര്‍ച്ചില്‍ ഏറെ താഴെയായിരുന്ന മധ്യപ്രദേശ് ഇന്ന് രണ്ടായിരവും കടന്ന് മഹാരാഷ്ട്രക്കും ഡല്‍ഹിക്കും പിന്നാലെ തന്നെയുണ്ട്. രാജ്യത്തെ ഏറ്റവും താളംതെറ്റിയ കോവിഡ് പ്രവര്‍ത്തനമായിരുന്നു മധ്യപ്രദേശിലേത്. കൂടാതെ രോഗികള്‍ കൂടുതലാകലോടുകൂടെ രോഗം ഭേദമായവരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്നുകൂടിയാണ്. മറ്റൊരു സംസ്ഥാനത്തും സമാന സാഹചര്യം നിലവിലില്ല. രാജ്യത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച മഹാരാഷ്ട്ര പോലും മധ്യപ്രദേശിനേക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. എങ്ങനെയാണ് രാഷ്ട്രീയക്കാരുടെ അലസത ഒരു സംസ്ഥാനത്തെ തകര്‍ക്കുക എന്നതിന്റെ നേര്‍കാഴ്ചയായിരുന്നു അവിടെ. ഇന്‍ഡോറില്‍ കോവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍ രോഗം ബാധിച്ചു മരിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ രാജകുമാര്‍ പാണ്ഡക്ക് രോഗം സ്ഥിതീകരിച്ചു. ഇതിനുപിന്നാലെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പല്ലവി ജെയിന്‍  ഗോവില്‍, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജെ.വി ജയകുമാര്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷണല്‍ ഡയറക്ടര്‍ വീണ സിന്‍ഹ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗ പ്രതിരോധശേഷി കുറഞ്ഞ 1984 ലെ ഭോപ്പാല്‍ ദുരന്തത്തിലെ ഇരകളില്‍ രോഗം വ്യാപിക്കുകയും അഞ്ചിലധികം പേര്‍ മരിക്കുകയും ചെയ്തു. ഇവരില്‍ രോഗബാധ ഉണ്ടായാല്‍ നിരവധി പേര്‍ മരിക്കും എന്ന പൊതുപ്രവര്‍ത്തകന്റെ മുന്നറിയിപ്പും സര്‍ക്കാര്‍ മുഖവിലക്കെടുത്തില്ല. ഇത്രയധികം നീചമായിരുന്നു മധ്യപ്രദേശിലെ അവസ്ഥ. എന്നിട്ടും തബ്ലീഗ് സമ്മേളനത്തെ വിമര്‍ശിച്ചവര്‍ക്കിടയിലോ കോര്‍പ്പറേറ്റ് മാധ്യമങ്ങളിലോ ഇതൊന്നും വലിയതോതില്‍ കോളിളക്കം സൃഷ്ടിച്ചതായി കണ്ടില്ല. കേവലം മധ്യപ്രദേശ് മാത്രമല്ല ഇതിനുദാഹരണം എന്നതും ഏറെ ഞെട്ടിക്കുന്നതാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്തി തന്നെയായിരുന്നു മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 2 വരെ അയോധ്യയില്‍ നടന്ന ആയിരത്തിലധികമാളുകള്‍ പങ്കെടുത്ത രാം നവമി ആഘോഷപരിപാടികള്‍, തബ്ലീഗുകാര്‍ രോഗം പരത്തുന്നു എന്ന് പരിശോധനകള്‍ക്ക് പോലും തയ്യാറാകാതെ ആക്ഷേപിച്ച യുപി മുഖ്യമന്ത്രി പോലും ഇതില്‍ പങ്കെടുത്തു എന്നതാണ് കൂടുതല്‍ വിമര്‍ശനീയം. പാര്‍ലമെന്റ് സമ്മേളനം മുതല്‍ കര്‍ണാടകയിലെ ഹോട്‌സ്‌പോട്ടായ കല്‍ബുര്‍ഗിയില്‍ വരെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സിദ്ധ ലിംഗേശ്വര ക്ഷേത്ര രഥോത്സവമടക്കം അവിടുത്തെ മുഖ്യമന്ത്രി യെദ്യൂപ്പയുടെ മകളുടെ വിവാഹവും മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്റെ വിവാഹവും വരെ പൊടിപൊടിച്ചു. നമ്മുടെ കേരളത്തില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുത്ത ആറ്റുകാല്‍ പൊങ്കാല വരെ നടന്നു. പക്ഷേ അവിടെയെല്ലാം നിയമം നോക്കുകുത്തിയായി.

ചൈനയിലെ വുഹാനില്‍ നിന്നാണ് ഈ മഹാമാരിയുടെ ജന്മം എന്നറിയാത്ത നാലാം ക്ലാസുകാരന്‍ പോലും ഒരു പക്ഷേ ലോകത്ത് ഉണ്ടാവില്ല. മാത്രമല്ല അവിടെ നിന്ന് 27 രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നു പക്ഷേ ഇതൊരു കമ്മ്യൂണിസ്റ്റ് വൈറസാണെന്ന് തലക്ക് വെളിവുള്ള ആരും പ്രചരിപ്പിച്ചിട്ടില്ല. വത്തിക്കാനില്‍ മാര്‍പാപ്പ ഏകനായി പ്രാര്‍ത്ഥിച്ച് മാതൃക കാണിച്ചെങ്കിലും പല കാര്‍ദിനാള്‍മാരും അത് അംഗീകരിച്ചിട്ടില്ല. ഇറ്റലിയില്‍ നിന്ന് മാത്രം 46 രാജ്യങ്ങളിലേക്ക് രോഗം പടരുകയും ചെയ്തു എന്നിരുന്നാലും ഇതിനെ ഒരു ക്രിസ്ത്യന്‍ വൈറസ് എന്ന് ഒരു സമൂഹ മാധ്യമവും അറിയാതെപോലും പരാമര്‍ശിച്ചിട്ടില്ല. ലോകത്ത് രോഗം ഏറ്റവും കൂടുതല്‍ മരണം വിതച്ച അമേരിക്കയടക്കം മറ്റു രാജ്യങ്ങളൊന്നും അവിടുത്തെ ന്യൂനപക്ഷത്തിന്റെ മേല്‍ കുറ്റം ചുമത്തിയിട്ടില്ല. എന്നാല്‍ ലോകത്ത് ഒരേയോരു രാജ്യത്ത് മാത്രമാണ് കോവിഡിനെ മതവിരോധം തീര്‍ക്കാനുള്ള ആയുധമാക്കി മാറ്റിയത്. അത് ഗാന്ധിജിയെ പോലെയൊരു മനുഷ്യ സ്‌നേഹിയെ രാഷ്ട്രപിതാവായി ലഭിച്ചു എന്ന് അഹങ്കരിക്കുന്ന നമ്മുടെ ഇന്ത്യയിലായിരുന്നു. ഇത്തരത്തില്‍ വര്‍ഗീയത മനസ്സില്‍ തളം കെട്ടി നില്‍ക്കുന്ന മന്ത്രിമാരടക്കം പലരും നമ്മുടെ മഹിതമായ രാജ്യത്തിന്റെ സാംസ്‌കാരിക വൈജ്ഞാനിക സമ്പന്നത ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ പിച്ചിചീന്തി. എത്ര തന്നെയായാലും വര്‍ഗീയ വാധികളോട് ഒന്നേ പറയാനുള്ളൂ; നിങ്ങള്‍ തന്ന അതേ നാണയത്തില്‍ ഒരു യഥാര്‍ത്ഥ മുസല്‍മാന്‍ ഒരിക്കലും തിരിച്ചടിക്കില്ല. ഇവിടെ അബേദ്ക്കറും അലി സഹോദരന്‍മാരും ഗാന്ധിയും നെഹ്‌റുവുമെല്ലാം നേടിത്തന്ന, മത മൈത്രിയെ തകര്‍ത്ത് ഈ ആരോഗ്യ അടിയന്തരാവസ്ഥക്കിടയില്‍ ഒരു രാഷ്ട്രീയ അടിയന്തരാവസ്ഥ സൃഷ്ടിക്കുകയാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ പ്രബുദ്ധ ജനങ്ങള്‍ക്കിടയില്‍ സത്യത്തെ ഒരുപാട് കാലം മറച്ചുവെക്കാന്‍ നിങ്ങള്‍ക്കാവില്ല എന്നോര്‍ക്കുന്നത് നന്നാവും. ഇനി അതല്ല ആധുനിക കാലത്തുള്ള ക്വാറന്റീന്‍ പ്രാക്ടീസിന്റെയും ഐസലോഷന്റെയും പാഠങ്ങള്‍ 'ഒരു പ്രദേശത്ത് പകര്‍ച്ചവ്യാധി ഉണ്ടായാല്‍ നിങ്ങള്‍ അവിടെക്ക് പോകുകയോ അവിടെ നിന്ന് പുറത്ത് കടക്കുകയോ അരുത്, രോഗമുള്ള ഒട്ടകത്തെ രോഗമില്ലാത്ത ഒട്ടകങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണം'തുടങ്ങിയ നിരവധി പ്രവാചക അധ്യാപനങ്ങളില്‍ നിന്നും ആധുനിക ശാസ്ത്രത്തിനും ഗവേഷകര്‍ക്കും ലഭിക്കുന്നുണ്ടെന്ന ന്യൂസ് വീക്ക് പോലോത്ത ലോകപ്രസ്തമായ അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളാണ് നിങ്ങളെ ആലോസരപ്പെടുത്തുന്നതെങ്കില്‍ വളരെ വിനയപൂര്‍വ്വം ഓര്‍മിപ്പിക്കാനുള്ളത്, ഇത്തരത്തില്‍ പുകമറ സൃഷ്ടിച്ചിട്ട് കാര്യമില്ല. കാരണം നാഥന്‍ അവന്റെ വെളിച്ചത്തെ പുര്‍ണ്ണമാക്കുക തന്നെ ചെയ്യും.

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget